- OBC Prematric scholarship 2016-17 application invited. Circular&application form
- എസ്.എൽ.ഐ പ്രൊപ്പോസൽ പൂരിപ്പിക്കുന്നതിന് സഹാകയമായ നിർദ്ദേശങ്ങൾ
- പഠന യാത്ര നിർദ്ദേശങ്ങൾ സർക്കുലർ
- Vidya Samunnathi Scholarship for Forward Community Students- Guidelines, Institution certificate format & Online link
- School Uniform Color Code
- November 1st - Pledge
Monday, 31 October 2016
GOVT ORDERS & CIRCULARS
GOVT ORDERS & CIRCULARS
- Cluster Training on 05-11-2016 - Guidelines | Monitoring Format
- Pledge on November 1 -- 60th Anniversary of Kerala Piravi | NOVEMBER 1ST - PLEDGE
- വിദ്യാസമുന്നതി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
- Retirement on Superannuation of the Gazetted ministerial officers with effect from the An of 31.10.2016 - Full additional charge
Sunday, 30 October 2016
പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക്
പ്രീമെട്രിക് അപേക്ഷ വെരിഫൈ ചെയ്യാൻ കഴിഞ്ഞൊ?
അവസാന ദിവസം 31.10.2016 ആണു..
നിങ്ങൾക്ക് ലഭിച്ച യു.ഡൈസ് പാസ് വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധീക്കുന്നില്ലെങ്കിൽ
സ്കൂളിന്റെ പേരു:
മേൽ വിലാസം :
യു ഡൈസ് നമ്പർ:
ഹെഡ് മിസ്ട്രസിന്റെ പേരു:
മൊബൈൽ നമ്പർ:
എന്നിവ ജില്ലാ വിദ്യാഭ്യാസ ആഫീസർക്ക് മെയിൽ ചെയ്യുക. ഉടൻ തന്നെ പുതിയ പാസ് വേഡ് നിങ്ങളുടെ മൊബൈലിൽ ലാഭിക്കുന്നതാണു.
അതുപയോഗിച്ച്
എന്ന ലിങ്കിൽ പ്രവേശിച്ച് പേജീൽ ഇടത് വശത്തുള്ള Official Login - Current Session ൽ
Institute Login (Click Here) പ്രവേശിക്കാം.
Institute Login (Click Here) പ്രവേശിക്കാം.
നിലവിലെ പാസ് വേഡ് ഉപയോഗിച്ച് കയറി പുതിയ പാസ് വേർഡ് കൊടുത്ത് ലോഗൌട്ട് ചെയ്യുക. ശേഷം ഒന്നുകൂടി കയറുക.
Saturday, 29 October 2016
STANDARD 6 MALAYALAM UNIT-4
മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരംഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെ
കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായി. സാഹിത്യ
ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ
ചരിത്രകാരനായും, സർക്കാർ ഉദ്യോഗസ്ഥനായും ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
STANDARD 6 MALAYALAM UNIT 4
പരിശ്രമങ്ങൾ ചെയ്യുകിലെന്തിനേയും...
സ്കൂളിൽ അസംബ്ലീയിൽ മൈക്കിൽകൂടി
കേൾപ്പിച്ച് കൊടുക്കാനായി
- ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു (2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27).
- പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം.
- തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.
- ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്.
- പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
Friday, 28 October 2016
STANDARD 5 ENGLISH UNIT 3
The Little Girl and the Umbrella
To read about Muttath Varkey Click Here
Muttath Varkey
The Happiness - Poem
The Happiness - Poem
Happiness by Raymond Carver (Video Poem)
STANDARD 5 UNIT 4 വ്യത്തങ്ങൾ
വ്യത്തം
ഒരു ദ്വിമാനതലത്തിൽ കേന്ദ്രബിന്ദുവിൽ നിന്ന് നിശ്ചിത ദൂരത്തിൽ അതേ തലത്തിൽ സ്ഥിതിചെയ്യുന്ന എല്ലാ ബിന്ദുക്കളുടേയും ഗണത്തെ പ്രതിനിധീകരിക്കുന്ന ജ്യാമിതീയ രൂപമാണ് വൃത്തം. ഒരു തലത്തിൽ സ്ഥിതി ചെയ്യുന്ന വശങ്ങളില്ലാത്ത ഏക ജ്യാമിതീയ രൂപമാണ്
വൃത്തം.വൃത്തം എന്ന പദം പലപ്പോഴും വക്രതയിലുള്ള ബിന്ദുക്കളെ
സൂചിപ്പിയ്ക്കുന്നതിലുപരിയായി വൃത്തപരിധിയ്ക്കുള്ളിലെ തലത്തെയാണ്
വിവരിയ്ക്കുന്നത്.ഏറ്റവും കുറഞ്ഞ ചുറ്റളവിൽ ഏറ്റവും കൂടിയ ഉപരിതല വിസ്തീർണ്ണം ഈ രൂപത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ ഒരു പ്രത്യേകതയാണ് കിണറിന്റെ ആകൃതി വൃത്തത്തിൽ ആകുന്നത്.
