Saturday, 30 December 2017

SSLC Exam March 2018 : Sampoorna / iExAMs Help File


2018 ജനുവരി 12നകം സംപൂര്‍ണ്ണയിലെ  iExAMs ലിങ്കിലൂടെ  SSLC എ ലിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ക്ലാസ് അദ്ധ്യാപകരും, പ്രധാനാധ്യാപകരും പൂർത്തീകരിക്കേണ്ടതുണ്ട് .നിലവില്‍ പല വിദ്യാലയങ്ങളിലും പ്രധാനാധ്യാപരുടെ ഒരു യൂസര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഈ യൂസര്‍ ഉപയോഗിച്ചാവും എല്ലാ ക്ലാസ് അധ്യാപകരും പ്രവേശിക്കുക അതിനാല്‍ ആദ്യം തന്നെ പ്രധാനാധ്യാപകരുടെ ലോഗിന്‍ പാസ് വേര്‍ഡ് മാറ്റുകയും ക്ലാസ് അധ്യാപകര്‍മാരെ പ്രത്യേകം യൂസര്‍മാരാക്കുകയും വേണം അതിനു ശേഷമാണ് സംപൂര്‍ണ്ണയിലെ iExAMs- An Exam Portal എന്ന ലിങ്കിലൂടെ വിവരങ്ങള്‍ നല്‍കാന്‍. ഈ പ്രവർത്തനങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സഹായിക്കുന്ന ഹെൽപ് ഫയൽ SITC FORUM PALAKKAD തയ്യാറാക്കിയിട്ടുണ്ട്.താഴെ നൽകിയിട്ടുള്ള ലിങ്കിൽ നിന്നും  A List Training.odp File /A List Training.pdf ഫയലുകൾ ഡൌൺലോഡ് ചെയ്യാം.
 
DOWLOADS

GIS.SLI.പാസ്സ്ബുക്ക് വിവരങ്ങള്‍ വിശ്വാസ് സൈറ്റില്‍ 31/12/17മുമ്പ് ഡാറ്റാ എന്ട്രി ചെയ്യേണ്ടതാണ്

GOVT ORDERS & CIRCULARS

Wednesday, 27 December 2017

ഓഖി ദുരിതാശ്വാസ നിധി DDOമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

1. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് SPARK ൽ നിന്നും കുറവ് ചെയ്യുന്ന തു ക അതത് DDO മാരുടെ Spl.TSB അകൗണ്ടിലേക്കാണ് ക്രഡിറ്റ് ആകുന്നത്.

2 . ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആകുന്ന 799011400003321 എന്ന അകൗണ്ടിലേക്ക് Credit ചെയ്യുന്നതിനായി പ്രസ്തുത തുകയ്ക്കുള്ള Spl TSB ചെക്ക് കൂടി ബില്ലിനൊപ്പം തരേണ്ടതാണ്.

3. ചെക്കിന്റെ പിറക് വശത്ത് Please transfer Credit to     799011400003321 എന്ന് എഴുതി ഒപ്പ് വെക്കേണ്ടതാണ്.

4 എല്ലാ DDO മാരും ബില്ലുകൾ Process ചെയ്യുന്നതിന് മുമ്പ് അവരവരുടെ Spl.TSB a/c നമ്പർ  ശരിയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.(Spl.TSB A/C നമ്പർ 7    14  എന്ന് തുടങ്ങുന്നതാണ്.)

5 . ബില്ലിന് മുകളിൽ നിങ്ങളുടെ SPL.TSB A/C നമ്പർ എഴുതേണ്ടതാണ്.

അധ്യാപകരുടെ അന്തര്‍ ജില്ല സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2017 -18 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.      ഓണ്‍ലൈന്‍ മുഖേനെയാണ് അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.  ഡിസംബര്‍ 26 മുതല്‍ 2018 ജനുവരി 10 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം.  വിശദാംശങ്ങള്‍ക്കും അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിനും www.transferandpostings.in, www.education.kerala.gov.in സന്ദര്‍ശിക്കുക.

