Tuesday, 30 August 2016

ഉദ്ഗ്രഥിത പരീക്ഷ മാറ്റി വയ്ക്കുമ്പോൾ

പണിമുടക്കിന്റെ അന്നത്തെ പരീക്ഷ അതേ പോലെ എട്ടാം തിയതിയ്ക്ക് മാറ്റി വയ്ക്കുന്നത് ഉചിതമാണോ??
      02.09.2016 ദേശീയ പണിമുടക്ക് ദിവസം  അന്ന്  ഉദ്ഗ്രഥിതം ഡേ 2 ആണ്.  അത് നേരെ 8ാം തിയതിയിലേക്ക് മാറ്റി വെച്ചാൽ  6.09.2016 ന് നടക്കുന്ന ഉദ്ഗ്രഥിതം ഡേ 3 പരീക്ഷ ചടങ്ങായി മാറുമെന്നത് തീർച്ച.  പ്രവർത്തനങ്ങൾ തുടർച്ചയായുള്ളതാണു.  കുട്ടികൾക്ക് വളരെ ബുദ്ധിമുട്ട് ആയിരിക്കും.   ഒപ്പം കുട്ടികളെക്കൊണ്ട് എഴുതിക്കാൻ അധ്യാപകരും കഷ്ടപ്പെടുമെന്നത് ഉറപ്പ്.   കാണേണ്ടണ്ടവർ ഈ പോസ്റ്റ് കാണൂമെന്നുള്ളതു കൊണ്ട് ഇതും മെൻഡേഴ്സ് പങ്കുവയ്ക്കുന്നു.

GOVT ORDERS & CIRCULARS

മലയാളം കൈത്താങ്ങ് മൊഡ്യൂൾ


പ്രിയ അധ്യാപകരേ .... വിദ്യാഭ്യാസ പ്രവർത്തകരേ... 
മലയാളം കൈത്താങ്ങ് മൊഡ്യൂൾ സെപ്തംബർ മാസത്തിൽ പരിചയപ്പെടുത്തുന്ന  ദിവസങ്ങൾ .....

ഒറ്റ ദിവസം നടത്തുന്ന Tryout class രാവിലെ 9.30 മുതൽ 4-30 വരേയും രണ്ട് ദിവസം നടത്തുന്ന Tryout class ഒന്നാം ദിവസം രാവിലെ10 മുതൽ വൈകിട്ട് 8 വരേയും രണ്ടാം ദിവസം രാവിലെ 9 മുതൽ വൈകിട്ട് 3 മണി വരേയുമാണ്  സ്ഥലം ,തീയതി , എന്നീ വിവരങ്ങൾ  .....

3/9/16 ശനി  തൃശ്ശൂർ പെരിഞ്ഞനംGUP S , 
4/9/16 ഞായർ GVHSS പല്ലാരിമംഗലം കോതമംഗലം എറണാകുളം, 
5/9/16 തിങ്കൾ GHSS കടയിരുപ്പ്  എറണാകുളം, 
സെപ്തംബർ 10 GHSS എളമക്കര എറണാകുളം, 
സെപ്തംബർ 11, 12 ഞായർ, തിങ്കൾ ഇടുക്കി രാജാക്കാട് NR CITY SNV HSS, 
സെപ്തംബർ 15, 16, 17 വയനാട് കല്ലോടി സെന്റ് ജോസഫ് യു .പി .സ്കൂൾ, 
21/ 9/16 ബുധൻ പാലക്കാട് PMGHSS , 
സെപ്തംബർ 24, 25 ശനി, ഞായർ ആലപ്പുഴ കലവൂർ GHSS എന്നിവിടങ്ങളിൽ . 

പങ്കെടുക്കാൻ താത്പര്യമുള്ളവർ 9446762687 എന്ന നമ്പറിൽ വൈകിട്ട് 7മണി മുതൽ 11 മണി  വരേയും രാവിലെ 5.30 മുതൽ 8.30 വരേയും വിളിക്കാവുന്നതാണ്.

സ്നേഹപൂർവ്വം ... 
ടി. ടി.പൗലോസ്. 
സെക്രട്ടറി ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി എറണാകുളം

Monday, 29 August 2016

STANDARD 5 MALAYALAM UNIT 2

മരണമില്ലാത്ത മനുഷ്യൻ

Akkitham achuthan.JPG
അക്കിത്തം അച്യുതൻ നമ്പൂതിരി
മലയാള ഭാഷയിലെ ഒരു കവിയാണ്‌ അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. 

