Tuesday, 7 March 2017
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT പ്രവര്‍ത്തനങ്ങളില്‍ അധ്യാപക രോടൊപ്പം വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കുന്നതിനും വ്യാപിപ്പിക്കു ന്നതിനും IT@school വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം. 8,9 ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് കുട്ടിക്കൂട്ടം രൂപീകരിച്ചിരിക്കുന്നത്. SITC/JSITC എന്നിവരുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനമേല്‍നോട്ടത്തിനായി പ്രധാനാധ്യാപകന്‍ കണ്‍വീനറും PTA പ്രസിഡന്റ് ചെയര്‍മാനുമായ രക്ഷാധികാരസമിതി രൂപീകരിക്കണം. ഒരു വിദ്യാലയത്തില്‍ നിന്നും ചുരുങ്ങിയത് 20 പേരെ അംഗങ്ങളാക്കി രൂപീകരിക്കുന്ന കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനത്തിനായി അഞ്ച് മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. ആനിമേഷന്‍ & മള്‍ട്ടി മീഡിയ, ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്‌സ്, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നിവയാണ് പ്രത്യേകം ഊന്നല്‍ കൊടുക്കുന്ന മേഖലകള്‍. ഇതിലേതെങ്കിലുമൊരു മേഖലയില്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിലൂടെ വിദ്യാലയങ്ങളിടെ ICT പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ SITC/JSITCയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിനും സാധിക്കുമെന്ന മേന്മയുമുണ്ട്.
ഹായ് സ്കൂള്‍ കളിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ തുടക്കം ഈ
മാസംമാരംഭിക്കുകയാണല്ലോ. അതിന് മുന്നോടിയായി SITC/JSITC മാര്‍ക്കുള്ള
പരിശീലനം നാലാം തീയതി നടന്നു. കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് അവധിക്കാലത്ത്
നടക്കുന്ന പരിശീലനത്തിന് മുന്നോടിയായായുള്ള പരിശീലനം പത്താം തീയതി
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കും. ഈ പ്രവര്‍ത്തനങ്ങള്‍
വിജയിപ്പിക്കുന്നതിന് ആവശ്യമായ മൊഡ്യൂളുകള്‍ IT@School തയ്യാറാക്കി
നല്‍കിയത് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ
ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായാല്‍ IT വിദ്യാഭ്യാസരംഗത്ത് അതൊരു
പുതിയ കാല്‍വെപ്പായിരിക്കും എന്നുറപ്പാണ്. വിദ്യാലയങ്ങളെ ഹൈടെക്കാക്കുന്ന
പ്രവര്‍ത്തനത്തോടൊപ്പം നടപ്പിലാക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ഐ ടി
അധ്യാപകര്‍ക്ക് അധികഭാരമാവാതെ നടപ്പിലാക്കാന്‍ വേണ്ട ഇടപെടലുകള്‍
ഉണ്ടാവണമെന്ന് മാത്രമേ ഞങ്ങള്‍ക്ക് അഭിപ്രായമുള്ളു. ഈ സംരംഭത്തിന് എല്ലാ
ഭാവുകങ്ങളും നേരുന്നു.
DOWNLOADS
Sunday, 5 March 2017
Saturday, 4 March 2017
അടുത്ത വർഷം എത്ര ടാക്സ് വരും... ?
2016-17 സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് കണക്കാക്കിയപ്പോഴുള്ള ഞെട്ടൽ പലർക്കും വിട്ടുപോയിട്ടില്ല.
ഈ മാസം ശമ്പളം മുഴുവനായി ടാക്സ് അടക്കേണ്ടി വന്നവരും വിരളമല്ല.
ഒരു വർഷത്തെ വരുമാനവും, ടാക്സും മുൻകൂട്ടി കണക്കാക്കി ഓരോമാസവും നിശ്ചിതവിഹിതം അടക്കാതിരുന്നതിൻെറ പരിണിതഫലമാണിത്.
കഴിഞ്ഞത് കഴിഞ്ഞു...
ഇനി പറഞ്ഞിട്ടെന്ത് കാര്യം?
ഇനി വരാനുള്ളത് നോക്കാം..... അല്ലേ?
അടുത്ത വർഷം എത്ര ടാക്സ് വരും... ?
