Monday, 29 June 2020

Online Video Tutorial Using KdenLive

ഓൺലൈൻ ക്ലാസുകൾ പണ്ടു അദ്ധ്യാപകർക്ക് കൌതുകവും ജിജ്ഞാസയുമുണർത്തിയിരുന്ന ഒരു സംഗതിയായിരുന്നു. എന്നാൽ ഒരു അപ്രതീക്ഷിതമായ സാഹചര്യത്തിൽ നമ്മളും അതു ചെയ്യേണ്ടി വരുന്ന ഒരവസ്ഥയിൽ അത് നമുക്കു തലവേദനയായി മാറി. എങ്ങിനെ ഇത് ചെയ്യും. നവ മാധ്യമങ്ങൾ വഴി കുറെ pdf കൊടുത്താൽ മതിയോ അതോ whatsapp ലൂടെ Voice കൊടുത്താൽ മതിയോ... അകെ ആശയക്കുഴപ്പത്തിലായി... ഗൂഗിൾ മീറ്റ്, സൂം, ഗൂഗിൾ ക്ലാസ് റൂം
... ഏതു വേണം എങ്ങിനെ വേണം എന്നൊരു ആശങ്ക.  മറ്റുള്ളവർ തയ്യാറാക്കിയ യൂറ്റ്യൂബ് ചാനൽ ലിങ്കുകൾ കുട്ടികൾക്ക് നൽകി സമാധാനപ്പെട്ടു ചിലർ. അതൊക്കെ നല്ലതു തന്നെ സംശയമില്ല. എന്നാൽ അദ്ധ്യാപകനും കുട്ടികളും ചേരുമ്പോഴുണ്ടാകുന്ന സജീവമായ പഠനബോധന പ്രക്രിയയുടെ രസാനുഭൂതി

How to Prepare Proceedings in BiMS


ഡി ഡി ഒ യുടെ സ്‌പെഷ്യൽ ട്രഷറി സേവിങ് ബാങ്കിൽ (STSB ) അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന തുകകൾ (ഉദാഹരണത്തിന്  ജീവനക്കാരുടെ സാലറിയിൽ പിടിക്കുന്ന  കോ ഓപറേറ്റീവ് റിക്കവറി,പ്രൊഫ.ടാക്സ്,contingent ബില്ലുകൾ എന്നിങ്ങനെ)STSB ചെക്ക് എഴുതി  ബിംസിൽ നിന്നും പ്രോസിഡിങ്സ് തയാറാക്കി അത് ഇ സബ്മിറ്റ് ചെയ്ത് വേണം ട്രഷറിക്ക് നല്കാൻ.പലരും മാന്വൽ ആയി പ്രോസിഡിങ്സ് തയാറാക്കി ആണ് നല്കാറ്.പക്ഷെ ചില ട്രഷറി അത് സ്വീകരിക്കാറില്ല.ബിംസിൽ പ്രോസിഡിങ്സ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.അതിനായി ബിംസ് ഡി ഡി ഒ ലോഗിൻ ഓപ്പൺ ചെയുക   ഇടതു സൈഡിൽ കാണുന്ന മെനുവിൽ TSB എന്ന് കാണാം,അതിൽ

എസ്.എസ്.എൽ.സി പരീക്ഷാഫലം ചൊവ്വാഴ്ച (30) ഉച്ചക്ക് രണ്ടിന്

2020 എസ്.എസ്.എൽ.സി പരീക്ഷാഫലം ചൊവ്വാഴ്ച (ജൂൺ 30) ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. 
എസ്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട്  http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട്  http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട്  http://ahslcexam.kerala.gov.in ലും ലഭിക്കും. ഇതിനുപുറമേ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്‌ടേഴ്‌സിന്റെ സഫലം 2020 ആപ്പിലൂടെയും ഫലം റിയാം.

