Thursday, 30 June 2016

Simple Commands and Instructions used in the Class Room


Good Morning, Children
Good Morning, Sir/Madam
Stand up
Sit down
Please sit down
Come here
Bring your English work book
Open your book at page no 25
Raise your hand
Look here
Look at the black board
Please listen to me carefully
Listen to the story
Please keep quiet

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിലെ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ എട്ട് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.


ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിച്ചിട്ടും ഇതുവരേയും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സി വിവരങ്ങള്‍ ജൂലൈ എട്ടിന് രാവിലെ പത്ത് മണിക്ക് അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in - ല്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവല്‍ ഫോം നേരത്തേ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ സമര്‍പ്പിക്കണം.

STANDARD 1 MALAYALAM

 യൂണിറ്റ് 6 ഓമനച്ചങ്ങാതിമാര്‍

UNIT6 

PENCIL MALAYALAM UNIT MODULE  DOWNLOAD

WORK SHEETS 

 TEACHER TEXT

 

STANDARD 1 MALAYALAM

UNIT4
യൂണിറ്റ് 4 ഒരുമയുടെ ആഘോ‍ഷം
Slate_Malayalam_04_Module

Slate_Malayalam_04_Work Sheet

Worksheet Setting Fainal

Evolving test

 
ഒന്നാം ക്ലാസിലെ പൂരം ഒന്നു കാണണേ..... 'ഒരുമയുടെ ആഘോഷം ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ കൂട്ടുകാരുടെ ഉത്സവാഘോഷം... 
അമ്മുവിന്റെ ഉത്സവാഘോഷം 
എ എൽ പി എസ് ആലിപ്പറമ്പ് ഒന്നാം തരം അദ്ധ്യാപകൻ ആൽബിൻ കെ ജോർജ്‌

ഒരു ഓണപ്പാട്ട് കേള്‍ക്കാം
മാവേലിമന്നന്‍

ഓണച്ചൊല്ലുകള്‍ 
ഓണക്കളികള്‍    

"കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം..






പൂവേ പൊലി പൂവേ

 

പൂവേ പൊലി പൂവേ.. പൊലി പൊലി പൂവേ..
പൂവേ പൊലി പൂവേ... പൊലി പൊലി പൂവേ..
തുമ്പപ്പൂവേ പൂത്തിടണേ...
നാളേയ്ക്കൊരു വട്ടി പൂ തരണേ
ആക്കില ഈക്കില ഇളംപടി പൂക്കില
ആയിരമായിരം പൂ തരണേ..
പൂവേ പൊലി പൂവേ... പൊലി പൊലി പൂവേ
പൂവേ പൊലി പൂവേ.. പൊലി പൊലി പൂവേ
അരിപ്പൂപ്പൂവേ പൂത്തിടണേ
നാളേയ്ക്കൊരു വട്ടി പൂ തരണേ..
ആക്കില ഈക്കില ഇളംപടി പൂക്കില
ആയിരമായിരം പൂ തരണേ..
ആടണം  പൂ..  ആടണം  പൂ...
പുഷ്പിണിയേ വാ കുളിപ്പാൻ
പൂവും നാരും ഞാൻ തരുവേൻ..
പൂവും നാരും ഞാൻ തരുവേൻ..

Music:  ജി ദേവരാജൻ
Lyricist:  വയലാർ രാമവർമ്മ
Singer:  പി മാധുരി & കോറസ്
Year:  1972
Film/album:  ചെമ്പരത്തി

കളർ നൽകാം


 

ഓണചൊല്ലുകൾ

ഓണംമലയാളികളുടെ സംസ്ഥാനോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.


*.അത്തം പത്തിന് പൊന്നോണം.
*.അത്തം പിറന്ന് പത്താം ദിനമാണ് തിരുവോണമെന്ന് ധ്വനിപ്പിക്കുന്നു.
*.അത്തം പത്തോണം.
*.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ പത്തു നാൾ ഓണം എന്നും അത്തംതൊട്ട് പത്താം നാൾ തിരുവോണം എന്നും സൂചിപ്പിക്കുന്നു.
*.അത്തം വെളുത്താൽ ഓണം കറുക്കും.
*.അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
*.അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
*.ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
*.ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
*.ഉത്രാടം ഉച്ചകഴുയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ബഹളം തുടങ്ങും. ഇതിൽ വീട്ടിലെ സ്ത്രീജനങ്ങളാണ് കഷ്ടപ്പെടുന്നതെന്ന് ധ്വനിപ്പിക്കുന്നു.
*.ഉള്ളതുകൊണ്ട് ഓണം പോലെ.
*.ഉള്ളവ കൊണ്ട് പരമാവധി നല്ലതായി കഴിയുക / കാര്യം സാധിക്കുക.
*.ഉറുമ്പു ഓണം കരുതും പോലെ.
*.ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.
*.ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
*.ഓണം കേറാമൂല.
*.പരിഷ്കാരങ്ങൾ എത്തിനോക്കാത്ത സ്ഥലം.
*.ഓണം പോലെയാണോ തിരുവാതിര?
*.ഓണം മുഴക്കോലുപോലെ.
*.ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
*.ഓണം വരാനൊരു മൂലം വേണം.
*.ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
*.ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
*.ഓണത്തിനല്ലയൊ ഓണപ്പുടവ.
*.ഓണത്തേക്കാൾ വലിയ വാവില്ല.
*.ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
*.കാണം വിറ്റും ഓണമുണ്ണണം.
*.ഓണത്തിന് പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദർശിക്കരുതെന്ന് മലയാളികൾ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങൾക്കുമവധി കൊടുത്ത്, മലയാളികൾ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്.കാണം വിറ്റും ഓണമുണ്ണണംഎന്ന പ്രയോഗത്തിന്റെ അടിസ്ഥാന വികാരവുമിതാണ്. കെട്ടുതാലി വിറ്റായാലും ഓണത്തിന് സമൃദ്ധിയായി ഭക്ഷണം കഴിക്കണം.
*.തിരുവോണം തിരുതകൃതി.
*.തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്ക്.




