Sunday, 31 July 2016

ഡിജിറ്റല്‍ ഓതന്റിക്കേഷന്‍

   സംസ്ഥാനത്തെ എല്ലാ ഡോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും ഡിജിറ്റല്‍ സിഗ്നേച്ചല്‍ സര്‍ട്ടിഫിക്കറ്റ് സ്വായത്തമാക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഐ. ടി മിഷന്‍ എം പാനല്‍ ചെയ്ത വെണ്ടര്‍മാരില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. ആഗസ്റ്റ് 15 ന് ശേഷം ഡിജിറ്റല്‍ ആതന്റിക്കേഷന്‍ ഇല്ലാത്ത സി.ഡി.ഒ മാര്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്

Opposite words

 (5th to 7th standard )

absent × present
accept × decline, refuse
accurate × inaccurate
admit × deny
advantage × disadvantage
agree × disagree
alive × dead
all × none, nothing
always × never
ancient × modern
answer × question
apart × together

ക്ലാസ് റൂം കഥകൾ


    ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു;
"എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!"

ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു..
പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്..
ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്­നു അവൻ..

കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റ ഉത്തരപ്പേപ്പർ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനംനടത്തിയത്..
പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, പരാജിതൻ എന്ന പേരും ചുമന്ന് ജീവിക്കുന്നവിദ്യാർത്ഥി..!

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി IVRS ഉപയോഗിച്ച്


  സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ദൈനംദിന മോണിറ്ററിംഗ് സംവിധാനം ഈ അദ്ധ്യയന വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ട്. ആയതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ളസോഫ്റ്റ്വെയര്‍ http://103.251.43.85/mdmms/ എന്ന ലിങ്കില്‍ ലഭ്യമാണ്. ടി സോഫ്റ്റ്വെയറിന്‍റെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് വേണ്ടി എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും തങ്ങളുടെ നിയന്ത്രണ പരിധിയിലുള്ള ഉച്ചഭക്ഷണ പരിധിയില്‍ പങ്കെടുക്കുന്ന എല്ലാ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും ഈ സന്ദേശം അടിയന്തിരമായി കൈമാറി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിവരങ്ങള്‍ എന്‍ട്രി നടത്തുവാന്‍ഹെഡ്മാസ്റ്റര്‍മാര്‍ക്ക്  നിര്‍ദ്ദേശം നല്‍കേണ്ടതാണ്.

മോണിറ്ററിംഗ് സിസ്റ്റം സോഫ്റ്റ്വെയറില്‍ വിവരങ്ങള്‍ എപ്രകാരമാണ് എന്‍ട്രി ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മാപ്പിള രാമായണം


ആഡിയോ ഡൌൺലോഡ്

പ്രധാന പഠന ശാഖകൾ....!!!


1. ശബ്ദം - അക്വാസ്ട്ടിക്സ്
2. തലമുടി - ട്രൈക്കോളജി
3. പർവ്വതം - ഓറോളജി
4. തടാകം - ലിംനോളജി
5. പതാക - വെക്സിലോളജി
6. ഉറുമ്പ് - മെർമിക്കോളജി
7. രോഗം - പാതോളജി
8. ചിലന്തി - അരാക്നോളജി
9. പാമ്പ് - ഒഫിയോളജി
10. തലച്ചോറ് - ഫ്രിനോളജി


11. പഴം - പോമോളജി
12. അസ്ഥി - ഓസ്റ്റിയോളജി
13. രക്തം - ഹെമറ്റോളജി
14. ഗുഹ - സ്പീലിയോളജി
15. കണ്ണ് - ഒഫ്താല്മോളജി
16. ഉറക്കം - ഹൈപ്നോളജി
17. സ്വപ്നം - ഒനീരിയോളജി
18. ഉരഗങ്ങൾ- ഹെർപ്പറ്റോളജി
19. മനുഷ്യ വർഗ്ഗം - അന്ത്രോപോളജി
20. മൂക്ക് - റൈനോളജി

21. മഞ്ഞ് - നിഫോളജി
22. മേഘം - നെഫോളജി
23. വൃക്ക - നെഫ്രോളജി
24. ജനസംഖ്യ - ഡെമോഗ്രാഫി
25. കൈയക്ഷരം - കാലിയോഗ്രാഫി
26. പക്ഷികൂട് - കാലിയോളജി
27. ചിരി - ജിലാട്ടോളജി
28. കൈ - ചിറോളജി
29. ഫംഗസ് - മൈക്കോളജി
30. ഇലക്ഷൻ - സെഫോളജി

സ്‌നേഹപൂര്‍വ്വം : ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

   മ്മയോ അച്ഛനോ അല്ലെങ്കില്‍ രണ്ടുപേരുമോ മരണപ്പെട്ടുപോയ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ ത്തിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ അപേക്ഷ ഓണ്‍ലൈനായി കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന ആഗസ്റ്റ് ഒന്നു മുതല്‍ സമര്‍പ്പിക്കാം. നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ് www.socialsecuritymission.gov.in ഹെല്‍പ്പ്‌ലൈന്‍ - 8589062526. 


AMOUNT OF ASSISTANCE
  • Children below 5 years and class I to V @ Rs.300/pm
  • For class VI to class X @ Rs 500/pm
  • For class XI and class XII @ Rs 750/pm
During this year the Government has issued orders to extend the scheme to the beneficiaries who are studying for Degree/professional courses. The rate of assistance per month is Rs. 1000/-.



OBJECTIVES OF THE SCHEME
  • To identify the orphaned children in the community
  • To assess and priorities children in the greatest need
  • To provide social protection to highly vulnerable groups of orphans by strengthening traditional family and community systems for protecting and absorbing orphans
  • To improve the basic education, social integration and nutrition of the most vulnerable groups of orphans towards the levels of other children in the community
  • To encourage the families to live their children within the family set up rather than sending them to orphanages
  • To extend a helping hand to these orphans families by way of providing financial assistance to the education of children.


GOVT ORDERS & CIRCULARS

Saturday, 30 July 2016

STANDARD 7 UNIT 4

ആവര്‍ത്തന ഗുണനം


 

ഒരു സംഖ്യയുടെ ആവര്‍ത്തിച്ചുള്ള ഗുണനം കൃത്യങ്ക രൂപത്തിലെഴുതുന്നതും ഒരു സംഖ്യ അഭാജ്യ ഘടകങ്ങളാക്കി കൃത്യങ്ക രൂപത്തിലെഴുതുന്നതും, ഒരേ സംഖ്യയുടെ കൃതികള്‍ തമ്മിലുള്ള ഗുണനവും ഹരണവുമാണ് ഈ അധ്യായം കൈകാര്യം ചെയ്യുന്നത്. വലിയ സംഖ്യകളെ കൃത്യങ്ക രൂപത്തില്‍ ചുരുക്കിയെഴുതുക, സ്ഥാനവിലയെ അടിസ്ഥാനമാക്കി ഒരു സംഖ്യ കൃത്യങ്ക രൂപത്തില്‍ പിരിച്ചെഴുതുക എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ സംഖ്യാബന്ധങ്ങളുമായി ബന്ധപ്പെട്ട് ചില നിഗമനങ്ങള്‍ രൂപികരിക്കാനുള്ള  അവസരങ്ങളും ഈ അധ്യായം മുന്നോട്ടു വെയ്ക്കുന്നു.

ബുദ്ധിമാനായ ഒരാള്‍ ഒരിക്കല്‍ രാജാവിനെ മുഖം കാണിക്കാന്‍ എത്തി. അയാള്‍ രാജാവിനോട് താഴ്മയായി അപേക്ഷിച്ചു. ഒരു ചതുരംഗകളത്തിലെ ഒന്നാമത്തെ കളത്തില്‍ ഒരു അരിമണി, രണ്ടാമത്തെ കളത്തില്‍ അതിന്റെ ഇരട്ടി, ഇങ്ങനെ ഓരോ കളത്തിലും ഇരട്ടിയായി അരിമണികള്‍ വെച്ചാല്‍ കിട്ടുന്നത്രയും അരിമണികള്‍ എനിക്കു തരാമോ ?

