Friday, 9 February 2018

GOVT ORDERS & CIRCULARS

മുകുളം മാതൃകാ ചോദ്യങ്ങള്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മുകുളം വിദ്യാഭ്യാസ പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ എസ് എസ് എല്‍ സി മാതൃകാ ചോദ്യങ്ങളാണ് ചുവടെയുള്ള ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത് . എല്ലാ വിഷയങ്ങളുടെയും ഇംഗ്ലീഷ്, മലയാളം മീഡിയം ചോദ്യങ്ങള്‍ ശേഖരിച്ച് ബ്ലോഗിനായി അയച്ച് തന്ന കണ്ണൂര്‍ പെരളശ്ശേരി AKGSGHSS ലെ ജിതേഷ് സാറിനും തയ്യാറാക്കിയ ജില്ലാ പഞ്ചായത്തിനും SITC പാലക്കാടിനും ബ്ലോഗിന്റെ നന്ദി അറിക്കുന്നു 

Wednesday, 7 February 2018

മെൻഡേഴ്സ് കേരള എൽ.എസ്.എസ് - യു.എസ്.എസ് പരീശീലനം

ടീച്ചേഴ്സ് ക്ലബിന്റെ അക്കാഡമിക പിന്തുണയോടെ ഈ വര്‍ഷത്തെ  LSS - USS പരീക്ഷ പരിശീലനം ഒക്ടോബർ 13 മുതൽ ആരംഭിക്കുന്നു.   
      മുന്‍ വര്‍ഷം മെന്‍ഡേഴ്സ് കേരളയുടെ നേത്യത്വത്തില്‍  കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്, തിരുവനന്തപുരം ഡയറ്റ്, വയനാ‍ട് ഡയറ്റ്, കോഴിക്കോട് ഡയറ്റ്, സന്നാഹം, കെ.എസ്.റ്റി.എ, കെ.പി.എസ്.റ്റി.എ തുടങ്ങി  ധാരാളം അധ്യാപക കൂട്ടയ്മകള്‍, സ്ഥാ‍പനങ്ങള്‍, സംഘടനകള്‍  തയാറാക്കിയ  മാത്യകാ ചോദ്യങ്ങള്‍, മാത്യകാ പരീക്ഷകള്‍ ബ്ലോഗ് വഴി പങ്കു വച്ചിരുന്നു.  കൂടാതെ 2018 ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമാ‍യി ടീച്ചേഴ്സ് ക്ലബുമായി ചേര്‍ന്ന് മാത്യകാ പരീക്ഷയും നടത്തി.  ഏകദേശം 30,000 ലധികം കുട്ടികള്‍ ഈ പരീക്ഷ എഴുതിയതായി രജിസ്റ്റ്രേഷനിലൂടെ കണക്കാക്കപ്പെടുന്നു.  മുന്‍ വര്‍ഷത്തെ മികച്ച വിജയത്തില്‍ മെന്‍ഡേഴ്സിനും പങ്കാളിയാകാന്‍ അതിലൂടെ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന് കരുത്താകുവാന്‍ നമ്മുടെ കുട്ടികളുടെ ഇത്തരം പരീക്ഷാ വിജയങ്ങള്‍ക്കാകും എന്നത് തീര്‍ച്ചയാണ്.

 13 ന് ആരംഭിക്കുന്ന ഈ വർഷത്തെ പരിശീലനത്തിൽ ഘട്ടം ഘട്ടമായി മുൻ വർഷങ്ങളിൽ നൽകിയ  സാമഗ്രികൾ ആദ്യം നൽകും.  പരീക്ഷാ തീയതിയുടെ പ്രഖ്യാപനത്തിന് ശേഷം അനുയോജ്യമായ  തീയതിയിൽ സംസ്ഥാന വ്യാപകമായി മുൻ വർഷത്തെ പോലെ മാത്യക പരീക്ഷയും നടത്തും.  ഇനിയുള്ള പോസ്റ്റുകൾക്കും സാമഗ്രികൾക്കും ബ്ലോഗ് സന്ദർശിക്കുക

