Thursday, 31 May 2018
2018-19 വർഷത്തെ സ്കൂൾ പ്രവേശനോത്സവ ഗാനം
ഹൈടെക് ക്ലാസ്മുറികളിലേക്ക് ഡിജിറ്റല്‍ വിഭവങ്ങളുമായി 'സമഗ്ര'പോര്‍ട്ടലിലും മൊബൈല്‍ ആപ്പും
ഹൈടെക്കായി മാറുന്ന 45000 ക്ലാസ്മുറികളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ലാസെടുക്കുന്നതിനായി 'സമഗ്ര' വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും തയ്യാറായി. www.samagra.itschool.gov.in എന്ന വിലാസത്തില്‍ ലഭ്യമാകുന്ന 'സമഗ്ര'യ്ക്ക് സാങ്കേതിക സംവിധാനമൊരുക്കിയതും പരിപാലനവും കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ്. ഇതിന്റെ പൂര്‍ണ അക്കാദമിക് പിന്തുണ എസ്.സി.ഇ.ആര്‍.ടിക്കും ക്ലാസ്റൂം നടത്തിപ്പ് മേല്‍നോട്ടം വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്കു മായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 'സമഗ്ര'യുമായി ബന്ധപ്പെട്ട് കരിക്കുലം കമ്മിറ്റി അംഗീകരിച്ച സമീപനരേഖയും സര്‍ക്കാര്‍ അംഗീകരിച്ചു.
Mobile App ഫോണിൽ നിന്നും ചുവടേയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ Download ചെയ്യാവുന്നതാണ്
'സമഗ്ര' വെബ്‌പോര്‍ട്ടലിന്റേയും മൊബൈല്‍
ആപ്പിന്റേയും ഉദ്ഘാടനം മെയ് 31 ന് രാവിലെ 11.30 ന് തിരുവനന്തപുരം ടാഗോര്‍
തിയേറ്ററില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ
അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
നിര്‍വഹിച്ചു.
Wednesday, 30 May 2018
Steps For Class transfer in Sampoorna
കുട്ടികളുടെ class promotion ന് മുന്നെ 2018-19 വർഷത്തെ സ്കൂളിലെ മുഴുവൻ ക്ലാസ്സുകളും Sampoorna യിൽ import ചെയ്യേണ്ടതുണ്ട്
ക്ലാസ്സുകൾ ക്രിയേറ്റ് ചെയ്യുന്ന വിധം
click > Class and Division
വരുന്ന പേജിൽ First standard ൽ click ചെയ്യുക -
click > New Division
വരുന്ന പേജിൽ Division Name A എന്ന് കൊടുക്കുക -
Start date 2/5/2018
End date 1/5/2019 എന്നും കൊടുക്കുക -
SAVE ചെയ്യുക -
click > Class and Division
വരുന്ന പേജിൽ First standard ൽ click ചെയ്യുക -
click > New Division
വരുന്ന പേജിൽ Division Name A എന്ന് കൊടുക്കുക -
Start date 2/5/2018
End date 1/5/2019 എന്നും കൊടുക്കുക -
SAVE ചെയ്യുക -
ഇത്തരത്തിൽ മുഴുവൻ ക്ലാസ്സുകളും ക്രിയേറ്റ് ചെയ്യുക
അതിന് ശേഷം 2017-18 വർഷത്തെ കുട്ടികളെ 2018-19 വർഷത്തെ ക്ലാസ്സുകളിലേക്ക് transfer ചെയ്യുക -
Tuesday, 29 May 2018
Monday, 28 May 2018
Sunday, 27 May 2018
Fixation of Strength of Teachers
Details of posts and periods that are permitted according to the number of students in schools.
അഞ്ഞൂറിലധികം
വിദ്യാര്‍ഥികളുള്ള UP സ്കൂളുകളിലും ഹൈസ്കൂളുകളിലും 5
പീരിയഡുകളുണ്ടെങ്കില്‍ ഒരു ഫിസിക്കല്‍ സയന്‍സ് അധ്യാപകനെയും 200ല്‍ അധികം
പെണ്‍കുട്ടികളുള്ള വിദ്യാലയങ്ങളില്‍ ഒരു തുന്നല്‍ അധ്യാപക തസ്ഥികയും
അനുവദിക്കാവുന്നതാണ്.
Saturday, 26 May 2018
ആറാം പ്രവര്‍ത്തിദിനപ്രവര്‍ത്തനങ്ങള്‍-മുന്നൊരുക്കം
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആറാം പ്രവര്‍ത്തിദിനത്തില്‍ നടക്കുന്ന
കണക്കെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ചുവടെ
നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കണം (courtesy:sitc palakkad)
- സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍ ഇനിയും Confirm ചെയ്യാത്ത വിദ്യാലയങ്ങള്‍ ഇത് മെയ് 30 നകം കണ്‍ഫേം ചെയ്യണം.
- Infrastructure Details നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. (ഓണ്‍ലൈന്‍ സ്റ്റാഫ് ഫിക്‌സേഷനില്‍ ക്ലാസ് മുറികളുടെ എണ്ണത്തിനനുസരിച്ച് ഡിവിഷനുകള്‍ അനുവദിക്കുന്നതിനാല്‍ ഇവ കൃത്യമായി നല്‍കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്)
- നിലവില്‍ Confirm ചെയ്ത ഡേറ്റാ മാറ്റങ്ങള്‍ വരുത്തുന്നതിന് ബന്ധപ്പെട്ട DEOയുമായി ബന്ധപ്പെട്ടാല്‍ Reset ചെയ്ത് തരുന്നതാണ്
- ആറാം പ്രവര്‍ത്തിദിന സോഫ്റ്റ്‌വെയറില്‍ എല്ലാ വിദ്യാലയങ്ങളും രണ്ട് മണിക്ക് മുമ്പായി വിവരങ്ങള്‍ രേഖപ്പെടെത്തി അതത് DEO/AEO കളില്‍ പ്രിന്റൗട്ട് എത്തിക്കേണ്ടതാണ്.
