യൂണിറ്റ് 1. അമ്യതം വെണ്ണക്കണ്ണൻ
PENCIL -Introduction New
PENCIL – Malayalam IV – Module -1 New
വെണ്ണക്കണ്ണൻ കവിത ആഡിയോ 1 2 3 4 5
വെണ്ണക്കണ്ണൻ കവിത വീഡിയോ ഡൌൺലോഡ്
വീഡിയോ അയച്ചു തന്നത്: GEO DAVIS vara arts
വെണ്ണക്കണ്ണൻ കവിത വീഡിയോ 2 DOWNLOAD
ക്രിസ്തുവർഷം 15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന
മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി(1375) ഉത്തരകേരളത്തിൽ പഴയ കുറുമ്പ്രനാടു താലൂക്കിലെ വടകരയിൽ
ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. അങ്ങിനെ ഒരില്ലം ഇന്നില്ല. 18-ആം
നൂറ്റാണ്ടിലുണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽനിന്ന് അനേകം
നമ്പൂതിരി കുടുംബങ്ങൾ സ്ഥലം വിട്ടു. കൂട്ടത്തിൽ നശിച്ചുപോയതാവണം ചെറുശ്ശേരി
ഇല്ലം. ചെറുശ്ശേരി ഇല്ലം പുനം ഇല്ലത്തിൽ ലയിച്ചുവെന്നും ഒരഭിപ്രായമുണ്ട്.
കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ൽ
പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ പി.ഗോവിന്ദപ്പിള്ള
അഭിപ്രായപ്പെട്ടിരിക്കുന്നു.
പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത്
കോലത്തുനാടു ഭരിച്ചിരുന്ന
ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി,
ഫലിതം,
ശൃംഗാരം എന്നീ ഭാവങ്ങളാണു് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്.
സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന
മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി.
കൃഷ്ണഗാഥയാണു പ്രധാനകൃതി.
മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നതു് ചെറുശ്ശേരിയുടെ
കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണു്. സംസ്കൃത പദങ്ങളും
തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു്
കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ
കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട് യഥാർത്ത പേരെന്തെന്ന് ആർക്കും
നിശ്ചയമില്ല.പുനത്തിൽ ശങ്കരൻ നമ്പിടി എന്ന് വിശ്വസിക്കുന്നു.
മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന
പൂനം നമ്പൂതിരി
തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ
അഭിപ്രായപ്പെട്ടു കാണുന്നുണ്ട്.
ഗാഥാപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവും കൂടിയാണ്
ഇദ്ദേഹം.