പുസ്തക വിതരണം ഒന്നിന് പുനരാരംഭിക്കും

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ജൂലൈ ഒന്നു മുതൽ പുസ്തക വിതരണം പുനരാരംഭിക്കും. റഫറൻസ്, പത്ര, മാഗസിൻ, വായനാമുറികൾ എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. പുസ്തക വിതരണം രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെയും മെമ്പർഷിപ്പ് വിതരണം രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയും ഉണ്ടായിരിക്കും.

കൊവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് തിരക്ക് കുറയ്ക്കുന്നതിനായി

എസ്.എസ്.എൽ.സി ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി 'കൈറ്റ്'

ചൊവ്വാഴ്ച (ജൂൺ 30) www.result.kite.kerala.gov.in  എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും  'സഫലം 2020 ' എന്ന മൊബൈൽ ആപ് വഴിയും എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 'Saphalam 2020' എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.
പ്രൈമറിതലം മുതലുളള 11769 സ്‌കൂളുകളിൽ ഹൈടെക് പദ്ധതികളുടെ ഭാഗമായി കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ 'സമ്പൂർണ' ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാൻ ഇത്തവണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്  കൈറ്റ് സിഇഒ  കെ. അൻവർ സാദത്ത് അറിയിച്ചു.

Friday, 26 June 2020

ഓൺലൈൻ പഠനത്തിന് സഹായമേകാൻ രണ്ടു പദ്ധതികളുമായി കെ.എസ്.എഫ്.ഇ

കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് പിന്തുണയുമായി രണ്ടു പദ്ധതികളുമായി കെ.എസ്.എഫ്.ഇ. ഓൺലൈൻ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സഹായം നൽകുന്ന പദ്ധതിയും, കുടുംബശ്രീ മിഷനുമായി സഹകരിച്ച് ലാപ്ടോപ് വാങ്ങാൻ പണം ലഭ്യമാക്കുന്ന മൈക്രോ ഫിനാൻസ് പദ്ധതിയുമാണ് ആരംഭിക്കുന്നതെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യപദ്ധതിയിൽ തദ്ദേശസ്ഥാപനം ടി.വി സ്ഥാപിച്ച് പഠനസൗകര്യമൊരുക്കാൻ പൊതുസ്ഥലവും കുട്ടികളുടെ എണ്ണവും കണ്ടെത്തി പ്രദേശത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ പട്ടിക

എസ്.എസ്.എൽ.സി ഫലം ജൂൺ 30 ന്

എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ)/ ടി.എച്ച്.എസ്.എൽ.സി  (എച്ച്.ഐ)/എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലം ജൂൺ 30ന് പ്രഖ്യാപിക്കും.ഹയർസെക്കൻററി/വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലൈ 10 നകം പ്രഖ്യാപിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
  മാർച്ച് 10ന് ആരംഭിച്ച എസ്.എസ്.എൽ.സി/ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ചെങ്കിലും മാർച്ച് 19ന് കോവിഡ്19 പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് മെയ് 26 മുതൽ 30 വരെയുള്ള തീയതികളിലാണ് പുനഃക്രമീകരിച്ച് നടത്തിയത്.

Saturday, 20 June 2020

JUNE 19 വായനാദിനം ONLINE VIDEO സാഹിത്യ ക്വിസ് മത്സരം

യു.പി വിഭാഗം
വീഡിയോയിലെ നിര്‍ദ്ദേശങ്ങള്‍  ശ്രദ്ധിച്ച് ക്വിസ്സില്‍ പങ്കെടുക്കാം


വായനവാരം: വായനാദിന ഓണ്‍ലൈന്‍ വീഡിയോ ക്വിസ്

എല്‍.പി വിഭാഗം


വീഡിയോയിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ച് ക്വിസ്സില്‍ പങ്കെടുക്കാം

Friday, 19 June 2020

ഓൺലൈൻ ഐ ടിപരിശീലനം


-കോവിഡ് 19-
നമ്മുടെ ജീവിതം    മാറ്റിമറിച്ചു. മാസങ്ങളായി തുടർന്നുകൊണ്ടിരുന്ന ലോക്ഡൗണും ശേഷമുണ്ടായിട്ടുള്ള നിയന്ത്രണങ്ങൾ മൂലവും സമൂലമായ മാറ്റങ്ങൾക്ക് നാം വിധേയരായി.

