Tuesday, 31 October 2017
Monday, 30 October 2017
എക്കാലത്തേയും മികച്ച 100 പുസ്തകങ്ങളും എഴുത്തുകാരും
1. അടുക്കളയില്നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം)
2. അഗ്നിസാക്ഷി – ലളിതാംബികാ അന്തര്ജ്ജനം (നോവല് )
3. ആഹിലായുടെ പെണ്മക്കള് – സാറാ ജോസഫ് (നോവല് )
4. ഐതിഹ്യമാല – കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്)
5. അമ്പലമണി – സുഗതകുമാരി (കവിത)
6. അറബിപ്പൊന്ന് – എം.ടി- എന്.. പി. മുഹമ്മദ് (നോവല് )
7. അരങ്ങു കാണാത്ത നടന് – തിക്കോടിയന് (ആത്മകഥ)
8. അശ്വത്ഥാമാവ് – മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് )
9. ആത്മകഥ – ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)
10. ആത്മോപദേശ സാതകം – ശ്രീ നാരായണ ഗുരു (കവിത)
MagicGam

ഒരു ഫോള്‍ഡറിലുള്ള സൈസ് കൂടിയ കളര്‍ഫോട്ടോകളെ ഒരൊറ്റ ക്ലിക്ക് കൊണ്ട് Resize ചെയ്ത് 30 KBയില്‍ താഴെയുള്ള 150x200 or 200x150 സൈസിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളാക്കിമാറ്റുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയറാണ് മാജിക്ക്ഗാം. പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ തയ്യാറാക്കി അയച്ച ഈ സോഫ്ററ്‌വെയര്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ , ശാസ്ത്രോല്‍സവം , കലാമേളകള്‍ എന്നിവക്കുള്ള ഫോട്ടോകള്‍ തയ്യാറാക്കാന്‍ സാധിക്കും.
ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന
deb File റൈറ്റ് ക്ലിക്ക് ചെയ്ത് Openwith Gdebi package Installer എന്ന
ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് Application ->
Graphics -> MagicGam എന്ന ക്രമത്തില്‍ തുറക്കുക. തുറന്നു വരുന്ന
ജാലകത്തിലെ Try It എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ റീസൈസ് ചെയ്യേണ്ട
ചിത്രങ്ങള്‍ ഏത് സൈസിലേക്ക് Resize ചെയ്യേണ്ടതെന്ന് Width, Height ഇവ
നല്‍കുന്നതിനും ചിത്രങ്ങളുള്‍പ്പെട്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുന്നതിനുമുള്ള
നിര്‍ദ്ദേശങ്ങള്‍ ലഭിക്കും ഇവ നല്‍കി Enter നല്‍കിയാല്‍ ഹോമിലെ Output
Images എന്ന ഫോള്‍ഡറില്‍ Resize ചെയ്ത ചിത്രങ്ങള്‍ ലഭിക്കും.
Click Here to download the deb file
Sunday, 29 October 2017
എം.എല്‍.എല്‍
സുഹ്യത്തുക്കളെ എം.എല്‍.എല്‍ പ്രവര്‍ത്തന രേഖ അനുസരിച്ച് നാം നവംബര്‍ നാലു മുതല്‍ വര്‍ക്ക് ആരംഭിക്കുകയാണു. അതനുസരിച്ചുള്ള വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സമയംപോലെ മൊഡ്യൂള്‍ കൈകളിലെത്തും.
മറ്റേതൊരു പ്രവര്‍ത്തനം പോലെ തന്നെ ഇതും വിദ്യാലയം നാലാം ക്ലാസിന്റെ ചുവരുകള്‍ക്കുള്ളീല്‍ ഒതുങ്ങിയാല്‍ പോരാ. സ്കൂള്‍ അറിയണം, മിടുക്കരെ വാര്‍ത്തെടുക്കാന്‍ പോാകുന്ന ഈ പ്രവര്‍ത്തനം സമൂഹം അറിയണം.
അതിന് നാളെത്തന്നെ പ്രത്യേക എസ്.എആര്‍.ജി കൂടിയായാലും വേണ്ടില്ല, എസ്.ആര്‍.ജി യില്‍ ചര്‍ച്ച ചെയ്യണം, എല്ലാവരുടെയും പിന്തുണ ഉറപ്പാക്കണം.
മിനുട്സില്‍ ഉള്‍പ്പെടുത്തണം.
കൂടാതെ സവിശേഷ പിന്തുണ നല്‍കുന്ന ഇത്തരം പ്രവര്‍ത്തനം സ്കൂള്‍ അസബ്ലിയിലോ, അല്ലാതെയൊ ചെറിയ ഒരു ഉദ്ഘാടനമായി സംഘടിപ്പിക്കണം (നവംബര്‍ 1 ന്റ പ്രത്യേക അസംബ്ലി വേണമെങ്കില്‍ തെരഞെടുക്കാം.). ഭാവിയില്‍ സ്കൂള്‍ ഏറ്റെടുത്ത തനത് പ്രവര്‍ത്തനങ്ങളില്‍ ഒന്നായി ഡോക്യുമെന്റ് ചെയ്യാന്‍ സഹായിക്കും. നമുക്കും ഒരു ഒരു ഗൌരവം അപ്പോഴെ ഉണ്ടാകൂ...
