Tuesday, 31 January 2017

LP-UP TRANSFER ORDER (TVM) Dt. 31.01.2017

Vidyarangam-KalasahityavediSilpasala-for-Teachers-in-February-2017

അധ്യാപകർക്ക് വിദ്യാരംഗം സാഹിത്യ ശില്പശാല നടത്തുന്നു.. മധ്യവേനൽ അവധിക്കാലത്ത് 3/4 ദിവസം (കൃത്യമായി തീരുമാനിച്ചിട്ടില്ല ) കഥ, കവിത, ലേഖനം മൂന്നു മേഖലകളിലാണ് ക്യാമ്പ്, പങ്കെടുക്കാനാഗ്രഹിക്കുന്നവർ സ്വന്തം രചനകൾ HM  സാക്ഷ്യപ്പെടുത്തി ഫെബ്രു.28 ന് മുമ്പ് വിദ്യാരംഗം എഡിറ്റർക്ക് അയച്ചു തരണം. സാഹിത്യ അക്കാദമിയുടെ പൂർണ അക്കാദമിക പിൻബലത്തിലാണ് ക്യാമ്പ് നടക്കുക

KEAM 2017

2017-2018 അധ്യയന വര്‍ഷത്തിലെ സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 24, 25 തീയതികളിലാണ് പ്രവേശന പരീക്ഷ നടക്കുക.
മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ദേശീയതലത്തില്‍ ഏകീകൃത പരീക്ഷയായ നീറ്റ് (NEET) നിലവില്‍ വന്ന സാഹചര്യത്തില്‍ ബിടെക് കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ മാത്രമേ സംസ്ഥാനത്ത് നടക്കുന്നുള്ളൂ. നീറ്റ് വിജ്ഞാപനവും പുറത്തിറങ്ങിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപേക്ഷാ ഫീസില്‍ കുറവ് വരുത്തിയിട്ടുണ്ട്. ജനറല്‍ കാറ്റഗറിയിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ 800 രൂപയാണ് അപേക്ഷാ ഫീസ്. കഴിഞ്ഞ തവണ ഇത് 1000 രൂപയായിരുന്നു.

പരീക്ഷയുടെ വിശദവിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ്: www.cee.kerala.gov.in


Six Steps to Apply KEAM

Monday, 30 January 2017

GOVT ORDERS & CIRCULARS

അക്കാദമിക്ക് കോൺഗ്രസ്- 2017

കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫീസ് ഹെഡ്മാസ്റ്റേഴ്സ് ഫോറം ടീച്ചേഴ്സ് ക്ലബ്ബ് എന്നിവർ സംയുക്തമായി 2017 ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 9 മുതൽ 4 വരെ എറണാകുളം റവന്യു ജില്ലയുടെ പരിധിയിലുള്ള വേറിട്ട പഠന മാതൃകകൾ വികസിപ്പിച്ച അധ്യാപകരെ പങ്കെടുപ്പിച്ച് അക്കാദമിക്ക് കോൺഗ്രസ്- 2017 സംഘടിപ്പിക്കുന്നു. എസ്.എസ്.എ സ്റ്റേറ്റ് കൺസൾട്ടറ്റ് ഡോ. ടി.പി. കലാധരൻ മാഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

  ഒന്നാം ക്ലാസു മുതൽ ഏഴാം ക്ലാസുവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് അവരവരുടെ വിദ്യാലയത്തിൽ ആവിഷ്ക്കരിച്ച് നടപ്പക്കിയ വ്യത്യസ്ത പഠനമാതൃകകൾ അവതരിപ്പിക്കാൻ അവസരമൊരുക്കും .ഇടപെട്ട വിഷയം, മേഖല, നടത്തിയ പ്രവർത്തനങ്ങൾ, ഉണ്ടായ മാറ്റം, തെളിവുക എന്നിവ  പത്തു മിനിട്ട് സമയത്തിനുള്ളിൽ പവർ പോയന്റായി അവതരിപ്പിക്കണം.   പൊതു വിദ്യാലയങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനും കൂടുതൽ അക്കാദമിക്ക് ഇടപെടലുകൾക്കും അവസരമൊരുക്കലാണ് അക്കാദമിക്ക് കോൺഗ്രസിന്റെ ലക്ഷ്യം.

Haritha Keralam Mission -Competition for Students

ഹരിതകേരള സന്ദേശം ഉള്‍ക്കൊള്ളുന്ന ഹ്രസ്വചിത്രനിര്‍മ്മാണത്തിന് വിദ്യാര്‍ത്ഥികള്‍ക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15.  പേരും പൂര്‍ണമായ വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തിയ എന്‍ട്രികള്‍ വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം ഫെബ്രുവരി 15നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ ലഭിക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും യഥാക്രമം അന്‍പതിനായിരം, ഇരുപത്തയ്യായിരം, പതിനയ്യായിരം രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനം നല്‍കും. മികവുള്ള അന്‍പത് പേര്‍ക്ക് മധ്യവേനലവധിക്കാലത്ത് ടി.വി-ഫിലിം നിര്‍മ്മാണ പരിശീലനത്തിനുള്ള ശില്പശാലയും സംഘടിപ്പിക്കും. മാലന്യരഹിത സുന്ദരകേരളം, വിഷരഹിതകൃഷി, ജലസംരക്ഷണം എന്നീ ആശയങ്ങള്‍ ആസ്പദമാക്കി വേണം ഹ്രസ്വചിത്രങ്ങള്‍ തയ്യാറാക്കാന്‍. മൊബൈല്‍ ഫോണിലെ കാമറ അടക്കം ഉപയോഗിച്ച് പരമാവധി മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ക്ലിപ്പിങ്ങുകളാണ് തയ്യാറാക്കേണ്ടത്. എല്ലാ സിലബസുകളിലുമുള്ള പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകമായാണ് മത്സരം. ഹരിതകേരളഗീതത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന് വ്യക്തി എന്ന നിലയിലും ഗ്രൂപ്പായും പങ്കെടുക്കാം.www.keralamediaacademy.org വെബ്‌സൈറ്റില്‍ ഗാനവും ഓഡിയോ വേര്‍ഷനും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിശദവിവരത്തിന് ഫോണ്‍ : 0484 - 2422275/2422068.
Yajnam) Approach paper, Circular, Guidelines and pledge.