Monday, 25 December 2017

Learn English ....


മലപ്പുറം അറയ്ക്കല്‍ പുള്ളിത്തറ, എ.എം.എല്‍.പി. സ്കൂളിലെ അമ്പിളി ടീച്ചറുടെ മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മലയാളം വലിയ പ്രശ്നം ഇല്ല.... എന്നാല്‍ ഇംഗ്ഗീഷ് അവരെ സംബന്ധിച്ച് കീറാമുട്ടിയായി ടീച്ചറിന് അനുഭവപ്പെട്ടു. അങ്ങനെ   അതിനായി പ്രത്യേക  പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.  അത് ഒരു ഗവേഷണ  പ്രവര്‍ത്തനമായി ക്ലാസ് തലത്തില്‍  ചെയ്യാന്‍ ഉറച്ചു.  ആദ്യ ഘട്ടമായി കുറച്ച് വായനക്കാര്‍ഡുകള്‍ നിര്‍മ്മിക്കുകയായിരുന്നു ടീച്ചര്‍ ചെയ്തത്.  അതിനായി  സ്കൂ‍ൂളിലെ രക്ഷിതാക്കളായ അമ്മമാരെ പങ്കെടുപ്പിച്ച് സഹ അധ്യാപകരുടെയും പങ്കാളിത്തത്തോടെ വായനക്കാര്‍ഡ് നിര്‍മ്മാണം നടത്തി.   
 

DOWLOAD READING CARDS
READING CARDS (SET 2)


 

തുടര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
1. ഇംഗ്ലീഷ് പത്ര വാര്‍ത്ത
2. ക്ലാസ് പത്ര വാര്‍ത്ത നിര്‍മ്മാണം
3. ഇംഗ്ലീഷ് വായനക്കുറിപ്പ്
4. ഇംഗ്ലീഷ് ലൈബ്രറി  തുടങ്ങിയവയാണവ

അക്കാദമിക് മാസ്റ്റർ പ്ലാൻ -- 2017 (അറബിക്)

എ.വി.എൽ.പി സ്കൂൾ,  പെരുന്തല്ലൂർ


1  നല്ല വായന
ലക്ഷ്യം:  മുഴുവൻ കുട്ടികളും ലഘു വാക്യങ്ങൾ വായിക്കാൻ സാധിക്കണം

പ്രവർത്തനം - 1
................................

തിരഞ്ഞെടുത്ത ലളിതമായ 101 പുസതക അറബിക് ലൈബ്രറി 

30 അറബി കഥ ബുക്ക്
20 അറബിചിത്രകഥബുക്ക്
20 അറബി കൊച്ചു പദ്യ ബുക്ക്
30  ലേഖന (വിവരണ) ബുക്ക്
1 അറബി ക്വിസ്സ് ബുക്ക്

സമാഹരണ സ്‌റോതസ്
...................

ഓരോ ബുക് കുട്ടികളോട് സംഭാവന ചെയ്യുക

അദ്ധ്യാപകന്റേയും നാട്ടിലെ റിട്ടയർ ചെയ്ത അറബി ഭാഷയെ പഠിച്ച / പഠിപ്പിച്ച ഗൃഹ സന്ദർശനത്തിലൂടെ സമാഹരിക്കുക.

മറ്റേതേങ്കിലും സ്പോൺ ഷർഷിപ്പിലൂടെ പണം സമാഹരിച്ച്  ബുക്കുകൾവാങ്ങുക

പ്രവർത്തനം: 2

സ്പാർക്കിൽ ഓഖി ഡിഡക്ഷൻ സംബന്ധിച്ച്


Menu: Salary Matters--Ockhi Relief Contribution Details
ഈ മെനു എടുക്കുമ്പോൾ എംപ്ലോയീയെ സെലക്ട് ചെയ്യാൻ ഓപ്ഷൻ വരും ..
അവിടെ രണ്ടു തരത്തിലുള്ള ഓപ്‌ഷൻ കാണും..(Compo Box)

