Monday, 1 January 2018

STANDARD 6 BASIC SCIENCE UNIT 8

തിങ്കളും താരങ്ങളും
യൂണിറ്റ് 8

 (തയാറാക്കിയത്: ലേര്‍ണിംഗ് ടീച്ചേഴ്സ് മലപ്പുറം)
 

STANDARD 5 BASIC SCIENCE UNIT 8

അകറ്റിനിര്‍ത്താം രോഗങ്ങളെ
 യൂണിറ്റ് 8
 (തയാറാക്കിയത്: ലേര്‍ണിംഗ് ടീച്ചേഴ്സ് മലപ്പുറം)

Saturday, 30 December 2017

SSLC Exam March 2018 : Sampoorna / iExAMs Help File


2018 ജനുവരി 12നകം സംപൂര്‍ണ്ണയിലെ  iExAMs ലിങ്കിലൂടെ  SSLC എ ലിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ക്ലാസ് അദ്ധ്യാപകരും, പ്രധാനാധ്യാപകരും പൂർത്തീകരിക്കേണ്ടതുണ്ട് .നിലവില്‍ പല വിദ്യാലയങ്ങളിലും പ്രധാനാധ്യാപരുടെ ഒരു യൂസര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഈ യൂസര്‍ ഉപയോഗിച്ചാവും എല്ലാ ക്ലാസ് അധ്യാപകരും പ്രവേശിക്കുക അതിനാല്‍ ആദ്യം തന്നെ പ്രധാനാധ്യാപകരുടെ ലോഗിന്‍ പാസ് വേര്‍ഡ് മാറ്റുകയും ക്ലാസ് അധ്യാപകര്‍മാരെ പ്രത്യേകം യൂസര്‍മാരാക്കുകയും വേണം അതിനു ശേഷമാണ് സംപൂര്‍ണ്ണയിലെ iExAMs- An Exam Portal എന്ന ലിങ്കിലൂടെ വിവരങ്ങള്‍ നല്‍കാന്‍. ഈ പ്രവർത്തനങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സഹായിക്കുന്ന ഹെൽപ് ഫയൽ SITC FORUM PALAKKAD തയ്യാറാക്കിയിട്ടുണ്ട്.താഴെ നൽകിയിട്ടുള്ള ലിങ്കിൽ നിന്നും  A List Training.odp File /A List Training.pdf ഫയലുകൾ ഡൌൺലോഡ് ചെയ്യാം.
 
DOWLOADS

GIS.SLI.പാസ്സ്ബുക്ക് വിവരങ്ങള്‍ വിശ്വാസ് സൈറ്റില്‍ 31/12/17മുമ്പ് ഡാറ്റാ എന്ട്രി ചെയ്യേണ്ടതാണ്

GOVT ORDERS & CIRCULARS

Wednesday, 27 December 2017

ഓഖി ദുരിതാശ്വാസ നിധി DDOമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

1. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് SPARK ൽ നിന്നും കുറവ് ചെയ്യുന്ന തു ക അതത് DDO മാരുടെ Spl.TSB അകൗണ്ടിലേക്കാണ് ക്രഡിറ്റ് ആകുന്നത്.

2 . ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആകുന്ന 799011400003321 എന്ന അകൗണ്ടിലേക്ക് Credit ചെയ്യുന്നതിനായി പ്രസ്തുത തുകയ്ക്കുള്ള Spl TSB ചെക്ക് കൂടി ബില്ലിനൊപ്പം തരേണ്ടതാണ്.

3. ചെക്കിന്റെ പിറക് വശത്ത് Please transfer Credit to     799011400003321 എന്ന് എഴുതി ഒപ്പ് വെക്കേണ്ടതാണ്.

4 എല്ലാ DDO മാരും ബില്ലുകൾ Process ചെയ്യുന്നതിന് മുമ്പ് അവരവരുടെ Spl.TSB a/c നമ്പർ  ശരിയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.(Spl.TSB A/C നമ്പർ 7    14  എന്ന് തുടങ്ങുന്നതാണ്.)

5 . ബില്ലിന് മുകളിൽ നിങ്ങളുടെ SPL.TSB A/C നമ്പർ എഴുതേണ്ടതാണ്.

അധ്യാപകരുടെ അന്തര്‍ ജില്ല സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2017 -18 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.      ഓണ്‍ലൈന്‍ മുഖേനെയാണ് അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.  ഡിസംബര്‍ 26 മുതല്‍ 2018 ജനുവരി 10 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം.  വിശദാംശങ്ങള്‍ക്കും അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിനും www.transferandpostings.in, www.education.kerala.gov.in സന്ദര്‍ശിക്കുക.