SSLC Examination 2017 - English Question

മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സിലെ അധ്യാപകനായ ശ്രീ. എസ്. അബ്ദുള്ള തയാറാക്കിയ ചോദ്യ ബാങ്ക്. അധ്യാപകര്‍ക്കും പരീ‍ക്ഷാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.

https://drive.google.com/file/d/0B_1hOUmDIPEOZmdRVEpfVFVoMGM/view?usp=sharing
CONTENTS
1.Textual Passages
2.Textual Poems
3.Unfamiliar Passages
4.Profile
5.Write-up
6.Diary Page
7.Narrative Page
8.Speech Page
9.Letter Page
10.Notice & News Report
11.Conversation
12.Character Sketch
13.Language Elements

ഉല്ലാസപ്പറവകള്‍

അധ്യാപക സഹായി 2013
ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസ പദ്ധതി

KTET EXAMINATION NOVEMBER 2016 RESULT PUBLISHED

 
RESULT

Sunday, 29 January 2017

STANDARD 5 SOCIAL SCIENCE

യൂണിറ്റ് 10 : കേരളക്കരയില്‍ 

യൂണിറ്റുമായി ബന്ധപ്പെടുത്തി നല്‍കാവുന്ന പവര്‍പോയിന്റ് 

പ്രസന്റേഷന്‍ 1 

(തയാറാക്കി അയച്ചു തന്നത്: JYOTHISH.S
P S V P M H S S, AYRAVAN PO, KONNI, PATHANAMTHITTA)

 

 Tourist Places in Kerala Download File
(തയാറാക്കി അയച്ചു തന്നത്: ശ്രീമതി. മൈമൂനത്ത്.എം.ഇ
എ.എം.എൽ.പി.എസ്  കരിമല, ബാലുശ്ശേരി, മലപ്പുറം ജില്ല)
 
 കേരളപ്പിറവി പ്രസന്റെഷൻ വിഡിയൊ  
ഇവിടെ ക്ലിക്ക് ചെയ്യു  
അയച്ചു തന്നത്  Muhsina .P,  Amlps Karuthedath
Manjeri sub,  Malappuram Dist

 

Wednesday, 25 January 2017

LSS/USS 2017

 ENTRY SITE  HERE
 
username : S+SCHOOL CODE    (eg; S43429)
 password : S+SCHOOL CODE     (eg; S43429)

LAST DATE 31/1/2017

GOVT ORDERS & CIRCULARS

റിപ്പബ്ലിക് ദിന ക്വിസ് - 1



1.  ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ്?
    1950  ജനുവരി 26 ന്
2.  ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് വര്‍ഷം?
    1950 ജനുവരി 26
3. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും  1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ
    ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ?
    ജോർജ്ജ് നാലാമന്‍
4. 1950 ജനുവരി 26 ന്  ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാരു?
     ഡോ. രാജേന്ദ്രപ്രസാദ്
5.  ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര്?
    രാഷ്ട്രപതി
6.  68-മത് റിപ്പബ്ലിക് ദിന ചടങ്ങിലെ ഇന്ത്യയുടെ പ്രധാന അതിഥി?
     മുഹമ്മദ്  ബിൻ  സയ്ദ്  അൽ  നഹ്യാൻ (അബു  ദാബി)
7. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് ആര്?
   പിംഗലി വെങ്കയ്യ
8. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?
   സർവേപ്പള്ളി രാധാകൃഷ്ണൻ
9.  ഇന്ത്യയുടെ ദേശീയമുദ്ര.?
   സിംഹമുദ്ര

റിപ്പബ്ലിക് ദിനം ക്വിസ് -2


1. ഇന്ത്യയുടെ ദേശീയ മൃഗം?
    കടുവ
2. ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്ത വര്‍ഷം?
  1972-ൽ
3. മയിലിനെ ദേശീയ പക്ഷിയായി  തന്നെ തിരഞ്ഞെടുത്ത വര്‍ഷം?
  1964-ൽ
4. ഇന്ത്യയുടെ ദേശീയ പുഷ്പം?
 താമര.
5. ദേശീയ വൃക്ഷം?
 പേരാല്‍
6. ദേശീയ ഫലം?
  മാങ്ങ
7. ദേശീയ ജലജീവി?
   2009-ൽ സുസു എന്ന ശുദ്ധജല ഡോൾഫിന്‍
8.  ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം.
  ശകവർഷം
9.  ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്.
   1957 മാർച്ച് 22 

