Tuesday, 14 June 2022

SSLC RESULT 2022 നാളെ( ജൂൺ 15 ബുധൻ) 3 PM ന് പ്രസിദ്ധീകരിക്കും

പരീക്ഷാഫലം ലഭ്യമാവുന്ന വെബ്സൈറ്റുകൾ

1. http://keralapareekshabhavan.in

2. https://sslcexam.kerala.gov.in

3. www.results.kite.kerala.gov.in

4. http://results.kerala.nic.in

5. www.prd.kerala.gov.in

6. www.sietkerala.gov.in

വായനദിനം 2022: ക്വിസ്



 
തയാറാക്കി അയച്ചു തന്നത്:
ശ്രീമതി തസ്നിം ഖദീജ
ജി.യു.പി.എസ് രാമനാട്ടുകര, കോഴിക്കോട്

കേരളത്തിലെ ചില പ്രമുഖ എഴുത്തുകാരെ കുറിച്ചുള്ള വിവരണം അവരുടെ ചിത്രങ്ങൾ സഹിതം



 വായനയിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തിയ  ശ്രീ. പി. എൻ പണിക്കരുടെ ചരമ  ദിനമായ ജൂൺ 19 വായനദിനമായി ആചരിച്ചു വരികയാണല്ലോ.  19 മുതൽ 25 വരെ വായനവാരാചരണമാണ് . അതിൻ്റെ ഭാഗമായി കേരളത്തിലെ ചില പ്രമുഖ  എഴുത്തുകാരെ കുറിച്ചുള്ള വിവരണം അവരുടെ ചിത്രങ്ങൾ സഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ  ചിത്രകലാധ്യാപകനായ  ശ്രീ. സുരേഷ് കാട്ടിലങ്ങാടി

Monday, 13 June 2022

വായന വാരം സ്കൂളില്‍ സംഘടിപ്പിക്കാവുന്ന അനവധി പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍

വളരുക, ചിന്തിച്ചു വിവേകംനേടുക''എന്നീ സന്ദേശവുമായി കേരളമെങ്ങും സഞ്ചരിച്ചു പുസ്തകങ്ങളുടെ വിശാല ലോകത്തെ മലയാളിക്കു പരിചയപ്പെടുത്തിയ പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍ പണിക്കരുടെ  ചരമ ദിനമാണ് (1995ജൂണ്‍ 19)നാം വായനാദിനമായി ആചരിക്കുന്നത് .

