Tuesday, 30 January 2018

മെൻഡേഴ്സ് കേരള സംഘടിപ്പിക്കുന്ന LSS-USS MODEL EXAM 2018 ഫെബ്രുവരി 17 ലേക്ക് മാറ്റി


ഫെബ്രുവരി 10ന് മെൻഡേഴ്സ് കേരള സംഘടിപ്പിക്കുവാനിരുന്ന
LSS-USS MODEL EXAM
2018 ഫെബ്രുവരി 17 ലേക്ക് മാറ്റുന്നു.

February 15  വൈകിട്ട് 5 മണിവരെ രജിസ്റ്റര്‍ ചെയ്യാം.
Register ചെയ്ത മെയിലുകളിലേക്ക് 15.02.2018  വൈകിട്ട്  5ന് ശേഷം  ചോദ്യപേപ്പറുകൾ അയക്കും

ജതീഷ് തോന്നയ്ക്കൽ
Admin

Hindi Premodel & पटकथा Questions


 പത്താം ക്ലാസ് റിവിഷന് പ്രയോജനപ്പെടുന്ന ഹിന്ദി പ്രീ-മോഡല്‍ പരീക്ഷയുടെ രണ്ട് സെറ്റ് ചോദ്യങ്ങളും ,पटकथा ചോദ്യങ്ങളും തയ്യാറാക്കി അയച്ച് നല്‍കിയിരിക്കുന്നത് പട്ടഞ്ചേരി GHSലെ അധ്യാപകനായ ശ്രീ അരുണ്‍ദാസ് സാറാണ്. സാറിനും എസ്.ഐ.റ്റിസി പാലക്കാടിനും മെന്‍ഡേഴ്സ് കേരളയുടെ നന്ദി.
Click Here to Download Pre-model Question 1
Click Here to Download Pre-model Question 2
Click Here to Download पटकथा Question 

PHASES OF MOON

അക്കാദമിക് മാസ്റ്റർപ്ലാൻ സമർപ്പണം ഫെബ്രുവരി 12 ന്

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം
ഫെബ്രുവരി 1 ന് നിശ്ചയിച്ച സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ സമർപ്പണം,നിയമസഭാ സാമാജികർക്കടക്കം പങ്കെടുക്കാൻ കഴിയുവിധം ഫെബ്രുവരി 12 ന് തിങ്കളാഴ്ച നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.

Friday, 26 January 2018

Terminal Surrender Arrear Bill Processing

Terminal  Surrender Arrear Bill   എങ്ങനെ സ്പാര്‍ക്കിലൂടെ  പ്രോസസ്സ് ചെയ്യാം .സ്പാര്‍ക്കിലൂടെ അല്ലാതെ Terminal Surrender പ്രോസസ്സ് ചെയ്തവര്‍ ചെയ്യേണ്ടത്. -Accounts > Manually Drawn Terminal Surrender  എന്ന മെനു ക്ലിക്ക് ചെയ്യുക. 
തുറന്നു വന്ന പേജില്‍ മാനുവലായി മാറിയ Terminal  Surrender ബില്‍ വിവരങ്ങള്‍ നല്‍കുക.   Office, Employee * Drawn date* Ag auth no, Ag auth date Sanction order no Sanction order date ,No of days* No of days (HPL) Amount*  എന്നിവ കൃത്യമായി നല്‍കി സേവ് ചെയ്യുക .റെഡ് സ്റ്റാര്‍ നല്‍കിയിരിക്കുന്ന ഫീല്‍ഡ് നിര്‍ബന്ധമായും പൂരിപ്പിക്കണം.(മറ്റുള്ളവ നിര്‍ബന്ധമില്ല )തുടര്‍ന്ന് Accounts > Claim Entry > Department Office> Name of Treasury> Nature of Claim> DDO Code> Period of Bill   

ഉജ്ജ്വലം -SSLC English Intense Study Material

  English Learning Resource UJWALAM . prepared by Kollam District Panchayath for SSLC Examination.You can download UJWALAM 2016-17 from download link .

Downloads
Ujwalam -SSLC English Intense Study Material

Thursday, 25 January 2018

റിപ്പബ്ലിക് ദിന ക്വിസ് 2018

റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ ക്വിസ് നടത്തുവാന്‍ സഹായകരമാ‍യ  ഈ വര്‍ഷം തയാറാക്കിയ  50 ചോദ്യങ്ങള്‍

https://app.box.com/s/puqz63lzztcdgisacdlziavmvmtqa631
തയാറാക്കി അയച്ചു തന്നത്:
ശ്രീ‍മതി. തസ്നിം ഖദീജ, 
ജി.എല്‍..പി. എസ് കാരാട്, മലപ്പുറം

ഹരിത കേരള മിഷന്‍ - ഗ്രീന്‍ പ്രോട്ടോക്കോള്‍ - പ്രതിജ്ഞ


https://drive.google.com/file/d/0B_1hOUmDIPEOc0ZXZnp3TlBacW94TWRDaWt6c2hjbmVZSTc4/view?usp=sharing