STANDARD 7 SCIENCE UNIT 3

ആസിഡുകളും ആൽക്കലികളും


ലിറ്റ്മസ്

ലിറ്റ്മസ് പേപ്പർ

റൊസീലിയ റ്റിന്റൊരിയ Roccella tinctoria മുതലായ ലൈക്കനുകളിൽ നിന്നും വേർതിരിച്ചെടുക്കുന്നതും ജലത്തിൽ ലയിക്കുന്നതുമായ മിശ്രിതമാണു ലിറ്റ്മസ്. ലിറ്റ്മസ് ആഗിരണം ചെയ്യപ്പെട്ട അരിപ്പുകടലാസ് പീ എച്ച് [pH] മൂല്യനിർണയത്തിന് ഉപയൊഗിക്കുന്നു. നീല ലിറ്റ്മസ് കടലാസ് അമ്ലഗുണസാഹചര്യത്തിൽ ചെമപ്പ് നിറമാകുകയും ചെമപ്പ് ലിറ്റ്മസ് ക്ഷാരഗുണസാഹചര്യത്തിൽ നീലനിറമാകുകയും ചെയ്യും. ലിറ്റ്മസ് കടലാസിന്റെ സാധാരണ നിറം പർപ്പിൾ ആണ്.

 

STANDARD 7 SOCIAL SCIENCE UNIT 3

ചെറുത്തു നിൽ‌പ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും

സിദ്ധു & കാനു

ഇന്ത്യൻ റയിൽവേ ചരിത്രം

ലോകത്തിലെ ഏറ്റവും വലിയ‌ മൂന്നാമത്തെ റെയിൽ‌വെയണ്‌ ഇന്ത്യയിലേത്. ഇന്ത്യൻ റെയിൽ‌വെ ദിവസവും പതിനാലായിരത്തിലേറെ തീവണ്ടികൾ ഓടിക്കുന്നു. മുംബൈയിലെ ബോറിബന്ദറിനും താനെയ്‌ക്കും ഇടയിലാണ്‌ ഇൻഡ്യയിലെ ആദ്യത്തെ ട്രെയിൻ ഓടിയത്. നാഷണൽ റെയിൽ മ്യൂസിയം ന്യൂഡ‍ൽഹിയിലാണ്‌. ഭോലു എന്ന ആനക്കുട്ടിയണ്‌ ഇൻഡ്യൻ റെയിൽ‌വെ‌യുടെ ഭാഗ്യമുദ്ര.  ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്ന സ്ഥാപന‌‌‌മാണ്‌ ഇന്ത്യൻ റെയിൽ‌വെ.   1853 ഏപ്രിൽ 16-ന്‌ വൈകിട്ട് 3.30 നാണ്‌ ആദ്യത്തെ ട്രെയിൻ ഓടിയത്. 400 യത്രക്കാരുമായി 75 മിനുട്ട് കൊണ്ട് 34 കിലോമീറ്ററാണ്‌ ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ യാത്ര നടത്തിയത്. സുൽത്താൻ, സിൻഡ്, സാഹിബ് എന്നീ പേരുകളുള്ള മൂണ്‌ engine നുകളാണ്‌ ആദ്യത്തെ ട്രെയനിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്റെ പാത നിർമ്മിച്ചത് 'ഗ്രേറ്റ് ഇൻഡ്യൻ പെനിൻസുല' എന്ന റെയിൽ‌വെ കമ്പനിയാണ്‌. ഇന്ത്യൻ റെയിൽ‌വേയ്ക്കുതുടക്കമിട്ട ഗവർണർ ജനറൽ ഡൽഹൗസിയണ്‌.

തെക്കേ ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടിയത് 1856 ജുലൈ 1-നാണ്‌. ചെണൈയിലെ വെയസർ‌പ്പണി മുതൽ വലാജാ റോഡു വരെ 101.38 കിലോ മീറ്ററണ്‌ തെക്കേ ഇന്ത്യയിലെ ആദ്യ ട്രെയിൻ ഓടിയത്. 1860-ലാണ്‌ കേരളത്തിൽ റെയിൽ ഗതാഗതം ആരംഭിച്ചത്. 1881-ലാണ്‌ ഡാർജലിങ് ഹിമാലയൻ റെയിൽ‌വെ ആരംഭിച്ചത്. 1925-ൽ മുംബൈക്കും കുർളയ്‌ക്കും ഇടയിലാണ്‌ ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് ട്രെയിൻ ഓടിയത്.

Friday, 29 July 2016

GOVT ORDERS & CIRCULARS

തിരുവനന്തപുരം ജില്ലാ സ്ഥലം മാറ്റം


ഉത്തരവ്  ഇവിടെ

പ്രീ മെട്രിക് സ്കോളർഷിപ്പ്



ഓൺലൈനായാണ് അപേ ക്ഷ ഇപ്രാവശ്യം  രക്ഷിതാവ് സമർപ്പിക്കേണ്ടത്.
കഴിഞ്ഞവർഷം 9.10 ക്ലാസ്സുകളിലെ കുട്ടികൾ ഇതുപോലെയാണ് സമർപ്പിച്ചത്.

അക്ഷയ സെന്റെറോ DTP സെന്ററോ മുഖേന ഓൺലൈൻ ചെയ്യാൻ രക്ഷിതാവിനെ ചുമതലപ്പെടുത്തുന്നതാവും നന്നാവുക.

 സ്കാൻ ചെയ്യാൻ സൗകര്യമുണ്ടെങ്കിൽ
സ്കൂളിൽ നിന്നും ചെയ്തുകൊടുക്കാവുന്നതും ആണ്.

National scholarship Portal  ലെ
www.Scholarship.gov.in
എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. 



 
ആദ്യം കുട്ടിക്ക് ഒരു login Id ഉണ്ടാക്കണം.

കുട്ടിയുടെ
    • Percentage ഉൾപ്പെട്ട ഓരോ കുട്ടിയുടേയും Marklist
    • ആധാർ,
    • ബാങ്ക് Ac നമ്പർ, IFSC കോഡ്, ബ്രാഞ്ച്,
    • ജനന തിയ്യതി ,
    • ഫോട്ടോ,
    • വരുമാനം
    • മതം സംബന്ധിച്ച ഡിക്ളറേഷൻ എന്നിവ ആവശ്യമായി വരും.

    കൃത്യമായ വിവരങ്ങൾ രക്ഷിതാക്കൾക്കു മുൻകൂട്ടി നൽകുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ ആക്ഷേപത്തിന് സാധ്യത ഉണ്ട്.

     Percentage ഉൾപ്പെട്ട ഓരോ കുട്ടിയുടേയും Marklist ഹെഡ്മാസ്റ്റർ നൽകേണ്ടി വരും.
    ഒന്നാംതരത്തിന് ആവശ്യമില്ല.


    Prematric Scholarship  How to apply ?
     

    Step 1 : Logon to www.scholarships.gov.in
    Step 2 : Register, get the Temporary ID
    Step 3 : Fill Personal Details & Academic Details
    Step 4 : Upload Scan Copy of 10 Documents
    Step 5 : Fill Bank Details
    Step 6 : Fill Contact Detalis
    Step 7 : Verify all details
    Step 8 : Confirm and Submit
    Step 9 : Note down Permanent ID
    Step 10 : Take Printout and keep for reference


    Things to do before starting to fill the ONLINE application
    Step 1 : Download Student Declaration, Religion Declaration & Institution Verification
    Step 2 : Student must put his/her Signature on Student Declaration Form
    Step 3 : Student must put his/her Signature on Religion Declaration Form
    Step 3 : School HM / Principal must put Seal and Signature on Institution Verification Form
    Step 4 : Student must put his/her Signature on a Blank white page ( This will be scanned )
    Step 5 : Scan documents ( File size should be less than 100kb ) - All documents are must
     
    1. Student Photo
    2. Admission Fee Receipt
    3. Tuition Fee Receipt
    4. BPL Card / Income Certificate / Caste & Income Certificate
    5. Previous Academic Years Marks Sheet
    6. Self Declaration of Student
    7. Religion Declaration
    8. Institution Verification Form
    9. Residence Proof Document ( Aadhaar Card / Ration Card / Voter Card)
    10. Bank Passbook 1st Page
    11. Aadhar Card - Not Compulsory


    Top 5 Challenges
     
    No. 1 : Scanning of documents. Needs to be done at a Cyber Cafe or at school. It will take them atleast 30 mins to do a scan. If students go to Cyber Cafe they are vulnerable to anything.


