Saturday, 31 December 2016

STANDARD 2 MALAYALAM UNIT 7

അറിഞ്ഞു കഴിക്കാം

 
വാഴ നടാം  പാട്ട്

‘പഴം വേണം‘ ആമ പറഞ്ഞു
‘വാഴ നടാം‘  ആന പറഞ്ഞു.

തറ ഒരുക്കി
വര വരച്ചു തടം എടുത്തു വാഴ നട്ടു
ചാരം ഇട്ടു
തടം നനച്ചു
ഇല വന്നു. 
ഇല തിന്നാന്‍ 
ആടു വന്നു.
എന്നിട്ടോ?

ഇനി ആരൂം തിന്നരുത്
ഇല പോലും കാണരുത്
ഈറ കീറി വേലി കെട്ടാം
ഈച്ച പോലും കേറരുത്

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവരം: ഓണ്‍ലൈന്‍ വഴി പത്രിക സമര്‍പ്പണം നടത്തണം

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര വസ്തുക്കളും, മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച വാര്‍ഷിക പത്രികാ സമര്‍പ്പണം ഓണ്‍ലൈന്‍ വഴി നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സെക്രട്ടറിയറ്റ് ജീവനക്കാര്‍, 2016 ലെ പത്രികാ സമര്‍പ്പണം 2017 ജനുവരി 1 മുതല്‍ ജനുവരി 15 നകം ഓണ്‍ലൈന്‍ (www.Spark.gov.in/webspark) വഴി നടത്തണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍ 30.12.2016 ലെ 1048383/എസ്.എസ്.3/16/പൊ.ഭ.വ നമ്പര്‍ സര്‍ക്കുലറിലും വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടേറിയറ്റിലെ സ്‌പെഷ്യല്‍ സെക്രട്ടറി (നോണ്‍ ഐ.എ.എസ്/അഡീഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറി റാങ്കിലുളള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡെപ്യൂട്ടേഷനിലുളളവര്‍ ഉള്‍പ്പെടെ) പൊതുഭരണ (എസ്.സി) വകുപ്പിലും (ഫോണ്‍: 0471-2518531,0471-2518223) പൊതുഭരണ, നിയമ, ധനകാര്യ സെക്രട്ടേറിയേറ്റിലെ പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെ ഡെപ്യൂട്ടി സെക്രട്ടറി റാങ്ക് വരെയുളള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡെപ്യൂട്ടേഷനിലുളളവര്‍ ഉള്‍പ്പെടെ) പൊതുഭരണ (എസ്.എസ്) വകുപ്പിലും (ഫോണ്‍: 0471-2518339,0471-2327559) ബന്ധപ്പെടണം).

Saturday, 24 December 2016

USS ACTIVITY PACKAGE

PGTC പദ്ധതിയുടെ ഭാഗമായി USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്രതിഭാശാലികളായ കുട്ടികളെ സഹായിക്കാന്‍ തയ്യാറാക്കിയ പ്രവര്‍ത്തന / ചോദ്യപ്പാക്കേജിന് താഴെ ക്ലിക്ക് ചെയ്യുക

ശേഖരണം: ഡയറ്റ് കാസർഗോഡ്

STANDARD 3 MALAYALAM UNIT 8.4

ഖലീഫയുടെ കൊട്ടാരം



PENCIL UNIT MODULE & WORKSHEETS

ഖലീഫ ഉമർ

ഇസ്‌ലാമിക ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫയാണ് ഖലീഫ ഉമർ. പ്രവാചകനായ മുഹമ്മദിന്റെ സഹചാരിയായിരുന്ന അദ്ദേഹം 10 വർഷത്തോളം ഭരണം നടത്തിഅദ്ദേഹത്തിന്റെ കാലത്ത് ഈജിപ്തും, പേർഷ്യയും, കോൺസ്റ്റാന്റിനോപ്പിളും കീഴടക്കി.

