Wednesday, 28 February 2018

ഗണിത പരീക്ഷ വിജയിക്കാന്‍...


എസ്.എസ്.എല്‍.സി  ഉള്‍പ്പെടെ വിവിധ ഗണിത പരീക്ഷ എഴുതാന്‍ പോകുന്ന കൂട്ടുകാര്‍ക്ക് സഹായകരമായ ഒരു കുറിപ്പ്
https://drive.google.com/file/d/0B_1hOUmDIPEOeUxpeGxWbmc3RkhCWXFya0pEZEFacDFmdzZV/view?usp=sharing

തയാറാ‍ക്കിയത്: 
ശ്രീമതി. ശുഹൈബ തേക്കില്‍
നല്ലൂ‍ൂര്‍ നാരായണ എല്‍.പി.ബേസിക് സ്കൂള്‍, ഫെറൂക്ക്

വിദ്യാലയങ്ങളിൽ മികച്ച ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന് അവാർഡ്

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം പദ്ധതിയിൽജില്ലാ സംസ്ഥാന­തലത്തിൽ  മികച്ച ജൈവവൈവിദ്ധ്യ ഉദ്യാനങ്ങൾക്ക് അവാർഡ് നല്കുന്നതിന് സർക്കാർ തീരുമാനിച്ചു. ജില്ലാതലത്തിൽ ഒന്ന്രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതവും സംസ്ഥാനതലത്തിൽ യഥാക്രമം 50,000, 30,000, 20,000 രൂപ വീതവും സമ്മാനമായി നല്കും. അവാർഡിന് പരിഗണിക്കേണ്ട മാനദണ്ഡ­ങ്ങളും സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2018 മാർച്ച് 3 ന് മുമ്പായി അവാർഡിനുള്ള അപേക്ഷകൾപൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭ്യമാക്കേണ്ടതാണ്.

Provisional List For Inter District Teacher Transfer (2017- 2018) published

https://www.transferandpostings.in/idt_2018/index.php/welcome/rankList

Issuance of LPC in respect of Gazetted Officers on transfer/promotion to Accountant General- Instructions

Government introduced one office one DDO system for the disbursement of salary and other entitlements of all state Government employees including Gazetted Officers. Now the Accountant General sends pay slip directly to the DDOs concerned and the salary bill of Gazetted Officers are also being prepared by the DDOs concerned based on the same. Now it has been brought to notice of Government that DDOs are not promptly sending the LPCs of Gazetted Officers to the Accountant General on their transfer or promotion. But the Accountant General sends pay slips to new DDO based on the RTC submitted by the Gazetted officers, without waiting for the LPCs.more details circular in Download Link ;

Tuesday, 27 February 2018

ലിറ്റില്‍ കൈറ്റ്സില്‍ 1955സ്കൂളുകള്‍ ; കുട്ടികള്‍ക്ക് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളില്‍ രൂപീകൃതമാകുന്ന'ലിറ്റില്‍ കൈറ്റ്സ് ' ഐടി ക്ലബുകള്‍രൂപീകരിക്കാന്‍ 1955 സ്കൂളുകള്‍ക്ക് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) അംഗീകാരം നല്‍കി. സ്കൂളുകളുടെ പട്ടിക www.kite.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുത്ത ഈ സ്കൂളുകളില്‍ ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാര്‍ച്ച് 1 വരെ ക്ലബിലെ അംഗത്വത്തിന് അപേക്ഷ നല്‍കാം. മാര്‍ച്ച് 3ന് അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ പട്ടിക മാര്‍ച്ച് 10 നകം പ്രസിദ്ധീകരിക്കാനും, ഏപ്രില്‍ മാസം ആദ്യ ക്യാമ്പ് നടത്താനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