- സമ്പൂര്‍ണ്ണയില്‍ നിലവിലുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച് തെറ്റുകള്‍ ഇല്ലെന്നുറപ്പാക്കണം
- സമ്പൂര്‍ണ്ണയില്‍ UID നമ്പരുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ആധാര്‍ കാര്‍ഡിലെ പേരുകള്‍ സ്കൂള്‍ രജിസ്റ്ററിലേത് പോലെ അല്ലെങ്കില്‍ പിന്നീട് ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അവ പ്രത്യേകം പരിശോധിച്ച് തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കേണ്ടതാണ്
- ആറാം പ്രവര്‍ത്തി ദിവസത്തിന് ശേഷം സമ്പൂര്‍ണ്ണയിലെ ചില ഫീല്‍ഡുകള്‍ ഫ്രീസ് ചെയ്യാന്‍ സാധ്യതയുണ്ട്. പിന്നീട് ഇവയില്‍ തിരുത്തലുകള്‍ക്ക് സംസ്ഥാനതലത്തില്‍ മാത്രമേ സാധ്യമാകൂ എന്നതിനാല്‍ എല്ലാ ഫീല്‍ഡുകളും പരമാവധി ശ്രദ്ധയോടെ പരിശോധിക്കേണ്ടതാണ്.
- സമ്പൂര്‍ണ്ണയില്‍ നിലവില്‍ Mandatory അല്ലാതിരുന്ന Caste ,Religion എന്നീ ഫീല്‍ഡുകള്‍ Mandatory ആക്കിയിട്ടുണ്ട്. ഇവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. നിലവില്‍ ജാതി മതം ഇവ രേഖപ്പെടുത്താത്തവയില്‍ അവ ഉള്‍പ്പെടുത്തണം
- നിലവില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ് പ്രവര്‍ത്തിച്ചിരുന്ന യു പി സ്കൂളുകളില്‍ നിന്നും ഏപ്രില്‍ 30 ന് ശേഷം സമ്പൂര്‍ണ്ണ ടി സി എടുക്കുന്നതിന് പ്രയാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആ വിദ്യാലയങ്ങളില്‍ നിന്നും വരുന്ന Manual TC ഉപയോഗിച്ച് അഡ്‌മിഷന്‍ നടത്താവുന്നതാണ്
- അണ്‍ എയ്‌ഡഡ് ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളും Fitness Certificate ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കണം . ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരു വിദ്യാലയത്തിലും അധ്യയനം ആരംഭിക്കരുത്
- സ്റ്റാഫ് ഫിക്‌സേഷന് നല്‍കുന്ന പ്രൊപ്പോസലില്‍ ക്ലാസ് മുറികളുടെ എണ്ണം, അവയുടെ നീളം , വീതി, ഉയരം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം
- ഗവ വിദ്യാലയങ്ങള്‍ Staff Fixation Proposal് ഒപ്പം Fitness Certificateന്റെ ഒറിജിനല്‍ ആണ് സമര്‍പ്പിക്കേണ്ടത്
- സ്റ്റാഫ് ഫിക്‌സേഷന്‍ പ്രൊപ്പോസല്‍ നല്‍കുന്ന അവസരത്തില്‍ അധ്യാപകരുടെ ലിസ്റ്റ് സമര്‍പ്പിക്കണം. ഇതില്‍ വിഷയാടിസ്ഥാനത്തില്‍ ആവണം തയ്യാറാക്കേണ്ടത് . (Date of Joining, Qualification with Subject ഇവ ഉണ്ടായിരിക്കണം)
- പ്രൊട്ടക്ടട് അധ്യാപകര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം
- അറബിക്ക് , സംസ്കൃതം , ഉറുദു കുട്ടികളുടെ ലിസ്റ്റ് നല്‍കേണ്ടതാണ്
ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ
Friday, 25 May 2018
മീന്‍സ് കം മെറിറ്റ്: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ്/എസ്.സി.ഇ.ആര്‍.റ്റി 2017 നവംബറില്‍ നടത്തിയ
നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പിനായുള്ള യോഗ്യതാ പരീക്ഷയുടെ
ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റി (ഐടി@സ്‌കൂള്‍) ന്റെയും
വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ഓരോ ജില്ലകള്‍ക്കും
നീക്കിവച്ചിട്ടുള്ള നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ്പുകള്‍ക്ക് അതത്
ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികളെയാണ്
ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ജില്ലയിലും
സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ കുട്ടികളുടെ വിവരങ്ങള്‍ വിദ്യാഭ്യാസ
ഉപഡയറക്ടറുടെയും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും കാര്യാലയത്തില്‍
പരിശോധനയ്ക്ക് ലഭിക്കും.
നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയവര്‍
ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള മറ്റ്
കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ പാടില്ല. 2018-19
വര്‍ഷം സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയവര്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ്
പോര്‍ട്ടല്‍ (എന്‍.എസ്.പി) വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ഇത്
സംബന്ധിച്ച നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471
2328438, 9496304015.
NMMS Result 2017 -18
2 Kollam
Thursday, 24 May 2018
SAMPOORNA Help file for the Preparation of TC,Admission Promotion etc
ഈ അധ്യയനവര്‍ഷവും തസ്തികനിര്‍ണ്ണയം, വിവിധ സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഉച്ചഭക്ഷണം,
തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
വിവരശേഖരണം ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്
നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ്
പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ വഴി
ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റ് പുനപ്രസിദ്ധീകരിക്കുന്നു
ഈ പോസ്റ്റ് പി ഡി എഫ് രൂപത്തില്‍ ലഭിക്കുന്നതിന്
ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, 23 May 2018
പ്രവേശനോത്സവത്തിന് ഉപയോഗിക്കാവുന്ന ചില ശാസ്ത്ര മാജിക്കുകൾ.
