Saturday, 31 March 2018

LTC for Govt Employees and Teachers


കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും 2011 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011)  കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദ യാത്ര പോകാന്‍ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്.GO(P) 05/2013 fin dt 02/01/2013എന്ന ഉത്തരവിലൂടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഫുള്‍ടൈം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും (എയിഡഡ് സ്കൂള്‍ ഉള്‍പ്പെടെ) LTCക്ക് അര്‍ഹതയുണ്ട്. 15 വര്‍ഷം പൂര്‍ത്തിയായവരാകണം അപേക്ഷകര്‍ സെര്‍വ്വിസിനടക്ക് ഒരു പ്രാവിശ്യം മാത്രമേ LTC  ലഭിക്കൂ . സസ്പെന്‍ഷന്‍ ലഭിച്ചവര്‍ മാറ്റാവശ്യത്തിനായി എടുത്തവര്‍ പാര്‍ട്ട്‌ ടൈം കണ്ടിജന്‍ട് ജീവനക്കാര്‍/താത്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് LTCക്ക് അര്‍ഹതയില്ല. ജീവനക്കാരന്‍ ജീവനക്കാരന്‍റെ ഭാര്യ/ഭര്‍ത്താവ് ,അവിവാഹിതരായ മക്കള്‍ നിയമപരമായി ദത്തെടുത്ത മക്കള്‍ എന്നിവര്‍ക്ക് LTC അനുവദിക്കും .സര്‍വ്വീസ് ബുക്കില്‍ എല്ലാ ജീവനക്കാരും കുടുംബ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. ഈ വിവരങ്ങളും LTC ക്ക് കൊടുക്കുന്ന അപേക്ഷ വിവരങ്ങളും ഒന്നാണെന്ന് മേലധികാരി വെരിഫൈ ചെയ്യണം. 

6500കിലോമീറ്റര്‍ യാത്രക്കാണ് LTC അനുവദിക്കുന്നത് (മടക്കയാത്ര ഉള്‍പ്പെടെ) അവധിദിനങ്ങള്‍ഉള്‍പ്പെടെദിവസത്തേക്കാണ്അനുവദിക്കുക.അദ്ധ്യാപകര്‍ക്ക് വെക്കേഷന്‍ കാലത്ത് മാത്രം (ഓണം,ക്രിസ്മസ് അവധി പറ്റില്ല യാത്രക്ക് ശേഷം മൂന്ന് മാസത്തിനുള്ളില്‍ എല്ലാ രേഖകളും കണ്‍ട്രോളിംഗ്ഓഫീസറിനു സമര്‍പ്പിക്കണം .യാത്രക്ക്മുന്‍പ് തുക ലഭിക്കും.ഇതിനായി ടിക്കറ്റിന്‍റെ കോപ്പി അപേക്ഷയോടൊപ്പം നല്‍കണം.കൂടുതല്‍വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
കടപ്പാട്: ghs muttom 
Downloads
Leave Travel  Concession (LTC)-Guidelines
Application form for Leave Travel  Concession (LTC)
Leave Travel Concession(LTC) Govt Order GO(P) No 5/2013/fin dtd 02-01-2013
Revision of Pay and Allowances of State Government Employees- staff of Educational Institutions etc. - Recommendations of the 9th Pay Revision Commission – Implementation - Order (G.O/(P) No.85/2011/Fin dated 26/02/2011)