ചോക്കും ബ്ലാക്ക് ബോർഡും ടെസ്റ്റ് ബുക്കുകളിലും നോട്ട്ബുക്കുകളിലുമായി പരിമിതപ്പെട്ടിരുന്ന സ്കൂൾ  അധ്യാപനം വിവര സാങ്കേതിക വിദ്യയുടെ അതിനൂതന സങ്കേതങ്ങൾ ഉപയോഗിച്ച് ഓൺലൈൻ മാധ്യമങ്ങളിലേക്ക് വഴി മാറികൊണ്ടിരിക്കുന്നു.

ഇനിയെന്ന് റെഗുലർ ക്ലാസുകൾ തുടങ്ങാനാവുമെന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാനാകാത്ത വിധം അനിശ്ചിതത്വത്തിലാണ് നാം.

ഖേദകരമെന്ന് പറയട്ടെ നമ്മുടെ  അധ്യാപകരിൽ പലരും വിവരസാങ്കേതിക വിദ്യയിൽ  വളരെയധികം പിന്നിലാണ് എന്ന വസ്തുത വിസ്മരിക്കാവതല്ല.

ഈ സ്ഥിതി തുടർന്നാൽ
കാലം നമ്മെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്നതിൽ യാതൊരുവിധ സംശയവുമില്ല.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ശ്ലാഖനീയ സേവനങ്ങൾ ചെയ്തുകൊണ്ടിരികുന്ന  മെന്റേഴ്സ് കേരള ബ്ലോഗും, അൽ മുദരിസീൻ ബ്ലോഗും മേൽ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായി അധ്യാപകരെ  വിവരസാങ്കേതികവിദ്യയിൽ ശാക്തീകരിക്കുന്നതിനായി ഓൺലൈൻ പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു.

പ്രാഥമിക ഘട്ടം മുതൽ വിവരസാങ്കേതികവിദ്യയുടെ ഉന്നതങ്ങളിലേക്ക്  കൈപിടിച്ചുയർത്തുന്നതിനുതകുന്ന രൂപത്തിൽ ലളിതവും വ്യവസ്ഥാപിതവുമായ മോഡ്യൂളുകളാണ്   തയ്യാറാക്കിയിരിക്കുന്നത്.

ക്ലാസ്സുകൾ ജൂൺ അവസാനവാരം മുതൽ വാട്സ് ആപ്പ് വഴി ആരംഭിക്കുന്നതാണ്


ഈ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുളളവർ താഴെകാണുന്നലിങ്ക് വഴി  ഏതെങ്കിലും ഒരു വാട്സാപ്പ് ഗ്രൂപ്പിൽ മാത്രം. അംഗമാകേണ്ടതാണ്