ഓപ്ഷൻ 1. No of days
കുറഞ്ഞത് ഒരു ദിവസത്തെ ശമ്പളമെങ്കിലും ശമ്പളത്തിൽ നിന്നും കൊടുക്കാം കൂടിയത് എത്ര ദിവസം വേണമോ അതും കൊടുക്കാം.Default ആയി അവിടെ കാണുന്നത് രണ്ട് ദിവസത്തെ ശമ്പളമാകും

ഓപ്ഷൻ 2. Fixed amount

അവിടെ നമുക്ക് ഇഷ്ടമുള്ള തുക എൻ്റർ ചെയ്ത് കൊടുക്കാം
വലതു വശത്തായി update ബട്ടൻ കാണും. update ക്ലിക്ക് ചെയ്താൽ ഈ തുക സേവ് ചെയ്യപ്പെടും, ഡിഡക്ഷനിൽ ഈ തുക വരും..ശമ്പള ബില്ലിൽ ഈ തുക പ്രതിഫലിക്കും. External recovery ആയിട്ടാവും ഡിഡക്ഷനിൽ ഇതു കാണുക.. ശമ്പള ബില്ലിനൊപ്പം ഷെഡ്യൂളും ലഭിക്കും...

കാലിഡോസ്കോപ്പ്


click here to Download

DIET Malappuram തയ്യാറാക്കിയ കാലിഡോസ്കോപ്പ് എന്ന UP ശാസ്ത്രാധ്യാപകർക്കുള്ള കൈപ്പുസ്തകം

Sunday, 24 December 2017

ഓട്ടിസത്തിന് ചികിത്സയേക്കാള്‍ വേണ്ടത് പരിപാലനം


https://app.box.com/s/2zrhxg2sx30x0uxa0xx36g1zcl2cljxt 
click here to Downlaod

തയാറക്കിയത്:
ശുഹൈബ തേക്കില്‍
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ ferke

 

OCKHI Disaster Relief Fund : SPARK Deduction from Salary

   മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കു സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം. ചീഫ് സെക്രട്ടറി ശ്രീ.കെ.എം.ഏബ്രഹാമിന്റെ സാന്നിധ്യത്തിൽ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണു തീരുമാനം. രണ്ടു ദിവസത്തെ ശമ്പളമാണു സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ എത്ര തുകയും സ്വീകരിക്കും. ശമ്പളത്തിൽനിന്നു പിടിക്കേണ്ട തുക എത്രയെന്നു ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫിസർമാരെ അറിയിക്കണം. തിരുവനന്തപുരം ട്രഷറിയിൽ ഓഖി ദുരിതാശ്വാസത്തിനുവേണ്ടി ആരംഭിച്ച  പ്രത്യേക അക്കൗണ്ടിലാണ് ഈ സംഭാവന നിക്ഷേപിക്കുക.

    സംഭാവന തുകക്കൊപ്പം, ജീവനക്കാരുടെ സമ്മതപത്രവും നല്‍കേണ്ടതുണ്ട്  അനുമതി കത്തിൻറെ അഭാവത്തിൽ, സ്പാർക്ക് വഴി രണ്ടു ദിവസം ശമ്പളം കുറയ്ക്കാൻ അവർ തയ്യാറാണെന്ന ധാരണയോടെ  കുറയ്ക്കും. ദുരിതാശ്വാസ നികുതിയുമായി ബന്ധപ്പെട്ട സംഭാവനകളെല്ലാം ആദായ നികുതി ഇളവുകൾക്ക് അർഹയുണ്ടായിരിക്കും. മുഖ്യമന്ത്രി ദുരന്തനിവാരണ ഫണ്ടിനുള്ള സംഭാവനക്ക്, ഐ-ടി നിയമം, വകുപ്പ് 80G (2) (III) അനുസരിച്ച് നികുതി 100 ശതമാനം ഒഴിവാക്കും.സമ്മതപത്രവും കൂടുതല്‍ വിവരങ്ങളും ഡൌണ്‍ലോഡസില്‍ നല്‍കിയിരിക്കുന്നു
All the heads of the departments are directed to authorize the Drawing and Disbursement Officers concerned to remit this amount to STSB – 799011400003321, District Treasury, Thiruvananthapuram, the head of account opened specially for the Okhi disaster relief victims. Also, it can be remitted in person in Ac. No.67319948232, State Bank of India, City Branch, Thiruvananthapuram. IFSC code – SBIN0070028.