ദ്വിതല യൂലീഡിയൻ രൂപമാണ് വൃത്തം.വൃത്തം കോണികങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു.ഒരു വൃത്തസ്തൂപിക അതിന്റെ അക്ഷത്തിന് ലംബമായ തലവുമായി
യോജിയ്ക്കുമ്പോഴാണ് വൃത്തം ഉണ്ടാകുന്നത്.ഇപ്രകാരം r ആരവും (h,k)
കേന്ദ്രവുമായ വൃത്തത്തിന്റെ (x – h)2 + (y - k)2 = r2 എന്ന സമവാക്യം
ലഭിയ്ക്കുന്നു.ദീർഘവൃത്തത്തിന്റെ ഒരു പ്രത്യേകരൂപമാണ് വൃത്തം.
വൃത്തകേന്ദ്രത്തിൽ നിന്നും വൃത്തപരിധിയിലുള്ള ഏതൊരു ബിന്ദുവിലേയ്ക്കുമുള്ള അകലം തുല്യമായിരിയ്ക്കും.
Thursday, 27 October 2016
GOVT ORDERS & CIRCULARS
26-10-16
- Circular - പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് - സ്കൂള്‍തല വെരിഫിക്കേഷന് സംബന്ധിച്ച്
- (Minority Pre matric scholarship -verification of online application DPI ltr dtd 25-10-2016 )
- നവംബര്‍ 1 ന് നടത്തേണ്ട മലയാള ദിന പ്രതിജ്ഞ്യ
- Court order - വികലാംഗര്‍ക്ക് ഐഡഡ സ്ഥാപനങ്ങളില്‍ സംവരണം സംബന്ധിച്ച്
- Spark Notice:26-10-2016 - Due to practical difficulties raised from various DDOs who have already taken digital Signature Certificate, the implementation of bills approved through Digital Signature Certificate(DSC) is extended till further notice / orders from Government.
- Extending House Building Advance by HUDCO NIWAS/Bank to State Govcmrnent Employees on First/Second Mortgagc basis under Credit Linked Subsidy Scheme (CLSS)
Tuesday, 25 October 2016
GOVT ORDERS & CIRCULARS
- SSLC EXAMINATION MARCH 2017 - NOTIFICATION PUBLISHED
- SSLC (HI) EXAMINATION MARCH 2017 NOTIFICATION
- KERALA TEACHER ELIGIBLITY TEST 2016 - Hall ticket Published
Monday, 24 October 2016
പയറിനെ അറിയാന്‍ പുതുവര്‍ഷം......
2016 പയര്‍വിളകള്‍ക്കു വേണ്ടിയുള്ള വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ
തീരുമാനിച്ചിരിക്കുന്നു. നവംബറില്‍ ചേര്‍ന്ന 68- ാമത് ജനറല്‍
അസംബ്ലിയിലാണിത് പ്രഖ്യാപിച്ചത്. ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്ഗനൈസേഷന്
(എഫ്.എ.ഒ) ആണ് ആചരണത്തിന്റെ ചുമതല. സുസ്ഥിര ഭാവിക്ക് പോഷക മൂല്യമുള്ള
വിത്ത് (Natritious seeds for a sustainable future-)എന്നതാണ്
വര്‍ഷാചരണത്തിന്റെ മുദ്രാവാക്യം.
കഞ്ഞിയും പയറും മലയാളികളുടെ ഇഷ്ടവിഭവമാണ്. പയര്‍ വര്‍ഗങ്ങള്‍ കൊണ്ടുള്ള
കറികള്‍ നമ്മുടെ ഭക്ഷണത്തിലെ ഒരു ഘടകം കൂടിയാണ്. നാം ഇങ്ങനെ നിത്യവും
കഴിക്കുന്ന പയര്‍വര്‍ഗങ്ങളുടെ പ്രസക്തിയും പ്രാധാന്യവും അതിന്റെ
പോഷകമൂല്യവുമെല്ലാം ജനങ്ങളില്‍ എത്തിക്കാനും ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍
പയര്‍വര്‍ഗങ്ങളുടെ പങ്കിനെക്കുറിച്ച് ധാരണ ഉണ്ടാക്കുന്നതിനുമാണ് 2016
പയര്‍വര്‍ഗ വര്‍ഷമായി ആചരിക്കുന്നത്. ഒപ്പം പയര്‍വര്‍ഗ വിളകള്‍ നേരിടുന്ന
വെല്ലുവിളികളെക്കുറിച്ചറിയുന്നതിനും അവയുടെ കൃഷി വ്യാപിപ്പിക്കുന്നതിനും
ലക്ഷ്യമിടുന്നു.