ആർക്കും നിഷ്പ്രയാസം ചെയ്യാവുന്നതും എന്നാൽ ഏറെ ആകർഷണീയവുമാണ് ഈ ശാസ്ത്ര
മാജിക്ക്. ഇത് സയൻസ് ക്ലബ്ബ്, സ്കൂൾ സ്ക്കൂൾ വാർഷികം, പ്രവേശനോത്സവം
തുടങ്ങിയ വേദികളിൽ അവതരിപ്പിക്കാം.
Chemical Magic -3, Improvised science experiment രസതന്ത്ര മാജിക് 3
Chemical Magic - 2 Improvised science experiment രസതന്ത്ര മാജിക് - 2
Hello English Module & Theme Song
ജനറൽ സെഷൻ പരിശീലനങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെ....?
ഹലോ ഇംഗ്ലീഷ് പരിശീലനങ്ങളിൽ പങ്കെടുത്തവർക്ക് ജനറൽ സെഷൻ പരിശീലനങ്ങളിൽ പങ്കിട്ടവ അറിയാനായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിച്ച് ഡൌൺലോഡ് ചെയ്ത് വായിക്കാം..
എല്ലാ സ്റ്റാൻഡേർഡുകളിലേയും പൊതു സെഷനുകൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
1.അക്കാദമിക് മാസ്റ്റർ പ്ലാൻ
അനുരൂപീകരണം
ടാലന്റ് ലാബ്
- മൊഡ്യൂൾ
- മൊഡ്യൂൾ സെഷൻസ്
Tuesday, 22 May 2018
Saturday, 19 May 2018
ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31-ന് മുമ്പ് പൂര്‍ത്തിയാക്കും : വിദ്യാഭ്യാസ കലണ്ടര്‍ അംഗീകരിച്ചു
- അടുത്ത അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ പഠന പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും അതു പരിഹരിക്കുന്നതിനുമുള്ള ശാസ്ത്രീയമായ ഇടപെടല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
- 2019 ഫെബ്രുവരി ആദ്യവാരം നടക്കുന്ന മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രത്യേക ശ്രദ്ധ നല്കുക. മോഡല്‍ പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടത്തിയശേഷം വിദ്യാര്‍ത്ഥികള്‍ പഠനപ്രയാസം നേരിടുന്ന വിഷയങ്ങളില്‍ ഫെബ്രുവരി 15 മുതല്‍ 28 വരെ പ്രത്യേക പരിശീലനം നല്കി എസ്.എസ്.എല്‍.സി പരീക്ഷയിലെ നില മെച്ചപ്പെടുത്തുന്നതിന് ഇടപെടല്‍ നടത്തും.
- 201 പ്രവൃത്തിദിനങ്ങള്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ അക്കാഡമിക് കലണ്ടറിന് അംഗീകാരം നല്‍കി. ആറാം പ്രവൃത്തിദിനമല്ലാത്ത 8 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായി കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും.
- വര്‍ഷാവസാന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനുവേണ്ടി ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31-ന് മുമ്പ് പൂര്‍ത്തിയാക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷകള്‍ക്ക് മുന്‍തൂക്കം നല്‍കും. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 5,6,7,8,9 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. സെപ്റ്റംബര്‍ മാസം സ്‌കൂള്‍തല കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ മാസത്തില്‍ സബ്ജില്ലാതലത്തിലും നവംബര്‍ ആദ്യവാരത്തോടെ ജില്ലാതലത്തിലും കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കും.
- സംസ്ഥാന ശാസ്‌ത്രോത്സവം നവംബര്‍ 9 മുതല്‍ 11 വരെ നടക്കും. കലോത്സവത്തിലെ പോലെ ഈ വര്‍ഷം ശാസ്‌ത്രോത്സവത്തിലും എല്‍.പി.സ്‌കൂള്‍ തലത്തിലുള്ള മത്സരങ്ങള്‍ സബ്ജില്ലാ തലത്തിലും യു.പി.സ്‌കൂള്‍ തലത്തിലുള്ള മത്സരങ്ങള്‍ ജില്ലാതലത്തിലും അവസാനിപ്പിക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ മാത്രമായിരിക്കും സംസ്ഥാനതല ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുക. സംസ്ഥാനതല സര്‍ഗ്ഗോത്സവം ഡിസംബര്‍ 27 മുതല്‍ 30 വരെ ആയിരിക്കും
- ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്റ്റ് 30ന് ആരംഭിക്കും. രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 20 വരെ ആയിരിക്കും. ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി മൂന്നാം വാരവും എസ്.എസ്.എല്‍.സി., ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 25 വരെയും നടക്കും.
Friday, 18 May 2018
Thursday, 17 May 2018
Wednesday, 16 May 2018
മുഖ്യമന്ത്രി അധ്യാപക സംഘടനകളുമായി ചർച്ച നടത്തി
ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ക്ക് ഏകീകൃത ഭരണസംവിധാനം നടപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
- അധ്യയന ദിവസങ്ങള്‍ 200 ആക്കാന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.
- പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടുതലായി വരുമ്പോള്‍ വിദ്യാലയങ്ങളില്‍ ആവശ്യമായ സൗകര്യമൊരുക്കാന്‍ തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശം വന്നിട്ടുണ്ട്. അക്കാര്യം തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തും.
വിദ്യാഭ്യാസ മാസ്റ്റര്‍ പ്ലാന്‍ പ്രാവര്‍ത്തികമാക്കാന്‍ ഓരോ സ്‌കൂളിലും ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കണം. - കലാകായിക അധ്യാപകരുടെ കാര്യത്തില്‍ കുറെക്കൂടി മെച്ചപ്പെട്ട സാഹചര്യം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുയോജ്യ നടപടി സ്വീകരിക്കും.