GOVT ORDERS & CIRCULARS

Sunday, 25 March 2018

മികവുത്സവം-2018


എന്താണ് മികവുത്സവത്തിന്‍റെ ലക്ഷ്യങ്ങള്‍?
ഓരോ പൊതുവിദ്യാലത്തിന്റെയും പ്രവര്‍ത്തനപരിധിയിലുളള എല്ലാ കുട്ടികളേയും പൊതുവിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുകയും പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി നടപ്പിലാക്കിയ പരിപാടികളുടെ നേട്ടങ്ങള്‍ സമൂഹവുമായി പങ്കിടുക.
ഓരോ കുട്ടിയുടെയും മികവുകള്‍ പങ്കുവെക്കാനവസരം ഒരുക്കുന്നതിലൂടെ തുല്യതയിലും ഗുണനിലവാരത്തിലും ഊന്നിയ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തില്‍ രൂപപ്പെടുത്തുന്നത് എന്ന ധാരണ സമൂഹത്തിന് പകരുക.
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ആര്‍ജിച്ച നിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തി പ്രാദേശികസമൂഹത്തിന്റെ വിശ്വാസം നേടുക
മികവുത്സവം എപ്പോഴാണ് നടത്തേണ്ടത്?
മാര്‍ച്ച് അവസാനവാരം മുതല്‍ ഏപ്രില്‍ പതിനഞ്ച് വരെ കാലയളവിലാണ് സര്‍ഗോത്സവം(മികവുത്സവം) നടത്തേണ്ടത്. വാര്‍ഷികം നടത്തിയല്ലോ ഇനിയും മികവുത്സവം നടത്തേണ്ടതുണ്ടോ എന്നു ചോദിച്ചേക്കാം. രണ്ടിന്‍റെയും ലക്ഷ്യങ്ങള്‍ വേറെയാണ്. ഉളളടക്ക പരിഗണനകളും. അതിനാല്‍ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണത്തിനു ശേഷമുളള അതിവിപുലമായി വിദ്യാഭ്യാസ കാമ്പെയിനായി മികവുത്സവത്തെ മാറ്റാം. മികവുത്സവം കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു .

മികവുത്സവം പവര്‍പോയിന്റ് പ്രസന്റേഷന്‍ സഹായി

5 Income Tax Changes which will come in to effect from April


2018ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നികുതി പരിഷ്‌കാരങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രബല്യത്തില്‍വരും. നികുതിദായകരെ പ്രത്യക്ഷമായി ബാധിക്കുന്ന അഞ്ച് പരിഷ്‌കാരങ്ങള്‍...
മൂലധനനേട്ട നികുതി
ഒരുവര്‍ഷത്തിലധികംകാലം കൈവശംവെച്ച ഓഹരി വില്‍ക്കുമ്പോള്‍ ബാധകമായ നികുതിയാണ് എല്‍ടിസിജി. വര്‍ഷത്തില്‍ ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് നികുതി ബാധകമല്ല. എന്നാല്‍ ഒരുലക്ഷം രൂപയ്ക്കുമുകളിലുള്ള നേട്ടത്തിന് 10 ശതമാനം നികുതിയും സെസും നല്‍കണം.
സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍
നിലവില്‍ ട്രാവല്‍ അലവന്‍സിന് 19,200 രൂപയും മെഡിക്കല്‍ റീംമ്പേഴ്‌സ്‌മെന്റിനായി 15,000 രൂപയുമാണ് ഇളവ് ലഭിച്ചിരുന്നത്. ഇത് രണ്ടിനുംകൂടി 40,000 രൂപയാക്കി നിശ്ചയിച്ചു. 2.5 കോടിയോളം ശമ്പളവരുമാനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. 
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ :-ശമ്പള വരുമാനം ഉള്ളവർക്കെല്ലാം 40,000 രൂപ സാലറിയിൽ നിന്നും Standard Deduction കുറയ്ക്കാം. അതിനാൽ 5 ലക്ഷത്തിന് മുകളിൽ Taxable Income ഉള്ളവർക്കൊക്കെ 8000 രൂപ വരെ

Saturday, 24 March 2018

GOVT ORDERS & CIRCULARS

 

ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബുകള്‍ക്ക് ആദ്യഗഡു അനുവദിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തില്‍ 1990 ഹൈസ്‌കൂളുകളില്‍ രൂപീകൃതമായ 'ലിറ്റില്‍ കൈറ്റ്‌സ്' ഐടി ക്ലബ്ബുകള്‍ക്ക് ആദ്യഗഡുവായി 5,000 രൂപ വീതം അനുവദിച്ചു.  ലിറ്റില്‍ കൈറ്റ്‌സിന്റെ ബോര്‍ഡ്, അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്, യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്. കൈറ്റിന്റെ ജില്ലാ ഓഫീസുകള്‍വഴി അതാതു സ്‌കൂളുകളുടെ ഐടി അഡൈ്വസറി അക്കൗണ്ടുകളിലേക്ക് ഇന്നു മുതല്‍ തുക കൈമാറുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.  ഈ തുക ചെലവഴിക്കുന്നതിന് സ്‌കൂള്‍തല സമിതിയുടെ അംഗീകാരം നേടണമെന്നും ലിറ്റില്‍ കൈറ്റ്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

    ഹാര്‍ഡ്വെയര്‍, അനിമേഷന്‍, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ, മൊബൈല്‍-ആപ് നിര്‍മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ഇ-ഗവേര്‍ണന്‍സ്, വെബ് ടിവി എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കുട്ടികള്‍ക്ക് തുടര്‍ പരിശീലനങ്ങളും പ്രോജക്ട് വര്‍ക്കുകളും