പുതിയ ലക്ഷ്യങ്ങള്‍
Saturday, 22 October 2016
ശാസ്ത്രോത്സവം 2016
ഓൺലൈൻ
എൻട്രി
Sample application forms
- www.schoolsasthrolsavam.in എന്ന് ടൈപ്പ് ചെയ്ത് User Name, Password എന്നിവ നൽകുക. (സ്കൂൾ കോഡ് )
- തുടർന്ന് ChangePassword എന്നതിൽ ആവശ്യമായ കാര്യങ്ങൾ ചേർക്കുക.
- താഴെ Change password ൽ Click ചെയ്താൽ അടുത്ത windowൽ കടക്കും.
- അവിടെ സ്കൂളിന്റെ പേരിൽ Click ചെയ്യണം.
- School Entry എന്നതിൽ email, Phone, Std, HM, Phone, Total Students എന്നിവ ചേർക്കുക.
- ഇsത് വശത്ത് കാണുന്ന Save ബട്ടൺ click ചെക്കുക.
- തുടർന്ന് School Entry എന്നതിൽ നാം Save ചെയ്ത Details കാണും.
- അതിന് താഴെ Scienefair, Maths fair, Social Sciene Fair, Work Experience fair, IT Fair എന്നിവയിൽ നമ്മൾ പങ്കെടുക്കുന്നവSelect ചെയ്യുക.
- LP, UP, HS, HSS ൽ ഉൾപ്പെട്ടവരെ അതാതു calogary യിൽ enter ചെയ്യുക.
- Escorting Teachers ന്റെ എണ്ണം Enter ചെയ്യുക.
- പിന്നീട് പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ ഓരോ item wise ൽ നൽകുക.
- കഴിഞ്ഞാൽ താഴെ ഇടതു വശത്തുള്ള Save ബട്ടൺ click ചെയ്യുക.
Confirm ചെയ്യൂന്നതിന് മുന്നെ details മുഴുവൻ ശരിയാണെന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തുക -
STANDARD 2 UNIT 5 അണ്ണാൻ കുഞ്ഞും ആന മൂപ്പനും
യൂണിറ്റ് മൊഡ്യൂൾ ഡൌൺലോഡ്
കഥകളുടെ മലയാളം ആനിമേഷന്‍ വീഡിയോ കാണാം.
മൃഗങ്ങള്‍ മുഖ്യആശയമായി വരുന്ന ഈ
പാഠഭാഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ചില കഥകള്‍ പരിചയപ്പെടാം.
കുട്ടികള്‍ക്ക് പറഞ്ഞ്കൊടുക്കുകയോ വായനാകാര്‍ഡുകളാക്കി അധികവായനക്ക്
നല്‍കുകയോ ചെയ്യാം.
1.ചെന്നായയും ആട്ടിന്‍കുട്ടിയും
കൂട്ടം തെറ്റി അലയുകയായിരുന്ന ആട്ടിൻ കുട്ടിയെ കണ്ട ചെന്നായി അതിനെ കൊന്നു തിന്നുവാൻ തീരുമാനിച്ചു.
എന്നാലതിനെ കൊല്ലാൻ ഒരു കാരണം കണ്ടെത്തിയിട്ട് മതി ശാപ്പിടാൻ എന്നു ചെന്നായ് ഉറപ്പിച്ചു.
അവൻ ആട്ടിൻ കുട്ടിയെ സമീപിച്ചു ഇപ്രകാരം പറഞ്ഞു "എടാ കുഞ്ഞേ ! കഴിഞ്ഞ വർഷം നീ എന്നെ അപമാനിച്ചില്ലേ?"
ആട്ടിൻ കുട്ടിയാകട്ടെ വ്യസനപ്പെട്ടുകൊണ്ട് മൊഴിഞ്ഞു "ഞാൻ ജനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞ വർഷം ഞാൻ ഉണ്ടായിരുന്നില്ല"
ചെന്നായ് ആരോപണം മാറ്റി "ഞാൻ ഇരപ്പിടിക്കുന്ന മേച്ചിൽ പുറങ്ങളിലാണ് നീ മേയുന്നത് "എന്നായി ചെന്നായ്
"ഇല്ല അങ്ങുന്നേ. ഞാനിതേവരെ പുല്ലു കഴിക്കാറായിട്ടില്ല " ആട്ടിൻ കുട്ടി പറഞ്ഞു
ഞാൻ കുടിക്കുന്ന ഉറവയിൽ നിന്നാണ് നീ കുടിക്കുന്നത് എന്നായി ചെന്നായിയുടെ അടുത്ത ആരോപണം"
ഞാനിന്നേവരെ അമ്മയുടെ പാലല്ലാതെ ഒന്നും കുടിച്ചിട്ടില്ല . പാലു മാത്രമാണ് എനിക്കു ഭക്ഷണവും പാനിയവും "ആട്ടിൻ കുട്ടി ഉണർത്തിച്ചു.