    No. 2 : Generally all scan documents are more than 100KB. Hence another trouble for students is to reduce the size of the image using another software.


    No. 3 : Online Entry - 30 mins to 60 mins (Depending on Server Speed)


    No. 4 : Locating the School based on the BEO Office it come under and Adding the School Name to the software if the school is not listed.


    No. 5 : Last date to apply is 31 Aug 2016

    Thursday, 28 July 2016

    NAMES OF ANNIVERSARIES


    1st anniversary - Paper Jubilee
    2nd anniversary - Cotton Jubilee
    3rd anniversary - Leather Jubilee
    4th anniversary - Book Jubilee
    5th anniversary - Iron Jubilee
    6th anniversary - Wooden Jubilee
    7th anniversary - Copper Jubilee
    8th anniversary - Electric Appliance Jubilee
    9th anniversary - Pottery Jubilee
    10th anniversary - Tin Jubilee

    11th anniversary - Steel Jubilee
    12th anniversary - Linen Jubilee
    13th anniversary - Lace Jubilee
    14th anniversary - Ivory Jubilee
    15th anniversary - Crystal Jubilee
    20th anniversary - China Jubilee
    25th anniversary - Silver Jubilee
    30th anniversary - Pearl Jubilee
    40th anniversary - Ruby Jubilee
    45th anniversary - Sapphire Jubilee
    50th anniversary - Golden Jubilee

    60th anniversary - Diamond Jubilee
    75th anniversary - Platinum Jubilee
    100th anniversary - Centenary Jubilee
    1000th anniversary - Millennium

    STANDARD 2 ENGLISH UNIT 6


    The First Flight


    Yes, I Can! | Animal Song For Children | Super Simple Songs 

     Presenting SHORT STORY for CHILDREN, a collection of 15 Moral Stories by Kids Hut.
    NURSERY RHYMES COLLECTION►

     


     
    Class Room Activities From GLPS KARAD, MALAPPURAM
    courtesy: Smt. Thasnim khadeeja

     

    STANDARD 2 ENGLISH UNIT 5


    Who is our Neighbour

    Rooms of the House: In this beginner English lesson you will learn the English names for certain rooms in a house. The words include the English for kitchen, bathroom, bedroom, office, sitting room, attic, cellar, etc

     

    Tuesday, 26 July 2016

    ജൂലായ് 27 അബ്ദുൾ കലാം അനുസ്മരണ ദിനം.


    Dr. APJ അബ്ദുൽ കലാം
    സ്പെഷ്യൽ ആഡിയോ ഡോക്യുമെന്ററി.  ഡൌൺലോഡ്
    ശബ്ദം: കെ.പി. സജു, എ.എം.എൽ.പി.എസ് ചെറിയപരപ്പുർ, തിരൂ‍ർ

     




    അവനിവിടെയില്ല! വി. മധുസൂദനന്‍ നായര്‍ അവനിവിടെയില്ല, നിലംവിട്ടൊരഗ്‌നിയായ് എവിടെയോ പോയിരിക്കുന്നു പ്രാര്‍ഥനകള്‍ ചെല്ലുന്നിടത്തുനിന്നൊരു നറുംപ്രാര...

    Read more at: http://www.mathrubhumi.com/features/politics/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A8%E0%B5%81%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D-1.398584
    അവനിവിടെയില്ല! വി. മധുസൂദനന്‍ നായര്‍ അവനിവിടെയില്ല, നിലംവിട്ടൊരഗ്‌നിയായ് എവിടെയോ പോയിരിക്കുന്നു പ്രാര്‍ഥനകള്‍ ചെല്ലുന്നിടത്തുനിന്നൊരു നറുംപ്രാര...

    Read more at: http://www.mathrubhumi.com/features/politics/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A8%E0%B5%81%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D-1.398584
    അവനിവിടെയില്ല! വി. മധുസൂദനന്‍ നായര്‍ അവനിവിടെയില്ല, നിലംവിട്ടൊരഗ്‌നിയായ് എവിടെയോ പോയിരിക്കുന്നു പ്രാര്‍ഥനകള്‍ ചെല്ലുന്നിടത്തുനിന്നൊരു നറുംപ്രാര...

    Read more at: http://www.mathrubhumi.com/features/politics/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A8%E0%B5%81%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D-1.398584

    ഒ.ബി.സി പ്രീ മെട്രിക് അപേക്ഷ അതി സങ്കീർണ്ണം



      മുസ്ലിം ,കൃസ്ത്യൻ (പീ -മെ(ടിക് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്..  
    മുൻ വർഷങ്ങളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പോർട്ടലിലേക്ക് അപേക്ഷിക്കുന്നതിനാണു നൽകിയിരുന്നത്.  ഇത്തവണ ഇത് കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ വിദ്യാർത്ഥി  നേരിട്ട്  ഓൺലൈൻ ആയി നൽകണം.  കഴിഞ്ഞ വർഷം വരെ അപേക്ഷ  സ്കൂളുകളിൽ വാങ്ങൂകയും  അതാത് സ്കൂളുകൾ ഓൺലൈനിൽ ചെയ്യുകയും ആണു ചെയ്തിരുന്നത് . ഈ വർഷത്തെയും സർക്കുലറിൽ നിർദ്ദേശങ്ങൾ അങ്ങനെ തന്നെ.  

    എന്നാൽ  നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ സ്കൂളുകൾക്ക്  ഒഫീഷ്യൽ (ഈ വർഷം പുതുതായി ലോഗിൻ ചെയ്യേണ്ടവർക്കു ) ലോഗിൻ സാധ്യമല്ലതാനും.  മറ്റൊരു പ്രശനം ക്കഴിഞ്ഞ വർഷത്തെ ബെനെഫിഷ്യറി ലിസ്റ്റ് ഇതുവരെയും പബ്ലിഷ് ചെയ്തിട്ടില്ല.  അതു കൊണ്ടു തന്നെ FRESH / RENEWAL application രേഖപ്പുടുത്താന്നും കഴിയില്ല. ജൂലൈ 31 ആണ് അവസാന തിയതി

    ആവശ്യമായ രേഖകൾ :-

    • സ്കൂളിൽ നിന്നും മാർക്ക് ലിസ്റ്റ് .
    • ഫോട്ടോ CD
    • ജനന സർട്ടിഫിക്കറ്റ്.
    • ആധാർകാർഡ്
    • ബാങ്ക് പാസ്ബുക്ക് 
    •  വരുമാനം
    • ജാതി/മതം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്

     ഇവ സ്കാൻ ചെയ്ത്  നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ അപ്ലോഡ് ചെയ്യണം.  കഴിഞ്ഞ വർഷം വരെ അപേക്ഷ സ്കൂളിൽ നൽകിയാൽ മതിയായിരുന്നു.  അതി സങ്കീർണ്ണമായ അപേക്ഷാരീതി  സ്കൂളുകളെയും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയൂം ഏറെ ബുദ്ധിമുട്ടിക്കും എന്നത് തീർച്ച.  അപേക്ഷകരുടെ എണ്ണം കുറയ്ക്കാനോ, ഈ സ്കോളർഷിപ്പ് അട്ടിമറിക്കാണൊ?



    ജൂലായ് 27 അബ്ദുൾ കലാം അനുസ്മരണ ദിനം.

    എന്തെല്ലാം പ്രവർത്തനങ്ങൾ ഒരുക്കാം.
    രാജേഷ്.എസ്.വള്ളിക്കോട് 

     കുട്ടികളുടെ യോഗം


    കുട്ടികൾ തന്നെ അനുസ്മരണ സമ്മേളനം നടത്തട്ടെ. ഇന്നുതന്നെ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി യോഗനടത്തിപ്പുകാരെ ചുമതലപ്പെടുത്തുക.

     കലാം പറഞ്ഞത് :::..