ഹാര്‍‍‌‍ഡ്‍വെയര്‍, ഇലക്ട്രോണിക്സ്,അനിമേഷന്‍, സൈബര്‍ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈല്‍ ആപ് നിര്‍മ്മാണം, പ്രോഗ്രാമിംഗ്,റോബോട്ടിക്സ്, ഇ-ഗവേണന്‍സ്,വെബ് ടിവി തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് പ്രത്യേക വൈദഗ്ദ്ധ്യം നല്‍കുന്നതാണ് 'ലിറ്റില്‍ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികള്‍ക്കായി പരിശീലനങ്ങള്‍ക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകള്‍, ക്യാമ്പുകള്‍,ഇന്‍ഡസ്ട്രി വിസിറ്റുകള്‍ എന്നിവ സംഘടിപ്പിക്കും. സ്കൂളുകളിലെ ഹാര്‍ഡ്‍വെയര്‍ പരിപാലനം,രക്ഷാകര്‍ത്താക്കള്‍ക്കുള്ള കമ്പ്യൂട്ടര്‍ സാക്ഷരത, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്ട്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കല്‍, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിര്‍മ്മാണം, സ്കൂള്‍തല വെബ് ടിവികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്സ് ക്ലബുകള്‍ സംഘടിപ്പിക്കും. മികച്ച സ്കൂളുകള്‍ക്കും ക്ലബംഗങ്ങള്‍ക്കും അംഗീകാരങ്ങള്‍ നല്‍കും.

കുട്ടികള്‍ സ്കൂളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യൂണിറ്റ് അനുവദിച്ച സ്കൂളിലെ നോട്ടീസ് ബോര്‍‍ഡില്‍ അപേക്ഷാഫോം മാതൃക പബ്ലിഷ്  ചെയ്യണം .
 

GOVT ORDERS & CIRCULARS

GOVT ORDERS & CIRCULARS

Monday, 26 February 2018

SELECTED IT EXAM SPECIAL VIDEOS

പത്താംക്ലാസിലെ ഐ.ടി പരീക്ഷയ്ക്കുതയ്യാറെടുക്കുന്നവര്‍ക്കുവേണ്ടി തെരഞ്ഞെടുത്ത പ്രാറ്റിക്കല്‍ ചോദ്യങ്ങള്‍
തയാറാക്കി അയച്ചു തന്നത്:  
കല്ലപാഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകനും പ്രേക്ഷകര്‍ക്ക് സുപരിചിതനും ആയ ശ്രീ സുഷീല്‍ കുമാര്‍ സാര്‍.
 
ICT EXAM SPECIAL(SSLC)
 

STD 10 - ICT MODEL QUESTIONS 2018


1. INKSCAPE MODEL QUESTION 2018 FIRST AID
https://www.youtube.com/watch?v=PpsIav6lcwU
2.INKSCAPE TWO ROUNDS
https://www.youtube.com/watch?v=24xwqApGEc4
3.INKSCAPE LOGO
https://www.youtube.com/watch?v=TNqazN4wwu8
4. INKSCAPE MODEL QUESTION 2018 MOUSE
https://www.youtube.com/watch?v=mPnzT8hgPfA
5.DATA BASE MODEL QUESTION 2018
https://www.youtube.com/watch?v=nMxyuDzaskw
6. PYTHON GRAPHIC MODEL QUESTION SSLC - 2018
https://www.youtube.com/watch?v=f17JUWSTn5k
7.
SSLC ICT MODEL QUESTION, INKSCAPE U TURN
https://www.youtube.com/watch?v=FJRShx7IPlo&t=125s
8. INKSCAPE - MODEL QUESTION 2018 NATIONAL GREEN CORPS
https://www.youtube.com/watch?v=RO959O9Dysg
9. SUNCLOCK MODEL QUESTION SSLC-2018
https://www.youtube.com/watch?v=Djrk3KxXtEI
10. SUNCLOCK MODEL QUESTION 2018
https://www.youtube.com/watch?v=wudvfW7wYd8
STD 10 - ICT MODEL QUESTIONS 2017


Saturday, 24 February 2018

LSS - USS ACTIVITIES

USS ACTIVITIES


courtesy: DIET Thiruvanathapuram

LSS - USS പരീക്ഷ കഴിയുമ്പോള്‍..

