Sunday, 31 January 2021

Inter District Transfer 2020-21-Directions

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്ക്കൂൾ അധ്യാപകർ, പ്രൈമറി അധ്യാപകർ, ഭാഷാധ്യാപകർ എന്നിവരുടെ 2020-21 വർഷത്തെ അന്തർജില്ല സ്ഥലം മാറ്റത്തിനുളള അപേക്ഷകൾ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

2020-21 വർഷത്തെ അന്തർജില്ല സ്ഥലംമാറ്റത്തിനായി നീക്കിവച്ചിരിക്കുന്ന നിശ്ചിത ശതമാനം ഒഴിവിലേയ്ക്ക് അർഹരായ അധ്യാപകർക്ക് സഥലം മാറ്റം നൽകേണ്ടതുണ്ട്. ആയതിലേയ്ക്കു ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ പ്രധാനാദ്ധ്യാപകൻ തലത്തിലും, വിദ്യാഭ്യാസ ഉപഡയറക്ടർ തലത്തിലും പരിശോധന നടത്തിയ ശേഷം ഓൺലൈൻ സ്ഥലം മാറ്റത്തിനായി പരിഗണിക്കുന്നതാണ്. 
 
അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെയുളള എല്ലാ നടപടി ക്രമങ്ങളും ഓൺലൈൻ മുഖേന നടക്കുന്നതാണ്. അപേക്ഷകന് ഒരു അപേക്ഷ മാത്രമേ രജിസ്റ്റർ ചെയ്യുവാൻ അനുവാദമുളളൂ. ഒരു പ്രാവശ്യം അപേക്ഷ സമര്പ്പിക്കാവുന്നതും ആദ്യത്തെ അപേക്ഷ റദ്ദു ചെയ്യുതിലേയ്ക്കായി ആ അപേക്ഷയുടെ ആപ്ലിക്കേഷന് ഐ.ഡി. ചൂണ്ടിക്കാട്ടി പ്രധാനാദ്ധ്യാപകൻ മുഖേന വിദ്യാഭ്യാസ ഉപഡയറക്ടര്ക്ക് അപേക്ഷ നല്കേണ്ടതും വിദ്യാഭ്യാസ ഉപഡയറക്ടര്മാര് complaint link-ല് ശുപാര്ശ സഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്ക് നല്കേണ്ടതും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷം അപേക്ഷ വെബ്‌സൈറ്റില്നിന്നും നീക്കം ചെയ്യുതിനുളള നടപടികള് KITE വഴി സ്വീകരിക്കുന്നതുമാണ്. അപേക്ഷകര്ക്ക് ഓണ്ലൈന് മുഖേന അപേക്ഷ സമര്പ്പിക്കുന്നതിനായി ഇന്റര്നെറ്റ് സൗകര്യമുള്ള ഏത് കമ്പ്യൂട്ടറും ഉപയോഗിക്കാവുന്നതാണ്. അപേക്ഷയുടെ ആദ്യഭാഗത്ത് അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങളാണ് രജിസ്റ്റര് ചെയ്യേണ്ടത്. വ്യക്തിഗത പാസ്‌വേഡ് (അപേക്ഷകന് ഇഷ്ടമുള്ളത് നല്കാം) രഹസ്യ സ്വഭാവമുള്ളതായിരിക്കണം. ഈ പാസ്‌വേഡ് ഉപയോഗിച്ചാണ് പിന്നീട് അപേക്ഷയുടെ വിശദാംശങ്ങള്പരിശോധിക്കേണ്ടത്. അപേക്ഷ പൂരിപ്പിച്ച സമയത്ത് ലഭിച്ച Application ID- യും അപേക്ഷകന് നല്കിയ പാസ്‌വേഡും ഭദ്രമായി സൂക്ഷിച്ച് വെയ്‌ക്കേണ്ടതാണ്. വീണ്ടും പ്രിന്റ്ഔട്ട്‌ എടുക്കുതിനും തുടർന്ന് വരുന്ന സ്ഥലംമാറ്റത്തിന്റെ വിവരങ്ങള് അറിയുന്നതിനും Application ID യും പാസ്‌വേഡും അത്യന്താപേക്ഷിതമാണ്. 27/01/2021 - മുതല് 05/02/2021 വൈകുന്നേരം 5 മണി വരെ അപേക്ഷ രജിസ്റ്റര് ചെയ്യാവുന്നതാണ്. രജിസ്റ്റര്ചെയ്ത അപേക്ഷ പ്രധാനാദ്ധ്യാപകനും അതാത് വിദ്യാഭ്യാസ ഉപഡയറക്ടറും വെരിഫൈ ചെയ്തു എന്ന് അപേക്ഷകനും ഉറപ്പുവരുത്തേണ്ടതാണ്. ഇതു സംബന്ധിച്ചുള്ള പരാതികള്പിന്നീട് പരിഗണിക്കാന് നിര്വ്വാഹമില്ല എന്നറിയിക്കുന്നു. 
 