Wednesday, 21 March 2018

ഒന്നരലക്ഷം പേര്‍ക്ക് കൈറ്റിന്റെ ഹൈടെക് പരിശീലനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ് മുറികള്‍ ഹൈടെക് ആകുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ മാസത്തോടെ ഒരു ലക്ഷം അദ്ധ്യാപകര്‍ക്കും അരലക്ഷം ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിലെ കുട്ടികള്‍ക്കും പ്രത്യേക ഐ.ടി. പരിശീലനങ്ങള്‍ നല്‍കുന്നതിനുള്ള വിശദാംശങ്ങള്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പ്രസിദ്ധീകരിച്ചു.

    ഹൈസ്‌ക്കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 56000ത്തോളം അദ്ധ്യാപകര്‍ക്ക് നല്‍കുന്ന നാലു ദിവസത്തെ പരിശീലനം ഏപ്രില്‍ 21 ന് ആരംഭിക്കും.  മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ഫിസിക്കല്‍ സയന്‍സ്, ബയോളജി, സോഷ്യല്‍ സയന്‍സ്, അറബിക്, സംസ്‌കൃതം, ഉറുദു, തമിഴ്, കന്നട, കലാകായികതൊഴില്‍ പരിചയം എന്നിങ്ങനെ പതിമൂന്ന് മേഖലകളിലും പ്രത്യേകമായാണ് പരിശീലനങ്ങള്‍ നല്‍കുന്നത്.  28000ത്തോളം വരുന്ന ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ക്കുള്ള നാല് ദിന പരിശീലനം മെയ് 7 മുതല്‍ ആരംഭിക്കും.  ഫിസിക്‌സ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഗണിതം, ജിയോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ പതിനാല് മേഖലകളിലാണ് വ്യത്യസ്ത പരിശീലനങ്ങള്‍.

   

വെക്കേഷന്‍ ക്ലാസുകള്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ എട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന വെക്കേഷന്‍ ക്ലാസുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  ഫീസ് 2500 രൂപയും ജിഎസ്.റ്റിയും.  താല്പര്യമുള്ളവര്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ (സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയം, പി.എം.ജി. ജംഗ്ഷന്‍, തിരുവനന്തപുരം-33) നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുക.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2307733, 7510869582. 

അധ്യാപക തസ്തികകള്‍ പുനര്‍ നാമകരണം ചെയ്ത് ഉത്തരവായി

20-03-2018 നു തിരുവനന്തപുരത്ത് ചേർന്ന QIP യോഗ തീരുമാനങ്ങൾ

 
അവധിക്കാലത്ത് നടത്തുന്ന മികവുത്സവവുമായി KPSTA, KSTU സംഘടനകൾ ബഹിഷ്ക്കരിക്കും.  മികവുൽസവം നിർബന്ധമില്ലെന്നു തീരുമാനം

🔹അധ്യാപക പരിശീലനം🔹
 
(പ്രൈമറി തലം രണ്ട് ബാച്ചുകൾ, 8 Days):

ബാച്ച്(1): 23/4/2018 to 27/4/2018 (5days) & 02/5/2018 to 4/5/2018 (3 dayട)

ബാച്ച്(2): 7/5/2018 to 11/5/2018 (5 Days) & 14/5/2018 to 16/5/2018 (3 Days)
================================================================

🔹ഹൈസ്കൂൾ തലം മുന്ന് ബാച്ചുകൾ, 4 Days & IT 4Days

▪Batch-1:  08/05/2018 to 11/05/2018

▪Batch-2:  14/05/2018 to 17/05/2018

▪Batch-3:  18/05/2018 to22/05/2018
=================================================
🔹HS IT പരിശീലനം

26.4.2018 to 30.4.2018
2.5.2018 to 5.5.2018
7.5.2018 to 10.5.2018
11.5.2018 to 15.5.2018
15.5.2018 to 19.5.2018
==========================================================
  • പരിശീലനമൊഡൂൾ ശിൽപ്പശാല April I7 ന് SCERT യിൽ
  • ഓശാന ഞായറാഴ്ച നടത്താനിരുന്ന Core SRG മാറ്റി
  • Core SRG: 02/04/2018 to 05/04/2018
  • SRG:09/04/2018 to 13/04/2018
  • DRG:16/04/2018 to 20/04/2018......
 ========================================
  • 2018 മാർച്ച് 31 പ്രവൃത്തി ദിനമായിരിക്കും