Tuesday, 24 January 2017

LSS USS ORIENTATION 2017

 MODEL QUESTIONS AND KEYS



2017 ല്‍   KSTA  സംസ്ഥാന തലത്തില്‍ നടത്തിയ 
എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയും

LSS                          USS




കെ.പി.എസ്‌.ടി.എ
മലപ്പുറം   ജില്ല തയ്യാറാക്കി  നടത്തിയ LSS മാതൃകാപരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തരസൂചികയും  



LSS MODEL EXAMINATION 2017

BRC CHELANNUR

PAPER 1                     PAPER  2
(with answer key)

LSS USS പരീക്ഷാ പരിശീലനം

പ്രിയ അധ്യാപക സുഹ്യത്തുക്കളെ,

കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് പുതിയ സിലബസ് അനുസരിച്ച് തയാറാക്കിയ എല്‍.എസ്.എസ് മാത്യകാ ചോദ്യങ്ങള്‍  മെന്‍ഡേഴ്സ് കേരള ബ്ലോഗിലുടെ ലഭ്യമാക്കുന്നു..  

ഇവ ബ്ലോഗില്‍ നിന്നും ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സ്കൂളില്‍ പരിശീലനം നല്‍കുന്ന കുട്ടികള്‍ക്ക് മോഡല്‍ പരീക്ഷ നടത്താവുന്നതാണ്.  എല്‍.എസ്.എസ് പരീക്ഷയെ എങ്ങനെ സമീപിക്കണമെന്നും കുട്ടിയില്‍ ആത്മ വിശ്വാസം ഉണ്ടാക്കുന്നതിനും ഇത് സഹാ‍യകമാകൂം.  ഒപ്പം പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കും സഹായകമാകും.

DOWNLOADS                                                                                                                  



പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണം മുൻ നിർത്തി 2017 ജനുവരി 27ന് സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ പരിപാടി വൻ വിജയമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനനാഥ് അഭ്യര്‍ഥിച്ചു. രക്ഷിതാക്കൾ, സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, പൂര്‍വ വിദ്യാര്‍ഥികൾ, പൂര്‍വ അധ്യാപകർ, തുടങ്ങിയവരെ പരിപാടിയിൽ അണിനിരത്താൻ ആവശ്യമായ നടപടി  സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ജനുവരി 27ലെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രഖ്യാപന പ്രതിജ്ഞ തിരുവനന്തപുരത്ത് മലയിൻ കീഴിൽ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും, കാസർകോട് കാഞ്ഞങ്ങാട് പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.
 
ഭാവി തലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സാർത്ഥകമാക്കാൻ വർത്തമാനകാലത്തെ സുപ്രധാന ചുവടുവയ്പായിരിക്കുമിത്. രാവിലെ 11 മണിക്ക് ഓരോ വിദ്യാലയത്തിലും പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കും. ക്ലാസുകള്‍ക്ക് മുടക്കമില്ലാതെയാണ് ഈ പരിപാടി സംഘടി-പ്പിക്കേണ്ടത്. മുഴുവൻ രക്ഷിതാക്കളെയും മറ്റെല്ലാ ജനവിഭാഗങ്ങളെയും ഈ പരിപാടിയിൽ പങ്കാളികളാക്കും.  പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കുമെന്നും സ്കൂളുകളിൽ ഹരിതനിയമാവലി (Green Protocol) നടപ്പാക്കുമെന്നും പ്രതിജ്ഞയെടുക്കും. പൊതുവിദ്യാലയങ്ങൾ സംര-ക്ഷിക്കുക എന്ന ഉത്തരവാദിത്വം ഒരു ജനതയാകെ നെഞ്ചിലേറ്റുന്ന ഈ മഹത്തായ പരിപാടിയിൽ അണിനിരക്കണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

General Education Protection Mission 2017

 

റിപബ്ലിക് ദിനം പ്രസന്റേഷന്‍

      റിപബ്ലിക് ദിന ദിവസം കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാവുന്ന ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഇവിടെ നിന്ന്  ഡൗണ്‍‌ലോഡ്   ചെയ്യാം. എന്താണ്‌ റിപബ്ലിക് ദിനം എന്നും അതിന്റെ പ്രത്യേകതകള്‍ എന്താണെന്നും കുട്ടികള്‍ക്ക് ഇത് കാണിച്ചു കൊണ്ട് വിശദീകരിക്കാം. ഓരോ സ്ലൈഡും മുന്‍കൂട്ടിക്കണ്ട് അതിനെക്കുറിച്ച് നല്ല വിവരണം നല്‍കിയതിനു
ശേഷം അടുത്ത സ്ലൈഡുകളിലേക്ക് കടക്കുന്നതാണ്‌ ഉചിതം.

