Thursday, 30 May 2019

മിഷൻ 20/20 യെക്കുറിച്ച്...........

പ്രിയപ്പെട്ടവരേ...
2019 -20 അധ്യയന വർഷത്തെ  LSS SCHOLARSHIP പരീക്ഷയിൽ കേരളമൊട്ടാകെ  മെൻഡേഴ്സ് കേരള,  അധ്യാപകക്കൂട്ടം എന്നീ നവ മാധ്യമക്കൂട്ടായ്മകൾ  കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിന്റെ അക്കാദമിക സഹായത്തോടെ  ⓂISSION 2020 എന്ന പേരിൽ ഒരു പരിശീലന പരിപാടി ആരംഭിക്കുന്നു.
⛔ 2019-20 അധ്യയന വർഷത്തെ L S S പരീക്ഷക്കു വേണ്ടിയുള്ള തയ്യാറെടുപ്പ് ആരംഭിച്ചു.  ഈ വർഷത്തെ ടാർജറ്റ് 25000 (ഇരുപത്തിയയ്യായിരം) കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുക എന്നതാണ്.
📚
⛔നമുക്ക് എന്ത് ചെയ്യാൻ കഴിയും ?

➡ സെപ്തംബർ മുതൽ പരിശീലനം 

Tuesday, 28 May 2019

GOVT ORDERS & CIRCULARS

Monday, 27 May 2019

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്: ജൂൺ ആറു വരെ അപേക്ഷിക്കാം

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ - യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ - ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ജൂൺ 22 നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ജൂൺ 29നും കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും.  കെ-ടെറ്റ് ജൂൺ 2019ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും  https://ktet.kerala.gov.in  വഴി ജൂൺ ആറു വരെ സമർപ്പിക്കാം.

ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപാ വീതവും അടയ്ക്കണം.

ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസടയ്ക്കാം.  ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള

GOVT ORDERS & CIRCULARS

Monday, 20 May 2019

GPF Annual Accounts Statement 2018-19

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെയും 2018-19 വര്‍ഷത്തെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് www.agker.cag.gov.in 
എന്ന ഔദ്യോഗിക വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചു.   വരിക്കാര്‍ക്ക് പിന്‍ നമ്പര്‍ ഉപയോഗിച്ച് ഈ സൈറ്റില്‍ നിന്നും ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാം. ഇത് സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ 0471-2776600 എന്ന നമ്പരില്‍ ബന്ധപ്പെടാം.

പ്രത്യേക ശ്രദ്ധയ്ക്ക് : ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് പി.എഫ് വെബ്സൈറ്റിന്‍റെ സെര്‍വറില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ പി.എഫ് സ്റ്റേറ്റ്മെന്‍റ് ലഭിക്കുന്നതിന് വേണ്ടി വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ അസാധാരണമായ കാലതാമസം നേരിടുന്നതായി കാണാം. ലോഗിന്‍ വിന്‍ഡോയില്‍ GPF നമ്പര്‍, PIN നമ്പര്‍, പിന്നെ ഇമേജില്‍ തെളിയുന്ന ക്യാരക്ടറുകള്‍ എന്നിവ എന്‍റര്‍ ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഉടനെ തന്നെ ഒരു ചലനവും വന്നു കൊള്ളണമെന്നില്ല. ആ സമയം പേജ് ക്ലോസ് ചെയ്ത് ശ്രമം ഉപേക്ഷിക്കുകയോ വീണ്ടും വീണ്ടും  Submit ബട്ടണ്‍ അമര്‍ത്തുകയോ ചെയ്യരുത്.  Submit

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കുന്ന സംരംഭത്തിനു തുടക്കമായി. 2018ലെ സർട്ടിഫിക്കറ്റുകളാണ് നിലവിൽ ലഭിക്കുക. കേരള സംസ്ഥാന ഐ.ടി.മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെ പരീക്ഷാ ഭവനാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുളളത്. 2019 എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ജൂലൈ 15 മുതൽ ഈ സംവിധാനം വഴി ലഭ്യമാക്കും. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.

        https://digilocker.gov.in എന്ന വെബ്‌സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർനമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി  sign up  എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ്‌വേർഡ്(OTP)  കൊടുത്തശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്‌വേർഡും നൽകണം. അതിനുശേഷം ആധാർ നമ്പർ ഇതിലേക്ക് ലിങ്ക് ചെയ്യണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം "Get more