- സര്‍ക്കാര്‍ തലത്തില്‍ പ്രീ-പ്രൈമറി മേഖല വ്യാപകമാക്കുന്നതിന് പ്രത്യേക പരിഗണ
16-05 - 2018 ( ബുധൻ) ചേർന്ന Q I P തീരുമാനങ്ങൾ
============================================================
I .സ്കൂൾ പ്രവൃത്തി ദിനം.
I .സ്കൂൾ പ്രവൃത്തി ദിനം.
- സ്കൂളുകൾ ജൂൺ 1 ന് തുറക്കും
- 2018-19 അധ്യയന വർഷം LP, UP HS, HSS വിഭാഗത്തിന് 202 പ്രവർത്തി ദിനങ്ങളും VHSE വിഭാഗത്തിന് 222 ഉം ആയിരിക്കും .
- അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ അധ്യയന ദിനങ്ങൾ 220 ആയിരിക്കും.എന്നാൽ അധ്യയന ദിനങ്ങൾ 200ൽ കൂടാൻ പാടില്ല എന്ന് KSTU, KPSTA എന്നീ സംഘടനകൾ ആവശ്യപ്പെട്ടു.
- ജൂൺ 1,2 പ്രവർത്തി ദിനമാക്കരുതെന്നും 4 -ാം തിയ്യതി മാത്രമേ തുറക്കാവൂ എന്നും ആവശ്യപ്പെട്ടു.
പ്രവർത്തി ദിനങ്ങളാക്കിയ 9 ശനിയാഴ്ചകൾ
- ജൂൺ 2, 16
- ആഗസ്ത് 18,
- സെപ്തംബർ 1, 22
- ഒക്ടോബർ 6, 20
- നവംബർ 24
- ജനുവരി 5
II പരീക്ഷകൾ
Tuesday, 15 May 2018
Sunday, 13 May 2018
2018-19 അധ്യയന വർഷം ജൂൺ 1 ന് തുടങ്ങും.
അടുത്ത അധ്യയനവർഷം മുൻകൊല്ലത്തെക്കാൾ കൂടുതൽ ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും. അടുത്തവർഷത്തേക്കുള്ള പൊതുവിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയാലേ ശനിയാഴ്ചകളിലെ പ്രവൃത്തിദിനങ്ങൾ അറിയാൻ കഴിയൂ.
എല്‍.പി സ്‌കൂള്‍ അസി. ഇന്റര്‍വ്യു
കണ്ണൂര്‍
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ അസി.
(മലയാളം)-കാറ്റഗറി നമ്പര്‍ 387/14 തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള
ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മെയിന്‍ ലിസ്റ്റിലെ മുഴുവന്‍ പേരും ഈഴവ
സപ്ലിമെന്ററി ലിസ്റ്റിലെ രജി. നമ്പര്‍ 100485 വരെയുള്ളവരുമടക്കം 315
ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യു മെയ് 16 മുതല്‍ ജൂണ്‍ ഒന്നു വരെ
കെ.പി.എസ്.സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഇന്റര്‍വ്യു മെമ്മോ
ഒ.ടി.ആര്‍ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഒറ്റത്തവണ
വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസല്‍ പ്രമാണങ്ങളും സഹിതം ഹാജരാവുക.
ഫോണ്‍: 0497 2700 482.
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷയ്ക്ക് പരിശീലനം
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഡിപ്പാര്‍ട്ട്‌മെന്റല്‍
പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതിനായി പ്രത്യേക പരിശീലനം ജൂണ്‍ നാല് മുതല്‍
30 വരെ നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍
തിരുവനന്തപുരം ഐ.എം.ജിയിലും, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം,
തൃശൂര്‍ ജില്ലകളിലുള്ളവര്‍ കൊച്ചി ഐ.എം.ജിയിലും, കോഴിക്കോട്, വയനാട്,
കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവര്‍ കോഴിക്കോട്
ഐ.എം.ജിയിലുമാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. പരിശീലന കേന്ദ്രം മാറ്റി
Saturday, 12 May 2018
സ്കൂൾ തുറക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ
ചെക്ക് ലിസ്റ്റ്
സ്കൂ ൾ തുറക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച്
ഹെഡ്മാസ്റ്റർമാർക്ക് തയ്യാറാക്കാവുന്ന ചെക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന
ചില കാര്യങ്ങൾ:
A) സ്കൂളുമായി ബന്ധപ്പെട്ടവ:
സ്ക്കൂൾ കലണ്ടർ നിർമിച്ചോ
ടോയ് ലറ്റുകൾ ശുചിയാക്കിയോ
പൊട്ടിയ ഓടുകൾ മാറ്റിയോ
ഫർണിച്ചറുകൾ റിപ്പയർ ചെയ്തോ
സ്കൂൾവിഷൻ പേപ്പർ തയ്യാറാക്കിയോ
Local Resource Mapping നടത്തിയോ
പ്രവേശനോത്സവം ആസൂത്രണം ചെയ്തോ?
A) സ്കൂളുമായി ബന്ധപ്പെട്ടവ:
സ്ക്കൂൾ കലണ്ടർ നിർമിച്ചോ
ടോയ് ലറ്റുകൾ ശുചിയാക്കിയോ
പൊട്ടിയ ഓടുകൾ മാറ്റിയോ
ഫർണിച്ചറുകൾ റിപ്പയർ ചെയ്തോ
സ്കൂൾവിഷൻ പേപ്പർ തയ്യാറാക്കിയോ
Local Resource Mapping നടത്തിയോ
പ്രവേശനോത്സവം ആസൂത്രണം ചെയ്തോ?