ഓഖി ചുഴലിക്കാറ്റ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ഉത്തരവുകള്‍

വിദ്യാരംഗം സംസ്ഥാന സർഗോത്സവം

2017 ഡിസംബർ 27, 28, 29, 30 കോഴിക്കോട് നടക്കാവ് ഗേൾസ് Hടടൽ നടക്കും.  തലേ ദിവസം എത്തുന്നവർ ഡിസംബർ 20ന് മുമ്പായി വിവരം അറിയിക്കണം.  പെൺകുട്ടികൾക്കും വനിതാ എസ്കോർട്ടിംഗ് ടീച്ചേഴ്സിനും താമസ സൗകര്യം നടക്കാവ് സ്കൂളിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ആൺ കുട്ടികൾക്കും അധ്യാപകർക്കും മോഡൽ Hടs ൽ (മാനാഞ്ചിറ) ആണ് താമസ സൗകര്യം.  ജില്ലാ കൺവീനർമാർക്ക് പ്രത്യേക താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  എസ്കോർട്ടിംഗ് ടീച്ചേഴ്സിന്റെ പേരു വിവരങ്ങൾ 20 ന് നൽകേണ്ടതാണ്.27 ന് രാവിലെ നേരത്തെ എത്തുന്നവർക്ക് പ്രഭാത ഭക്ഷണം ഉണ്ടായിരിക്കും'

സ്വച്ഛ് വിദ്യാലയം പദ്ധതി : അപേക്ഷ ക്ഷണിച്ചു

2017- ഡിസംബർ 24

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മൗലനാ ആസാദ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെ സ്വച്ഛ് വിദ്യാലയം പദ്ധതി പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളിലും മദ്രസകളിലും ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. 

  •  സ്വന്തമായി സ്ഥല സൗകര്യമുള്ളവര്‍ക്കും വര്‍ഷത്തേക്ക് വാടകയ്ക്ക് സ്ഥലവും കെട്ടിടവും ഉള്ളവര്‍ക്കും അപേക്ഷിക്കാം.  
  • 200 കുട്ടികളെങ്കിലും പഠിക്കുന്ന അംഗീകൃത മദ്രസകള്‍ ആയിരിക്കണം.  സ്കൂളുകളിൽ 25% ന്യൂനപക്ഷ വിദ്യാർത്ഥികൾ ഉണ്ടായിരിക്കണം .
  • അപേക്ഷകര്‍ ടോയിലെറ്റിന്റെ ആവശ്യകത ആണ്‍/പെണ്‍ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കണം.  അപേക്ഷ ഫോമുകള്‍, പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്നിവ www.maef.nic.in,  എന്ന സൈറ്റില്‍ ലഭിക്കും.

GOVT ORDERS & CIRCULAR

GOVT ORDERS & CIRCULARS

ഓഖി ചുഴലിക്കാറ്റ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ഉത്തരവുകള്‍

Thursday, 21 December 2017

20-12-17 ന് നടന്ന കോൺഫറൻസിൽ ബഹു വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നിർദ്ദേശിച്ച കാര്യങ്ങൾ