സമഗ്രശിക്ഷ കേരളയിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു

   സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസ്, ജില്ലാ പ്രോജക്ട് ഓഫീസ്, ബ്ലോക്ക് റിസോഴ്സ് സെന്റർ എന്നിവിടങ്ങളിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, ട്രെയിനർ (ബ്ലോക്ക് തലം) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ സമഗ്ര ശിക്ഷ കേരളയിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ പ്രോജക്ടിൽ തുടരാൻ പുതിയ അപേക്ഷ നൽകണം. അപേക്ഷകർ സർവീസിൽ നിന്ന് വിരമിക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും സേവനകാലാവധി ഉണ്ടായിരിക്കണം. കെ. എസ്. ആർ. പാർട്ട് -1ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും മാതൃവകുപ്പിന്റെ നിരാക്ഷേപപത്രവും സഹിതം അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, സമഗ്രശിക്ഷാ കേരള (എസ്. എസ്. കെ.), എസ്. എസ്. എ. ഭവൻ, നന്ദാവനം, വികാസ് ഭവൻ പി. ഒ., തിരുവനന്തപുരം-695033 എന്ന വിലാസത്തിലും ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ/ ട്രെയിനർ തസ്തികയിലേക്കുള്ള അപേക്ഷകൾ അതാത് ജില്ലാ പ്രോജക്ട് ഓഫീസിലും മെയ് 31 നു മുമ്പ് ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.ssakerala.in ൽ ലഭിക്കും. ഫോൺ: 0471-2320826, 2320352

Click Here for Notification

GOVT ORDERS & CIRCULARS

Tuesday, 14 May 2019

STANDARD 4 EVS UNIT 11

കൂട്ടുകാർക്കൊരു കരുതൽ

പ്രഥമശുശ്രൂഷ
ഒരു അപകടം നടന്നാലുടൻ ആദ്യമായി സംഭവസ്ഥലത്തെത്തുന്നയാൾ ചെയ്യേണ്ടിവരുന്ന പ്രാഥമിക കർത്തവ്യങ്ങളെയാണ് പ്രഥമ ശുശ്രൂഷ (first aid) എന്ന് പറയുന്നത്. അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് സാധാരണ പ്രഥമ ശുശ്രൂഷ നൽകാറുള്ളത്. പ്രഥമ ശുശ്രൂഷ ചെയ്യാൻ പ്രത്യേക ബിരുദങ്ങളോ മറ്റോ ആവശ്യമില്ല. അപകടത്തിൽ പെട്ട വ്യക്തിയുടെ തൊട്ടടുത്തുള്ള ആളുകളാണ് പ്രഥമശുശ്രൂഷ നൽകുന്നത്. ഒരാളുടെ ആരോഗ്യത്തിന്റെ നിലഅപകടമാകാവുന്ന ഏതു സന്ദർഭത്തിലും പ്രഥമ ശുശ്രൂഷ വേണ്ടി വന്നേക്കാം റോഡപകടങ്ങൾ അഗ്നിബാധ, ആത്മഹത്യാശ്രമം, വിവിധ തരത്തിലുള്ള അസുഖങ്ങൾ എന്നിവയിലെല്ലാം പ്രഥമ ശുശ്രൂഷ നൽകേണ്ടി വന്നേക്കാം.
  
പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യങ്ങൾ
  • ജീവൻ നിലനിർത്തുക: ഏറ്റവും പ്രധാനപ്പെട്ടതും മറ്റെന്തിനേക്കാൾ ആദ്യം പരിഗണിക്കപ്പെടേണ്ടതുമായ ലക്ഷ്യം (പ്രഥമ, ദ്വിതീയ, ത്രിഥീയ) ജീവൻ നിലനിർത്തുക

അഖിലകേരള വായനോൽസവം പുസ്തകങ്ങൾ പ്രഖ്യാപിച്ചു

  കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന അഖിലകേരള വായനോൽസവത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു. സ്‌കൂൾതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായാണ് ഹൈസ്‌കൂൾതല മൽസരം നടത്തുന്നത്. സ്‌കൂൾതല മത്സരം ജൂലൈ നാലിനും താലൂക്ക് തലത്തിൽ ആഗസ്റ്റ് നാലിനും ജില്ലാ തലത്തിൽ സെപ്റ്റംബർ 22നും സംസ്ഥാനതലത്തിൽ നവംബർ 9, 10 തിയതികളിലുമാണ് മത്സരം. 
മത്സരങ്ങൾക്കായി തെരെഞ്ഞെടുത്ത പുസ്തകങ്ങളുടെ വിവരം ചുവടെ 
     സ്വാമിയും കൂട്ടുകാരും (നോവൽ) - ആർ.കെ.നാരായണൻ, സ്മാരകശിലകൾ (നോവൽ) - പുനത്തിൽ കുഞ്ഞബ്ദുളള, നവരസകഥകൾ (കഥ) - ടി.പത്മനാഭൻ, അപരിഗ്രഹം (കവിത) -

ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മാർഗനിർദ്ദേശങ്ങളായി

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ച് ഉത്തരവായി.
 
   സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധാർ അധിഷ്ഠിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കും. എൻ.ഐ.സിയുടെ  attendance.gov.in എന്ന വെബ്‌സൈറ്റിൽ പരാമർശിച്ചിട്ടുള്ള  UIDAI യുടെ അംഗീകാരമുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക്ക് അറ്റൻഡൻസ് സംവിധാനം സ്ഥാപിക്കുകയും ഇതിനുള്ള സോഫ്റ്റ്‌വെയർ ലിങ്ക് എൻ.ഐ.സി ലഭ്യമാക്കുകയും ചെയ്യും. വകുപ്പുകൾക്ക്/സ്ഥാപനങ്ങൾക്ക് മെഷീനുകൾ നേരിട്ടോ കെൽട്രോൺ മുഖേനയോ വാങ്ങാം.

Saturday, 11 May 2019

GOVT ORDERS & CIRCULARS

ക്ലാസ് മുറികളില്‍ പ്രദര്‍ശിപ്പിക്കാം പഠന നേട്ടങ്ങള്‍

 ക്ലാസ് മുറികളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി എസ്.എസ്.എ കേരളം തയാറാക്കിയ  1 മുതല്‍ 7 വരെ ക്ലാസുകളിലെ പഠന നേട്ടങ്ങള്‍ 
DOWNLOAD 
 ചെയ്ത് ലേസർ പ്രിന്റ് എടുക്കാം





 സ്റ്റാന്‍ഡേര്‍ഡ് 5

 സ്റ്റാന്‍ഡേര്‍ഡ്  6
സ്റ്റാന്‍ഡേര്‍ഡ്   7

Tuesday, 7 May 2019

GOVT ORDERS & CIRCULARS


2018-19 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച പി.റ്റി.എ കള്‍ക്ക് അവാര്‍ഡ്

ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മാർഗനിർദ്ദേശങ്ങളായി

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ച് ഉത്തരവായി.    

       സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധാർ അധിഷ്ഠിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കും. എൻ.ഐ.സിയുടെ  attendance.gov.in എന്ന വെബ്‌സൈറ്റിൽ പരാമർശിച്ചിട്ടുള്ള  UIDAI യുടെ അംഗീകാരമുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക്ക് അറ്റൻഡൻസ് സംവിധാനം സ്ഥാപിക്കുകയും ഇതിനുള്ള സോഫ്റ്റ്‌വെയർ ലിങ്ക് എൻ.ഐ.സി ലഭ്യമാക്കുകയും ചെയ്യും. വകുപ്പുകൾക്ക്/സ്ഥാപനങ്ങൾക്ക് മെഷീനുകൾ നേരിട്ടോ കെൽട്രോൺ മുഖേനയോ വാങ്ങാം. പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് സോഫ്റ്റ്‌വെയർ പരിശീലനം നൽകുന്നതിന് ഓരോ ജില്ലയിലെയും കെൽട്രോണിന്റെ ഓരോ ഉദ്യോഗസ്ഥരെ ട്രെയിനർമാരായി കെൽട്രോൺ

Saturday, 4 May 2019

SSLC റിസൾട്ട് അറിയുന്നതിനുള്ള വെബ് സൈറ്റുകൾ:


06.05.2019 ഉച്ചക്ക് 2 മണിക്ക് റിസൾട്ട്‌ പ്രഖ്യാപിക്കും. പരീക്ഷാ ഫലം കാത്തിരിക്കുന്ന മുഴുവൻ വിദ്യാർത്ഥി സുഹൃത്തുക്കൾക്കും വിജയാശംസകൾ നേരുന്നു...

SSLC certificate available in the DigiLocker

2018 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയവരുടെ സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ ഉള്‍പ്പെടുത്തി. മേയ് 10 മുതല്‍ digilocker.gov.in എന്ന പോര്‍ട്ടലിലൂടെ ആധാര്‍നമ്പര്‍ നല്‍കി ഡിജിലോക്കര്‍ തുറന്നാല്‍ സര്‍ട്ടിഫിക്കറ്റ് കാണാം. ഇതിന്റെ പ്രിന്റെടുക്കാനും ഓണ്‍ലൈനായി അയയ്ക്കാനും കഴിയും.
ആധാര്‍ വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ഫോണ്‍ നമ്പര്‍ നല്‍കിയാലേ ഡിജിലോക്കര്‍ തുറക്കാന്‍ കഴിയു. ഡിജിറ്റല്‍ ലോക്കര്‍ പോര്‍ട്ടലില്‍ ആധാര്‍നമ്പര്‍ നല്‍കുമ്പോള്‍ രജിസ്ട്രേഡ് മൊബൈല്‍നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) ലഭിക്കും. ഇത് നല്‍കി വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ആധാര്‍ കാര്‍ഡും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമായിട്ടുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകളും കാണാം. ഇതിനൊപ്പം രേഖകള്‍ സ്വന്തംനിലയില്‍ ചേര്‍ക്കാനുള്ള സൗകര്യവും ലഭ്യമാണ്.

ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് രേഖകള്‍ ഡിജിലോക്കറിലേക്ക് അപ്​ലോഡ് ചെയ്യുന്നത്. പത്താം ക്ലാസുകാര്‍ സ്‌കൂളില്‍ നല്‍കിയ ആധാര്‍നമ്പറില്‍ പിശകുണ്ടെങ്കില്‍ ഡിജിലോക്കറില്‍

ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 'സമഗ്ര' പോർട്ടലിൽ

1 മുതൽ  12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ പാഠപുസ്തകങ്ങളും 'സമഗ്ര' പോർട്ടലി  ലഭ്യമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടും. പാഠപുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പതിപ്പുകൾ പ്രത്യേകം ലോഗിൻ ചെയ്യാതെ തന്നെ www.samagra.kite.kerala.gov.in  പോർട്ടൽ വഴി ലഭിക്കും. 

    ഹോം പേജിലെ 'ടെക്സ്റ്റ് ബുക്‌സ്'എന്ന ലിങ്ക് വഴി മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തരംതിരിച്ച്  പാഠപുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകൾ ലഭിക്കും. ഇതിനു പുറമെ പ്ലേസ്റ്റോറിൽ  ' SAMAGRA ' എന്ന് നൽകി ഇൻസ്റ്റാൾ ചെയ്യുന്ന മൊബൈൽ  ആപ്പുവഴിയും മുഴുവൻ പാഠപുസ്തകങ്ങളും ഡിജിറ്റൽ  റിസോഴ്‌സുകളും പൊതുജനങ്ങൾക്കുൾപ്പെടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രൂപത്തിൽ  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കിയിട്ടുണ്ട്.  പ്രൈമറി മുതൽ ഹയർ സെക്കന്ററിതലം വരെയുള്ള എല്ലാ അധ്യാപകർക്കും നാല് ദിവസത്തെ വിഷയാധിഷ്ഠിത പരിശീലനവും ഈ മാസം  നൽകുന്നതിനാൽ  പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠന വിഭവങ്ങൾ തയ്യാറാക്കുന്നതിനും പാഠാസൂത്രണം നടത്തുന്നതിനും ഡിജിറ്റൽ  പാഠഭാഗങ്ങൾ സഹായിക്കും.

Click Here for Samagra Link to Download the Textbooks

എസ്.എസ്.എൽ.സി ഫലമറിയാൻ കൈറ്റിന്റെ പോർട്ടലും സഫലം 2019 'മൊബൈൽ ആപ്പും'

തിങ്കളാഴ്ച (മെയ് 6) രണ്ട് മണി മുതൽ  www.results.kite.kerala.gov.in വെബ്‌സൈറ്റിലൂടെ എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി.  ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം.  വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ വിദ്യാഭ്യാസ ജില്ല  റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ

Wednesday, 1 May 2019

പ്രവേശനോത്സവ ഗാനത്തിന് എൻട്രികൾ ക്ഷണിച്ചു

2019-20 അക്കാദമിക വർഷത്തെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന പ്രവേശനോത്സവ ഗാനം എഴുതി നൽകുന്നതിന് താല്പര്യമുള്ള പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ, വദ്യാർത്ഥികൾ എന്നവരിൽ നിന്ന് കൈയ്യഴുത്ത്പ്രതി ക്ഷണിച്ചു. പ്രവേശനോത്സവ ഗാനം മേയ് പത്തിനു മുമ്പ് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്, സമഗ്രശിക്ഷാ, കേരളം, നന്ദാവനം, തിരുവനന്തപുരം, പിൻ- 695033 എന്ന വിലാസത്തിൽ അയയ്ക്കണം.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഒന്നാംവര്‍ഷ പ്രൊഫഷനല്‍ കോഴ്‌സിന് പഠിക്കുന്ന വിമുക്തഭട•ാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  അപേക്ഷിക്കാനുള്ള അവസാന തിയ്യതി മെയ് അഞ്ച്.    ഫോണ്‍ 0483 2734932.

അധ്യാപകര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം സമാപിച്ചു

സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്)ന്റെ നേതൃത്വത്തില്‍ നാലു ദിവസത്തെ ഐസിടി പരിശീലനം നല്‍കുന്ന പദ്ധതിയുടെ ഒന്നാം ബാച്ച് ജില്ലയില്‍ പൂര്‍ത്തിയായി. പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ 1890 അധ്യാപകരാണ് 74 കേന്ദ്രങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കിയത്.

ഓരോ അധ്യാപകനും ഓരോ ലാപ്‌ടോപ്പ് എന്ന നിലയില്‍ സ്‌കൂളുകളില്‍ നിലവിലുള്ള 1890