Monday, 30 April 2018

മലയാളം കവിതകൾ


STANDARD VI


10 വരെയുള്ള കവിതകൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്. ഈ ബ്ലോഗിലെ കവിതകൾ അനുവാദമില്ലാതെ മറ്റു ബ്ലോഗുകളിൽ ലിങ്ക് ചെയ്യരുത്.
കവിതകൾ ആലപിച്ച് അയച്ചൂ തന്ന  ശ്രീ. മനോജ് പുളിമാത്ത്, മറ്റ് അധ്യാപക സുഹ്യത്തുക്കൾ എന്നിവർക്ക് നന്ദി അറിയിക്കുന്നു

Thursday, 26 April 2018

GOVT ORDERS & CIRCULARS

വരയും കുറിയും മലയാളം, ഇംഗ്ലീഷ്, ഹിന്ദി വായനക്കാര്‍ഡുകള്‍


സ്വതന്ത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 
കറുകപ്പിള്ളി ഗവ യു പി സ്കൂളിന്റെ 
നേതൃത്വത്തിൽ തയ്യാറാക്കിയ  
മലയാളം, ഇംഗ്ലീഷ് ,ഹിന്ദി വായനാസാമഗ്രികൾ 

മലയാളം
ഇംഗ്ലീഷ്
ഹിന്ദി

Monday, 23 April 2018

Option for Processing 3rd installment of PR 2014Arrear has been Updated..

പ്രൈമറി വിഭാഗം അവധിക്കാല അധ്യാപക പരിശീലനം

എല്‍.പി. വിഭാഗം
  • ഹലോ ഇംഗ്ലീഷ് ക്ലാസ് 1&2,  ക്ലാസ് 3&4  എന്നീ ബാച്ചുകളില്‍ പങ്കുടൂക്കുന്നവര്‍ 8 ദിവസവും അതേ ബാച്ചില്‍ത്തന്നെ പങ്കെടുക്കേണ്ടതാണ്.
  • ക്ലാസ് 1,2,3,4  ജനറല്‍ ബാച്ചില്‍ പങ്കെടുക്കുന്നവര്‍ 8 ദിവസവും അതെ ബാച്ചില്‍ തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്.
യു.പി. വിഭാഗം
  • യു.പി. അധ്യാപകര്‍ 8 ദിവസവും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. 
  • ആദ്യത്തെ 4 ദിവസം (25.04.2018 - 28.04.2018) ഒരു വിഷയവും അടുത്ത 4 ദിവസം (02.05.2018 - 5.5.2018) മറ്റൊരു വിഷയത്തിലും പങ്കെടുക്കേണ്ടതാണ്.  (മലയാളം, ബേസിക് സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതം, എന്നീ വിഷയങ്ങളില്‍ മാറി പങ്കെടുക്കാവുന്നതാണ്.)
  • യു.പി. ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ പങ്കെടുക്കുന്നവര്‍ 8 ദിവസവും അതേ വിഷയത്തില്‍ പങ്കെടുക്കേണ്ടതാണ്.

GOVT ORDERS & CIRCULARS

Friday, 20 April 2018

വാടസപ്പ് ഗ്രൂപ്പിലെ പോസ്റ്റുകളെ സംബന്ധിച്ച് ചില കാര്യങ്ങൾ ശ്രദ്ധയില്‍പ്പെടുത്തുന്നു

പ്രിയപ്പെട്ട ഗ്രൂപ്പ് അംഗങ്ങളെ... 

ഐ.ടി. ആക്റ്റ് പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്.  അതുപോലെ  ഗ്രൂപ്പില്ലും  കർശനമായി നിയമം പാലിക്കണം, അല്ലാത്തവരെ ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നതാണ്.
ഈ പുതിയ സാഹചര്യത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ സസൂക്ഷ്മം  നിരീക്ഷണത്തിലാണ് എന്നകാര്യം എല്ലാവർക്കും അറിയാം. ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾക്ക് അഡ്മിന്മാര്‍ ഉത്തരവാദികൾ ആണ് എന്ന ഐ ടി ആക്റ്റ് നിയമവും എല്ലാവര്‍ക്കും അറിവുണ്ട്.
 
ആയതിനാല്‍ നമ്മുടെ ഗ്രൂപ്പിൽ ഒരിക്കലും ഉറപ്പില്ലാത്തതും അസത്യവുമായ വോയിസ്‌ ക്ലിപ്പ് ടെക്സ്റ്റ് മെസ്സേജ് , വീഡിയോസ്,  മറ്റ്‌ മത സ്പർദ്ധ ഉണ്ടാക്കുന്നതോ ആയ മെസ്സേജുകൾ ഫോർവേർഡ് ചെയ്യാൻ പാടുള്ളതല്ല. 