ശ്രദ്ധിക്കുക: എസ്.ആര്‍.ജി കൂടണം, ഉദ്ഘാടനം തീരുമാനിക്കണം, നടത്തണം
അവയുടെ ഫോട്ടോസ് പരമാവധി 2 എം.എല്‍.എല്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യണം
Saturday, 28 October 2017
STANDARD 6 BASIC SCIENCE യൂണിറ്റ് 5
ആഹാരം ആരോഗ്യത്തിന്
നിലമ്പൂര്‍ ബി.ആര്‍.സിയും നിലമ്പൂര്‍ സബ്‌ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും ചേര്‍ന്ന് തയ്യാറാക്കിയ ടീച്ചിംഗ് മാന്വലിന് ചുവടെ ക്ലിക്ക് ചെയ്യൂ
ടീച്ചിംഗ് മാന്വല്‍
മലപ്പുറം ലേണിംഗ് ടീചേഴ്സ് തയാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍ ഇവിടെ
STANDARD 5 BASIC SCIENCE UNIT 6
ഇത്തിരി ശക്തി, ഒത്തിരി ജോലി
EXPERIMENTS
ലേര്‍ണീംഗ്ടീച്ചേഴ്സ് മലപ്പുറം തയാാറാക്കിയ യൂണിറ്റ്
വര്‍ക്ക് ഷീറ്റുകള്‍ ഡൌന്‍ലോഡ്
ഭുജങ്ങളുടെ നീളം
വിരല്‍കൊണ്ട് ചങ്ങാതിയെ ഉയര്‍ത്താം വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക
ചലിക്കുംകപ്പി വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക
ഉത്തോലകങ്ങള്‍
അടിസ്ഥാനപരമായ ഒരു ലഘുയന്ത്രമാണ് ഉത്തോലകം. ഒരു സ്ഥിരബിന്ദു
കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ് ഉത്തോലകം
അഥവാ പാര. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ ബലം
കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും.ആറ് ലളിത യന്ത്രങ്ങളിൽ ഒന്നാണ്
ഉത്തോലകം. ധാരം, രോധം, യത്നം എന്നീ മൂന്ന് ഭാഗങ്ങൾ ഒരു ഉത്തോലകത്തിനുണ്ട്.
ഉത്തോലകം ചലിക്കുമ്പോൾ കേന്ദ്രമാക്കിരിക്കുന്ന സ്ഥിരവിന്ദുവാണ് ധാരം.
ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് യത്നം. ഉത്തോലകം ഉപയോഗിച്ച് ഏത്
വസ്തുവിനെയാണോ നാം ഉയർത്തുന്നത് ആ വസ്തുവാണ് രോധം. ധാരം, രോധം, യത്നം
എന്നിവയുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഉത്തോലകങ്ങളെ പ്രധാനമായും മൂന്നായി
തരം
EXPERIMENTS
ലേര്‍ണീംഗ്ടീച്ചേഴ്സ് മലപ്പുറം തയാാറാക്കിയ യൂണിറ്റ്
വര്‍ക്ക് ഷീറ്റുകള്‍ ഡൌന്‍ലോഡ്
ഭുജങ്ങളുടെ നീളംവിരല്കൊണ്ട് ചങ്ങാതിയെ ഉയര്‍ത്താം വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക
ചലിക്കുംകപ്പി വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക
അടിസ്ഥാനപരമായ ഒരു ലഘുയന്ത്രമാണ് ഉത്തോലകം. ഒരു സ്ഥിരബിന്ദു
കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ് ഉത്തോലകം
അഥവാ പാര. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ ബലം
കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും.ആറ് ലളിത യന്ത്രങ്ങളിൽ ഒന്നാണ്
ഉത്തോലകം. ധാരം, രോധം, യത്നം എന്നീ മൂന്ന് ഭാഗങ്ങൾ ഒരു ഉത്തോലകത്തിനുണ്ട്.
ഉത്തോലകം ചലിക്കുമ്പോൾ കേന്ദ്രമാക്കിരിക്കുന്ന സ്ഥിരവിന്ദുവാണ് ധാരം.
ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് യത്നം. ഉത്തോലകം ഉപയോഗിച്ച് ഏത്
വസ്തുവിനെയാണോ നാം ഉയർത്തുന്നത് ആ വസ്തുവാണ് രോധം. ധാരം, രോധം, യത്നം
എന്നിവയുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഉത്തോലകങ്ങളെ പ്രധാനമായും മൂന്നായി
തരം STANDARD 6 BASIC SCIENCE യൂണിറ്റ് 6
ഒന്നിച്ചു നിലനില്‍ക്കാം
LEARNING TEACHER MALAPURAM തയാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍
വര്‍ക്ക്ഷീറ്റുകള്‍
മലപ്പുറം ജില്ലയിലെ വിളയില്‍ വി.പി.എ.യു.പി സ്കൂള്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍
STANDARD 5 BASIC SCIENCE UNIT 5
ഊർജ്ജത്തിന്റെ ഉറവകൾ
റ്റീച്ചിംഗ് മാന്വത്സ്
SET 1
SET 2
SET 3
ഇന്ധനം
ജ്വലിക്കുമ്പോഴോ, രൂപമാറ്റം സംഭവിക്കുമ്പോഴോ ഉപയോഗപ്രദമായ ചൂടോ പ്രകാശമോ രണ്ടുമോ നൽകുന്ന പദാർത്ഥങ്ങളെയാണ് ഇന്ധനങ്ങൾ എന്ന് പറയുന്നത്. ഇന്ധനങ്ങൾ ജ്വലനം വഴിയോ, അല്ലെങ്കിൽ ആണവ പ്രവർത്തനങ്ങളിലെപ്പോലെ രൂപമാറ്റം സംഭവിച്ചോ ആണ് ഊർജ പ്രസരണം നടത്തുന്നത്. മനുഷ്യരുപയോഗിക്കുന്ന മിക്ക ഇന്ധനങ്ങളും കത്തുന്ന തരമാണ്. ഇന്ധനം ഓക്സിജനുമായി ചേർന്ന് ഊർജ്ജം പുറത്തുവിടുന്ന തരം രാസപ്രവർത്തനമാണ് തീ കത്തുമ്പോൾ നടക്കുന്നത്. ചൂടുണ്ടാകുന്ന തരം (എക്സോത്ർമിക്) റിയാക്ഷനുകളും ന്യൂക്ലിയാർ റിയാക്ഷനും ഊർജ്ജാവശ്യങ്ങൾക്കുപയോഗിക്കാറുണ്ട്. ഇന്ധനങ്ങൾ ജീവകോശങ്ങളിലും ഊർജ്ജോത്പാദനത്തിനുപയോഗിക്കപ്പെടുന്നുണ്ട്.
Friday, 27 October 2017
നവ പ്രഭ 2017-18
ഒൻപതാം
ക്ലാസ്സില്‍ പഠന പിന്നോക്കാവസ്ഥ അഭിമുഖികരിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈതങ്ങാണ് ആര്‍.എം.എസ് .എ നടപ്പാക്കുന്ന നവപ്രഭ
പദ്ധതി. ശാസ്ത്രം,ഗണിതം,മലയാളം എന്നീ വിഷയങ്ങള്‍ കൂടാതെ ഈ വര്‍ഷം മുതല്‍
ഇംഗ്ലീഷ് കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വിവരങ്ങള്‍ താഴെ
ചേര്‍ക്കുന്നു.
ഇതുവരെ ടെസ്റ്റ് ആപ്പായി തുടർന്നിരുന്ന നവപ്രഭ മൊബൈൽ ആപ്പ്
ഇനി മുതൽ ഔദ്യോഗിക സ്വഭാവം ആർജിച്ച സാഹചര്യത്തിൽ എല്ലാം വിദ്യാലയത്തിലെയും
നവപ്രഭ കോ ഓർഡിനേറ്റർമാരോ എസ് ഐ റ്റി സി മാരോ നിലവിൽ തങ്ങളുടെ മൊബൈലുകളിൽ
ഇൻസ്റ്റോൾ ചെയ്തിരുന്ന നവപ്രഭ ആപ്പ് അൺഇൻസ്റ്റാൾ ചെയ്തശേഷം വീണ്ടും പ്ലേ
സ്റ്റോറിൽനിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി
കുട്ടികളുടെ പഠനനിലവാരം ദൈനംദിനം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ആപ്പ്
പ്രവർത്തനസജ്ജമാക്കുവാൻ നൽകേണ്ട പാസ്സ്‌വേർഡിന് മാറ്റമില്ല. Password:
RMSACFNAVA2017.
Thursday, 26 October 2017
Wednesday, 25 October 2017
Tuesday, 24 October 2017
അറിയാം ഐക്യ രാഷ്ട്ര സംഘടനയെ...
ഐക്യരാഷ്ട്രസഭ (United Nations-Nations Unies) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്. യു. എൻ(UN)
എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം,
സാമൂഹിക സമത്വം എന്നിവയാണ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ
ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്. 1945-ൽ 51 അംഗങ്ങളുമായി തുടക്കം
കുറിച്ച് ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്,
സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ് ആദ്യമായി ഐക്യരാഷ്ട്രങ്ങൾ എന്ന പദം
ഉപയോഗിച്ചത്. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകൾ പാകിയതും
അന്നത്തെ സഖ്യകക്ഷികൾത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്കോ, കെയ്‌റോ, ടെഹ്റാൻ എന്നിവിടങ്ങളിൽച്ചേർന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളിൽ ഈ ആശയം കൂടുതൽ ചർച്ചാവിഷയമായി. 1944 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഫ്രാൻസ്, ചൈന, ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ(അമേരിക്ക), സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്‌ടൺ ഡി.സിയിൽ
പലതവണ യോഗംചേർന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം
തയാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള
സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത് ഈ രാജ്യങ്ങൾ
മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലോകംമുഴുവനും ചർച്ചചെയ്തു.
Subscribe to:
Posts (Atom)