STANDARD 7 BASIC SCIENCE UNIT-9

താപമൊഴുകുന്ന വഴികള്‍

Prepared By
Learning Teachers Malappuram

 

ANNUAL EXAMINATION TIME TABLE (LP, UP, HS)


http://education.kerala.gov.in/downloads2014/circular/timetableannualexam722018.pdf

GOVT ORDERS & CIRCULARS

2018 ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള ജനറൽ പ്രൊവിഡന്റ് ഫണ്ടും മറ്റ് അനുബന്ധ പ്രൊവിഡന്റ് ഫണ്ടുകളിലുമുള്ള നിക്ഷേപത്തുകയ്ക്കുള്ള പലിശ നിരക്ക് നിശ്ചയിച്ച് ഉത്തരവാകുന്നു. G.O 13/2018 Fin dtd 02/02/2018
 Provisional seniority list of DIET Lectures
 SSLC A,B List Publishing, CE Mark, Grace Mark Entry , Cancellation Reg. Circular dtd 03-02-2018
 Panchayath High School Headmasters Seniority list
 Higher Secondary Principal Promotion: 1.Circular || Seniority List ||
 THSLC - Publishing A list, CE mark Entry, Gracemark Entry , Cancellation reg.
 Ratio promotion in the cadre of Junior Superintendent (HG) - Orders issued

Tuesday, 6 February 2018

GPF (General Provident Fund) നെ പറ്റി ചില കാര്യങ്ങൾ


എല്ലാ ജീവനക്കാരും അംഗമായിട്ടുള്ള, നമ്മൾ PF എന്നു പറയുന്ന GPF (General Provident Fund) നെ പറ്റി ചില കാര്യങ്ങൾ :- ഇപ്പോൾ കേരളത്തിലെ ജീവനക്കാരുടെ PF സംബന്ധമായ കാര്യങ്ങൾ നടപ്പാക്കുന്നത് GO(P)94/2012 dtd.7.2.2012 പ്രകാരമുള്ള GPF Rules പ്രകാരമാണ്.  

1) അംഗത്വം :- സർവ്വീസിൽ കയറുന്ന എല്ലാ അംഗങ്ങളും PF ൽ നിർബന്ധമായും വരിക്കാരാകേണ്ടതാണ്. അപേക്ഷാ ഫോമും നോമിനേഷനും പൂരിപ്പിച്ച് മേലധികാരിക്ക് അപേക്ഷ സമർപ്പിച്ച് PF-ൽ വരിക്കാരാകാവുന്നതാണ്. നോമിനിയേ വയ്ക്കുമ്പോൾ "ഫാമിലിയി"ൽ ആരെയെങ്കിലും വയ്ക്കണം. Wife, Husband,Minor son, Unmarried/divorced daughter, major son, father, mother, Minor brother, unmarried sister തുടങ്ങിയവരാണ് PF ചട്ടപ്രകാരം Family യുടെ നിർവചനത്തിൽ പെടുന്നവർ. അവിവാഹിതനായ ഒരാൾക്ക് മേൽ പറഞ്ഞതിൽ ആരെ വേണമെങ്കിലും നോമിനിയാക്കാം. എന്നാൽ വിവാഹിതനാകുന്നതോടുകൂടി ആ നോമിനേഷൻ അസാധുവാകുന്നു. നോമിനിയെ എപ്പോൾ വേണമെങ്കിലും change ചെയ്യാവുന്നതാണ്. ഇതിനായി പുതിയ നോമിനേഷൻ ഫോമും വെള്ള പേപ്പറിൽ ഉള്ള അപേക്ഷയും മേലധികാരിക്ക് കൊടുത്താൽ മതിയാകും. 

