Sunday, 27 July 2025
STD 4 ENVIRONMENTAL SCIENCE UNIT-2
Saturday, 19 July 2025
STANDARD 4 EVS UNIT -1
ജീവികളും ചുറ്റുപാടുകളും

TEXT BOOK PART -1
Friday, 18 July 2025
Thursday, 17 July 2025
STANDARD 4 MALAYALAM UNIT-1
നീലഗിരിയുടെ റാണി
നീലഗിരിക്കുന്നുകളിലെ സുന്ദരമായൊരു സുഖവാസ കേന്ദ്രമാണ് ഊട്ടി. തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയുടെ ആസ്ഥാനം കൂടെയാണത്. വേനൽക്കാലമാകുന്നതോടെ, വിനോദത്തിനും സുഖവാസത്തിനുമായി, ധാരാളം സഞ്ചാരികൾ അവിടെയെത്തുന്നു. അവരിൽ നല്ലൊരു ശതമാനവും ഉത്തര കേരളത്തിൽനിന്നു തന്നെ. ആ തണുപ്പുള്ള കാലാവസ്ഥയിൽ, വർഷത്തിലൊരിക്കലെങ്കിലും, അല്പനേരം മതിമറന്നുല്ലസിക്കാനാഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല.
നീലഗിരി മൗണ്ടൻ റെയിൽവേ
STANDARD 4 MALAYALAM UNIT 1
കാത്തിരിപ്പ്
എന്മകനെന്തുപോൽ വാരാഞ്ഞു തോഴി! ചൊ-
ല്ലിന്നലെയിന്നേരം വന്നാനല്ലോ.
കാലികൾ കാണാഞ്ഞു കാട്ടിൽ നടക്കുമ്പോൾ
കാൽതന്നിൽ മുള്ളു തറച്ചില്ലല്ലീ!
കായ്കളെക്കൊള്ളുവാൻ പാഴ്മരമേറീട്ടു
കാനനംതന്നിലേ വീണാനോതാൻ!
ചാലെത്തടുത്തു തെളിക്കുന്ന നേരത്തു
കാലികൾ കുത്തിക്കുതർന്നില്ലല്ലീ
കാനനംതന്നിലെ നൽവഴി കാണാഞ്ഞു
ദീനനായ് നിന്നങ്ങുഴന്നാനോ താൻ!
സഞ്ചരിച്ചീടുമ്പോൾ വൻപുലിതന്നാലേ
വഞ്ചിതനായാനോ ചൊല്ലു തോഴീ!
Wednesday, 16 July 2025
STANDARD 4 MALAYALAM UNIT -1
ഹലോ ഉറക്കെപ്പാടൂ
പ്രവർത്തനങ്ങൾ
ഭാഷാപ്രയോഗങ്ങൾ കണ്ടെത്തൽ
സാങ്കല്പിക സംഭാഷണം
അംബിളിമാമനൊരു കത്തെ
ഭാവാത്മക വായന
Diary
STANDARD 4 MALAYALAM UNIT -1
വട്ടത്തിൽ ചവിട്ടുമ്പോൾ

സൈക്കിളിൽ കയറി ഉലകം ചുറ്റാൻ കുട്ടിക്കാലത്ത് മോഹം തോന്നാത്തവർ ഉണ്ടാകുമോ?
മൂന്നു ചക്ര സൈക്കിളിൽ തുടങ്ങി വലിയ സൈക്കിളിൽ കയറി മുട്ടുപൊട്ടുന്ന ഒരു
സൈക്കിൾ കാലം അനുഭവിക്കാത്തവരുണ്ടാകുമോ?(ഉണ്ടെങ്കിൽ ബാല്യത്തെ വേണ്ടവിധം
ആസ്വദിച്ചിട്ടില്ല) വാഹനം എത്ര പെരുകിയാലും സൈക്കിളിനോട് നമുക്കൊരു
ഇഷ്ടമുണ്ട്. കയറി ,ചവിട്ടി ,നാട്ടിലൂടെ കറങ്ങി നടക്കാൻ പഠിക്കും വരെ
കൗതുകത്തോടെ സൈക്കിളിനെ നോക്കിയിരുന്ന ഒരു കാലം എല്ലാ മുതിർന്നവർക്കും
ഉണ്ടാകും. കാലം ഒരുപാട് കഴിഞ്ഞിട്ടും പുത്തൻ വാഹനങ്ങൾ
നിരത്തിലിറങ്ങിയിട്ടും സൈക്കിൾ നമുക്ക് ഇന്നും എന്നും ഒരു അത്ഭുത വാഹനം
തന്നെയാണ്. വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഓടുന്ന ഭയങ്കരൻ തന്നെ.!
