- SSLC valuation 2020 Circular
- THSLC Valuation 2020 Circular
- SSLC GRACE MARK CIRCULAR
- ഇ -ക്യൂബ് ഇംഗ്ലീഷ് പദ്ധതിക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
- Kerala State Biodiversity Conservation Award – Notification കേരള സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട് മറ്റ് സമാന പ്രോവിഡന്റ് ഫണ്ടുകൾ നിക്ഷേപത്തുകക്ക് 2020 ജനുവരി 1 മുതൽ മാർച്ച് 31 വരെയുളള പലിശ നിരക്ക് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
- Corrections in SPARK Directions
- എയ്ഡഡ്-സർക്കാർ/എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെയും അനധ്യാ പകരുടെയും സേവനപുസ്തകത്തിന്റെ പാർട്ട് I-ലെ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനും പാർട്ട് II-ൽ സർവീസ് വെരിഫിക്കേഷൻ നടത്തി സാക്ഷ്യപ്പെടുത്തുന്നതിനും വിദ്യാഭ്യാസ ഓഫീസർമാർമാരെ കൂടാതെ ഉപജില്ല ഓഫീസിലെ സീനിയർ സൂപ്രണ്ടുമാരെയും ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Thursday, 27 February 2020
GOVT ORDERS & CIRCULARS
തിരഞ്ഞെടുപ്പു ദിവസം ശമ്പളത്തോടുകൂടിയ അവധി
തിരഞ്ഞെടുപ്പ് ദിവസം സർക്കാർ ജീവനക്കാരായ സമ്മതിദായകർ ശമ്പളത്തോടുകൂടിയ
അവധിക്കായി അപേക്ഷ ഓഫീസ്/ സ്ഥാപന അധികാരിക്ക് സമർപ്പിക്കുമ്പോൾ രേഖകൾ
പരിശോധിച്ച് ശമ്പളത്തോടു കൂടിയ അവധി അനുവദിക്കും. ഇതു സംബന്ധിച്ച് പൊതുഭരണ
വകുപ്പ് സർക്കുലറിറക്കി. തിരിച്ചറിയൽ കാർഡ്, വോട്ടർപട്ടികയിൽ പേര്
ഉൾപ്പെട്ടതിന്റെയും കമ്മീഷൻ നൽകിയ വോട്ടർ സ്ലിപ്പിന്റെയും സ്വയം
സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം. മാനദണ്ഡങ്ങൾ പാലിച്ച്
വോട്ട് രേഖപ്പെടുത്തിയ വ്യക്തിയോട് വീണ്ടും തെളിവുകൾ ഹാജരാക്കാൻ ചില
വകുപ്പ് മേധാവികൾ ആവശ്യപ്പെട്ടതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനാലാണ്
പുതിയ നിർദ്ദേശം.
Tuesday, 25 February 2020
മിഷൻ 20/20 LSS USS മോഡൽ പരീക്ഷ - 2
എൽ.എസ്.എസ് മോഡൽ ചോദ്യങ്ങൾ (സെറ്റ്-2)
യു.എസ്.എസ് മോഡൽ ചോദ്യങ്ങൾ
-------------------
-------------------
Saturday, 22 February 2020
Wednesday, 19 February 2020
2020 ഫെബ്രുവരി 29 ന് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS -USS പരീക്ഷയ്ക്ക് മുന്നോടിയായി
മെന്‍ഡേഴ്സ് കേരള ബ്ലോഗും അധ്യാപകക്കൂട്ടം വാട്സപ്പ് കൂട്ടായ്മയും , ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുടെ
അക്കാദമിക സഹായത്തോടെ നടത്തുന്ന രണ്ടാമത്തെ
മോഡൽ
പരീക്ഷ
21.02.2020, വെള്ളിയാഴ്ച
പല
സ്കൂളുകളില്‍ നിന്നും അയച്ച മെയില്‍ ഐഡികളില്‍ തെറ്റ് സംഭവിച്ചിട്ടുണ്ട്. ആ
മെയിലുകളില്‍ അയക്കാനായിട്ടില്ല.
