Wednesday, 30 September 2020

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് 10,000 രൂപ

 സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ 2019-20 അധ്യയന വർഷത്തിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ *എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ* ന്യൂനപക്ഷ മതവിഭാഗങ്ങളിലെ(മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം. 

  • സ്‌കോളർഷിപ്പ് തുക 10,000 രൂപയാണ്. 
  • ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. 
  • ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഒക്ടോബർ 30. 
  • ഓൺലൈൻ അപേക്ഷാ  ലിങ്ക്, മാർഗ്ഗനിർദ്ദേശങ്ങൾ, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്നിവ   http://dcescholarship.kerala.gov.in/dmw/dmw_ma/studreg_jmsa.php ലിങ്കിൽ ലഭ്യമാണ്.

 Prof.Joseph Mundassery Scholarship- Circular

 Prof.Joseph Mundassery Scholarship- Online Application Portal

STANDARD 7 ENGLISH

 How far is the river?

 

MlSSION 2021 USS പരീക്ഷാ പരിശീലനം.


പ്രിയരേ...
കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ഭൗതിക രംഗത്തും അക്കാദമിക് രംഗത്തും വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.   മെൻ്റേഴ്സ് കേരള ബ്ലോഗിൻ്റെ നേതൃത്വത്തിൽ    രൂപീകരിക്കപ്പെടുന്ന വിവിധ അക്കാദമിക് കൂട്ടായ്മകൾ വ്യത്യസ്ഥങ്ങളായ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവ പങ്കു വെക്കുകയും ചെയ്യുന്നു എന്നത് അത്യധികം സന്തോഷകരമായ കാര്യമാണ്.
 
    മെൻ്റേഴ്സ് കേരളയുടെ  നേതൃത്വത്തിൽ  Teachers Club കോലഞ്ചേരിയുടെയും SPACE വടകരയുടെയും അക്കാദമിക് സഹകരണത്തോടെ നടപ്പിലാക്കുന്ന USS പഠനപരിപോഷണ പദ്ധതിയാണ് MlSSION 2021 USS പരീക്ഷാ പരിശീലനം. 
UP വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തപ്പെടുത്തുന്ന USS പരീക്ഷയുടെ വിജയശതമാനം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒരോ യൂണിറ്റിലും നിർദ്ദേശിച്ചിരിക്കുന്ന പഠന നേട്ടങ്ങൾ വിദ്യാർത്ഥികൾക്ക് ആർജിക്കാൻ കഴിയുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ കഴിഞ്ഞാൽ USS പരീക്ഷയിൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതു കൊണ്ടു തന്നെ യൂണിറ്റ് തലത്തിൽ പOന നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
videos, Slide ,PPT, PDF എന്നിവ ഉൾപ്പെടുത്തിയുള്ള പഠന സാമഗ്രികളുടെ  ശേഖരമാണ് ഇതിലൂടെ പങ്ക് വെയ്ക്കുന്നത്.
മാതൃകാപരീക്ഷകളും, അധ്യാപക പരിശീലനങ്ങളും ചർച്ചകളും ഈ പദ്ധതിയുടെ ഭാഗമായി നടത്തപ്പെടും. 
ആദ്യഘട്ടത്തിൽ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പ്രസിദ്ധീകരിക്കുകയാണ്.
നിർദ്ദേശങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്
 
ADMIN, 
MENTORS KERALA 
 
CLICK HERE TO DOWNLOAD MATERIALS

MISSION USS EXAM TRAINING (SS)

 

DOWNLOADS

STD 6 

STD 7


Tuesday, 29 September 2020

സ്കൂൾ വിക്കിയിൽ ചിത്രങ്ങളും വീഡിയോകളും ചേർക്കുന്നതെങ്ങനെ?

SchoolWiki- നേർക്കാഴ്ച ചിത്രങ്ങൾ


സ്കൂള്‍ വിക്കിയിൽ 100 കണക്കിന് ചിത്രങ്ങൾ ഞൊടിയിടയിൽ ചേർക്കാം - ഒപ്പം കുറച്ച് ICT ടിപ്പുകളും

വീ‍ഡിയോ കുറച്ച് നീണ്ടു പോയി, എങ്കിലും ഇതിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ പിന്നീടും നിങ്ങൾക്ക് ഉപകരിക്കും. തീർച്ച.....