Monday, 25 December 2017

Learn English ....


മലപ്പുറം അറയ്ക്കല്‍ പുള്ളിത്തറ, എ.എം.എല്‍.പി. സ്കൂളിലെ അമ്പിളി ടീച്ചറുടെ മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മലയാളം വലിയ പ്രശ്നം ഇല്ല.... എന്നാല്‍ ഇംഗ്ഗീഷ് അവരെ സംബന്ധിച്ച് കീറാമുട്ടിയായി ടീച്ചറിന് അനുഭവപ്പെട്ടു. അങ്ങനെ   അതിനായി പ്രത്യേക  പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.  അത് ഒരു ഗവേഷണ  പ്രവര്‍ത്തനമായി ക്ലാസ് തലത്തില്‍  ചെയ്യാന്‍ ഉറച്ചു.  ആദ്യ ഘട്ടമായി കുറച്ച് വായനക്കാര്‍ഡുകള്‍ നിര്‍മ്മിക്കുകയായിരുന്നു ടീച്ചര്‍ ചെയ്തത്.  അതിനായി  സ്കൂ‍ൂളിലെ രക്ഷിതാക്കളായ അമ്മമാരെ പങ്കെടുപ്പിച്ച് സഹ അധ്യാപകരുടെയും പങ്കാളിത്തത്തോടെ വായനക്കാര്‍ഡ് നിര്‍മ്മാണം നടത്തി.   
 

DOWLOAD READING CARDS
READING CARDS (SET 2)


 

തുടര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
1. ഇംഗ്ലീഷ് പത്ര വാര്‍ത്ത
2. ക്ലാസ് പത്ര വാര്‍ത്ത നിര്‍മ്മാണം
3. ഇംഗ്ലീഷ് വായനക്കുറിപ്പ്
4. ഇംഗ്ലീഷ് ലൈബ്രറി  തുടങ്ങിയവയാണവ

അക്കാദമിക് മാസ്റ്റർ പ്ലാൻ -- 2017 (അറബിക്)

എ.വി.എൽ.പി സ്കൂൾ,  പെരുന്തല്ലൂർ


1  നല്ല വായന
ലക്ഷ്യം:  മുഴുവൻ കുട്ടികളും ലഘു വാക്യങ്ങൾ വായിക്കാൻ സാധിക്കണം

പ്രവർത്തനം - 1
................................

തിരഞ്ഞെടുത്ത ലളിതമായ 101 പുസതക അറബിക് ലൈബ്രറി 

30 അറബി കഥ ബുക്ക്
20 അറബിചിത്രകഥബുക്ക്
20 അറബി കൊച്ചു പദ്യ ബുക്ക്
30  ലേഖന (വിവരണ) ബുക്ക്
1 അറബി ക്വിസ്സ് ബുക്ക്

സമാഹരണ സ്‌റോതസ്
...................

ഓരോ ബുക് കുട്ടികളോട് സംഭാവന ചെയ്യുക

അദ്ധ്യാപകന്റേയും നാട്ടിലെ റിട്ടയർ ചെയ്ത അറബി ഭാഷയെ പഠിച്ച / പഠിപ്പിച്ച ഗൃഹ സന്ദർശനത്തിലൂടെ സമാഹരിക്കുക.

മറ്റേതേങ്കിലും സ്പോൺ ഷർഷിപ്പിലൂടെ പണം സമാഹരിച്ച്  ബുക്കുകൾവാങ്ങുക

പ്രവർത്തനം: 2

സ്പാർക്കിൽ ഓഖി ഡിഡക്ഷൻ സംബന്ധിച്ച്


Menu: Salary Matters--Ockhi Relief Contribution Details
ഈ മെനു എടുക്കുമ്പോൾ എംപ്ലോയീയെ സെലക്ട് ചെയ്യാൻ ഓപ്ഷൻ വരും ..
അവിടെ രണ്ടു തരത്തിലുള്ള ഓപ്‌ഷൻ കാണും..(Compo Box)

ഓപ്ഷൻ 1. No of days
കുറഞ്ഞത് ഒരു ദിവസത്തെ ശമ്പളമെങ്കിലും ശമ്പളത്തിൽ നിന്നും കൊടുക്കാം കൂടിയത് എത്ര ദിവസം വേണമോ അതും കൊടുക്കാം.Default ആയി അവിടെ കാണുന്നത് രണ്ട് ദിവസത്തെ ശമ്പളമാകും