ഈ ചോദ്യങ്ങൾ വാട്സപ്പ് വഴി ഷെയര്‍ ചെയ്യരുത് 24.02.2020 വരെ...
Monday, 17 February 2020
മിഷൻ 20/20 LSS- USS മോഡൽ പരീക്ഷകൾ
കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിന്റെ അക്കാഡമിക സഹായത്തോടെ മെൻഡേഴ്സ് കേരളയും അധ്യാപകക്കൂട്ടവും ചേർന്ന് സംസ്ഥാന വ്യാപകമായി 2020
ഫെബ്രുവരി 15 ശനിയാഴ്ച സംഘടിപ്പിച്ച മാതൃകാപരീക്ഷ ചോദ്യങ്ങൾ
എൽ.എസ്.എസ് മോഡൽ ചോദ്യങ്ങൾ (സെറ്റ്-1)
യു.എസ്.എസ് മോഡൽ ചോദ്യങ്ങൾ
സ്‌കൂളുകളുടെ ഡിജിറ്റൽ മാഗസിനുകൾ സ്‌കൂൾ വിക്കിയിൽ
'ലിറ്റിൽ
കൈറ്റ്സ്' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടായിരത്തോളം സ്‌കൂളുകളിൽ
വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ സ്‌കൂൾവിക്കി പോർട്ടലിൽ
പ്രസിദ്ധീകരിച്ചു. ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
സ്‌കൂൾ വിക്കി (www.schoolwiki.in) താ ളിൽ നിന്നും 'ഡിജിറ്റൽ മാഗസിൻ' ലിങ്ക് വഴി ജില്ല തിരിച്ച് ഈ വർഷത്തെ എല്ലാ ഡിജിറ്റൽ മാഗസിനുകളും കാണാനാകും.
വിക്കിപീഡിയ മാതൃകയിൽ സ്വതന്ത്ര വിവരശേഖരണം ലക്ഷ്യമാക്കി
വിക്കിപീഡിയ മാതൃകയിൽ സ്വതന്ത്ര വിവരശേഖരണം ലക്ഷ്യമാക്കി
മെന്ററിംഗിലൂടെ കുട്ടിയ്ക്ക് കൈത്താങ്ങാവാൻ വിദ്യാഭ്യാസ വകുപ്പിന്റെ 'സഹിതം' പദ്ധതി
Click Here to Download the Circular
കുട്ടികളുടെ
അക്കാദമിക് മികവിനോടൊപ്പം സാമൂഹിക മികവ് വളർത്താനും മാനസിക പിരിമുറുക്കം
ലഘൂകരിക്കാനും ഉതകുന്ന തരത്തിൽ മെന്ററിംഗ് നടത്തുന്ന 'സഹിതം' പദ്ധതി
അംഗീകരിച്ച് സർക്കാർ ഉത്തരവായി. ഒരു അധ്യാപകൻ നിശ്ചിത എണ്ണം കുട്ടികളുടെ
മെന്റർ ആയി മാറുന്ന സംവിധാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അവലോകനയോഗത്തിൽ നിർദ്ദേശിച്ചതനുസരിച്ചാണ്
പദ്ധതി. സ്‌കൂളുകൾ ഹൈടെക്കായ പശ്ചാത്തലത്തിൽ സ്‌കൂൾതല മാസ്റ്റർപ്ലാൻ
എന്നതിൽ നിന്നും ഓരോ കുട്ടിയ്ക്കും പ്രത്യേക അക്കാഡമിക് മാസ്റ്റർപ്ലാൻ
എന്ന ലക്ഷ്യമാണ് സഹിതത്തിലൂടെ യാഥാർത്ഥ്യമാവുന്നതെന്ന് പൊതുവിദ്യാഭ്യാസ
വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
എസ്.സി.ഇ.ആർ.ടി അധ്യാപക പരിശീലന പരിപാടിയിൽ അപേക്ഷിക്കാം
എസ്.സി.ഇ.ആർ.ടി അധ്യാപക പരിവർത്തന പരിശീലന പരിപാടിയിലേക്ക് അപേക്ഷ
ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ലോവർ പ്രൈമറി തലത്തിലുള്ള
അധ്യാപകർക്കാണ് പരിശീലനം. താല്പര്യമുള്ള അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ
സെക്കണ്ടറി അധ്യാപകർക്കും അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി.
