Tuesday, 29 July 2025

GOVT ORDERS & CIRCULARS

STD 6 SOCIAL SCIENCE UNIT -3



രാഷ്ട്രവും ഗവണ്മെന്റും


UNIT - 3  TEACHING MANUAL
(കണ്ണൂർ,കണ്ണവം ഗവൺമെന്റ് ട്രൈബൽ യുപി സ്കൂൾ അധ്യാപകനായ 
ശ്രീ.സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയത്)


Monday, 28 July 2025

STD 4 MALAYALAM UNIT 2

 ഇനിയും മുന്നോ‍ട്ട് 

 

 
ആശംസ
ചേർത്തു പിടിക്കാം
വാവ ജീവനെ കാക്കുന്നു
യുദ്ധം അത്ര നല്ലതല്ല
തോൽക്കാൻ മനസില്ല
നക്ഷത്രങ്ങളിലേക്ക് മിഴിതുറന്നൊരാൾ
തെയ്യതിന്തക

Saturday, 19 July 2025

Friday, 18 July 2025

ചാന്ദ്രദിനം ക്വിസ് 2025

 

 

 
തയാറാക്കിയത്
ശ്രീമതി.തസ്നീം ഖദീജ
ഫാറൂഖ് കോളേജ്, കോഴിക്കോട്

Thursday, 17 July 2025

STANDARD 4 MALAYALAM UNIT-1

നീലഗിരിയുടെ റാണി

നീലഗിരിക്കുന്നുകളിലെ സുന്ദരമായൊരു സുഖവാസ കേന്ദ്രമാണ് ഊട്ടി. തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയുടെ ആസ്ഥാനം കൂടെയാണത്. വേനൽക്കാലമാകുന്നതോടെ, വിനോദത്തിനും സുഖവാസത്തിനുമായി, ധാരാളം സഞ്ചാരികൾ അവിടെയെത്തുന്നു. അവരിൽ നല്ലൊരു ശതമാനവും ഉത്തര കേരളത്തിൽനിന്നു തന്നെ. ആ തണുപ്പുള്ള കാലാവസ്ഥയിൽ, വർഷത്തിലൊരിക്കലെങ്കിലും, അല്പനേരം മതിമറന്നുല്ലസിക്കാനാഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല.

 

നീലഗിരി മൗണ്ടൻ റെയിൽ‌വേ

STANDARD 4 MALAYALAM UNIT 1

 കാത്തിരിപ്പ്


എന്മകനെന്തുപോൽ വാരാഞ്ഞു തോഴി! ചൊ-
ല്ലിന്നലെയിന്നേരം വന്നാനല്ലോ. 

 
കാലികൾ കാണാഞ്ഞു കാട്ടിൽ നടക്കുമ്പോൾ
കാൽതന്നിൽ മുള്ളു തറച്ചില്ലല്ലീ!

കായ്കളെക്കൊള്ളുവാൻ പാഴ്മരമേറീട്ടു
കാനനംതന്നിലേ വീണാനോതാൻ!

ചാലെത്തടുത്തു തെളിക്കുന്ന നേരത്തു
കാലികൾ കുത്തിക്കുതർന്നില്ലല്ലീ

കാനനംതന്നിലെ നൽവഴി കാണാഞ്ഞു
ദീനനായ് നിന്നങ്ങുഴന്നാനോ താൻ!

സഞ്ചരിച്ചീടുമ്പോൾ വൻപുലിതന്നാലേ
വഞ്ചിതനായാനോ ചൊല്ലു തോഴീ!

Wednesday, 16 July 2025

STANDARD 4 MALAYALAM UNIT -1

 

ഹലോ ഉറക്കെപ്പാടൂ



പ്രവർത്തനങ്ങൾ

ഭാഷാപ്രയോഗങ്ങൾ കണ്ടെത്തൽ
സാങ്കല്പിക സംഭാഷണം
അംബിളിമാമനൊരു കത്തെ
ഭാവാത്മക വായന
Diary

നാലാം ക്ലാസിലെ മലയാളം ഹലോ ഉറക്കെപ്പാടൂ എന്ന പാഠഭാഗവുമായി 
ബന്ധപ്പെട്ട് ചെയ്ത പട്ടം നിർമ്മാണം #ghs_sreekaryam
 

ഹലോ ഉറക്കെ പാടൂ.... സംഭാഷണം

 
നാടകം:- ഹലോ ഉറക്കെ പാടൂ..

കളിപ്പാട്ടവുമായുള്ള സംഭാഷണം..


STANDARD 4 MALAYALAM UNIT -1

 

വട്ടത്തിൽ ചവിട്ടുമ്പോൾ  

 

സൈക്കിളിൽ കയറി ഉലകം ചുറ്റാൻ കുട്ടിക്കാലത്ത് മോഹം തോന്നാത്തവർ ഉണ്ടാകുമോ? മൂന്നു ചക്ര സൈക്കിളിൽ തുടങ്ങി വലിയ സൈക്കിളിൽ കയറി മുട്ടുപൊട്ടുന്ന ഒരു സൈക്കിൾ കാലം അനുഭവിക്കാത്തവരുണ്ടാകുമോ?(ഉണ്ടെങ്കിൽ ബാല്യത്തെ വേണ്ടവിധം ആസ്വദിച്ചിട്ടില്ല) വാഹനം എത്ര പെരുകിയാലും സൈക്കിളിനോട് നമുക്കൊരു ഇഷ്ടമുണ്ട്. കയറി ,ചവിട്ടി ,നാട്ടിലൂടെ കറങ്ങി നടക്കാൻ പഠിക്കും വരെ കൗതുകത്തോടെ സൈക്കിളിനെ നോക്കിയിരുന്ന ഒരു കാലം എല്ലാ മുതിർന്നവർക്കും ഉണ്ടാകും. കാലം ഒരുപാട് കഴിഞ്ഞിട്ടും  പുത്തൻ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടും സൈക്കിൾ നമുക്ക് ഇന്നും എന്നും ഒരു അത്ഭുത വാഹനം തന്നെയാണ്. വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഓടുന്ന ഭയങ്കരൻ തന്നെ.!