ശാസ്ത്രോത്സവത്തിന്റെ മാന്വവൽ പരിഷ്ക്കരണം, നിർദ്ദേശങ്ങൾ ബ്ലോഗിലൂടെ പങ്കുവയ്ക്കാം
ശാസ്ത്രോത്സവത്തിന്റെ മാന്വവൽ പരിഷ്ക്കരണത്തിന്റെ പ്രാരംഭ ഘട്ടo മേയ് 15ാം
തീയതി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചേമ്പറിൽ നടക്കുകയാണ്. ശാസ്ത്ര-ഗണിത
ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവർത്തി പരിചയമേളകളുടെ സംഘാടകരായ സംസ്ഥാന
സെക്രട്ടറിമാർ, മുൻ സെക്രട്ടറിമാർ, എന്നിവർ പങ്കെടുക്കുന്നു. സാമൂഹ്യ
ശാസ്ത്രമേളയുടെ മത്സരയിനങ്ങളുടെ സംഘാടനവുമായി ബന്ധപ്പെട്ട് വിലപ്പെട്ട
നിർദ്ദേശങ്ങൾ അദ്ധ്യാപക
സുഹൃത്തുക്കളിൽ നിന്ന് ക്ഷണിക്കുന്നു:
എന്തെല്ലാoമാറ്റങ്ങൾ ഉണ്ടാകണം,
മെച്ചപ്പെടുത്തലുകൾ...
തുടങ്ങിയ വിലപ്പെട്ട അഭിപ്രായങ്ങൾ നിങ്ങൾക്ക് കമന്റ് ബോക്സിൽ കുറിക്കാവുന്നതാണ്. അവ വിദ്യാഭാസ വകുപ്പ് അധിക്യതരെ അറിയിക്കുന്നതാണ്.
Thursday, 10 May 2018
Departmental Test (Jul-2018) - Notification issued
DEPARTMENTAL TEST July-2018- NOTIFICATION
Notification for the Departmental Test - July-2018 has been issued. Last date: 08.06.2018. Applicants must remit Examination Fee and Certificate Fee through e-Payment. Payment by other modes like e-Chalan, Cash Chalan, Postal Order etc would not be accepted.
Notification for the Departmental Test - July-2018 has been issued. Last date: 08.06.2018. Applicants must remit Examination Fee and Certificate Fee through e-Payment. Payment by other modes like e-Chalan, Cash Chalan, Postal Order etc would not be accepted.
Wednesday, 9 May 2018
Higher Secondary Exam Results March 2018
The
results of the second year Higher Secondary examination have been
announced. 83.75 percent have passed. A total of 3,09,065 students were
eligible for higher studies. Kannur (86.75%) and Pathanamthitta (77.16%)
have the lowest pass percentage. 90.24 percent of the vocational higher
secondary (VHSE) category has been successful.
The details of Higher Secondary exam results March 2018, Result link, Result Analyser etc:-
Higher Secondary Plus Two Result March 2018
|
Plus Two March 2018 Result-Individual(Link 1) |
Plus Two March 2018 Result-Individual(Link 2) |
Plus Two March 2018 Result-Schoolwise(Link 1) |
Plus Two March 2018 Result-Schoolwise(Link2) |
Verification of SSLC Certificate Details -Online
2018 മാർച്ചിൽ
എസ്.എസ്.എൽ.സി ബോർഡ് പരീക്ഷയിൽ ഹാജരായ വിദ്യാർഥികൾക്ക് അവരുടെ
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ ഓൺലൈൻ വെബ്സൈറ്റുകളിലൂടെ
പരിശോധിക്കാം.
എന്നി വെബ്സൈറ്റുകള്‍ മുഖേന 2018 മേയ് 8 മുതൽ 15 വരെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാം.
വിദ്യാർത്ഥികൾ ചെയ്യേണ്ടത്
വിദ്യാർത്ഥികളുടെ വിവരങ്ങളില്‍ എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ, അത് പഠിച്ച സ്ഥാപനത്തിന്റെ എച്ച്.എം. നെ രേഖാമൂലം അറിയിക്കുക.
സ്കൂൾ അധികാരികൾ ചെയ്യേണ്ടത്
UP സ്കൂളുകളിൽ VIII ,LP സ്കൂളുകളിൽ V ക്ലാസുകൾ തുടങ്ങാൻ 103 സ്കൂളുകൾക്ക് അനുമതി
കേന്ദ്ര വിദ്യാഭ്യാസ നിയമമനുസരിച്ച് കേരളത്തിൽ വീണ്ടും
UP സ്കൂളുകളിൽ VIII, LP സ്കൂളുകളിൽ V ക്ലാസുകൾ തുടങ്ങാൻ 103 സ്കൂളുകൾക്ക് വീണ്ടും ഹൈക്കോടതി
അനുമതി
Account test result Jan18 result published
Tuesday, 8 May 2018
2018 മെയ് 8 തീയതി സംസ്ഥാനത്ത് NSQF നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത അംഗീകൃത അധ്യാപക സംഘടനാ നേതാക്കളുടെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍
1. ഈ അധ്യയന വര്‍ഷം 66 ഗവണ്‍മെന്‍റ് സ്കൂളുകളില്‍ 147 ബാച്ചുകളില്‍ NSQF ആരംഭിക്കും
2.ആ സ്കൂളുകളിലെ അധ്യാപകരെ NSQF ലേക്ക് നില നിര്‍ത്തും. പരിശീലനം വേണ്ടവര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യവും പരിഗണിക്കും.
3. ബാക്കി സ്കൂളുകളില്‍ നിലവിലുള്ള രീതി തുടരും.
4.നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല.
5.NSQF നടപ്പിലാക്കുന്ന സ്കൂളുകളില്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ NSQF സിലബസിലേക്ക് മാറും.
