ഫോണിൽ വീഡിയോ എങ്ങനെ എഡിറ്റ് ചെയ്യാം.
Thursday, 17 June 2021
വായനദിനം അനൌണ്‍സ്മെന്റ് വീഡിയോ തയാറാക്കാം
ഫോണിൽ വീഡിയോ എങ്ങനെ എഡിറ്റ് ചെയ്യാം.
Wednesday, 16 June 2021
Sunday, 13 June 2021
വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നൽകാവുന്ന പ്രവർത്തനങ്ങൾ

Friday, 11 June 2021
GPF Annual Accounts Statement 2020-2021
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാരുടെ
2020-21 വര്‍ഷത്തെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്മെന്റ് https://ksemp.agker.cag.gov.
ഉപഭോക്താക്കൾക്ക് അവരുടെ പിൻ നമ്പർ ഉപയോഗിച്ച് വാർഷിക
അക്കൗണ്ട്സ് സ്റ്റേറ്റ്മെൻറ് ഡൗൺലോഡ് ചെയ്യാം. സംശയദൂരീകരണത്തിന് 0471
2776698 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് ഡെപ്യൂട്ടി അക്കൗണ്ട്സ് ജനറൽ
(ഫണ്ട്സ്) അറിയിച്ചു.
Monday, 7 June 2021
paadam online app
അധ്യാപകർക്ക് വളരെ ഉപകാരപ്രദം എന്ന് തോന്നുന്നു.
First bell ക്ലാസ് ക്ലാസ് സബ്ജക്ട് തിരിച്ച് ഉണ്ട്.
ഇനി YouTube ലിങ്ക് കാത്ത് നിൽക്കേണ്ട .
എല്ലാ വിഷയങ്ങളുടെയും ഓഡിയോ-വീഡിയോ - PDF ഉണ്ട്.
ഇപ്പോൾ ആദ്യ അധ്യായം മാത്രം തുടർന്നുള്ളതും വരും എന്ന് പ്രതീക്ഷിക്കാം.
English-Malayalam ക്ലാസുകൾക്ക് പ്രത്യേകം പാഠങ്ങൾ .
ഒറ്റനോട്ടത്തിൽ All in One.
Best app
https://play.google.com/store/
BEST APPLICATION FOR ONLINE CLASS

ഓണ്‍ലൈന്‍ ക്ലാസ്സ് എടുക്കാനായി അധ്യാപകര്‍ക്ക് സഹായകരമായ ഒരു കിടിലന്‍ ആപ്ലിക്കേഷന്‍...മലപ്പുറം കൈറ്റ് എം റ്റി ആയ സി കെ ഷാജി സാര്‍ തയ്യാറാക്കിയത്......
ക്ലാസ്സുകള്‍ റിക്കോര്‍ഡ് ചെയ്യുവാനും അധ്യാപകന്റെ വീഡിയോ കാണാനും, റിസോഴ്സുകള്‍ ഫോട്ടോ, വീഡിയോ,പിഡി എഫ് രൂപത്തില്‍ കാണിക്കുവാനും ,ബോര്‍ഡില്‍ എഴുതുവാനും കഴിയുന്ന മികച്ച ആപ്ലിക്കേഷന്‍...
ലിങ്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ...
എങ്ങനെ ഉപയോഗിക്കണമെന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ക്കായി
Sunday, 6 June 2021
STAFF STRENGTH & PERIOD DETAILS

വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ
എണ്ണത്തിന് അനുസരിച്ച് അനുവദിക്കാവുന്ന തസ്തികളും ഓരോ ക്ലാസിലും ഓരോ
വിഷയത്തിനും നല്‍കേണ്ട പീരിയഡുകളും അധ്യാപക തസ്തികകളുടെ എണ്ണവും
കണ്ടെത്തുന്നതിന് സഹായകരമായ ഒരു എക്സല്‍ ഫയലാണ് ചുവടെ ലിങ്കില്‍
നല്‍കിയിരിക്കുന്നത്. നിലവിലെ തസ്തിക നിര്‍ണ്ണയത്തിന് അടിസ്ഥാനമാക്കി
തയ്യാറാക്കിയതാണ്. തെറ്റുകള്‍ ഇല്ലാതെ തയ്യാറാക്കാന്‍ പരമാവധി
ശ്രദ്ധിച്ചിട്ടുണ്ട് . ഇതില്‍ എന്തെങ്കിലും അപാകതകളോ തെറ്റുകളോ
കണ്ടെത്തിയാല്‍ അറിയിക്കുക പരിശോധിച്ച് തിരുത്തലുകള്‍ വരുത്താം.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി നല്‍കുക.