STANDARD 4 MALAYALAM UNIT -1

 

മുന്നറിയിപ്പ്  

 മഹാകവി അക്കിത്തത്തിന്റെ കവിത. മാനവികതയുടെ മഹാകവി അക്കിത്തത്തത്തിന്റെ മുന്നറിയിപ്പ് എന്ന കവിത. മായക്കാഴ്ച്ചകളെക്കുറിച്ച് മാലോകരോട് വിളിച്ചു പറയുന്ന കവിത. 

കവിത താളത്തിൽ ചൊല്ലാം


 
 

STANDARD 4 MALAYALAM UNIT-1

 മണ്ണാങ്കട്ടയും കരിയിലയും

 

മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്‌ (2)
കരിവേപ്പിന്‍ തണലില്‍ കര്‍ക്കിടമാസം
കടുക്കാരം ചൊല്ലി കളിക്കാന്‍ പോയ്‌ (2)
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്‌ 

മാനത്തു തുരുതുരെ മഴ വന്നു
മാലോകരെല്ലാരും അമ്പരന്നു (2)
കരിയിലയപ്പോള്‍ മണ്ണാങ്കട്ടയില്‍ 
കയറിയിരുന്നു കുടയായി
കുടയായി - കുടയായി‌ 
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്‌ 

STANDARD 4 MALAYALAM UNIT -1

 

 ചിറകുകളുള്ള ബസ്


വിനോദയാത്രയ്ക്കു പോവുന്ന ബസ്
ഒരു സാധാരണ ബസ്സല്ല.
ജനലുകളിലൂടെ പുറത്തേക്ക്
വീശിക്കൊണ്ടിരിക്കുന്ന തളിര്‍ക്കയ്യുകള്‍
അതിന് ഇപ്പോള്‍ മുളച്ച ചിറകുകളാണെന്ന് തോന്നും.


കഠിന ദുഃഖങ്ങളുടെ വിരസവക്കത്തിരുന്ന്
പുകയൂതുന്ന മാമന്മാര്‍
ആ ബസ് കടന്നു പോയതോടെ
സന്തോഷത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട്
റ്റാറ്റ നല്‍കുന്ന മാമന്‍‌മാരായി.
ചെകിടടപ്പിക്കുന്ന എം.പീ ത്രീയില്‍
ഡാന്‍സ് ചെയ്യുന്ന ക്ലാസ് ടീച്ചര്‍
ആടുന്ന കുട്ടികളുടെ തിരയില്‍
പൊങ്ങിക്കൊണ്ടിരിക്കുന്ന മീനായി.
ആഹ്ലാദത്തിന്റെ അനേകം നെഞ്ചുകളുള്ള
ഒരു കിളിക്കുഞ്ഞിനെപ്പോലെ
താര്‍‌റോഡിനെ തൊടാതെ പറക്കുകയാണ് ബസ്.

വീതി കുറഞ്ഞ റോഡിലും എതിരെ പോകുന്ന വണ്ടികള്‍
അതിനോട് വഴക്കിടുകയില്ല.
ടാങ്കര്‍ ലോറികള്‍ എന്റെ പിന്നാലെ വാ എന്നു പറഞ്ഞ്
ബഹുദൂരം ഓടിക്കുകയില്ല.

ചെരുപ്പു നിര്‍‌മാണഫാക്ടറിയിലെ മാമന്‍‌മാര്‍
ചെരുപ്പിനെക്കുറിച്ച് പറഞ്ഞു പറഞ്ഞ് ഊണുമറന്നു.
കാപ്പാട് ബീച്ചിലെ സൂര്യന്‍ കുട്ടികള്‍ക്ക് ഉമ്മ കൊടുത്തു.
അറബിക്കടല്‍,തീരത്തേക്ക് എന്റെ മക്കളേ എന്ന് ഓടി വന്ന് കെട്ടിപ്പിടിച്ചു.
അക്വേറിയത്തിലെ മീനുകള്‍ ഭംഗികളുടെ വീമ്പു പറഞ്ഞു.
പ്ലാനറ്റോറിയത്തിന്റെ തണുപ്പിലേക്ക് നക്ഷത്രങ്ങള്‍ ഇറങ്ങിവന്ന് കഥ പറഞ്ഞു.

വിനോദയാത്രയ്ക്ക് പോയ ബസ്
രാത്രി പത്തരയോടേ എല്ലാകുട്ടികളേയും
അവരവരുടെ വീട്ടിലെത്തിച്ചു.
കുട്ടികളൊഴിഞ്ഞ,ചിറകില്ലാത്ത,
നാവില്ലാത്ത ബസ് ഇരുട്ടിലൂടെ
എവിടേക്കോ പോയി.
അതിന്റെ ഉണ്ടക്കണ്ണുകളില്‍
സങ്കടമുണ്ടായിരുന്നോ?
ഉറക്കത്തില്‍ അമ്മുക്കുട്ടി പറയുകയാണ്
അടുത്തവര്‍ഷം വരുമായിരിക്കും.

Monday, 14 July 2025

GOVT ORDERS & CIRCULARS

Sunday, 6 July 2025

GOVT ORDERS & CIRCULARS