ഇതോടെ ആരോപണങ്ങൾ മതിയാക്കിയ ചെന്നായ് ആട്ടിൻ കുട്ടിയെ കൊന്നു ശാപ്പിട്ടു കൊണ്ട് പറഞ്ഞു "എന്റെ ആരോപണങ്ങൾക്കൊല്ലാം നിനക്ക് മറുപടിയുണ്ടായിരിക്കാം. എന്നാലിന്നു അത്താഴപ്പട്ടിണി കിടക്കാൻ എനിക്കുദ്ദേശമില്ല"
ഗുണപാഠം: ദ്രോഹികൾക്ക് ഉപദ്രവിക്കാൻ എപ്പോഴും ന്യായങ്ങളുണ്ടാവും
2. എലിയും സിംഹവും
ഉറങ്ങിക്കൊണ്ടിരുന്ന സിംഹത്തിന്റെ ദേഹത്തേക്ക് എന്തോ ഒരു സാധനം വീണതായി തോന്നി അവൻ ഉറക്കം ഉണർന്നു. ഒരെലിയായിരുന്നു. അബദ്ധത്തിൽ സിംഹത്തിന്റെ ദേഹത്തേക്ക് വീണത്. നിദ്രാഭംഗം മൂലം ക്ഷുഭിതനായ സിംഹം എലിയെ ഞെക്കിക്കൊല്ലാൻ ഒരുങ്ങി. പ്രാണരക്ഷാർഥം മൂഷികൻ കേണു. "രാജൻ കനിവുണ്ടാകണം.എന്നെ കൊല്ലരുതേ.എന്നെങ്കിലും എന്നെ കൊണ്ട് അങ്ങേയ്ക്ക് പ്രയോജനം ഉണ്ടാവും." ഇത് കേട്ടു സിംഹം പൊട്ടിച്ചിരിച്ചു. എങ്കിലും ദയ തോന്നി എലിയെ വെറുതെ വിട്ടുനാളുകൾ കഴിഞ്ഞപ്പോൾ ഒരു ദിവസം സിംഹം ഒരു വേടന്റെ വലയിൽ പെട്ടു.വലയിൽ കിടന്നു പ്രാണഭയത്താൽ അലറിയ സിംഹത്തിന്റെ കരച്ചിൽ അടുത്തുള്ള എലി കേൾക്കാനിടയായി. തന്നെ ജീവനോടെ വിട്ടയച്ച സിംഹമാണ് അപകടത്തിൽപ്പെട്ടിരിക്കുന്നതെന്ന് അവന് മനസ്സിലായി. ഉടൻ തന്നെ അവൻ സിംഹത്തിന്റെ അടുത്തെത്തി. ഏറെ അദ്ധ്വാനത്തിനു ശേഷം വലയുടെ കണ്ണികളെല്ലാം കടിച്ചുമുറിച്ചു സിംഹത്തെ മോചിപ്പിച്ചു.
എന്നിട്ട് അവൻ സിംഹത്തോടായി പറഞ്ഞു."എന്നെക്കൊണ്ട് ഉപകാരമുണ്ടാകുമെന്ന് ഞാൻ പണ്ടു പറഞ്ഞപ്പോൾ അങ്ങ് പരിഹസിക്കുകയായിരുന്നല്ലോ.ഇപ്പോൾ താങ്കൾക്ക് പ്രത്യുപകാരം ചെയ്യാൻ നിസ്സാരനായ എനിക്ക് സാധിച്ചിരിക്കുന്നു.
ഗുണപാഠം: ആരെയും നിസ്സാരന്മാരായി കരുതരുത്
തെയ്യം
ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണു് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു.
നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം
എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ
അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ
അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ്
തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി) . കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി
ആരാധിക്കുന്നു.(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങൾ
ഉണ്ടെന്നാണു പറയപ്പെടുന്നത്. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്
സാധാരണമായിട്ടുള്ളത്.
വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം
ചരിത്രം
Friday, 21 October 2016
പ്രീമെട്രിക് സ്കോളർഷിപ്പ്
Institute Login ചെയ്യാൻ സാധിക്കാത്തവർ താഴെ പറയുന്ന വിവരങ്ങൾ
9447990477 എന്ന നമ്പറിലേക്കു sms ചെയ്യുക.