വായനാദിനം പ്രത്യേക പരിപാടികൾ
  1.  പ്രത്യേക എസ് ആര്‍ ജി യോഗം , വായനാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം
  2. വായനാദിനം - പ്രത്യേക അസംബ്ലി , വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ ഒരു അതിഥി , വായനാപ്രതിഞ്ജ , പുസ്തകപരിചയം , ........
  3. പുസ്തക സെമിനാര്‍ ( കൂട്ടുകാര്‍ മിക്കവാറും വായിച്ചു കഴിഞ്ഞ അവര്‍ക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത് . സെമിനാറില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളില്‍ നിന്നും തെരഞെടുക്കണം  )
  4. പുസ്തക പ്രദര്‍ശനം  - പുസ്തകങ്ങള്‍ ഇനം തിരിച്ചു കുട്ടികള്‍ക്ക് നേരിട്ട് എടുത്തു നോക്കാന്‍ പാകത്തിന് ക്രമീകരിക്കണം . ഓരോ വിഭാഗത്തെയും പരിചയപ്പെടുത്താന്‍ കൂട്ടുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കണം . പുസ്തക ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ്   
  5. അഭിമുഖം - പ്രാദേശിക കവികള്‍ , സാഹിത്യകാരന്മാര്‍ 
  6. പുസ്തകകുറിപ്പുകള്‍ , പുസ്തക ഡയറി 
  7.   മഹത്ഗ്രന്ഥങ്ങളുടെ പാരായണം
  8. സാഹിത്യ ക്വിസ് മത്സരം
  9. വായന മത്സരം,
  10. വിശകലനാത്മക വായന ,വരികല്‍ക്കിടയിലൂടെയുള്ള വായനാ - പ്രത്യേക വായനാ പരിശീലനം
  11. അനുസ്മരണ പ്രഭാഷണം
  12. പുസ്തകതാലപ്പൊലി
  13. വായനാ സാമഗ്രികളുടെ പ്രദര്‍ശനം 
  14. കുട്ടികള്‍ പത്രമാസികകള്‍ കൊണ്ട് തയ്യാറാക്കിയപുസ്തകമരം
  15. വായനാവാരം കുട്ടികളുടെ പത്രം  (ക്ലാസ്സ്‌ തലം )
  16. സാഹിത്യപ്രശ്നോത്തരി,
  17. പുസ്തകാസ്വാദന മത്സരം  
  18. ഇന്‍ലാന്‍റ് മാഗസിന്‍, ചുമര്‍ മാഗസിന്‍
  19. വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
  20. പോസ്റ്റര്‍ തയ്യാറാക്കല്‍
  21. സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്‍.
  22. സ്കൂളുകളിലെ വായനാ സംസ്കാരം -സെമിനാര്‍
  23. ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍ മത്സരം
  24. ഇ വായന' സാധ്യത കണ്ടെത്തല്‍
  25. വായനാക്കുറിപ്പുകളുടെ പതിപ്പ്   
  26. പത്രവായന
  27. കാവ്യകൂട്ടം.
  28. ആല്‍ബം തയ്യാറാക്കല്‍: പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയല്‍ ക്ലാസുകളില്‍ പ്രയോജനപ്പെചുത്താവുന്ന ആല്‍ബം രൂപകല്പനചെയ്യല്‍.       
  29. ലൈബ്രറി കൌണ്‍സില്‍ രൂപീകരണം ( ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കൂട്ടുകാര്‍ വീതം - വര്ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും കൌണ്‍സില്‍ കൂടി ആസൂത്രണം ചെയ്യണം . പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും )
  30. ക്ലസ്സ്തല വായനമൂല  ക്രമീകരണം
♦. ഒന്നാം ക്ലാസ്സ് കട്ടികളുടെ സ്കൂൾ അസംബ്ലി
♦കുഞ്ഞികയ്യിൽ ഒരു പുസ്തകം ( ഒരു കുട്ടി ഒരു പുസ്തകം സ്കൂളിന് പരിപാടി )
♦ വായനാദിന സന്ദേശം അസംബ്ലിയിൽ
♦ വായനാദിന പ്രതിജ്ഞ
♦ വായനാദിന മുദ്രാവാക്യ നിർമ്മാണം
♦ വായനാ പ്ലക്കാർഡ് നിർമ്മാണം
♦ വായനാദിന സന്ദേശ റാലി
♦ വായനാദിന ക്വിസ് പ്രോഗ്രാം
♦ വായനാപതിപ്പു നിർമ്മാണം
♦ വായനയ്ക്കു വേണ്ടി ക്ലാസ്സ് റൂം ലൈബ്രറി ഒരുക്കാം
♦ വായനാ മത്സരം
♦ അക്ഷരപ്പയറ്റ് മത്സരം
♦ പകരം പദം അന്താക്ഷരി
♦ പ്രസംഗ മത്സരം
♦ ഉപന്യാസ രചന മത്സരം
♦ പുസ്തക പരിചയ പരിപാടി കുട്ടികൾ
♦ വായനശാല സന്ദർശനം
♦ തലക്കെട്ടു നൽകൽ മത്സരം
♦ വിദ്യാരംഗം സംഘം , ബാലസഭ എന്നിവയുടെ ഉത്ഘാടനം
♦കാവ്യകേളി മത്സരം
♦ ലൈബ്രറി
പുസ്തകങ്ങളുടെ പ്രദർശനം
♦ രക്ഷകർത്താക്കൾക്ക് സെമിനാർ
♦ ചർച്ച
♦ കയ്യക്ഷര മത്സരം (രക്ഷകർത്താക്കൾക്ക് )
♦ ശ്രദ്ധയോടെ ഞങ്ങളും (അമ്മ വായന പരിപാടി )
♦ Reading cardകൾ ഉപയോഗിച്ചുള്ള വയനാ പരിപാടികൾ
♦ വാർത്താ വായന മത്സരം
 ചില പ്രവർത്തനങ്ങൾ  കൂടി....