GOVT ORDERS & CIRCULARS

Wednesday, 24 January 2018

പൊതുവിദ്യാലയങ്ങള്‍ 201 അധ്യയന ദിനങ്ങള്‍ തികയ്ക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഈ വര്‍ഷം 201 അധ്യയന ദിനങ്ങള്‍ തികയ്ക്കും. മുന്‍വര്‍ഷങ്ങളില്‍ 180 ല്‍ താഴെ അധ്യയന ദിനങ്ങളെ ലഭിച്ചിരുന്നുള്ളൂ. ഈ വര്‍ഷം ആദ്യ രണ്ടു ടേമുകളിലായി 135 അധ്യയന ദിനങ്ങളേ ലഭിച്ചു. മൂന്നാം ടേമില്‍ 66 ദിവസങ്ങള്‍ അധ്യയന ദിനങ്ങളായി ഉള്‍പ്പെടുത്തി. ഹര്‍ത്താലിനെ തുടര്‍ന്ന് നഷ്ടമായ അധ്യയന ദിനങ്ങള്‍ക്കു പകരം മൂന്നാം ടേമില്‍ നാല് ദിവസങ്ങള്‍ കൂടി അധ്യയന ദിനങ്ങളായി ഉള്‍പ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Republic Day; Circular with instructions

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലുമെല്ലാം റിപബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറിലുള്ളത്.റിപബ്ലിക് ദിനത്തില്‍ സ്‌കൂളുകളില്‍ സ്ഥാപനമേധാവികള്‍ മാത്രമേ ദേശീയപതാക ഉയര്‍ത്താവൂ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലുമെല്ലാം റിപബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറിലുള്ളത്.  ത്രിതല പഞ്ചായത്തുകള്‍, സംസ്ഥാനങ്ങള്‍ എന്നിവയെല്ലാം പതാക ഉയര്‍ത്തേണ്ടതെങ്ങനെ എന്ന നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ സ്‌കൂള്‍ മേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താന്‍ പാടുള്ളു. പതാക ഉയര്‍ത്തുന്ന സമയത്ത് നിര്‍ബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഡൌണ്‍ലോഡ്സ് നോക്കുക .
Downloads
National Day Celebrations - Republic Day Celebrations - Adherence to the Guidelines - Reg. - No.7-Pol.5-GAD

Tuesday, 23 January 2018

Property Statement of Govt Employees

At the time of joining in government service, property details should be asserted. Finance commission has published an order as per the direction of vigilance bureau. This order will become applicable to all government salaried institutions including govt and aided school and universities. During service entry time, all the resource particulars be duly entered in service book also. click the below link for Govt order and  Proforma in fillable PDF.  
 

റിപ്പബ്ലിക് ദിനാചരണം: എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണം

   റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സമുചിതമായി ആചരിക്കണമെന്ന് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് സര്‍ക്കുലര്‍ മുഖേന അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍വകലാശാല/കോളേജുകള്‍/സ്‌കൂളുകള്‍ എന്നിവിടങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ അറിയിച്ചു. ആഘോഷ പരിപാടികളില്‍ ജീവനക്കാരുടെ  സാന്നിധ്യം ഉറപ്പാക്കാന്‍ വകുപ്പ്/സ്ഥാപനമേധാവികള്‍ നടപടി സ്വീകരിക്കണം. 

         തലസ്ഥാനത്ത് രാവിലെ 8.30 ന് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് സായുധസേനാ പരേഡും ദേശീയ ഗാനാലാപനവും കര-വ്യോമ-പോലീസ് സേനാംഗങ്ങള്‍,

എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി

സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നതും,പഠനമികവിന്റെ തെളിവെന്ന നിലയ്ക്ക് പൊതുവിദ്യാലയങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്നതുമായ പരീക്ഷയാണ് എൽ.എസ്.എസ്/യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷ. കുട്ടികൾ നീണ്ട തയ്യാറെടുപ്പ് ഈ പരീക്ഷക്കായി നടത്തുന്നുണ്ട്. എന്നാൽ എൽ.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 200 രൂപയും യു.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 300 രൂപയുമാണ് പ്രതിവർഷം നല്കിവരുന്നത്. വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച ഈ തുക കാലാനുസൃതമായി പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് 2017/18 അദ്ധ്യയന വർഷം മുതൽ എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക യഥാക്രമം 1000, 1500എന്നിങ്ങനെ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി.