STANDARD 4 MALAYALAM UNIT -1
മുന്നറിയിപ്പ്
മഹാകവി അക്കിത്തത്തിന്റെ കവിത. മാനവികതയുടെ മഹാകവി അക്കിത്തത്തത്തിന്റെ മുന്നറിയിപ്പ് എന്ന കവിത. മായക്കാഴ്ച്ചകളെക്കുറിച്ച് മാലോകരോട് വിളിച്ചു പറയുന്ന കവിത.
കവിത താളത്തിൽ ചൊല്ലാം
STANDARD 4 MALAYALAM UNIT-1
മണ്ണാങ്കട്ടയും കരിയിലയും

മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ് (2)
കരിവേപ്പിന്‍ തണലില്‍ കര്‍ക്കിടമാസം
കടുക്കാരം ചൊല്ലി കളിക്കാന്‍ പോയ് (2)
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്
മാനത്തു തുരുതുരെ മഴ വന്നു
മാലോകരെല്ലാരും അമ്പരന്നു (2)
കരിയിലയപ്പോള്‍ മണ്ണാങ്കട്ടയില്‍
കയറിയിരുന്നു കുടയായി
കുടയായി - കുടയായി
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്
STANDARD 4 MALAYALAM UNIT -1
ചിറകുകളുള്ള ബസ്

വിനോദയാത്രയ്ക്കു പോവുന്ന ബസ്
ഒരു സാധാരണ ബസ്സല്ല.
ജനലുകളിലൂടെ പുറത്തേക്ക്
വീശിക്കൊണ്ടിരിക്കുന്ന തളിര്‍ക്കയ്യുകള്‍
അതിന് ഇപ്പോള്‍ മുളച്ച ചിറകുകളാണെന്ന് തോന്നും.
കഠിന ദുഃഖങ്ങളുടെ വിരസവക്കത്തിരുന്ന്
പുകയൂതുന്ന മാമന്മാര്‍
ആ ബസ് കടന്നു പോയതോടെ
സന്തോഷത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട്
റ്റാറ്റ നല്‍കുന്ന മാമന്‍മാരായി.
ചെകിടടപ്പിക്കുന്ന എം.പീ ത്രീയില്‍
ഡാന്‍സ് ചെയ്യുന്ന ക്ലാസ് ടീച്ചര്‍
ആടുന്ന കുട്ടികളുടെ തിരയില്‍
പൊങ്ങിക്കൊണ്ടിരിക്കുന്ന മീനായി.
ആഹ്ലാദത്തിന്റെ അനേകം നെഞ്ചുകളുള്ള
ഒരു കിളിക്കുഞ്ഞിനെപ്പോലെ
താര്‍റോഡിനെ തൊടാതെ പറക്കുകയാണ് ബസ്.
വീതി കുറഞ്ഞ റോഡിലും എതിരെ പോകുന്ന വണ്ടികള്‍
അതിനോട് വഴക്കിടുകയില്ല.
ടാങ്കര്‍ ലോറികള്‍ എന്റെ പിന്നാലെ വാ എന്നു പറഞ്ഞ്
ബഹുദൂരം ഓടിക്കുകയില്ല.
ചെരുപ്പു നിര്‍മാണഫാക്ടറിയിലെ മാമന്‍മാര്‍
ചെരുപ്പിനെക്കുറിച്ച് പറഞ്ഞു പറഞ്ഞ് ഊണുമറന്നു.