Sunday, 27 September 2020

TIPS & TRICKS in MATHS

 

പൊതുവില്‍ വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടെന്ന് പറയപ്പെടുന്ന വിഷയമാണല്ലോ ഗണിതം . ഗണിതത്തില്‍ കുട്ടികള്‍ പ്രയാസമെന്ന് കരുതുന്ന പല പാഠഭാഗങ്ങളെയും എളുപ്പത്തില്‍ മനസിലാക്കാനും പ്രശ്‌നനിര്‍ധാരണത്തിന് സഹായിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകളിലൂടെ അവതരിപ്പിക്കുകയാണ് വിദ്യാഭ്യാസ വകുപ്പില്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്‌ടര്‍  ആയിരുന്ന ശ്രീ രാഘവന്‍ സാര്‍. വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല മല്‍സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പ്രയോജനപ്രദമായ ഗണിതത്തിലെ നിരവധി എളുപ്പമാര്‍ഗങ്ങളാണ് ഓരോ വീഡിയോ ട്യൂട്ടോറിയലുകളിലും ഉള്ളത്.  Mathsule എന്ന സാറിന്റെ വീഡിയോ ചാനലില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന വീഡിയോകളെയാണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്. ബ്ലോഗുമായി ഇവ പങ്ക് വെച്ച രാഘവന്‍ സാറിന് ബ്ലോഗിന്റെ നന്ദി.

  1. LCM(ല സാ ഗു) കണ്ടത്തുന്ന വിധം വിശദീകരിക്കുന്ന വീഡിയോ ലിങ്ക് ഇവിടെ
  2. HCF (ഉ സാ ഘ) കണ്ടത്തുന്ന വിധം വിശദീകരിക്കുന്ന വീഡിയോ ലിങ്ക് ഇവിടെ 
  3. ഭിന്നസംഖ്യകളില്‍ വലുതേത് എന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍  വീഡിയോ ലിങ്ക് ഇവിടെ 
  4. ഭിന്നസംഘ്യകളുടെ HCF & LCM കണ്ടെത്തുന്ന വിധം  വീഡിയോ ലിങ്ക് ഇവിടെ 
  5. ഭിന്നസംഖ്യകള്‍ എന്തെന്ന് വിശദീകരിക്കുന്ന വീഡിയോ ലിങ്ക് ഇവിടെ 
  6. ഗ‌ുണനം ഇനി നിസാരം വീഡിയോ ലിങ്ക്  ഇവിടെ
  7. കണക്കിലെ പോസിറ്റീവും നെഗറ്റീവും വീഡിയോ ലിങ്ക് ഇവിടെ

Wednesday, 23 September 2020

SAVE TAX, WITHOUT SAVINGS

 

ഈ വർഷം ടാക്സ് കണക്കാക്കിയപ്പോൾ റിലീഫ് ലഭിക്കുമായിരുന്നിട്ടും നേടാതെ പോയ പലരുണ്ട്. ചിലരെങ്കിലും 10,000 രൂപ മുതൽ 20,000 രൂപ വരെയാണ് നഷ്ടപ്പെടുത്തുന്നത്. മുൻ വർഷവും (2018-19) 5 ലക്ഷത്തിനു മുകളിൽ ടാക്സബിൾ ഇൻകം ഉള്ളതിനാൽ നല്ല ടാക്സ് നൽകിയതുകൊണ്ട് ഈ വർഷം റിലീഫ് ലഭിക്കില്ല എന്നു കരുതിയാണ് പലരും ഇത് നോക്കാതെ പോയത്. ഇത് നഷ്ടപ്പെടുത്താതെ ഇപ്പോൾ പ്രയോജനപ്പെടുത്താവുന്നതാണ്. അടച്ച ടാക്സ് റീഫണ്ടായി തിരിച്ചു വാങ്ങാം. റിട്ടേൺ സമർപ്പിച്ചു കഴിഞ്ഞുവെങ്കിൽ പോലും അതിനു സാധിക്കും. നിങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഇത് പ്രയോജനപ്പെടാതിരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണാം. 

ഈ വീഡിയോ തയ്യാറാക്കിയത് ശ്രീ സുധീര്‍ കുമാര്‍ സാറാണ് സാറിനോടുള്ള നന്ദി അറിയിക്കുന്നു..സംശയങ്ങള്‍ കമന്റ്‌ ആയി ചോദിക്കാം

Easy Tax Kerala -Portal

E Filing of Income Tax Return 2019-20

EASY TAX 2020 Version 1.0 (Windows Version )

EASY TAX 2020 Version 1.0

EASYTAX 2020 Ubuntu Version 1.1

Monday, 14 September 2020

Professional Tax Processing 2020 in spark

https://drive.google.com/file/d/0B_1hOUmDIPEOekhGNi1sMi13U3dray1tdG1ZQVYzd2xQRW5B/view?usp=sharing
user guide

GOVT ORDERS & CIRCULARS

സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് 2020–2022 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

മുൻപ് ടിടിസി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്സാണ് പിന്നീട് ഡിഎഡ് എന്നും ഇപ്പോൾ ഡിഎൽഎഡ് എന്നും മാറ്റിയിരിക്കുന്നത്. ഇനി പറയുന്ന ഏതെങ്കിലും പരീക്ഷയിൽ 50 ശതമാനം മാർക്കോടുകൂടി വിജയിച്ചവർക്ക് അപേക്ഷ നൽകാം.
അവസാന തിയതി 18.9.2020

1. കേരളത്തിലെ ഏതെങ്കിലും  സർവകലാശാല നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തതുല്യമായി അംഗീകരിച്ച പരീക്ഷ

2. കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച പരീക്ഷ. 