ഓണപ്പൊട്ടൻ
അത്തചമയ കാഴ്ചകൾ

നാട്ടിൻപുറങ്ങളിലെ ഓണം

സ്കൂളിലെ ഓണാഘോഷം



ക്ലാസ് പ്രവർത്തനങ്ങളിൽ നിന്ന്..












STANDARD 1 MALAYALAM

യൂണിറ്റ് 3മണവും മധുരവും

.





Parthenos sylvia philippensis.jpgപൂമ്പാറ്റ എന്നും വിളിക്കുന്ന, പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികളായ ഷഡ്‌പദങ്ങളാണ് ചിത്രശലഭങ്ങൾ (Butterfly). ആംഗലേയഭാഷയിൽ ഇവയ്ക്ക് ബട്ടർഫ്ലൈ എന്നാണ് പേര്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ചിത്രശലഭങ്ങളെപ്പറ്റി പഠനം നടത്തുകയും ശേഖരിക്കുകയും ചെയ്യുന്ന ആളുകളെ ലെപി ഡോപ്റ്റിറിസ്റ്റ് (lepidopterists) അഥവാ ഔറേലിയൻസ്(aurelians) എന്നു വിളിക്കുന്നു. 

 ചിത്രശലഭങ്ങൾ കാഴ്ചയിൽ നല്ല ഭംഗിയുള്ള, ശൽക്കങ്ങളോട് കൂടിയ വലിയ ചിറകുകളുള്ള പറക്കാൻ കഴിവുള്ള ഒരു ഷഡ്‌പദമാണ്. പൂവുകളിലെ തേനാണ് ചിത്രശലഭങ്ങളുടെ പലശലഭങ്ങളുടെയും പ്രധാനഭക്ഷണം.

Tuesday, 28 June 2016

പുതിയ ഐസിടി പാഠപുസ്തകങ്ങള്‍

standard 7 Social Science

UNIT  1  യൂറോപ്പ് പരിവര്‍ത്തന പാതയില്‍ 

നിലമ്പൂര്‍ എസ്.എസ് ടീച്ചേഴ്സ് തയാറാക്കിയ യൂണിറ്റ് 

പ്രെസന്റേഷന്‍   മൊഡ്യൂള്‍ 1

മൊഡ്യൂള്‍ 2  (ചിത്രങ്ങള്‍)

WORK SHEETS 

a satelit pic of europe
പരമ്പരാഗതമായ ഏഴു രാഷ്ട്രീയ-വൻകരകളിൽ ഒന്നും, ഭൂമിശാസ്ത്രമായി യൂറേഷ്യൻ ഭൂഖണ്ഡത്തിന്റെ ഒരു ഉപദ്വീപഖണ്ഡവുമാണ് യൂറോപ്പ്. ഭൂമിയിലെ ഒരു വ്യതിരിക്ത വൻകര എന്ന നിലയിൽ കണക്കാക്കിയാൽ വിസ്തീർണ്ണത്തിൽ അഞ്ചാമതും ജനസംഖ്യയിൽ മൂന്നാമതും ആണ് അതിന്റെ സ്ഥാനം. യുറാൽ മലനിരകളും യുറാൽ നദിയും കാസ്പിയൻ കടലും കൊക്കേഷ്യസ് പ്രദേശവും കരിങ്കടലുമാണ് യൂറോപ്പിനെ ഏഷ്യയിൽനിന്ന് വേർതിരിക്കുന്നത്.
യൂറോപ്പിലെ 50 രാഷ്ടങ്ങളിൽ റഷ്യയാണ് വിസ്തീർണാടിസ്ഥാനത്തിലും ജനസംഖ്യാടിസ്ഥാനത്തിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്നത്.. വത്തിക്കാൻ ആണ് ഏറ്റവും ചെറിയ രാഷ്ട്രം. ഏഷ്യക്കും ആഫ്രിക്കക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്പ് നില്ക്കുന്നത്

STANDARD 3 EVS


ജലം ജീവാമ്യതം


യൂണിറ്റ് പ്ലാൻ   വർക്ക് ഷീറ്റുകൾ





 ജലമലിനീകരണങ്ങള്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍



പോസ്റ്റര്‍ നിര്‍മാണത്തിന്


  





ഉച്ചഭക്ഷണ പദ്ധതി - കണ്ടിജന്റ് ചാര്‍ജ് Circular

Monday, 27 June 2016

24. സാരംഗ പക്ഷികളുടെ കഥ


പാണ്ഡവര്‍ കാടുപോലെ കിടന്ന ഖാണ്ഡവപ്രസ്ഥം തെളിക്കാനായി തീവയ്ക്കുമ്പോ‍ള്‍ രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു സാരംഗപ്പക്ഷിയും അവളുടെ കുഞ്ഞുങ്ങളൂം ഉൾപ്പെടുന്നു. അവരുടെ കഥ രസകരമാണ്.

അവിടെ ഒരു കൂട്ടില്‍ ഒരു തള്ളക്കിളിയും അവളുടെ നാലുമക്കളും വസിച്ചിരുന്നു. തന്തക്കിളി മറ്റൊരു പെണ്‍കിളിയോടൊപ്പം വിളയാടിക്കളിച്ചുകൊണ്ട് വനത്തില്‍ മറ്റൊരിടത്ത് സുഖമായി വിലസുകയും!