GOVT ORDERS & CIRCULARS

 

Thursday, 15 March 2018

Prof. C Ravindranath, Minister for Education, Kerala, launches SELFIE today

SELFIE, the learning app set by SIET is the premiere venture of its kind by State Institute of Technology, Government of Kerala.

https://play.google.com/store/apps/details?id=com.creatyification.siet.selfie

SELFIE caters educational resources to students of schools under General Education Department, Kerala. This app is launched with a crash course module to support the learners of Standard Ten, who shall be appearing for SSLC Examination in March 2018. Later, in near future, SIET shall be uploading digital learning resources for all the subjects from Standard One to Twelve. The modules set for Standards Ten and Twelve shall focus on examination and assessment
SIET has set this open resource platform to promote technology assisted learning to help learners to stand abreast against the growing demands of the world they walk into. Hope our learners and teachers shall benefit from the contents incorporated in SELFIE.

For more details on SELFIE and digital contents, contact Vidhu P Nair, Project Coordinator, SIET Thiruvananthapuram @ 8281138218

GOVT ORDERS & CIRCULARS

SSLC HINDI, qn paper analysis & answer key

USS 2018 പരീക്ഷയുടെ ഉത്തര സൂചിക പരീക്ഷ ഭവൻ പരിശോധിക്കുന്നതിനു വേണ്ടി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.


Notice Click here to view

     Key: Paper I Paper II

ഉത്തര സൂചിക സംബന്ധമായി പരാതി ഉള്ളവർ രേഖകൾ സഹിതം 23.3.18 ന് മുമ്പായി പരീക്ഷാ സെക്രട്ടറിക്ക് പരാതി നൽകാൻ അവസരം

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി അവധിക്കാലത്ത് സംസ്ഥാനതലത്തിലുള്ള സഹവാസക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു


ഏപ്രില്‍ മെയ് മാസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലായി കഥ, കവിത, നാടകം, മാധ്യമം, ചിത്രരചന, ശാസ്ത്രം, പരിസ്ഥിതി എന്നീ വിഷയങ്ങളിലാണ് സംസ്ഥാനതലക്യാമ്പുകള്‍. മൂന്നു ദിവസമാണ് ഓരോ ക്യാമ്പുകളുടെയും ദൈര്‍ഘ്യം. പരമാവധി 40 കുട്ടികളെ മാത്രമാണ് ഒരു ക്യാമ്പില്‍ പങ്കെടുപ്പിക്കുക. പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്കായാണ് ക്യാമ്പുകള്‍. തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ലാ/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള

Wednesday, 14 March 2018

2018-19 ലേക്കുള്ള ഭാഷാധ്യാപക പരിശീലനം( ഡി എൽ ഇ ഡി.അറബിക്-ഉർദു) അപേക്ഷ ക്ഷണിച്ചു.


https://app.box.com/s/rzixxva6kk5gdz0ywusv0vn5pm2owy9q

GOVT ORDERS & CIRCULARS

HBA ALLOTMENT DATE EXTENDED

പൈ ദിനം മാർച്ച് 14

 തേജസ് ദിന പത്രത്തില്‍ പൈ യെ കുറിച്ച് 
ശ്രീമതി.ശുഹൈബ തേക്കില്‍ തയാറാക്കിയ ഡോക്ക്യുമെന്റ് 
https://drive.google.com/file/d/0B_1hOUmDIPEOVU5NdDJUTzJsYXpuTnVRQzRRcDFCMFYxTWM4/view?usp=sharing


ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം.  
1989ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്. ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്. സഹ പ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്, ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.

      2004ലെ പൈ ദിനത്തിൽ പൈയുടെ 22,514 ദശാംശം വരെയുള്ള അക്കങ്ങൾ നോക്കിവായിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി. 2009 മാർച്ച് 12ന് പൈ ദിനം അംഗീകരിച്ചുകൊണ്ടുള്ള ബിൽ അമേരിക്കൻ സർക്കാർ പാസ്സാക്കി. 2010ലെ പൈ ദിനത്തിൽ ഗൂഗിൾ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചു. ഗൂഗിൾ എന്ന പദം വൃത്തങ്ങളുടെയും പൈ ചിഹ്നങ്ങളുടെയും മുകളിൽ നിൽക്കുന്നതാണ് ഈ ഡൂഡിൽ ചിത്രീകരിക്കുന്നത്.