ജൂണ്‍ പത്തൊന്‍പത്‌ വായന ദിനം ...



വായനയെ പറ്റി പറയുമ്പോള്‍ മലയാളി മറന്നു കൂടാത്ത ഒരു പേരുണ്ട് - ശ്രീ പിഎന്‍ പണിക്കര്‍. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19.
ശ്രീ പണിക്കര്‍ 1909 മാര്ച്ച് 1 ന് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തിലാണ് ജനിച്ചത് സ്വാതന്ത്രപ്രാപ്തിക്കു ശേഷം തിരുവിതാംകൂറിലെയും കൊച്ചിയിലേയും ഗ്രന്ഥശാലകളെ ഒരു കുടക്കീഴില്‍ കൊണ്ട് വന്നതു ഈ കര്മ്മതയോഗിയുടെ പ്രവര്ത്തകനങ്ങളാണ്. ഈ സാംസ്കാരികനായകന്‍ 1995 ജൂണ്‍ 19-നു ഇഹലോകവാസം വെടിഞ്ഞു.
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും

വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും.  വായനയെ പറ്റി പറയുമ്പോള്‍ അതിന്‍റെ ശക്തിയെ കുറിച്ചുള്ള ബോധം നമ്മുടെ മനസിലേക്ക് ആവഹിക്കുന്ന കുഞ്ഞുണ്ണി മാഷിന്‍റെ വാക്കുകള്‍ ആണ് ഓര്‍ക്കുക.
ഇന്ന് ജൂണ്‍ പത്തൊന്‍പത്‌,വായന ദിനം.ഇങ്ങനെ ഒരു ദിനം വായന പരിപോഷിപ്പിക്കാന്‍ ആയി വേണോ എന്ന സന്ദേഹം ചിലര്‍ക്ക് ഉണ്ടാകാം,എങ്കിലും   മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ടഒരു മഹാത്മാവിന്റെ ശ്രീ പിഎന്‍ പണിക്കരുടെ ചരമദിനം ആയ ജൂണ്‍ പത്തൊന്‍പത്‌ ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യം ആയ ദിവസം തന്നെ.
വായന നമുക്ക് പലര്‍ക്കും പല തരത്തിലുള്ള അനുഭവം ആണ്.ചിലര്‍ ഒത്തിരി ഒത്തിരി വായിച്ചു വായന അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.വായനയിലൂടെ ആര്‍ജിക്കുന്ന അറിവിനെ പങ്കു വെക്കാന്‍ പല വായനക്കാരും ഇഷ്ടപ്പെടുന്നു.അത് അവരുടെ തൂലികയിലുടെയോ,പ്രഭാഷങ്ങളിലുടെയോ,പ്രവര്തങ്ങളിലുടെയോ അധ്യപനതിലുടെയോ ഒക്കെ.മറ്റുചിലര്‍ ഞാന്‍ ആദ്യം പറഞ്ഞ പോലെ വായനയുടെ ലോകത്ത്‌ സ്വയം വിരചിക്കുന്നു,അവര്‍ക്ക് ക്രിയാത്മകമായ പങ്കുവെക്കലുകള്‍ക്ക് താത്പര്യം ഇല്ല.
വായന മരിക്കുന്നു എന്നു പലരും പറയാറുണ്ട്,പക്ഷെ അതില്‍ എന്തെങ്കിലും കഴമ്പുണ്ടോ? വായനയുടെ രൂപവും രീതികളും മാറി.ഇ - ഇടങ്ങളിലെ എഴുത്തും വായനയും നമ്മുടെ സമൂഹത്തെ ഏറെ സ്വാധീനിച്ചു.പക്ഷെ അച്ചടി പുസ്തകം ഇല്ല എന്നേ ഉള്ളൂ,അവിടെയും വായന മരിക്കുന്നില്ല.മാത്രമല്ല അച്ചടി പുസ്തകങ്ങളുടെ കാര്യം എടുത്താലും നമ്മുടെ പ്രസാധകര്‍ക്ക് നല്ല പുസ്തകങ്ങള്‍ക്ക് നല്ല വിപണി ലഭിക്കുന്നുണ്ട്.പുസ്തക മേളകളിലെ ഒഴിയാത്ത തിരക്കുകള്‍ വായന മരിച്ചിട്ടില്ല എന്നു നമ്മളെ ഓര്‍മ്മിക്കുന്നു.
പുസ്തകങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ആകട്ടെ എന്നു ആശംസിക്കുന്നു..
പി എന്‍ പണിക്കര്‍ ( ടൈം ലൈന്‍ )

