ശ്രീമതി.തസ്നീം ഖദീജ.എം
ജി.യു.പി.എസ് രാമനാട്ടുകര, കോഴിക്കോട്
നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി. 1957 ഫെബ്രുവരി 28-ന് സംസ്ഥാനത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരമേറ്റു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി ഉയർന്നു.
കേരളോല്പത്തിയെ കുറിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങളും അഭിപ്രായങ്ങളുമാണ് നിലനിൽക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്‌മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ മഴു ഉപയോഗിച്ച് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നാണ് ഐതീഹ്യം.
കേരളം എന്ന പേരിന് പിന്നിൽ
വൈവിധ്യങ്ങളാൽ സമ്പന്നമാണ് കേരളം. വ്യത്യസ്തമായ സംസ്‌കാരവും ശൈലിയുമൊക്കെ കൊണ്ട് സമ്പന്നമാണ് നമ്മുടെ കുഞ്ഞ് കേരളം. എന്നാൽ ഈ പേരിന് പിന്നിലും പല ഐതിഹ്യങ്ങളുമുണ്ട്. കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന് പേരു വന്നു എന്ന അഭിപ്രായമാണ് ശക്തമായി നിലനിൽക്കുന്നത്. ഇതിന് പുറമേ, കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച അറബി സഞ്ചാരികൾ ഖൈറുള്ള (അല്ലാഹു അനുഗ്രഹിച്ച നാട് ) എന്ന് വിളിച്ചത്രെ. ഖൈറുള്ള ലോപിച്ച് കേരളം ആയെന്നാണ് മറ്റൊരു അഭിപ്രായം. എന്നാൽ 'ചേരളം' എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ഇങ്ങനെ അനവധി അഭിപ്രായങ്ങൾ കേരളമെന്ന പേരിനുപിന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്.
കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ക്ലാസ് 5 സാമൂഹ്യശാസ്ത്രം യൂണിറ്റ് 5 വരയ്ക്കാം വായിക്കാം
ടീച്ചിംഗ് മാന്വൽ
സ്ലൈഡ് പ്രസന്റേഷൻ