SSLC ഗണിതമാതൃകാ ചോദ്യപേപ്പര്‍ 2021

 പുതിയ എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ ഘടന പ്രകാരം ഗണിത പരീക്ഷയുടെ  ഏതാനും മാതൃകാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കി നല്‍കിയത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. പറളി ഹൈസ്‍കൂളിലെ ഗണിതാധ്യാപകനായിരുന്ന ശ്രീ സതീശന്‍ സാറിന്റെ മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന ചോദ്യശേഖരത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മലയാളം മീഡിയത്തിലെ രണ്ട് സെറ്റ് ചോദ്യപേപ്പറുകളും ഒരു ഇംഗ്ലീഷ് ചോദ്യശേഖരവും ആണ് ചുവടെ ലിങ്കുകളില്‍ ഉള്ളത്. ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി

Click Here to Download Malayalam Medium Model Question Paper 1

Click Here to Download Malayalam Medium Model Question Paper2

Click Here for English Medium Model Question Paper

പത്താം ക്ലാസ് ഐ.ടി. പരീക്ഷക്കുള്ള ഡെമോ സോഫ്റ്റ്‌വെയർ പ്രസിദ്ധപ്പെടുത്തി



ഈ വർഷത്തെ പത്താം ക്ലാസിലെ പൊതു പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ ഐ.ടി. പ്രായോഗിക പരീക്ഷ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഡെമോ സോഫ്റ്റ്‌വെയർ കൈറ്റ് പ്രസിദ്ധപ്പെടുത്തി. എല്ലാ ഹൈസ്‌കൂളുകളുടേയും സമ്പൂർണ പോർട്ടലിലെ ലോഗിനിൽ സോഫ്റ്റ്‌വെയറും യൂസർഗൈഡും നിർദ്ദേശങ്ങളും ലഭ്യമാണ്. വിദ്യാലയ മേധാവി സമ്പൂർണയിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്ത് സ്‌കൂൾ ലാബിലെ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്ത് കുട്ടികളെ

LSS-USS പരീക്ഷകള്‍ ഏപ്രില്‍ 7ന്

 

2020-21 അക്കാദമിക് വർഷത്തെ എൽ എസ് എസ് / യു എസ് എസ് പരീക്ഷ 2021 ഏപ്രിൽ 7 ബുധനാഴ്ച നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ, സിലബസ് എന്നിവ ഉൾക്കൊള്ളുന്ന വിജ്ഞാപനം 2021 ഫെബ്രുവരി 15 ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും.


ശമ്പളം തിട്ടപ്പെടുത്താന്‍ സഹായിക്കുന്ന Excel programme

പതിനൊന്നാം പേ റിവിഷൻ കമ്മീഷൻ ശുപാർശ പ്രകാരം ഉള്ള പേ റിവിഷൻ ഫിക്സേഷൻ കം അരിയർ കാൽക്കുലേഷൻ  സോഫ്ട്വെയർ തയ്യാറായിട്ടുണ്ട്. പുതിയ ബേസിക് പേ, അരിയർ  എന്നിവ അറിയാം

PREPARED BY

Gigi Varughese
Chirathalackal House
Near O.E.M School,Eraviperoor P.O,
Thiruvalla -689542
04692665642

+91 99475 93244.

Friday, 29 January 2021

2020-21 വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജ്ഞാപനം ഉടന്‍

 സര്‍ക്കുലര്‍ ഡൌണ്‍ലോഡ്

2020-21 അക്കാദമിക് വർഷത്തെ എൽ എസ് എസ് / യു എസ് എസ് പരീക്ഷ 2021 ഏപ്രിൽ 7 ബുധനാഴ്ച നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ, സിലബസ് എന്നിവ ഉൾക്കൊള്ളുന്ന  വിജ്ഞാപനം 2021 ഫെബ്രുവരി 15 ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

MISSION 2021 LSS & USS EXAM TRAINING LINK

Monday, 25 January 2021

REPUBLIC DAY QUIZ 2021


DOWNLOAD PDF

തയാറാക്കി അയച്ചു തന്നത്:
ശ്രീമതി. തസ്നിം ഖദീജ
അധ്യാപിക, ഗവ: എൽ..പി.എസ്  കാരാട്, മലപ്പുറം ജില്ല

Monday, 18 January 2021

അന്തർജില്ല സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം.