Plz reset this _
Name of school :
Place :
District:
Udise Code :
User ID :
Password :
Name of Teacher:
Mob:
Plz reset this _
Name of school :
Place :
District:
Udise Code :
User ID :
Password :
Name of Teacher:
Mob:
ഐ.റ്റി പരിശീലനം അധ്യാപകർക്ക്
IT@SCHOOL TRAINING TRS LIST UPLOAD SITE
ICT training for LP teachers will start from 24.10.16 (MONDAY).
All HM's of LP schools should enter the details of Teachers in
TRAINING MANAGEMENT SYSTEM
of IT @School before 23.10.16.
Steps of entry is given below.Please note.
1. Log on: www.itschool.gov.in
1. Log on: www.itschool.gov.in
2. click training management system
3. give username & password of Sampoorna
4. click registration
5. name of teacher
5. name of teacher
6.category as LPSA
7. mobile number - PEN- email ID - Add.
Regards,
JOSEPHINE.V.G
MT,TVM
IT@SCHOOL
9446508593
Regards,
JOSEPHINE.V.G
MT,TVM
IT@SCHOOL
9446508593
STANDARD 4 MALAYALAM താളും തകരയും
UNIT - 5
PENCIL UNIT MODULE DOWNLOAD
കുഞ്ഞുണ്ണി മാഷ്
ജീവിത വഴി
===========
മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10(1927- മാർച്ച് 26, 2006) ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ
മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്.
ഇക്കാരണത്താൽ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ
വേരുറച്ചു പോയിട്ടുണ്ട്
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു ചേളാരി
ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ്
തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ്ചെലവഴിച്ചത്.
1953ൽകോഴിക്കോട്ശ്രീ രാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു.
1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക്
തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും
ചെയ്തു.
കുഞ്ചൻ നമ്പ്യാരുടെ
ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത്
ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ
വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം
അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന
തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി
മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി.
ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്.
അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ
കവിതാരീതിയാണ്
ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്വ് പ്രകടമാക്കുന്നവയാണ്
ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ
മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല
സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച്
കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം
വ്യക്തമാക്കുന്നവയായിരുന്നു.
ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും.
ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ
ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ
പ്രകടമായിരുന്നു.
Thursday, 20 October 2016
STYANDARD 4 MALAYALAM ഊണിന്റെ മേളം
PENCIL UNIT MODULE DOWNLOAD
ഊണിന്റെ മേളം ഡൌൺലോഡ് 1
ഊണിന്റെ മേളം ഡൌൺലോഡ്2
കുഞ്ചൻനമ്പ്യാർ
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ
എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ
കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി
എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ
കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.
നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ്
അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളൽ കൃതികളിൽ മിക്കവയും
എഴുതിയതെന്ന് കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ
പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികൾ പ്രസിദ്ധമാണ്:-
“ | ചെമ്പകനാട്ടിന്നലങ്കാരഭൂതനാം, തമ്പുരാൻ ദേവനാരായണസ്വാമിയും കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം; കുമ്പിടുന്നേനിന്നു നിൻപദാംഭോരുഹം |
” |
1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്)
ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം
ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ
ആഗ്രഹിച്ചു.
“ | കോലംകെട്ടുക, കോലകങ്ങളിൽ നടക്കെന്നുള്ള വേലക്കിനി- ക്കാലം വാർദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ. |
” |
എന്ന കവിയുടെ അഭ്യർഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം
അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു.
പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.
ജീവനക്കാർക്കുള്ള ഗൃഹ നിർമാണ വായ്പ.. പരിധി ഉയർത്തി
സർക്കാർ ജീവനക്കാർക്കുള്ള ഗൃഹ നിർമാണ വായ്പാ പദ്ധതിയിൽ സർക്കാരിൽ നിന്നും അനുവദിക്കുന്നതും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുക്കുന്നതുമായ വായ്പകളുടെ സീലിങ് ലിമിറ്റ് അടിസ്ഥാന ശമ്പളത്തിന്റെ 100 മടങ്ങ് എന്നോ / പരമാവധി 40 ലക്ഷം രൂപയോ എന്നാക്കി
സർക്കാർ ഉത്തരവായി.. G.O. (P) No.143/2016/Fin dtd.30/09/2016
ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് : ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും അനുവദിക്കാം
നിലവിലെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത, എന്നാല്‍
പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക്
ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബ്ലോക്ക് ഡവലപ്മെന്റ്
ഓഫീസറോടൊപ്പം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെക്കൂടി
ചുമതലപ്പെടുത്തി ഉത്തരവായി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെക്കൂടി ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്
നല്കാന് അധികാരപ്പെടുത്തിയാല്‍ മാത്രമേ പഞ്ചായത്ത് പരിധിയില്‍ വരുന്ന
സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ എന്നതിന്റെ
അടിസ്ഥാനത്തിലാണ് നടപടി. (ഉത്തരവ് നം : സ.ഉ (കൈ)നം. 2867/16/ത.സ്വ.ഭ.വ
തീയതി, 13/10/2016).
