
തയാറാക്കിയത്:
ശ്രീമതി തസ്നീം ഖദീജ.എം
ഫാറൂഖ് കോളേജ്, കോഴിക്കോട്

പ്ലസ് ടു പരീക്ഷാ ഫലം മേയ് 22 ന് പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഓഫ് എക്സാമിനേഷൻസ് ഓഫീസ് അറിയിച്ചു. നേരത്തെ പരീക്ഷാഫലം മേയ് 21 വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിക്കും.
പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക്
www.keralaresults.nic.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in എന്നിവ വഴി ഫലം പരിശോധിക്കാം. ഈ വെബ്‌സൈറ്റുകൾക്ക് പുറമെ PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. ഇത്തവണ 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയുമാണ് നടന്നത്.
വിഎച്ച്എസ്ഇ ഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകൾ വഴി അറിയാം. ഇതിനുപുറമെ PRD Live മൊബൈല്‍ ആപ്പിലും പരീക്ഷാ ഫലം ലഭ്യമാകും.
______________________________
തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
രണ്ടാഴ്ചത്തെ സ്കൂൾ ടൈംടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രണ്ടാം ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള ക്ലാസുകൾക്കാണ് ഈ മാർഗ്ഗ നിർദ്ദേശങ്ങൾ. നിയമബോധം, വ്യക്തി ശുചീത്വം, പരിസര ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെയുള്ള അവബോധം, സൈബർ അവബോധം, പൊതുനിരത്തിലെ നിയമങ്ങൾ തുടങ്ങിയവയാണ് ഈ മാർഗ്ഗ നിർദ്ദേശത്തിൽ ഉൾപ്പെടുന്നത്. ജൂൺ 3 മുതൽ 13 വരെ സർക്കുലർ അനുസരിച്ചുള്ള ക്ലാസുകൾ നടത്തണം. ദിവസവും 1 മണിക്കൂർ ഇതിനായി മാറ്റി വയ്ക്കണമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് ക്ലാസ്സിലും ക്യാമ്പസ്സിലും സങ്കോചമില്ലാതെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭദിനങ്ങളില്‍ ഉണ്ടാക്കേണ്ടത്. ഏത് ദിവസം ഏത് തീം നടപ്പാക്കണം എന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. അത് പ്രകാരം നടത്തണം.
ഓരോ ദിവസത്തേയും തീം താഴെപ്പറയുന്ന പ്രകാരമാണ്:
1. Added a limit to the HRA auto-calculation for basic pay above Rs. 100000.
ദിവസവേതന / കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു കൊണ്ടും പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തികൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു.

Daily Wage New Revised Rate from 01/04/2025
LP/UP = 1010
HS = 1160
HSS Junior = 1270
HSS Senior = 1530
Part Time Teacher (LP/UP) = 770
Part Time Teacher (HS) = 800