ഗ്രൂപ്പ് 24

https://chat.whatsapp.com/Cz9xNHRJgHzITStICLuzeQ

ഗ്രൂപ്പ് 25

https://chat.whatsapp.com/CUC7osTOAn37cU2dq95IkE

ഗ്രൂപ്പ് 26
https://chat.whatsapp.com/FzkT3pVJmcIL9VFjGdFQRi

ഗ്രൂപ്പ് 27

https://chat.whatsapp.com/BrVR0sqS6Ug3RRewwhGYap

ഗ്രൂപ്പ് 28

https://chat.whatsapp.com/KMxG5v1bEIkJxuxbPPJ1uR
ഗ്രൂപ്പ് 29

https://chat.whatsapp.com/KokksZkEV6S9W5jJGzBrFZ

ഗ്രൂപ്പ് 30

https://chat.whatsapp.com/KokksZkEV6S9W5jJGzBrFZ

ഗ്രൂപ്പ് 31

https://chat.whatsapp.com/HStgYFeAiF9H7dj0SRRfo5

ഗ്രൂപ്പ് 32

https://chat.whatsapp.com/BtgchQxeMCXHpAOj2KlBot
ഗ്രൂപ്പ് 33

https://chat.whatsapp.com/KIRV1yqAkGCDyRwn2XiNCk

പ്രത്യേക ശ്രദ്ധക്ക്,
admin only ഗ്രൂപ്പായതിനാൽ ട്രെെനിങ് സംബന്ധമല്ലാത്ത ഒരു പോസ്റ്റ് ഗ്രൂപ്പിൽ വരുന്നതല്ല.

*1T Training എല്ലാ ശനിയാഴ്ച്ചകളിലും മാത്രം*

Thursday, 18 June 2020

ഇന്നത്തെ ഓൺ ലൈൻ ക്ലാസുകൾ(18/06/2020)

ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ Youtube ൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ക്ലാസ് ലൈവ് ആയി കാണാൻ കഴിയാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനും ഉപയോഗപ്പെടുത്താം.

 Std 1 പൊതു വിഷയം

Std 2 ഗണിതം

വായന ദിനം: സ്കൂള്‍ അസംബ്ലിയില്‍ സ്പീക്കറിലൂടെ കേള്‍പ്പിക്കാം


വായന ദിനത്തെക്കുറിച്ചുള്ള ആഡിയോ 
 ഡൌൺലോഡ് ലിങ്ക്1

(സ്കൂള്‍ അസംബ്ലിയില്‍ സ്പീക്കറിലൂടെ കേള്‍പ്പിക്കാം)

വിവരണം:
കെ.പി.സാജു,
എ.എം.എൽ.പി.എസ് ചെറിയപരപ്പുർ, തിരൂർ, മലപ്പുറം

(ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണക്കൂടുതല്‍ കൊണ്ട്   ബുദ്ധിമുട്ട് നേരിടാം അതിനാല്‍ നാലു  ലിങ്കുകൾ കൂടി ലഭ്യമാക്കിയിട്ടുണ്ട്)

Wednesday, 17 June 2020

ഇന്നത്തെ ഓൺ ലൈൻ ക്ലാസുകൾ(17/06/2020)

ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ Youtube ൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ക്ലാസ് ലൈവ് ആയി കാണാൻ കഴിയാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനും ഉപയോഗപ്പെടുത്താം.

Std 1 പൊതു വിഷയം

Std 2 മലയാളം

വായനദിന ക്വിസ് 2020

https://drive.google.com/file/d/0B_1hOUmDIPEON0lCdEowc09QUG9EUkJXeGxoWXpFd2MyclBr/view?usp=sharing
തയാറാക്കി അയച്ചു തന്നത്
ശ്രീമതി. തസ്നിം ഖദീജ. എം
ജി.എല്‍.പി.എസ് കാരാട്,  മലപ്പുറം ജില്ല

വായനദിന ചിന്തകള്‍

വായനയുടെ പ്രയോജനങ്ങള്‍
  • വായന ജീവിതത്തോടുള്ള അഗാധമായ പരിചയം ഉണ്ടാക്കുന്നു. മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങള്‍ രേഖപ്പെടുത്തി വച്ചത് വായിക്കുമ്പോള്‍ സാമൂഹിക ജീവിതത്തെ കൂടുതലറിയാന്‍ കാരണമാകുന്നു. ചുറ്റുവട്ടത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
  • സ്വന്തം ജീവിതത്തിന് കൂടുതല്‍ സ്പഷ്ടത കൈവരിക്കാനാവുന്നു. അവനവനെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുന്നതിലൂടെ ലോകത്തെ ആഴത്തില്‍ മനസ്സിലാക്കുന്നു.
  • ആശയ വിനിമയത്തിന് കൂടുതല്‍ പരിശീലനം നേടാനാവുന്നു. ആശയപരമായ സ്പഷ്ടത മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കഴിയുന്നു. സങ്കീര്‍ണ്ണമായ ഇന്ദ്രിയാനുഭവങ്ങള്‍ പോലും മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ വായന പരിശീലനമായി മാറുന്നു.