SSLC Answer Keys

(തയ്യാറാക്കിയത് ശ്രീ അശോക് കുമാര്‍ N A, GHS Permpalam)

Saturday, 10 March 2018

Anticipatory Income Tax Statement 2018-19

ഈ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്മെന്‍റുകള്‍ തയ്യാറാക്കുന്ന ജോലി മിക്കവാറും എല്ലാവരും പൂര്‍ത്തീകരിച്ചിരിക്കും. ഇനി അടുത്ത വര്‍ഷത്തേക്കുള്ള നികുതി ആസൂത്രണത്തിന്‍റെ സമയമാണ്. കഴിഞ്ഞ വര്‍ഷത്തെ നികുതി ആസൂത്രണം ചെയ്യാത്തവര്‍ക്ക് അതിന്‍റെ ബുദ്ധിമുട്ടുകള്‍ ഏറെക്കുറെ മനസ്സിലായിക്കാണും. 2018-19 വര്‍ഷത്തില്‍ നമുക്ക് ലഭിക്കാവുന്ന വരുമാനം മുന്‍കൂട്ടി കണക്കാക്കി അതിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. 2018 ലെ സാമ്പത്തിക ബജറ്റില്‍ നികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ ശമ്പള വരുമാനക്കാരെ ബാധിക്കുന്ന ചില സുപ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്.

GOVT ORDERS & CIRCULARS

Class IX, HINDI

      HINDI    
 Download Prepared by Asok kumar N.A, H.S.A. Hindi, GHSS Perumpalam

Thursday, 8 March 2018

STANDARD 4 Unit 5 The Elves and the Shoemaker



പാലക്കാട് ഡയറ്റിന്റെ നേത്യത്വത്തില്‍ ത്യത്താല സബ്ജില്ല്ലയിലെ നാലുകൂട്ടം വാടസപ്പ് കൂട്ടായ്മയിലെ അധ്യാപകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച  
 TEACHER PLAN         WORK SHEETS 
 
 
PENCIL UNIT MODULE DOWNLOAD 


WORK SHEETS DOWNLOAD

AUDIO DOWNLOAD 1      DOWNLOAD 2

what happened to the shoemaker?

let's see.........

GOVT ORDERS & CIRCULARS

Wednesday, 7 March 2018

  • ജൂനിയർ റെഡ്ക്രോസ് സി ലെവൽ പരീക്ഷ മാർച്ച് 31 ന് നടത്താന്‍ ബഹു: ഹൈക്കോടതി നിര്‍ദ്ദേശം


എസ് എസ് എല്‍ സി ഫിസിക്‌സ് D+ ക്യാപ്‌സൂള്‍


SSLC പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഫിസിക്‌സ് പരീക്ഷയില്‍ വിജയിക്കുന്നതിന് വശ്യമായ സ്‌കോര്‍ കരസ്ഥമാക്കുന്നതിന് ഫിസിക്‌സിലെ ആദ്യ നാല് അധ്യായങ്ങളില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ തയ്യാറാക്കി നല്‍കിയത് പെരിങ്ങോട് ഹൈസ്കൂളിലെ രവിമാഷാണ്. രവിമാഷിന് ബ്ലോഗിന്റെ നന്ദി
Click Here to Download the Capsule

Tuesday, 6 March 2018

വിവരാവകാശാ നിയമം ഒരു പഠനം


Here is the detailed notes file about Right To Information Act, 2005 prepared by Sri. Lalith Babu, State Resource Person, RTI Act. Click below download link for download RTI notes;
Download
Right To Information Act-Notes

Monday, 5 March 2018

സ്‌കൂളുകള്‍ക്ക് ഗ്രാന്റ്

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പൈതൃക പഠന പദ്ധതിയുടെ ഭാഗമായി പ്രാദേശിക ചരിത്ര രചന, ഡോക്യുമെന്ററി നിര്‍മ്മാണം, പഠന യാത്രകള്‍, ഹെറിറ്റേജ് സര്‍വ്വേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്‌കൂളിന് 20,000 രൂപ (ഇരുപതിനായിരം രൂപാ മാത്രം) വീതം നല്‍കും. അപേക്ഷകരില്‍ നിന്നും ലഭിക്കുന്ന ഏറ്റവും മികച്ച പദ്ധതിക്കായിരിക്കും ഗ്രാന്റ് നല്‍കുക. അപേക്ഷകള്‍ ഫെബ്രുവരി 20നു മുമ്പായി ഡയറക്ടര്‍, ആര്‍ക്കൈവ്‌സ് വകുപ്പ്, നളന്ദ, കവടിയാര്‍ പി.ഒ., എന്ന വിലാസത്തിലോ keralaarchives@gmail.com എന്ന  ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം. ഫോണ്‍ : 0471  - 2311547, 9447610302.