കുട്ടികളെ തനിയെ വളര്‍ത്തി ജീവിച്ച പെണ്‍കിളി കാട്ടുതീ വന്നപ്പോള്‍ ആകെ ഭയന്നു. പറക്കമുറ്റാത്ത നാലുമക്കളെയും കൊണ്ട് ദൂരെയെങ്ങും പോകാനും ആവില്ല. തങ്ങളെ രക്ഷിക്കാനും ആരുമില്ലാതെ നിസ്സഹായയായി ഇരിക്കുമ്പോള്‍ സാരംഗകുഞ്ഞുങ്ങള്‍ പറയും

22. സുഭദ്രാപഹരണം


ര്‍ജ്ജുനന്റെ ഒരുവര്‍ഷ വനവാസകാലം അവസാനിക്കാറാകുമ്പോള്‍ ഒരിക്കല്‍ അര്‍ജ്ജുനന് ശ്രീകൃഷ്ണ സഹോദരി സുഭദ്രയെ പറ്റി അറിയുന്നു.(സുഭദ്ര കുന്തിയുടേ സഹോദരനായ വസുദേവരുടെ പുതിയാകയാല്‍ അര്‍ജ്ജുനന്റെ മുറപ്പെണ്ണുമാണ്) അവളുടെ സൌന്ദര്യത്തില്‍ മോഹിതനായി അവളെ വരിക്കണം എന്ന ആഗ്രഹം ജനിക്കയാല്‍ ഒരു പേരാല്‍ വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ശ്രീകൃഷ്നെ ധ്യാനിക്കാന്‍ തുടങ്ങി.

സത്യഭാമയോടൊപ്പം അവിടെ ചെല്ലുന്ന ശ്രീകൃഷ്ണന് കപടസന്യാസിയെപ്പോലിരുന്ന് തന്നെ ധ്യാനിക്കുന്ന അര്‍ജ്ജുനനെ കണ്ട് ചിരിവരുന്നു. സത്യഭാ‍മ കാരണം ആരായുമ്പോള്‍ അര്‍ജ്ജുനന് തന്റെ സഹോദരി സുഭദ്രയെ വേള്‍ക്കാനായാണ് ഈ ധ്യാനം എന്നുപറഞ്ഞ് കളിയാക്കുന്നു.
ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ എണീപ്പിച്ച് ആശ്ലേഷിക്കുന്നു.

21. അര്‍ജ്ജുനന്റെ സന്യാസവും തീര്‍ത്ഥയാത്രയും


രിക്കല്‍ തന്റെ പശുക്കളെ ആരോ മോഷടിച്ചുകൊണ്ടുപോയെന്നും എങ്ങിനെയും രക്ഷിച്ചു തരണമെന്നു അപേക്ഷിച്ച് ഒരു ബ്രാഹ്മണന്‍ അര്‍ജ്ജുനന്റെ അടുക്കല്‍ ചെന്ന് അപേക്ഷിക്കുന്നു.

അര്‍ജ്ജുനന് തന്റെ ആയുധം എടുക്കാന്‍ ചെല്ലുമ്പോള്‍ അവിടെ ധര്‍മ്മപുത്രറും പാഞ്ചാലിയും എകാന്തതില്‍ ഇരിക്കയായിരുന്നു. പാഞ്ചാലി ഓരോ വര്‍ഷവും ഓരോ പാണ്ഡവരുടെ പത്നിയാണ്, അപ്പോള്‍ മറ്റു നാലുപേരും സഹോദരീഭാവത്തിലേ ഇടപെടാവൂ. അപ്പോള്‍ അവരുടെ സ്വകാര്യതയില്‍ മറ്റൊരാള്‍ കടന്നു ചെന്നാല്‍ അവര്‍ ഒരു വര്‍ഷം വനവാസം ചെയ്യണം എന്നായിരുന്നു കരാര്‍ . കരാറുപ്രകാരം ആ വര്‍ഷം പാഞ്ചാലി ധര്‍മ്മപുത്രരുടെ ഭാര്യയും ആയിരുന്നു.

20. സുന്ദോപസുന്ദന്മാരും തിലോത്തമയും


      പാണ്ഡവര്‍ പാഞ്ചാലിയും അമ്മയും ഒത്ത് ഇന്ദ്രപ്രസ്ഥത്തില്‍ വാഴാന്‍ തുടങ്ങുമ്പോള്‍ നാരദമഹര്‍ഷി അവിടെ എത്തി, പാഞ്ചാലി മൂലം അഞ്ചുപേരും പിണങ്ങാനിടവരരുതെന്ന കാരണത്താല്‍ ഒരു നിബന്ധന വയ്ക്കുന്നു.. ഓരോ വര്‍ഷവും പാഞ്ചാലി ഓരോരുത്തരുടെ ഭാര്യയായി ജീവിക്കണം. ആ സമയം മറ്റാരും പാഞ്ചാലിയെ ഭാര്യയെന്ന ഭാവേന സമീപിക്കരുതെന്നു, അവരുടെ സ്വകാര്യതയില്‍
ഒരു കാരണവശാലും ചെല്ലരുതെന്നുമായിരുന്നു നിബന്ധന.

19. ഇന്ദ്രപ്രസ്ഥം


പാഞ്ചാലീ സ്വയം വരം കഴിയുമ്പോള്‍ എല്ലാവരും പാഞ്ചാലിയെ വിവാഹം ചെയ്തത് ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ഡവരാണെന്ന് അറിയുന്നു. കൌരവര്‍ക്ക് ഇത് വലിയ അപമാനമായി തോന്നുന്നു. പാണ്ഡവരുടെ വനവാസകാലം അവസാനിക്കാറായതിനാല്‍ അവര്‍ തിരിച്ചുവന്ന് പാതിരാജ്യം ആവശ്യപ്പെടുമെന്ന് ഭയന്ന് ദുര്യോദനന്‍ ധര്‍മ്മപുത്രരോടും കര്‍ണ്ണനോടും ശകുനിയോടുമൊപ്പം പല കുതന്ത്രങ്ങളും ആലോചിക്കുന്നു. പക്ഷെ, പാണ്ഡവര്‍ വലിയ ബുദ്ധിമാന്മാരാണെന്നും അവരെ ചതിയില്‍ പെടുത്തുന്നത് ആപത്താണെന്നും പറഞ്ഞ് കര്‍ണ്ണന്‍ അവരെ വിലക്കുന്നു.