ജീവിതരേഖ

1926 മാർച്ച് 18-നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.
ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.
.
അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട് കേരളത്തിൻറെ പ്രിയപ്പെട്ട് കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന തൻ‍റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി


പ്രമുഖ വ്യക്തികളുടെ തൂലികാ നാമങ്ങൾ


വ്യക്തി തൂലികാനാമം
കമലാ സുരയ്യ മാധവിക്കുട്ടി
ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് എസ്.കെ. പൊറ്റെക്കാട്ട്
കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ കോവിലൻ
എം. കുട്ടികൃഷ്ണ മേനോൻ വിലാസിനി
പി.സി. കുട്ടികൃഷ്ണൻ ഉറൂബ്
വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ വി. കെ. എൻ
പി.സി.ഗോപാലൻ നന്തനാർ
അക്കിത്തം അച്യുതൻ നമ്പൂതിരി അക്കിത്തം
പരമേശ്വരൻ നമ്പൂതിരിപ്പാട് വെണ്മണി അച്ഛൻ നമ്പൂതിരി
ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ
ഏബ്രഹാം തോമസ് ഏ. ടി. കോവൂർ
ഇടശ്ശേരി ഗോവിന്ദൻ നായർ ഇടശ്ശേരി
ഗോവിന്ദപിഷാരോടി ചെറുകാട്
തകഴി ശിവശങ്കരപിള്ള തകഴി
എം. രാമുണ്ണിനായർ സഞ്ജയൻ
ഉള്ളൂർ എസ്. പരമേശ്വരയ്യർ ഉള്ളൂർ
മുണ്ടക്കാമ്പറമ്പിൽ അപ്പുക്കുട്ടൻ നായർ കോഴിക്കോടൻ
ലീലാ നമ്പൂതിരിപ്പാട് സുമംഗല
ആർ.പി. മേനോൻ പമ്മൻ
കെ.ഈശൊ മത്തായി പാറപ്പുറത്ത്

STANDARD 5 MALAYALAM UNIT 1

കോയസ്സൻ
ഉറൂബ്

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.
പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

STANDARD 5 MALAYALAM UNIT -1

മലയാളനാടേ ജയിച്ചാലും 
      ചങ്ങമ്പുഴയുടെ (കവിത കേൾക്കാം) 

  ചങ്ങമ്പുഴ കൃഷ്ണപിള്ള _ജീവിതരേഖ

മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന്‌ ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോനും.

Saturday, 27 August 2016

OLYMPICS

അറിവിന്റെ തുള്ളികൾ.....


GOVT ORDERS & CIRCULARS

GOVT ORDERS & CIRCULARS

Wednesday, 24 August 2016

STANDARD 5 SCIENCE UNIT 4

വിത്തിനുള്ളിലെ ജീവൻ

 (തയാറാക്കിയത്: ലേര്‍ണിംഗ് ടീച്ചേഴ്സ് മലപ്പുറം)
 
വിത്ത് വിതരണം 2  3  4  5

വിത്തുമുളക്കല്‍


കായിക പ്രജനനം തണ്ട്              വേര്       ഇല


LEAF PROPAGATION


STANDARD 5 SCIENCE UNIT -3

STANDARD 6 SCIENCE UNIT 4

ചലനത്തിനൊപ്പം

നിലമ്പൂര്‍ ബി.ആര്‍.സിയും നിലമ്പൂര്‍ സബ്‌ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും ചേര്‍ന്ന് തയ്യാറാക്കിയ ടീച്ചിംഗ് മാന്വലിന് ചുവടെ ക്ലിക്ക് ചെയ്യൂ

യൂണിറ്റ് 2,3,4

ലേര്‍ണിംഗ് ടീച്ചേഴ്സ് മലപ്പുറം തയാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍

ചലനം

മറ്റു വസ്തുക്കളിൽ നിന്നുംമുള്ള ഒരു വസ്തുവിൻറെ ദുരത്തിനു തുടർച്ചയായുള്ള വ്യതാസം വരുമ്പോൾ അത് ചലിക്കുന്നതായി പറയുന്നു . വസ്തുക്കളുടെ ചലനം പലതരത്തിലാണ് . ഗ്രഹങ്ങൾ, മേഘങ്ങൾ , ബസ്സ്,യന്ത്രങ്ങൾ ,മനുഷ്യൻ ,ജന്തുക്കൾ മുതലായവയെല്ലാം ചാലിക്കുനുണ്ട് , പ്രപഞ്ചത്തിലുള്ള സകല പതാർത്ഥങ്ങളും അവയുടെ പരമാണുക്കളും ചലിക്കുന്നു തികച്ചും അചഞ്ചലമായ ഒരു പതാർത്ഥവും ഈ ലോകത്തില്ല .പതാർത്ഥത്തിൻറെ സ്ഥയിയ ഒരു സ്വഭാവമാണ് ചലനം അഥവാ ഗതി

 