2) വരിസംഖ്യ :- എല്ലാമാസവും നിശ്ചിത തുക വരിസംഖ്യയായി അപേക്ഷ കൊടുക്കുന്ന സമയത്ത് തന്നെ നമ്മൾ തീരുമാനിക്കേണ്ടതാണ്‌. ഇത് കുറഞ്ഞത് Basic ന്റെ 6% ഉം കൂടിയത് Basic ന്റെ തുല്യമായ തുകയും ആണ്. ഉദാഹരണത്തിന് 30000 രൂപ Basic ഉള്ള ഒരാൾക്ക് PF ൽ ഇടാവുന്ന കുറഞ്ഞ തുക 1800/- ഉം കൂടിയ തുക 30000 ഉം ആണ്. വർഷത്തിൽ രണ്ട് തവണ വരിസംഖ്യ വർദ്ധിപ്പിക്കുകയും ഒരു തവണ കുറയ്ക്കുകയും ചെയ്യാം. 

3) ക്രെഡിറ്റ് കാർഡ് :- PF-ൽ അംഗങ്ങളായവർക്ക് Account General(AG) ഓഫീസിൽ നിന്നും കിട്ടുന്ന രേഖ. സാമ്പത്തിക വർഷം കണക്കാക്കിയാണ് Credit card തയ്യാറാക്കുക. അതായത് April to March. ഓരോ മാസവും നമ്മൾ അടച്ച തുകയും, ക്ഷാമബത്ത ലയിപ്പിച്ച തുകയും, വായ്പയുണ്ടെങ്കിൽ അതും, സർക്കാർ നിക്ഷേപത്തിന് നൽകുന്ന പലിശയും എല്ലാം Credit card ൽ ഉൾപ്പെട്ടിരിക്കും. ഇത് AG Kerala യുടെ വെബ്സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്. Down load ചെയ്യുവാൻ ഒരു PlN ആവശ്യമാണ്‌. ഈ PlN കണ്ടു പിടിക്കുവാനായി 999999 ൽ നിന്നും Account No. കുറച്ചാൽ മതി. 

10E Form Filling Guidelines -How to Reduce Tax Burden on Arrears of Salary

COURTESY: GHS MUTTOM
    
      Pay revision Arrear – നികുതി ഇളവ് ലഭിക്കാന്‍ 10-E ഫോം എങ്ങിനെ തയ്യാറാക്കാം എന്നതിനെപ്പറ്റിയുള്ള പോസ്റ്റ്‌ ഇതിനു മുന്‍പ് നല്‍കിയിരുന്നു.(post) എങ്കിലും കുറച്ച് സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു .അതിന് പരിഹാരമായി Sri..Babu Vadakkancheryയുടെ  പോസ്റ്റും,സോഫ്റ്റ്‌വെയറും ഇവിടെ നല്‍കുന്നു .
 
എന്താണ് 10- E ഫോം ?
ഒരു ജീവനക്കാരന്‍ സാധാരണ ഗതിയില്‍ തനിക്കു ലഭിക്കേണ്ട ശമ്പള വരുമാനം കാലാ കാലങ്ങളില്‍ തന്നെ നേടുകയും അതിനനുസരണമായി അതതു കാലങ്ങളിലെ നിരക്കനുസരിച്ച് വരുമാന നികുതി ഒടുക്കിപ്പോകുകയും ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും, സാങ്കേതിക കാലതാമസം കൊണ്ടും ശമ്പള പരിഷ്കരണം, ക്ഷാമബത്താ വര്‍ദ്ധനവ്‌ നിയമന ഉത്തരവ് ലഭിക്കാന്‍ വൈകല്‍ എന്നിങ്ങനെ പല കാരണങ്ങളാലും ഒരു സാമ്പത്തീക വര്‍ഷവുമായി ബന്ധപ്പെട്ട വേതനമോ മറ്റ് ആനുകൂല്യങ്ങളോ അതതു സമയത്ത് ലഭിക്കാറില്ല.
ഉദാഹരണങ്ങള്‍:
1.       ശമ്പള പരിഷ്കരണം പിന്‍കാല പ്രാബല്യത്തില്‍ പ്രഖ്യാപിക്കുന്നു, പിന്‍ കാലങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന അധിക  വേതനം നടപ്പ് വര്‍ഷത്തില്‍ മാത്രം ലഭിക്കുന്നു