Monday, 22 January 2018

Hai School Kuttikkootam renamed as Little KITES


പൊതുവിദ്യാഭ്യാസ വകുപ്പ്-ഹൈടെക്  സ്കൂള്‍ പദ്ധതി -ഹായ് സ്കൂള്‍ കുട്ടികൂട്ടം  ലിറ്റില്‍ കൈറ്റ്സ്(Little Kites) എന്ന പേരിലാക്കി  കൊണ്ടും പദ്ധതിയുടെ  പ്രവര്‍ത്തങ്ങള്‍ നടപ്പിലാകുന്നതിന് kerala infrastructure and technology for education നെ ചുമതലപ്പെടുത്തിക്കൊണ്ടും ഉത്തരവ് നല്‍കി .ഉത്തരവ് ഡൌണ്‍ലോഡ്സില്‍.
Downloads
Hai School Kuttikkootam renamed as Little KITES-Circular

GOVT ORDERS & CIRCULARS

Thrown out teachers - Details called for -reg.    ||1. Notification ||2 Form I  || 3. Form III ||

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് കൈത്താങ്ങ് നൽകി മെൻഡേഴ്സ് കേരളയും ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയും......


2018 ഫെബ്രുവരി 24 ന് സംസ്ഥാന വ്യാപകമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് മുന്നോടിയായി മെന്‍ഡേഴ്സ് കേരള ബ്ലോഗും, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച് മോഡൽ പരീക്ഷ നടത്തുന്നു
    17/02/8 രണ്ടാം ശനി
(പുതുക്കിയ തീയതി) 
കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ ജില്ലയിലും മാതൃകാ പരീക്ഷ 
നടത്തുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍

ചുവടെ പറയുന്ന രീതിയില്‍ മാത്യക പരീ‍ക്ഷ സംഘടിപ്പിക്കാവുന്നതാണ്.

1. സബ്ജില്ലാ തലത്തില്‍  എ.ഇ.ഒ / എച്ച്.എം ഫോറം/ അധ്യാപക കൂട്ടായ്മകള്‍ എന്നിവര്‍ക്ക്  ഏതെങ്കിലും സ്കൂളില്‍ വച്ച് സൌകര്യ പ്രദമായ രീതീയില്‍  സഘടിപ്പിക്കാവുന്നതാണ്.   
(ഇത് തികച്ചും അനൌദ്യോഗികമാണ്  താല്പപര്യമുണ്ടെങ്കില്‍ മാത്രം).  പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വിവരം മുന്‍ കൂട്ടി അറിയിക്കുവാന്‍ നിര്‍ദ്ദേശം നല്‍കണം.  വേണ്ട എണ്ണം ചോദ്യ മാത്യകകള്‍ പ്രിന്റ് എടുത്തു വയ്ക്കുവാന്‍ അതിലൂടെ കഴിയും.   പരീക്ഷാ ദിവസം പങ്കെടുക്കുന്ന കുട്ടികളില്‍ നിന്നും ഫോട്ടോ കോപ്പി, മറ്റ് ചെലവുകള്‍ക്കാവശ്യമായ തുശ്ചമായ തുക രജിസ്ട്രേഷന്‍ ഫീസായി ആവശ്യമെങ്കില്‍ വാങ്ങാവുന്നതാണ്.  

2. സ്കൂളുകള്‍ക്ക്  അവരവരുടെ സ്കൂളില്‍ വച്ചൂം സംഘടിപ്പിക്കാവുന്നതാണ്.  വേണ്ട എണ്ണം ചോദ്യ മാത്യകകള്‍ ഇ-മെയിലിലൂടെ അയച്ചു തരും, മുന്‍ കൂട്ടി പ്രിന്റ് എടുത്തു വയ്ക്കുക.    പരീക്ഷാ ദിവസം പങ്കെടുക്കുന്ന കുട്ടികളില്‍ നിന്നും ഫോട്ടോ കോപ്പി, മറ്റ് ചെലവുകള്‍ക്കാവശ്യമായ തുശ്ചമായ തുക  ഫീസായി ആവശ്യമെങ്കില്‍ വാങ്ങാവുന്നതാണ്.  


3. ചോദ്യമാത്യകകളുടെ പി.ഡി.എഫ് ഇ-മെയിലില്‍ വേണ്ടവര്‍ സ്കൂളിന്റെ ഇ-മെയില്‍ വിലാ‍സത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യുക. പരീക്ഷയ്ക്ക്  ഒരു ദിവസം മുന്‍പ്  മാത്യക ചോദ്യ പേപ്പര്‍ പ്രസ്തുത മെയിലിലേക്ക് അയച്ചു തരും. മുന്ന് കൂട്ടി പ്രന്റ് എടുത്തു വയ്ക്കാവുന്നതാണ്.

സംശയങ്ങള്‍ക്ക്:  ജതീഷ് തോന്നയ്ക്കല്‍  9446109234,  ടി.ടി. പൌലോസ്  9446762687 എന്നി നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Sunday, 21 January 2018

GOVT ORDERS & CIRCULARS

SSLC ICT MODEL QUESTIONS & VIDEO TUTORIALS


  പത്താം ക്ലാസിന്റെ ഐ.ടി മോഡല്‍ പരീക്ഷ അടുത്ത് വരികയാണല്ലോ? 
പരീക്ഷയ്ക്ക് തയ്യാറെടുക്കുവാനുള്ള മോഡല്‍ ചോദ്യങ്ങളും വീഡിയോ ടൂട്ടോറിയലുകളും


VIDEOS യൂണിറ്റുകള്‍ ക്രമത്തില്‍ ചുവടെ..