18. പാഞ്ചാലിയുടെ പൂര്‍വ്വകഥ


പാണ്ഡവർ പാഞ്ചാലിയോടൊപ്പം ദ്രുപദരാജാവിനെ സന്ദർശ്ശിക്കാൻ ചെല്ലുമ്പോൾ, തന്റെ മകൾ അഞ്ചുപേരെ വേള്‍ക്കുന്നതില്‍ മനം നൊന്തു നില്‍ക്കുന്ന ദ്രുപദരാജാവിനെ അപ്പോൾ അവിടെ എത്തുന്ന വേദവ്യാസമഹര്‍ഷി, ‘പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി’ എന്ന പൂര്‍വ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു.

പാഞ്ചാലി പൂര്‍വ്വ ജന്മത്തില്‍ മൌല്‍ഗല്യന്‍ എന്ന മഹര്‍ഷിയുടെ പത്നി നാളായണിയായിരുന്നു. കോപിഷ്ഠനും കുഷ്ഠരോഗിയുമായ മൌല്‍ഗല്യനെ പാതിവ്രത്യ നിഷ്ഠയോടെ ശുശ്രൂഷിച്ചു. ഒരിക്കല്‍ മൌല്‍ഗല്യന്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു വിരല്‍ അടര്‍ന്ന് ഭക്ഷണത്തില്‍ വീണു, എന്നിട്ടും ആ വിരല്‍ മാറ്റിവച്ച്, നാളായണി അദ്ദേഹത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിച്ചു.

17. പാഞ്ചാലീസ്വയംവരം


     പാണ്ഡവന്മാര്‍ കാട്ടില്‍ ബ്രാഹ്മണരായി വേഷം മാറി ജീവിച്ചുവരുമ്പോഴാണ് പാഞ്ചാല രാജാവ് തന്റെ മകള്‍ കൃഷ്ണയുടെ (പാഞ്ചാലി) വിവാഹം നടത്താന്‍ തീരുമാനിക്കുന്നത്.. പാഞ്ചാലന്‍ തന്റെ സഖാവും ഉപദേശിയും ഒക്കെയായ ശ്രീകൃഷ്ണനെ വിവരം അറിയിക്കുന്നു. പാഞ്ചാല രാജാവിന്റെ മനസ്സിലും പാഞ്ചാലിയുടെ മനസ്സിലും കൃഷ്ണനെക്കാള്‍ അനുയോജ്യനായ വരന്‍ വേറെ ആരും ഉണ്ടായിരുന്നില്ല. പക്ഷെ, കൃഷ്ണന്‍ പറയുന്നു പാഞ്ചാലി ഒരു സ്വയംവരത്തിലൂടെ വരനെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം എന്നും ഏറ്റവും വലിയ വില്ലാളിയാവണം പാഞ്ചാലിയെ വേള്‍ക്കുന്നതെന്നും. കൃഷ്ണന്റെ മനസ്സില്‍ അര്‍ജ്ജുനന്‍ പാഞ്ചാലിയെ വേള്‍ക്കണം എന്നതായിരുന്നു..

മഹാഭാരതം 16 (അംഗാരവര്‍ണ്ണന്‍‌ പറഞ്ഞ കഥകള്‍‌..)


രക്കില്ലം കത്തിക്കരിഞ്ഞ് അനാധരായ പാണ്ഡവര്‍ വനവാസം ചെയ്യവേ, ഒരിക്കല്‍ ഒരു ബ്രാഹ്മണനെ കണ്ടുമുട്ടുന്നു. ബ്രാഹ്മണന്‍ താന്‍ പാഞ്ചാലീ സ്വയം വരത്തിനു പോവുകയാണെന്ന് പറയുന്നു..

പാഞ്ചാലിയെ അര്‍ജ്ജുനന് വിവാഹം ചെയ്തുകൊടുക്കാന്‍‍ യജ്ഞത്തില്‍ നിന്ന് ജനിച്ചതാണെന്നും, പക്ഷെ, പാണ്ഡവര്‍ അരക്കില്ലത്തില്‍ പെട്ട് വെന്തു മരിച്ചതുകൊണ്ട് ഇനി എന്തു ചെയ്യും എന്നറിയില്ല എന്നും ബ്രാഹ്മണന്‍ പറയുന്നു. അവിടെ ഒരു മരത്തില്‍ ഒരു കിളിയെ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. താഴെ ജലാശയത്തില്‍ അതിന്റെ പ്രതിബിംബം നോക്കി അമ്പെയത് അതിന്റെ കണ്ഠത്തില്‍ കൊള്ളിക്കുന്നവനു മാത്രമെ പാഞ്ചാലിയെ വരിക്കാനാകൂ, എല്ലാ രാജാക്കന്മാരും ബ്രാഹമണരും പോകുന്നുണ്ട്, നല്ല സദ്യയും ഉണ്ട്, ചിലര്‍ പാഞ്ചാലിയെ കാണാനും സദ്യയില്‍ പങ്കെടുക്കാനും ആയും പോകുന്നുണ്ട് എന്നൊക്കെ പറയുമ്പോള്‍ പാണ്ഡവരും ആ ബ്രാഹ്മണനോടൊപ്പം പാഞ്ചാലീ സ്വയംവര‍ത്തില്‍ പങ്കെടുക്കാനായി പോകുന്നു

മഹാഭാരതകഥ-14 (അരക്കില്ലം)


ധൃതരാഷ്ട്രരും ഭീഷ്മമാദി ഗുരുക്കന്മാരും ചേര്‍ന്ന് ധര്‍മ്മപുത്രരെ വിധിപ്രകാരം യുവരാജാവായി അഭിഷേകം ചെയ്തു. ഇത് ദുര്യോദനനും കര്‍ണ്ണനും സഹിക്കാനാവാത്ത പകവളര്‍ത്തി. അവര്‍ എങ്ങിനെയും പാണ്ഡവരെ നശിപ്പിക്കണം എന്ന് പ് ളാനിട്ടു. അതിനായി ഒഴിഞ്ഞു കിടക്കുന്ന വാരണാവതത്തില്‍ ഒരു കൊട്ടാരം നിര്‍മ്മിച്ച് അവരെ അങ്ങോട്ട് മാറ്റാന്‍ ധൃതരാഷ്ട്രരെ പ്രേരിപ്പിക്കുന്നു..
ധൃതരാഷ്ട്രര്‍ പാണ്ഡവരുടെ രക്ഷക്കായാണ് ഈ മാറ്റം എന്നു പറഞ്ഞ് അവരെ സമ്മതിപ്പിക്കുന്നു.

