Monday, 29 May 2023
GOVT ORDERS & CIRCULARS
- സ്ക്രൈബസ് പ്രത്യേക കോഴ്‌സ് രണ്ടാം ബാച്ച് ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
- ജനന മരണ രജിസ്ട്രേഷന് നടത്തുന്നതിന് ഗവ സ്കൂള്‍ പ്രധാനാധ്യാപകരെ കൂടി ചുമതലപ്പെടുത്തി ഗസറ്റ് വിജ്ഞാപനം
- സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാലയങ്ങളില്‍ 2022-23 അധ്യയനവര്‍ഷം താല്‍ക്കാലികമായി അനുവദിച്ചതും നിലനിര്‍ത്തിയതും ഷിഫ്റ്റ് ചെയ്തതുമായ ബാച്ചുകളും മാര്‍ജിനല്‍ സീറ്റ് വര്‍ധനവും 2023-24 വര്‍ഷവും തുടരുന്നതിന് അനുമതി നല്കു ഉത്തരവ്
- സ്കൂള്‍ പ്രവേശനോല്‍സവം 2023-24 സര്‍ക്കുലര്‍
- നിലവിലുള്ള ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളില്‍ പുതിയ ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍
- പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് 2023-24 വിദ്യാലയങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
- പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മാപ്പപേക്ഷ എന്ന പദം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍
2023 ലെ സ്കൂൾ പ്രവേശനോത്സവ ഗാനം
കുട്ടികൾക്ക് പാടിപഠിക്കുവാൻ സഹായകമായ രീതിയിൽ വരികൾ ഉൾപ്പെടുത്തിയുള്ള വീഡിയോ
Share your class groups
Daily Wages Interview Proforma 2023-24 (Sample)
DAILY WAGE APPOINTMENT IN GOVT, AIDED SCHOOLS DURING 2023-24
2023-24 അധ്യയന വർഷത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക - അനധ്യാപക താൽക്കാലിക നിയമനം സംബന്ധിച്ച് GOVT AIDED
Sunday, 28 May 2023
Friday, 26 May 2023
സ്കൂളുകൾ തുറക്കാറായി....... രക്ഷിതാക്കൾക്കായി MVD അവതരിപ്പിക്കുന്നു "വിദ്യാ വാഹൻ" ആപ്.
1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.
2. റജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം.
3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്.
4. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും.
5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
6. locate ചെയ്യേണ്ട വാഹനത്തിൻ്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തൻ്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം.
7. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ location, എത്തിച്ചേരുന്ന സമയം എന്നിവ Mvd/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം
8. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാം.
9. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.
10. കൃത്യമായ data കിട്ടുന്നില്ല എങ്കിൽ "Refresh" ബട്ടൺ അമർത്തുക.
11. വിദ്യ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് troll free നമ്പർ ആയ 1800 599 7099 എന്ന നമ്പറിൽ വിളിക്കാം.
12. ആപ് ഇൻസ്റ്റാൾ ചെയ്ത് റജിസ്റ്റർ ചെയ്യുന്നതിന് അതാത് സ്കൂൾ അധികാരികളെ ബന്ധപ്പെടുക.
14. ഈ ആപ് സേവനം തികച്ചും സൗജന്യമാണ്.
ലിങ്ക് താഴെ👇👇
https://play.google.com/store/apps/details?id=com.kmvd.surakshamitr
2023-24 വർഷം ഇതുവരെ വിജ്ഞാപനം ചെയ്ത സ്കോളർഷിപ്പുകൾ
എസ് എസ് എൽ സി: സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ലഭിക്കും
പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും; ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 99.70 ശതമാനമാണ് ഇത്തവണത്തെ വിജയം. ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപന വേളയിൽ പറഞ്ഞു. വിജയശതമാനത്തിൽ 0.44 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിജയം കണ്ണൂരിലാണ്, 99.94 ശതമാനം. 68, 604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ് 98.41 ശതമാനം. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുള്ള മലപ്പുറം എടരിക്കോട് സ്കൂളിന് നൂറുമേനി വിജയം, 1876 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
പ്ലസ് വൺ : വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷൻ, 54 വിഷയം*അറിയേണ്ടത് എല്ലാം
കേരള സിലബസിൽ പ്ലസ്‌വണ്ണിന് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷൻ. 54 വിഷയത്തിൽ 4 പ്രധാന വിഷയമടങ്ങിയ ഈ കോമ്പിനേഷനുകളിൽ ഏത് പഠിക്കണമെന്ന് അപേക്ഷിക്കും മുമ്പേ ഉറപ്പിക്കണം. പ്ലസ്‌ടു പഠനത്തിന് പൊതുവെ 45 കോഴ്‌സ് കോഡുകളാണ് ശ്രദ്ധിക്കേണ്ടത്. 40–-ാം കോഡ് ടെക്‌നിക്കൽ വിദ്യാർഥികൾക്കുള്ളതാണ്. സയൻസ് ഗ്രൂപ്പിൽ 9 വിഷയ കോമ്പിനേഷനാണുള്ളത്. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോമ്പിനേഷനും കൊമേഴ്സ് ഗ്രൂപ്പിൽ 4 കോമ്പിനേഷനുമാണുള്ളത്.
