Monday, 15 October 2018

പ്രീ മെട്രിക് സ്കോളർഷിപ്പിന് (Minority) അപേക്ഷിക്കാനുള്ള തീയതി Oct 31 വരെ നീട്ടി.

Pre-metric Scholarship  അപേക്ഷിക്കുന്നതിനും വെരിഫിക്കേഷൻ നടത്തുന്നതിനുമുള്ള അവസാനതീയതി ഒക്ടോബർ 31 വരെ നീട്ടി

Attention Students

Closing date for Pre-Matric scholarship of Central sector Schemes has been extend to 31 Oct 2018.
The last date for students to apply in Pre-Matric/PostMatric/TopClass/MCM schemes is 31st October 2018. No extension of date is being done so all are requested to final submit their applications(Fresh/Renewal/Defective) at the earliest.

Attention Institutes

Institutes have to finish their verification before the closure of the application dates! Otherwise applications marked as defective cannot be submitted by the students! So Institutes are requested to complete their pending verification before last date of application submission.

GOVT ORDERS & CIRCULARS

ഇത് കേൾക്കാതെ പോകരുത്..... ഓരോ അധ്യാപകനും, രക്ഷിതാവും......

17.10.2018 ബുധൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 17/10/2018 ന് അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീ. എ. ഷാജഹാൻ ഐ. എ. എസ്. അറിയിച്ചു. പകരം ക്ലാസ്സ്‌ എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുന്നതാണ്.

Sunday, 14 October 2018

എപിജെ ജന്മദിനം OCT 15: സ്പ്ഷ്യൽ ശബ്ദ സന്ദേശം

സ്പ്ഷ്യൽ ശബ്ദ സന്ദേശം

October:15

എപിജെ 
അബ്ദുൽ കലാമിന്റെ  ജന്മദിനത്തോടനുബന്ധിച്ച്
കേൾപ്പിക്കാവുന്ന ശബ്ദ സന്ദേശം.

ശബ്ദം:
കെ.പി സാജു, 
AMLPS  ചെറിയ പരപ്പൂർ, 
മലപ്പുറം  
                                                  
https://youtu.be/bDFai2bDJMU

ഭക്ഷ്യ ദിനം



PREPARED BY:

MANAS RM, KADAMBOOR SOUTH LP SCHOOL’
KANNUR SOUTH SUB DIST

ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. "കുടിയേറ്റക്കാരുടെ ഭാവി മാറ്റൂ . ഭക്ഷ്യസുരക്ഷയിലും ഗ്രാമീണവികസനത്തിലും നിക്ഷേപിക്കൂ " എന്നതാണ് 2017 ലെ മുദ്രാവാക്യം.

സ്നേഹപൂര്‍വം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 Help Line : snehapoorvamonline@gmail.comHelpline Number : 1800 120 1001
  • പിതാവ് / മാതാവ് മരണപ്പെട്ട കുട്ടികള്‍ക്ക് അപേക്ഷിക്കാം
  •  അപേക്ഷ നല്‍കേണ്ടത് ഇപ്പോള്‍ പഠിക്കുന്ന ഗവ. / എയ്ഡഡ് സ്കൂള്‍ / കോളേജില്‍
  • BPL കാര്‍ഡില്‍ പെട്ട / 20000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം 

സ്കോളര്‍ഷിപ്പ് തുക
1 മുതല്‍ 5 വരെ : Rs 300/പ്രതിമാസം
6 മുതല്‍ 10 വരെ : Rs 500/പ്രതിമാസം
+1, +2 : Rs 750/പ്രതിമാസം
ഡിഗ്രി / പ്രൊഫഷണല്‍ ഡിഗ്രി : 1000/പ്രതിമാസം

മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചവര്‍ തുടര്‍ന്നും ലഭിക്കുന്നതിന് വേണ്ടി പ്രത്യേകം സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്

അപേക്ഷകൾ ഓൺലൈൻ ആയി ഡിസംബർ 15 വരെ നൽകാം.

GOVT ORDERS & CIRCULARS

Wednesday, 10 October 2018

GOVT ORDERS & CIRCULARS

കുഞ്ഞല്ല; കുഞ്ഞു മലയാളാം

Sunday, 7 October 2018

SAMPOORNA REPORT സമ്പൂർണ്ണയിൽ എങ്ങനെ ഒരു റിപ്പോർട്ട് തയ്യാറാക്കാം


SAMPOORNA REPORT 
സമ്പൂർണ്ണയിൽ എങ്ങനെ ഒരു റിപ്പോർട്ട് തയ്യാറാക്കാം 
 

നമ്മുടെ സ്മാർട്ട് ഫോൺ വയർലെസ് മൗസും കീബോർഡുമാക്കാം....

അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായ ഈ വീഡിയോ കാണൂ... ഷയർ ചെയ്യൂ
 

ടൂട്ടോറിയൽ തയ്യാറാക്കിയത് 
മുഹമ്മദ് ശമീൽ എളേറ്റിൽ നോർത്ത് എ എം എൽ പി സ്കൂൾ 
എളേറ്റിൽ പി ഒ 
കൊടുവള്ളി കോഴിക്കോട് 

Friday, 5 October 2018

PTCM പി.എഫ് പിൻവലിക്കുന്നതിന്റെ പരിധി കൂട്ടി


PTCM PF LOAN LIMIT    ORDER

രണ്ടാംഘട്ട ഭവന നിര്‍മ്മാണ വായ്പ: 31 നകം തുക കൈപ്പറ്റണം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുളള ഭവന നിര്‍മ്മാണ വായ്പാ തുക കൈപ്പറ്റുന്നതിനുളള സമയം ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ സര്‍ക്കുലറിറക്കി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ അലോട്ട് ചെയ്ത ഭവന നിര്‍മ്മാണ വായ്പാ തുക ഈ മാസം 31 നകം കൈപ്പറ്റണം. സെപ്റ്റംബര്‍ 29 നകം തുക വാങ്ങണമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 31 നകം പിന്‍വലിച്ചില്ലെങ്കില്‍ തുക സര്‍ക്കാരിലേക്ക് സറണ്ടര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

GOVT ORDERS & CIRCULARS

Thursday, 4 October 2018

GOVT ORDERS & CIRCULARS

പോസ്റ്റര്‍ തയ്യാറാക്കല്‍ - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - സുരേഷ് കാട്ടിലങ്ങാടി



സ്കൂളിൽ, ദിനാചരണങ്ങളുടേയും  മറ്റു പാഠ്യേതര പ്രവർത്തനങ്ങളുടേയും ഒരറിയിപ്പാണ് പോസ്റ്ററെഴുത്തു കൊണ്ട് നിർവഹിക്കപ്പെടുന്നത്. നടക്കാനിരിക്കുന്ന പരിപാടികളെക്കുറിച്ചുള്ള . ഒരു വിളംബരം കൂടിയാണിത്.  കലാപരമായ മികവുകളോടെ ലളിതമായ രീതിയിൽ പോസ്റ്റർ തയ്യാറാക്കുന്ന വഴികളെക്കുറിച്ച് പറയുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപക നായ സുരേഷ് കാട്ടിലങ്ങാടി
  

Anticipatory Income Statement 2018-19

2018-19 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ആദായ നികുതി കണക്കാക്കി ഓരോ ഗഡു മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. ഇതിനുള്ള പരിഷ്കരിച്ച സോഫ്റ്റ് വെയറുകള്‍ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു.
2018 ലെ സാമ്പത്തിക ബജറ്റില്‍ നികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ ശമ്പള വരുമാനക്കാരെ ബാധിക്കുന്ന ചില സുപ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്. 
 
എല്ലാ ശമ്പള വരുമാനക്കാര്‍ക്കും മൊത്ത വരുമാനത്തില്‍ നിന്നും 40,000 രൂപ സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷനായി അനുവദിക്കും. ഇതിനു പകരമായി മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റ് ഇനത്തില്‍ അനുവദിച്ചിരുന്ന 15000 രൂപയുടെ ഡിഡക്ഷനും കണ്‍വെയന്‍സ് അലവന്‍സ് ഇനത്തില്‍ വര്‍ഷത്തില്‍ അനുവദിച്ചിരുന്ന 19200 രൂപയുടെ ഡിഡക്ഷനും നിര്‍ത്തലാക്കി.
എഡ്യുക്കേഷന്‍ സെസ് 3 ശതമാനമായിരുന്നത് അതിന്‍റെ പേര് ഹെല്‍ത്ത് ആന്‍റ് എഡ്യുക്കേഷന്‍ സെസ് എന്നാക്കി മാറ്റി 4 ശതമാനമാക്കി ഉയര്‍ത്തി.
    ഇതില്‍ മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റിന്‍റെ നേട്ടം അപൂര്‍വ്വമായി ചിലര്‍ക്ക് ലഭിച്ചിരുന്നതാണ്. അതായത് ഒരാള്‍ക്ക് മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും 60,000 രൂപ ലഭിച്ചുവെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതില്‍ 15000 രൂപ കുറച്ച് ബാക്കി 45000 രൂപ വരുമാനമാക്കി കാണിച്ച് അതിന് നികുതി നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ ലഭിച്ച മുഴുവന്‍ തുകയ്ക്കും നികുതി നല്‍കണം. 
 