വി.എച്ച്.എസ്.ഇ. പാഠ്യപദ്ധതി എൻ.എസ്.ക്യു.എഫിലേക്ക് മാറുന്നു
കേരളത്തിൽ ഹയർ സെക്കന്ററി മേഖലയിൽ എൻ.എസ്.ക്യു.എഫ്. (National Skill
Qualification Framework) നടപ്പിലാക്കുന്നതു സംബന്ധിച്ച് ബഹു:വിദ്യാഭ്യാസ
വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, അദ്ധ്യാപക-സർവ്വീസ് സംഘടനാ
പ്രതിനിധികളുമായി ചർച്ച നടത്തി. കേന്ദ്ര സർക്കാരിന്റെ മാർഗ്ഗ
നിർദ്ദേശമനുസരിച്ച് വി.എച്ച്.എസ്.ഇ. പാഠ്യപദ്ധതി എൻ.എസ്.ക്യു.എഫ്. ലേക്ക്
മാറ്റേണ്ടി വരുന്ന സാഹചര്യത്തിൽ, അദ്ധ്യാപക-അനദ്ധ്യാപക മേഖലയിലും
അക്കാദമിക് തലത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ചയിൽ സംഘടനാ പ്രതിനിധികൾ
ചൂണ്ടിക്കാട്ടി.
ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരുടെയും തൊഴിൽ
നഷ്ടപ്പെടില്ലെന്നും വേതനം സംരക്ഷിക്കപ്പെടുമെന്നും മന്ത്രി ഉറപ്പ് നല്കി. ഈ
പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ്
GOVT ORDERS & CIRCULARS
- Appointment of teachers at Model Residential Schools reg.||Circular ||Application form and vacancy report
- സർക്കാർ /എയ്ഡഡ് സ്കൂളുകളിലെ വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കു ഫണ്ട് ലഭ്യത - H1/22573/2017/DPI03.05.2018
- SSLC SAY EXAMINATION MAY 2018 NOTIFICATION
Monday, 7 May 2018
Higher Secondary Plus One Single Window Admission
post courtesy: ghsmuttom
എസ്.എസ്.എൽ.സി
ഫലപ്രഖ്യാപനത്തിനു ശേഷം ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശന പ്രക്രിയ
ആരംഭിക്കുന്നു. കേരളത്തിലെ സർക്കാർ / എയ്ഡഡ് / അൺ എയിഡഡ് ഹയർ സെക്കൻഡറി
സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനം നടപ്പിലാക്കുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ഹയർസെക്കന്ററി പ്രവേശന പ്രക്രിയ ലളിതവും
ഫലപ്രദവുമായ രീതിയിലാണ്.
ഏകജാലക സംവിധാനം വഴി ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടാനുള്ള യോഗ്യത എന്താണ്?
SSLC യോ മറ്റ് പരീക്ഷാ ബോര്‍ഡുകള്‍ നടത്തിയ തുല്യമായ പരീക്ഷയോ വിജയിച്ചിട്ടുള്ളവര്‍ക്ക് ഏകജാലക പ്രവേശനത്തിനായി അപേക്ഷിക്കാം.
CBSE സിലബസ്സില്‍ നിന്നും വരുന്നവര്‍ CBSE ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ പങ്കെടുത്തവരായിരിക്കണം. സ്കൂള്‍തല പരീക്ഷ എഴുതിയവര്‍ക്ക് ആദ്യ ഘട്ടത്തില്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതെങ്ങനെ?
അപേക്ഷ നല്‍കുന്നത് ഓണ്‍ലൈന്‍ രീതിയിലാണ്. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്‍റെ അഡ്മിഷന്‍
ഏകജാലക സംവിധാനം വഴി ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടാനുള്ള യോഗ്യത എന്താണ്?
SSLC യോ മറ്റ് പരീക്ഷാ ബോര്‍ഡുകള്‍ നടത്തിയ തുല്യമായ പരീക്ഷയോ വിജയിച്ചിട്ടുള്ളവര്‍ക്ക് ഏകജാലക പ്രവേശനത്തിനായി അപേക്ഷിക്കാം.
CBSE സിലബസ്സില്‍ നിന്നും വരുന്നവര്‍ CBSE ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ പങ്കെടുത്തവരായിരിക്കണം. സ്കൂള്‍തല പരീക്ഷ എഴുതിയവര്‍ക്ക് ആദ്യ ഘട്ടത്തില്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതെങ്ങനെ?
അപേക്ഷ നല്‍കുന്നത് ഓണ്‍ലൈന്‍ രീതിയിലാണ്. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്‍റെ അഡ്മിഷന്‍
Sunday, 6 May 2018
മൊബൈലില്‍ നിന്ന് എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ് ചെയ്യാം?
This video is about how to easily edit videos from android mobile,the application used here is kine master.
സമഗ്രയിൽ അക്കൌണ്ട് തുടങ്ങുന്ന വിധം: വീഡിയോ ട്യൂട്ടോറിയൽ
സമഗ്രയിൽ അക്കൗണ്ട് തുടങ്ങുന്ന വിധവും പ്രിൻസിപ്പലിനെ കൊണ്ട് Approve ചെയ്യിക്കുന്നതും എങ്ങനെ? വിശദമായ വീഡിയോ ട്യൂട്ടോറിയൽ
Saturday, 5 May 2018
SSLC പുന: മൂല്യനിർണ്ണയം, ഉത്തരപ്പേപ്പറിന്റെ ഫോട്ടോ കോപ്പി, സ്ക്രൂട്ടിണി അപേക്ഷകൾ
10: 05: 2018 വ്യാഴം ഉച്ചക്ക്: 1 pm വരെ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകാം
SSLC EXAMINATION MARCH 2018 RESULT
SSLC EXAMINATION MARCH 2018 RESULT
SSLC EXAMINATION MARCH 2018 REVALUATION /PHOTOCOPY / SCRUTINY CIRCULAR
SSLC (HI) EXAMINATION MARCH 2018 REVALUATION /PHOTOCOPY / SCRUTINY CIRCULAR
- അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ മുഖേനെ ഓൺലൈൻ ആയി നൽകുക.