 
1. ഇങ്ക്സ്കേപ്പ്

  
2. പ്രസിദ്ധീകരണത്തിലേയ്ക്ക്

ഹൈടെക് സ്കൂള്‍ പദ്ധതി: ധാരണാ പത്രത്തിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി


ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍/ എയിഡഡ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ എ.സി.റ്റി. ഉപകരണങ്ങള്‍ വിന്യസിക്കുന്നതിനു മുന്നോടിയായി കൈറ്റും, സ്കൂളും തമ്മില്‍ ഒപ്പു വയ്ക്കേണ്ട ധാരണാ പത്രത്തിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.  ധാരണാപത്രം ഒപ്പു വയ്ക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ സംബന്ധിച്ച് സ്കൂളുകളുടെ അറിവിലേയ്ക്കായി കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറിന്റെ പ്രസക്ത നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. കൈറ്റിനു വേണ്ടി ഇടുക്കി ജില്ലാ കോര്‍ഡിനേറ്ററും (ഒന്നാം കക്ഷി) ഓരോ സ്കൂളിനും (സൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി) (രണ്ടാം കക്ഷി) വേണ്ടി പ്രഥമാദ്ധ്യാപകന്‍/ അദ്ധ്യാപികയും 200 രൂപ വിലയുള്ള മുദ്രപ്പത്രത്തില്‍ ധാരണാപത്രം ഒപ്പു വയ്ക്കേണ്ടതാണ്.

2. ഓരോ വിഭാഗം സ്കൂളും (ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി

Pay Revision 2014 - അനോമലി


ശമ്പള പരിഷ്കരണം 2014 :അപാകതകൾ പരിഹരിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് ഫൈനാന്‍സ് വകുപ്പ് പുറത്തിറക്കി .ഉത്തരവ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഡൌണ്‍ലോഡ്സ് നോക്കുക.

Friday, 19 January 2018

18.1 2018 ന് ചേർന്ന QIP യോഗ തീരുമാനങ്ങൾ

✅ ഹൈസ്കൂൾ വാർഷിക പരീക്ഷ ഫെബ്രുവരി 28ന് ആരംഭിച്ച് മാർച്ച് 27 ന് അവസാനിക്കും
തിയ്യതികൾ -28/2/2018, 1/3/18,   5/3/18, 9/3/18, 16/3/18,  23/3/18, 27/3/18
✅ SSLC പരീക്ഷകൾക്കിടയിലെ വെള്ളിയാഴ്ചകൾ HS, ഹൈസ്കൂൾ അറ്റാച്ച്ഡ് LP, UP പരീക്ഷകൾ നടക്കും.
✅ മാർച്ച് 12ന് വൈകുണ്ഡ സ്വാമികളുടെ ജന്മദിനമായതിനാൽ അന്നേ ദിവസത്തെ SSLC ഇംഗ്ലീഷ് പരീക്ഷ മാർച്ച് 28ലേക്ക് മാറ്റി.
✅ ഇൻഡിപെൻറൻറ് LP, UP പരീക്ഷകൾ മാർച്ച് 20ന് ആരംഭിച്ച് 27 ന് അവസാനിക്കും
✅ മുസ് ലിം കലണ്ടർ LP, UP പരീക്ഷ ഏപ്രിൽ 19-26
✅ ഈ വർഷം ഇനി ക്ലസ്റ്റർ പരിശീലനം ഉണ്ടായിരിക്കുന്നതല്ല

Monday, 15 January 2018

IT- Question Bank


       പത്താം ക്ലാസ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി തിയറി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യശേഖരം തയ്യാറാക്കി അയച്ച് നല്‍കിയിരിക്കുന്നത് പാലക്കാട് പരുതൂര്‍ ഹൈസ്കൂളിലെ ഷാജിമോന്‍ സാറാണ്. ഇംഗ്ലീഷ് , മലയാളം മീഡിയം തിയറി പരീക്ഷക്ക് ചോദിക്കാവുന്ന രീതിയിലുള്ള ചോദ്യശേഖരം ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഇവ തയ്യാറാക്കി അയച്ച് തന്ന ഷാജിസാറിന് നന്ദി.
 
Click Here to Download English Medium IT Question Bank 
Click Here to Download Malayalam Medium IT Question Bank 

SSLC - IT Theory Model Question & Answers : English / Malayalam Medium

രക്ഷാകര്‍ത്ത്യ പരിശീലനം മൊഡ്യൂള്‍


https://app.box.com/s/jfk6cedjzmzs2ygug6b9wlyk8na0qq1a

GOVT ORDERS & CIRCULARS

Sunday, 14 January 2018

മസ്തിക തളര്‍വാതം കുട്ടികളില്‍



ലേഖനം വായിക്കുവാന്‍
ക്ലിക്ക് ചെയ്യുക

തയാറാ‍ക്കിയത്: 
ശ്രീമതി. ശുഹൈബ തേക്കില്‍
നല്ലൂ‍ൂര്‍ നാരായണ എല്‍.പി.ബേസിക് സ്കൂള്‍, ഫെറൂക്ക്


Thursday, 11 January 2018

Unlock facility again activated Viswas site


Unlock facility for already Agreed/Submitted Data is now available for DDOs under the menu item "Unlock Data" in VISWAS (https://stateinsurance.kerala.gov.in). This facility will be closed on 27/01/2018 01 : 00 PM. DDOs who needs to Edit Data they have already submitted should use the above facility with in the stipulated time.