Tuesday, 16 June 2020

e-grantz3.0/ 2021-2022

 
 
2021-2022 വര്‍ഷം വിദ്യാര്‍ഥികളെ പ്രൊമോട്ട് ചെയ്യുന്നതിനും സ്കോളര്‍ഷിപ്പ് അപേക്ഷ ഓണ്‍ലൈന്‍ ആയി അയക്കുന്നതിനും e-grantz3.0/ 2021-2022 പോര്‍ട്ടല്‍ തയ്യാറായി .
വിദ്യാര്‍ഥികളെ പ്രൊമോട്ട് ചെയ്യുക , മറ്റു സ്കൂളില്‍ നിന്നും വന്ന വിദ്യാര്‍ഥികളെ അഡ്മിറ്റ് ചെയ്യുക സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ അയക്കുക തുടങ്ങിയവ ഇപ്പോള്‍ സാധിക്കുന്നതാണ് 
പ്രത്യേകം ശ്രദ്ധിക്കേുണ്ടുന്ന മറ്റു കാര്യങ്ങള്‍
ഒരു വിദ്യാര്‍ഥിക്ക് തന്നെ പല വിധത്തിലുള്ള സ്കോളര്‍ഷിപ്പിന് അര്‍ഹതയുാകും.ഇവയെല്ലാം തന്നെ Apply for Scholarship  എന്ന ഓപ്ഷന്‍ വഴി പ്രത്യേകം പ്രത്യേകമായി ക്ലര്‍ക്ക് ലോഗിനില്‍ നിന്നും അപ്ലൈ ചെയ്ത് പ്രിന്‍സിപ്പല്‍ ലോഗിനില്‍നിന്നും ഫോര്‍വേഡ് ചെയ്യേതാണ്.

ഉദാ:- നാലാം ക്ലാസില്‍ പഠിക്കുന്ന SC വിഭാഗത്തിലെ വേടന്‍ സമുദായത്തില്‍
പെട്ട ഒരു വിദ്യാര്‍ഥിക്ക് ലംപ്സംഗ്രാന്‍റ്, പ്രൈമറി എയ്ഡ്, പ്രതിമാസ സ്റ്റൈപ്പന്‍റ് എന്നീ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഇവ ഓരോന്നും പ്രത്യേകമായി അയച്ചാല്‍ മാത്രമേ കുട്ടിക്ക് തുക ലഭിക്കുകയുള്ളൂ,

Apply for Scholarship എന്ന ഓപ്ഷനില്‍ ഓരോ സ്കീമുകളായി സെലക്റ്റ്
ചെയ്ത് അതാത് ക്ലാസുകള്‍ സെലക്റ്റ് ചെയ്യുമ്പോള്‍ അര്‍ഹതയുള്ള
വിദ്യാര്‍ഥികളുടെ ലിസ്റ്റ് സൈറ്റില്‍ തന്നെ ലഭ്യമാകുന്നതാണ്. അത് ഫോര്‍വേര്‍ഡ്ചെയ്താല്‍ മതിയാകും

Apply for Scholarship എന്ന ഓപ്ഷനില്‍ ഓരോ സ്കീമിലും എല്ലാ ക്ലാസിലും
ഉള്ള കുട്ടികളുടെ പട്ടിക നിര്‍ബന്ധമായും പരിശോധിച്ച് ഫോര്‍വേഡ് ചെയ്യേതാണ്.
പുതുതായി കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള Add New Studentsഎന്ന ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ല. ആയത് സൈറ്റില്‍ ആക്ടീവ് ആതിനു ശേഷം പുതുതായി ചേരുന്ന കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.യുസര്‍ മാന്വലും മറ്റ് വിവരങ്ങളും ഡൌണ്‍ലോഡ്സില്‍
 

ഇന്നത്തെ ഓൺ ലൈൻ ക്ലാസുകൾ(16/06/2020)

ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ Youtube ൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ക്ലാസ് ലൈവ് ആയി കാണാൻ കഴിയാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനും ഉപയോഗപ്പെടുത്താം.

