Wednesday, 10 January 2018

SSLC Examination 2018-Modification of Social Science Exam

   2018 മാര്‍ച്ചില്‍ നടക്കുന്ന പത്താംതരം പരീക്ഷയില്‍ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറില്‍ ഉള്ളടക്കഭാരവും പരീക്ഷാസമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. സാമൂഹ്യശാസ്ത്ര പരീക്ഷ ചോദ്യപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും.  രണ്ട് ഭാഗങ്ങള്‍ക്കും 40 വീതം സ്‌കോറുകളാണ് നല്‍കിയിരിക്കുന്നത്.  എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതണം. ബി വിഭാഗത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരമുണ്ട്. സാമൂഹ്യശാസ്ത്രത്തിന് രണ്ട് പാഠപുസ്തകങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.  ഇവയില്‍ നിന്നു തെരഞ്ഞെടുത്ത ഒമ്പത് അധ്യായങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന പന്ത്രണ്ട് അധ്യായങ്ങളെ രണ്ടിന്റെ ക്ലസ്റ്ററുകളായി തിരിച്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  ഈ ക്ലസ്റ്ററുകളില്‍ നിന്ന് കുട്ടിക്ക് ഒന്നുവീതം തിരഞ്ഞെടുത്ത് പൊതുപരീക്ഷയ്ക്കു വേണ്ടി പഠിക്കാന്‍ അവസരം ലഭിക്കും. ഇതിലൂടെ പഠനത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് ആറ് അധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷാ തയ്യാറെടുപ്പ് നടത്തുവാന്‍ കുട്ടികള്‍ക്ക് കഴിയും. വിശദാംശങ്ങള്‍ ചുവടെ ലിങ്കില്‍

New ICT Guidelines for Purchase of ICT Equipments

പൊതു വിദ്യാഭ്യാസ വകുപ്പ് -ഹൈടെക് സ്കൂള്‍ പ്രോജക്റ്റ് -പൊതു വിദ്യാഭ്യാസ വകുപ്പിലെ സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ആവശ്യമായ മുഴുവന്‍ ഐ.സി.ടി ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും  വിന്യസിക്കുന്നതിനും  പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാക്കി ഉത്തരവ് പുറപ്പെടുവിച്ചു . ഉത്തരവ് താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

Downloads
New ICT Guidelines for Purchase of ICT Equipments Go.No: 97/2018

Monday, 8 January 2018

കെ-ടെറ്റ് ഉത്തരസൂചികകള്‍ പ്രസിദ്ധീകരിച്ചു


2017 ഡിസംബര്‍ 28, 30 തീയതികളില്‍ നടന്ന കെ.ടെറ്റ് കാറ്റഗറി 1, 2, 3, 4 പരീക്ഷകളുടെ ഉത്തരസൂചികകള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് പരിശോധിക്കുന്നതിന് പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  ഉത്തരസൂചികകള്‍ സംബന്ധിച്ച് പരീക്ഷാര്‍ത്ഥികള്‍ക്ക് പരീതികളുണ്ടെങ്കില്‍ രേഖകള്‍ സഹിതം ജനുവരി 17 ന് മുമ്പ്  നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തില്‍ നല്‍കണം.

KTET DECEMBER 2017 ANSWER KEYS

GOVT ORDERS & CIRCULARS,

Sunday, 7 January 2018

അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന സ്കൂള്‍ തല ശില്പശാലയില്‍ പങ്കുവച്ച കാര്യങ്ങള്‍


UNIT 1

  • ആമുഖം
  • നമ്മുടെ വിദ്യാലയം കാഴ്ചപ്പാട്

UNIT 2
  • നിലവിലുള്ള മികവുകൾ പ്രശ്നങ്ങൾ
UNIT 3
  • പൊതുപദ്ധതികൾ

I കുട്ടിയെഅറിയൽ 
ലക്ഷ്യങ്ങൾ
  • എല്ലാകുട്ടികളുടെ കുടുംബപരവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങലുമായി ബന്ധപ്പെട്ട  വിവരങ്ങൾ ശാസ്ത്രീയമായി (ചോദ്യാവലി, ചെക്ക് ലിസ്റ്റ്) ശേഖരിക്കുക.
  • എല്ലാ കുട്ടികളുടെയും പഠന രീതി, പഠനവേഗത,വൈഭവങ്ങള്‍, പരിമിതികള്‍ ഇവശാസ്ത്രീയമായി കണ്ടെത്തുക
  • ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വക്തിഗതമായ പഠനരീതി, കഴിവുകൾ എന്നിവ തിരിച്ചറിഞ്ഞ് ശാക്തീകരിക്കുക
  • എല്ലാ കുട്ടികളുടെയും ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തുക
പ്രവര്‍ത്തനങ്ങൾ

ദേശീയ ശാസ്ത്ര ദിനാചരണം സ്കൂളുകളില്‍..