കാപ്പാട് ബീച്ചിലെ സൂര്യന്‍ കുട്ടികള്‍ക്ക് ഉമ്മ കൊടുത്തു.
അറബിക്കടല്‍,തീരത്തേക്ക് എന്റെ മക്കളേ എന്ന് ഓടി വന്ന് കെട്ടിപ്പിടിച്ചു.
അക്വേറിയത്തിലെ മീനുകള്‍ ഭംഗികളുടെ വീമ്പു പറഞ്ഞു.
പ്ലാനറ്റോറിയത്തിന്റെ തണുപ്പിലേക്ക് നക്ഷത്രങ്ങള്‍ ഇറങ്ങിവന്ന് കഥ പറഞ്ഞു.
വിനോദയാത്രയ്ക്ക് പോയ ബസ്
രാത്രി പത്തരയോടേ എല്ലാകുട്ടികളേയും
അവരവരുടെ വീട്ടിലെത്തിച്ചു.
കുട്ടികളൊഴിഞ്ഞ,ചിറകില്ലാത്ത,
നാവില്ലാത്ത ബസ് ഇരുട്ടിലൂടെ
എവിടേക്കോ പോയി.
അതിന്റെ ഉണ്ടക്കണ്ണുകളില്‍
സങ്കടമുണ്ടായിരുന്നോ?
ഉറക്കത്തില്‍ അമ്മുക്കുട്ടി പറയുകയാണ്
അടുത്തവര്‍ഷം വരുമായിരിക്കും.
Monday, 14 July 2025
GOVT ORDERS & CIRCULARS
- Kerala School Kalolsavam- Festival Fund ശേഖരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
- പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തേയ്കുള്ള പൊതു സ്ഥലംമാറ്റം ഹയര്‍ ഓപ്ഷന് ആദ്യ ഘട്ടം ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു.
- ജുനിയര്‍ സൂപ്രണ്ട് നൂണ് മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ് മീല്‍ ഓഫീസര്‍;/സ്റ്റോര്‍ കീപ്പര്‍/ഹെഡ് ക്ലാര്‍ക്ക് തസ്തികകളിലെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .
- 2025-26 ലെ തസ്തിക നിര്‍ണയം - സമ്പൂര്‍ണ ആറാം പ്രവര്‍ത്തി ദിവസത്തെ കണക്കെടുപ്പ് - ഇന്‍വാലിഡ് യു ഐ ഡി കേസുകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച്
- ബി എഡ് ട്രയിനിങ്ങ് കോഴ്സ് 2025-27 ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ട അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്
- കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സ്ഥലം മാറ്റിയ ഉത്തരവ് പിന്‍വലിച്ച് ഉത്തരവ്
- ബി എഡ് ട്രയിനിങ്ങ് കോഴ്സ് 2025-27 ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ട അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്
- കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സ്ഥലം മാറ്റിയ ഉത്തരവ് പിന്‍വലിച്ച് ഉത്തരവ്
- Little Kites 2025-28 ബാച്ചിന് പ്രവര്‍ത്തനാനുമതി നല്കി ഉത്തരവ്
- സംസ്ഥാനത്തെ എയ്‍ഡഡ് സ്‍കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പില്‍ വരുത്തുന്നതിനായി ബഹു കേരള ഹൈക്കോടതി ഉത്തരവിന് അനുസ്പൃതമായി സംസ്ഥാന/ജില്ലാ സെലക്ഷന് കമ്മിറ്റിയിലേക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
- വിദ്യാരംഗം കലാസാഹിത്യ വേദി - വാങ്മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച്
- കെ ടെറ്റ് അപേക്ഷ -ദീയതി ദീര്‍ഘിപ്പിക്കുന്നതും തെറ്റുകള്‍ തിരുത്തുന്നതും സംബന്ധിച്ച്
Sunday, 6 July 2025
GOVT ORDERS & CIRCULARS
- 2025-26 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍
- 2025-26 അധ്യയനവര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമുള്ള ഉത്തരക്കടലാസുകള്‍ , സി വി കവറുകള്‍ എന്നിവയുടെ എണ്ണം കണക്കാക്കി ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്