Std 1 പൊതു വിഷയം


Std 2 ഇംഗ്ലീഷ്


Monday, 15 June 2020

ഇന്നത്തെ ഓൺ ലൈൻ ക്ലാസുകൾ(15/06/2020)

ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ Youtube ൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ക്ലാസ് ലൈവ് ആയി കാണാൻ കഴിയാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനും ഉപയോഗപ്പെടുത്താം.

Std 1 പൊതു വിഷയം

Std 2 ഗണിതം

Sunday, 14 June 2020

STANDARD 6 SOCIAL SCIENCE

യൂണിറ്റ് 1മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങള്‍ 

റ്റീച്ചിംഗ് മാന്വല്‍  ഡൌണ്‍ലോഡ്

നിലമ്പൂര്‍ എസ്.എസ് ടീച്ചേഴ്സ് തയാറാക്കിയ  യൂണിറ്റ് പ്രസെന്റേഷന്‍ മൊഡ്യൂള്‍

POWER POINT PRESENTATION MODULE

യമുന

ഗംഗ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് യമുന. 1370 കിലോമീറ്റർ നീളമുള്ള ഈ നദി ‍ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. ലോകാദ്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയും യമുനയുടെ തീരപ്രദേശത്താണ്. ഹരിയാന,ഉത്തർപ്രദേശ്

ഗണിതപഠനം വീഡിയോ ട്യുട്ടോറിയലുകള്‍


         9, 10 ക്ലാസുകളിലെ ഗണിത പഠനം ആസ്വാദ്യകരമാക്കുന്നതിന്റെ ഭാഗമായി ആദ്യ പാഠങ്ങളിലെ ആശയങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൈമാറുന്നതിന് ലഹായകരമായ മൈക്രോവീഡീഡേയോ ശ്രേണികളുടെ ആദ്യഭാഗമാണിത്. മുടപ്പല്ലൂര്‍ ജി എച്ച് എസിലെ ഗണിതാധ്യാപകനായ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍ തയ്യാറാക്കിയ വീഡേയോകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .

Saturday, 13 June 2020

മറക്കരുതീ ദിനങ്ങളെ.....


ദിനാചരണങ്ങൾ ഫലപ്രദമായ രീതിയിൽ നടത്തുക എന്നതിലൂടെ പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ, വ്യക്തികൾ എന്നിവയോടുള്ള ആദരവ് സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്ന ദൗത്യമാണ് നിർവഹിക്കപ്പെടുന്നത്. ഏതൊക്കെ ദിനങ്ങൾ എന്ന്  എന്നത് സമഗ്രമായി കലാപരമായ രീതിയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ
ശ്രീ. സുരേഷ്  കാട്ടിലങ്ങാടി.
ചുവടെ ലിങ്കില്‍ നിന്നും ദിനാചരണങ്ങള്‍ വിശദമാക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ സുരേഷ് കാട്ടിലങ്ങാടിക്ക് മെന്‍ഡേഴ്സ് കേരള ബ്ലോഗിന്റെ നന്ദി