    പ്രചോദനത്തിന്റേയും പഠനത്തിന്റെയും പുതുവഴികൾ ഒരുക്കുന്നതിന് അദ്ദേഹത്തിന്റെ വചനങ്ങൾ ഏറെ സഹായകമാണല്ലോ.സ്കൂളും പരിസരവും അദ്ദേഹം നൽകിയ സന്ദേശങ്ങളാൽ നിറയ്ക്കാം
     
     പുസ്ത പ്രദർശനം

    കലാമിന്റെ പുസ്തകങ്ങളുടെ പ്രദർശനം.ഓരോ പുസ്തകത്തിനുമൊപ്പം പുസ്തകം പരിചയപ്പെടുത്തുന്ന കുറിപ്പ് വെയ്ക്കണം.കലാം അനുസ്മരണത്തിന് വിശിഷ്ട വ്യക്തികളെ ക്ഷണിക്കുന്നുവെങ്കിൽ അവരുടെ ചുമതല പുസ്തകങ്ങൾ പരിചയപ്പെടുത്തലാവട്ടെ
     
     2070 ലെ ലോകം

    Monday, 25 July 2016

    Class room English for teachers


    Discipline.

    Somebody is talking there, who is that?

    Don't talk during the class.

    You may talk, but in a normal voice.

    Would you please give rest to your tongue, Anupama?

    Could you please close your mouth, Aneesh?

    Keep your mouth closed, please.

    What are you talking about, Akhil?

    Please help me to maintain the discipline of the class.

    A noisy class won't help us to learn well.

    Class room English for teachers


    Cleanliness.

    Always keep your surroundings neat and clean.

    Keep our school and compound clean.

    Never drop waste things in the class.

    Never throw garbage anywhere.

    Collect the trash and put in the waste bin.

    Pick the waste materials up and dump in the trash bin.

    Should not throw rubbish on the ground.

    Never dispose scrap in public places.

    Collect the scraps and hand it over to a scrap dealer.

    Never litter.

    ചൊല്ലുകൾ

    മഴ
     
    അടമഴ വിട്ടിട്ടും ചേടിമഴ വിട്ടില്
    അന്തിക്കു വന്ന മഴയും വിരുന്നും അന്ന്‍ പോകില്ല
    കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യാം
    ചെമ്മാനം കണ്ടാല്‍ അമ്മാനം മഴയില്ല
    ചോതി പെയ്താല്‍ ചോറ്റിന് പഞമില്ല
    തിരുവാതിരയില്‍ തിരമുറിയാതെ
    മകരത്തില്‍ മഴ പൊയ്തല്‍ മലയാളം മുടിയും
    മകീരത്തില് മതി മറന്നു പെയ്യണം
    മിന്നിയും മിനിങ്ങിയും കന്നിമഴ
    മുച്ചിങ്ങം മഴയില്ലയെങ്കില്‍ അച്ചിങ്ങം മഴയില്ല
    മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ
    മഴയൊന്നു പെയ്താല്‍ മരമേഴുപെയ്യും

    STANDARD 3 MALAYALAM UNIT 3 മണ്ണിലെ നിധി



    മടിയൻ കാക്കയുടെ കഥ

      മണ്ണിലെ നിധി PENCIL MODULE DOWNLOAD

    അധ്വാനം
    • അധ്വാനം താന്‍ സമ്പത്ത്
    • എല്ലുമുറിയെ പണി ചെയ്‌താല്‍ പല്ല മുറിയെ തിന്നാം
    • പയ്യെ തിന്നാല്‍ പനയും തിന്നാം
    • ഒരു വേലയ്ക്കിര് വേല
    • ഒത്തുപിടിച്ചാല്‍ മലയും പോരും
    • കണ്ടത്തിലെ പണിക്ക് വരമ്പത്ത് കുലി
    • അധ്വാനത്തില്‍ വേര് കയ്ച്ചാലും ഫലം മധുരിക്കും
    •  സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം
    • എല്ലാവരുംതേങ്ങ ഉടയ്ക്കുമ്പോള്‍ ഞാന്‍ ചിരട്ടയെങ്കിലും ഉടയ്ക്കണടെ
    • കട്ടു തിന്നുന്നവനും ,നട്ടുതിന്നുന്നവനും ,തെണ്ടിതിന്നുന്നവനും അടങ്ങിയിരുക്കില്ല
    • ഓടാന്‍ വയ്യാത്തവന്‍ ചാടാന്‍ പോകരുത്
    • വേണമെങ്കില്‍ ചക്ക വേരിലും കായിക്കും
    •  മടിയന്‍ മല ചുമക്കും 

    Sunday, 24 July 2016

    ദേശീയ മൃഗങ്ങൾ


    ഇന്ത്യ - കടുവ
    സ്പെയിൻ  -  കാള
    കാനഡ - ബീവർ
    ബ്രിട്ടൻ - സിംഹം
    സിംഗപ്പൂർ -  സിംഹം
    ബൽഗേറിയ -  സിംഹം
    നെതർലൻഡ്‌ -  സിംഹം
    ശ്രീലങ്ക -  സിംഹം
    ബെൽജിയം -  സിംഹം
    അൽബേനിയ -  സിംഹം
    ചിലി -  മാൻ
    ദക്ഷിണാഫ്രിക്ക -  മാൻ
    അയർലൻഡ്‌ - കലമാൻ
    നേപ്പാൾ - പശു
    വിയറ്റ്നാം -  എരുമ
    റഷ്യ - കരടി
    ഫിൻലൻഡ്‌ -  കരടി
    ദക്ഷിണകൊറിയ -  കടുവ
    ഇറ്റലി - ചെന്നായ
    തായ്‌ലൻഡ്‌ -  വെള്ളാന
    ഓസ്ട്രേലിയ - കംഗാരു
    പാക്കിസ്താൻ - മാർഖോർ
    റുമേനിയ - കാട്ടുപൂച്ച

    മനുഷ്യ ശരീരം ക്വിസ് ചോദ്യങ്ങളിൽ


     1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206
     2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)
     3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes)
    4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്
    5. തലയോട്ടിയിലെ അസ്ഥികള്‍ : 22
    6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)
    7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)
    8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)
    9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)
    10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം

    മൃഗങ്ങളുടെപേരുകൾ (ആൺ, പെൺ, കുട്ടി)

    1) Donkey - Male: Jack, Female: Jenny, Child: Foal
    1) കഴുത - പുരുഷൻ: ജാക്ക്, സ്ത്രീ: ജെന്നി, കുട്ടി: കഴുതക്കുട്ടി-ഫോള്‍

    2) Bear- Male: Boar, Female: Sow, Child: Cub
    2) കരടി- പുരുഷൻ: കാട്ടുപന്നി, സ്ത്രീ: സൊ, കുട്ടി: കബ്

    3) Cat- Male: Tom, Female: Queen, Child: Kitten.
    3) പൂച്ച- പുരുഷൻ: ടോം, സ്ത്രീ: ക്വീന്‍-രാജ്ഞി, കുട്ടി: കിറ്റന്‍

    4) Cattle- Male: Bull, Female: Cow, Child: Calf
    4) Cattle- പുരുഷൻ: ബുൾ, സ്ത്രീ: പശു, കുട്ടി: കാഫ്

    5) Chicken- Male: Rooster or cock, Female: Hen, Child: Chick
    5) Chicken- പുരുഷൻ: പൂവൻകോഴി അല്ലെങ്കിൽ കോക്ക്, സ്ത്രീ: ഹേൻ, കുട്ടി: ചിക്ക്

    6) Deer- Male: Buck or stag, Female: Doe, Child: Fawn
    6) മാന്‍- പുരുഷൻ: ബക്ക് അല്ലെങ്കില്‍ സ്റ്റാഗ്, സ്ത്രീ: ഡോ, കുട്ടി: ഫാണ്‍

    7) Dog- Male: Dog, Female: Bitch, Child: Pup
    7) പട്ടി- പുരുഷൻ: ഡോഗ്, സ്ത്രീ: ബിച്ച്, കുട്ടി: പപ്പ്

    8) Duck- Male: Drake, Female: Duck, Child: Duckling
    8)താറാവ്- പുരുഷൻ: ഡ്രേക്ക്, സ്ത്രീ: ഡക്ക്, കുട്ടി: ഡക്ലിംഗ്

    9) Elephant- Male: Bull, Female: Cow, Child: Calf
    9) ആനt- പുരുഷൻ: ബുൾ, സ്ത്രീ: പശു, കുട്ടി: കാഫ്

    ക്ലാസ് പി ടി എ എന്ത് ? എങ്ങനെ ?


