Tuesday, 31 January 2017
Vidyarangam-KalasahityavediSilpasala-for-Teachers-in-February-2017
അധ്യാപകർക്ക് വിദ്യാരംഗം സാഹിത്യ ശില്പശാല നടത്തുന്നു.. മധ്യവേനൽ
അവധിക്കാലത്ത് 3/4 ദിവസം (കൃത്യമായി തീരുമാനിച്ചിട്ടില്ല ) കഥ, കവിത, ലേഖനം
മൂന്നു മേഖലകളിലാണ് ക്യാമ്പ്, പങ്കെടുക്കാനാഗ്രഹിക്കുന്നവർ സ്വന്തം രചനകൾ
HM സാക്ഷ്യപ്പെടുത്തി ഫെബ്രു.28 ന് മുമ്പ് വിദ്യാരംഗം എഡിറ്റർക്ക് അയച്ചു
തരണം. സാഹിത്യ അക്കാദമിയുടെ പൂർണ അക്കാദമിക പിൻബലത്തിലാണ് ക്യാമ്പ് നടക്കുക
KEAM 2017
2017-2018 അധ്യയന വര്‍ഷത്തിലെ സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 24, 25 തീയതികളിലാണ് പ്രവേശന പരീക്ഷ നടക്കുക.
മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ദേശീയതലത്തില്‍ ഏകീകൃത പരീക്ഷയായ നീറ്റ് (NEET) നിലവില്‍ വന്ന സാഹചര്യത്തില്‍ ബിടെക് കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ മാത്രമേ സംസ്ഥാനത്ത് നടക്കുന്നുള്ളൂ. നീറ്റ് വിജ്ഞാപനവും പുറത്തിറങ്ങിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപേക്ഷാ ഫീസില്‍ കുറവ് വരുത്തിയിട്ടുണ്ട്. ജനറല്‍ കാറ്റഗറിയിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ 800 രൂപയാണ് അപേക്ഷാ ഫീസ്. കഴിഞ്ഞ തവണ ഇത് 1000 രൂപയായിരുന്നു.
പരീക്ഷയുടെ വിശദവിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ്: www.cee.kerala.gov.in
| Six Steps to Apply KEAM |
Monday, 30 January 2017
അക്കാദമിക്ക് കോൺഗ്രസ്- 2017
കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫീസ് ഹെഡ്മാസ്റ്റേഴ്സ് ഫോറം ടീച്ചേഴ്സ് ക്ലബ്ബ് എന്നിവർ സംയുക്തമായി 2017 ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 9 മുതൽ 4 വരെ എറണാകുളം റവന്യു ജില്ലയുടെ പരിധിയിലുള്ള വേറിട്ട പഠന മാതൃകകൾ വികസിപ്പിച്ച അധ്യാപകരെ പങ്കെടുപ്പിച്ച് അക്കാദമിക്ക് കോൺഗ്രസ്- 2017 സംഘടിപ്പിക്കുന്നു. എസ്.എസ്.എ സ്റ്റേറ്റ് കൺസൾട്ടറ്റ് ഡോ. ടി.പി. കലാധരൻ മാഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഒന്നാം ക്ലാസു മുതൽ ഏഴാം ക്ലാസുവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് അവരവരുടെ വിദ്യാലയത്തിൽ ആവിഷ്ക്കരിച്ച് നടപ്പക്കിയ വ്യത്യസ്ത പഠനമാതൃകകൾ അവതരിപ്പിക്കാൻ അവസരമൊരുക്കും .ഇടപെട്ട വിഷയം, മേഖല, നടത്തിയ പ്രവർത്തനങ്ങൾ, ഉണ്ടായ മാറ്റം, തെളിവുക എന്നിവ പത്തു മിനിട്ട് സമയത്തിനുള്ളിൽ പവർ പോയന്റായി അവതരിപ്പിക്കണം. പൊതു വിദ്യാലയങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനും കൂടുതൽ അക്കാദമിക്ക് ഇടപെടലുകൾക്കും അവസരമൊരുക്കലാണ് അക്കാദമിക്ക് കോൺഗ്രസിന്റെ ലക്ഷ്യം.
