- Circular - ഹരിത കേരള മിഷന് പ്രാരംഭം കുറിക്കല്‍ - ഡിസംബര്‍ 8 ന് സ്കൂളുകളില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് /// ഹരിത കേരളം പ്രതിജ്ഞ്യ
- Circular - പ്രീ മെട്രിക് മൈനോറിറ്റി സ്‌കോളര്‍ഷിപ്പ് - സ്കൂള്‍ തല വെരിഫിക്കെഷന് ഡിസംബര്‍ 10 ന് മുമ്പ് നടത്താനുള്ള നിര്‍ദേശം
- കാഷ് ആയി ശമ്പളം ട്രഷറിയില്‍ നിന്നും കൈപ്പറ്റുന്ന ജീവനക്കാരുടെ ശമ്പളവിതരണം സംബന്ധിച്ച്
- GO - SSA യില്‍ BRC ട്രൈനര്മാരായി നിയമിക്കപ്പെട്ടവര്‍ - (III Phase)
Wednesday, 30 November 2016
GOVT ORDERS & CIRCULARS
Tuesday, 29 November 2016
STANDARD 3 EVS UNIT-5
രുചിയോടെ കരുത്തോടെ
PENCIL UNIT MODULE DOWNLOAD
PENCIL UNIT MODULE DOWNLOAD
നല്ല ആരോഗ്യത്തിന് ഇതാ 5 ശീലങ്ങൾ
ആരോഗ്യത്തിന്റെ കാര്യത്തിൽ ഏവരും
എപ്പോഴും അന്വേഷികളാണ്. ചെറിയൊരു വേദനയോ അല്ലെങ്കിൽ തടിപ്പോ എന്തെങ്കിലും
കണ്ടാൽ മതി, ടെൻഷനടിക്കാൻ. ഉടൻ തന്നെ ആരോഗ്യവിദഗ്ധരുടെ അടുത്തെത്തി
പ്രശ്നങ്ങളൊന്നുമില്ലെന്ന് അറിഞ്ഞു കഴിഞ്ഞാലേ സമാധാനമാകൂ. നമ്മുടെ
ജീവിതശൈലി തന്നെയാണ് പല രോഗങ്ങളുടെയും മുഖ്യകാരണക്കാരൻ. മധ്യവയസ്കരായ രണ്ടു
പേർ കണ്ടു മുട്ടിയാൽ ആദ്യം ചോദിക്കുന്ന ചോദ്യവും ബിപിയും ഷുഗറും
കൊളസ്ട്രോളുമൊക്കെ ഉണ്ടോ? എന്നായി മാറിയിട്ടുണ്ട്. ഇതെല്ലാം ഇപ്പോൾ നമ്മുടെ
ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. എന്തുകൊണ്ട് ഇങ്ങനെ
എന്നു ചോദിക്കുന്നതിനു മുൻപുതന്നെ അവനവന്റെ ആരോഗ്യത്തിൽ നാം എത്രത്തോളം
ശ്രദ്ധാലുക്കളാണെന്നു കൂടി ചിന്തിക്കുന്നത് ഉത്തമമായിരിക്കും. എന്തെങ്കിലും
ഒരു രോഗം വരുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ
അനുഭവപ്പെടുമ്പോഴോ മാത്രമല്ലേ നാം അതിനെക്കുറിച്ച് ആശങ്കാകുലരാകുന്നുള്ളു.
നിങ്ങളുടെ ആരോഗ്യശീലങ്ങൾ ചിട്ടയോടെ കൊണ്ടുപോകുന്നതിന് അഞ്ച് ടിപ്പുകൾ
ഇതാ...
1. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കപ്പെടാതിരിക്കാൻ
ശ്രദ്ധിക്കണം. രാവിലെ കഴിക്കുന്ന ആഹാരം ആരോഗ്യദായകമായിരിക്കണം. ഇതുവഴി ഒരു
ദിവസത്തിന്റെ ആരംഭം കരുത്തുറ്റതും ഉൻമേഷകരവുമായി മാറ്റാൻ സാധിക്കും.
2. ശ്വാസേച്ഛ്വാസം എപ്പോഴും വയറ്റിൽ നിന്നോ
ഉദരഭിത്തി(ഉദരത്തിനും നെഞ്ചിനും ഇടയിലുള്ള ഭാഗം)യിൽ നിന്നോ ആയിരിക്കണം. ഈ
രീതിയിലുള്ള ശ്വാസോച്ഛ്വാസം വഴി പരമാവധി ഓക്സിജൻ ഉള്വിലേക്ക് എടുക്കുവാനും
ശരീരത്തിനും മനസിനും പൂർണ വിശ്രമം ലഭിക്കുകയും ചെയ്യുന്നു.