|
GOVT ORDERS & CIRCULARS
19-10-16
- House Building Advance Scheme to State Government Employees - Additional Loan From Recognized Financial Institutions-Creation of Second Mortgage - Enhancement of Limit Sanctioned - Orders issued
- Circular - LP അധ്യാപകര്‍ക്കുള്ള IT പരിശീലനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍
- പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് - User ID / Password സംബന്ധിച്ച്
- Temporary Promotion to the Cadre of DDE/Regular promotion to the post of DEO-charge arrangement to the post of DEO/AEO-Full additional charge arrangement order dtd 19-10-2016
- Reporting UD Clerk post vacancies -Notification -reg. ltr dtd 19-10-2016
- Conducting IT Fair for the year 2016-17 - Guidelines
Friday, 14 October 2016
GOVT ORDERS & CIRCULARS
SPARK directs
all DDOs to ensure that Digital Signature is obtained before processing
the salary for October 2016. Last date to file the Second Quarter E TDS
Return is October 31 (Both for Government and Other Deductors).
13-10-16
13-10-16
Thursday, 13 October 2016
STANDARD 5 MALAYALAM UNIT 3 എങ്ങുപോയി
പി. കുഞ്ഞിരാമൻ നായർ
മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക് പ്രചോദനമേകി. പി എന്നും മഹാകവി പി
എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം,
കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ,
ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങളാണ് പിയുടെ കവിത.
ജീവിതരേഖ
1905 ഒക്ടോബർ 4 ന് ( 1906 ഒക്റ്റോബർ 26- കൊ.വ. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട് കാസർഗോഡ് ജില്ലയിലെകാഞ്ഞങ്ങാട്,
വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ്
കുഞ്ഞിരാമൻ നായർ ജനിച്ചത്. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ; അമ്മ-
കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ
ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക് പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ
എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും
പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം
ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു
ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം,
ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി
അറുപതിലേറെ കൃതികൾ രചിച്ചു.
ആത്മകഥാപര ഗ്രന്ഥങ്ങളായ 'കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ',
'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്
ഉത്തമോദാഹരണങ്ങളാണ്. 1948-ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്, 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ് 27ന് തിരുവനന്തപുരത്തെ സി. പി സത്രത്തിൽ വച്ച് ഹൃദയസ്തംഭനംമൂലം അന്തരിച്ചു..
STANDARD 5 MALAYALAM UNIT 3
വിഷുക്കണി
എം.ടി. വാസുദേവന്‍ നായര്‍
പാലക്കാട് ജില്ലയില്‍പ്പെട്ട കൂടല്ലൂര്‍
എന്ന ഗ്രാമത്തില്‍ 1933 ലാണ് മാടത്ത് തെക്കപ്പാട്ട് വാസുദേവന്‍ നായര്‍
ജനിച്ചത്. മാതാവ്: അമ്മാളു അമ്മ. പിതാവ്: പുന്നയൂര്‍ക്കുളം ടി. നാരായണന്
നായര്‍.
അച്ഛന് സിലോണിലായിരുന്നു. വല്ലപ്പോഴുമാണ് നാട്ടില്‍ വന്നിരുന്നത്.
അതിനാല്‍ കുട്ടിക്കാലത്ത് അച്ഛനുമായുള്ള ബന്ധം വാസുവിന് കുറവായിരുന്നു.
ദാരിദ്ര്യത്തിന്റെ കയ്പ് അറിഞ്ഞുകൊണ്ടാണ് ബാല്യകാലം പിന്നിട്ടത്.
കൂടല്ലൂരില്‍ കോപ്പന് മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്ക്കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1948 ല്‍ ഒന്നാം ക്ലാസോടെ എസ്.എസ്.എല്‍.സി. പാസായി.
കൂടല്ലൂരില്‍ കോപ്പന് മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്ക്കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1948 ല്‍ ഒന്നാം ക്ലാസോടെ എസ്.എസ്.എല്‍.സി. പാസായി.
ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ എഴുതിത്തുടങ്ങി. കവിതയിലാണ്
തുടക്കം.