National Science Day Celebrations

‌ ദേശീയ ശാസ്ത്ര ദിനാചരണം സംഘടിപ്പിക്കുന്നതിന് ഗവ./എയ്ഡഡ് സ്കൂൾ/കോളേജ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്നു(10000-20000).  കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റ് ആണ് സഹായം നൽകുന്നത്. അപേക്ഷയും മാർഗ നിർദേശങ്ങളും കൗൺസിലിന്റെ സൈറ്റിൽ ലഭ്യമാണ്. ഫെബ്രുവരി 1-28 നുള്ളിൽ പരിപാടി സംഘടിപ്പിക്കണം. ജനുവരി 18നുള്ളിൽ പൂരിപ്പിച്ച അപേക്ഷകൾ KSCSTE യിൽ എത്തണം. പരിപാടിക്ക് ശേഷം റിപ്പോർട്ടും മറ്റ് രേഖകളും അയക്കുമ്പോൾ മാത്രമേ ധനസഹായം ലഭ്യമാകയുള്ളു. വിശദ്ദവിവരങ്ങൾക്കും ചുവടെ കാണുന്ന ലിങ്കില്‍ പോകുക

GOVT ORDERS & CIRCULARS

ACADEMIC MASTER PLAN NEW ORDER

Friday, 5 January 2018

LP തലത്തില്‍ തയാറാക്കിയ അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍


https://app.box.com/s/r67x2ovhvfc3e9hg57si2n7wmlaet7dv
തയാറാക്കി അയച്ചു തന്നത്:
ശുഹൈബ തേക്കില്‍
 Nallur  Narayana L.P.Basic school. feroke

ബ്ലോഗില്‍ പ്രസിദ്ധികരിക്കുന്നത് അതുപോലെ പകര്‍ത്തി എഴുതാന്‍ ശ്രമിക്കരുത്.  അവരവരുടെ സ്കൂ‍ൂള്‍ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് വൈവിധ്യം നിറഞ്ഞ പുതിയ പദ്ധതികള്‍/ ആശയങ്ങള്‍ കണ്ടെത്തി എഴുതണം.  
എങ്ങനെ എഴുതണം എന്ന് ധാരാളം പേര്‍ അന്വേഷിക്കുന്നതുകൊണ്ട്  ഒരു മാത്യക കാണുന്നതിന് വേണ്ടി മാത്രം പ്രസിദ്ധീകരിക്കുന്നു.

അധ്യാപകരുടെ സഹതാപാര്‍ഹ സ്ഥലം മാറ്റം: അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്‌കൂൾ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുളള അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2017 മാര്‍ച്ച് 31ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ആറ് മാസത്തിനുളളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം സ്‌കൂള്‍ പ്രധാനാധ്യാപകന്റെ ശുപാര്‍ശയോടുകൂടി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ ജനുവരി 25ന് വൈകിട്ട് അഞ്ചു വരെ നല്‍കാം.

എല്‍.എസ്.എസ് - യു.എസ്.എസ് പരീക്ഷ ഫെബ്രുവരി 24 ലേക്ക് മാറ്റി

നേരത്തെ ഫെബ്രുവരി 3 ആയിരുന്നു

Twinning Programme വിലയിരുത്തല്‍ ഫോര്‍മാറ്റ്


https://app.box.com/s/6q0lb8b8h2xipz2tyn25pizomr8h1g1p

STANDARD 7 BASIC SCIENCE UNIT 8


യൂണിറ്റ് 8 
പ്രാണവായുവും ജീവരക്തവും

 (തയാറാക്കിയത്: ലേര്‍ണിംഗ് ടീച്ചേഴ്സ് മലപ്പുറം)