കേവലം ഒരു മത്സര പരീക്ഷ അല്ല ഇന്ന് എല്‍.എസ്.എസ്., യു എസ്.എസ് പരീക്ഷ.  
പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൌതിക സൌകര്യങ്ങളിലും  അക്കാദമിക കാര്യങ്ങളിലും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുമ്പോള്‍ നമ്മുടെ വിദ്യാലയങ്ങളിലെ മികവുകളുടെ ഒരു ദര്‍പ്പണമാണ് ഇന്ന് ഇത്തരം വിജയങ്ങള്‍.  പല വിദ്യാലയങ്ങളും  തങ്ങളുടെ അകാദമിക മികവിന്റെ മകുടോദാഹരണമായി ചൂണ്ടിക്കാട്ടുന്നതും ഇത് തന്നെ.  ആ നിലയില്‍ വളരെ മികച്ച ഓണ്‍ലൈന്‍ പരിശീനമാണ് ഇത്തവണയും മെന്‍ഡേഴ്സ് കേരള ബ്ലോഗ് ഒരുക്കിയത്.  ഇതുവരെ ലഭ്യമായ എല്ലാ ചോദ്യശേഖരങ്ങളും, മാത്യക ചോദ്യപേപ്പറുകളും പരീക്ഷ വിജ്ഞാപനം വന്ന നാള്‍ മുതല്‍ ബ്ലോഗില്‍ ലഭ്യമാക്കി.  

      കൂ‍ൂടാതെ 2018 ഫെബ്രുവരി 17ന്  സംസ്ഥാനമൊട്ടുക്ക്  മെന്‍ഡേഴ്സ് കേരള, കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിന്റെ സഹായത്തോടെ ഒരു പൊതു പരീക്ഷയ്ക്ക് സമാനമായ രീതിയില്‍ മികച്ച നിലവാരത്തില്‍ മാത്യകാ പരിക്ഷയും നടത്തി.  ഓണ്‍ലൈന്‍ രജിസ്റ്റട്രേഷനിലൂടെ  നടത്തിയ ഈ പരീക്ഷ ഏകദേശം 30,000 നു മേല്‍ കുട്ടികള്‍ എഴുതിയതായി കണക്കാക്കുന്നു.  

ഈ വര്‍ഷവും, മുന്‍ വര്‍ഷവും മെന്‍ഡേഴ്സ് കേരള ബ്ലോഗിന് ഇത്തരത്തില്‍ ഒരു പരീക്ഷ സംഘടിപ്പിക്കാന്‍ ചേദ്യപേപ്പര്‍ നിര്‍മ്മിച്ച് നല്‍കിയ എറണാകുളം കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിലെ അധ്യാപക സുഹ്യത്തുക്കള്‍ (വിശിഷ്യാ പൌലേസ് മാഷ്), നാലാം ക്ലാസിലെ   പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി (മലയാളം, പരിസരപഠനം) പൊതു വിജ്ഞാന ചോദ്യശേഖരം നിര്‍മ്മിച്ച് നല്കിയ കോഴിക്കോട് വേങ്ങേരി യു.പി.എസ് അധ്യാപിക ശ്രീമതി: അമ്പിളി സതീഷ്,  ഈ ചോദ്യങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മലപ്പുറം
കാരാട് ജി.എല്‍.പി.എസ്  അധ്യാപിക ശ്രീമതി. തസ്നിം ഖദീജ,  സുപ്രഭാതം ദിന പത്രത്തിന് വേണ്ടി തയാറാക്കിയ മാത്യക ചോദ്യങ്ങള്‍ അയച്ചു തന്ന കോഴിക്കോട്   ഫെറൂക്ക്,  നല്ലൂ‍ൂര്‍ നാരായണ എല്‍.പി.ബേസിക് സ്കൂള്‍ അധ്യാപിക ശ്രീമതി. ശുഹൈബ തേക്കില്‍ എന്നിവരോടും മെന്‍ഡേഴ്സിന്റെ നന്ദി അറിയിക്കുന്നു.