Grahanangal by ILLIAS PERIMBALAM

 

 

Science: Class 6 : Chapter 10 : Types of Motions 

STANDARD 6 SCIENCE UNIT 3

 
പൂവിൽ നിന്ന് പൂവിലേക്ക്


നിലമ്പൂര്‍ ബി.ആര്‍.സിയും നിലമ്പൂര്‍ സബ്‌ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും ചേര്‍ന്ന് തയ്യാറാക്കിയ ടീച്ചിംഗ് മാന്വലിന് ചുവടെ ക്ലിക്ക് ചെയ്യൂ

യൂണിറ്റ് 2,3,4

പുഷ്പിക്കുന്ന സസ്യങ്ങളിലെ പ്രത്യുല്പാദന അവയവമോ പ്രധാന ഭാഗമോ ആണ്‌ പൂവ് അഥവാ പുഷ്പം. ബീജങ്ങളേയും അണ്ഡങ്ങളേയും വഹിക്കുകയും അവയുടെ സം‌യോജനത്തിനു വഴിയൊരുക്കി വിത്തുകൾ ഉത്പാദിപ്പിക്കുകയുമാണ്‌ പൂക്കളുടെ പ്രധാന ധർമ്മം. പൂക്കൾ ഒറ്റയായോ നിരവധി പൂക്കൾ ചേർന്ന് കുലകളായോ കാണപ്പെടുന്നു. പുഷ്പവൃതി, ദളപുടം, കേസരപുടം, ജനി എന്നിങ്ങനെ നാലു പ്രധാന ഭാഗങ്ങളാണ് പുഷ്പത്തിലുള്ളത്.

കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന പുഷ്പങ്ങളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു.

 


റിയോ ഒളിമ്പ്യക്സ് ക്വിസ് (2016)

 തയാറാക്കിയത്: ജതീഷ് തോന്നയ്ക്കൽ

1. റിയൊ ഒളിമ്പിക്സിൽ ഇന്ത്യക്ക് എത്ര മ്മെഡലുകളാണു ലഭിച്ചത്?
     2

2. വനിതാവിഭാഗം ബാഡ്മിന്റൺ സിംഗിൾസിൽ  വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിത?   പി.വി. സിന്ധു

3. ഒളിമ്പ്യക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?
    പി.വി. സിന്ധു

4. 58 കിലോ വിഭാഗം ഫ്രീ സ്റ്റൈൽ  ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ വനിത?
    സാക്ഷി മാലിക്

5.  ഗുസ്തിയിൽ ഒളിമ്പ്യക് മെഡൽ നേടിയ വനിത ഇന്ത്യൻ താരം?
     സാക്ഷി മാലിക്

6. റിയോ ഒളിമ്പ്യക്സിൽ ചാമ്പ്യന്മാരായ അമേരികയ്ക്ക്  ലഭിച്ച സ്വർണ്ണമെഡലുകളുടെ എണ്ണം?
    46

7. മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
    67

8. ഇനി അടുത്ത ഒലിമ്പ്യക്സ് നടക്കുന്ന വർഷവും സ്ഥലവും?
    2020ൽ ട്യോക്യോ യിൽ

9. 100 മീറ്റർ, 200 മീ‍ീറ്റർ, 4*100 മീറ്റർ റിലെ ഇനങ്ങളിൽ സ്വർണം നേടിയ 
    ജമൈക്കൻ കായിക  താരം?
    ഉസൈൻ ബോൾട്ട്

10. 100 മീറ്റർ, 200 മീ‍ീറ്റർ, 4*100 മീറ്റർ റിലെ ഇനങ്ങളിൽ 3 ഒളിമ്പ്യക്സുകളിൽ തുടർച്ചയായി 
   സ്വർണം  നേടിയ ആദ്യ കായിക താരം?
    ഉസൈൻ ബോൾട്ട്

Tuesday, 23 August 2016

KERALA TEACHERS ELIGIBLITY TEST 2016



K -TE T പരീക്ഷ ഓൺലൈൻ രജിസ്ട്രേഷൻ
ആരംഭിച്ചു.
 നിർദ്ദേശങ്ങൾ ഇവിടെ 

 click here to APPLY


Time Schedule

Notification
:
22/08/2016
Commencement of on-line registration of application
:
24/08/2016
Closure of Online Application Step I
:
09/09/2016
Closure of Online Application Step II
:
10/09/2016
Issue of Online Hall Ticket
:
20/10/2016 onwards
Date of Examination
Category I
:
05/11/2016
Category II
:
05/11/2016
Category III
:
19/11/2016
Category IV
:
19/11/2016
Before Online submission of Application, applicants are advised to carefully
Go through the Notification,General Information and Guideline.

GOVT ORDERS & CIRCULARS