അപേക്ഷകർ പ്രൊബേഷൻ പൂർത്തീകരിച്ചിരിക്കണം. പരിശീലനം സൗജന്യമാണ്. February
17 മുതൽ 27 വരെ https://adopt.scert.kerala. gov.in/ ൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്‌പെക്ടസിൽ ലഭിക്കും.
Wednesday, 12 February 2020
ന്യൂമാറ്റ്‌സ് ഏകദിന പഠന ക്യാമ്പ് 27 മുതൽ
2019-20 അധ്യയനവർഷത്തെ പ്രതിഭകളായ കുട്ടികൾക്കുളള ഗണിത പരിപോഷണ പരിപാടിയായ
ന്യൂമാറ്റ്‌സിന്റെ ഏകദിന പഠന ക്യാമ്പ് ഈ മാസം നടക്കും. വിശദവിവരം ചുവടെ:
തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ കുട്ടികൾക്ക് കോഴിക്കോട് നടക്കാവ് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ 27ന് നടക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കുട്ടികൾക്ക് ആലപ്പുഴ ചെങ്ങന്നൂരിൽ ജി.ബി.എച്ച്.എസിൽ 28ന് ക്യാമ്പ് നടക്കും. ന്യൂമാറ്റ്‌സിൽ അംഗങ്ങളായ എല്ലാ കുട്ടികളും അതത് കേന്ദ്രങ്ങളിൽ രാവിലെ ഒൻപതിന് എത്തണം.
തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ കുട്ടികൾക്ക് കോഴിക്കോട് നടക്കാവ് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ 27ന് നടക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കുട്ടികൾക്ക് ആലപ്പുഴ ചെങ്ങന്നൂരിൽ ജി.ബി.എച്ച്.എസിൽ 28ന് ക്യാമ്പ് നടക്കും. ന്യൂമാറ്റ്‌സിൽ അംഗങ്ങളായ എല്ലാ കുട്ടികളും അതത് കേന്ദ്രങ്ങളിൽ രാവിലെ ഒൻപതിന് എത്തണം.
ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റുകളുടെ പുതിയ മാതൃക അംഗീകരിച്ചു
ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റുകളുടെ പുതിയ
മാതൃക അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പുതിയ
സർട്ടിഫിക്കറ്റുകളിൽ വിദ്യാർഥിയുടെ പേര് കൂടാതെ പിതാവിന്റെയും
മാതാവിന്റെയും പേര്, ജനനത്തിയതി, വിദ്യാർഥിയുടെ ഫോട്ടോ, ആകെ സ്‌കോർ,
സ്‌കൂൾ കോഡ് എന്നിവ ഉൾപ്പെടുത്തും. നിലവിൽ സർട്ടിഫിക്കറ്റിൽ വിദ്യാർഥിയുടെ
പേര് മാത്രമാണ് വ്യക്തിഗതവിവരമായി രേഖപ്പെടുത്തുന്നത്. ഹയർ സെക്കൻഡറി
പരീക്ഷയുടെ സർട്ടിഫിക്കറ്റും രണ്ടാം വർഷ പരീക്ഷയ്ക്കു ശേഷം നടത്തുന്ന
ഇംപ്രൂവ്‌മെന്റ് പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക് നൽകുന്ന
പ്രത്യേക സർട്ടിഫിക്കറ്റും ഒന്നാക്കി നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ്
ഉത്തരവിറക്കി.