മഹാഭാരതകഥ-13 (ഗുരുദക്ഷിണ, ധൃഷ്ടദ്യുമനന്‍‌, പാഞ്ചാലി)


ഗുരുദക്ഷിണ
വിദ്യാഭ്യാസം എല്ലാം കഴിഞ്ഞപ്പോള്‍‍ തന്റെ ശിക്ഷ്യന്മാര്‍ ഗുരുദക്ഷിണ നല്‍കാനായി അടുത്തു ചെല്ലുമ്പോള്‍,ദ്രുപദരാജാവ് തന്നെ അപമാനിച്ചതിന് ഒരു പാഠം പഠിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ജീവിച്ചിരുന്ന ദ്രോണര്‍, ആവശ്യപ്പെടുന്നത് ‘ദ്രുപദരാജാവിനെ തോല്‍പ്പിച്ചു കൊണ്ടുവരിക’ എന്നതായിരുന്നു. (ദ്രോണര്‍ക്ക് ദ്രുപദനോട് ശത്രുത തോന്നാന്‍ കാരണം എങ്ങിനെ എന്ന് ഇവിടെ ഉണ്ട്)

മഹാഭാരതകഥ-12 (അസ്ത്രപരീക്ഷ, കര്‍ണ്ണന്‍‌)


ഠിപ്പു പൂര്‍ത്തിയാക്കിയ കൌരവപാണ്ഡവന്മാരുടെ ഒരു അസ്ത്രപരീക്ഷ നടത്താന്‍ ഗുരു ദ്രോണര്‍ തീരുമാനിക്കുന്നു...
നിറഞ്ഞ സദസ്സില്‍ വച്ച ഓരോരുത്തരായി തങ്ങളുടെ വൈഭവം പ്രദര്‍ശിപ്പിക്കുന്നു..
ശ്രീകൃഷ്ണനും ബലരാമന്‍ തുടങ്ങി പല രാജാക്കന്മാരും കുരു പുത്രന്മാരുടെ അഭ്യാസങ്ങള്‍ കാണാന്‍ സന്നിഹിതരായിരുന്നു..
ഭീമനും ദുര്യോദനനും അതൊരു വെറും പരീക്ഷണം എന്നതിലുപരി പര‍സ്പരം യുദ്ധത്തിലെന്നപോലെ പൊരുതാന്‍ നോക്കുന്നു. അപ്പോള്‍ ഗുരുക്കന്മാര്‍ ഇടപെട്ട് പിടിച്ചു മാറ്റുന്നു..
അര്‍ജ്ജുനനെ വെല്ലാന്‍ ആരും ഇല്ലാത്തവിധം വിജയിയായി പ്രഖ്യാപിക്കപ്പെട്ട് സദസ്സിന്റെ പ്രശംസപിടിച്ചുപറ്റി അര്‍ജ്ജുനന്‍ നില്‍ക്കുമ്പോള്‍ സൂതപുത്രനായ കര്‍ണ്ണന്‍ സദസ്സില്‍ പ്രത്യക്ഷപ്പെട്ട്, തനിക്ക് അര്‍ജ്ജുനനോട് മത്സരിക്കണം എന്നു പറയുന്നു. പക്ഷെ, കൃപാചാര്യര്‍ വെറും സൂതപുത്രനായ കര്‍ണ്ണനു ക്ഷത്രിയനായ അര്‍ജ്ജുനനോട് മത്സരിക്കാന്‍ യോഗ്യതയില്ല എന്ന് പ്രഖ്യാപിക്കുന്നു.

മഹാഭാരതം-11 (ഏകലവ്യന്‍)


രിക്കല്‍ ശസ്ത്രവിദ്യയില്‍ കേമന്‍ ആരെന്നറിയാനായി ദ്രോണര്‍ പന്തയം നടത്തുന്നു..
അങ്ങു ദൂരെ മരക്കൊമ്പില്‍ കെട്ടിയിരിക്കുന്ന കിളിയുടെ ഒരു കഴുത്തില്‍ അമ്പെയ്ത് കൊള്ളിക്കുക എന്നതായിരുന്നു പന്തയം.
ദ്രോണര്‍ യുധിഷ്ടിരനോട് (ധര്‍മ്മപുത്രരോട്) എന്തു കാണാന്‍ പറ്റുന്നു എന്ന് ചോദിക്കുന്നു
'അങ്ങകലെ ഒരു വൃക്ഷം നില്‍ക്കുന്നത് കാണാന്‍ പറ്റും’ എന്ന് പറയുന്നു..
അങ്ങിനെ ഓരോരുത്തരും വൃക്ഷവും ഇലകളും ഒക്കെയേ കാണുന്നുള്ളൂ.
ഒടുവില്‍ അര്‍ജ്ജുനനോട് എന്തുകാണുന്നു എന്നു ചോദിക്കുമ്പോള്‍, ‘കിളിയുടെ കഴുത്ത് കാണുന്നു’ എന്ന് പറയുന്നു.. അപ്പോള്‍ ദ്രോണര്‍ അര്‍ജ്ജുനനോട് അമ്പെയ്യാന്‍ പറയുന്നു. അര്‍ജ്ജുനന്‍ കുറിക്ക് കിളിയുടെ കഴുത്തില്‍ തന്നെ അമ്പെയ്യുന്നു. ലോകൈക ധനുര്‍ധരനായി തീരട്ടെ എന്ന് ദ്രോണര്‍ അര്‍ജ്ജുനനെ അനുഗ്രഹിക്കുന്നു.