Friday, 23 December 2016

STANDARD 3 MALAYALAM UNIT 8.3

മുന്‍പേ നടന്നയാള്‍

PENCIL UNIT MODULE & WORK SHEETS DOWNLOAD

ശ്രീനാരായണ ഗുരു
──────────────────

🔹ജനനം: ചെമ്പഴന്തി.(1856 Aug 20 or 1032 ചിങ്ങം, ചതയം നാളിൽ).
🔹സമാധി: ശിവഗിരി (1928 Sept.20 or 1104 കന്നി 5).
🔹പിതാവ്: കൊച്ചുവിള മാടനാശാൻ.
🔹മാതാവ്: വയൽവാരം കുട്ടിയമ്മ.
🔹ആദ്യകാല പേര്: നാണു.
🔹നാണുവിന്റെ മാതൃകുടുംബം: ഇലഞ്ഞിക്കൽ.

🔹ആദ്യം പരിചയപ്പെട്ട പ്രമുഖ വ്യക്തി: ചട്ടമ്പിസ്വാമി.
🔹തപസ്സ് ചെയ്ത or ജ്ഞാനോദയം ലഭിച്ച സ്ഥലം: മരുത്വാമലയിലെ പിളളത്തടം ഗുഹ.
🔹ഗുരുവിനെ ഹഠയോഗം പഠിപ്പിച്ചത്: തൈക്കാട് അയ്യാ.
🔹അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ: 1888 Feb 20, ശിവരാത്രിയിൽ.
🔹അരുവിപ്പുറം: നെയ്യാറിന്റെ തീരത്ത്.
🔹അരുവിപ്പുറം ക്ഷേത്രത്തിൽ കൊത്തിയ വരി: "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ വാഴുന്ന' മാതൃകാസ്ഥാനം"
( ജാതിനിർണയം എന്ന കൃതിയിൽ നിന്ന്)
🔹അരുവിപ്പുറത്തിന് ശേഷം നടത്തിയ പ്രതിഷ്ഠ :മണ്ണന്തലയിൽ.
🔹ഗുരു ആകെ 43 പ്രതിഷ്ഠകൾ നടത്തി.

STANDARD 3 MALAYALAM UNIT-8.1

വെളിച്ചം പകര്‍ന്നവര്‍

ഗൗതമബുദ്ധൻ

'ബുദ്ധൻ എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌.  സിദ്ധാർത്ഥൻ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു.
വജ്ജി സംഘത്തിലെ ശാക്യഗണത്തിലാണ്‌ (പാലിയിൽ ശക) ബുദ്ധൻ ജനിച്ചത്‌. ശാക്യവംശത്തിൽ പിറന്നതിനാൽ അദ്ദേഹം ശാക്യമുനി എന്നറിയപ്പെട്ടു. ഗോതമ എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്‌. അതിനാൽ അദ്ദേഹം ഗൗതമൻ എന്നും അറിയപ്പെട്ടു.

STANDARD 3 MALAYALAM UNIT 8.2

ഐക്യഗാഥ

ഇമ്മരത്തോപ്പിലെത്തൈമണിക്കാറ്റിന്‍റെ
മര്‍മ്മരവാക്യത്തിനര്‍ത്ഥമെന്തോ?
എന്നയല്‍ക്കാരനില്‍ നിന്നു ഞാന്‍ ഭിന്നന-
ല്ലെന്നങ്ങു നിന്നിതു വന്നുരയ്പൂ.
മാനത്തു വട്ടത്തില്‍ പാറുമീ പക്ഷിതന്‍
തേനൊലിഗ്ഗാനത്തിന്‍ സാരമെന്തോ?
എന്നയല്‍നാട്ടില്‍ നിന്നെന്‍നാടു വേറെയ-
ല്ലെന്നതു രണ്ടും കണ്ടോതിടുന്നു.
തന്‍ തിരമാല തന്നൊച്ചയാലീയാഴി

സന്തതമെന്തോന്നു ഘോഷിക്കുന്നു?
ഭൂഖണ്ഡമൊന്നിനൊന്നന്യമല്ലെന്നതി-
താകവേ തൊട്ടറിഞ്ഞോതിടുന്നു.
വ്യോമത്തിന്‍ നിന്നിടുദുന്ദുഭി കൊട്ടിയി-
ക്കാര്‍മുകിലെന്തോന്നു ഗര്‍ജ്ജിക്കുന്നു?
രണ്ടല്ല നാകവുമൂഴിയുമെന്നതു
രണ്ടിനും മധ്യത്തില്‍ നിന്നുരയ്പൂ.