ഓപ്ഷൻ 2. Fixed amount

അവിടെ നമുക്ക് ഇഷ്ടമുള്ള തുക എൻ്റർ ചെയ്ത് കൊടുക്കാം
വലതു വശത്തായി update ബട്ടൻ കാണും. update ക്ലിക്ക് ചെയ്താൽ ഈ തുക സേവ് ചെയ്യപ്പെടും, ഡിഡക്ഷനിൽ ഈ തുക വരും..ശമ്പള ബില്ലിൽ ഈ തുക പ്രതിഫലിക്കും. External recovery ആയിട്ടാവും ഡിഡക്ഷനിൽ ഇതു കാണുക.. ശമ്പള ബില്ലിനൊപ്പം ഷെഡ്യൂളും ലഭിക്കും...

കാലിഡോസ്കോപ്പ്


click here to Download

DIET Malappuram തയ്യാറാക്കിയ കാലിഡോസ്കോപ്പ് എന്ന UP ശാസ്ത്രാധ്യാപകർക്കുള്ള കൈപ്പുസ്തകം

Sunday, 24 December 2017

ഓട്ടിസത്തിന് ചികിത്സയേക്കാള്‍ വേണ്ടത് പരിപാലനം


https://app.box.com/s/2zrhxg2sx30x0uxa0xx36g1zcl2cljxt 
click here to Downlaod

തയാറക്കിയത്:
ശുഹൈബ തേക്കില്‍
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ ferke

 

OCKHI Disaster Relief Fund : SPARK Deduction from Salary

   മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കു സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം. ചീഫ് സെക്രട്ടറി ശ്രീ.കെ.എം.ഏബ്രഹാമിന്റെ സാന്നിധ്യത്തിൽ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണു തീരുമാനം. രണ്ടു ദിവസത്തെ ശമ്പളമാണു സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ എത്ര തുകയും സ്വീകരിക്കും. ശമ്പളത്തിൽനിന്നു പിടിക്കേണ്ട തുക എത്രയെന്നു ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫിസർമാരെ അറിയിക്കണം. തിരുവനന്തപുരം ട്രഷറിയിൽ ഓഖി ദുരിതാശ്വാസത്തിനുവേണ്ടി ആരംഭിച്ച  പ്രത്യേക അക്കൗണ്ടിലാണ് ഈ സംഭാവന നിക്ഷേപിക്കുക.

    സംഭാവന തുകക്കൊപ്പം, ജീവനക്കാരുടെ സമ്മതപത്രവും നല്‍കേണ്ടതുണ്ട്  അനുമതി കത്തിൻറെ അഭാവത്തിൽ, സ്പാർക്ക് വഴി രണ്ടു ദിവസം ശമ്പളം കുറയ്ക്കാൻ അവർ തയ്യാറാണെന്ന ധാരണയോടെ  കുറയ്ക്കും. ദുരിതാശ്വാസ നികുതിയുമായി ബന്ധപ്പെട്ട സംഭാവനകളെല്ലാം ആദായ നികുതി ഇളവുകൾക്ക് അർഹയുണ്ടായിരിക്കും. മുഖ്യമന്ത്രി ദുരന്തനിവാരണ ഫണ്ടിനുള്ള സംഭാവനക്ക്, ഐ-ടി നിയമം, വകുപ്പ് 80G (2) (III) അനുസരിച്ച് നികുതി 100 ശതമാനം ഒഴിവാക്കും.സമ്മതപത്രവും കൂടുതല്‍ വിവരങ്ങളും ഡൌണ്‍ലോഡസില്‍ നല്‍കിയിരിക്കുന്നു
All the heads of the departments are directed to authorize the Drawing and Disbursement Officers concerned to remit this amount to STSB – 799011400003321, District Treasury, Thiruvananthapuram, the head of account opened specially for the Okhi disaster relief victims. Also, it can be remitted in person in Ac. No.67319948232, State Bank of India, City Branch, Thiruvananthapuram. IFSC code – SBIN0070028.