ആകെയുള്ള സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം, കൊമേഴ്സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്. 

യോഗ്യതാ പരീക്ഷ വിജയിക്കാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. ഇക്കാര്യത്തിൽ സേവ് എ ഇയർ പരീക്ഷ എഴുതിയിട്ടുള്ളതും ചാൻസായി പരിഗണിക്കും. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷയ്ക്ക് നിശ്ചയിച്ച മാർക്കിൽ 5% ഇളവ് അനുവദിക്കും. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിധി ബാധകമല്ല. 

അപേക്ഷകർ 01–07–2020ൽ 17 വയസിൽ കുറവുള്ളവരോ 33 വയസിൽ കൂടുതലുള്ളവരോ ആകരുത്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും വിമുക്തഭടൻമാർക്ക് അവരുടെ സൈനികസേവനത്തിന്റെ കാലയളവും ഇളവ് ലഭിക്കും. 
നേരത്തേ അധ്യാപകരായി അംഗീകാരം ലഭിച്ചിട്ടുളള അപേക്ഷകർക്ക് അവരുടെ അധ്യാപക സേവന കാലയളവ് ഉയർ‌ന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതിന് കണക്കാക്കും. ഒരാൾ ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ഒന്നിൽകൂടുതൽ ജില്ലകളിലേക്ക് അപേക്ഷിച്ചാൽ നിരസിക്കപ്പെടും. 

Saturday, 12 September 2020

Undertaking for Excess Pay

സംസ്‌ഥാന സര്‍ക്കാര്‍ സര്‍വീസിലുള്ള എല്ലാ ജീവനക്കാരും  അധ്യാപകരും അവരുടെ ശമ്പളത്തിലോ പെന്‍ഷനിലോ അധിക തുക വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചടച്ച് കൊള്ളാമെന്ന പ്രസ്‌ഥാവന ഒപ്പിട്ട് DDOമാര്‍ വാങ്ങണമെന്നും അത് സര്‍വീസ് ബുക്കില്‍ ഒട്ടിച്ച് വെക്കണമെന്നും ഇതിന്റെ പകര്‍പ്പ് സ്‌പാര്‍ക്കില്‍ അപ്‌ലോഡ് ചെയ്യണമെന്നും 13/12/2019 ലെ GO(P) No 169/2019/Fin  എന്ന ഉത്തരവ് പ്രകാരം ആവശ്യപ്പെട്ടിരുന്നു.  02/06/2020 ലെ ഉത്തരവ് GO(P)No 70/2020/Fin പ്രകാരം ഈ ഉത്തരവിന്റെ കാലാവധി 30/09/2020 വരെ ദീര്‍ഘിപ്പിക്കുകയുണ്ടായി. ഈ തീയതിക്കുള്ളില്‍ പ്രസ്‌തുത ഡിക്ലറേഷന്‍ സ്‌പാര്‍ക്കില്‍ അപ്‌ലോഡ് ചെയ്യാത്തവരുടെ തുടര്‍ന്നുള്ള ഇന്‍ക്രിമെന്റ് പാസാക്കില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇത് അപ്‌ലോഡ്

OBC Pre-Metric Scholarship 2020-21

2020-21 അധ്യയനവര്‍ഷത്തെ ഒ ബി സി പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്‌ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലെ OBC വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത് ഒ ബി സി വിഭാഗത്തില്‍പ്പെട്ട OEC ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതില്ല.
  • സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ.
  • 50% കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സോളർഷിപ്പിന് 2020-2021 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.*
അപേക്ഷകൾ സ്കൂളുകളിൽ സ്വീകരിക്കുന്ന അവസാന തീയതി - 30.09.2020

1. സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിൽ (ഒബി.സി) ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്.
 
2. ന്യൂനപക്ഷ സ്കോളർഷിപ്പിന് പരിഗണിക്കുന്നതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വിദ്യാർത്ഥികൾക്ക് സമാനമായ ആനുകൂല്യം അനുവദിക്കുന്നതിനാൽ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികളും, സൂചന 2 സർക്കാർ ഉത്തരവ് പ്രകാരം ഒ.ഇ.സി യ്ക്ക് സമാനമായ വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ 30 സമുദായങ്ങളിലെ വിദ്യാർത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
 
3. ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾ മാത്രമേ അപേക്ഷിക്കുവാൻ പാടുള്ളൂ. ഏത് വകുപ്പ് വഴി സ്കോളർഷിപ്പ് ലഭിക്കുന്നവരായാലും ഒരു കുടുംബത്തിൽ ആകെ 2 പേർക്ക് മാത്രമേ അർഹതയുള്ളൂ.