പ്രതിമാസം എത്ര രൂപ ടാക്സ്അടക്കേണ്ടി വരും ?
80C / PF വിഹിതം കൂട്ടേണ്ടിവരുമൊ ?
താഴെ കാണുന്ന ലിങ്കിൽ നിന്നും Calculator for Anticipatory
Income Tax Statement 2017-18 ഡൌൺലോഡ് ചെയ്ത് നമ്മുടെ ടാക്സും,
പ്രതിമാസവിഹിതവും കണക്കാക്കാം
PAY REVISION ARREAR
2014
July മാസം മുതല്‍ പ്രാബല്യത്തില്‍ വന്ന ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകളുടെ
അടിസ്ഥാനത്തില്‍ 2014 ജൂലൈ മുതല്‍ 2016 ഫെബ്രുവരി വരെയുള്ള മാസങ്ങളിലെ
കുടിശിക ഈ വര്‍ഷം മുതല്‍ (മാര്‍ച്ച് 2017ലെ ശമ്പളം മുതല്‍) പണമായി
നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് സ്പാര്‍ക്ക് മുഖേന
തയ്യാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്പാര്‍ക്കില്‍
നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനം നടത്തുന്നതിന് മുമ്പ് പ്രസതുത കാലയളവിലെ
ജീവനക്കാരുടെ Salary Details സ്പാര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടാവണം.
സ്പാര്‍ക്കിലൂടെയല്ലാതെ ശമ്പളം വാങ്ങിയ RMSA സ്കൂളുകളിലെ അധ്യാപകര്‍,
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്നവര്‍ എന്നിവരുടെ ഈ കാലയളവിലെ
ശമ്പള വിവരങ്ങള്‍ SPARKലെ SALARY MATTERS -> MANUALLY DRAWN എന്ന
ഓപ്ഷന്‍ വഴി ഇക്കാലയളവിലെ ശമ്പളം , അരിയറുകള്‍ ലീവ് സറണ്ടര്‍ എന്നിവ
സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തണം. അതോടൊപ്പം തന്നെ മുന്‍കാലഘട്ടങ്ങളിലെ
ഏതെങ്കിലും ബില്ലുകള്‍ ENCASHMENT DETAILS അപ്‌ഡേറ്റ്
ചെയ്തിട്ടില്ലെങ്കില്‍ അവയും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇവ
പൂര്‍ത്തിയാക്കിയതിന് ശേഷം വേണം ചുവടെ തന്നിരിക്കുന്ന ട്യൂട്ടോറിയലില്‍
വിശദീകരിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്.
Download Tutorial For Payrevision 2014 Arrear Processing
GO(P)No.07/2016/FinDated20/01/2016&GO(P)No.09/2016/Fin Dated 20/01/2016
GO(P)No.07/2016/FinDated20/01/2016&GO(P)No.09/2016/Fin Dated 20/01/2016
Friday, 3 March 2017
Thursday, 2 March 2017
ജി.പി.എഫിൽ നിന്ന് NRA ക്ക് അപേക്ഷിച്ചവരുടെ ശ്രദ്ധക്ക്.
1.ബിൽ തയ്യാറാക്കാൻ അക്കൗണ്ടൻറ് ജനറലിൽ നിന്നുള്ള ഓതറൈസേഷൻ സ്ലിപിനു കാത്തിരിക്കേണ്ട ആവശ്യമില്ല.
2. സ്പാർക്കിൽ മെനുവിൽ view pf order from AG എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് NRA ക്ക് അപേക്ഷിച്ചവരുടെ പേര് സെലക്ട് ചെയ്താൽ അക്കൗണ്ടന്റ് ജനറൽ NRA പാസ്സാക്കിയിട്ടുണ്ടോ എന്നറിയാം. പാസ്സായിട്ടുണ്ടെങ്കിൽ ഉത്തരവ് നമ്പർ ,തിയ്യതി ,തുക എന്നിവ അവിടെ കാണാം
3.NRA ഓൺലൈൻ ആയ പാസ്സായിട്ടുണ്ടെങ്കിൽ ക്ലയിം എൻട്രിയിലൂടെ ബിൽ തയ്യാറാക്കി ട്രഷറിയിൽ സമർപ്പിക്കുക. ഓൺലൈനിൽ പാസ്സാകാത്തവരുടെ ബിൽ എടുക്കാൻ സാധിക്കില്ല.