Thursday, 19 April 2018

തയ്യല്‍ അധ്യാപക തസ്തിക: ബിരുദ കോഴ്‌സുകള്‍ കൂടി യോഗ്യതയായി നിശ്ചയിച്ചു

തയ്യല്‍ അധ്യാപക തസ്തികയ്ക്കുള്ള യോഗ്യതയായി കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ഫാഷന്‍ ടെക്‌നോളജി, കോസ്റ്റിയൂം ഡിസൈനിംഗ് ബിരുദ കോഴ്‌സുകള്‍ കൂടി നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.എം.ജി യൂണിവേഴ്‌സിറ്റിയുടെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (ബി.എഫ്.ടി), കണ്ണൂര്‍ യൂണിവേഴ്‌ സിറ്റിയുടെ ബി.എസ്‌സി എഫ്.എ.ഡി.റ്റി (ഫാഷന്‍ ആന്റ് അപ്പാരല്‍ ഡിസൈനിംഗ് ടെക്‌നോളജി), കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എസ്‌സി കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് എന്നീ കോഴ്‌സുകളാണ് നിയമനത്തിനുള്ള യോഗ്യത.
കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ ബിരുദ കോഴ്‌സുകള്‍ തയ്യല്‍ ടീച്ചര്‍ തസ്തികയ്ക്കുള്ള യോഗ്യതയായി ഇതുവരെ പരിഗണിച്ചിരുന്നില്ല. ഈ യോഗ്യതകള്‍ നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കുന്നില്ല എന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ കൂടാതെ മേല്‍പ്പറഞ്ഞ ബിരുദകോഴ്‌സുകളും നിയമനത്തിനുള്ള യോഗ്യതയായി നിശ്ചയിച്ചത്.

Wednesday, 18 April 2018

അവധിക്കാല പരിശീലനത്തിൽ ജില്ല മാറി പങ്കെടുക്കുന്ന അധ്യാപകർ HM ന്റെ ലെറ്റർ വാങ്ങി പങ്കെടുക്കുന്ന BRC ൽ നൽകിയാൽ മതിയെന്നും AE0, DEO എന്നിവരുടെ ലെറ്റർ ആവശ്യമില്ലന്നും SSA ഡയറക്ടർ   അറിയിച്ചു.

Thursday, 12 April 2018

STANDARD 4 EVS UNIT 9

ഇന്‍ഡ്യയിലൂടെ....

ഇന്ത്യ എന്ന ഭാരതം. ഹിന്ദുസ്ഥാൻ എന്നും ഇത് അറിയപ്പെടുന്നുവെങ്കിലും ഈ പദം ഇന്ത്യൻ യൂണിയനു പുറമെ പാകിസ്താനെയും ബംഗ്ലാദേശിനെയും കൂടി ഉൾക്കൊള്ളുന്നതാണ്. ന്യൂഡൽഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം . ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്‌. രാജ്യത്തിന്റെ തെക്കായി ഇന്ത്യൻ മഹാസമുദ്രവും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ബംഗാൾ ഉൾക്കടലുമുള്ള ഇന്ത്യയ്ക്ക് 7,517 കിലോമീറ്ററുകൾ (4,671 മൈ.) നീളം‌വരുന്ന തീരപ്രദേശമുണ്ട്. ഇന്ത്യയുടെ കരപ്രദേശം പാകിസ്താൻ,അഫ്ഗാനിസ്ഥാൻ ബംഗ്ളാദേശ്‌,മ്യാന്മർ, ചൈന, നേപ്പാൾ, ഭൂട്ടാൻ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ദ്വീപുകളായ ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു.

     സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്‌.  ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ - ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ - ഇവിടെയാണ്‌ ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ സൊറോസ്ട്രിയൻ മതം, ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന്‌ ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിൽ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടി.
 

Daily wages bill H/A


2210-02-102-99-00-02-05
നിലവിൽ Head of Account Add  ചെയ്യാനോ നിലവിലുള്ളത് Edit ചെയ്യാനോ കഴിയില്ല..
പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. Software Updation Going on