Click Here to Download the School Strength Details File
- വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഡിവിഷനുകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
- ഡിവിഷനുകളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഭാഷാധ്യാപക തസ്ഥികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- ഡിവിഷനുകള്‍ക്ക് എനുസരിച്ച് അനുവദിക്കാവുന്ന Core Subject തസ്തികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- പുതിയ പാഠ്യപദ്ധതി ക്രമപ്രകാരം ഓരോ ക്ലാസിലും അനുവദിച്ച പീരിയഡുകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Friday, 4 June 2021
പരിസ്ഥിതി ദിന ക്വിസ് 2021 (LP-UP-HS)
Wednesday, 2 June 2021
E-grantz3.0/ 2021-2022 PORTAL
ഉദാ:- നാലാം ക്ലാസില്‍ പഠിക്കുന്ന SC വിഭാഗത്തിലെ വേടന്‍ സമുദായത്തില്‍
പെട്ട ഒരു വിദ്യാര്‍ഥിക്ക് ലംപ്സംഗ്രാന്‍റ്, പ്രൈമറി എയ്ഡ്, പ്രതിമാസ സ്റ്റൈപ്പന്‍റ് എന്നീ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഇവ ഓരോന്നും പ്രത്യേകമായി അയച്ചാല്‍ മാത്രമേ കുട്ടിക്ക് തുക ലഭിക്കുകയുള്ളൂ,
Apply for Scholarship എന്ന ഓപ്ഷനില്‍ ഓരോ സ്കീമുകളായി സെലക്റ്റ്
ചെയ്ത് അതാത് ക്ലാസുകള്‍ സെലക്റ്റ് ചെയ്യുമ്പോള്‍ അര്‍ഹതയുള്ള
വിദ്യാര്‍ഥികളുടെ ലിസ്റ്റ് സൈറ്റില്‍ തന്നെ ലഭ്യമാകുന്നതാണ്. അത് ഫോര്‍വേര്‍ഡ്ചെയ്താല്‍ മതിയാകും
Apply for Scholarship എന്ന ഓപ്ഷനില്‍ ഓരോ സ്കീമിലും എല്ലാ ക്ലാസിലും
ഉള്ള കുട്ടികളുടെ പട്ടിക നിര്‍ബന്ധമായും പരിശോധിച്ച് ഫോര്‍വേഡ് ചെയ്യേതാണ്.
2021-2022 അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം കുട്ടികള്‍ക്കുള്ള ലപ്സം ഗ്രാന്റിനു അപേക്ഷിക്കാം.
- OEC SCHOLARSHIP 2021-22 CIRCULAR
- E-GRANTS സൈറ്റില്‍ രേഖപ്പുടുത്തുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍
- മുൻവർഷങ്ങളിൽ ഈ ആവശ്യത്തിനായി ലഭ്യമാക്കിയിട്ടുള്ള യൂസർ നെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ചാണ് ഗ്രാന്റ്സ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടത്.
- ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹമായ സമുദായങ്ങളുടെ പട്ടികകൾ അനുബന്ധം 1, 2 ആയി ചേർക്കുന്നു. അനുബന്ധം 1 ലെ സമുദായങ്ങൾക്ക് വരുമാന പരിധി ബാധകമല്ല. അനുബന്ധം 2 ലെ സമുദായങ്ങളുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ അധികരിക്കരുത്
- പുതുതായി സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ മാത്രമേ പ്രത്യേകം ഡാറ്റാ എൻട്രി നടത്തേണടതുള്ളൂ. മുൻ വർഷം ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ promote ഓപ്ഷൻ മുഖേന അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകിയാൽ മതിയാകും.
