ഉത്തരവുകളും മറ്റ് വിവരങ്ങളുംചുവടെ
അധ്യാപക
പരിശീലനം കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും ഓൺലൈനിലൂടെയും നടത്തുന്നതിന്റെ
ഭാഗമായി പ്രൈമറി അധ്യാപകർക്കുള്ള പരിശീലനം 14 മുതൽ ആരംഭിക്കും. എല്ലാ
ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30 നുമാണ് പരിശീലനം തുടങ്ങുന്നത്.
14ന്
രാവിലെ 'ക്ലാസ്മുറിയിലെ അധ്യാപകൻ' എന്ന വിഷയത്തെക്കുറിച്ച്
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ക്ലാസെടുക്കും.
തുടർന്ന് പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്തെ സ്‌കൂൾ
സുരക്ഷയെക്കുറിച്ച് മുരളി തുമ്മാരക്കുടി ക്ലാസെടുക്കും. ഉച്ചയ്ക്ക്
ശുചിത്വം, ആരോഗ്യം, രോഗപ്രതിരോധം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ
ഡോ. ബി. ഇക്ബാൽ, ഡോ. മുഹമ്മദ് അഷീൽ, ഡോ. അമർ ഫെറ്റിൽ, ഡോ. എലിസബത്ത്
എന്നിവർ ക്ലാസെടുക്കും.
15ന്
രാവിലെ സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകളെക്കുറിച്ച് ഡോ. സജി ഗോപിനാഥും
വിവരവിനിമയ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തെക്കുറിച്ച് കെ.
അൻവർ സാദത്തും ക്ലാസെടുക്കും. ഉച്ചയ്ക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തിലെ പുതിയ
പ്രവണതകൾ ഡോ.പി.കെ. ജയരാജ് അവതരിപ്പിക്കും.
18ന്
രാവിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഗണിത ക്ലാസ്മുറിയെക്കുറിച്ച് ഡോ. ഇ.
കൃഷ്ണൻ, എം. കുഞ്ഞബ്ദുള്ള, രവികുമാർ. ടി.എസ് എന്നിവർ ക്ലാസെടുക്കും.
ഉച്ചയ്ക്ക് ശാസ്ത്രബോധം ഉണർത്തുന്ന ശാസ്ത്രപഠനത്തെക്കുറിച്ച് ഡോ. സി.പി.
അരവിന്ദാക്ഷൻ, പ്രൊഫ. കെ. പാപ്പുട്ടി, ഡോ. പി.വി. പുരുഷോത്തമൻ എന്നിവർ
ക്ലാസെടുക്കും.