      സ്കൂളിലെ അതാത് ഡിവിഷനില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ക്ലാസ് ടീച്ചറും പ്രധാന അദ്ധ്യാപകനും കൂടിച്ചേര്‍ന്നതാണ് ക്ലാസ് പി ടി എ എന്ന് വേണമെങ്കില്‍ ലളിതമായി നിര്‍വ്വചിക്കാം

    മുന്‍പ് സൂചിപ്പിച്ച അംഗങ്ങളുടെ ഒരു യോഗം മാസത്തില്‍ ഒരു പ്രാവശ്യം ചേരാവുന്നതാണ്

    എങ്കിലും ഒരു പ്രത്യേക കാര്യപരിപാടിയില്ലാതെ കൂടുന്നത് ക്ലാസ് പി ടി എ യുടെ പ്രസക്തിയെ ഇല്ലാതാക്കുന്നതാണ്

    സാധാരണയായി , സ്കൂള്‍ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ അല്ലെങ്കില്‍ ക്ലാസ് പരീക്ഷയുടേയോ ടേം പരീക്ഷയുടേയോ റിസല്‍ട്ട് രക്ഷിതാക്കളെ അറിയിക്കുന്ന അവസരത്തിലോ ക്ലാസ് പി ടി എ യുടെ യോഗം ചേരാവുന്നതാണ്

    പ്രസ്തുത യോഗങ്ങളുടെ പ്രധാന ലക്ഷ്യം കുട്ടികളുടെ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം

    രാമായണം പ്രശ്നോത്തരി


    ബാലകാണ്ഡം

    1.ആദികാവ്യം എന്ന് പേരില്‍ അറിയപ്പെടുന്ന ഇതിഹാസം ഏത് ?
    വാത്മീകി രാമായണം

    2.ആദി കവി എന്ന പേരില്‍ അറിയപ്പെടുന്ന മഹര്‍ഷി ആര് ?
    വാത്മീകി മഹര്‍ഷി

    3.സാധാരണയായി കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്ന
    ഗ്രന്ഥം ഏത് ?
    അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

    4.അധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര് ?
    തുഞ്ചത്തെഴുത്തച്ഛന്‍

    5.അധ്യാത്മരാമായണത്തില്‍ ആദ്യത്തെ കാണ്ഡത്തിന്‍റെ പേര്
    എന്ത് ?
    ബാലകാണ്ഡം

    6.അധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദത്തോട്
    കൂടിയാണ് ?
    ശ്രീരാമാ രാമ! രാമ!

    Saturday, 23 July 2016

    Science Seminar 2016-17



    "Pulses for Sustainable Food Security Prospectus and Challenges"


    "ഭക്ഷ്യസുരക്ഷയ്ക്ക് പയര്‍വര്‍ഗ്ഗങ്ങള്‍- പ്രത്യാശകളും വെല്ലുവിളികളും"
     

    High school students can participate.(only One student from each School)
    Language : in  Malayalam or in English

    Sub district competition should be conducted before 30/07/2016

    Revenue District Competition is scheduled to be conducted in the first week of august .

    STANDARD 6 MALAYLAM II

    വേഗമുറങ്ങൂ‍
    സച്ചിദാനന്ദൻ

    കെ സച്ചിദാനന്ദൻ

        ആധുനിക മലയാളകവിതാരംഗത്തെ ശ്രദ്ധേയനായ കവിയാണ്‌
    ഡോ: കെ . സച്ചിദാനന്ദൻ 1946 മെയ്‌ 28 നു ത്രിശ്ശൂർ ജില്ലയിലെ പുല്ലൂറ്റിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളെജിൽ നിന്നും ഇംഗ്ളീഷ്‌ എം എ ബിരുദം .ഘടനാവാദാനന്തര സൗന്ദര്യ മീമാംസയിൽ ഡോക്ടർ ബിരുദം. ഇരുപത്തഞ്ചു വർഷത്തെ കോളേജ്‌ അദ്ധ്യാപനത്തിനു ശേഷം കേന്ദ്ര സാഹിത്യ അക്കാദമിയുടേ `ഇന്ത്യൻ ലിറ്ററേച്ചർ` ദ്വൈമാസികയുടെ ഗസ്റ്റ്‌ എഡിറ്ററായി(2008-).പിന്നീട്‌ അക്കാദമി സെക്രട്ടറി. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ടു നാല്പത്തഞ്ചോളം പദവികൾ വഹിച്ചിട്ടുണ്ട്‌. എഴുത്തുകാരനെന്ന നിലയിൽ സോവിയറ്റ്‌ യൂണിയൻ,. യുഗോസ്ളാവിയ,ചൈന, അമേരിക്ക, നെതർലൻഡ്സ്‌, ഫ്രാൻസ്‌, സ്വീഡൻ എന്നിടങ്ങളില്‍ തുടങ്ങി തൊണ്ണൂറോളം ദേശീയ അന്തർദ്ദേശീയ സെമിനാറുകളിൽ സംഘാടകനായും ഭാരതത്തിന്റെ പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്‌ ആസ്വാദനത്തിന്റെ പുതിയമേഖലകളിലേയ്ക്ക്‌ കവിതാ വായനക്കാരെ എത്തിച്ച അദ്ദേഹം എഴുതിയ കവിതകളോളം തന്നെ ,ചരിത്രപരവും ലാവണ്യപരവുമായ മൂല്യമുള്ളവയാണ്‌ കവിതാവിവർത്തനങ്ങളും. എല്ലാ പ്രധാന ഭാരതീയഭാഷകളിലേയ്ക്കും കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. ജ്വാല ,ഉത്തരം എന്നീ മാസികകളുടേ എഡിറ്ററായിരുന്നു. ഇംഗ്ളീഷ്‌ ,ഹിന്ദി, മലയാളം ഭാഷകളിലായി പത്തോളം പുസ്തകങ്ങൾ എഡിറ്റുചെയ്തിട്ടുണ്ട്‌.

    STANDARD 6 MALAYALAM II

    തേങ്ങ
    പി. വത്സല 
     ഒരു മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റാണ്‌ പി. വത്സല(ജനനം ഏപ്രിൽ 4 1938)  നിഴലുറങ്ങുന്ന വഴികൾ എന്ന നോവൽ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തു. ഇപ്പോൾ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായി പ്രവർത്തിക്കുന്നു. 
    കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന്‌ കോഴിക്കോട് ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. "നെല്ല്" ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. വൈകാതെ പ്രദർശനത്തിനു എത്തുന്ന "ഖിലാഫത്ത്" എന്ന ചലച്ചിത്രം വൽസലയുടെ 'വിലാപം' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌.   "നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 

    STANDARD 6 MALAYALAM II

    ഊഞ്ഞാൽ‌പ്പാട്ട്
    കടമ്മനിട്ട രാമക്യഷ്ണൻ

    Kadaman.jpgകേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ (ജനനം:മാർച്ച് 22, 1935 മരണം:മാർച്ച് 31 2008). കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.

    1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി.ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.

    STANDARD 6 MALAYALAM

    സഹോദര ശ്രുതി
    പി.എൻ. ദാസ്

    'ശാരീരികമായ തൊഴിലില്‍നിന്ന്, കര്‍മത്തില്‍നിന്ന് ബന്ധമറ്റുപോകുമ്പോള്‍ അവന് ജീവിതവുമായുള്ള ബന്ധം എന്നേക്കും നഷ്ടപ്പെട്ടുപോകുന്നു. പിന്നെ ജീവിതത്തിന് എന്തര്‍ത്ഥമാണുണ്ടാവുക?'ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.