- വിദ്യാർത്ഥികളുടെ ജാതി, വരുമാനം എന്നിവ സംബന്ധിച്ച് ആധികാരിക രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രം ഡാറ്റ എന്റർ ചെയ്യേണ്ടതാണ്.
- വിദ്യാഭ്യാസാനുകൂല്യങ്ങൾ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്. ആയതിനാൽ വിദ്യാർത്ഥിയുടെ പേരിലുള്ളതോ, വിദ്യാർത്ഥിയുടേയും രക്ഷിതാവിന്റേയും പേരിലുള്ള ജോയിന്റ് അക്കൌണ്ടോ മാത്രം എന്റർ ചെയ്യേണ്ടതാണ്. പ്രസ്തുത അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കുന്നതിന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകേണ്ടതാണ്. എന്റർ ചെയ്യുന്ന അക്കൌണ്ട് വിവരങ്ങളുടെ കൃത്യതയിൽ പ്രധാനാധ്യാപകരുടെ വ്യക്തിപരമായ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്.
- സർക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങൾ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികളുടെ ലിസ്റ്റ് ഓൺ ലൈൻ ആയി പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടർക്ക് ഫോർവേഡ് ചെയ്യേണ്ടതാണ്. ഹാർഡ് കോപ്പി സമർപ്പിക്കേണ്ടതില്ല.
Saturday, 29 May 2021
ONLINE CLASS - സാധ്യതകളും പരിഹാരങ്ങളും
Black Board use ചെയ്ത് പഠിപ്പിക്കുന്നതു പോലെ വരച്ചും എഴുതിയും Online ആയി class എടുക്കാന്‍ സഹായിക്കുന്ന വിവിധ സാധ്യതകളെ വീഡിയോ ട്യൂട്ടോറിയലുകളിലൂടെ പരിചയപ്പെടുത്തുകയാണ് ചുവടെ ലിങ്കുകളിലൂടെ മുക്കം MKH MMO VHSS ധന്യടീച്ചര്‍. മുമ്പും സമാനമായ സാധ്യതകള്‍ വീഡിയോ ട്യൂട്ടോറിയലുകളായി അവതരിപ്പിച്ച ടീച്ചറിന്റെ പുതിയ വീഡിയോ ട്യൂട്ടോറിയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭ്യമാകും. ടീച്ചറിന് ബ്ലോഗിന്റെ നന്ദി
OpenBoard :- https://youtu.be/bsO0-4UnK5U
Graphic Tablet :- https://youtu.be/Ejttf0cW_O0
Google Jamboard :- https://youtu.be/M8q31cy6rE4
Video link കൾ Online ആയി സൂക്ഷിച്ച് വയ്ക്കാൻ Free websiteGoogle Sites :- https://youtu.be/oRAxFQ_CLlg
Google Meet :- https://youtu.be/H-wCfF111Gc
System :- https://youtu.be/SOe-WUtwXJg
Google Classroom :- https://youtu.be/L-fTwin8SZc
System :- https://youtu.be/BvHLp79y3ro
Google Slide :- https://youtu.be/lY22fJYKLsc
Google Sheet :- https://youtu.be/SjJrC3Q07JU
Google forms :- https://youtu.be/OfZKVOrHdoY
Adobe Scan :- https://youtu.be/o1nyDYHD1HA
KDE Connect :- https://youtu.be/YjF_3a3MmxU
ശ്രീ. ശിവപ്രസാദ് പാലോട് തയ്യാറാക്കിയ ഒരു പ്രവേശന ഗാനം (NOT OFFICIAL)