പുതിയ Updation പ്രകാരം
Salary Matters - Esst. Bill Type

ഈ മെനുവിൽ ശരിയായ Head of Account Updation നടത്തി Bill Processing നടത്തുക. Head of Account Automatically Reflect to Accounts - Initialisation- Head of Account
Make Bill or E Submission നടത്താൻ എന്തെങ്കിലും പ്രശ്നം നേരിടുന്നുവെങ്കിൽ Direct to Contact District Treasury or Sent mail to info@spark.gov.in
From this Fin Year onwards SPARK accepts heads of accounts from Treasury software only. For DDOs to get heads of accounts in SPARK, the CCOs (HoDs) should allocate heads to DDOs in BAMS. Some cases of 02 wages non availability have been reported. All CCOs are requested to allocate 02 wages heads to all DDOs from where wages have to be released immediately. Only then such heads of accounts will appear in SPARK. DDOs may also contact CCOs (HoDs) concerned for getting the head allocated

Instruction to All DDO's

നിലവിൽ ഏതെങ്കിലും Head of Account Spark ൽ വന്നിട്ടില്ലാ എങ്കിൽ  BiMS ൽ DDO User Login

Tuesday, 10 April 2018

Spark Update


Accounts ൽ ഇനി മുതൽ Head of Accounts ചേർക്കാനോ എഡിറ്റ് ചെയ്യാനോ സാധ്യമല്ല.  ബഡ്ജറ്റ് പ്രകാരമുള്ള ഹെഡുകളും അലോട്ട്മെന്റുo തനിയെ അപ്ഡേറ്റ് ആകും. സാലറി ഹെഡ്കളുടെ detailed, object ഹെഡുകൾ  01-01-Pay എന്ന ക്രമത്തിലാണ്  Accounts ൽ അപ്ഡേറ്റ് ആയിട്ടുണ്ടാവുക.
    Make Bill ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ Salary Matters- Estt Bill Type ൽ Bill Type ലെ ഹെഡ് മേൽ പറഞ്ഞ രീതിയിൽ Accounts ലേതുമായി മാച്ച് ചെയ്യുന്ന വിധത്തിൽ എഡിറ്റ് ചെയ്ത് ശരിയാക്കിയ ശേഷം ബിൽ പ്രൊസസ് ചെയ്യണം

GOVT ORDERS & CIRCULARS

Tuesday, 3 April 2018

GOVT ORDERS & CIRCULARS

SPARK -Head of Account Updation in New Financial Year

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ സ്പാര്‍ക്കില്‍ സാലറി ബില്ല് ഇ സബ്‌മിറ്റ് ചെയ്യുമ്പോള്‍  Make a bill from Pay Roll എന്ന പേജിൽ Select Bill, Bill  Type എന്നിവ സെലക്ട് ചെയ്താലും Head Account സെലക്ട് ചെയ്യാന്‍ കഴിയുന്നില്ല. 
Head Account സെലക്ട് ചെയ്തെങ്കില്‍ മാത്രമേ Make bill ക്ലിക്ക് ചെയ്യാന്‍ കഴിയൂ. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ Head of Account നല്‍കാത്തതു കൊണ്ടാണ് ഇങ്ങനെ വരുന്നത്. ഇതിന് എന്തു ചെയ്യണമെന്നു നോക്കാം.പുതിയ സാമ്പത്തിക വര്‍ഷത്തെ Head of Account ടൈപ്പ് ചെയ്ത് നല്‍കുകയാണ് ചെയ്യേണ്ടത്. ഇതിനുള്ള സ്റ്റെപ്പുകള്‍ താഴെ നല്‍കുന്നു.

Step 1
Main Menu വിലെ Accounts -> Initialisation -> Head of Account എന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്യുക.
 

Step 2
 
മുകളില്‍ വിവരിച്ചതു പോലെ Head of Account പേജ് തുറക്കുമ്പോള്‍ head of account കോളങ്ങള്‍ ശൂന്യമായി കിടക്കുന്നതു കാണാം. ഇവിടെ Head of Account തെറ്റില്ലാതെ കൃത്യമായി ടൈപ്പ് ചെയ്യുക.
 Eg :- 2202 -02 -109-86-00-01-01 എന്ന ഹെഡ് ഓഫ്‌ അക്കൗണ്ട്‌ എങ്ങനെ നല്‍കാം:- 
Grant No: (Salary matters->Est.Bill Types എടുത്ത് അവിടെ നല്‍കിയിരിക്കുന്ന bill code നല്‍കാം ) majh(Function)-2202    smh(Sub function)-02    minh(Program)-109    subh(Scheme)-86    ssh(subsubhead)-00    deth(SubScheme)-01    objh(PrimaryUnit)-01    Head Description-HSS Bill      BE-0    Recovery-0    Expense-0    Plan/Nonplan-Nonplan    Voted/Charged -Voted .
 
കഴിഞ്ഞ തവണ എന്തായിരുന്നു ഈ കോളങ്ങളില്‍ നല്‍കിയിരുന്നത് എന്നറിയാൻ മാർഗമുണ്ട്.

Step 3