മിക്ക സാഹിത്യരൂപങ്ങളും അന്ന് പരീക്ഷിക്കുകയുണ്ടായി. പത്താംതരം വിദ്യാര്‍ഥിയായിരിക്കെ, സി.ജി.നായരുടെ പത്രാധിപത്യത്തില്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ടിരുന്ന 'കേരളക്ഷേമം' ദൈ്വവാരിക പ്രസിദ്ധീകരിച്ച 'പ്രാചീനഭാരതത്തിലെ വൈര വ്യവസായം' എന്ന ലേഖനമാണ് പുറംലോകം കാണുന്ന ആദ്യരചന (1948). ഇതേ വര്‍ഷംതന്നെ, മദിരാശിയില്‍ നിന്ന് പരമേശ്വരയ്യരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ചിത്രകേരള'ത്തില്‍ വന്ന 'വിഷുവാഘോഷ'മാണ് അച്ചടിച്ചുവരുന്ന ആദ്യത്തെ കഥ.
മിക്ക സാഹിത്യരൂപങ്ങളും അന്ന് പരീക്ഷിക്കുകയുണ്ടായി. പത്താംതരം വിദ്യാര്‍ഥിയായിരിക്കെ, സി.ജി.നായരുടെ പത്രാധിപത്യത്തില്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ടിരുന്ന 'കേരളക്ഷേമം' ദൈ്വവാരിക പ്രസിദ്ധീകരിച്ച 'പ്രാചീനഭാരതത്തിലെ വൈര വ്യവസായം' എന്ന ലേഖനമാണ് പുറംലോകം കാണുന്ന ആദ്യരചന (1948). ഇതേ വര്‍ഷംതന്നെ, മദിരാശിയില്‍ നിന്ന് പരമേശ്വരയ്യരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ചിത്രകേരള'ത്തില്‍ വന്ന 'വിഷുവാഘോഷ'മാണ് അച്ചടിച്ചുവരുന്ന ആദ്യത്തെ കഥ.
Wednesday, 12 October 2016
GOVT ORDERS & CIRCULARS
- Noonmeal Contingent calculator (VB Based) Prepared by Sr. Mohandasan, Noonmeal Officer, AEO Mukkam & Sri. Mohanan V, HM, GLPS Chenoth, Kozhikode- Updated on 12-10-2016 (മുന്‍പത്തെ വേര്‍ഷനില്‍ ഉണ്ടായിരുന്ന ചില പോരായ്മകള്‍ പരിഹരിച്ചിട്ടുണ്ട്) (SEND FEEDBACK TO SPARKHELPKKD@GMAIL.COM / ADIMALIWEB@GMAIL.COM)
- KERALA SCHOOL SASTHROLSAVAM 2016-17 - GUIDELINES DATED 07-10-2016
- Online Submission of Grant-in-Aid bills in respect of institutions whose bills are countersigned at Department level - Clarification - Orders issued - GO(P) No 148-2016-Fin dated 03-10-2016
- SPARK- Deputing authorized officers to SPARK PMU/Help Desk - Instructions issued
- House Building Advance Scheme to State Government Employees 2016-17 - Combined State-wise Seniority List - Published Circular No.80/2016/Fin dated 05.10.2016
- സര്‍ക്കാര്‍ / എയിഡഡ LP / UP സ്കൂളുകളിലെ കമ്പ്യൂട്ടര്‍ അധ്യാപകരെ സംബന്ധിച്ച്
STANDARD 2 UNIT 4 T
പൂക്കൾ തേടി
Learn Big Numbers 100, 200, 300 up to 1000 Little Flyers
സ്ഥാനവില എളുപ്പത്തില്‍ മനസ്സിലാക്കാന്‍
Sunday, 9 October 2016
Thursday, 6 October 2016
As per GO(P) No. 76/2016/FIN dated 27/5/2016 digital certificate has
been made mandatory for DDOs. Hence all DDOS are requested to ensure
that the DSC is obtained before processing the salary bill for 10/2016
GIS account no will be mandatory wef 1/10/2016. The salary processing of employees with incorrect a/c no or missing account no. will be difficult thereafter. So all DDOs are requested to enter correct GIS account nos under present salary menu. If GIS a/c no is missing or not obtained, please contact the concerned District Insurance Officer. For contact details, please see www.insurance.kerala.gov.in
GIS account no will be mandatory wef 1/10/2016. The salary processing of employees with incorrect a/c no or missing account no. will be difficult thereafter. So all DDOs are requested to enter correct GIS account nos under present salary menu. If GIS a/c no is missing or not obtained, please contact the concerned District Insurance Officer. For contact details, please see www.insurance.kerala.gov.in
ഡി.എഡ് പരീക്ഷ : വിജ്ഞാപനമായി
നവംബറില്‍ നടക്കേണ്ട ഡി.എഡ് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകളുടെ
വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ നവംബര്‍ ഏഴ് മുതല്‍ 13 വരെ നടക്കും.
കാന്‍ഡിഡേറ്റ് രജിസ്ട്രേഷന് ഒക്ടോബര്‍ നാല് മുതല്‍ ഓണ്‍ലൈനായി നടത്തണം.
വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ (www.keralapareekshabhavan.in)
ലഭ്യമാണ്.
GOVT ORDERS & CIRCULARS
6-10-16
- Implementation of accidental insurance claim project for school students through General Education Director - Cancelling the prior decision of implementation through through State Insurance Department- orders issued
- Compassionate allowance of part time contingent employees-enhancement reg G.O(P)No.146-16-Fin 01/10/2016 .
- Family Pension- Eligible children happen to be multiple birth- modification- Orders issued.GO(P)No.139-16
- Finance Department- Compassionate Financial Assistance to dependents of NPS members those who expired while in service - Sanctioned - Orders issued GO(P) No 126/2016/Fin 31/08/2016
Tuesday, 4 October 2016
Monday, 3 October 2016
Sunday, 2 October 2016
STANDARD 2 UNIT 4 ഈ തെറ്റിനു ശിക്ഷയില്ല
യൂണിറ്റ് മൊഡ്യൂൾ ഡൌൺലോഡ് ഇവിടെ
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല്‍
ജിയുടെയും മനോഹര ആലാപനം..ഇഷ്ട കവയിത്രിയുടെയുടെ അര്‍ത്ഥവത്തായ വരികള്‍...
" ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി ..
ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..
ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ് തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..
ചൊരിയും മുലപ്പാലിന്നൊർമയുമായ് ..
പകരം തരാൻ കൂപ്പുകൈ മാത്രമായ് ..
ഇതു ദേവി ഭൂമി തൻ ചൂടല്പ്പം മാറ്റാൻ ..
നിറ കണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ.... "
ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി ..
ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..
ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ് തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..
ചൊരിയും മുലപ്പാലിന്നൊർമയുമായ് ..
പകരം തരാൻ കൂപ്പുകൈ മാത്രമായ് ..
ഇതു ദേവി ഭൂമി തൻ ചൂടല്പ്പം മാറ്റാൻ ..
നിറ കണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ.... "
വിത്തുമുളച്ച് ചെടിയുണ്ടാകുന്നത് കണ്ട് നോക്കിയാലോ...
Saturday, 1 October 2016
ഗാന്ധി ജയന്തി വാരാഘോഷം നാളെ (ഒക്ടോബര്‍ രണ്ട്) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഗാന്ധിദിനമായ ഒക്ടോബർ 2 എല്ലാ വിദ്യാലയങ്ങളിലും
സേവനദിനമായി ആചരിക്കണം.
തുടർന്ന് ഒരാഴച സേവന വാരമായും ആചരിക്കണം
തുടർന്ന് ഒരാഴച സേവന വാരമായും ആചരിക്കണം
അസംബ്ലിയിൽ മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കണം
സർക്കുലറും സന്ദേശവും
ഡൌൺലോഡ് ഇവിടെ
‘പ്രക്യതി നാശമില്ലാത്ത ജീവിതസമീപനം’
‘പ്രക്യതി നാശമില്ലാത്ത ജീവിതസമീപനം’
എന്നതാണു ഇക്കൊല്ലത്തെ ഗാന്ധി ജയന്തി ആഘോഷ്ങ്ങളുടെ പ്രമേയം.
GOVT ORDERS & CIRCULARS
- Wild Life Week Observation - Pledge - Directions
- Ente Maram Padhathi : Instructions for Implementation of VII Phase
- Circular - Staff Fixation Urgent - ഒക്ടോബര്‍ 5 ന് മുമ്പ് മുഴുവന്‍ കുട്ടികളുടെയും UID/EID നമ്പറുകള്‍ ചേര്‍ക്കാന്‍ കര്‍ശനനിര്‍ദേശം
- പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ്: അപേക്ഷാതീയതി ഒക്ടോബര്‍ 31 വരെ നീട്ടി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇ-ഗവേണന്‍സ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു
- സ്പാര്‍ക്ക് പ്രോജക്ട്: മാസ്റ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു
- മെഡിക്കല്‍ റീഇംബേഴ്സ്മെന്റ്: എംപാനല്‍ ചെയ്യാനായി സ്വകാര്യ ആശുപത്രികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു
- കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്: സര്‍വീസ് സംഘടനകള്‍ക്ക് ഒക്ടോബര്‍ 15 വരെ അഭിപ്രായം അറിയിക്കാം
- ദേശീയ സ്കൂള്‍ അണ്ടര്‍ -19 വെയ്റ്റ് ലിഫ്റ്റിംഗ് സംസ്ഥാന ടീം തെരഞ്ഞെടുപ്പ് നാളെ (സെപ്റ്റംബര്‍ 30)
- പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം കുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ്
Subscribe to:
Posts (Atom)