Sunday, 4 February 2018

2017-18 സാമ്പത്തീക വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരന്‍ എങ്ങിനെ നികുതി കണക്കാക്കും


 2017 ഏപ്രില്‍ ഒന്ന് മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള വരുമാനം കണക്കാക്കിയാണ് നികുതി അടക്കേണ്ടത്. ഇതിനു കണക്കു നല്‍കേണ്ടത് സാലറി മാത്രം അല്ല. സാലറി അടക്കമുള്ള ഇല്ലാ വരുമാനവും ഇതിനു കൂട്ടേണ്ടതാണ്.
 
 
1. ശമ്പള വരുമാനം,
2. വീട് വാടകക്കു നല്‍കി ലഭിക്കുന്ന വരുമാനം,
3.  മറ്റു തൊഴിലില്‍ നിന്നോ ഉള്ള വരുമാനം,
4.bank ഫിക്സ്ഡ് ഡിപ്പോസിറ്റ് intersest…..മുതലായ വരുമാനങള്‍ 
 

GOVT ORDERS & CIRCULARS


സാമൂഹ്യശാസ്ത്ര നോട്ടുകള്‍

 
വെള്ളിനേഴി ഗവ ഹൈസ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ ശ്രീ രാജേഷ് കെ സാര്‍ തയ്യാറാക്കി നല്‍കിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സാമൂഹ്യശാസ്ത്രം നോട്ടുകളാണ് ചുവടെ ലിങ്കുകളില്‍ . റിവിഷന്‍ സമയത്ത് ഏറെ പ്രയോജനപ്പെടുന്ന തരത്തിലുള്ള ഈ നോട്ട് തയ്യാറാക്കി തന്ന രാജേഷ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
 
Download the Social Science Notes

പരീക്ഷാഭവന്‍ പ്രസിദ്ധീകരിച്ച iExAMS Schedule


Sl.No. Event Name Start Date End Date
1CE Mark Tabulation  05-02-2018    09-02-2018 
2Online Candidature Cancellation 07-02-201817-02-2018
3Grace Mark Entry14-02-201828-02-2018
4IT Mark Upload 22-02-201802-03-2018

Friday, 2 February 2018

SSLC IT Exam Sample Questions

2017-18 വര്‍ഷത്തെ SSLC മോഡല്‍ പരീക്ഷക്കും ഐ ടി പൊതു പരീക്ഷക്കും വേണ്ടി IT@School പ്രസിദ്ധീകരിച്ച മാതൃകാ ചോദ്യങ്ങള്‍ ചുവടെ ലിങ്കുകളില്‍
 
Sample questions for Model and SSLC IT Examination 2017-18
 
    Theory   -  English | Malayalam | Tamil | Kannada 
    Practical - English | Malayalam  | Tamil | Kannada  
                       Documents      |         Images

Strengthening of TSB system - Further Guidelines

Finance Department - Strengthening of TSB system - Further Guidelines issued.The present cash withdrawal ceiling from Special Treasury Savings Bank (STSB)account is enhanced to Rs.10,000/- from the existing Rs. 2,000/-.Transfer of all funds from STSB accounts to bank account of intermediary institutions/officers would not be permitted and transfer to end beneficiary's account alone would be allowed for all the Government organ izations/G rant in Aid Institutions /PSUs/ other Institutions.more details in Downloads.

Thursday, 1 February 2018

LSS / USS പരീക്ഷ ഫെബ്രുവരി 24 നേക്ക് മാറ്റി

STANDARD 6 BASIC SCIENCE, UNIT 10

യൂണിറ്റ് 10രൂപത്തിനും ബലത്തിനും


 
Prepared By
Learning Teachers Malappuram



കൽപന ചൗള സ്മരണ...