വിജയഭേരി SSLC ഗണിതം


https://drive.google.com/file/d/0B_1hOUmDIPEOY29FZWtfMkF1STl1SDlvT0FvSEJZZExuRVFv/view?usp=sharing
 MUNNETTAM (മുന്നേറ്റം)

VIDYA JYOTHI - SSLC 2017 - INTENSE LEARNING MATERIALS - ENGLISH, MATHS AND SOCIAL

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍വേണ്ടി തിരുവനന്തപുരം DIET പ്രസിദ്ധീകരിച്ച വിദ്യാജ്യോതി ഇംഗ്ലീഷ്, ഗണിതം, സാമൂഹ്യശാസ്ത്ര പഠന സഹായികള്‍.
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് റിവിഷന്‍ നടത്തുവാന്‍ വളരെ ഉപകാരപ്രദമാകുമെന്ന് കരുതുന്നു .ഇതിനൊപ്പം  കുണ്ടൂർക്കുന്ന് TSNMHS ലെ അധ്യാപകൻ ശ്രീ പ്രമോദ് മൂർത്തി സർ തയ്യാറാക്കിയ വിദ്യാജ്യോതി ഇംഗ്ലീഷിൻന്റെ ICT Version ഉം ചാവക്കാട് വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ ആരൂഢം 2016 -17 എന്ന ഗണിത സഹായിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഠന സഹായികള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കർണികാരം SSLC ഗണിത പഠന സഹായി-2017

തൊടുപുഴ വിദ്യാഭ്യാസ ജില്ലാ തയ്യാറാക്കിയ 'കർണികാരം' ഗണിത പഠന സഹായി-2017,പത്താം തരത്തിലെ പാഠപുസ്തകത്തിലെ മുഴുവൻ ആശയങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ വിഭാഗം കുട്ടികൾക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഈ പഠന സഹായി നിർമ്മിച്ചിരിക്കുന്നത് .താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും പഠന സഹായി ഡൌൺലോഡ് ചെയ്യാം.

https://drive.google.com/file/d/0B_1hOUmDIPEOQlhCT0Njb2hLMFE/view?usp=sharing
Downloads
Karnikaram-2017 Ganitha Padana Sahayi for SSLC 2017

Wednesday, 10 January 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഉത്തരവില്‍ പറയുന്നത്

 Dr Kaladharan TP 

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് സര്‍ക്കാ൩ര്‍ ഉത്തരവിറങ്ങി (സ.ഉ ( സാധാ) നം.100 /2018 പൊ. വി. വ, തിരുവനന്തപുരം 6/1/2018)

പല സംശയങ്ങള്‍ക്കും വിശദീകരണം അതിലുണ്ട്
അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ പൊതു ഘടന എങ്ങനെ എന്നതിന്റെ വിശദീകരണം ഉണ്ട്
  • ഉളളടക്ക പരിഗണനകള്‍
  • ഹ്രസ്വകാല ദീര്‍ഘകാല മധ്യകാല പദ്ധതികള്‍ എന്നാല്‍
  • മേല്‍ നോട്ട സമിതി
  • സര്‍ഗോത്സവം
  • മാസ്റ്റര്‍ പ്ലാന്‍ രൂപീകരണം
  • നിര്‍വഹണം 
എന്നിവ സംബന്ധിച്ച വിവരങ്ങളും നല്‍കിയിരിക്കുന്നു
അവയിലെ പ്രധാനകാര്യങ്ങള്‍ പങ്കിടുകയാണ്.

USS/LSS അപേക്ഷിക്കാനുള്ള അവസാന തീയതി 15-01-2018 വരെ നീട്ടിയിരിക്കുന്നു.....


സംസ്ഥാന കലോത്സവം ജേതാക്കളായ കോഴിക്കോട് ജില്ലയിലെ കേരള സിലബസ് പഠിപ്പിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

GOVT ORDERS & CIRCULARS

ഗണിതവും രാമാനുജനും

കേവലം 33 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഗണിത ശാസ്ത്രത്തില്‍ തന്റേതായ സംഭാവനകള്‍കൊണ്ട് ധന്യമാക്കിയ അതുല്യ് പ്രതിഭ ശ്രീനിവാസ രാമാനുജനെക്കുറിച്ച് 
മാധ്യമം വെളിച്ചത്തില്‍
 Feroke Nallur  Narayana L.P.Basic school Teacher 
ശ്രീമതി. ശുഹൈബ തേക്കില്‍ 
എഴുതിയ ആര്‍ട്ടിക്കിള്‍
https://drive.google.com/file/d/0B_1hOUmDIPEOdFk4SnlZaXJfSXNZUnBzdEhWNmRyWXFiSTlZ/view?usp=sharing