നമ്മുടെ രാജ്യം റിപബ്ലിക് ആയി നില്‍ക്കുന്നതിനു പിന്നിലെ ചരിത്രം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും എന്നും ജനാധിപത്യമെന്ന മഹത്തായ ആശയത്തെ നിലനിര്‍ത്താന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന ബോധം ഉണ്ടാക്കിക്കൊടുക്കുകയും ആവട്ടെ ഇതിനു പിന്നിലെ ലക്ഷ്യം.
ഡൗണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ   PDF     POWER POINT ക്ലിക്ക് ചെയ്യുക

LSS, USS 2017


SITE OPEN  NEW LINK  

Monday, 23 January 2017

ഇൻകം ടാക്സ് സോഫ്റ്റ് വെയർ 2017

ഞാൻ ഇൻകം ടാക്സ്  നൽകേണ്ട പരിധിയിൽ പെടുമോ? 
എനിക്ക് ടാക്സ് നൽകേണ്ടിവരുമോ? ........
നല്കേണ്ടിവരുമെങ്കിൽ എത്ര നൽകേണ്ടി വരും? ..........
ഓരോ സർക്കാർ ജീവനക്കാരും  ചോദിക്കുന്ന ചോദ്യങ്ങൾ...

കംപ്യുട്ടർ ബാലപാഠം അറിയുന്ന ഏതൊരാൾക്കും പരസഹായം കൂടാതെ  ടാക്സ് കണക്കാക്കാനും, ഫോം 16, സ്റ്റേറ്റ് മെന്റ് തുടങ്ങിയവ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കി പ്രിന്റ് ചെയ്തെടുക്കാൻ
(ജനുവരി 2017 ലെ പരിശ്ക്കരിച്ച പുതിയ ഡി.എ ഉൾപ്പെടുത്തിയ അപ്ഡേറ്റഡ് പതിപ്പ്)
സഹാക്കുന്ന   സോഫ്റ്റ് വെയർ  ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.. 

Procurement Manual 2016-Malayalam Hand Book

General Education Protection Mission 2017

    മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങളെ മാറ്റിയെടുക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. പൊതു വ്യിാഭ്യാസ സംരക്ഷണം എന്നത് പൊതു സമൂഹത്തിന്റെ ആവശ്യമാണ്. വിദ്യാലയ വികസന പദ്ധതി തയാറാക്കല്‍, സ്മാര്‍ട്ട്  ക്ളാസ് മുറികള്‍, ഹൈടെക് വിദ്യാലയങ്ങള്‍, ഇംഗ്ളീഷ് പഠനത്തിനായി പ്രത്യേക പദ്ധതികള്‍, ഭാഷ-ശാസ്ത്ര-ഗണിത പഠനത്തിനായി പ്രത്യേക പദ്ധതികള്‍, ജൈവവൈവിധ്യ ഉദ്യാനം എന്നീ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു പൊതു വിദ്യാഭ്യാസ മേഖല വീണ്ടുെടപ്പിന് തയാറാകുകയാണ്. കൂടുതൽ  വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ  നിന്നും ലഭിക്കും .
Downloads 
 

GOVT ORDERS & CIRCULARS

Friday, 20 January 2017

പാഠപുസ്തകത്തിലെ പിഴവ് അടിയന്തരമായി പരിഹരിക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശം


മൂന്നാം ക്ലാസിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിപ്പെട്ടി ഐ.സി.ടി പാഠപുസ്തകത്തിലെ പിഴവ് അടിയന്തരമായി പരിഹരിച്ച് പൂതുക്കിയ പേജ് സ്‌കൂളുകളിലെത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ദേശം നല്‍കി. പുതുക്കിയ പേജ് എത്തിച്ചശേഷമേ തുടര്‍വിതരണം നടത്താവൂ എന്ന് കെ.ബി.പി.എസിനും ഇത് പരിഹരിച്ചശേഷമേ തുടര്‍ന്നുള്ള പഠനം നടത്താവൂ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.

GOVT ORDERS & CIRCULARS

Sunday, 15 January 2017

മലയാളം വ്യാകരണം


 കാലം ( Tense)

ഭൂതകാലം
നടന്നു കഴിഞ്ഞ ക്രിയ
ഉദാ: കണ്ടു

വർത്തമാനകാലം -
ഇപ്പോൾ നടക്കുന്ന ക്രിയ
ഉദാ: കാണുന്നു

ഭാവികാലം -
നടക്കാനിരിക്കുന്ന ക്രിയ
ഉദാ:കാണും
---------------------------------------------

വചനം

ഏക വചനം, ബഹു വചനം

ഏകവചനത്തിന് പ്രത്യയ മൊന്നുമില്ല

ബഹു വചന രൂപങ്ങൾ

GOVT ORDERS & CIRCULARS

STANDARD 2 MALAYALAM UNIT -8


അന്നും ഇന്നും

കട കട  കട കട
കാളവണ്ടി
കിണി കിണി കിണി കിണി
സൈക്കിള്‍ വണ്ടി
പോപ്പോ പോപ്പോ
മോട്ടോര്‍ വണ്ടി
ത്ചുക്  ത്ചുക്  ത്ചുക്  ത്ചുക് 
തീവണ്ടി... 

Saturday, 14 January 2017

GOVT ORDERS & CIRCULARS

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും

ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികളിലെ കലാ, സഹിത്യ പ്രതിഭകള്‍ക്കായി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.dhsekerala.gov.in എന്ന പോര്‍ട്ടലില്‍ ലഭിക്കും. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കുന്ന അപേക്ഷ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ശേഷം ജനുവരി 17 നു വൈകിട്ട് അഞ്ചു മണിക്കുമുമ്പായി ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തി നഗര്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭ്യമാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

സ്വകാര്യവാഹനങ്ങളില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു

ഓട്ടോറിക്ഷകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മലപ്പുറം ജില്ലയിലെ ശ്രീകുമാരന്‍ നായരുടെ പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ ബാബു.എന്‍, ഗ്ലോറി ജോര്‍ജ്ജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിദ്യാര്‍ഥികളുടെ യാത്രാസംവിധാനങ്ങള്‍ ഏതെല്ലാമെന്ന് തരം തിരിച്ച് ഓരോ സംവിധാനത്തിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്സ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് പൊതു വിദ്യാഭ്യാസസെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണം.