GOVT ORDERS & CIRCULARS

STANDARD 4 ENGLISH UNIT 4

The Lost Child

UNIT MODULE DOWNLOAD

പാലക്കാട് ഡയറ്റിന്റെ നേത്യത്വത്തില്‍ ത്യത്താല സബ്ജില്ല്ലയിലെ നാലുകൂട്ടം വാടസപ്പ് കൂട്ടായ്മയിലെ അധ്യാപകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച  
 TEACHER PLAN         WORK SHEETS


 
"In On Under" - (HD) Learn English Songs, Teach Prepositions

 

Little Kites Aptitude Test 2018 :Question & Answer

Employee Data Collection :Sampoorna Portal



'സമ്പൂര്‍ണ്ണ' ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്‍റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ ഡാറ്റാ  ശേഖരണം നടത്തുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു .2018 മാര്‍ച്ച്‌ 15 നു മുന്‍പ് അതാത് സ്കൂളുകള്‍ അധ്യാപകാരെയും,ജീവനക്കാരെയും,സ്കൂളിനെയും  സംബന്ധിച്ച  പൂര്‍ണ്ണവിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ നല്‍കണം


Sampoorna software - Online Data Collection -Circular
Sampoorna software - Online Data Collection -Help File
Online Data Collection Entry Form (Employees)
Sampoorna Help Page
Online Data Collection Entry Form (Infrastructure)

സമ്പൂര്‍ണ്ണയില്‍ ജീവനക്കാരുടെയും സ്കൂളിന്‍റെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന രീതി
Sampoorna Softwareല്‍ login ചെയ്ത് Dash Boardല്‍ Data Collection എന്ന optionല്‍ ക്ലിക്ക് ചെയ്താല്‍ Employee Data ഉള്‍പ്പെടുത്താനുള്ള ജാലകം ലഭിക്കും ഈ മെനുവില്‍  Infrastructure,Spark , New , Verification എന്നി പ്രധാന മെനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട. (ഓണ്‍ലൈന്‍ എന്‍ട്രി ആരംഭിക്കുന്നതിന് മുന്‍പ് ഇവിടെ നല്‍കിയിട്ടുള്ള Data Entry Form എല്ലാവര്‍ക്കും നല്‍കിയാല്‍ വളരെ വേഗം Data Entry പൂര്‍ത്തിയാക്കാം)
 
Infrastructure എന്ന മെനുവില്‍  Entry Form ,Reports തുടങ്ങിയ  options ലഭ്യമാണ്  Entry Form ല്‍ Form 1, Form 2, Form 3 എന്നീ മൂന്ന് വിഭാഗങ്ങളുണ്ട്. ഇവ ഓരോന്നും ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.രേഖപ്പെടുത്തുന്നതിന്‍റെ സൗകര്യത്തിന്  continue എന്ന ബട്ടണ്‍ ലഭ്യമാണ്.
വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യത്തിന് വേണ്ടി go back ,continue എന്നി ബട്ടനുകള്‍ മുകള്‍ ഭാഗത്തും താഴ്ഭാഗത്തും ലഭ്യമാണ്.

Thursday, 1 March 2018

Proceedings For Inter District Teacher Transfer

Alappuzha, Kottayam, Malappuram, Kasaragod  എന്നീജില്ലകളിലെ ജില്ലാന്തര ട്രാസ്ഫർ ഓർഡർ ഇറങ്ങി. രണ്ട് ആഴ്ച്ചക്കകം പുതിയ സ്ഥാപനത്തിൽ ജോയിൻ ചെയ്യേണ്ടതാണ്. Proceedings ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

https://transferandpostings.in/idt_2018/index.php/welcome/proceedingsList

GOVT ORDERS & CIRCULARS

ANNUAL EVALUATION 2018


ANNUAL EVALUATION 2017-18
HINDI  Std 8 

Prepared by 
Asok kumar N.A.
H.S.A. Hindi,  GHSS Perumpalam
Alappuzha (dt) Mob- 9447378576