ഫിസിക്സ് മൊബൈല്‍ ആപ്പുകള്‍

SCERT തയ്യാറാക്കിയ ഫിസിക്സ് ചോദ്യശേഖരത്തിലെ എല്ലാ അധ്യായങ്ങളുടെയും മൊബൈല്‍ ആപ്പുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ M.N.Narayanan, K.Sajeesh, C.S.Aneesha എന്നിവരുടെ നേത-ത്വത്തില്‍ സയന്‍സ് ക്ലബ് അംഗങ്ങളാണ്. ചുവടെയുള്ള ലിങ്ഗില്‍ നിന്നും ലഭിക്കുന്ന ഫയലുകളെ മൊബൈലുകളില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ബ്ലോഗിന് വേണ്ടി ഇവ അയച്ച് നല്‍കിയ സയന്‍സ് ക്ലബിന് നന്ദി
1.തരംഗചലനം
https://drive.google.com/open?id=15T7YtZyIbU_ZhuvdyjQ939axZ2dkxLt2

2.വൈദ്യതപ്രവാഹത്തിന്റെ ഫലങ്ങള്‍

https://drive.google.com/open?id=16zpDihO8-MshpdKG8hQJJZxZpTEg-U4T

3.വൈദ്യുതകാന്തിക പ്രേരണം

https://drive.google.com/open?id=1hLSyc-j3fFq5ypJKjY23b_GBICGmNggx

4.പവര്‍ പ്രേഷണവും വിതരണവും

https://drive.google.com/open?id=1M1JKNsPYRoUfCNyd3ebBjuZzktwAqGdL

SSLC Examination 2018-Modification of Social Science Exam

   2018 മാര്‍ച്ചില്‍ നടക്കുന്ന പത്താംതരം പരീക്ഷയില്‍ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറില്‍ ഉള്ളടക്കഭാരവും പരീക്ഷാസമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. സാമൂഹ്യശാസ്ത്ര പരീക്ഷ ചോദ്യപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും.  രണ്ട് ഭാഗങ്ങള്‍ക്കും 40 വീതം സ്‌കോറുകളാണ് നല്‍കിയിരിക്കുന്നത്.  എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതണം. ബി വിഭാഗത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരമുണ്ട്. സാമൂഹ്യശാസ്ത്രത്തിന് രണ്ട് പാഠപുസ്തകങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.  ഇവയില്‍ നിന്നു തെരഞ്ഞെടുത്ത ഒമ്പത് അധ്യായങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന പന്ത്രണ്ട് അധ്യായങ്ങളെ രണ്ടിന്റെ ക്ലസ്റ്ററുകളായി തിരിച്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  ഈ ക്ലസ്റ്ററുകളില്‍ നിന്ന് കുട്ടിക്ക് ഒന്നുവീതം തിരഞ്ഞെടുത്ത് പൊതുപരീക്ഷയ്ക്കു വേണ്ടി പഠിക്കാന്‍ അവസരം ലഭിക്കും. ഇതിലൂടെ പഠനത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് ആറ് അധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷാ തയ്യാറെടുപ്പ് നടത്തുവാന്‍ കുട്ടികള്‍ക്ക് കഴിയും. വിശദാംശങ്ങള്‍ ചുവടെ ലിങ്കില്‍

New ICT Guidelines for Purchase of ICT Equipments

പൊതു വിദ്യാഭ്യാസ വകുപ്പ് -ഹൈടെക് സ്കൂള്‍ പ്രോജക്റ്റ് -പൊതു വിദ്യാഭ്യാസ വകുപ്പിലെ സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ആവശ്യമായ മുഴുവന്‍ ഐ.സി.ടി ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും  വിന്യസിക്കുന്നതിനും  പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാക്കി ഉത്തരവ് പുറപ്പെടുവിച്ചു . ഉത്തരവ് താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

Downloads
New ICT Guidelines for Purchase of ICT Equipments Go.No: 97/2018

Monday, 8 January 2018

കെ-ടെറ്റ് ഉത്തരസൂചികകള്‍ പ്രസിദ്ധീകരിച്ചു


2017 ഡിസംബര്‍ 28, 30 തീയതികളില്‍ നടന്ന കെ.ടെറ്റ് കാറ്റഗറി 1, 2, 3, 4 പരീക്ഷകളുടെ ഉത്തരസൂചികകള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് പരിശോധിക്കുന്നതിന് പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  ഉത്തരസൂചികകള്‍ സംബന്ധിച്ച് പരീക്ഷാര്‍ത്ഥികള്‍ക്ക് പരീതികളുണ്ടെങ്കില്‍ രേഖകള്‍ സഹിതം ജനുവരി 17 ന് മുമ്പ്  നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തില്‍ നല്‍കണം.