ഡി.എഡ് റീവാല്വേഷന്‍ റിസള്‍ട്ട്

കെ-ടെറ്റ് 2016

Friday, 13 January 2017

കളിപ്പെട്ടി

സംസ്ഥാനത്തെ ഒന്നുമുതല്‍ നാലുവരെ ക്ളാസിലെ കുട്ടികള്‍ക്ക് പുതിയ ഐ.ടി പാഠപുസ്തകങ്ങള്‍ തയാറായി. ‘കളിപ്പെട്ടി’ എന്ന പേരില്‍ കളികള്‍ പോലും അര്‍ഥവത്തായ പഠനസന്ദര്‍ഭങ്ങള്‍ ഒരുക്കുന്ന ‘എജുടെയിന്‍മെന്‍റ്’ രീതിയിലാണ് പുസ്തകം. പ്രതികരണാത്മകതയോടെ കുട്ടിക്ക് ചറ്റുപാടുകളെ സമീപിക്കാനും ഭാഷയിലും ഗണിതത്തിലും പരിസരപഠനത്തിലുമെല്ലാം അറിവ് നേടാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

DOWNLOADs
 
 
Kalippetti Text (Draft)-STD IV

GOVT ORDERS & CIRCULARS

Wednesday, 11 January 2017

SSLC Examination 2017

IT പരീക്ഷാ ഡ്യൂട്ടിക്കായി Invigilators നെ തെര‍ഞ്ഞെടുക്കുന്നതിനായി താഴെ നല്കിയിട്ടുള്ള link ലെ Form പൂരിപ്പിച്ച്  22-01-2017 നു മുമ്പായി Submit ചെയ്യേണ്ടതാണ്..

  1. 22-01-2017 നു മുമ്പായി വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്
  2. SITC, JSITC എന്നിവരുടെ പേരുകള്‍ Invigilators നുള്ള കളങ്ങളില്‍ ഉള്‍പ്പെടുത്തരുത്.
  3. ഒരു സ്കൂളില്‍ നിന്നും ഒന്നില്‍ കൂടുതല്‍ തവണ Submission പാടില്ല
  4. പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരോടൊപ്പം SSLC , IT പരീക്ഷയില്‍ മുന്‍പരിചയമുള്ളവരെയും ഉള്‍പ്പെടുത്തേണ്ടതാണ്.
  5. ഒരു Invigilator നു 3 സ്കൂളുകള്‍ choices ആയി നല്കാവുന്നതാണ്
  6. നിയോഗിക്കപ്പെടുന്ന അദ്ധ്യാപകരുടെ എണ്ണം തന്നിട്ടുള്ള പ്രൊഫോര്‍മയില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണെങ്കില്‍ ഒരു Spreadsheet ഫയലില്‍ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി mtcthiruvananthapuram@itschool.gov.in എന്ന ഔദ്യോഗിക ഇ മെയിലിലേക്ക് അയയ്ക്കേണ്ടതാണ്.
  7. ഫോമിന്റെ ആമുഖമായി പറയുന്ന നിര്‍ദ്ദേശങ്ങള്‍ വിശദമായി വായിച്ച ശേഷം പൂരിപ്പിക്കുക.

link നായി ഇവിടെ Click ചെയ്യുക

GOVT ORDERS & CIRCULARS

Monday, 9 January 2017

കരിക്കുലം കമ്മിറ്റി പുന:സംഘടിപ്പിച്ചു

സംസ്ഥാന സ്കൂള്‍ പാഠ്യപദ്ധതി  (കരിക്കുലം), സിലബസ് എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്നതിനുള്ള സ്റ്റീയറിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. വിദ്യാഭ്യാസ മന്ത്രി അദ്ധ്യക്ഷനായ സമിതിയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക, സാഹിത്യ മേഖലകളിലെ പ്രമുഖര്‍ അംഗങ്ങളാണ്

പ്രേരക്മാരുടെ വേതനത്തിൽ വർദ്ധന


സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സാക്ഷരതാ പ്രേരക്മാരുടെ വേതനം വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. (ജി.ഒ. (ആർടി) നമ്പർ 27/2017/പൊ.വി.വ). നോഡൽ പ്രേരക്മാർക്ക് 15000,പ്രേരക്മാർക്ക് 12000,അസിസ്റ്റന്റ് പ്രേരക്മാർക്ക് 10500 എന്നീ ക്രമത്തിലാണ് വർദ്ധന.

നിലവിൽ നോഡൽ പ്രേരക്മാർക്ക് 3800,പ്രേരക്മാർക്ക് 2900,അസിസ്റ്റന്റ് പ്രേരക്മാർക്ക് 2500 എന്നിങ്ങനെയാണ് വേതനം ലഭിച്ചുകൊണ്ടിരുന്നത്.