     ഒപ്പം  ബ്ലോഗിലെ  അറിയിപ്പുകള്‍ വിശ്വാസപൂര്‍വം ഏറ്റെടുത്ത് നമ്മുടെ കുട്ടികള്‍ക്കും പൊതു വിദ്യാലയങ്ങളുടെ യശസ്സിനും വേണ്ടി അവധി ദിവസങ്ങള്‍ പോലും ചെലവഴിച്ച് മാത്യക പരീക്ഷയും പരിശീലനങ്ങളും നല്‍കിയ അധ്യാപകര്‍,  വിവിധ ജില്ലകളിലെ എച്ച്.എം ഫോറം,  ബി.ആര്‍.സികള്‍, സി.ആര്‍.സികള്‍, അധ്യാപക കൂട്ടയ്മകള്‍ എന്നിവര്‍ക്കും മെന്‍ഡേഴ്സ് കേരളയുടെ നന്ദി...

സ്നേഹപൂര്‍വം,
ജതീഷ് തോന്നയ്ക്കല്‍
അഡ്മിന്‍, 
മെന്‍ഡേഴ്സ് കേരള

ഹൈ ടെക്ക് ക്ലാസ് മുറികള്‍ സജ്ജമാക്കാം

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ ഹൈ ടെക്ക് ആക്കുന്നതിന്റെയും വിദ്യാലയങ്ങളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെയും പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണല്ലോ ഈ അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട് KITE Palakkadലെ മാസ്റ്റര്‍ ട്രയിനര്‍മാര്‍ തയ്യാറാക്കിയ പ്രസന്റേഷനും പരിശീലനത്തിന്റെ ഭാഗമായി ലഭ്യമാക്കിയ വീഡിയോ ലിങ്കുകളുമാണ് ചുവടെ നല്‍കിയിരിക്കുന്നത് . ഇവ തയ്യാറാക്കി നല്‍കിയ പാലക്കാട് KITE മാസ്റ്റര്‍ ട്രയിനര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍
  •  Hi-Tech ക്ലാസ് മുറികള്‍ സജ്ജമാക്കേണ്ടവിധവും ഇവയുടെ പ്രവര്‍ത്തനത്തിന് KITEനല്‍കുന്ന സഹായവും വിശദമാക്കുന്ന പവര്‍ പോയിന്റെ പ്രസന്റേഷന്‍ ഇവിടെ
  • ഹൈടെക് ക്ലാസ് മുറികളിലേക്ക് നല്‍കുന്ന മൗണ്ടിംഗ് കിറ്റുകള്‍ ശാസ്ത്രീയമായി ഘടിപ്പിക്കുവാന്‍ സഹായകമായ വീഡിയോ. സ്ക്കൂള്‍ അധികൃതരും ഫിറ്റ് ചെയ്യുന്നവരും നിര്‍ബന്ധമായും ഇത് കണ്ടു മനസ്സിലാക്കി വേണം മൗണ്ടിംഗ് കിറ്റുകള്‍ സ്ഥാപിക്കേണ്ടത്.
  • CLICK Here to download the Help video for Mounting Kit  
       

  • You tube link for   KITE Tutorial video for Screen Setting & Projector Mounting
  •  CLICK Here to download the Help video for Projector Mounting
  • LITTLE KITES എന്ത് LITTLE KITES UNIT ആരംഭിക്കുന്നതിന് നടത്തേണ്ട പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന പ്രസന്റേഷന്‍ ഇവിടെ
courtesy: sitc palakkad