4 .സ്ലിപ്പിന്റെ ഹാർഡ് കോപ്പി അറിവിലേക്കായി മാത്രം എ.ജി. DDO ക്ക് അയക്കുന്നുണ്ട്. പ്രസ്തുത കോപ്പി ബില്ലിന്റെ കൂടെ സമർപ്പിക്കേണ്ടതില്ല.
2014 പെ റിവിഷൻ അരിയർ
ആദ്യഘട്ടം ചെയ്യാനുള്ള സ്പാർക്ക് മോഡ്യൂൾ (വെള്ളി) ആക്ടീവ് ആകും...
7/14 മുതൽ 1/16 വരെയുള്ള എല്ലാ ബില്ലുകളുടെയും എൻകാഷ്‌മന്റ് അപ്ഡേറ്റായിരിക്കണം. അല്ലാത്തവർ ഉടൻ പൂർത്തിയാക്കുക 06/16 ബിൽ പ്രത്യേകമായി പരിശോധിക്കുക ക്വാഷ് ആയ ബില്ലുകൾ വീണ്ടും അതെ ഡേറ്റയിൽ അപ്ഡേറ്റ് കൊടുക്കാവുന്നതാണ് .ഏപ്രിൽ 2 വാരം മുതൽ പണമാക്കാം എന്ന് കരുതുന്നു.
7/14 മുതൽ 1/16 വരെയുള്ള എല്ലാ ബില്ലുകളുടെയും എൻകാഷ്‌മന്റ് അപ്ഡേറ്റായിരിക്കണം. അല്ലാത്തവർ ഉടൻ പൂർത്തിയാക്കുക 06/16 ബിൽ പ്രത്യേകമായി പരിശോധിക്കുക ക്വാഷ് ആയ ബില്ലുകൾ വീണ്ടും അതെ ഡേറ്റയിൽ അപ്ഡേറ്റ് കൊടുക്കാവുന്നതാണ് .ഏപ്രിൽ 2 വാരം മുതൽ പണമാക്കാം എന്ന് കരുതുന്നു.
അപരിചിതരുടെ വാഹനങ്ങളിൽ വിദ്യാർഥികൾ കയറരുതെന്ന് അറിയിപ്പ്...
മലപ്പുറം ∙ അപരിചിതരുടെ വാഹനങ്ങളിൽ വിദ്യാർഥികൾ കയറരുതെന്നു ജില്ലാ ബാല സംരക്ഷണ ഓഫിസർ അറിയിച്ചു. അപരിചിതരുടെ വാഹനങ്ങളിൽ വിദ്യാർഥികൾ കയറുന്ന പ്രവണത ജില്ലയിൽ കൂടുതലാണെന്നാണ് ബാല സംരക്ഷണ വകുപ്പിന്റെ നിഗമനം. ഇതു പിന്നീട് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. ഈ സാഹചര്യത്തിൽ വിദ്യാർഥികൾ അപരിചിതരുടെ വാഹനങ്ങളിൽ കയറുന്നതു വിലക്കണമെന്നും ഇക്കാര്യത്തിൽ ആവശ്യമായ ബോധവൽക്കരണം നടത്താനായി പ്രധാനാധ്യാപകർ വിഷയം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കണമെന്നും ഡിഡിഇ അറിയിച്ചു.