Saturday, 7 January 2017

ഹയര്‍സെക്കന്ററി പരീക്ഷ: ജനുവരി 10 വരെ ഫീസടയ്ക്കാം

മാര്‍ച്ചില്‍(2017) നടക്കുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയ്ക്ക് സൂപ്പര്‍ ഫൈനോടുകൂടി ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ജനുവരി 10 വരെ നീട്ടി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷയും മുമ്പ് എഴുതിയ ഹയര്‍സെക്കന്ററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും, പരീക്ഷാ ഫീസടച്ച ചെല്ലാന്റെ അറ്റസ്റ്റഡ് കോപ്പിയും പ്രിന്‍സിപ്പാളിന്റെ കത്തോടുകൂടി ജനുവരി 10 ന് വൈകിട്ട് അഞ്ചിനകം ഡയറക്ടറേറ്റില്‍ ലഭ്യമാക്കണമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.

പാഠപുസ്തകങ്ങള്‍ക്ക് ഇന്‍ഡന്റ് നല്‍കാന്‍ ജനുവരി 13 വരെ അവസരം

അടുത്ത അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ (2017-18) ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ക്കുളള ഇന്‍ഡന്റ് കേരള/ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിന്നും നേരിട്ട് ഐ.ടി@സ്‌കൂള്‍ വെബ്‌സൈറ്റായ www.itschool.gov.in ല്‍ ഓണ്‍ലൈനായി 2016 ഡിസംബര്‍ 22 മുതല്‍ 31 വരെ നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ധാരാളം സ്‌കൂളുകള്‍ ഇനിയും ഇന്‍ഡന്റ് ചെയ്യാനുണ്ടെന്നും ഇന്‍ഡന്റ് നടത്തിയവയില്‍ അപാകതകള്‍ ഉണ്ടെന്നും ഐടി@സ്‌കൂള്‍ ഡയറക്ടര്‍ അറിയിച്ചു. ഇന്‍ഡന്റ് ചെയ്യാത്തതും അപാകത വരുത്തിയതുമായ സ്‌കൂളുകള്‍ക്ക് ജനുവരി ഒമ്പതു മുതല്‍ 13 വരെ വീണ്ടും ഇന്‍ഡന്റ് നടത്തുന്നതിനുളള അവസരം ഐടി @ സ്‌കൂള്‍ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ടെന്നും ഐ.ടി.@സ്‌കൂള്‍ ഡയറക്ടര്‍ അറിയിച്ചു.

INCOME TAX

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 2017: സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ പുതിയ ക്രമീകരണങ്ങള്‍

2017 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സാമൂഹ്യശാസ്ത്ര ചോദ്യപ്പേറില്‍ ചില ക്രമീകരണങ്ങള്‍ വരുത്തി. ഉളളടക്കഭാരവും പരീക്ഷാ സമ്മര്‍ദവും ലഘൂകരിക്കുന്നതിനാണിത്. സാമൂഹ്യശാസ്ത്ര പരീക്ഷ ചോദ്യപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും. രണ്ട് ഭാഗങ്ങള്‍ക്കും 40 വീതം സ്‌കോറുകളാണ് നല്‍കിയിരിക്കുന്നത്. എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതണം. ബി വിഭാഗത്തിലുളള ചോദ്യങ്ങളില്‍ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരം ലഭിക്കും. 

സാമൂഹ്യശാസ്ത്രത്തിന് രണ്ട് പാഠപുസ്തകങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവയില്‍ നിന്നു തിരഞ്ഞെടുത്ത ഒമ്പത് അധ്യായങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന പന്ത്രണ്ട് അധ്യായങ്ങളെ രണ്ടിന്റെ ക്ലസ്റ്ററുകളായി തിരിച്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ക്ലസ്റ്ററുകളില്‍ നിന്ന് കുട്ടികള്‍ക്ക് ഒന്നു വീതം തിരഞ്ഞെടുത്ത് പൊതുപരീക്ഷയ്ക്കു വേണ്ടി പഠിക്കാന്‍ അവസരം ലഭിക്കും. ഇതിലൂടെ പഠനത്തിനായി നിര്‍ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് ആറ് അധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷാ തയ്യാറെടുപ്പ് നടത്തുവാന്‍ കുട്ടികള്‍ക്ക് കഴിയും

വിശദാംശങ്ങളും മാതൃകാ ചോദ്യപേപ്പറും  DOWNLOAD

വാര്‍ത്ത വാസ്തവവിരുദ്ധം

സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ മക്കളെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ തന്നെയാണോ പഠിപ്പിക്കുന്നതെന്ന കാര്യം പരിശോധിക്കുന്നതിന് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ENGLISH CLASS

GOVT ORDERS & CIRCULARS

Thursday, 5 January 2017

GOVT ORDERS & CIRCULARS

അധ്യാപകരുടെ സഹതാപാര്‍ഹ സ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു

ര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2016 മാര്‍ച്ച് 31ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം.