Haritha Keralam Mission -Competition for Students
ഹരിതകേരള
സന്ദേശം ഉള്‍ക്കൊള്ളുന്ന ഹ്രസ്വചിത്രനിര്‍മ്മാണത്തിന്
വിദ്യാര്‍ത്ഥികള്‍ക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന മത്സരത്തിന്
അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15. പേരും പൂര്‍ണമായ വിലാസവും ഫോണ്‍
നമ്പരും രേഖപ്പെടുത്തിയ എന്‍ട്രികള്‍ വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ
സാക്ഷ്യപത്രം സഹിതം ഫെബ്രുവരി 15നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി,
കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ ലഭിക്കണം. ഒന്ന്, രണ്ട്, മൂന്ന്
സ്ഥാനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും യഥാക്രമം അന്‍പതിനായിരം,
ഇരുപത്തയ്യായിരം, പതിനയ്യായിരം രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനം നല്‍കും.
മികവുള്ള അന്‍പത് പേര്‍ക്ക് മധ്യവേനലവധിക്കാലത്ത് ടി.വി-ഫിലിം നിര്‍മ്മാണ
പരിശീലനത്തിനുള്ള ശില്പശാലയും സംഘടിപ്പിക്കും. മാലന്യരഹിത സുന്ദരകേരളം, വിഷരഹിതകൃഷി, ജലസംരക്ഷണം എന്നീ ആശയങ്ങള്‍ ആസ്പദമാക്കി വേണം ഹ്രസ്വചിത്രങ്ങള്‍ തയ്യാറാക്കാന്‍. മൊബൈല്‍ ഫോണിലെ കാമറ അടക്കം ഉപയോഗിച്ച് പരമാവധി മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ക്ലിപ്പിങ്ങുകളാണ് തയ്യാറാക്കേണ്ടത്. എല്ലാ
സിലബസുകളിലുമുള്ള പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്
വണ്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും
പ്രത്യേകമായാണ് മത്സരം. ഹരിതകേരളഗീതത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന് വ്യക്തി എന്ന നിലയിലും ഗ്രൂപ്പായും പങ്കെടുക്കാം.www.keralamediaacademy.org
വെബ്‌സൈറ്റില്‍ ഗാനവും ഓഡിയോ വേര്‍ഷനും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന
സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക്
റിലേഷന്‍സ് വകുപ്പുമായി സഹകരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
വിശദവിവരത്തിന് ഫോണ്‍ : 0484 - 2422275/2422068.Yajnam) Approach paper, Circular, Guidelines and pledge.
SSLC Examination 2017 - English Question
മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സിലെ അധ്യാപകനായ ശ്രീ. എസ്. അബ്ദുള്ള തയാറാക്കിയ ചോദ്യ ബാങ്ക്. അധ്യാപകര്‍ക്കും പരീക്ഷാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.
CONTENTS
1.Textual Passages
2.Textual Poems
3.Unfamiliar Passages
4.Profile
5.Write-up
6.Diary Page
7.Narrative Page
8.Speech Page
9.Letter Page
10.Notice & News Report
11.Conversation
12.Character Sketch
13.Language Elements
CONTENTS
1.Textual Passages
2.Textual Poems
3.Unfamiliar Passages
4.Profile
5.Write-up
6.Diary Page
7.Narrative Page
8.Speech Page
9.Letter Page
10.Notice & News Report
11.Conversation
12.Character Sketch
13.Language Elements
Sunday, 29 January 2017
STANDARD 5 SOCIAL SCIENCE
യൂണിറ്റ് 10 : കേരളക്കരയില്‍
യൂണിറ്റുമായി ബന്ധപ്പെടുത്തി നല്‍കാവുന്ന പവര്‍പോയിന്റ്
പ്രസന്റേഷന്‍ 1
(തയാറാക്കി അയച്ചു തന്നത്: JYOTHISH.S
P S V P M H S S, AYRAVAN PO, KONNI, PATHANAMTHITTA)
Tourist Places in Kerala Download File
(തയാറാക്കി അയച്ചു തന്നത്: ശ്രീമതി. മൈമൂനത്ത്.എം.ഇ
(തയാറാക്കി അയച്ചു തന്നത്: ശ്രീമതി. മൈമൂനത്ത്.എം.ഇ
എ.എം.എൽ.പി.എസ് കരിമല, ബാലുശ്ശേരി, മലപ്പുറം ജില്ല)
കേരളപ്പിറവി പ്രസന്റെഷൻ വിഡിയൊ
Saturday, 28 January 2017
Friday, 27 January 2017
Wednesday, 25 January 2017
LSS/USS 2017
username : S+SCHOOL CODE (eg; S43429)
password : S+SCHOOL CODE (eg; S43429)
LAST DATE 31/1/2017
റിപ്പബ്ലിക് ദിന ക്വിസ് - 1
1. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ്?