ഫസ്റ്റ് ബെല്‍ : പത്രക്കുറിപ്പ്


ഓൺലൈൻ ക്ലാസുകൾക്കുള്ള വീഡിയോ വിഭവങ്ങൾ തയാറായി

     പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഓൺലൈൻ വീഡിയോ ക്ലാസുകൾ ജൂൺ 15 മുതൽ തുടർ സംപ്രേഷണം ആരംഭിക്കും. രണ്ടാഴ്ചക്കാലത്തെ ട്രയലിന് ശേഷം തുടർ പാഠഭാഗങ്ങളാണ് ജൂൺ 15 മുതൽ വിക്‌ടേഴ്‌സ് ചാനൽ വഴി ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളിൽ എത്തിക്കുന്നത്.
ക്ലാസ് ചലഞ്ചിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ സമർപ്പിച്ച മാതൃകാ വീഡിയോക്ലാസുകൾ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തി മികച്ച അധ്യാപകരെ വീഡിയോ ക്ലാസുകൾ എടുക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനകം, വരുന്ന രണ്ടാഴ്ചക്കാലത്തെ സംപ്രേഷണത്തിന് ആവശ്യമായ വീഡിയോ ക്ലാസുകൾ തയാറായിട്ടുണ്ട്.

എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, കൈറ്റ്, എസ്.ഐ.ഇ.ടി എന്നീ വിദ്യാഭ്യാസ ഏജൻസികൾ തയാറാക്കുന്ന വീഡിയോ ക്ലാസുകൾ എസ്.സി.ഇ.ആർ.ടി ഫാക്കൽറ്റി അംഗങ്ങളുടെയും പുറമെനിന്നുള്ള വിദഗ്ധരുടെയും സംയുക്ത സൂക്ഷ്മ പരിശോധനയ്ക്കും ആവശ്യമായ എഡിറ്റിംഗിനും ശേഷമാണ് സംപ്രേഷണത്തിനായി വിക്‌ടേഴ്‌സ് ചാനലിന് കൈമാറുന്നത്. ഈ പ്രവർത്തനങ്ങൾ അവധി ദിവസങ്ങളിൽ പോലും എസ്.സി.ഇ.ആർ.ടിയിൽ പുരോഗമിക്കുകയാണ്. കൂടാതെ ഇതുവരെ സംപ്രേഷണം ചെയ്യാത്ത വിഷയങ്ങളുടെയും വീഡിയോ ക്ലാസുകൾ ഘട്ടംഘട്ടമായി തയാറാക്കും. ഇതിന്റെ ഭാഗമായി ഉർദു, സംസ്‌കൃതം, അറബിക് വിഷയങ്ങളുടെ വീഡിയോ ക്ലാസുകളും ജൂൺ 15ന് തുടങ്ങുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Monday, 8 June 2020

ഓണ്‍ലൈന്‍ അഡ്‌മിഷന്‍ സമ്പൂര്‍ണ്ണയിലൂടെ


കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് വിദ്യാലയങ്ങളില്‍ അഡ്‌മിഷന്‍ തിരക്ക് കുറക്കുന്നതിനായി ഓണ്‍ലൈനായി ടി സി അപേക്ഷ നല്‍കുന്നതിനും അഡ്‌മിഷന്‍ നടത്തുന്നതിനുമുള്ള ലിങ്കുകള്‍ സമ്പൂര്‍ണ്ണയില്‍ ലഭ്യമാണ്.
Click Here for Govt Order for Online Admission

GPF Annual Accounts Statement 2019-2020

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെയും 2019-20 വര്‍ഷത്തെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് www.agker.cag.gov.in എന്ന ഔദ്യോഗിക വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചു. വരിക്കാര്‍ക്ക് പിന്‍ നമ്പര്‍ ഉപയോഗിച്ച് ഈ സൈറ്റില്‍ നിന്നും ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാം. ഇത് സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ 0471-2776600 എന്ന നമ്പരില്‍ ബന്ധപ്പെടാം. 