⭕️ ഏകജാലകം
ഇഷ്ട കോമ്പിനേഷനുകളുള്ള സ്കൂളുകൾ തെരഞ്ഞെടുത്ത് പ്രവേശനം ഉറപ്പാക്കാൻ ഏകജാലകത്തിലൂടെയുള്ള അപേക്ഷാ സമർപ്പണഘട്ടത്തിൽ ശ്രദ്ധിക്കണം. മെഡിക്കൽ, എൻജിനിയറിങ്, മറ്റ് ശാസ്ത്രപഠന മേഖലകളിൽ ഉപരിപഠനാവസരം തേടുന്നവരാണെങ്കിൽ സയൻസ് ഗ്രൂപ്പിലെ കോമ്പിനേഷനുകളാണ് തെരഞ്ഞെടുക്കേണ്ടത്. മെഡിക്കൽ, എൻജിനിയറിങ് പഠനം ലക്ഷ്യമിടുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി വിഷയങ്ങൾ അടങ്ങിയ കോമ്പിനേഷനിൽ പഠിക്കണം. മെഡിക്കൽ പ്രവേശനംമാത്രം ലക്ഷ്യമിടുന്നവർക്ക് സയൻസിൽ മാത്‌സ് ഒഴിവാക്കിയുള്ള കോമ്പിനേഷനുകളുമുണ്ട്. ബാങ്കിങ്, ധനകാര്യ, ഇൻഷുറൻസ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ താൽപ്പര്യമുള്ളവർക്ക് കൊമേഴ്സ് ഗ്രൂപ്പിലെ കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാം. എംബിഎ ഉൾപ്പെടെയുള്ള മാനേജ്മെന്റ് പഠനരംഗം ലക്ഷ്യമിടുന്നവർക്കും കൊമേഴ്സാണ് ഉചിതം.
പ്ലസ് ടു പരീക്ഷയിൽ 82.95 % വിജയം, 77 സ്കൂളുകൾക്ക് 100 ശതമാനം; വിഎച്ച്എസ്‍ഇയിൽ 78.39%
കേരളത്തിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. മുൻ വർഷം 83.87 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. 0.92 ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തിൽ
പ്ലസ് വണ്‍ പ്രവേശനം: ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം, ട്രയല്‍ അലോട്ട്‌മെന്റ് 13-ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഏകജാലകം വഴി ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്
ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനും നടക്കും. മുഖ്യഘട്ടത്തിലുള്‍പ്പെട്ട മൂന്ന് അലോട്ട്‌മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
മുഖ്യഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ബാക്കി സീറ്റുകള്‍ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികള്‍ അവസാനിപ്പിക്കുക
പ്ലസ്ടു സേ പരീക്ഷ ജൂൺ 21 മുതൽ
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി/ ടെക്‌നിക്കൽ ഹയർ സെക്കൻഡറി/ ആർട്ട് ഹയർ സെക്കൻഡറി സേ/ ഇംപ്രൂവ്മെൻറ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. അപേക്ഷകൾ പിഴയില്ലാതെ പരീക്ഷ എഴുതിയ സ്കൂളിൽ ഈ മാസം 29വരെയും സൂപ്പർ ഫൈനോടെ 30 വരെയും സമർപ്പിക്കാം. വിജ്ഞാപനം http://www.dhsekerala.gov.in/ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സേ പരീക്ഷക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പേപ്പറൊന്നിന് 500 രൂപയുമാണ് ഫീസ്. പ്രാക്ടിക്കൽ പരീക്ഷക്ക് 25 രൂപയും സർട്ടിഫിക്കറ്റിന് 40 രൂപയും ഫീസടക്കണം. ഗൾഫിലെ പരീക്ഷാർഥികൾക്ക് ഗൾഫിൽ അനുവദിച്ച കേന്ദ്രത്തിലോ വിദ്യാർഥി പഠിച്ച വിഷയം/ വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും പരീക്ഷ കേന്ദ്രത്തിലോ പരീക്ഷ എഴുതാം.
Friday, 19 May 2023
എസ്.എസ്.എൽ.സി സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും.
ഈ വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും. ഉത്തരകടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള അപേക്ഷകൾ മേയ് 20 മുതൽ മേയ് 24 വരെ ഓൺലൈനായി സ്വീകരിക്കും.
ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂൺ ഏഴു മുതൽ 14 വരെ നടത്തും. ഫലം ജൂൺ അവസാനവാരം പ്രസിദ്ധീകരിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. ഉപരി പഠനത്തിന് അർഹരാകുന്നവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യ വാരം മുതൽ ഡിജിലോക്കറിൽ ലഭിക്കും.