 ഇന്ത്യൻ സ്ത്രീത്വത്തിെ‍ൻറ യശസ്സ്‌ വാനോളം ഉയർത്തിയ വനിത

അഭിമാനത്തോടെയല്ലാതെ ഭാരതീയര്‍ക്ക് കല്‍പ്പന ചൗള എന്ന പേര് ഓര്‍മിക്കാനാവില്ല. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ വനിത എന്ന അവിസ്മരണീയ നേട്ടത്തിലൂടെ ഒട്ടേറെ യുവാക്കള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കാന്‍ ഈ യുവതിക്ക് കഴിഞ്ഞു

കൽപന ചൗള സ്മരണ
(ജൂലൈ 1, 1961- ഫെബ്രു 1 2003)

''safe road safe ride'



 ഇളങ്ങുളം ശ്രീധർമ്മ ശാസ്താ ദേവസ്വം സ്കൂൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'സീബ്രാ ലൈൻ റോഡ് സേഫ്റ്റി' ക്ലബ്ബും പൊൻകുന്നം 'ഹൈറേഞ്ചു ബുൾസ് റോയൽ എൻഫീൽഡ് റൈഡേഴ്‌സ്' ക്ലബ്ബും സംയുക്തമായി നിർമ്മിക്കുന്ന ഹ്രസ്വചിത്രമാണ് 'സേഫ് റോഡ് സേഫ് റൈഡ്' സുരക്ഷിതമായ യാത്രാശീലങ്ങൾ വരും തലമുറയ്ക്ക് പ്രചോദനമാകും വിധം പരിചയപ്പെടുത്തുകയാണ് ചിത്രത്തിൻറെ ലക്‌ഷ്യം.

എല്‍.എസ്.എസ് - യു.എസ്.എസ് പരീക്ഷാ പരീശീ‍ലനം

ടീച്ചേഴ്സ് ക്ലബിന്റെ അക്കാഡമിക പിന്തുണയോടെ ഈ വര്‍ഷത്തെ  LSS - USS പരീക്ഷ പരിശീലനം ഒക്ടോബർ 13 മുതൽ ആരംഭിച്ചു
      മുന്‍ വര്‍ഷം മെന്‍ഡേഴ്സ് കേരളയുടെ നേത്യത്വത്തില്‍  കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്, തിരുവനന്തപുരം ഡയറ്റ്, വയനാ‍ട് ഡയറ്റ്, കോഴിക്കോട് ഡയറ്റ്, സന്നാഹം, കെ.എസ്.റ്റി.എ, കെ.പി.എസ്.റ്റി.എ തുടങ്ങി  ധാരാളം അധ്യാപക കൂട്ടയ്മകള്‍, സ്ഥാ‍പനങ്ങള്‍, സംഘടനകള്‍  തയാറാക്കിയ  മാത്യകാ ചോദ്യങ്ങള്‍, മാത്യകാ പരീക്ഷകള്‍ ബ്ലോഗ് വഴി പങ്കു വച്ചിരുന്നു.  കൂടാതെ 2018 ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമാ‍യി ടീച്ചേഴ്സ് ക്ലബുമായി ചേര്‍ന്ന് മാത്യകാ പരീക്ഷയും നടത്തി.  ഏകദേശം 30,000 ലധികം കുട്ടികള്‍ ഈ പരീക്ഷ എഴുതിയതായി രജിസ്റ്റ്രേഷനിലൂടെ കണക്കാക്കപ്പെടുന്നു.  മുന്‍ വര്‍ഷത്തെ മികച്ച വിജയത്തില്‍ മെന്‍ഡേഴ്സിനും പങ്കാളിയാകാന്‍ അതിലൂടെ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന് കരുത്താകുവാന്‍ നമ്മുടെ കുട്ടികളുടെ ഇത്തരം പരീക്ഷാ വിജയങ്ങള്‍ക്കാകും എന്നത് തീര്‍ച്ചയാണ്.