അതു പോലെ ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിന്‍റെ ഭാഗമായി കണ്‍വയന്‍സ് അലവന്‍സ് ലഭിച്ചിരുന്നു. അങ്ങനെ ലഭിച്ചിരുന്നവര്‍ക്ക് മാത്രം ഒരു മാസം 1600 രൂപ വീതം വര്‍ഷത്തില്‍ 19200 രൂപ വരെ കുറയ്ക്കാമായിരുന്നു. അതും ഇനി സാധ്യമല്ല. ചുരുക്കി പറഞ്ഞാല്‍ ഈ രണ്ട് നേട്ടങ്ങളും നേരത്തെ ഉപയോഗപ്പെടുത്താത്ത ഒരാളെ സംബന്ധിച്ചിടത്തോളം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍റെ നേട്ടം നിസാരമല്ല. 5 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ള ഒരാള്‍ക്ക് 2000 രൂപയുടെയും 20 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ള ഒരാള്‍ക്ക് 8000 രൂപയുടെയും 30 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ളവര്‍ക്ക് 12000 രുപയുടെയും നേട്ടം ലഭിക്കും.
Downloads
New Anticipatory Income Statement -Prepared by sri.Alrahiman
New Anticipatory Income Statement -Prepared by sri.Sudheer Kumar TK

എറണാകുളം ജില്ലാ ക്യു ഐ.പി യോഗ തീരുമാനങ്ങൾ

ഈ വർഷത്തെ അധിക  പ്രവൃത്തി ദിനങ്ങൾ ( മഴ പ്രളയം എന്നിവ മൂലം അധ്യായന ദിനങ്ങൾ നഷ്ടപ്പെട്ടതിന് പകരം )
നവംബർ ' - 3
നവംബർ - 17
ഡിസംബർ 1 

Monday, 1 October 2018

സെപ്തംബർ മാസത്തെ ശമ്പളം പ്രോസസ് ചെയ്യാൻ കഴിഞ്ഞൊ?

സെപ്തംബർ മാസത്തെ ശമ്പളം എന്തു ചെയ്യണം എന്ന് ചോദിച്ചു സംശയങ്ങൾ ഒരു പാട് വരുന്നുണ്ട്. പലരും അവരുടെ ശമ്പളം പ്രോസസ് ചെയ്തിട്ടില്ല എന്ന് അറിയാൻ കഴിയുന്നു


Salary Challenge ന്റെ ഭാഗമായി സ്പാർക്കിൽ  Payment Options ൽ Salary Deduction ഒഴിച്ചുള്ള  
EL Surrender , NRA Withdrawal from PF , PR-4 Inst + Remaining from Salary  എന്നീ Options  Updation നൽകിയവരുടെ സെപ്തംബർ മാസത്തെ ശമ്പളം പ്രോസസ് ചെയ്യുന്നതെങ്ങനെ

1. ഒരു മാസത്തെ ശമ്പളം Salary Deduction Option Updation നടത്തിയവരുടെ September മാസത്തെ ശമ്പളം മുതൽ 10 അല്ലെങ്കിൽ അതിൽ കുറവോ ഗഡുക്കളായി CMDRF ലേക്ക് പോകും.

2. Earned Leave Surrender Option Updation  നടത്തിയവരുടെ EL Surrender Bill Processing നടത്തി Treasury യിൽ Submission നടത്തി ബില്ല് പാസ്സാകുന്ന മുറക്ക് ആ തുക CMDRF ലേക്ക് പോകുന്നതാണ്.

3. NRA Withdrawal from PF Option Updation നടത്തിയവരുടെ  NRA Application DDO Through AG / APFO യിലേക്ക് കൊടുത്ത് Sanction ആയി വരുന്ന മുറക്ക് Claim Entry വഴി Bill Processing നടത്തി ട്രഷറിയിൽ Submission നടത്തി Bill പാസ്സാകുന്നതോടെ ആ തുക CMDRF ലേക്ക്