1 സ്വച്ഛ ഭാരത് പുരസ്കാരത്തിനുള്ള അപേക്ഷ ഓൺലൈനായി 27-12-17 ന് മുമ്പായി അപ് ലോഡ് ചെയ്യണമെന്ന് അറിയിക്കുന്നു.
2 അക്കാദമിക് മാസ്റ്റർ പ്ലാൻ നിശ്ചിത സമയത്തിനകം തന്നെ പൂർത്തിയാക്കണം .അതിന്റെ ഒരു കോപ്പി ബന്ധപ്പെട്ട ആഫീസർക്ക് നല്ലേണ്ടതാണ്.
3 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള  വിദ്യാലയങ്ങളിൽ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടതാണ്.
4 സ്കൂൾ കെട്ടിടങ്ങളുടെ നവീകരണത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണം
5 ഹൈടെക് ക്ലാസ്സുമുറികളുടെ നിർമ്മാണം വേഗത്തിലാകണം
6 ജൈവവൈവിധ്യ പാർക്കുകളുടെ നിർമ്മാണം ഇതുവരെ തുടങ്ങാത്തവർ ഉടനെ തുടങ്ങണം.
7 ടാലന്റ് ലാബിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം
8 ശ്രദ്ധയുടെ മൊഡ്യൂളുകൾ അധിക സമയം കണ്ടെത്തി പൂർത്തികരിക്കണം
9 മലയാളത്തിളക്കം മെച്ചപ്പെടുത്തണം
10 ക്രിസ്മസ് പരീക്ഷ കഴിഞ്ഞ ശേഷം ക്ലാസ്സ് പി ടി എ നടത്തണം.
11 പഠനത്തിൽ പിന്നാക്കം നില്ക്കു ന്ന കുട്ടികളെ കണ്ടെത്തി " ശ്രദ്ധ" യിലൂടെ മുന്നോട്ടു കൊണ്ടുവരണം
12 ജൈവവൈവിധ്യ പാർക്കുകളുടെ ഫണ്ട് ചെലവഴിക്കണം
13 പ്ലാൻ ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കണം

Wednesday, 20 December 2017

സ്കൂളിലേക്ക് എങ്ങനെ ഒരു മികച്ച അക്കാഡമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാം..?



അക്കാഡമിക മാസ്റ്റര്‍ പ്ലാന്‍ ആവശ്യകത...?
 കെട്ടും മട്ടും എങ്ങനെ..?
ലേ ഔട്ട് എങ്ങനെ..?
എന്തൊക്കെ ഉള്‍പ്പെടുത്തണം..?
തുടങ്ങിയ സംശയങ്ങള്‍ പരിഹരിച്ച്  നിങ്ങള്‍ക്കും തയാറാക്കാം  അക്കാഡമിക മാസ്റ്റര്‍ പ്ലാന്‍.


GOVT ORDERS & CIRCULARS

INCOME TAX 2017-18

- A short Note by Sri Sudheer Kumar
 
 
2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് പൂര്‍ണ്ണമായും അടച്ചു തീര്‍ക്കാന്‍ ഇനി മൂന്നു മാസങ്ങളേയുള്ളൂ. അടയ്ക്കാന്‍ ബാക്കിയുള്ള തുക അടുത്ത മാസങ്ങളില്‍ തുല്യ തവണകളാക്കി അടയ്ക്കുന്നത് വഴി അവസാന മാസത്തെ പ്രയാസങ്ങള്‍ ഒഴിവാക്കാം. ആദായ നികുതി പരമാവധി കുറയ്ക്കുന്നതിനായി നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഇത് സഹായിക്കും
ഈ വര്‍ഷത്തെ ആദായ നികുതി നിരക്കും നികുതി ഇളവിനായുള്ള വിവിധ വകുപ്പുകളും അറിയാന്‍ ഈ PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ചില പ്രധാന ഉത്തരവുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Circular from Finance Department: തവണകളായി ശമ്പളത്തില്‍ നിന്നും നികുതി കുറയ്ക്കണമെന്ന നിര്‍ദേശം.

Part Time Contingent / Daily wages/ Casual / contract workers :Bill Processing Details


പാര്‍ട്ട്‌ ടൈം കണ്ടിജന്റ് /ദിവസ വേതന /കാഷ്വല്‍/കരാര്‍ ജീവനക്കാരുടെ വേതന ബില്ലുകള്‍ മാറുന്നതിനുള്ള ശീര്‍ഷകം സംബന്ധിച്ചുള്ള ഉത്തരവ് ധനകാര്യ വകുപ്പ്  പ്രസിദ്ധീകരിച്ചു.
ഉത്തരവും കൂടുതല്‍ വിവരങ്ങളും 



Tuesday, 19 December 2017

നിയമനവും പുനർവിന്യാസവും' തൽസ്ഥിതി തുടരാൻ ഹൈ കോടതി ഡിവിഷൻ ബെഞ്ച്.