Wednesday, 4 January 2017

ഗ്രേഡിംഗ് എളുപ്പമാക്കുന്ന എക്സല്‍ ഷീറ്റ്

കുട്ടികള്‍ക്ക് പരീക്ഷയില്‍ ലഭിച്ച ഗ്രേഡുകള്‍ എഴുതി സൂക്ഷിക്കാനും പ്രിന്റെടുത്ത് വെക്കാനും സാധിക്കുന്ന എക്സല്‍ ഷീറ്റ് ഡൗണ്‍‌ലോഡ് ചെയ്യാം. ഓവറോള്‍ ഗ്രേഡും വിവിധ ഗ്രേഡുകള്‍ ലഭിച്ച കുട്ടികളുടെ എണ്ണവും ശതമാനവുമെല്ലാം എക്സല്‍ ഷീറ്റ് സ്വയം കണ്ടെത്തുന്ന വിധത്തിലാണ് ഇത് തയാറാക്കിയിരിക്കുന്നത്

ഡൗണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തയ്യാറാക്കിയത്:-
അബൂ നുഐം
കാസറഗോഡ്

SSLC ഒരുക്കം 2017

  
മികവിനായ് ഒരുങ്ങുക !
           SSLC കുട്ടികളുടെ മികച്ച വിജയത്തിനായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ " ഒരുക്കം 2017 " പ്രസിദ്ധീകരിച്ചു. ഡൌണ്‍ലോഡ് ലിങ്ക് ഇതോടൊപ്പം നല്‍കുന്നു.
            Sl.No           Subject                     Malayalam Medium             English    Medium    
1 Arabic Biology Biology
2 English Chemistry Chemistry
3 Hindi Mathematics Mathematics
4 Malayalam Physics Physics
5 Sankrit Social Science Social Science
6 Urdu

Tuesday, 3 January 2017

NEST ഇപ്പോള്‍ അപേക്ഷിക്കാം

ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ്‌ റിസർച്ച് (NISER), മുംബൈയിലെ യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ- ഡിപ്പാർട്ടുമെന്റ് ഓഫ് ആറ്റമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM-DAE CEBS) എന്നീ സ്വയംഭരണ സ്ഥാപനങ്ങളിലെ 2017-ലെ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ് 2017 (NEST 2017), മേയ് 27 ഞായറാഴ്ച രാവിലെ 10 മുതൽ 1 വരെ നടക്കും. 

അപേക്ഷ, www.nestexam.in എന്ന വെബ്‌സൈറ്റ് വഴി ജനുവരി 2 മുതൽ മാർച്ച് 6 വരെ നൽകാം.
കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.
പരീക്ഷയ്ക്ക് അഞ്ച് വിഭാഗങ്ങളിലായി മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടായിരിക്കും. ആദ്യ സെക്ഷൻ എല്ലാവർക്കും നിർബന്ധമായുള്ളതും പൊതുസ്വഭാവമുള്ളതുമായിരിക്കും. 

GOVT ORDERS & CIRCULARS

QMT ENTRY I TERM AND II TERM SITE



ലോഗിന്‍ ചെയ്യേണ്ട രീതി:
LOGIN LEVEL  :  SCHOOL

OFFICE CODE :  UDISE SCHOOL CODE (32140300201)

PASSWORD     :   UDISE SCHOOL CODE (32140300201)

THEN               :SUBMIT

SELECT QMT >SELECT YEAR >SELECT TERM I >SELECT CLASS >SELECT SUBJECT > SELECT DIVISION > GO THEN ENTER STUDENTS GRADE
CONTINUE THIS PROCESS FOR ALL CLASSES AND ALL SUBJECTS.

First term QMT data entry  and consolidation should complete on or before 7th January and Second term QMT data entry and consolidation should complete on or before 15 th January 2017.

ഐടി @ സ്കൂളിന്റെ 'ഹായ്സ്കൂള്‍' കുട്ടിക്കൂട്ടം ഈ വര്‍ഷം മുതല്‍



തിരുവനന്തപുരം• ഐസിടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യവും താല്‍പര്യവുമുള്ള കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐടി @ സ്കൂള്‍ പ്രോജക്‌ട് നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം'. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ മാതൃകയില്‍ ഒരു സ്ഥിരം സംവിധാനമായി ഇതിനെ മാറ്റുന്നതിന്റെ വിശദാംശങ്ങള്‍ ഐടി @ സ്കൂള്‍ പ്രസിദ്ധീകരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടങ്ങളെ' ശാക്തീകരിക്കുകയും വിവിധ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുമെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.

GOVT ORDERS & CIRCULARS

Monday, 2 January 2017

സ്‌കോളര്‍ഷിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ സജീവമായി നിലനിര്‍ത്തണം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നല്‍കുന്ന മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ സജീവമായി നിലനിര്‍ത്തണമെന്ന് സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. നോണ്‍ ആക്ടീവ്, നോണ്‍ ഓപ്പറേഷണല്‍, ഡോര്‍മന്റ്, ട്രാന്‍സാക്ഷന്‍ ലിമിറ്റ് ഫിക്‌സഡ് അക്കൗണ്ട് എന്നീ ന്യൂനതകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ പരിഹരിക്കണം. ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക നിക്ഷേപിക്കുമ്പോള്‍ ഇത്തരം ന്യൂനതകളുളള അക്കൗണ്ടുകളില്‍ തുക ക്രഡിറ്റ് ആവുകയില്ല എന്നതിനാലാണ് നിര്‍ദേശം. കോര്‍ബാങ്കിംഗ് സംവിധാനമില്ലാതെ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ ഡി.ബി.റ്റി മുഖേന തുക നിക്ഷേപിക്കാന്‍ തടസമുണ്ടെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