- 2004, 2009 ശമ്പള പരിഷ്കരണം ഓഡിറ്റ് തടസവാദം മുഖേന ശമ്പളത്തില്‍ കുറവുണ്ടായിട്ടുള്ള ജീവനക്കാര്‍ക്ക് റീ-ഓപ്ഷന് അൻുവദിച്ച് ഉത്തരവാകുന്നു
- ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി എസ് ഇ ആര് ടി തയ്യാറാക്കിയ പ്രവര്‍ത്തന പാക്കേജുകള്‍
- പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലെ സ്ഥലം മാറ്റം / സ്ഥാനക്കയറ്റം നല്കി ഉത്തരവ്
- പുതിയ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിയമന ഉത്തരവ്
- സ്കൂള് അധ്യാപകരെ മാസ്റ്റര്‍ ട്രയിന്മാരായി തിരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം
- പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച് തുടങ്ങുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
- കെ ടെറ്റ് ജൂണ്‍ 2025 നോട്ടിഫിക്കേഷന്‍
- റേഡിയോ നെല്ലിക്ക എന്ന പേരില്‍ ഇന്റര്‍നെറ്റ് റേഡിയോ പദ്ധതി സംപ്രേക്ഷണം ചെയ്യുന്നത് സംബന്ധിച്ച്
- അലിഫ് അറബിക്ക് ടാലന്റ് ടെസ്റ്റിനുള്ള അനുമതി നല്‍കുന്നത് സംബന്ധിച്ച്
- HSST ജൂണിയര്‍ തസ്തികകളിലേക്കുള്ള ഡിപ്പാര്‍ട്ട്മെന്റല്‍ ഹയര്‍ സെക്കണ്ടറി മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥര്‍, ഹയര്‍ സെക്കണ്ടറി ലാബ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ തസ്തികമാറ്റ നിയമനം സംബന്ധിച്ച്
- 2024-25 അധ്യയനവര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് നോമിനേഷന് ക്ഷണിക്കുന്നത് സംബന്ധിച്ച്
- ഇന്‍സ്പെയര്‍ അവാര്‍ഡ് 2025-26 അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകം
- ദേശീയ അധ്യാപക അവാര്‍ഡ് 2025സര്‍ക്കുലര്‍ : മാര്‍ഗനിര്‍ദ്ദേശങ്ങള്‍
- ഭരണ രംഗത്ത് ലിംഗനിഷ്പക്ഷ പദങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചെയര്മാന് എന്നതിന് പകരം ചെയര്‍ പേഴ്സണ്‍ എന്ന് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം
- സ്കൂള് സോഷ്യല്‍ സര്‍വീസ് സ്കീം - പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്-മാര്‍ഗരേഖ-സംബന്ധിച്ച്
- സംസ്കൃത വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങള്‍ -2025-26 അക്കാദമിക കൗണ്‍സില്‍ രൂപീകരണവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച്
- സംസ്ഥാനത്തെ എയ്‍ഡഡ് സ്‍കൂളുകളില്‍ ഭിന്നശേഷി വിഭാഗത്തിലുള്ള യോഗ്യതയുള്ള ഉദ്യാഗാര്ഥികളെ തിരഞ്ഞെടുത്ത് നിയമനത്തിന് ശുപാര്‍ശ ചെയ്യുന്നതിനായി രൂപീകരിച്ച സമിതികളുടെ പ്രവര്ത്തനമാര്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിച്ച് ഉത്തരവ്
- അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ - മാര്‍ഗരേഖ നല്‍കുന്നത് സംബന്ധിച്ച്
Saturday, 5 July 2025
Sunday, 22 June 2025
GOVT ORDERS & CIRCULARS
- സൗജന്യ സ്കൂള് യൂണിഫോം വിതരണം 2025-26 യൂണിഫോം അലവന്‍സ് -വിവര ശേഖരണം സംബന്ധിച്ച്.
- സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത് സംബന്ധിച്ച് പരിഷ്കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവ്
- സംസ്ഥാനത്ത് സ്കൂള് കുട്ടികള്‍ക്ക് സുംബ ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ പരിശീലിപ്പിക്കുന്നത് സംബന്ധിച്ച്.
- സ്കൂള് ഉച്ചഭക്ഷണ പദ്ധതി - കുട്ടികളില്‍ പഞ്ചസാരയുടെ ഉപയോഗം നിരീക്ഷിക്കുന്നതിനും കുറക്കുന്നതിനുമായി സ്‍കൂളുകളില്‍ ഷുഗര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച്.
- കേരള ഒളിമ്പിക് അസോസിയേഷന് സംഘടിപ്പിക്കുന്ന ഒളിമ്പിക്ക് ദിനാചരണ പരിപാടികളില്‍ സ്കൂള് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് .
Thursday, 19 June 2025
GOVT ORDERS & CIRCULARS
- ലിറ്റില്‍ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
- Medical Insurance Scheme for State Government Employees and Pensioners - MEDISEP - Extension of the first phase of the MEDISEP scheme for a period of three months - Sanction - Orders issued.
- CIRCULAR - HITECH SCHOOL PROJECT - AMC OF LAPTOPS
- സ്കൂളുകള്‍ തയ്യാറാക്കിയ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സ്കൂള് വിക്കിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്
- സമഗ്ര പ്ലസ് പോര്‍ട്ടല്‍ - വിദ്യാലയങ്ങളില്‍ അധിക മോണിട്ടറിങ്ങ് സംവിധാനം നടപ്പിലാക്കല്‍- വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കുന്നത് സംബന്ധിച്ച്
- വിദ്യാരംഗം കലാസാഹിത്യ വേദി -അധ്യാപക സാഹിത്യമല്‍സരം സംബന്ധിച്ച്
- വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് സ്കൂളുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച്
- ദേശീയ വായനാ ദിനം -മാസാചരണം സംഘടിപ്പിക്കുന്നത് സംബന്ധിച്ച്.വായനാ ദിന പ്രതിജ്ഞ
- Cultural Talent Search Scholarship Scheme Reg.
- ഹരിതവിദ്യാലയ പുരസ്കാരം 2025 സംബന്ധിച്ച്.
- പിന്നോക്ക വിഭാഗ വികസന വകുപ്പ് 2025-26 വര്‍ഷത്തെ പ്രീമെട്രിക്ക് സ്കോളര്ഷിപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ .
- പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ 2025-26 അധ്യയനവര്‍ഷത്തെ കലണ്ടര്‍ സംബന്ധിച്ച്.
- സര്‍ട്ടിഫിക്കറ്റ്
പ്രോഗ്രാം ഇന്‍ ഫങ്ഷണല്‍ സ്കൂള് ലീഡര്‍ഷിപ്പ് -എല്‍ പി /യുപി സ്കൂള്
പ്രഥമാധ്യാപകര്‍ക്കുള്ള റസിഡന്‍ഷ്യല്‍ പരിശീലനം -ബാച്ച് 8,9,10ന്റെ പരിശീലന
തീയതി അറിയിക്കുന്നത് സംബന്ധിച്ച്.
STANDARD 6 SOCIAL SCIENC UNIT 2

(കണ്ണൂർ,കണ്ണവം ഗവൺമെന്റ് ട്രൈബൽ യുപി സ്കൂൾ അധ്യാപകനായ
Sunday, 15 June 2025
Friday, 6 June 2025
OEC സ്കോളര്ഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു
2025 -26 അധ്യയനവര്‍ഷത്തെ OEC/OBC(H) സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി 2025 ജൂലൈ 15 ആണ്. ഇഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദാംശങ്ങള്‍ ചുവടെ.