1909 - ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു . മുഴുവന്‍ പേര് പുതുവായില്‍ നാരായണപ്പണിക്കര്‍ 
1926 - തന്റെ ജന്മനാട്ടില്‍ സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു . 
1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി 
1946 - ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു തുടങ്ങി 
1977 - ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു 
1995 - പി എന്‍ പണിക്കര്‍ അന്തരിച്ചു 
            അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത്‌  വായനാദിനമായി ആചരിക്കുന്നു . ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും ആയിരുന്ന പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ് ആക്ട്

വായനയെ ഓര്‍മ്മപ്പെടുത്തി വായനാദിനം

വായന വാരം സ്കൂളില്‍ സംഘടിപ്പിക്കാവുന്ന അനവധി പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍

 

വായനദിന ചിന്തകള്‍

വായനദിനം പോസ്റ്റർ

വായനപ്പാട്ട്

വായനപ്പാട്ട്

  വായന ദിനം ക്വിസ് 2020

വായനദിന ക്വിസ് 2019

വായനാദിന ക്വിസ് - 1

വായന ദിനം ക്വിസ് - 2

വായന ദിനം  എൽ.പി.  വിഭാഗം ചോദ്യങ്ങൾ

വായനാ ക്വിസ് ചോദ്യോത്തരങ്ങൾ പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ് ഫയൽ രൂപത്തിൽ 

വായനാ ക്വിസ് PowerPoint പ്രെസന്റെഷൻ

Tuesday, 7 June 2022

സ്റ്റാൻഡേർഡ് 3 പരിസരപഠനം

STANDARD 3 MALAYALAM



1. അമ്മ‍യോടൊപ്പം 

ടീച്ചിംഗ് മാന്വല്‍  പവര്‍പോയിന്റ് രൂപത്തില്‍ തയാറാക്കിയത്

PENCIL  MODULE DOWNLOAD


  കണ്ണന്റെ അമ്മ കവിത കേൾക്കാം

കവിത 2

കവിത വീഡിയോ


 
കവയിത്രി : സുഗതകുമാരി

1934 ജനുവരി 22ന്‌ തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.
 
സുഗതകുമാരി ടീച്ചറെക്കുറിച്ച്  വീഡിയോ  
അയച്ചു തന്നത് : 
Musina .P,  Amlps Karuthedath
Manjeri sub,  Malappuram Dist

STANDARD 3 MALAYALAM

പൂമൊട്ട്
ടീച്ചിംഗ് മാന്വല്‍ പ്രസന്റേഷന്‍ രൂപത്തില്‍ 
PENCIL-Module    Download file

ആരായിരുന്നു മദര്‍ തെരേസ?

ജന്മംകൊണ്ട് അല്‍ബേനിയനും പൗരത്വം കൊണ്ട് ഇന്ത്യനും ജീവിതം കൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്നാണ് മദര്‍ തെരേസ സ്വയം വിശേഷിപ്പിക്കുന്നത്. അത് അങ്ങനെയായിരുന്നു താനും. അല്‍ബേനിയയില്‍ ജനിച്ച ആഗ്‌നസ് പ്രേഷിതപ്രവര്‍ത്തനം ഒരു സ്വപ്നമായി മനസ്സില്‍ കൊണ്ടുനടക്കുമ്പോള്‍ ആണ് ഏഷ്യയിലെ ഇന്ത്യ എന്നൊരു ദരിദ്ര്യരാജ്യത്തെക്കുറിച്ച് അറിയുന്നത്. ഇന്ത്യയില്‍ ചാരിറ്റിപ്രവര്‍ത്തനം നടത്തിവന്ന ഒരു വൈദികനില്‍ നിന്നാണ് ഇക്കാര്യം കുഞ്ഞു ആഗ്‌നസ് അറിഞ്ഞത്. പിന്നീട്, പതിനെട്ടാം വയസില്‍ വീടുവിട്ട ആഗ്നസ് സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനി സഭയില്‍ ചേര്‍ന്നു.