1950 ജനുവരി 26 ന്
2. ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് വര്‍ഷം?
1950 ജനുവരി 26
3. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ
ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ?
ജോർജ്ജ് നാലാമന്‍
4. 1950 ജനുവരി 26 ന് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാരു?
ഡോ. രാജേന്ദ്രപ്രസാദ്
5. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര്?
രാഷ്ട്രപതി
6. 68-മത് റിപ്പബ്ലിക് ദിന ചടങ്ങിലെ ഇന്ത്യയുടെ പ്രധാന അതിഥി?
മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ (അബു ദാബി)
7. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് ആര്?
പിംഗലി വെങ്കയ്യ
8. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?
സർവേപ്പള്ളി രാധാകൃഷ്ണൻ
9. ഇന്ത്യയുടെ ദേശീയമുദ്ര.?
സിംഹമുദ്ര
റിപ്പബ്ലിക് ദിനം ക്വിസ് -2
1. ഇന്ത്യയുടെ ദേശീയ മൃഗം?
കടുവ
2. ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്ത വര്‍ഷം?
1972-ൽ
3. മയിലിനെ ദേശീയ പക്ഷിയായി തന്നെ തിരഞ്ഞെടുത്ത വര്‍ഷം?
1964-ൽ
4. ഇന്ത്യയുടെ ദേശീയ പുഷ്പം?
താമര.
5. ദേശീയ വൃക്ഷം?
പേരാല്‍
6. ദേശീയ ഫലം?
മാങ്ങ
7. ദേശീയ ജലജീവി?
2009-ൽ സുസു എന്ന ശുദ്ധജല ഡോൾഫിന്‍
8. ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം.
ശകവർഷം
9. ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്.
1957 മാർച്ച് 22
Tuesday, 24 January 2017
LSS USS ORIENTATION 2017
MODEL QUESTIONS AND KEYS
എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയും
കെ.പി.എസ്.ടി.എ മലപ്പുറം ജില്ല തയ്യാറാക്കി നടത്തിയ LSS മാതൃകാപരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തരസൂചികയും
LSS USS പരീക്ഷാ പരിശീലനം
പ്രിയ അധ്യാപക സുഹ്യത്തുക്കളെ,
ഇവ ബ്ലോഗില്‍ നിന്നും ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സ്കൂളില്‍ പരിശീലനം നല്‍കുന്ന കുട്ടികള്‍ക്ക് മോഡല്‍ പരീക്ഷ നടത്താവുന്നതാണ്. എല്‍.എസ്.എസ് പരീക്ഷയെ എങ്ങനെ സമീപിക്കണമെന്നും കുട്ടിയില്‍ ആത്മ വിശ്വാസം ഉണ്ടാക്കുന്നതിനും ഇത് സഹായകമാകൂം. ഒപ്പം പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കും സഹായകമാകും.
കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് പുതിയ സിലബസ് അനുസരിച്ച് തയാറാക്കിയ എല്‍.എസ്.എസ് മാത്യകാ ചോദ്യങ്ങള്‍ മെന്‍ഡേഴ്സ് കേരള ബ്ലോഗിലുടെ ലഭ്യമാക്കുന്നു..
ഇവ ബ്ലോഗില്‍ നിന്നും ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സ്കൂളില്‍ പരിശീലനം നല്‍കുന്ന കുട്ടികള്‍ക്ക് മോഡല്‍ പരീക്ഷ നടത്താവുന്നതാണ്. എല്‍.എസ്.എസ് പരീക്ഷയെ എങ്ങനെ സമീപിക്കണമെന്നും കുട്ടിയില്‍ ആത്മ വിശ്വാസം ഉണ്ടാക്കുന്നതിനും ഇത് സഹായകമാകൂം. ഒപ്പം പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കും സഹായകമാകും.
DOWNLOADS
Subscribe to:
Posts (Atom)