OEC പ്രീ-മെട്രിക്ക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന OEC/OBC(H) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ് . അപേക്ഷിക്കുന്നതിനുള്ള നിബന്ധനകള്‍ ചുവടെ
- സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്‍ഡഡ് /അണ്‍ എയ്‍ഡഡ് , CBSE/ICSE വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്
- അപേക്ഷകര്‍ OEC വിഭാഗത്തിലോ 6 ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള OBC(H) വിഭാഗത്തില്‍പ്പെട്ടവരോ ആയിരിക്കണം .
- ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന വിദ്യാലയങ്ങള്‍ ജൂലൈ 25നകം അപേക്ഷകള്‍ സമര്‍പ്പിക്കണം
- OBC(H) വിഭാഗത്തില്‍ പെട്ടവര്‍ 1,5,8 ക്ലാസുകളില്‍ ആദ്യമായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അപേക്ഷ പുതതുക്കുന്ന സമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ മറ്റ് ക്ലാസുകളില്‍ പുതുതായി അപേക്ഷിക്കുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
- മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് ട്രാന്‍സ്‍ഫര്‍ ആയി പുതിയ വിദ്യാലയത്തില്‍ നിന്നും അപേക്ഷ സമര്‍പ്പിക്കുന്നവരും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
- ഇ-ഡിസ്ട്രിക്‍ട് പോര്‍ട്ടല്‍ മുഖേന ലഭ്യമാകുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ആണ് ലഭ്യമാക്കേണ്ടത്
- സ്‍കൂള്‍ പ്രവേശനസമയത്ത് ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയിട്ടില്ലാത്തവരില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്. (മാതാവിന്റെയോ പിതാവിന്റെയോ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പോ ജാതി സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാന്‍ മതിയാകും)
- വിദ്യാലയത്തില്‍ പ്രവേശനം നേടിയ ശേഷം മതപരിവര്‍ത്തനം നടത്തിയവരില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടണം
- ഒരേ ക്ലാസില്‍ ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ലംപ്‍സം ഗ്രാന്റ് പകുതി മാത്രമേ ലഭിക്കൂ
കെടാവിളക്ക് സ്‍കോളര്‍ഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു

സംസ്‍ഥാനത്തെ സര്‍ക്കാര്‍ /എയ്‍ഡഡ് സ്‍കൂളുകളില്‍ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1500 രൂപ വീതം സഹായം ലഭിക്കുന്ന കെടാവിളക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സ്‍കൂളുകളില്‍ നിന്നും ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 15 ആണ് . അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചുവടെ.
- 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആണ് അപേക്ഷിക്കാവുന്നത്. കൂടുതല്‍ മാര്‍ക്കിന്റെയും കുറഞ്ഞ വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നത്. (ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ വരുമാനത്തിന്റെ അടിസ്ഥാനത്തിലും) പ്രതിവര്‍ഷം 1500 രൂപയാണ് സ്കോളര്‍ഷിപ്പ് തുക.
- അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സ്കോളര്‍ഷിപ്പ് തുക ലഭിക്കണമെന്നില്ല
- മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 90% മോ അതില്‍ കൂടുതലോ സ്കോര്‍ ലഭിച്ചവര്‍ അപേക്ഷിച്ചാല്‍ മതിയാകും
- ഇ ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന വിദ്യാലയങ്ങളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. താല്‍പര്യമുള്ള രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കണം (മാതൃക ചുവടെ)
- ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്
- OEC, OBC(H) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല
- 1,5,8 ക്ലാസുകളില്‍ ആദ്യമായി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയാകും.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അതേ വിദ്യാലയത്തില്‍ നിന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് എങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല
Thursday, 5 June 2025
STD 6 SOCIAL SCIENCE UNIT 1
ആദിമ മനുഷ്യരും സംസ്കാരങ്ങളും

ആദിമ മനുഷ്യരും സംസ്കാരങ്ങളും TM
Std.6 SS .Unit-1 Slide presentation
(കണ്ണൂർ,കണ്ണവം ഗവൺമെന്റ് ട്രൈബൽ യുപി സ്കൂൾ അധ്യാപകനായ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയത്)