പ്രത്യേക ശ്രദ്ധയ്ക്ക് : ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് പി.എഫ് വെബ്സൈറ്റിന്‍റെ സെര്‍വറില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ പി.എഫ് സ്റ്റേറ്റ്മെന്‍റ് ലഭിക്കുന്നതിന് വേണ്ടി വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ അസാധാരണമായ കാലതാമസം നേരിടുന്നതായി കാണാം. ലോഗിന്‍ വിന്‍ഡോയില്‍ GPF നമ്പര്‍, PIN നമ്പര്‍, പിന്നെ ഇമേജില്‍ തെളിയുന്ന ക്യാരക്ടറുകള്‍ എന്നിവ എന്‍റര്‍ ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഉടനെ തന്നെ ഒരു ചലനവും വന്നു കൊള്ളണമെന്നില്ല. ആ സമയം പേജ് ക്ലോസ് ചെയ്ത് ശ്രമം ഉപേക്ഷിക്കുകയോ വീണ്ടും വീണ്ടും  Submit ബട്ടണ്‍ അമര്‍ത്തുകയോ ചെയ്യരുത്.  Submit ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞ് പ്രതിപ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലെങ്കില്‍ പോലും ഒന്നോ രണ്ടോ മിനിറ്റ് കാത്ത് നില്‍ക്കുക. അപ്പോള്‍ ലോഗിന്‍ ചെയ്യുന്നതായി കാണാം.  ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ കാണുന്ന വിന്‍ഡോയുടെ വലത് ഭാഗത്ത് മുകളില്‍ നമ്മുടെ പേര് ദൃശ്യമാകും. അപ്പോള്‍ ഇടത് വശത്ത് കാണുന്ന GPF Annual Statements എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇതു വരെയുള്ള എല്ലാ വര്‍ഷങ്ങളിലെയും സ്റ്റേറ്റ്മെന്‍റ് ഡൗണ്‍ലോഡ് ചെയ്യാം. പെട്ടെന്ന് ലോഗിന്‍ ചെയ്യുന്നതിന് Off Peak സമയങ്ങളില്‍ ( രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ ഒഴിച്ചുള്ള സമയങ്ങളില്‍) ശ്രമിക്കുന്നതാണ് നല്ലത്.
 

Saturday, 6 June 2020

ഇന്നത്തെ ഓൺ ലൈൻ ക്ലാസുകൾ (05/06/2020)

ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ക്ലാസ് ലൈവ് ആയി കാണാൻ കഴിയാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനും ഉപയോഗപ്പെടുത്താം.

Std 1 പൊതു വിഷയം

Std 2 മലയാളം

Thursday, 4 June 2020

ഇന്നത്തെ ഓൺ ലൈൻ ക്ലാസുകൾ (04/06/2020)

ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ക്ലാസ് ലൈവ് ആയി കാണാൻ കഴിയാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനും ഉപയോഗപ്പെടുത്താം.
 Std 1 പൊതു വിഷയം

Std 2 ഇംഗ്ലീഷ്

Wednesday, 3 June 2020

GOVT ORDERS & CIRCULARS

ഇന്നത്തെ ഓൺ ലൈൻ ക്ലാസുകൾ (03/06/2020)

ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ക്ലാസ് ലൈവ് ആയി കാണാൻ കഴിയാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനും ഉപയോഗപ്പെടുത്താം.

Std 1

Std 2

Tuesday, 2 June 2020

ഇന്നത്തെ ഓൺ ലൈൻ ക്ലാസുകൾ(02/06/2020)

ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ Youtube ൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ക്ലാസ് ലൈവ് ആയി കാണാൻ കഴിയാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനും ഉപയോഗപ്പെടുത്താം

 CLASS 1

  CLASS 2
 

Monday, 1 June 2020

2020 വർഷം അനൌൺസ് ചെയ്ത വിവിധ സ്കോളർഷിപ്പുകൾ

ഇന്നത്തെ ഓൺ ലൈൻ ക്ലാസുകൾ(01/06/2020)

ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ Youtube ൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ക്ലാസ് ലൈവ് ആയി കാണാൻ കഴിയാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനും ഉപയോഗപ്പെടുത്താം.

ക്ലാസ്. 1

ക്ലാസ്. 2