ഓഖി ചുഴലിക്കാറ്റ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ഉത്തരവുകള്‍

വിദ്യാരംഗം സംസ്ഥാന സർഗോത്സവം

2017 ഡിസംബർ 27, 28, 29, 30 കോഴിക്കോട് നടക്കാവ് ഗേൾസ് Hടടൽ നടക്കും.  തലേ ദിവസം എത്തുന്നവർ ഡിസംബർ 20ന് മുമ്പായി വിവരം അറിയിക്കണം.  പെൺകുട്ടികൾക്കും വനിതാ എസ്കോർട്ടിംഗ് ടീച്ചേഴ്സിനും താമസ സൗകര്യം നടക്കാവ് സ്കൂളിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ആൺ കുട്ടികൾക്കും അധ്യാപകർക്കും മോഡൽ Hടs ൽ (മാനാഞ്ചിറ) ആണ് താമസ സൗകര്യം.  ജില്ലാ കൺവീനർമാർക്ക് പ്രത്യേക താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  എസ്കോർട്ടിംഗ് ടീച്ചേഴ്സിന്റെ പേരു വിവരങ്ങൾ 20 ന് നൽകേണ്ടതാണ്.27 ന് രാവിലെ നേരത്തെ എത്തുന്നവർക്ക് പ്രഭാത ഭക്ഷണം ഉണ്ടായിരിക്കും'

സ്വച്ഛ് വിദ്യാലയം പദ്ധതി : അപേക്ഷ ക്ഷണിച്ചു

2017- ഡിസംബർ 24

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മൗലനാ ആസാദ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെ സ്വച്ഛ് വിദ്യാലയം പദ്ധതി പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളിലും മദ്രസകളിലും ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. 

  •  സ്വന്തമായി സ്ഥല സൗകര്യമുള്ളവര്‍ക്കും വര്‍ഷത്തേക്ക് വാടകയ്ക്ക് സ്ഥലവും കെട്ടിടവും ഉള്ളവര്‍ക്കും അപേക്ഷിക്കാം.  
  • 200 കുട്ടികളെങ്കിലും പഠിക്കുന്ന അംഗീകൃത മദ്രസകള്‍ ആയിരിക്കണം.  സ്കൂളുകളിൽ 25% ന്യൂനപക്ഷ വിദ്യാർത്ഥികൾ ഉണ്ടായിരിക്കണം .
  • അപേക്ഷകര്‍ ടോയിലെറ്റിന്റെ ആവശ്യകത ആണ്‍/പെണ്‍ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കണം.  അപേക്ഷ ഫോമുകള്‍, പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്നിവ www.maef.nic.in,  എന്ന സൈറ്റില്‍ ലഭിക്കും.

GOVT ORDERS & CIRCULAR

GOVT ORDERS & CIRCULARS

ഓഖി ചുഴലിക്കാറ്റ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ഉത്തരവുകള്‍

Thursday, 21 December 2017

20-12-17 ന് നടന്ന കോൺഫറൻസിൽ ബഹു വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നിർദ്ദേശിച്ച കാര്യങ്ങൾ

1 സ്വച്ഛ ഭാരത് പുരസ്കാരത്തിനുള്ള അപേക്ഷ ഓൺലൈനായി 27-12-17 ന് മുമ്പായി അപ് ലോഡ് ചെയ്യണമെന്ന് അറിയിക്കുന്നു.
2 അക്കാദമിക് മാസ്റ്റർ പ്ലാൻ നിശ്ചിത സമയത്തിനകം തന്നെ പൂർത്തിയാക്കണം .അതിന്റെ ഒരു കോപ്പി ബന്ധപ്പെട്ട ആഫീസർക്ക് നല്ലേണ്ടതാണ്.
3 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള  വിദ്യാലയങ്ങളിൽ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടതാണ്.
4 സ്കൂൾ കെട്ടിടങ്ങളുടെ നവീകരണത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണം
5 ഹൈടെക് ക്ലാസ്സുമുറികളുടെ നിർമ്മാണം വേഗത്തിലാകണം
6 ജൈവവൈവിധ്യ പാർക്കുകളുടെ നിർമ്മാണം ഇതുവരെ തുടങ്ങാത്തവർ ഉടനെ തുടങ്ങണം.
7 ടാലന്റ് ലാബിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം
8 ശ്രദ്ധയുടെ മൊഡ്യൂളുകൾ അധിക സമയം കണ്ടെത്തി പൂർത്തികരിക്കണം
9 മലയാളത്തിളക്കം മെച്ചപ്പെടുത്തണം
10 ക്രിസ്മസ് പരീക്ഷ കഴിഞ്ഞ ശേഷം ക്ലാസ്സ് പി ടി എ നടത്തണം.
11 പഠനത്തിൽ പിന്നാക്കം നില്ക്കു ന്ന കുട്ടികളെ കണ്ടെത്തി " ശ്രദ്ധ" യിലൂടെ മുന്നോട്ടു കൊണ്ടുവരണം
12 ജൈവവൈവിധ്യ പാർക്കുകളുടെ ഫണ്ട് ചെലവഴിക്കണം
13 പ്ലാൻ ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കണം

Wednesday, 20 December 2017