     ത്മീയതയുടെ സുഗന്ധമാണു പി.എന്‍. ദാസിന്റെ എഴുത്തുകള്‍. സംഘര്‍ഷത്തിന്റെയും തട്ടിപ്പുകളുടെയും ലോകത്തു വീണുകിട്ടുന്ന ചെറു മൊഴിമുത്തുകള്‍. 'ഈ നിമിഷം ജീവിക്കുക'യെന്നതിലെ ദാര്‍ശനിക സൗന്ദര്യം അദ്ദേഹം പലരൂപങ്ങളില്‍ തന്റെ പുസ്‌തകങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്‌. ജീവിതഗാനം, ബോധിവൃക്ഷത്തിലെ ഇലകള്‍, വിളക്കില്ല വെളിച്ചംമാത്രം, ബുദ്ധമാനസം എന്നിങ്ങനെ നിരവധി പുസ്‌തകങ്ങളിലായി അദ്ദേഹം ആത്മീയതയുടെ വെളിച്ചം വിതറിയവരെക്കുറിച്ചും എഴുതി. ഇത്രമേല്‍ മോഹനമായ ഒരു കവിതയും ഞാനെന്റെ ജീവിതത്തില്‍ വായിച്ചിട്ടില്ലെന്നാണു ബുദ്ധനെക്കുറിച്ചു രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത്‌. മൗനത്തില്‍, ജീവിതത്തിന്റെ യഥാര്‍ഥ പരിമളം പരത്തുകയായിരുന്നു ബുദ്ധന്‍. ആ മൗനത്തെ ആത്മാവില്‍ ആവാഹിക്കുകയാണു ദാസ്‌ മാഷും.


    STANDARD 6 ENGLISH

    STILL WE  RISE

    Cindrella
     

    WOMAN WORK
      

    Malala's Speech

    STANDARD 6 MALAYALAM UNIT 2

    പടയണി

    ഡി. വിനയചന്ദ്രൻ

    Dv1.jpg 

    കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ (1946 മേയ് 16 – 2013  ഫെബ്രുവരി 11). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.  

     

    STANDARD 6 MALAYALAM UNIT 2

    പാട്ടിന്റെ പാലാഴി

    എം എസ് ബാബുരാജ്

     മുഹമ്മദ് സബീർ ബാബുരാജ് എന്ന എം എസ് ബാബുരാജിനെ അറിയാത്ത മലയാളി ഇല്ലെന്നു തന്നെ പറയാം. 1921 മാർച്ച് 29 നു അദ്ദേഹം ജനിച്ചു.അദ്ദേഹത്തിന്റെ പിതാവ് ഒരു ബംഗാളി ഹിന്ദുസ്ഥാനി ഗായകൻ ആയിരുന്ന ജാൻ മുഹമ്മദ് സാഹിബ് ആണ്. എന്നാൽ മാതാവ് മലയാളിയായിരുന്നു. പിതാവിന്റെ നാടുവിടൽ ആ കുടുംബത്തെ അക്ഷരാർഥത്തിൽ അനാഥമാക്കി. ആഡംബര പൂർണ്ണമായ ജീവിതത്തിനിടയിൽ കുടുംബത്തിനായി അദ്ദേഹം ഒന്നുമൊന്നും കരുതി വെച്ചിരുന്നില്ല.അതിനാൽ  ബാബുരാജിന്റെ  ബാല്യകാലം വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. കോഴിക്കോട്ടങ്ങാടിയിലും ട്രെയിനിലും പാട്ടു പാടി ഉപജീവന മാർഗ്ഗം കണ്ടെത്തിക്കൊണ്ടിരുന്ന അദ്ദേഹത്തെ ഒരു പോലീസുകാരൻ കണ്ടെത്തി ദത്തെടുത്തു. അതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. കോഴിക്കോട്ടെ കല്യാണ വീടുകളിൽ ബാബുരാജിന്റെ സംഗീതവിരുന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി. മംഗളഗാനങ്ങൾക്ക് നിമിഷ നേരം കോണ്ട്  സംഗീതം നൽകാനുള്ള കഴിവ് ആരെയും ആകർഷിക്കുന്നതായിരുന്നു.

    കെ പി ഉമ്മർ, തിക്കൊടിയൻ, കെ ടി മുഹമ്മദ് എന്നിവരുമായുള്ള ബന്ധം നാടകഗാനങ്ങൾക്ക് സംഗീതം നൽകാനുള്ള അവസരം നൽകി. 1951 ഇൽ ഇൻ‌ക്വിലാബിന്റെ മക്കൾ എന്ന നാടകത്തിനു സംഗീതസംവിധാനം നിർവഹിച്ച ബാബുരാജ് അരങ്ങിന്റെ അണിയറയിൽ എത്തി. അതോടെയാണു മുഹമ്മദ് സബീർ ബാബുരാജ് എന്ന പേരിൽ പ്രശസ്തനായത്.
    ടി മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, കേരള കലാവേദി അവതരിപ്പിച്ച നമ്മളൊന്ന് എന്ന് നാടകത്തിലെ ഗാനങ്ങൾ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്തി ഉയർത്തി. നമ്മളൊന്ന് എന്ന നാടകത്തിലെ ഇരുന്നാഴി മണ്ണിനായ് ഉരുകുന്ന കർഷകർ എന്ന ഗാനം അദ്ദേഹം ആലപിക്കുകയുണ്ടായി.

    STANDARD 6 MALAYALAM UNIT 2

    കലയുടെ കേദാരം
    തിരനോട്ടം
    മോഹൻലാൽ 
    Super Star Mohanlal BNC.jpg
      മലയാളചലച്ചിത്രരംഗത്ത്  മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ നായർ, ജനനം: മേയ് 21, 1960).. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടനശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ഭാരതസർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്രലോകത്തിനും സംസ്കൃതനാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്. 

    STANDARD 6 MALAYALAM UNIT 1

    മയന്റെ മായാജാലം
    കുഞ്ചൻ നമ്പ്യാർ
    പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.

    STANDARD 6 MALAYALAM UNIT 1

    ഓടയിൽ നിന്ന്
    പി കേശവദേവ്‌
        ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ എഴുത്തിലൂടെ ആവിഷ്കരിച്ച കഥാകൃത്ത്‌. 1904 ഓഗസ്റ്റ്‌ 21ന്‌ പറവൂരിൽ ജനിച്ചു. പിതാവ്‌ പപ്പുപിള്ള, മാതാവ്‌ കാർത്യായനി അമ്മ. തൊഴിലാളി വർഗത്തിന്റെ നൊമ്പരങ്ങൾ തന്റെ കൃതികളിലൂടെ പ്രതിഫലിപ്പിച്ച സാഹിത്യകാരനാണ്‌ കേശവദേവ്‌. ആര്യസമാജ പ്രവർത്തകനായി പൊതുരംഗത്തേക്ക്‌ വന്ന ദേവ്‌ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി. അനീതികളേയും യാഥാസ്തികത്വത്തെയും എതിർത്ത്‌ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വക്താവായി.

    ആകാശവാണിയിൽ പ്രൊഡ്യൂസറായി ജോലി നോക്കിയിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ (1974-77), സാഹിത്യ പ്രവർത്തക സംഘം പ്രസിഡന്റ്‌, സാഹിത്യ പരിഷത്‌ നിർവാഹക സമിതി അംഗം, പുരോഗമന കലാസാഹിത്യ സംഘത്തിൽ നേതൃസ്ഥാനം എന്നീ പദവികൾ അലങ്കരിച്ചിട്ടുണ്ട്‌.

    Friday, 22 July 2016

    സൈനിക ബഹുമതികളേ കുറിച്ച് പരിചയപ്പെടാം


    1. പരമവീര ചക്രം

    2. മഹാവീര ചക്രം

    3. വീര ചക്രം

    4. ശൗര്യ ചക്രം

    5. അശോക ചക്രം

    6. കീര്‍ത്തി ചക്രം

    7. പരംവിശിഷ്ട് സേവാ മെഡൽ

    8. അതിവിശിഷ്ട് സേവാ മെഡൽ

    9. വിശിഷ്ട് സേവാ മെഡൽ

    10. ഉത്തം യുദ്ധ് സേവാ മെഡൽ


    1. പരമവീര ചക്രം

    പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


    സുഗമ ഹിന്ദി പരീക്ഷ 2016-17
    Circular - പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2016-17 ///

    WEBSITE

    ന്യൂനപക്ഷ  വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ 2016-17 വര്‍ഷത്തെ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷകള്‍ www.scholarships.gov.in എന്ന വെബ്‌സൈറ്റില്‍ National Scholarship Portal (NSP) വഴി ഓണ്‍ലൈന്‍ ആയി ഈ മാസം 31 ന് വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. ഓഫ്‌ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. അപൂര്‍ണ്ണവും അവ്യക്തവും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ അപേക്ഷകള്‍ നിരസിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികള്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതും ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scholarship.itschool.gov.in സന്ദര്‍ശിക്കാം.