അപേക്ഷിച്ചതിന്റെ Printout ഉം ഫീസും പരീക്ഷ എഴുതിയ സെന്റെറിലെ പ്രഥമാദ്ധ്യാപകന് മെയ് 10 വൈകുന്നേരം 5 PMന് മുമ്പായി സമർപ്പിക്കണം - പ്രഥമാദ്ധ്യാപകർ മെയ് 11 വൈകു : 5pm നു മുമ്പായി വെരിഫൈ ചെയ്യേണ്ടതാണ്.
- പുന: മൂല്യനിർണ്ണയം പേപ്പർ ഒന്നിന് 400
- ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പിക്ക് 200 രൂപ '
സ്ക്രൂട്ടിണിക്ക് പേപ്പർ ഒന്നിന് 50 രൂപ. - IT വിഷയത്തിന് പുന: മൂല്യനിർണ്ണയം, ഫോട്ടോ കോപ്പി, സ്ക്രൂട്ടിണി എന്നിവ ഉണ്ടായിരിക്കുന്നതല്ല.
- റിസൾട്ട് മെയ് 31 നകം റിസൾട്ട പ്രസിദ്ധീകരിക്കും
Friday, 4 May 2018
സൗജന്യ കൈത്തറി യൂണിഫോം
വിവിധ ക്ലാസുകളിൽ വിതരണം ചെയ്യേണ്ട തുണിയുടെ അളവ് സംബന്ധിച്ച സർക്കുലർ DOWNLOAD
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍
പഠിക്കുന്ന നാലര ലക്ഷം കുട്ടികള്‍ക്ക് രണ്ടു ജോടി വീതം കൈത്തറി യൂണിഫോം
സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മണക്കാട് ഗവ.
ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിച്ചു. വിതരണത്തിനാവശ്യമായ
48 നിറങ്ങളിലുള്ള 23 ലക്ഷം മീറ്റര്‍ തുണി ഹാന്റെക്‌സ്, ഹാന്‍വീവ്
എന്നിവയുടെ നേതൃത്വത്തില്‍ ശേഖരിച്ച് 163 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍
എത്തിച്ചു കഴിഞ്ഞുവെന്ന് കൈത്തറി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Thursday, 3 May 2018
SSLC ഫലം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് തിരുവനന്തപുരത്താണ് ഫലപ്രഖ്യാപനം നടത്തിയത്. ആകെ പരീക്ഷ എഴുതിയ 441103 പേരില്‍ 431162 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 97.84 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം 34313 ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ച ജില്ല എറണാകുളം ആണ്. ഏറ്റവും കുറവ് കുട്ടികള്‍ കുട്ടികള്‍ വിജയിച്ചത് വയനാട് ജില്ലയിലും. 100% വിജയം നേടിയ വിദ്യാലയങ്ങള്‍ 1565. ഗവ സ്കീളുകള്‍ 517. എയ്ഡഡ് 659
രണ്ട് വിഷയത്തില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സേ പരീക്ഷ ന് നടക്കും . റീവാല്യുവേഷന്‍ , ഫോട്ടോകോപ്പി , സ്ക്രൂട്ടിനി എന്നിവക്ക് മെയ് 5 മുതല്‍ 10 വരെ അപേക്ഷിക്കാം . സേ പരീക്ഷ മെയ് 21 മുതല്‍ 25 വരെ വിശദമായ ഫലം ലഭിക്കുന്നതിന് ചുവടെയുള്ള ലിങ്കുകള്‍ പരിശോധിക്കുക.
രണ്ട് വിഷയത്തില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സേ പരീക്ഷ ന് നടക്കും . റീവാല്യുവേഷന്‍ , ഫോട്ടോകോപ്പി , സ്ക്രൂട്ടിനി എന്നിവക്ക് മെയ് 5 മുതല്‍ 10 വരെ അപേക്ഷിക്കാം . സേ പരീക്ഷ മെയ് 21 മുതല്‍ 25 വരെ വിശദമായ ഫലം ലഭിക്കുന്നതിന് ചുവടെയുള്ള ലിങ്കുകള്‍ പരിശോധിക്കുക.
INDIVIDUAL RESULTS
SCHOOLWISE RESULTS
EDUCATIONAL DISTRICTWISE RESULTS
പരീക്ഷാഫലം വിശകലനം ചെയ്യുന്നതിനായി എസ് ഐ ടി സി ഫോറത്തിനായി ശ്രീ
പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ Result Analyzer 2018
ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Tuesday, 1 May 2018
SSLC RESULT 2018 3/5/2018 10.30ന് പ്രഖ്യാപിക്കും
RESULT ലഭ്യമാകുന്ന എല്ലാ സൈറ്റുകളും വിരൽ തുമ്പിൽ.........
(താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.)
എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു.
SSLC Result Analyzer 2018
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് ആദ്യവാരം
പ്രഖ്യാപിക്കുമല്ലോ. ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ തരത്തിലുള്ള
വിശകലനങ്ങള്‍ക്ക് സഹായകരമായ ഒരു റിസള്‍ട്ട് Analyzer തയ്യറാക്കി
നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ലിറ്റില്‍
കൈറ്റ്‌സ് യൂണിറ്റിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം ഔദ്യാഗിക സൈറ്റില്‍ നിന്നും ലഭിക്കുന്ന
വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിലെ വിശദാംശങ്ങളെ ചുവടെ ലിങ്കില്‍ നിന്നും
ലഭിക്കുന്ന ഫയലിലെ ഡേറ്റാ ബേസിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്നതോടെ
Analyzer തയ്യാറായിട്ടുണ്ടാവും.A Listല്‍ നിന്നും വിദ്യാര്‍ഥികളുടെ
ഡിവിഷന്‍, Category, First Language, Sex എന്നിവ കൂടി ഈ ഡേറ്റാ ബേസില്‍
ഉള്‍പ്പെടുത്തേണ്ടതായി വരും അവ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിക്കേണ്ട
വിധം വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലും ഉള്‍പ്പെടുത്തിയിരിക്കുന്നു. പരീക്ഷ
ഫലം വിശകലനം ചെയ്ത് വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ്
മൂര്‍ത്തി സാറിന് മെന്‍ഡേഴ്സ് കേരളയുടെ നന്ദി.