പ്രവേശനോത്സവ ഗാനം 2021
(NOT OFFICIAL)
ശിവപ്രസാദ് പാലോട്
വിപിഎയുപിഎസ് കുണ്ടൂര്‍ക്കുന്ന്
അക്ഷരമധുരം നുകരാനെത്തും
കുഞ്ഞിക്കുരവികളേ,
മാനം നിറയെ പാറാന്‍ വെമ്പും
ഒാമല്‍ പൂമ്പാറ്റകളേ,
ചിരി തൂകീടുക നിങ്ങള്‍,
ചുവടുകള്‍ വയ്ക്കുക നിങ്ങള്‍
പുതു വിദ്യാവര്‍ഷത്തിരുമുറ്റത്തായ്
സ്വാഗതമോതാം ഞങ്ങള്‍
നിറ സ്വാഗതമോതാം ഞങ്ങള്‍ (2)
(അക്ഷരമധുരം )
അടച്ചിരിപ്പിന്നഴലുകള്‍ വെടിയാം
പുലരിയെ വരവേല്‍ക്കാം
തുറന്നു വയ്ക്കാം കണ്ണുകള്‍ കാതുകള്‍
മനസ്സിലീ ഭൂവാകെ, മനസ്സിലീ ഭൂവാകെ,
അതിരുകളില്ലായറിവിന്‍ വഴിയില്‍
കതിരുകളായ് വിളയാം
അകന്നിരിക്കുകയല്ലാ നമ്മള്‍
അടുത്തിരിപ്പവരല്ലോ
ഹൃത്താലടുത്തിരിപ്പവരല്ലോ (2)
(അക്ഷരമധുരം )
സ്നേഹം , മാനവ സാഹോദര്യം
എന്നും പുലരാനായ്
കനിവും ദയയും ജീവിത വ്രതമായ്
വന്നു ഭവിക്കാനായ്
മലയാളത്തിന്‍ മഹിമയതെന്നും
പാരില്‍ നിലനിര്‍ത്താന്‍
അണയുക കുഞ്ഞിച്ചിറകുകളേ
അണയുക വാര്‍മഴ വില്ലുകളേ..
അണയുക വന്നീ വിദ്യാവൃക്ഷ
ത്തണലിലിരിക്കൂ നിത്യം
തണലിലിരിക്കൂ നിത്യം
(2)
(അക്ഷരമധുരം )
Wednesday, 26 May 2021
Saturday, 22 May 2021
കോവിഡ് സന്ദേശ ചിത്രങ്ങൾ

Friday, 21 May 2021
Sunday, 9 May 2021
A Complete book on E-TDS
നമ്മുടെ
ഓഫീസില്‍ ഓരോ മാസങ്ങളിലെയും ബില്ലുകളില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍
നിന്നും നികുതി പിരിച്ചെടുക്കുന്നുണ്ടായിരിക്കും
ഓരോ വര്‍ഷവും മെയ് 15 ന് ശേഷം ഓരോ ഉദ്യോഗസ്ഥര്‍ക്കും TRACES ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഫോം 16 പാര്‍ട്ട് എയും നിങ്ങളുടെ ഓഫീസില്‍ തയ്യാറാക്കിയ പാര്ട്ട് -ബി യും നല്കണമെന്നാണ്. അത് പലരും തന്നെ കൃത്യമായി പാലിക്കാറില്ല. എന്നാല്‍ ഓരോ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ ഫോം 16 നല്കുകക തന്നെ വേണം. അത് നല്കിയില്ലെങ്കിലും ഓരോ ദിവസത്തിനും പിഴയുണ്ട്. അങ്ങനെ വരുമ്പോള്‍ ടി.ഡി.എസ് കൃത്യമായി ചെയ്യേണ്ടത് നിര്‍ബന്ധമായി വരും. അത് കൊണ്ട് ഓരോ ഉദ്യോഗസ്ഥരും മെയ് 30 ന് ശേഷം തങ്ങളുടെ ഡിസ്ബേര്സിംംഗ് ഓഫീസറില്‍ നിന്നും TRACES ല്‍ നിന്നും ഡൗണ്ലോടഡ് ചെയ്ത വ്യക്തമായ കണക്കുകളുള്ള ഫോം 16 ചോദിച്ച് വാങ്ങുക.
ടി.ഡി.എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സങ്കീര്‍ണ്ണതകള്‍ കാരണമാണ് ഈ വീഴ്ചകള്‍ സംഭവിക്കുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ പരമാവധി ലളിതമായ രീതിയില്‍ ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.