ശമ്പള പരിഷ്‌കരണ കമ്മീഷൻ: അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം
ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട്
ജീവനക്കാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശമ്പള
പരിഷ്‌കരണ കമ്മീഷനെ അറിയിക്കാം. കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.prc.kerala. gov.in)
ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യക്തികളുടെയും സർവീസ്
സംഘടനകളുടെയും നിവേദനങ്ങൾ മാർച്ച് 15നകം സെക്രട്ടറി, പതിനൊന്നാം ശമ്പള
പരിഷ്‌കരണ കമ്മീഷൻ, അപ്പർ ഗ്രൗണ്ട് ഫ്‌ളോർ, ട്രാൻസ് ടവേഴ്‌സ്,
റ്റി.സി.നം.15/1666(14), വഴുതക്കാട്, തൈക്കാട് പി.ഒ., തിരുവനന്തപുരം-695
014 എന്ന വിലാസത്തിലോ office.prc@kerala. gov.in ലോ നൽകണം.
Saturday, 8 February 2020
മിഷൻ 20/20 LSS- USS മോഡൽ പരീക്ഷകൾ
കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിന്റെ
അക്കാഡമിക സഹായത്തോടെ മെൻഡേഴ്സ് കേരളയും അധ്യാപകക്കൂട്ടവും ചേർന്ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന
മാതൃകാപരീക്ഷ 2020
ഫെബ്രുവരി 15 ശനി, 21 വെള്ളി തീയതികളിൽ
അതാത് സ്കൂളുകൾ കേന്ദ്രീകരിച്ച് മാതൃക പരീക്ഷ നടത്താം.
രജിസ്റ്റർ ചെയ്യുന്നവർക്ക് ചോദ്യങ്ങളുടെ PDF (Soft copy) E-Mail ആയി നൽകും
ജതീഷ് തോന്നയ്ക്കൽ
dmin, മെൻഡേഴ്സ് കേരള
ടി.ടി പൌലോസ്,
സെക്രട്ടറി, ടീചേഴ്സ് ക്ലബ്, കോലഞ്ചേരി
രതീഷ് സംഗമം, അധ്യാപകക്കൂട്ടം
രതീഷ് സംഗമം, അധ്യാപകക്കൂട്ടം
==========================================
Sunday, 2 February 2020
Clear Browser data - Flashplayer cache
സ്‍കൂളുകളിൽ ഉപയോഗിക്കുന്ന ചില
കമ്പ്യൂട്ടറുകളിൽ ചില മാൽവെയർ പ്രോഗ്രാമുകൾ ബാധിച്ചതായി മനസ്സിലാക്കുന്നു.
ഈ പ്രശ്നം പരിഹരിക്കുന്നതിന് ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാ
കമ്പ്യൂട്ടറുകളിലും താഴെ ലിങ്കില്‍ നൽകിയിരിക്കുന്ന
Clear_browser_data.zip (താഴെയുള്ള ലിങ്ക് കാണുക.)എന്ന പാക്കേജ്
പ്രവർത്തിപ്പിക്കേണ്ടതാണ്.
ഇത് പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടറിലെ ബ്രൗസറുകളിലെ ബ്രൗസർ
ഹിസ്റ്ററി,കാഷ്, ബൂക്ക് മാർക്ക് എന്നിവ റിമൂവ് ആകുന്നതാണ്. (ഫയർ ഫോക്സിൽ
സേവ് ചെയ്ത പാസ്‍വേഡ് നഷ്ടപ്പെടില്ല.)
ഡിജിറ്റൽ സിഗ്നേച്ചർ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറിൽ ഈ പാക്കേജ്
പ്രവർത്തിക്കുമ്പോൾ ബ്രൗസറിൽ ആഡ് ചെയ്ത സെക്യൂരിറ്റി സർട്ടിഫിക്കറ്റ്
റിമൂവ് ആകുന്നതാണ് . അത്തരം കമ്പ്യൂട്ടറിൽ, സെക്യൂരിറ്റി സർട്ടിഫിക്കറ്റ്
വീണ്ടും ആഡ് ചെയ്യുന്നതിന് https://treasury.kerala.gov.in /bims/dsc/rootCA.crt
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ജാലകത്തിൽ "Trust this CA to
identify websites" എന്നതിൽ ടിക് മാർക്ക് ചെയ്ത് ജാലത്തിൽ OK ചെയ്താൽ മതി.