Click Here to Download the Result Analyzer
Click Here to Download the Helpfile
സൗജന്യ കൈത്തറി യൂണിഫോം, പാഠപുസ്തക വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മെയ് രണ്ട്) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍
പഠിക്കുന്ന നാലര ലക്ഷം കുട്ടികള്‍ക്ക് രണ്ടു ജോടി വീതം കൈത്തറി യൂണിഫോം
സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മെയ് രണ്ട്)
ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മണക്കാട് ഗവ.
ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിക്കും. വിതരണത്തിനാവശ്യമായ
48 നിറങ്ങളിലുള്ള 23 ലക്ഷം മീറ്റര്‍ തുണി ഹാന്റെക്‌സ്, ഹാന്‍വീവ്
എന്നിവയുടെ നേതൃത്വത്തില്‍ ശേഖരിച്ച് 163 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍
എത്തിച്ചു കഴിഞ്ഞുവെന്ന് കൈത്തറി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
ഈ അധ്യയന വര്‍ഷം 3701 സ്‌കൂളുകളിലാണ് സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണം
ചെയ്യുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് യൂണിഫോം വിതരണം നടത്തുക എന്ന
ലക്ഷ്യത്തോടെ 2017 ജൂണില്‍ത്തന്നെ ആരംഭിച്ച നെയ്ത്ത്, അനുബന്ധ ജോലികള്‍
ജനുവരിയില്‍ പൂര്‍ത്തിയായി. 3950 നെയ്ത്തുകാരുടെയും ഇരട്ടിയോളം അനുബന്ധ
തൊഴിലാളികളുടെയും സേവനം ഇതിനായി
2018--19 ജൂൺ മാസം ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ
സൗജന്യ കൈത്തറി യൂണിഫോംവിവിധ ക്ലാസുകളിൽ വിതരണം ചെയ്യേണ്ട തുണിയുടെ അളവ് സംബന്ധിച്ച സർക്കുലർ
2018-19 അധ്യയന വർഷം സംസ്ഥാനത്തെ ഗവ/എയ്ഡഡ് സ്കൂളുകളിൽ 30 ദിവസത്തിൽ കൂടുതലുള്ള ഒഴിവുകളിൽ ദിവസ വേതനക്കാരെ നിയമിക്കാൻ ഉത്തരവായി
ദിവസ വേതന നിയമനം മാനദണ്ഡങ്ങൾ എന്തൊക്കെ? ഇന്റർവ്യൂ ബോർഡിൽ ആരെല്ലാം?
Noon Feeding Programme 2018 -19
LP ക്ലാസുകളിലേക്കാവശ്യമായ PRE TEST WORKSHEETS
ആറാം പ്രവര്‍ത്തിദിനപ്രവര്‍ത്തനങ്ങള്‍-മുന്നൊരുക്കം
Fixation of Strength of Teachers
ഈ വർഷത്തെ വിദ്യാഭ്യാസ കലണ്ടർ (16-05 - 2018 ( ബുധൻ) ചേർന്ന Q I P തീരുമാനങ്ങൾ)
ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31-ന് മുമ്പ് പൂര്‍ത്തിയാക്കും : വിദ്യാഭ്യാസ കലണ്ടര്‍ അംഗീകരിച്ചു
പ്രവേശനോത്സത്തിൽ പ്രദര്‍ശിപ്പിക്കാം പഠന നേട്ടങ്ങൾ
പ്രവേശനോത്സവത്തിന് ഉപയോഗിക്കാവുന്ന ചില ശാസ്ത്ര മാജിക്കുകൾ.
ജനറൽ സെഷൻ പരിശീലനങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെ....?
Hello English Module & Theme Song
2018 -2020 വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സമ്പൂർണ്ണയിൽ നിന്ന് എങ്ങനെ ടി സി പ്രോസസ്സ് ചെയ്യുന്നതെങ്ങനെ?
സമ്പൂർണയിൽ ഓപ്പൺ ആയിരിക്കുന്ന കുട്ടിയുടെ ഡേറ്റ കൺഫേം ചെയ്യുന്നതെങ്ങനെ?
T.C എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
സമ്പൂർണയിൽ ലാസ്റ്റ് ടി.സി നമ്പർ അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ?
സമഗ്രയിൽ അക്കൌണ്ട് തുടങ്ങുന്ന വിധം: വീഡിയോ ട്യൂട്ടോറിയൽ
ടൈം ടേബിൾ നിർമ്മിക്കാം ഉബുണ്ടുവിൽ...
ചില രജിസ്റ്ററുകളും സർട്ടിഫിക്കറ്റ് മാത്യകകളും
സ്കൂൾ തുറക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ
Pre- Primary Teachers Training -application called
2017-18 വർഷത്തെ മികച്ച പി.ടി.എ യ്ക്കുള്ള അവാർഡിനു അപേക്ഷ ക്ഷണിച്ചു.
2018-19 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചു.(last Date: 25.07.2018)
Departmental Test (Jul-2018) - Notification issued (Last Date:08.06.2018)
മൊബൈലില്‍ നിന്ന് എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ് ചെയ്യാം?
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍
UP സ്കൂളുകളിൽ VIII ,LP സ്കൂളുകളിൽ V ക്ലാസുകൾ തുടങ്ങാൻ 103 സ്കൂളുകൾക്ക് അനുമതി
Subscribe to:
Posts (Atom)