
Click Here for the Video Help File

Click Here for the Video Help File


കേരള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം 1960 റൂള്‍ 37,39 എന്നിവ പ്രകാരം എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ലാസ്റ്റ് ഗ്രേഡ് ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ നടപ്പ് വര്‍ഷത്തില്‍ സ്വന്തമാക്കിയതോ ,കൈമാറ്റം ചെയ്തതോ ആയ എല്ലാ സ്ഥാവര ജംഗമ വസ്തുവകളുടെയും വിവരങ്ങള്‍ 2021 ജനുവരി 15 നു മുന്‍പ് അതാത് വിഭാഗങ്ങളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ .ഇപ്പോള്‍ വന്നിരിക്കുന്ന ഉത്തരവ് ധനകാര്യ വകുപ്പിന് മാത്രമേ ബാധകമുള്ളൂ (Online Entry) തുടര്‍ ഉത്തരവ് വരുമെന്ന് കരുതാം..
Prepared by DR. E. MANESH KUMAR
| A Complete Book on Spark and BiMS |
Click Here for the Guidelines
SSLC , +2 പരീക്ഷകള്‍ക്കുള്ള പൊതുവായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
ഏറെക്കാലത്തെ അവധിക്ക് ശേഷം ഭാഗികമായി വിദ്യാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ജനുവരി 1 മുതല്‍ വിദ്യാലയത്തിലെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ വിദ്യാലയാധികൃതര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടാവും . വിദ്യാലയത്തിലെത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് സമ്മതപത്രം ശേഖരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നത് ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള സ്റ്റിക്കറുകള്‍ , പോസ്റ്ററുകള്‍ , സൂചനാ ബോര്‍ഡുകള്‍ എന്നിവ വിവിധയിടങ്ങളില്‍ പതിക്കണം എന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയയുന്നുണ്ട്. ഇതിന് അനുയോജ്യമായ ഏതാനും പോസ്റ്ററുകളും സമ്മതപത്രത്തിന്റെ മാതൃകയും ചുവടെ ലിങ്കുകളില്‍ നല്‍കുന്നു

സ്പാര്‍ക്കില്‍ നടത്തേണ്ടന വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി സ്പാര്‍ക്ക് തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകള്‍ വിവിധ കാലഘട്ടങ്ങളിലായി https://www.info.spark.gov.in എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രധാന വീഡിയോ ട്യൂട്ടോറിയലുകള്‍ ചുവടെ

പത്താം ക്ലാസിലെ എട്ടാം അധ്യായം വിവര സഞ്ചയം - ഒരാമുഖം എന്ന പാഠഭാഗത്തിന് സഹായകരമായ ഏതാനും വീഡിയോകൾ ചുവടെ ലിങ്കുകളിൽ ലഭ്യമാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രയിനര്‍ കൂടിയായ മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി

ധനകാര്യവകുപ്പിന്റെ GO(P)No.150/2020/Fin 05/11/2020 ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS )പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്.
| ജീവനക്കാർ/സ്ഥാപനങ്ങൾ | വാർഷികപ്രീമിയം (രൂപയിൽ ) |
| സർക്കാർ ജീവനക്കാർ | 500 രൂപ |
| ഇന്ത്യ റിസർവ് ബറ്റാലിയൻ കമാന്റോകൾ | 800 രൂപ |
| സ്വയംഭരണസ്ഥാപനങ്ങൾ/ സർവ്വകലാശാലകൾ /പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ മുതലായവർ |
500 രൂപ+ജി.എസ്.റ്റി |
| എസ് .എൽ .ആർ വിഭാഗം ജീവനക്കാർ |
500 രൂപ+ജി.എസ്.റ്റി |
| കെ.എസ് .ഇ .ബി. | 850 രൂപ+ജി.എസ്.റ്റി |
| കെ.എസ് .ആർ .സി .ടി .സി . | 600 രൂപ+ജി.എസ്.റ്റി |
![]() |
| click here to web link |
പ്രതിവര്‍ഷം
പത്ത് മാസം വരെയാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക . അഞ്ചാം ക്ലാസ് വരെ
പ്രതിമാസം 300 രൂപനിരക്കിലും 6 മുതല്‍ 10 വരെ 500 രൂപനിരക്കിലുമാണ്
സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അനാധാലയങ്ങളില്‍ താമസിച്ച് പഠിക്കുന്ന
കുട്ടികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. അപ്‌ലോഡ് ചെയ്യുന്ന എല്ലാ
അപേക്ഷകളിലെയും കുട്ടികളുടെ പേരുകള്‍ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍
ജനറേറ്റഡ് ലിസ്‌റ്റ് സ്ഥാപനമേധാവി ഒപ്പിട്ട് സാമൂഹ്യസുരക്ഷാ മിഷനിലേക്ക്
അയക്കേണ്ടതാണ്. അപേക്ഷകളുടെ പ്രിന്റൗട്ടുകള്‍ അയക്കേണ്ടതില്ല.
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്താവുന്ന കേരള ക്വിസ്സ് ഡൗൺലോഡ് ചെയ്യാൻ
ഇവിടെ ക്ലിക്ക് (PDF)ചെയ്യുക.