4. രക്ഷിതാവിന്റെ വാർഷിക വരുമാനം 250,000/- രൂപയിൽ അധികരിക്കരുത്.

5. പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും, പിന്നീട് മതപരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്  ഹാജരാക്കേണ്ടതാണ്.*

6. മുൻ വർഷത്തെ പരീക്ഷയിൽ 80 ശതമാനമോ, അതിലധികമോ സ്കോർ നേടിയിരിക്കണം. നടപ്പു വർഷത്തെ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല.

7. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്.

8. 202021 വർഷത്തേക്കുള്ള അപേക്ഷാഫാറത്തിന്റെ മാതൃക www.bcdd.kerala.gov.in , www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിലും, എല്ലാ സ്കൂളുകളിലും ലഭ്യമാണ്. (ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കാവുന്നതാണ്)

9. നിർദ്ദേശങ്ങൾ പൂർണമായി വായിച്ചതിനു ശേഷം മാത്രം അപേക്ഷാഫാറം പൂരിപ്പിക്കേണ്ടതാണ്. ആവശ്യമെങ്കിൽ അധ്യാപകരുടെ സഹായം തേടാവുന്നതാണ്.

10. വാർഷിക വരുമാനം സംബന്ധിച്ച സത്യപ്രസ്താവന അപേക്ഷാഫാറത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയതിൽ രക്ഷിതാവിന്റെ ഒപ്പ് നിർബന്ധമായും - ഉണ്ടായിരിക്കണം (മുദ്രപത്രം ആവശ്യമില്ല.)

11. രക്ഷിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
 
12. അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭ്യമാവണമെന്നില്ല. ലഭ്യമായ ഫണ്ടിനനുസരിച്ച് ഉയർന്ന മാർക്ക് ശതമാനം, താഴ്ന്ന വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണ്.

13. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്. ആയതിനാൽ സ്കോളർഷിപ്പിനായി അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും അവരവരുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ നിർബന്ധമായും അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്. ബാങ്ക് പാസ്ബുക്കിന്റെ അക്കൌണ്ട് നമ്പർ ഉൾപ്പെടുന്ന ഭാഗത്തിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

14. അവസാന തീയതിക്കുശേഷം ലഭിക്കുന്നതോ, അപൂർണമോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
 
നിശ്ചിതമാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സ്‌കൂള്‍ പ്രധാനാധ്യാപകരെ ഏല്‍പ്പിക്കേണ്ട അവസാന തീയതി 30.09.2020.

എസ്.എസ്.എൽ.സി. 2020 സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

2020 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള സംസ്ഥാന ഐടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.
 
നമുക്കാവശ്യമായ എല്ലാ രേഖകളും , സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച്

Saturday, 5 September 2020

ഇന്ന് ദേശീയ അധ്യാപക ദിനം


 അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനും ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. 
നാളെയുടെ വാഗ്ദാനങ്ങളായ യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമകളായി മാറുന്ന ഏവരുടേയും ജീവിതത്തിൽ നല്ല അധ്യാപകർ കാണിച്ചു കൊടുത്ത മാതൃകയും നമുക്ക് കാണാം. കേവലം വിജ്‌ഞാനത്തിനുമപ്പുറം ജീവിത വഴിയിൽ എന്നും മുറുകെ പിടിക്കേണ്ട മൂല്യങ്ങൾ ആണ് ഒരു നല്ല അധ്യാപകനിലൂടെ ശിഷ്യനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. ആ മൂല്യങ്ങൾ ആണ് ഒരുവനെ പിന്നീട് സമൂഹത്തിനു തന്നെ മുതൽകൂട്ടാവുന്ന തരത്തിൽ ഉള്ള ഒരു നല്ല പൗരൻ ആക്കി മാറ്റുന്നത്.
ഈ ദിവസം മാത്രം അല്ല എന്നും ഓർക്കപ്പെടേണ്ടവർ ആണ് നമ്മുടെ അധ്യാപകർ. 
ഒരു സമൂഹത്തിന്റെ യഥാർത്ഥ വഴികാട്ടികൾ അവരാണ്.
അറിവിന്റെ വെളിച്ചം പകരുന്ന എല്ലാ ഗുരുക്കന്മാര്‍ക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകളോടെ....
ജതീഷ് തോന്നയ്ക്കല്‍
അഡ്മിന്‍, മെന്‍ഡേഴ്സ് കേരള