3. ഇടയ്ക്കിടെ കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക.
പരമ്പരാഗതമായി തുടർന്നു വന്നുകൊണ്ടിരിക്കുന്ന മൂന്നോ നോലോ നേരത്തെ ആഹാരം,
അതും കൂടിയ അളവിൽഎന്നതിനെക്കാൾ ഒരു ദിവസം അഞ്ചു മുതൽ ഏഴുവരെ തവണകളായുള്ള
ചെറിയ അളവിലുള്ള ഭക്ഷണക്രമമാണ് ഇപ്പോൾ പൊതുവേ ആരോഗ്യവിദഗ്ധർ ശുപാർശ
ചെയ്യുന്നത്.
4. ഒരു ബോട്ടിൽ വെള്ളം എപ്പോഴും കൂടെ കരുതുക. പുറത്തു
നിന്നും ലഭ്യമാകുന്ന ബോട്ടിൽ വെള്ളത്തെക്കാൾ ശുദ്ധജലം കൈയിൽ കരുതുക വഴി
നിർജലീകരണത്തിൽ നിന്നും രക്ഷ നേടുന്നതിനും രോഗപ്രതിരോധശേഷി
വർധിപ്പിക്കുന്നതിനും ഉൻമേഷവാനായിരിക്കാനും സാധിക്കുന്നു.
5. നമ്മുടെ ശരീരത്തിന് അത്യവശ്യം വേണ്ട ഒന്നാണ്
വിശ്രമം. ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യകരമായ
പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.
ഈ അഞ്ച് ആരോഗ്യശീലങ്ങൾ പിന്തുടർന്നു നോക്കൂ, ഒരു പരിധി വരെ ജീവിതശൈലീ രോഗങ്ങളോട് ഗുഡ്ബൈ പറയാൻ നമുക്ക് സാധിക്കുന്നതായിരിക്കും.
നല്ല ആരോഗ്യത്തിന് ഇതാ 5 ശീലങ്ങൾ...
Read more at: http://www.manoramaonline.com/health/well-being/five-tips-for-good-health.html
Read more at: http://www.manoramaonline.com/health/well-being/five-tips-for-good-health.html
Saturday, 26 November 2016
STANDARD 1 MALAYALAM UNIT 7
നട്ടു നനച്ച്
SLATE UNIT MODULE DOWNLOAD
SLATE UNIT WORK SHEET 1 DOWNLOAD
SLATE UNIT WORK SHEET2 DOWNLOAD
കൃഷിപ്പാട്ട്
നെല്‍ കൃഷി
Successful terrace cultivation practices
STANDARD 2 MALAYALAM UNIT 6
ഞാനാണു താരം
സ്ലേറ്റ് യൂണിറ്റ് മൊഡ്യൂള്‍ ഡൌണ്‍ലോഡ്
നമ്മൂടെ കുട്ടിള്‍ക്കായ് നമുക്കും ഒന്ന് ചെയ്ത് നോക്കിയാലോ....
വീഡിയോ കാണാം
ജലജീവികളുമായി ബന്ധപ്പെട്ട ചില കടങ്കഥകളിതാ....
- അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല.
ആമ
- അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.
- തവളആനയ്ക്കും നിലയില്ല, പാപ്പാനും നിലയില്ല, കുഞ്ഞിക്കണ്ണന് അരയോളം വെള്ളം.
തവള
- ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്കു കഴുത്തററം വെള്ളം
ആമ്പൽപ്പൂവ്
- ഇടവഴിയിലൂടെ ഒരു കരിവടിയോടി.
പാമ്പ്
- എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല.
ആമ
- ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റകാലം.
തവള
- നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടുകൊണ്ടുപോയി.
പാമ്പ് തവളയെ പിടിക്കുന്നത്
- വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കൾ.
എസ്.എസ്.എ പ്രോഗ്രാം ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ നിയമനം
സര്‍വ ശിക്ഷാ അഭിയാന്റെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസുകളിലും ഒഴിവുളള പ്രോഗ്രാം ഓഫീസര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ഡിസംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനു മുന്‍പ് എസ്.എസ്.എയുടെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralassa.org.