ഇത്തവണ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചപ്പോൾ 99.70 ശതമാനമാണ് വിജയം. 68,604
പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 1,38,086 പേർക്കാണ് ഗ്രേസ് മാർക്ക് ലഭിച്ചത്. ഗ്രേസ്
മാർക്കിലൂടെ 24,422 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു.
എസ് എസ് എൽ സി: സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ലഭിക്കും.
എസ്.എസ്.എൽ.സി: പുനർമൂല്യനിർണയത്തിന് നാളെമുതൽ അപേക്ഷിക്കാം
Thursday, 18 May 2023
2023 എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 19, 3 pm ന് പ്രസിദ്ധീകരിക്കും
പരീക്ഷാഫലം കാത്തിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ. പരീക്ഷാഫലം ലഭ്യമാവുന്ന വെബ്സൈറ്റുകൾ :
www.keralapareekshabhavan.in
www.sslcexam.kerala.gov.in
www.results.kite.kerala.gov.in
www.results.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in
Wednesday, 17 May 2023
Monday, 15 May 2023
2023 24 വർഷത്തെ PRE MATRIC SCHOLARSHIP അപേക്ഷിക്കാം
2023 24 വർഷത്തെ PRE MATRIC SCHOLARSHIP (ലപ്സം ഗ്രാൻഡ്, എഡ്യൂക്കേഷൻ എയ്ഡ്, പ്രതിമാസ സ്റ്റൈപ്പൻ്റ്) 2023 മെയ് 16 മുതൽ ജൂലൈ 31 വരെ ഈ ഗ്രാൻഡ് പോർട്ടൽ വഴി അപേക്ഷിക്കാം
Saturday, 13 May 2023
GOVT ORDERS & CIRCULARS
- Government Orders on Disbursal of Pensionary Benefits Without Delay to Employees Retired from Service
- പട്ടികജാതി വികസന വകുപ്പ് - 2023-24 വര്‍ഷത്തെ വിദ്യാഭ്യാസപദ്ധതികളുടെ നിര്‍വഹണ കലണ്ടര്‍
- ഓട്ടിസം സെറിബ്രല്‍ പാള്‍സി, മാനസിക വളര്‍ച്ച ഇല്ലായ്മ, ബഹുവൈകല്യം തുടങ്ങിയ ഭിന്നശേഷിത്തമുള്ള കുട്ടികളുടെ മാതാപിതാക്കളായ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയത്തില്‍ ഇളവ് അനുവദിച്ച് ഉത്തരവ്
- Reckoning Commutation Factor of Pensioners whose Date of Birth falls on 1st day of a month -Modification of note below Rule 6 of Pension Commutation Rules
- അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ്
- കേരള പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് സര്‍വീസ് വിശേഷാല്‍ ചട്ടത്തിലുള്‍പ്പെടുന്ന ജീവനക്കാരുടെ പ്രവര്‍ത്തി സമയം നിുശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
- കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവൻരക്ഷ പദ്ധതി(GPAIS) - 2023 വർഷത്തേക്കുളള പ്രീമിയം തുക ഒടുക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Thursday, 11 May 2023
Sunday, 7 May 2023
GOVT ORDERS & CIRCULARS
- കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവൻരക്ഷ പദ്ധതി(GPAIS) - 2023 വർഷത്തേക്കുളള പ്രീമിയം തുക ഒടുക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- സംസ്ഥാന സര്‍വീസിലെ ക്ലര്‍ക്ക്, അസിസ്റ്റന്റ് തസ്തികകളിലെ പ്രൊബേഷന്‍ -26.10.2022 ലെ ഉത്തരവിന് സ്പഷ്ടീകരണം നല്കി ഉത്തരവ്
- കെ-ടെറ്റ് മാര്‍ച്ച് 2023 പരീക്ഷാ തീയതികളിലെ പുനക്രമീകരണം സംബന്ധിച്ച്
- മധ്യവേനല്‍ അവധിക്കാലത്ത് സ്കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നത് ഒഴിവാക്കി കൊണ്ടുള്ള നിര്‍ദ്ദേശം കര്‍ശനമായി നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച്
- 2023-24 വര്‍ഷത്തെ അവധിക്കാല അധ്യാപക പരിശീലനം സംബന്ധിച്ച്
- മതിയായ എണ്ണം കുട്ടികളില്ലാത്ത എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം നിയമനങ്ങള്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധിയിലെ ഇളവ് – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
- കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അധ്യായം XXXII ലെ ചട്ടം 4(1), 6(1) പ്രകാരം ഹൈസ്കൂള്‍ പ്രധാനാധ്യാപകന്റെ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ആയുള്ള തസ്തികമാറ്റ നിയമനം -സ്പഷ്ടീകരണം നല്കി ഉത്തരവ്
- 2023-24 അധ്യയനവര്‍ഷത്തെ ഗവ സ്കൂള്‍ അധ്യാപകരുടെയും പ്രൈമറി പ്രധാനാധ്യാപകരുടെയും റവന്യൂജില്ലാ തല സ്ഥലം മാറ്റ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച്
- A COMPLETE BOOK ON RETIREMENT