മഹാഭാരതം-10(കൃപര്‍, ദ്രോണര്‍‌ )


     കൌരവപാണ്ഡവന്മാര്‍ ആദ്യം ആയുധവിദ്യ അഭ്യസിച്ചത് കൃപാചാര്യരില്‍ നിന്നായിരുന്നു..
കൃപാചാര്യർ‍:
ബ്രഹ്മാവിന്റെ മകനു അംഗിരധന്‍, അംഗിരധന്റെ മകന്‍ ഉചത്‌ഥ്യന്‍,ഉചത്ഥ്യന്റെ മകന്‍ ദീര്‍ഘതമസ്സ്, ദീര്‍ഘതമസ്സിന്റെ മകന്‍ ഗൌതമമഹര്‍ഷി, ഗൌതമമഹര്‍ഷിയുടെ മകന്‍ ശരദ്വാന്‍.
ശരദ്വാന്റെ മക്കളാണ് കൃപരും കൃപിയും. (കൃപാചാര്യർ രുദ്രന്മാരുടെ അംശമാണ്.)
കൃപിയെ ദ്രോണാചാര്യര്‍ വിവാഹം കഴിക്കുന്നു..
ദ്രോണാചാര്യരാണ് പിന്നീട് പാണ്ഡവരുടെയും കൌരവരുടേയും ഗുരു. ഭാരദ്വജന്റെ മകനാണ് ദ്രോണര്‍.

മഹാഭാരതം-9 (പാണ്ഡുവിന്റെ മരണം, പാണ്ഡവര്‍‌ ഹസ്തിനപുരിയില്‍..)


കാനനത്തില്‍ കുന്തിയും മാദ്രിയും മക്കളും ഒരുമിച്ച് സന്തോഷത്തോടെ കഴിയവെ ഒരിക്കല്‍ മാദ്രിയും പാണ്ഡുവും തനിച്ച് ആയ ഒരവസരത്തില്‍ പാണ്ഡുവിന്‌ മാദ്രിയെ പ്രാപിക്കണമെന്ന് തടുക്കാനാവാത്ത ആഗ്രഹം തോന്നുകയും തന്റെ ശാപം മറന്ന് മാദ്രിയെ പുല്‍കുമ്പോള്‍ തല്‍ക്ഷണം തന്നെ മരണപ്പെടുകയും ചെയ്യുന്നു..
മാദ്രി പാണ്ഡുവിന്റെ ചിതാഗ്നിയില്‍ ചാടി സതീധര്‍മ്മം ആചരിക്കുന്നു.

പാണ്ഡുവിന്റെയും മാദ്രിയുടെയും മരണം ഭീഷ്മമരെയും കൊട്ടാരത്തിലുള്ള ശകുനിയൊഴിച്ച് എല്ലാവരെയും വല്ലാതെ തളര്‍ത്തുന്നു..

മഹാഭാരതം-8 (പാതിവ്രത്യസ്ഥാപനം, പാണ്ഡവകൌരവജനനം)


കാട്ടില്‍ പരസ്പര സഹകരണത്തോടെ വളരെ സമാധാനമായി പാണ്ഡുവും ഭാര്യമാരും ജീവിച്ചു വന്നു.
പക്ഷെ ഭാര്യമാരുടെ പുത്രദുഃഖം പാണ്ഡുവിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. ഗാന്ധാരിയോട് വിധിപ്രകാരം (നിയോഗം) ഏതെങ്കിലും ബ്രാഹ്മണനില്‍ നിന്ന് ഗര്‍ഭം സ്വീകരിച്ചുകൊള്ളാന്‍ നിര്‍ദ്ദേശിക്കുന്നു. (കുട്ടികളുണ്ടാകാത്തവര്‍ക്ക് ഇക്കാലത്തും ആശുപത്രികള്‍ ഇക്കാലത്ത് ഇവ്വിധം സഹായിക്കുന്നുണ്ടല്ലൊ) താന്‍ ഒരിക്കലും അന്യപുരുഷനെ സ്വീകരിക്കില്ല എന്ന് കുന്തീദേവി പാണ്ഡുവിനെ അറിയിക്കുന്നു..

മഹാഭരതം -7(പാണ്ഡുവിന് ശാപം കിട്ടുന്നു)


കുന്തിയോടും മാദ്രിയോടും അളവിലേറെ സ്നേഹം ഉള്ള പാണ്ഡു അവരുമൊപ്പം അത്യധികം ഉല്ലാസത്തോടെ കാനനത്തില്‍ വിനോദയാത്രയ്ക്കായി പോകുന്നു. അവിടെ വച്ച് ഇണചേര്‍ന്നുകൊണ്ടിരുന്ന രണ്ട് മാനുകളെ അമ്പെയ്ത് വീഴുത്തുന്നു. അത് മാനിന്റെ വേഷത്തില്‍ ഇണചേര്‍ന്നു രമിച്ചുകൊണ്ടിരുന്ന ഖിണ്ഡിം മഹര്‍ഷിയും ഭാര്യയും ആയിരുന്നു. മഹര്‍ഷി മരിക്കും മുന്‍പ് , 'ഇണചേര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഒരു പ്രാണികളേയും കൊല്ലരുത് ' എന്ന മര്യാദ ലംഘിച്ച് അതിക്രൂരത കാട്ടിയ പാണ്ഡുവിനെ 'ഇനിമേല്‍ പാണ്ഡുവും സ്ത്രീസംഗമം നടത്തിയാല്‍ ഉടന്‍ തന്നെ മരിച്ചുപോകട്ടെ' എന്നു ശപിക്കുന്നു.

മഹാഭാരതം-6(ഗാന്ധാരി, കുന്തി)


സത്യവതി വ്യാസനോട് അഭ്യർത്ഥിച്ചപ്രകാരം വ്യാസനിൽ നിന്നും അംബികയ്ക്ക് ധൃതരാ ഷ്ട്രരും, അംബികയ്ക്ക് പാണ്ഡുവും ദാസിയിൽ ധർമ്മരാജാവായ വിദുരരും ജനിക്കുന്നു...