GOVT ORDERS & CIRCULARS

Sunday, 1 January 2017

ആർക്കിടെക്ചർ ബിരുദതല പ്രോഗ്രാം

ആർക്കിടെക്ചർ ബിരുദതല പ്രോഗ്രാം (ബി.ആർക്ക് ) പ്രവേശനത്തിന് നടത്തുന്ന അഭിരുചി നിർണ്ണയ പരീക്ഷയായ നാറ്റ (NATA),  ഏപ്രിൽ 16  ഞായറാഴ്ച 69ൽ പരം കേന്ദ്രങ്ങളിലായി നടത്തും. ഓൺലൈനായി  അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 2. പരീക്ഷാഘടനയിൽ ഇത്തവണ കാര്യമായ മാറ്റമുണ്ട്.   വിശദ സിലബസ്, മുൻകാല ചോദ്യപേപ്പർ, പരീക്ഷാഘടന  എന്നിവ https://goo.gl/meqQtI ലിങ്കിൽ ലഭ്യമാണ്. ആർക്കിടെക്ചർ  മേഖലയിൽ താൽപര്യമുള്ള കുട്ടികളിൽ ഈ വിവരം എത്തിച്ചേരാനായി  ഇത് ഷെയർ ചെയ്യുക.

നാളെ ശുക്ര - ചന്ദ്ര സംഗമം കാണാം.

നാളെ (02-01-17, തിങ്കൾ) സന്ധ്യക്ക് പടിഞ്ഞാറൻ മാനത്ത് ശുക്ര - ചന്ദ്ര സംഗമം കാണാം. സന്ധ്യക്ക് 6.30 മുതൽ 9.30 വരെയാണ് ഈ അപൂർവ കാഴ്ച ദൃശ്യമാവുക. തെക്കുപടിഞ്ഞാറൻ മാനത്ത് ചന്ദ്രക്കലക്ക് തൊട്ടു താഴെയായി ശുക്രൻ സംഗമിക്കുമ്പോൾ രണ്ടും കൂടി ചേർന്ന് സൃഷ്ടിക്കുന്ന അതി മനോഹര ദൃശ്യം നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ കണ്ട് ആസ്വദിക്കാം. ശുക്രനെ പരസഹായമില്ലാതെ കണ്ട് തിരിച്ചറിയാനുള്ള ഒരവസരം കൂടിയാണിത്. ചന്ദ്രനും ശുക്രനുമിടയിൽ ഏതാണ്ട് മൂന്ന് പൂർണ ചന്ദ്രൻമാർക്ക് നിൽക്കാവുന്ന വിടവുള്ളതായാണ് ഈ ദിവസം നിരീക്ഷിക്കുമ്പോൾ നമുക്ക് തോന്നുക. ചന്ദ്രൻ കിഴക്കോട്ട് നീങ്ങുന്നതിനാൽ അടുത്ത ദിവസം മുതൽ ഈ വിടവ് കൂടിക്കൂടി വരും.
 ചന്ദ്രനെപ്പോലെ വൃദ്ധി ക്ഷയങ്ങൾ കാണിക്കുന്ന ശുക്രനെ ഇപ്പോൾ ടെലസ്ക്കോപ്പിലൂടെ നിരീക്ഷിച്ചാൽ ഏതാണ്ട് ഒരു അർധചന്ദ്രനെപ്പോലെ കാണാം. ഇപ്പോൾ ദിനം പ്രതി ക്ഷയിച്ചു വരുന്ന ശുക്രനെ ഒരു മാസം കൂടി കഴിഞ്ഞ് ടെലസ് കോപ്പിലൂടെ നോക്കുന്നത് കൂടുതൽ ആസ്വാദ്യകരമായിരിക്കും.

 ഈ വിവരം വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യൂ. പരമാവധി ആളുകൾക്ക്  നിരീക്ഷിക്കാൻ അവസരം ലഭിക്കട്ടെ. വാനനിരീക്ഷണത്തിന് ഏറെ അനുകൂലമായ കാലാവസ്ഥയായാണല്ലോ ഇപ്പോഴുള്ളത്.

ഇല്യാസ് പെരിമ്പലം

SSLC ഗണിത പഠന സഹായി


SSLC ഗണിതം പഠന സഹായി  “ആരൂഡം” (മലയാളം) 
SSLC Mathematics  Study material- " Aarooddam" (English) 

STANDARD 3 MATHEMATICS UNIT 8

അളന്നു പറയാം



STANDARD 3 MATHEMATICS UNIT 3

വരിയായും നിരയായും

TEACHER TEXT UNIT7



Guidelines for Medical Reimbursement Claims


An employee can claim the reimbursement not only for medical expenses incurred for himself but also for his/her spouse,dependent children and parents. Click the below links and download guidelines,application form,appendix,hospital list etc for claiming refund of medical expenses incurred in connection with medical attendance and treatment of government employees and their families. We express our sincere gratitude to Sri. Rajeesh, Govt UPS, Sarkkara, Chirayinkeezh who has compiled this blog post.
courtesy: hsslive.in
 
Downloads

STANDARD 3 ENGLISH UNIT 5

The Clay Hut

 CLICK HERE FOE TEACHER TEXT UNIT 5 DOWNLOAD 

 

How to make an Origami House - Paper House


 

demo how to make a Ingleton Pottery 

THE HOUSE THAT JACK BUILT