    Thursday, 21 July 2016

    മഴച്ചൊല്ലുകൾ


    1.മഴ ഇല്ലാഞ്ഞാല്‍ മരങ്ങള്‍ ഉണങ്ങും
    2.മഴ നനയാതെ പുഴയില്‍ ചാടി
    3.മഴ നിന്നാലും മരം പെയ്യും
    4.മഴ പെയ്താല്‍ പുഴയറിയും
    5.മഴ പെയ്താല്‍ നിറയാത്തത് കോരി ഒഴിച്ചാല്‍ നിറയുമോ?
    6.മഴയുമില്ല വിളയുമില്ല
    7.മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ?
    8.മവയൊന്നു പെയ്താല്‍ മരമേഴുപെയ്യും
    9.മഴ വീണാല്‍ സഹിക്കാം മാനം വീണാലോ?
    10.മാക്രി കരഞ്ഞാല്‍ മഴ പെയ്യുമോ?
    11.മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല
    12.തിരുവാതിര ഞാറ്റില്‍ അമൃതമഴ
    13.തിരുവാതിരയില്‍ നൂറുമഴയും നൂറുവെയിലും
    14.കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല് മുളയ്ക്കും
    15.മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും

    16.ആയിരം വെയിലാകാം അര മഴ വയ്യ
    17.ഇടവത്തിൽ മഴ ഇടവഴി നീളെ
    18പെരുമഴ പെയ്താൽ കുളിരില്ല 

    (നാലാം ക്ലസ്സിലെ “കുടയില്ലാത്തവർ“ എന്ന യൂണിറ്റുമായി ബന്ധപ്പെട്ട്)

    Wednesday, 20 July 2016

    ചാന്ദ്രദിനം

    കേരള  ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദി  ചാന്ദ്രദിനാചരണം മൊഡ്യൂൾ  ഡൌൺലോഡ്

    ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദി  
     ചാന്ദ്രദിനാചരണം  പ്രത്യേക പതിപ്പ്
    ചാന്ദ്ര ദിനം ക്വിസ്  128 പേജ് (DOWNLOAD)

    ചന്ദ്രനിൽ സ്ഥാപിച്ച ഫലകം
             മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു.  അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ്
    ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

        "ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു.  ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളികളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തിവരാറുണ്ട്

    Tuesday, 19 July 2016

    STANDARD 6 ENGLISH

    UNIT 1
    RAIN OF LOVE

    ENTRY  ACTIVITY SONG


                                     

    STANDARD 6 MALAYALAM UNIT 2

    കലയുടെ കേദാരം
    ജീവനുള്ള പാട്ട്

    ജി കുമാരപിള്ള 
    ജി. കുമാരപിള്ള.jpgകേരളത്തിലെ ഒരു പ്രമുഖ കവിയും ഗാന്ധിയനും അദ്ധ്യാപകനുമാണ് ജി.കുമാരപിള്ള. (22 ആഗസ്റ്റ് 1923 – 17 സെപ്റ്റംബർ 2000)കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.  കോട്ടയത്തിനടുത്തുള്ള വെന്നിമലയിൽ ജനിച്ചു. അച്ഛൻ പെരിങ്ങര പി.ഗോപാലപിള്ള. അമ്മ പാർവ്വതിഅമ്മ. ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ നിന്ന് ബിരുദമെടുത്തു. ബോംബെയിൽ ഗുമസ്തനായും സെക്രട്ടേറിയറ്റിൽ ക്ലാർക്കായും ജോലി നോക്കി. യൂണിവേഴ്സിറ്റി കോളേജിൽ ലക്ചറർ ആയിരുന്നു. പൗരവകാംശം, മദ്യനിരോധനം, ഗാന്ധിമാർഗ്ഗം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ച തികഞ്ഞ ഒരു ഗാന്ധിയനായിരുന്നു ജി. കുമാരപ്പിള്ള. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗമായിരുന്നു.അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലെ 'ഹൃദയത്തിൻ രോമാഞ്ചം' എന്നു തുടങ്ങുന്ന ഗാനം കുമാരപിള്ളയുടെ കവിതയാണ്.   

    Monday, 18 July 2016

    മലയാള പുസ്തകത്തിലെ കവിതകൾ

    ഒന്നാം ക്ലാസ് മുതല്‍  ആറാം ക്ലാസ് വരെയുള്ള മലയാള പുസ്തകത്തിലെ കവിതകൾ പാരായണം ചെയ്ത ഓഡിയോ താഴെ ലിങ്കുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
    ഒന്നാം തരം
    രണ്ടാം തരം
    മൂന്നാം തരം
    നാലാം തരം
    അഞ്ചാം തരം
    ആറാം തരം

    STANDARD 4 MALAYALAM നെഹ്രു ട്രോഫി വള്ളംകളി

    രസിതം  യൂണിറ്റ്  - 4


    PENCIL MODULE AND WORK SHEETS DOWNLOAD

     കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.

    ചരിത്രം

    നെഹ്‌റു ട്രോഫി വള്ളംകളിയുടെ വാച്ച്‌ടവർ
    ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ‌വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952ലായിരുന്നു ഇത്. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻ‌വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽ‌പ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു.

    ഡൽ‌ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റൂ ട്രോഫി. തുടക്കത്തിൽ പ്രൈം‌മിനിസ്‌റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര്‌ നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി.

    STANDARD 4 MALAYALAM

    രസിതം
    നെഹ്രു ട്രോഫി വള്ളംകളി

    PENCIL MODULE AND WORK SHEETS DOWNLOAD

    Sunday, 17 July 2016

    STANDARD 4 MALAYALAM UNIT 3

    പത്തായം

    PENCIL MODULE AND WORKSHEETS 
    DOWNLOAD 


    പത്തായം 

    ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന തടി കൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള സംഭരണിയാണ് പത്തായം. പത്താഴം എന്നും പറയാറുണ്ട്. മുറിയുടെ നിലത്തു നിന്ന് അൽപ്പം ഉയർത്തി മൂന്നുചുമരുകളോടും ചേർത്ത് പണിതു, തുറന്നിരിക്കുന്ന വശം, നിരകൾ (ഒരടി ഒന്നര അടി വീതിയിൽ ഉള്ള മരപലകകൾ ) ഇട്ടു അടക്കുന്ന പത്തായങ്ങളും നാലുകാലിൽ പണിത് നീക്കിമാറ്റാവുന്ന കട്ടുപത്തായങ്ങളും (കട്ടിൽ പോലെ ഉപയോഗിക്കാവുന്നത് ) ഉണ്ടായിരുന്നു. വീടുകളുടെ തറകൾ മണ്ണും ചാണകവും കരിയും കൂട്ടി മെഴുകിയവയും, ഈർപ്പമുള്ള കാലാവസ്ഥയും ആയതു കൊണ്ട് ധാന്യങ്ങൾ, കേടുകൂടാതെ സൂക്ഷിക്കാൻ ഇവ അത്യാവശ്യമായിരുന്നു . വലിയ വീടുകളിൽ പ്രധാന വീടിന്റെ അടുത്തായി വേറെ ഒരു പുര പണിത് അതിലെ പ്രധാന മുറിയിൽ പത്തായവും അതിനോട് ചേർന്ന് മുറികളും മാളികയും പണിത പത്തായപുരകളും സാധാരണയായി നിർമ്മിക്കാറുണ്ടായിരുന്നു.

    പത്തായച്ചൊല്ലുകൾ

    പത്തായവുമായി ചേർത്ത് നിരവധി പഴഞ്ചൊല്ലുകൾ മലയാളത്തിലുണ്ട്. ചില ഉദാഹരണങ്ങൾ-
    1. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും
    2. പത്തായക്കാരനോട് കടം കൊള്ളണം
    3. പത്തായത്തെ പട്ടിണിക്കിടരുത്.
    4. പത്തായമുള്ളേടം പയറുമുണ്ടാവും/പയറും കാണും
    5. അച്ഛൻ പത്തായത്തിലുമില്ല തട്ടിൻ പുറത്തുമില്ല എന്നത് പ്രശസ്തമായ ചൊല്ലാണ്.