 റിട്ട് അപ്പീൽ തീര്പ്പു കല്പ്പിക്കുന്നതു വരെ പ്രൊട്ടക്ടഡ് ടീച്ചർ നിയമനം എയ്ഡഡ് സ്കൂളിൽ നടത്താൻ കഴിയില്ല....

എയ്ഡഡ് സ്കൂൾ മാനേജർമാർ KER ഭേദഗതി സംബന്ധിച്ചു സിംഗിൾ ബെഞ്ചു ഉത്തരവ് ചോദ്യം ചെയ്തു ഡിവിഷൻ ബെഞ്ചിൽ റിട്ട അപ്പീൽ സമർപ്പിച്ച മാനേജർ മാർക്ക് ബഹു കോടതി അപ്പീൽ പരിഗണിക്കുകയും പ്രൊട്ടക്ടഡ് ടീച്ചർ deployment കാര്യത്തിൽ ഇന്നേ ദിവസം നില നിൽക്കുന്ന സ്റ്റാറ്റസ്കൊ  നില നിർത്തി ഉത്തരവായി KER അമൻറ്മെൻറ് റിട്ട് അപ്പീലിൽ സിങ്കിൾ ബഞ്ച് ജഡ്ജ് മെന്റ് സ്റ്റാറ്റസ് കോ ചെയ്തു ത്തരവായി.  ജ. സുരേന്ദ്രമോഹൻ ജ: ആനിേജാൺ എന്നിവരുടെതാണ് ഉത്തരവ് അമന്റ് അടിസ്ഥാനത്തിൽ നിയമനവും  പുനർവിന്യാസവും' തൽസ്ഥിതി തുടരാൻ ആണ് ഉത്തരവ്. ഇനി ഹൈ കോടതി ഡിവിഷൻ ബെഞ്ചു റിട്ട് അപ്പീൽ തീര്പ്പു കല്പ്പിക്കുന്നതു വരെ പ്രൊട്ടക്ടഡ് ടീച്ചർ നിയമനം എയ്ഡഡ് സ്കൂളിൽ നടത്താൻ കഴിയില്ല....
 

2017-18 വര്‍ഷം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ബി.സി പ്രീമെട്രിക് സ്കേളര്‍ഷിപ്പിന് അപേക്ഷിക്കാം


http://scholarship.itschool.gov.in/prematric_obc2017-18/

ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് (2017-18)അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നതുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ പൂരിപ്പിച്ച് നവംബര്‍ 24 ന് മുന്‍പ് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ഡാറ്റ എൻട്രി 23.12.17 നകം ഡാറ്റാ എന്‍ട്രി നടത്തണം അപേക്ഷ ഫോറത്തിന്റെ മാതൃകയും നിര്‍ദ്ദേശങ്ങളും   താഴെ ചേര്‍ക്കുന്നു .
http://scholarship.itschool.gov.in/prematric_obc2017-18/files/OBC%20Prematric%20Notification%202017-18%20%20Final.pdf 

കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍

സമ്പൂർണ്ണ യിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാൻ നിർദേശം

https://drive.google.com/file/d/1_qgVqHRxXaNvAWC_lsbGuEw6rH7uSVlt/view?usp=sharing