STANDARD 7 BASIC SCIENCE UNIT 7

യൂണിറ്റ് 7
മര്‍ദം ദ്രാവകത്തിലും വാതകത്തിലും

Prepared By
Learning Teachers Malappuram

GOVT ORDERS & CIRCULARS

കലോല്‍സവം ഹൈടെക്കാക്കി കൈറ്റ്


    ജനുവരി 6 മുതല്‍ 10 വരെ തൃശൂരില്‍ വെച്ച് നടക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവവും ഹൈടെക് ആക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി.  രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രൂപത്തിലാക്കി. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക,  ടീം മാനേജര്‍മാര്‍ക്കുളള റിപ്പോര്‍ട്ടുകള്‍, സ്റ്റേജുകളിലെ വിവിധ ഇനങ്ങള്‍, ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള  ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്‌കോര്‍ഷീറ്റ്, ടാബുലേഷന്‍  തുടങ്ങിയവ തയ്യാറാക്കുന്നതും പോര്‍ട്ടല്‍ വഴിയായിരിക്കും. വെബ് പോര്‍ട്ടല്‍ വഴി മത്സര ഫലങ്ങള്‍ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ തത്സമയം അറിയാന്‍ കഴിയും. www.live.schoolkalolsavam.in ല്‍ പ്രധാനപ്പെട്ട പത്തോളം വേദികളിലെ പ്രോഗ്രാമുകള്‍ ലൈവായി കാണാം.

Tuesday, 2 January 2018

മികവിന്റെ പാതയും അക്കാദമിക മാസ്റ്റര്‍ പ്ലാനും

ഡോ.ടി.പി.കലാധരന്‍

അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ പരിഗണനാ മേഖലകളില്‍ എന്തെല്ലാം വരും? അതു പരിചയപ്പെടുത്തുന്നതില്‍ തെറ്റില്ല. പക്ഷേ അവസാന വാക്കെന്ന രീതിയില്‍ പലരും മേഖലകള്‍ നിര്‍ദേശിക്കുന്നു. അതു പാടില്ല എന്നാണ് എന്റെ അഭിപ്രായം. കുറേ സാധ്യതകള്‍ ആലോചിക്കാം. പങ്കിടാം എന്നതില്‍ കവിഞ്ഞ് അയവില്ലാത്ത ചട്ടക്കൂടുകളും നിര്‍ദേശിക്കുന്നത് ഒഴിവാക്കണം.

മികവിന്റെ പാത
സര്‍വശിക്ഷാ അഭിയാന്‍ തയ്യാറാക്കിയ മികവിന്റെ പാത എന്ന പ്രബന്ധസമാഹാരം പുതുവര്‍ഷത്തിലാണ്വി ദ്യാലയങ്ങളിലെത്തുന്നത്. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഇത് സഹായകമാകുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി സന്ദേശത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. എസ് എസ് എ സംഘടിപ്പിച്ച ദേശീയസെമിനാറില്‍ അവതരിപ്പിച്ച കാര്യങ്ങളില്‍ ചിലത് ഈ വര്‍ഷം സംസ്ഥാനതലത്തില്‍ വ്യാപിപ്പിച്ചിരുന്നു. അതിലൊന്നാണ് ക്ലാസ് ലൈബ്രറി , മറ്റൊന്ന് സ്വയം സന്നദ്ധ അധ്യാപകക്കൂട്ടായ്മയാണ്. ഇതു സൂചിപ്പിക്കുന്നത് പ്രബന്ധങ്ങളില്‍ നിന്ന് കാമ്പുളള പ്രവര്‍ത്തനപദ്ധതി രൂപീകരിക്കാനാകുമെന്നാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് കരുത്തേകുന്നവ.മികവിന്റെ പാതയില്‍ ന്യൂപ്പ നിര്‍ദേശിച്ച വിദ്യാലയഗുണതാ രേഖയുടെ (ശാലാസിദ്ധി) മേഖലകളെ ആധാരമാക്കിയാണ് അക്കാദമിക അന്വേഷണമാതൃകകള്‍ പരിചയപ്പെടുത്തുന്നത്.


1.വിദ്യാലയവിഭവങ്ങള്‍
2.പഠനബോധനതന്ത്രങ്ങളും അവയുടെ വിലയിരുത്തലും
3.പഠനപുരോഗതി , പഠനനേട്ടം, വികാസം
4.അധ്യാപകപ്രവര്‍ത്തനങ്ങളും തൊഴില്‍ ശേഷീ വികാസവും
5.വിദ്യാലയനേതൃത്വവും സ്ഥിതിപരിപാലനവും
6.ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ
7.സക്രിയസമൂഹപങ്കാളിത്തം