ഹൈടെക് ക്ലാസ് മുറികളില്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്ന പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് പഠിപ്പിക്കാന്‍ കഴിയുന്നതരത്തില്‍ എല്ലാ അദ്ധ്യാപകര്‍ക്കും അവധിക്കാലത്ത് പരിശീലനം നല്‍കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ അധ്യക്ഷതയില്‍ നടന്ന വകുപ്പു ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു. 'സമഗ്ര' റിസോഴ്‌സ് പോര്‍ട്ടല്‍ ഉപയോഗിച്ച് പഠിപ്പിക്കാനുള്ള പരിശീലനത്തിനാവശ്യമായ മൊഡ്യൂളുകളും ഡിജിറ്റല്‍ ഉള്ളടക്കവുമാണ് തയാറാക്കുന്നത്. ഡിജിറ്റല്‍ വിഭവങ്ങള്‍ ക്ലാസ്മുറിയില്‍ പ്രയോജനപ്പെടുത്താനും അക്കാദമിക് വിഷയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കൈകാര്യം ചെയ്യാനും കഴിയുന്ന വിധത്തില്‍ മുന്‍കാല പരിശീലനങ്ങളിലെ അനുഭവം സ്വാംശീകരിച്ച് ഏറെ പുതുമയാര്‍ന്ന ഉള്ളടക്കമാണ് ഈ വര്‍ഷത്തെ അവധിക്കാല പരിശീലനത്തിന് തയ്യാറാക്കുന്നത്.  ഇതിനായി അദ്ധ്യാപകരുടെ രജിസ്‌ട്രേഷന്‍, പരിശീലന ഷെഡ്യൂളിംഗ്, അറ്റന്റന്‍സ്, ഫീഡ്ബാക്ക് മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈനായി മോണിറ്റര്‍ ചെയ്യാന്‍ കൈറ്റ് സംവിധാനമൊരുക്കും. എസ്.സി.ഇ.ആര്‍.ടിയുടെ അക്കാദമിക് നേതൃത്വത്തില്‍ വിവിധ ഡയറക്ടറേറ്റുകളും എസ്.എസ്.എ., ആര്‍.എം.എസ്.എ. പ്രോജക്ടുകളും സംയുക്തമായാണ് മൊഡ്യൂള്‍ തയ്യാറാക്കുന്നത്. പരിശീലനത്തിന് അതത് മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തും.

Friday, 23 February 2018

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ നാളെ (24ന്)

ഫെബ്രുവരി 24ന് നടത്തുന്ന എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ രാവിലെ 10.15 മുതല്‍ വൈകുന്നേരം  മൂന്ന് മണിവരെ കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.  

എല്‍.എസ്.എസ് പരീക്ഷയ്ക്ക് 79,715 കുട്ടികളും  യു.എസ്.എസ് പരീക്ഷയ്ക്ക് 57,250 കുട്ടികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

SSLC IT MODEL EXAM 2018 - VIDEO TUTORIALS

 SSLC ഐ.ടി. പരീക്ഷയുടെ ചില മോഡല്‍ ചോദ്യങ്ങള്‍ പങ്കുവെക്കുയാണ് കല്ലപാഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകനും പ്രേക്ഷകര്‍ക്ക് സുപരിചിതനും ആയ ശ്രീ സുഷീല്‍ കുമാര്‍ സാര്‍. കുറച്ച് ചോദ്യങ്ങള്‍ കൂടി അദ്ദേഹം തയ്യാറാക്കുന്നുണ്ട്.
1. INKSCAPE MODEL QUESTION 2018 FIRST AID
https://www.youtube.com/watch?v=PpsIav6lcwU
2.INKSCAPE TWO ROUNDS
https://www.youtube.com/watch?v=24xwqApGEc4
3.INKSCAPE LOGO
https://www.youtube.com/watch?v=TNqazN4wwu8
4. INKSCAPE MODEL QUESTION 2018 MOUSE
https://www.youtube.com/watch?v=mPnzT8hgPfA
5.DATA BASE MODEL QUESTION 2018
https://www.youtube.com/watch?v=nMxyuDzaskw
6. PYTHON GRAPHIC MODEL QUESTION SSLC - 2018
https://www.youtube.com/watch?v=f17JUWSTn5k

MORE RESOURCES BY SUSEEL KUMAR

GOVT ORDERS & CIRCULARS

Thursday, 22 February 2018

എല്‍.എസ്.എസ് പരീക്ഷയെക്കുറിച്ചറിയാം

തയാറാ‍ക്കിയത്: 
ശ്രീമതി. ശുഹൈബ തേക്കില്‍
നല്ലൂ‍ൂര്‍ നാരായണ എല്‍.പി.ബേസിക് സ്കൂള്‍, ഫെറൂക്ക്
=======================================================
നാലാം ക്ലാസിലെ കുട്ടികള്‍ക്കു സര്‍ക്കാര്‍ നടത്തുന്ന പൊതുപരീക്ഷയില്‍ പങ്കെടുക്കാന്‍ എന്തെല്ലാം അറിയണം.