ബാലോത്സവം 2017
പൊതുവിദ്യാലയങ്ങളും അംഗനവാടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതുവിദ്യാലയ പ്രവർത്തനങ്ങൾ സമൂഹത്തിനെ പരിചയ പ്പെടുത്തുന്നതിനും സർവ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കേരള മൊട്ടാകെ ബാലോത്സവങ്ങൾ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ എല്ലാ സർക്കാർ-എയ് ഡഡ് എൽ.പി.സ്കൂളുകളിലെയും 2 മുതൽ 5 വയസ്സു വരെയുള്ള കുട്ടികൾ അവരുടെ സർഗ്ഗശേഷികൾ പൊതുസമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്ന അവിസ്മരണീയ പരിപാടിയായി ബാലോത്സങ്ങൾ മാറും. ബാലോത്സവം 2017 ന്റെ സംസ്ഥാന തല ഉദ്ഘാടനം മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മണിക്ക് കലവൂർ, പ്രീതികുളങ്ങര ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ.പി.സ്കൂളിൽ ബഹു:വിഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിരവ്വഹിക്കുന്നു. ബഹു:ധനകാര്യ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്നു.GOVT ORDERS & CIRCULARS
സ്വീപ്പീംഗ്, സാനിട്ടേഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കൂന്ന പി.റ്റി.സി.എം മാര്‍ക്ക് പ്രതിവര്‍ഷംഫുട് വെയര്‍ ഇനത്തില്‍ 450 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്
Pay Revision 2014 - Footwear Allowance to Part Time Contingent Employees - Sanctioned - Orders issued
Pay Revision 2014 - Footwear Allowance to Part Time Contingent Employees - Sanctioned - Orders issued
Wednesday, 1 March 2017
കെ-ടെറ്റ് യോഗ്യത പരീക്ഷ പാസാകുന്നതിന് 31/3/2018 വരെ ഇളവ്
15/06/2016 ലെ സ.ഉ.(പി) നം. 99/2016/പൊവിവ ഉത്തരവ് പ്രകാരം 2015-16
അദ്ധ്യയന വർഷം വരെ നിയമിതരായ അദ്ധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത പരീക്ഷ
പാസാകുന്നതിന് 31/3/2018 വരെ ഇളവനുവദിച്ചിരുന്നു. 2016-17 വർഷത്തിൽ
നിയമിതരായ അദ്ധ്യാപകർക്കും കൂടി കെ-ടെറ്റ് യോഗ്യത പരീക്ഷ പാസാകുന്നതിന് 31/03/2018 വരെ ഇളവനുദിച്ച് ഉത്തരവാകുന്നു.
എൻ.സി.റ്റിമഅനദണ്ഡ്ങ്ങൾ പ്രകാരം കെ-ടെറ്റ് നിർബന്ധയോഗ്യതയായതിനാൽ ഇളവ് ലഭിച്ച എല്ലാ അദ്ധ്യാപകരും 2018-19 അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് കെ-ടെറ്റ് യോഗ്യത നേടിയിരിക്കേണ്ടതാണ്.
എൻ.സി.റ്റിമഅനദണ്ഡ്ങ്ങൾ പ്രകാരം കെ-ടെറ്റ് നിർബന്ധയോഗ്യതയായതിനാൽ ഇളവ് ലഭിച്ച എല്ലാ അദ്ധ്യാപകരും 2018-19 അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് കെ-ടെറ്റ് യോഗ്യത നേടിയിരിക്കേണ്ടതാണ്.
വികലാംഗരായ വ്യക്തികൾക്കായി ആരോഗ്യ ഇൻഷൂറൻസ് സ്വാവലംബൻ
വികലാംഗരായ വ്യക്തികൾക്കായി യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനിയുമായി
ചേർന്ന് കേന്ദ്ര സർക്കാർ ആരംഭിച്ച ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയാണ് സ്വാവലംബൻ,
357 രൂപ പ്രീമിയം അടച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക് രണ്ട് ലക്ഷം രൂപയുടെ
വാർഷിക കവറേജ് ലഭിക്കും .. ദാരിദ്ര്യരേഖയ്ക് കീഴിൽ വരുന്ന വികലാംഗരായ
വ്യക്തികൾക്ക് സൗജന്യമായി രജിസ്ട്രേഷൻ നൽകാൻ കേരള സർക്കാർ
തീരുമാനിച്ചിട്ടുണ്ട് . അപേക്ഷ സ്വീകരിക്കുന്നതിന് മാർച്ച് 2,3 ,4
തീയതികളിൽ ഐസിഡിഎസ് ഓഫീസുകളിൽ പ്രത്യേക കൗണ്ടറുകൾ തുറന്ന്
പ്രവർത്തിക്കുന്നതാണ് .. ഈ കൗണ്ടറിൽ നിന്നും അപേക്ഷ ഫോറം സൗജന്യമായി
ലഭിക്കും . കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഐസിഡിഎസ് ഓഫീസുമായി
ബന്ധപ്പെടുക ..
GOVT ORDERS & CIRCULARS
Subscribe to:
Posts (Atom)