 


Inter  district transfer Circular

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്ക്കൂൾ അധ്യാപകർ, പ്രൈമറി അധ്യാപകർ, ഭാഷാധ്യാപകർ എന്നിവരുടെ 2020-21 വർഷത്തെ അന്തർജില്ല സ്ഥലം മാറ്റത്തിനുളള അപേക്ഷകൾ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.


     2020-21 വർഷത്തെ അന്തർജില്ല സ്ഥലംമാറ്റത്തിനായി നീക്കിവച്ചിരിക്കുന്ന നിശ്ചിത ശതമാനം ഒഴിവിലേയ്ക്ക് അർഹരായ അധ്യാപകർക്ക് സഥലം മാറ്റം നൽകേണ്ടതുണ്ട്. ആയതിലേയ്ക്കു ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ പ്രധാനാദ്ധ്യാപകൻ തലത്തിലും, വിദ്യാഭ്യാസ ഉപഡയറക്ടർ തലത്തിലും  പരിശോധന നടത്തിയ ശേഷം ഓൺലൈൻ സ്ഥലം മാറ്റത്തിനായി പരിഗണിക്കുന്നതാണ്. 

Friday, 15 January 2021

Student Details Generator


 സമ്പൂര്‍ണ്ണയില്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് ഉപയോഗിച്ച് ഒരു വിദ്യാലയത്തിലെ ഒരു പ്രത്യേക ക്ലാസിലെ എല്ലാ ഡിവിഷനുകളിലെയും വിദ്യാര്‍ഥികളില്‍ ഒരു പ്രത്യേക വിഭാഗത്തിലുള്ളതും (SC, ST, OBC, OEC etc......)  ഭാഷാവിഷയങ്ങള്‍ പഠിക്കുന്നതുമായ കുട്ടികളുടെ(Mal,Tamil etc)  എണ്ണം Boy-Girl തിരിച്ച് ഒറ്റ ക്ലിക്കിലൂടെ ലഭിക്കുന്നതിനുള്ള ഒരു മാര്‍ഗം അവതരിപ്പിക്കുന്നത് ശ്രീ പ്രമോദ് മൂര്‍ത്തിസാറാണ്. ഇതിന്റെ പ്രവര്‍ത്തനം സാറിന്റെ ഭാഷയില്‍ തന്നെ വീഡിയോ ഫയലായി ചുവടെ നല്‍കിയിരിക്കുന്നു. ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
  സമ്പൂര്‍ണ്ണയില്‍ നിന്നും കുട്ടികളുടെ Admission Number, Division, Name, Gender, Caste, Religion, Category, First Language Paper I എന്നീ ഫീല്‍ഡുകള്‍ ഈ ക്രമത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ csv ഫയലായി സേവ് ചെയ്ത ശേഷം വീഡിയോ ഫയലില്‍ പറയുന്ന ക്രമത്തില്‍ തയ്യാറാക്കി Student Details.ods എന്നതില്‍ പേസ്റ്റ് ചെയ്താല്‍ നമുക്ക് ആവശ്യമായ വിശദാംശങ്ങള്‍ പി ഡി എഫ് രൂപത്തില്‍ ലഭിക്കും

Click Here for the Video Help File 

Click Here to download Student Details.ods

NMMS മുന്‍കാല ചോദ്യപേപ്പര്‍ വിശകലനം

2017ലെ NMMS പരീക്ഷയുടെ ഗണിത ചോദ്യങ്ങള്‍ വിശകലനം ചെയ്ത് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് NMMS പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതുന്നതിന് സഹായകരമായ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്‌ടര്‍  ആയിരുന്ന ശ്രീ രാഘവന്‍ സാര്‍ ആണ് . മുൻകാല ചോദ്യങ്ങൾക്ക് സെക്കന്റുകൾക്കുള്ളിൽ ഉത്തരം കണ്ടെത്തുന്നവിധം പരിചയപ്പെടുത്തുന്ന വീഡിയോ ചുവടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണാവുന്നതാണ്. രാഘവന്‍ സാറിന് ബ്ലോഗിന്റെ നന്ദി
Click Here for the Video Link


NMMS പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രാഘവന്‍ സാര്‍ തയ്യാറാക്കിയ ഗണിത വീഡിയോ മുമ്പ് പ്രസിദ്ധീകരിച്ചത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആറാം ധനകാര്യകമ്മീഷന്‍ വിവരശേഖരണം