ഗണിത ആപ്പ്

TSNMHSS കുണ്ടൂര്‍ക്കുന്നിലെ ഗണിതക്ലബ് തയ്യാറാക്കിയ ഒരു ഗണിത ആപ്പ് ആണിവിടെ അവതരിപ്പിക്കുന്നത്. ചുവടെ നല്‍കിയിരിക്കുന്ന ലിങ്കിലുള്ള .apk ഫയലിനെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. 3 ​X 4 അളവുകളുള്ള ഒരു ചതുരത്തിന്റെ അതേ പരപ്പളവുള്ളതും ഒരു വശം 7 cm ആയതുമായ മറ്റൊരു ചതുരത്തിന്റെ നിര്‍മ്മിതിയാണ് നിലവില്‍ ഇതിലുള്ളത്. ഓരോ ഘട്ടവും ഓരോ ചിത്രങ്ങളായി ഡിസൈന്‍ ചെയ്തിരിക്കുന്നു.ചിത്രങ്ങളില്‍ ടാപ് ചെയ്താല്‍ അടുത്തതിലേക്ക് പോകാന്‍ കഴിയും. 
to download the App
 

Monday, 18 December 2017

പഠനയാത്ര


കേരളത്തിലെ വിവിധ ജില്ലകളിലെ സ്ഥലങ്ങൾ

തിരുവനന്തപുരം


1) മ്യൂസിയം , മൃഗശാല
2) പത്ഭനാഭ സ്വാമി ക്ഷേത്രം.
3) ആറ്റുകാൽ
4) വർക്കല ബീച്ച്, ശിവഗിരി
5) അഞ്ചുതെങ്ങ്
6) ചെമ്പഴന്തി
7) പൊന്മുടി
8) വിഴിഞ്ഞം
9) നെയ്യാർ ഡാം
10) കോട്ടൂര്‍ ആനസങ്കേതം
11) അഗസ്ത്യ കൂടം
12) കോവളം
13) പൂവാര്‍
14) കന്യാകുമാരി
15) പത്മനാഭപുരം കൊട്ടാരം
16) ശുചീന്ദ്രം

GOVT ORDERS & CIRCULARS

Wednesday, 13 December 2017

December 14 - National Energy Conservation Day

                As you know  the Nation is observing  the National Energy Conservation Day on 14 December 2017.    In this regard,  as per the request of EMC, Government of Kerala  issued a  circular  to take a pledge on energy conservation day.  

കേരള സ്കൂള്‍ കലോത്സവം 2018


പ്രോഗ്രാം ചാര്‍ട്ട് 
https://app.box.com/s/nd6gxgvsg5sxa3mv3cyw8igeulet671o

GOVT ORDERS & CIRCULARS

Monday, 11 December 2017

STANDARD 4 Unit 3 The Language of Birds

The Language of Birds 

പാലക്കാട് ഡയറ്റിനുവേണ്ടി ഡയറ്റ് ഫാക്കല്‍റ്റി നിഷടീച്ചറിന്റെ നേത്യത്വത്തില്‍ ത്യത്താല സബ്ജില്ല്ലയിലെ നാലുകൂട്ടം വാടസപ്പ് കൂട്ടായ്മയിലെ അധ്യാപകരും ചേര്‍ന്ന് നിര്‍മ്മിച്ച  


PENCIL UNIT MODULE   DOWNLOAD
 
How s the whether today ...? 


 
AN ACTION SONG FOR YOU

STANDARD 6 BASIC SCIENCE UNIT 7

ആകര്‍ഷിച്ചും വികര്‍ഷിച്ചും

PREPARED BY LEARNING TEACHERS MALAPPURAM

ലേര്‍ണീംഗ് ടീചേഴ്സ് മലപ്പുറം തയാറാക്കിയ രണ്ടാം ടേം മുല്യനിര്‍ണയ ചോദ്യ മാത്യകകള്‍

തിരുവനന്തപുരം ജില്ലാതല ശാസ്ത പ്രതിഭോത്സവം ക്രിസ്മസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്നു.