പാക്കേജ് കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കുന്ന വിധം
- Clear_browser_data.zip ഡൗൺലോഡ് ചെയ്യുക.
- ഡൗൺലോഡ് ചെയ്ത ഫയലിൽ Right Click -> Extract Here ചെയ്യുക.
- അപ്പോൾ കാണുന്ന Clear_browser_data എന്ന ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ജാലകത്തിൽ Run in Terminal ക്ലിക്ക് ചെയ്യുക.
CLICK HERE to Download Clear_browser_data.zip
ഹൈടെക് സ്‌കൂൾ പദ്ധതിയിലെ 440976 ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി നടപ്പിലാക്കിയ ഹൈടെക് സ്‌കൂൾ-ഹൈടെക് ലാബ് പദ്ധതികളിൽ ഉൾപ്പെടുത്തി
വിന്യസിച്ച 440976 ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. 547.73
കോടി രൂപ മൂല്യമുള്ള ഉപകരണങ്ങൾക്കാണ് പൊതുമേഖലാ കമ്പനിയായ യുണൈറ്റഡ്
ഇന്ത്യാ ഇൻഷുറൻസ് കോർപ്പറേഷനുമായി ചേർന്ന് കൈറ്റ് ഇൻഷുറൻസ് പരിരക്ഷ
ഏർപ്പെടുത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും വിപുലമായ ഇൻഷുറൻസ് കവറേജ്
ഐ.ടി. ഉപകരണങ്ങൾക്ക് നൽകുന്നത്. കൈറ്റ് സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ വിതരണം
ചെയ്ത 114858 ലാപ്‌ടോപ്പ്, 66592 പ്രൊജക്ടർ, 4714
അധ്യാപകർക്ക് പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം
സർക്കാർ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിൽ നിലനിന്നിരുന്ന
സ്‌കൂളുകളിൽ കോമൺപൂളിൽ ഉൾപ്പെട്ടിട്ടുളള പൊതു വിദ്യാഭ്യാസ വകുപ്പിലെ
ഹൈസ്‌ക്കൂൾ അധ്യാപകർ/പ്രൈമറി വിഭാഗം അധ്യാപകർ/പ്രൈമറി വിഭാഗം
പ്രധാനാധ്യാപകർ എന്നിവരിൽ നിന്ന് 2020-2021 വർഷത്തെ ജില്ലാതല
സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബന്ധപ്പെട്ട വിദ്യാഭ്യാസ
ഉപഡയറക്ടർ ഓഫീസുകളിൽ 14 വൈകിട്ട് അഞ്ചിനു മുമ്പ് ഉചിതമാർഗ്ഗേണ ലഭ്യമാക്കണം.
Click Here for the Circular
GOVT ORDERS & CIRCULARS
- നൈതികം - മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികളെയും കാണിക്കുന്നതിനുള്ള നിര്‍ദ്ദേശം :
- Insurance coverage for ICT equipments supplied to school- Claim Form
- Application inviting for General Transfer – Junior Superintendent and equated categories
- Inviting service card for Junior Superintendent promotion
- മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങള്‍ക്കുള്ള പ്രത്യേക പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍
- SSLC 2020- CCTV & Furnitures Direction
- SSLC MODEL EXAMINATION FEBRUARY 2O2O -TIME TABLE (Revised)
- 8,9 ക്ലാസുകളിലെ IT വാര്‍ഷിക പരീക്ഷ നടത്തുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
- PSC പരീക്ഷാ നടത്തിപ്പിനായി വിദ്യാലയങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
Subscribe to:
Posts (Atom)