ആറാം ധനകാര്യകമ്മീഷന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ധനകാര്യകമ്മീഷന്റെ വെബ് സൈറ്റില്‍ ഡേറ്റാ എന്‍ട്രി നടത്തുന്നതിന് ഗവ സ്കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം ഇതിലെ വിശദാംശങ്ങളുടെ കൂടി അടിസ്ഥാനത്തിലായതിനാല്‍ വിദ്യാലയങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫണ്ടുകള്‍ ലഭിക്കുന്നതിന് ഇതില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട് . 
പ്രധാന നിര്‍ദ്ദേശങ്ങള്‍
  1. LP/UP/HS വിഭാഗങ്ങള്‍ മാത്രമുള്ള വിദ്യാലയങ്ങളില്‍ അതത് വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റര്‍മാരാണ് ഡേറ്റാ എന്‍ട്രി നടത്തേണ്ടത്
  2. ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ട അവസാനദിനം ജനുവരി 20
  3. കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക
  4. ഓരോ വിദ്യാലയത്തിലും 2 യൂസര്‍മാര്‍ ഉണ്ടാവും. പ്രധാനാധ്യാപകരുടെ ലോഗിനും അത് കൂടാതെ ക്ലര്‍ക്കിന്റെയോ ക്ലര്‍ക്കുമാരില്ലാത്ത LP/UP വിദ്യാലയത്തില്‍ മറ്റൊരു അധ്യാപകനെയോ പേരില്‍ യൂസര്‍മാരായി തയ്യാറാക്കുക
  5. യഥാര്‍ഥ സൈറ്റിന്റെ അഡ്രസ് http://sfcmis.kerala.gov.in/usr/login
  6. User Name : EDU<School code> എന്നും പാസ് വേര്‍ഡ് EDU<Schoolcode>@123$#  (ഉദാഹരണത്തിന് സ്കൂള്‍ കോഡ് 99999 ആണെങ്കില്‍ Username EDU99999 എന്നും Password EDU99999@123$# എന്നും നല്‍കി ആദ്യതവണ ലോഗിന്‍ ചെയ്യുക) ആദ്യ തവണ ലോഗിന്‍ ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് മാറ്റേണ്ടതാണ്
School Profile അപ്ഡേറ്റ് ചെയ്ത ശേഷം യൂസര്‍മാരെ തയ്യാറാക്കിയ ശേഷം ക്ലര്‍ക്കിന്റെ ലോഗിനില്‍ പ്രവേശിച്ചാല്‍ മാത്രമാണ് ഡേറ്റാ എന്‍ട്രി സാധിക്കൂ 
  1. ഡേറ്റാ എന്‍ട്രിയില്‍ ഏതെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ പ്രധാനാധ്യാപകന്റെ ലോഗിനില്‍ പ്രവേശിച്ച് Reject ചെയ്താല്‍ വീണ്ടും ക്ലര്‍ക്ക് ലോഗിന്‍ മുഖേന എന്‍ട്രി സാധിക്കും
  2. പരിശീലനത്തായി ഡെമോ സൈറ്റ് നല്‍കിയിട്ടുണ്ട് അതിനായി ഇവിടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക . ഈ സൈറ്റിനുള്ള Username thisisdemo എന്നും password: yesiknow എന്നും നല്‍കുക

Property Statement of Govt Employees

 കേരള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം 1960 റൂള്‍ 37,39 എന്നിവ പ്രകാരം എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും  ലാസ്റ്റ് ഗ്രേഡ് ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ നടപ്പ്  വര്‍ഷത്തില്‍ സ്വന്തമാക്കിയതോ ,കൈമാറ്റം ചെയ്തതോ ആയ എല്ലാ സ്ഥാവര ജംഗമ വസ്തുവകളുടെയും വിവരങ്ങള്‍ 2021 ജനുവരി  15 നു മുന്‍പ്‌ അതാത്  വിഭാഗങ്ങളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ .ഇപ്പോള്‍ വന്നിരിക്കുന്ന ഉത്തരവ് ധനകാര്യ വകുപ്പിന് മാത്രമേ ബാധകമുള്ളൂ (Online Entry) തുടര്‍ ഉത്തരവ് വരുമെന്ന് കരുതാം..

Downloads
Property Statement Part -I
Property Statement Part -II
Property Statement circular No.77/2020/Fin Dated 01-12-2020
Property Statement Certificate
GO Regarding Property Statement (GO(P) No:171/2016 Fin dtd 12/11/2016
Instructions to file Annual Property Returns in SPARK -Module
Landed Property Statement Order

A Complete Book on Spark and BiMS


 
 A Complete  Book  on SPARK& BiMS - Common Service Problems & Solutions

Prepared by DR. E. MANESH KUMAR

A Complete Book on Spark and BiMS