കവിത കേള്‍ക്കാം     AUDIO  1       AUDIO  2 

             AUDIO 3
 

STANDARD 3 MALAYALAM UNIT 7.3

വസന്തം വന്നപ്പോള്‍



PENCIL UNIT MODULE & WORK SHEETS DOWNLOAD

   ഇവിടുത്തെ കാലാവസ്ഥ താളം തെറ്റിയത് പോലെ പതിവിനും വിപരീതമായി   മഞ്ഞു വീഴ്ച. തണുപ്പ് മാറിയപ്പോള്‍ മനസൊന്നു കുളിര്‍ത്തു  ഇനി വസന്ത കാലം.  കടകളായ കടകളില്‍ എല്ലാം ഓട്ട പ്രദക്ഷിണം നടത്തി .പൂചെടികളുടെയും പച്ച കറി കളുടെയും  വിത്തുകള്‍, ചെടികള്‍  ഇവ  ശേഖരിച്ചു  സ്വയം കിളച്ചു തടമെടുത്തു  ഓരോ പൂവിനും ഉതകുന്ന വളം  ചേര്‍ത്ത മണ്ണും     ചേര്‍ത്തു  വിത്തുകള്‍ പാവി , ചെടികള്‍    നട്ടു. നല്ല കറുത്ത മണ്ണ്, ദിവസവും,നനച്ചു,കുഞ്ഞുകുട്ടികള്‍  നാമ്പുകള്‍  വളരുന്നുണ്ടോ എന്ന്  പോയി നോക്കുന്നത് പോലെ എന്നും പോയി  നോക്കി. കഷ്ട്ടകാലത്തിനു ഈ ആഴ്ച കൊടും തണുപ്പും  മഞ്ഞും.എന്റെ  ചെടികള്‍ തണുത്തു ,മരവിച്ചു മൃതപ്രായരായി, ഇനി കാലാവസ്ഥ  ഒരാഴ്ച കൂടി ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്  എന്റെ ചെടികള്‍ നശിച്ചു പോകുമെന്ന് ഉറപ്പു,ഞാന്‍   പിന്തിരിയുന്നില്ല   കാരണം വളരെ കാലമായി ഒന്ന് കൃഷി ചെയ്തിട്ട്, അടുത്ത ആഴ്ചയും വീണ്ടും ചെടികള്‍ വാങ്ങിക്കും നോക്കട്ടേ  എന്തായിരിക്കുമെന്ന് ?  

സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു


  സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ നിന്നും 2016-17 അധ്യയന വര്‍ഷത്തേക്ക് സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് അയ്യായിരം രൂപ വീതവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് ആറായിരം രൂപ വീതവും പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഏഴായിരം രൂപ വീതവും ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ഇനത്തില്‍ പതിമൂവായിരം രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും പൊതു പ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി, സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷക്കാം. മുന്‍ വര്‍ഷങ്ങളില്‍ ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 

സെറ്റ് ഫെബ്രുവരി 2017: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപക നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) അപേക്ഷാ ഫോറം ലഭിക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമുളള അവസാന ദിവസം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.
 വെബ്‌സൈറ്റ്

GOVT ORDERS & CIRCULARS

Thursday, 22 December 2016

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ധന സഹായ പദ്ധതികള്‍

GOVT ORDERS & CIRCULARS

  • 2017-18 വര്‍ഷത്തെ  ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് നല്‍കുവാന്‍ സര്‍ക്കുലര്‍ ഇറങ്ങി,  2016 ഡിസംബര്‍ 22 മുതല്‍ 31 വരെ ഓണ്‍ലൈനായി  ഇന്‍ഡന്റ് നല്‍കാം.  വിശദ വിവരങ്ങള്‍ 
            Textbook Indent Circular                       WEBSITE