ശേഷം കഥ...
ധൃതരാഷട്രരും പാണ്ഡുവും വളര്‍ന്ന് യൌവ്വനയുക്തര്‍ ആകുമ്പോള്‍ ഭീഷമര്‍ അവരുടെ വിവാഹം നടത്താല്‍ ആലോചിക്കുന്നു.

ധൃതരാഷ്ട്രരും ഗാന്ധാരിയും

മഹാഭാരതം-5 (സത്യവതിയുടെ ജനനകഥ)


സത്യവതി യധാര്‍ത്ഥത്തില്‍ മുക്കുവസ്ത്രീയായിരുന്നോ?!
പരാശരമഹർഷിക്ക് മുക്കുവസ്ത്രീയായ സത്യവതിയിൽ ‍ ഉണ്ടായ വേദവ്യാസന്‍ ആയിരുന്നല്ലൊ ധൃതരാരാഷ്ട്രരുടെയും പാണ്ഡുവിന്റെയും പിതാവ്.. ഈ കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുമായിരുന്നു.. ഭാരതത്തില്‍ ചാതുര്‍വര്‍ണ്ണ്യത്തെപ്പറ്റിയൊക്കെ കൊട്ടിഘോഷിക്കുമെങ്കിലും ഭാരതത്തിന്റെ പൂര്‍വ്വമാതാവ് ഒരു മുക്കുവസ്ത്രീയായിരുന്നുവല്ലൊ എന്ന് ! എന്നാല്‍ സത്യവതി ശരിക്കും ഒരു മുക്കുവയുവതി ആയിരുന്നില്ല. സത്യവതി ശരിക്കും മുക്കുവയുവതി ആയിരുന്നോ?!

സത്യവതിയുടെ ജനനം ഇങ്ങിനെ...

മഹാഭാരതം-3(അംബ, അംബിക, അംബാലിക)


ശന്തനു സത്യവതിയെ വിവാഹം കഴിച്ച്, അവര്‍ക്ക് വിചിത്ര്യ വീര്യന്‍, ചിത്രാംഗദന്‍ എന്നീ രണ്ടു മക്കള്‍‌ ഉണ്ടാകുന്നു. കുറച്ചുകാലം കൂടി സന്തോഷമായി ജീവിച്ച്, ഒടുവില്‍ ശന്തനുമഹാരാജാവ് മരിക്കുന്നു.

ഭീഷ്മര്‍ വിചിത്രവീര്യനെ രാജാവായി അഭിഷേകം ചെയ്യുന്നു. ചിത്രാംഗദന്‍ ഒരിക്കല്‍ തന്റെ തന്നെ പേരുള്ള ഒരു ഗന്ധര്‍വ്വനുമായുണ്ടായ യുദ്ധത്തില്‍ മരിച്ചുപോകുന്നു.. ആ ഗന്ധര്‍വ്വന്‍ ചിത്രാംഗദനോട് പേരു മാറ്റാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു യുദ്ധം!

മഹാഭാരതം-2 (ശന്തനു-സത്യവതി-ഭീഷ്മശപഥം)


അങ്ങിനെ ശന്തനു മകനോടൊപ്പം രാജ്യഭാരങ്ങളിലും നായാട്ടുവിനോദങ്ങളിലും ഒക്കെ മുഴുകി കഴിയവേ,
ഒരിക്കല്‍ അദ്ദേഹം കാനനത്തിലൂടെ തനിയേ സഞ്ചരിക്കുമ്പോള്‍ കടത്തുതോണി തുഴയുന്ന അതീവ ലാവണ്യവതിയായ ഒരു മുക്കുവകന്യയെ (സത്യവതി) കണ്ടുമുട്ടുന്നു. അവളില്‍ നിന്നും പ്രവഹിച്ച കസ്തൂരി ഗന്ധം അദ്ദേഹത്തെ ഉന്മത്തനാക്കുന്നു. ഗംഗാദേവിയെ വിട്ടുപിരിഞ്ഞതില്‍ പിന്നെ ആദ്യമായി ശന്തനു വീണ്ടും ഒരു മോഹാവേശത്തില്‍ അകപ്പെട്ടുപോകുന്നു. (പ്രണയം ശന്തനുവിന്റെ ഒരു വീക്ക്നസ്സ് ആയിരുന്നല്ലൊ, സത്യവതിക്കും ഒരു ഫ്ളാഷ്‌ ബാക്ക് ഉണ്ട് കേട്ടോ! )

മഹാഭാരതകഥ-1 (ശന്തനു, ഗംഗ-അഷ്ഠവസുക്കള്‍-ഭീഷ്മര്‍)



മഹാഭാരത കഥയുടെ തുടക്കം ബ്രഹ്മാവിന്റെ സൃഷ്ടിയുടെ തുടക്കം പരിണാമങ്ങള്‍ ഒക്കെയാണ് .. ദേവന്മാരും മഹര്‍ഷിമാരും അസുരന്മാരും യാദവന്മാര്‍, മനുഷ്യര്‍ ഒക്കെ ഉണ്ടാകുന്ന കഥകള്‍.. എടുത്തുപറയത്തക്ക പലരുടെയും കഥകളുണ്ടെങ്കിലും മഹാഭാരത കഥയുടെ തുടക്കം ശന്തനുമഹാരാജാവിലൂടെയാണ്..


(ശന്തനു മഹാരാജാവിന്റെ പൂര്‍വ്വികരെപ്പറ്റി പറയുകയാണെങ്കില്‍ ചുരുക്കത്തില്‍ ബ്രഹ്മാവിന്റെ സൃഷ്ടിമുതല്‍ .. ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ചവരെല്ലാം ദേവന്മാരും മഹര്‍ഷിമാരും ഒക്കെയായിരുന്നു.. (കുറെയൊക്കെ ഇവിടെയുണ്ട്) . മനുഷ്യവംശം പ്രചേതാക്കളൂടെ മകൻ ദക്ഷപ്രജാപതിയുടെ 50 പെണ്മക്കളിലൂടെ തുടരുന്നു... മനു, ഇളൻ, പുരൂരവാവ്, നഹുഷൻ, യയാതി, യദു, പൂരു... ദുഷ്യന്തന്‍... ഭരതനും...പ്രതീപനു ശിബിയുടെ മകൾ സുനന്ദയിൽ ജനിച്ചതാണ് ശന്തനു. ശന്തനുവിന്റെ വംശത്തിന്റെ പേര് കുരുവംശം എന്നും അദ്ദേഹത്തിന്റെ രാജ്യം ഹസ്തിനപുരം എന്നും അറിയപ്പെടുന്നു.)