KTET DECEMBER 2017 ANSWER KEYS

GOVT ORDERS & CIRCULARS,

Sunday, 7 January 2018

അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന സ്കൂള്‍ തല ശില്പശാലയില്‍ പങ്കുവച്ച കാര്യങ്ങള്‍


UNIT 1

  • ആമുഖം
  • നമ്മുടെ വിദ്യാലയം കാഴ്ചപ്പാട്

UNIT 2
  • നിലവിലുള്ള മികവുകൾ പ്രശ്നങ്ങൾ
UNIT 3
  • പൊതുപദ്ധതികൾ

I കുട്ടിയെഅറിയൽ 
ലക്ഷ്യങ്ങൾ
  • എല്ലാകുട്ടികളുടെ കുടുംബപരവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങലുമായി ബന്ധപ്പെട്ട  വിവരങ്ങൾ ശാസ്ത്രീയമായി (ചോദ്യാവലി, ചെക്ക് ലിസ്റ്റ്) ശേഖരിക്കുക.
  • എല്ലാ കുട്ടികളുടെയും പഠന രീതി, പഠനവേഗത,വൈഭവങ്ങള്‍, പരിമിതികള്‍ ഇവശാസ്ത്രീയമായി കണ്ടെത്തുക
  • ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വക്തിഗതമായ പഠനരീതി, കഴിവുകൾ എന്നിവ തിരിച്ചറിഞ്ഞ് ശാക്തീകരിക്കുക
  • എല്ലാ കുട്ടികളുടെയും ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തുക
പ്രവര്‍ത്തനങ്ങൾ

ദേശീയ ശാസ്ത്ര ദിനാചരണം സ്കൂളുകളില്‍..


National Science Day Celebrations

‌ ദേശീയ ശാസ്ത്ര ദിനാചരണം സംഘടിപ്പിക്കുന്നതിന് ഗവ./എയ്ഡഡ് സ്കൂൾ/കോളേജ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്നു(10000-20000).  കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റ് ആണ് സഹായം നൽകുന്നത്. അപേക്ഷയും മാർഗ നിർദേശങ്ങളും കൗൺസിലിന്റെ സൈറ്റിൽ ലഭ്യമാണ്. ഫെബ്രുവരി 1-28 നുള്ളിൽ പരിപാടി സംഘടിപ്പിക്കണം. ജനുവരി 18നുള്ളിൽ പൂരിപ്പിച്ച അപേക്ഷകൾ KSCSTE യിൽ എത്തണം. പരിപാടിക്ക് ശേഷം റിപ്പോർട്ടും മറ്റ് രേഖകളും അയക്കുമ്പോൾ മാത്രമേ ധനസഹായം ലഭ്യമാകയുള്ളു. വിശദ്ദവിവരങ്ങൾക്കും ചുവടെ കാണുന്ന ലിങ്കില്‍ പോകുക

GOVT ORDERS & CIRCULARS

ACADEMIC MASTER PLAN NEW ORDER

Friday, 5 January 2018

LP തലത്തില്‍ തയാറാക്കിയ അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍


https://app.box.com/s/r67x2ovhvfc3e9hg57si2n7wmlaet7dv
തയാറാക്കി അയച്ചു തന്നത്:
ശുഹൈബ തേക്കില്‍
 Nallur  Narayana L.P.Basic school. feroke

ബ്ലോഗില്‍ പ്രസിദ്ധികരിക്കുന്നത് അതുപോലെ പകര്‍ത്തി എഴുതാന്‍ ശ്രമിക്കരുത്.  അവരവരുടെ സ്കൂ‍ൂള്‍ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് വൈവിധ്യം നിറഞ്ഞ പുതിയ പദ്ധതികള്‍/ ആശയങ്ങള്‍ കണ്ടെത്തി എഴുതണം.  
എങ്ങനെ എഴുതണം എന്ന് ധാരാളം പേര്‍ അന്വേഷിക്കുന്നതുകൊണ്ട്  ഒരു മാത്യക കാണുന്നതിന് വേണ്ടി മാത്രം പ്രസിദ്ധീകരിക്കുന്നു.

അധ്യാപകരുടെ സഹതാപാര്‍ഹ സ്ഥലം മാറ്റം: അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്‌കൂൾ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുളള അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2017 മാര്‍ച്ച് 31ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ആറ് മാസത്തിനുളളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം സ്‌കൂള്‍ പ്രധാനാധ്യാപകന്റെ ശുപാര്‍ശയോടുകൂടി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ ജനുവരി 25ന് വൈകിട്ട് അഞ്ചു വരെ നല്‍കാം.