    പഴയകാല കാർഷിക ഉപകരണങ്ങളെക്കുറിച്ചുള്ള ഒരു പഠന സാമഗ്രി


    പഴയകാല കാർഷിക ഉപകരണങ്ങൾ












    ക്യഷി ചൊല്ലുകൾ

    അത്തത്തിനു വിതച്ചാല്‍ പത്തായം പത്ത് വേണം
    അന്നവിചാരം മുന്നവിചാരം
    ആയിരം ചാക്ക് അരിവാരുന്നതിനേക്കാള്‍ അരചാക്ക് നെല്ല വാരുന്നത്
    ആയിരം ചാക്ക് നെല്ലവാരുന്നതിനേക്കാള്‍ അരക്കറ്റ് കൊയ്തു വരുന്നത്  ആയില്യത്തില്‍ പാകം ,അത്തത്തില്‍ പറിച്ചു നടാം  
            
    അരി വിതച്ചാല്‍ നെല്ലാകുമോ
    അഴകുള്ള ചക്കയില്‍ ചുളയില്ല
    ആഴത്തില്‍ ഉഴുത് അകലത്തില്‍ വിതയ്ക്കുക
    ഇടവപ്പാതി കഴിഞ്ഞാല്‍ ഇടവഴിയിലും വെള്ളം
    ഇരിക്കും കൊമ്പ് വെട്ടരുത്
    ഇളംതലയ്ക്കല്‍ കാതലില്ല  
    മേടം പത്തിന് മുമ്പ് പൊടിവിത കഴിയണം  
    വിത്ത് ഗുണം പത്ത് ഗുണം   
    വിളഞ്ഞതിലേക്ക് തേവരുത് 
    പൂട്ടാത്ത കണ്ടത്തില്‍ വിത്തിടരുത്   
    അധികം വിളഞ്ഞാല്‍ വിത്തിനും കൊള്ളില്ല   
    അടുത്ത് നട്ടാല്‍ അഴക്,അകത്തി നട്ടാല്‍ വിളവ്   
    അയല്‍ നോക്കിയേ ക്യഷിയിറക്കാവു  
    ആയിരം പൊന്‍കരണ്ടി ഉള്ളവനും ചിലപ്പോള്‍ ഒരു ചിരട്ടത്തവി വേണ്ടി വരും   

    കളയില്ലാതെ വിളയില്ല   
    മുളയിലേ നുള്ളണം   
    കള പറിക്കാഞ്ഞാല്‍ വിള കാില്ല   
    പാറപ്പുറത്ത്  വേരോടില്ല 
    മണ്ണ്‍ അറിഞ്ഞ വിത്ത് ,കണ്ടറിഞ്ഞ വളം  മുളയിലറിയാം വിള   

    കല്ല്‌ കണ്ടാല്‍ കൈക്കോട്ട് വയ്ക്കണം  
    കണ്ടം വിറ്റും കാളയെ വാങ്ങണോ   
    കൊയ്യാത്ത അച്ചിക്ക് അരിവാള്‍ എന്തിനു   
    കോരി വിതച്ചാലും വിധിച്ചതേ വിളയു   
    ഞാറ്റുവേല തെറ്റിയാല്‍ നാടാകെ നഷ്ടം  
    ചോതി വര്‍ഷിച്ചാല്‍ ചോറ്റിനു പഞ്ഞമില്ല   

    ചിങ്ങത്തിലെ മഴ തെങ്ങിനു നന്ന്   
    കടം കൊണ്ടവന്‍ ക്യഷി ചെയ്യണ്ട 
    പതിരില്ലാതെ കതിരില്ല   
    കുംഭത്തില്‍ മഴ പൊയ്താല്‍ കുപ്പയിലും നെല്ല്
          
    ഉടമ തന്‍ ദ്യഷ്ടി ഒന്നാന്തരം വളം
    ഉഴുന്ന കാള വിത്തറിയേണ്ട  
    ഏറെ പൂട്ടിയാല്‍ കുറച്ചു വിത്ത് മതി
    ഒരില പോയാല്‍ ഒരു പടല പോയി
    ഓത്തില്ലാത്തോന്‍ ബ്രാഹ്മണന്‍ അല്ല
    പോത്തില്ലത്തോന്‍ കര്‍ഷകനല്ല  
    കണ്ടത്തിലെ പണിക്ക് വരമ്പത്തു കൂലി
      
    കണ്ടം കണ്ടോണ്ടിരുന്നാല്‍ കൊണ്ടോട്ടിരിക്കാം
    കതിരിന്‍മേല്‍ വളം  വെയ്ക്കരുത്
    കന്നിനെ കയം കാട്ടരുത്
    കളയുള്ള വയലില്‍ വിള കാണില്ല
    കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം
    മ്പളങ്ങ കട്ടവനെ തോളില്‍ തപ്പു
    ചിര നനയ്ക്കുമ്പോള്‍ തകരയും നനയും
    തലയറ്റ തെങ്ങിന് കുലയുണ്ടോ
    താണ നിലത്തേ നിരോടു
    ണ്ണന്ന ചോറിനെക്കാള്‍ രുചി ഉഴുതുണ്ണന്ന  ചോറിന്ന്‍
    ദാനം കിട്ടിയ പശുവിന്‍റെ പല്ലു നോക്കരുത്
    നല്ലരി കൊടുത്ത് പുല്ലരി വാങ്ങുക
    നവര നട്ടാല്‍ തുവര ഉണ്ടാകുമോ
    നാലാം കൊല്ലം കാലിക്കണ്ട  
    നിലമറിഞ്ഞ്  വിത്തിടണം
    നെല്ലുള്ളിടത്ത് പുല്ലും കാണം   
    നെല്ലുപോലില്ലാ ധനം
     
    നെല്ലും വിത്തും കോഴിക്ക് ഭേദമില്ല
    പുന്നെല്ല്  വരുമ്പോള്‍ പഴയരി തിളയ്ക്കണം
    ണ്ണറിഞ്ഞു മാത്രം വിത്തിടണം
    മണ്ണ്‍അറിഞ്ഞു വളം ചെയ്‌താല്‍

    കിണ്ണം നിറയെ ചോറുണ്ണാം.
    മുള്ളിനു മൂർച്ചയും തുളസിക്കു ഗന്ധവും മഹത്വം
    വരമ്പു ചാരി നട്ടാല്‍ ,ചുവരു ചാരിയുണ്ണം

    വിത്തിട്ട വെലിയില്ല, വെലിയിട്ട വിത്ത്
    വിത്തിനു കരുതിയാല്‍ പത്തിന് കൊള്ളാം
    വിത്തില്ല സമ്പ്രദായം മേലുമില്ല കിഴുമില്ല
    വിത്ത്ഉണ്ടെങ്കില്‍ പത്തായവുംഉണ്ടാവും

    വിത്ത് കുത്തി ഉണണരൂത്
    വിത്ത് കുറവെങ്കില്‍ കുടുതല്‍ പുട്ടുക



    വിത്ത് വിതച്ചാല്‍ മുത്ത് വിളയും
    വിത്തില്‍ പിഴച്ചാല്‍ വിലവിലും പിഴയ്ക്കും
    വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
    വിത്താഴം ചെന്നാല്‍ പത്താഴം നിറയും
    വിളഞ്ഞ കതിര്‍ വളയും വിഷു കണ്ട് രാവിലെ വിത്തിറക്കണം


    വിത്ത് ഗുണം പത്ത് ഗുണം
    പശു പല നിറം ,പാല്‍ ഒരു നിറം
    നെല്ലില്‍ പെയ്ത മഴപ്പുല്ലിലും പെയ്യും
    നെടിയ മരം വീണാല്‍ നില്‍ക്കുന്ന മരംനെടുമരം
    നെല്ലിനു പായുന്ന വെള്ളം പുല്ലിനു പായും
    നെല്ല കുത്തുതോറും അരിവെളുക്കും

    MORE PICTURES