ആര്‍ക്കൊക്കെ പങ്കെടുക്കാം
1. കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുവരും രണ്ടാം ടേം മൂല്യനിര്‍ണയത്തില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീവിഷയങ്ങളില്‍ എ ഗ്രേഡ് ലഭിച്ചവരായിരിക്കണം
2. പരീക്ഷക്ക് കട്ടികള്‍ യാതൊരു ഫീസും നല്‍കേണ്ടതില്ല
3. ജനുവരി 31 വരെ പഠിച്ച പാഠഭാഗങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും ചോദ്യപേപ്പര്‍
4. ഒരോ കുട്ടിയും നേടേണ്ട പഠനനേട്ടങ്ങള്‍ ,ആശയങ്ങള്‍, ധാരണകള്‍, ശേഷികള്‍, മനോഭാവങ്ങള്‍ എന്നിവയെ പരിഗണിച്ചായിരിക്കും ചോദ്യങ്ങള്‍
5. ചിന്താശേഷി പരിഗണിച്ച് കണ്ടെത്തേണ്ട ചോദ്യങ്ങള്‍ക്കായിരിക്കും മുന്‍തുക്കം.
6. വിശദമായി ഉത്തരം നല്‍കേണ്ട ചോദ്യങ്ങളും, ഒറ്റ വാക്കില്‍ ഉത്തരമെഴുത്തേണ്ട ചോദ്യങ്ങളും

ചാന്ദ്രയാന്‍-2 വിക്ഷേപണം ഏപ്രിലില്‍

ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി ചാന്ദ്രയാന്‍- 2 ഏപ്രിലില്‍ വിക്ഷേപിക്കാനൊരുങ്ങുന്നു. ഐ.എസ്.ആര്‍.ഒയുടെ കീഴില്‍ ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേഷ ദൗത്യമാണ് ചാന്ദ്രയാന്‍-2.

             ഭൂമിയില്‍ നിന്നു ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കാണ് ഈ വിക്ഷേപണം. ഒരു ചക്രമുള്ള റോവറും അടങ്ങിയതാണ് ചന്ദ്രയാന്‍ -2. ഈ ദൗത്യത്തിന്റെ പ്രതീക്ഷിത ചിലവ് 800 കോടി രൂപയാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.  ചാന്ദ്രയാന്‍ -1 ന്റെ വിപുലീകരണമാണ് ചാന്ദ്രയാന്‍-2. ചന്ദ്രയാന്‍ -1 ന്റെ ഫലമായാണ് ചന്ദ്രനില്‍ വെള്ളം കണ്ടെത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് പദ്ധതിയുടെ കാലയളവ്. ഏപ്രില്‍ പരാജയപ്പെട്ടാല്‍ നവംബറില്‍ വീണ്ടും ആരംഭിക്കും. 

           ദക്ഷിണ ധ്രുവം ലക്ഷ്യമാക്കാന്‍ കാരണം ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രോപരി തലത്തില്‍രൂപകല്‍പന ചെയ്ത പാറക്കല്ലുകളെയും, മണ്ണിന്റെയും പറ്റി പഠനം നടത്താന്‍ വേണ്ടിയാണിത്. ചക്രങ്ങള്‍ ഘടിപ്പിച്ച റോവര്‍ ഇതിന് സഹായകമാകും. ചാന്ദ്രയാന്‍ -2 ന്റെ സഹായത്തോടെ ഭൂമിയിലേക്ക് അയക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രപഞ്ചത്തിന്റെ ഉല്‍ഭവം മനസ്സിലാക്കാന്‍ സാധിക്കും എന്ന് ശിവന്‍ പറയുന്നു.

Sunday, 18 February 2018

GOVT ORDERS & CIRCULARS

Friday, 16 February 2018

STANDARD 5 BASIC SCIENCE, UNIT 10

യൂണിറ്റ് 10  ജന്തുവിശേഷങ്ങള്‍
 (തയാറാക്കിയത്: ലേര്‍ണിംഗ് ടീച്ചേഴ്സ് മലപ്പുറം)