എല്‍.എസ്.എസ് - യു.എസ്.എസ് പരീക്ഷ ഫെബ്രുവരി 24 ലേക്ക് മാറ്റി

നേരത്തെ ഫെബ്രുവരി 3 ആയിരുന്നു

Twinning Programme വിലയിരുത്തല്‍ ഫോര്‍മാറ്റ്


https://app.box.com/s/6q0lb8b8h2xipz2tyn25pizomr8h1g1p

STANDARD 7 BASIC SCIENCE UNIT 8


യൂണിറ്റ് 8 
പ്രാണവായുവും ജീവരക്തവും

 (തയാറാക്കിയത്: ലേര്‍ണിംഗ് ടീച്ചേഴ്സ് മലപ്പുറം)

STANDARD 7 BASIC SCIENCE UNIT 7

യൂണിറ്റ് 7
മര്‍ദം ദ്രാവകത്തിലും വാതകത്തിലും

Prepared By
Learning Teachers Malappuram

GOVT ORDERS & CIRCULARS

കലോല്‍സവം ഹൈടെക്കാക്കി കൈറ്റ്


    ജനുവരി 6 മുതല്‍ 10 വരെ തൃശൂരില്‍ വെച്ച് നടക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവവും ഹൈടെക് ആക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി.  രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രൂപത്തിലാക്കി. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക,  ടീം മാനേജര്‍മാര്‍ക്കുളള റിപ്പോര്‍ട്ടുകള്‍, സ്റ്റേജുകളിലെ വിവിധ ഇനങ്ങള്‍, ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള  ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്‌കോര്‍ഷീറ്റ്, ടാബുലേഷന്‍  തുടങ്ങിയവ തയ്യാറാക്കുന്നതും പോര്‍ട്ടല്‍ വഴിയായിരിക്കും. വെബ് പോര്‍ട്ടല്‍ വഴി മത്സര ഫലങ്ങള്‍ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ തത്സമയം അറിയാന്‍ കഴിയും. www.live.schoolkalolsavam.in ല്‍ പ്രധാനപ്പെട്ട പത്തോളം വേദികളിലെ പ്രോഗ്രാമുകള്‍ ലൈവായി കാണാം.

Tuesday, 2 January 2018

മികവിന്റെ പാതയും അക്കാദമിക മാസ്റ്റര്‍ പ്ലാനും

ഡോ.ടി.പി.കലാധരന്‍

അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ പരിഗണനാ മേഖലകളില്‍ എന്തെല്ലാം വരും? അതു പരിചയപ്പെടുത്തുന്നതില്‍ തെറ്റില്ല. പക്ഷേ അവസാന വാക്കെന്ന രീതിയില്‍ പലരും മേഖലകള്‍ നിര്‍ദേശിക്കുന്നു. അതു പാടില്ല എന്നാണ് എന്റെ അഭിപ്രായം. കുറേ സാധ്യതകള്‍ ആലോചിക്കാം. പങ്കിടാം എന്നതില്‍ കവിഞ്ഞ് അയവില്ലാത്ത ചട്ടക്കൂടുകളും നിര്‍ദേശിക്കുന്നത് ഒഴിവാക്കണം.

മികവിന്റെ പാത
സര്‍വശിക്ഷാ അഭിയാന്‍ തയ്യാറാക്കിയ മികവിന്റെ പാത എന്ന പ്രബന്ധസമാഹാരം പുതുവര്‍ഷത്തിലാണ്വി ദ്യാലയങ്ങളിലെത്തുന്നത്. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഇത് സഹായകമാകുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി സന്ദേശത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. എസ് എസ് എ സംഘടിപ്പിച്ച ദേശീയസെമിനാറില്‍ അവതരിപ്പിച്ച കാര്യങ്ങളില്‍ ചിലത് ഈ വര്‍ഷം സംസ്ഥാനതലത്തില്‍ വ്യാപിപ്പിച്ചിരുന്നു. അതിലൊന്നാണ് ക്ലാസ് ലൈബ്രറി , മറ്റൊന്ന് സ്വയം സന്നദ്ധ അധ്യാപകക്കൂട്ടായ്മയാണ്. ഇതു സൂചിപ്പിക്കുന്നത് പ്രബന്ധങ്ങളില്‍ നിന്ന് കാമ്പുളള പ്രവര്‍ത്തനപദ്ധതി രൂപീകരിക്കാനാകുമെന്നാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് കരുത്തേകുന്നവ.മികവിന്റെ പാതയില്‍ ന്യൂപ്പ നിര്‍ദേശിച്ച വിദ്യാലയഗുണതാ രേഖയുടെ (ശാലാസിദ്ധി) മേഖലകളെ ആധാരമാക്കിയാണ് അക്കാദമിക അന്വേഷണമാതൃകകള്‍ പരിചയപ്പെടുത്തുന്നത്.


1.വിദ്യാലയവിഭവങ്ങള്‍
2.പഠനബോധനതന്ത്രങ്ങളും അവയുടെ വിലയിരുത്തലും
3.പഠനപുരോഗതി , പഠനനേട്ടം, വികാസം
4.അധ്യാപകപ്രവര്‍ത്തനങ്ങളും തൊഴില്‍ ശേഷീ വികാസവും
5.വിദ്യാലയനേതൃത്വവും സ്ഥിതിപരിപാലനവും
6.ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ
7.സക്രിയസമൂഹപങ്കാളിത്തം