GOVT ORDERS & CIRCULARS

Wednesday, 6 December 2017

SOCIAL SCIENCE TALENT SEARCH EXAM 2016 - QUESTION PAPER


2016 ലെ സോഷ്യല്‍ സയന്‍സ്  ടാലന്റ് സേര്‍ച്ച് എക്സാമിനേഷന്‍  ഹൈസ്കൂള്‍  വിഭാഗം  ഉപജില്ലാതല   മത്സരത്തിലെ ചോദ്യപേപ്പര്‍.താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും ചോദ്യപേപ്പര്‍  ഡൌണ്‍ലോഡ്  ചെയ്യാം .
 Social Science Talent Search Examination Question Paper 2016

Tuesday, 5 December 2017

GOVT ORDERS & CIRCULARS

Sunday, 3 December 2017

ഓഖി; ദുരിതാശ്വാസ ക്യാമ്പുകളായ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം  താലൂക്കിൽ പെട്ട് നാലു സ്കൂളുകൾക്കാണ് അവധി. 
സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ പൂന്തുറ, 
മണക്കാട് ഗവ. യു.പി സ്കൂൾ കൊഞ്ചിറവിള, 
ബീമാപളളി യു.പി സ്കൂൾ, 
വലിയ തുറ യു.പി സ്കൂൾ 
എന്നീ സ്കൂളുകൾക്കാണ് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചത്.

Saturday, 2 December 2017

ഓഖി സ്പെഷ്യൽ. QUIZ.....


1.കേരളത്തിൽ വീശിയ ചുഴലിക്കാറ്റ് -
   ഓഖി
2.ഓഖി വാക്കിന്റെ അർത്ഥം - കണ്ണ്
3. ഓഖി പേര് നൽകിയ രാജ്യം - ബംഗ്ലാദേശ്
4.ഓഖി  രൂപപ്പെട്ടത്   - bay of bengal
5 .bay  of  bengal യിലെ  next cyclone  name-സാഗർ
6.സാഗർ എന്ന name നൽകിയത് -ഇന്ത്യ
7.ഓഖി ചുഴലി കാറ്റിൽ അകപ്പെട്ടവരെ രക്ഷിക്കാൻ എയർ ഫോഴ്സും കോസ്റ്റൽ ഗാർഡും നേവിയും സംയുക്തമായി നടത്തിയ ഓപ്പറേഷൻ ?
  ‘Operation Synergy.’
8.ഓപ്പറേഷൻ ‘Operation Synergy.’ പങ്കെടുത്ത നേവി കപ്പലുകൾ ?
    INS Shardul, INS
    Nireekshak, INS Khabra and INS Kalpeni
       

Friday, 1 December 2017

GOVT ORDERS & CIRCULARS

പ്രകൃതി പഠന ക്യാമ്പുകള്‍ (Nature Camp)

സംസ്ഥാന വനംവകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കും വനം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കും  സന്നദ്ധ സംഘടനകള്‍ക്കും  നടപ്പാക്കി വരുന്ന  പ്രവര്‍ത്തനമാണ് പ്രകൃതി പഠന ക്യാമ്പുകള്‍ (Nature Camp).

തിരുവനന്തപുരം ,ചെന്തുരുണി ,പെരിയാര്‍ ഈസ്റ്റ്‌  പെരിയാര്‍ വെസ്റ്റ് ഇടുക്കി ,മൂന്നാര്‍ ,പീച്ചി ,പറമ്പികുളം ,സൈലന്റ്  വാലി ,വയനാട്  ,ആറളം എന്നീ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരുടെ നിയന്ത്രണത്തില്‍ കേരളത്തിലെ 20 സംരക്ഷിത മേഖലകളിലും പ്രകൃതി പഠന ക്യാമ്പുകള്‍ വര്‍ഷം മുഴുവനും നടത്തുന്നതാണ് . സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളിലെ തലവന്മാര്‍ പരിസ്ഥിതി ക്യാമ്പുകളില്‍  പങ്കെടുക്കുന്നതിനുള്ള അപേക്ഷ നിര്‍ദിഷ്ട ഫോറത്തില്‍ ബന്ധപ്പെട്ട വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് സമര്‍പ്പിക്കണം.ലഭിക്കുന്ന അപേക്ഷയുടെ മുന്‍ഗണനക്രമം  അനുസരിച്ച് ക്യാമ്പുകള്‍ അനുവദിക്കും. 

 DOWNLOADS