ധൃതരാഷ്ട്ര പുത്രന്മാര്‍- കൌരവര്‍

       

         ധൃതരാഷ്ട്രര്‍ ഗാന്ധാരരാജാവായ സുബലന്‍റെ പുത്രി ഗാന്ധാരിയെ വിവാഹം കഴിച്ചു.(ഇന്നത്തെ അഫ്ഘാനിസ്ഥാനില്‍ ആണ് ഗാന്ധാരം). ഭഗവാന്‍ വേദവ്യാസന്‍ ഗാന്ധാരിയ്ക്ക് 100 മക്കള്‍ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചു. ഗാന്ധാരി ഗര്‍ഭം ധരിച്ചു. പക്ഷെ 2 വര്‍ഷം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. പാണ്ഡുവിന്‍റെ ഭാര്യ കുന്തി പ്രസവിച്ചതറിഞ്ഞു അവള്‍ക്കു ശോകംഉണ്ടായി. അവള്‍ തന്‍റെ നിറവയറില്‍ ആഞ്ഞടിച്ചു. അങ്ങനെ വയറ്റില്‍ നിന്നും ഒരു മാംസക്കട്ട പുറത്തു വന്നു. വ്യാസന്‍ അത് 100 കഷണങ്ങള്‍ ആയി മുറിച്ച് നെയ്ക്കുടങ്ങളില്‍ സൂക്ഷിച്ചു. ഒരു ചെറിയ കഷണം അധികം വന്നു. അതും കുടത്തില്‍ സൂക്ഷിച്ചു. മുട്ട വിരിയുന്നത് പോലെ, ആ കുടങ്ങള്‍ പൊട്ടി
ആദ്യം ദുര്യോധനനും പിന്നെ തൊട്ടടുത്ത 100 ദിവസങ്ങളിലായി കൌരവര്‍ ഓരോരുത്തരായി ജനിച്ചു. അവസാനം ജനിച്ചത്‌ ഒരു പെണ്‍കുട്ടി ആയിരുന്നു - ദുശ്ശള.

Sunday, 26 June 2016

⁠⁠⁠തസ്തിക നിര്‍ണയം 2016-17

സമ്പൂര്‍ണയിലെ എല്ലാ വിവരങ്ങളും sixth working day യില്‍ക്കൂടി ഉടന്‍ പ്രതിഫലിപ്പിക്കണം

          മുന്‍വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും തസ്തിക നിര്‍ണയം നടത്തുന്നത് കുട്ടികളുടെ UID സ്ട്രങ്ങ്ത്തിന്‍റെ അടിസ്ഥാനത്തിലാണ്. സമ്പൂര്‍ണയില്‍ കുട്ടികളുടെ EID നമ്പര്‍ ഉള്‍പെടുത്താനുള്ള സംവിധാനം നിലവിലില്ല. സമ്പൂര്‍ണയിലെ എല്ലാ വിവരങ്ങളും it@school വെബ്സൈറ്റിലെ sixth working day 2016 ല്‍ക്കൂടി പ്രതിഫലിക്കേണ്ടാതുണ്ട്. ഇതിനായി പ്രഥമാദ്ധ്യാപകര്‍ ചുവടെ ചേര്‍ത്ത കാര്യങ്ങള്‍ 30/6/2016 ന് മുമ്പായി  ചെയ്യാന്‍ DPI നിര്‍ദേശിച്ചു.

STANDARD 3 MALAYALAM

കുട്ടികളും പക്ഷികളും

കവിത  ആഡിയോ ഡൌൺലോഡ് 1
 (അയച്ചുതന്നത് : ശ്രീദേവി വിജയൻ,  ജി.എൽ.പി.എസ്  കടുക്കാംകുന്നം, പാലക്കാട് )
ആഡിയൊ ഡൌൺലോഡ് 2
പൈങ്കിളിയെ പൈങ്കിളിയെ...  പന്തളം കേരളവർമ്മ

PENCIL MODULE DOWNLOAD

വൈലോപ്പിള്ളി ശ്രീധരമേനോൻ

Vyloppilli.jpg ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (വൈലോപ്പിള്ളി,1911 മെയ്‌ 11, 1985 ഡിസംബർ 22)  എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിഅമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.   എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു.

Sixth Working Day Latest Instructions


ആറാം പ്രവര്‍ത്തിദിവസത്തെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ സര്‍ക്കുലര്‍. ഇത് പ്രകാരം കുട്ടുകളുടെ UID പ്രകാരമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. Sixth Working Day  സൈറ്റില്‍ EID രേഖപ്പെടുത്തുന്നതിനും UID ഉള്‍പ്പെടെയുള്ള പ്രിന്റ് എടുക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നു. ജൂണ്‍ 30ന് മുമ്പ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ്  നിര്‍ദ്ദേശം.
നിര്‍ദ്ദേശങ്ങള്‍.....website

Saturday, 25 June 2016

ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ


ലോക ജനസംഖ്യയിൽ നല്ലൊരു ശതമാനം ആളുകൾ പലതരത്തിലുള്ള ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടിരിക്കുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും താളക്രമത്തെ തകിടം മറിക്കുന്ന ലഹരി വ്യാപനത്തിനെതിരെ നമുക്കൊന്നിച്ചു ഒച്ച വെക്കാം

മുദ്രാവാക്യങ്ങൾ

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം



Image result for ലോക ലഹരി വിരുദ്ധദിനം
        സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്.