ഇനി മുതൽ ഈ ശില്പശാല സർഗോത്സവം എന്നറിയപ്പെടും. കാവ്യാലാപനം, അഭിനയം, ചിത്രം, നാടൻ പാട്ട് എന്നിങ്ങനെ സാഹിത്യത്തിന്റെ പരിധിയിൽ നിൽക്കാത്ത ഇനങ്ങൾ കൂടി ഉള്ളതിനാൽ കൂടുതൽ അനുയോജ്യം ഇതായിരിക്കും.?
സംസ്ഥാന ശില്പശാല ഈ വർഷം 4 ദിവസങ്ങളിലായി നടത്തും.
ഡിസം. 27 മുതൽ 30 വരെയായിരിക്കും ഇത്. സർഗോത്സവത്തിന്റെ അക്കാദമികതലം കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി എന്നീ കേരളത്തിലെ പ്രമുഖ അക്കാദമികൾ നിർവ്വഹിക്കും. കലാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖരുടെ റിസോഴ്സ് ലഭ്യമാക്കും.വിവിധ അക്കാദമികളിലെ ആധുനിക സൗകര്യങ്ങൾ കുട്ടികൾക്ക് സർഗോത്സവ നാളുകളിൽ ഉപയോഗിക്കാം.
ഒന്നാം ദിവസം ഡിസം. 27 ന് പ്രാതൽ, രജിസ്ട്രേറ്റഷൻ എന്നിവയ്ക്കായി കുട്ടികളും അധ്യാപകരും 9 മണിക്കു തന്നെ എത്തണം. ഹോളി ഫാമിലി കോൺവൻറ് ഹൈസ്കൂളിലാണ് എത്തേണ്ടത്. മ്യൂസിയത്തിന് എതിർ വശത്ത് ചെമ്പുകാവിലാണ് ഈ സ്കൂൾ. പെൺ കുട്ടികളുടെ താമസവും ഇവിടെയാണ്. ആൺ കുട്ടികൾ താമസിക്കുന്നത് വിവേകോദയം. സ്കൂളിലാണ്. രജിസ്ട്രേഷനും പ്രാതലും കഴിഞ്ഞാൽ സംഗീത നാടക അക്കാദമിയുടെ ഭാഗമായ കെ.ടി.മുഹമ്മദ് സ്മാരക തിയേറ്ററിൽ സർഗോത്സവത്തിന്റെ പ്രാരംഭം കുറിയ്ക്കും. തുടർന്ന് 7 സ്കൂൾ ബസുകളിലായായി.കലാമണ്ഡലം, വള്ളത്തോൾ സമാധി, വളളത്തോൾ മ്യൂസിയം എന്നിവ സന്ദർശിക്കും. അവധി കാലമായതിനാൽ കലാമണ്ഡലത്തിൻ റഗുലർ ക്ലാസ് ഇല്ല. കലാഭ്യാസം നടത്തുന്ന കുട്ടികളെ പ്രത്യേകം ക്ഷണിച്ചു വരുത്തും.കുത്തമ്പലത്തിൽ വച്ച് ഓട്ടൻ തുള്ളൾ നടക്കും. 3 മണിക്ക് പുന്നയൂർകുളത്തേക്ക്, മാധവിക്കുട്ടിയുടേയും നാലാപ്പാട്ട് നാരായണ മേനോന്റെ യും ബാലാമണിയമ്മയുടേയും തറവാട്ടിലെ നീർമാതള ചുവട്ടിൽ കെ.പി.മോഹനൻ കുട്ടികളോട് ക്യാമ്പിന്റെ സാമൂഹ്യ-സാംസ്കാരിക പ്രസക്തിയെ കുറിച്ച് സംസാരിക്കും