Sunday, 5 June 2022

പരിസ്ഥിതി ദിന ക്വിസ് 2022 (LP-UP-HS)


തയാറാക്കി അയച്ചു തന്നത്:
ശ്രീമതി തസ്നിം ഖദീജ, 
ജി.എൽ.പി.എസ് കാരാട്


ജൂൺ 5 ലോക പരിസ്ഥിതി ദിനം



2021-ലെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം പാരിസ്ഥിതിക വ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ്. 2030 വരെ അതിനായി ഒരുദശകം നീളുന്ന പദ്ധതിതന്നെ യു. എന്‍. മുന്നോട്ടുവെക്കുന്നു...

2021-ലെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം പാരിസ്ഥിതിക വ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ്. 2030 വരെ അതിനായി ഒരുദശകം നീളുന്ന പദ്ധതിതന്നെ യു. എന്‍. മുന്നോട...

Read more at: https://www.mathrubhumi.com/environment/specials/environment-day-2021/world-environmental-day-2021-1.5721888

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
 
തയാറാക്കി അയച്ചു തന്നത്:
ശ്രീമതി തസ്നിം ഖദീജ, 
ജി.എൽ.പി.എസ് കാരാട്
 
മുൻ വർഷങ്ങളിലെ ക്വിസ്  ചുവടെ

പരിസ്ഥിതി ദിന ക്വിസ്

 പരിസ്ഥിതി സംരക്ഷണം പരമപ്രധാനം

ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കര്‍ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാണ്.

പേമാരി മൂലമുണ്ടാകുന്ന ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരള്‍ച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.

 

Friday, 3 June 2022

MENTORS KERALA -വിജയോത്സവം 2022






ക്ലാസ് നയിക്കുന്നത് :
ശ്രീമതി. ബിന്ദു.കെ.കെ,
എ.എം.എല്‍.പി.എസ് പാങ്ങ് സൌത്ത്, മലപ്പുറം

Wednesday, 1 June 2022

മൂല്യനിർണയം മാത്യകാ ചോദ്യങ്ങൾ

തയാറാക്കിയത് : ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരി

CLASS 3

ഒന്നാം ക്ലാസ്സുകാര്‍ക്കായി ത്യശൂര്‍ ഡയറ്റിന്റെ ‘പൂ‍ത്തുമ്പി‘


https://drive.google.com/file/d/15POKLy1zFKqLKkl9mNkau40PgMxPdTOs/view?usp=sharing
ഒന്നാം ക്ലാസ്സുകാര്‍ക്കായി ത്യശൂര് ഡയറ്റ് തയാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ അടങ്ങിയ പുസ്തകമാണ് പൂത്തുമ്പി.  പാട്ടും കളികളുമായി ഓരോ പാഠഭാഗത്തിനും പ്രവേശക പ്രവര്‍ത്തനങ്ങളായി നല്‍കാം

1 മുതല്‍ 4 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി സന്നദ്ധതാ പ്രവര്‍ത്തനങ്ങള്‍

അവധിക്കാല സ്കൂള്‍ പ്രവത്തനങ്ങള്‍ വിലയിരുത്തല്‍

ഒന്നാം ക്ലാസ് സന്നദ്ധതാ പ്രവര്‍ത്തനങ്ങള്‍

 


KTET FEB 2022 RESULT PUBLISHED

 

KTET FEB 2022 RESULT PUBLISHED CLICK HERE


EDUCATIONAL CALENDAR