Friday, 25 November 2016
മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് അപേക്ഷാ തീയതി നീട്ടി
കേന്ദ്ര
ന്യൂനപക്ഷ കാര്യ മന്ത്രാലയം കേരളത്തിലും കേരളത്തിന് പുറത്ത് ഇന്ത്യക്ക്
അകത്തും പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ,
ജൈന, സിഖ്, പാഴ്‌സി മത വിഭാഗങ്ങളില്‍പ്പെട്ടതും വിവിധ പ്രൊഫഷണല്‍ ബിരുദ,
ബിരുദാനന്ത കോഴ്‌സുകള്‍ക്ക് പഠിക്കുന്നതുമായ കേരളീയരായ
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന്
അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 30 വരെ
ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ
www.kerala.gov.in എന്ന വെബ്‌സൈറ്റില്‍ എം.സി.എം സ്‌കോളര്‍ഷിപ്പ് ലിങ്കില്‍
ലഭിക്കും.
ഫോണ്‍: 0471 2561214, 0471 2561411, 9497723630.
സ്‌കോളര്‍ഷിപ്പ് പദ്ധതി: നവംബര്‍ 30 വരെ അപേക്ഷിക്കാം
സംസ്ഥാന
പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്‌കോളര്‍ഷിപ്പ്
പദ്ധതിയിലേയ്ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. പ്ലസ്ടു പരീക്ഷയ്ക്ക്
എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍
(ഒ.ബി.സി) പ്പെട്ടവരുമായ മൂവായിരം വിദ്യാര്‍ത്ഥി-
വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ഒറ്റത്തവണയായി 5,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. www.ksbcdc.com എന്ന
വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
Thursday, 24 November 2016
Wednesday, 23 November 2016
STANDARD 4 MALAYALAM UNIT - 8.3
ഹോാക്കി മാന്ത്രികൻ
PENCIL UNIT MODULE DOWNLOAD
ധ്യാന്‍ ചന്ദ്
PENCIL UNIT MODULE DOWNLOAD
ധ്യാന്‍ ചന്ദ്
ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന് അലഹാബാദിൽ
ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ
കരസ്ഥമാക്കിയത്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ
അദ്ദേഹത്തെ കണക്കാക്കിയത്.
ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ
ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന
കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ്
അത് നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.
വെള്ളപ്പട്ടാളക്കാർ കളിക്കുന്ന കളി കണ്ടു ഹോക്കി പഠിച്ച ധ്യാൻ ചന്ദ് 16-ാം
വയസ്സിൽ ബ്രാഹ്മിൻ റെജിമെന്റിൽ കാലാളായി ചേർന്നതോടെയാണ് കളിയിൽ
സജീവമായത്.നാലാം വർഷം ഇന്ത്യൻ കരസേനാ ടീം ന്യൂസീലാന്റ് പര്യടനത്തിനു
പുറപ്പെട്ടപ്പോൾ ആക്രമണ നിരയിൽ ധ്യാൻ ചന്ദ് എന്ന പേരുണ്ടായിരുന്നു.മൂന്നു
ടെസ്റ്റുകളടക്കം 21 മത്സരങ്ങളിൽ പതിനെട്ടും ജയിച്ചു വന്ന ഇന്ത്യൻ ടീമിന്റെ
ഗോളടിയന്ത്രം ആ കറുത്തു മെലിഞ്ഞ ആ ഫോർവേഡായിരുന്നു.
വിയന്നയിലെ പ്രതിമ
1930-ൽ വിയന്നയിൽ അവിടുത്തുകാർ ധ്യാൻ ചന്ദിന്റെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക് നാല് കൈകളുണ്ടായിരുന്നു. നാലു കൈകളിൽ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യൻ രണ്ട് കൈയ്യും ഒരു വടിയും കൊണ്ട് ധ്യാൻചന്ദിനെ പോലെ ഹോക്കിയിൽ ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിൻറെ തെളിവായിരുന്നു ആ പ്രതിമ.ഒളിമ്പിക്ക് മത്സരരംഗത്ത് ഭാരതം ആദ്യം തോൽപിച്ച ആസ്ത്രിയയിലെ കളിക്കാരാണ് ധ്യാൻചന്ദിന്റെ പ്രതിമ സ്ഥാപിക്കാൻ തയാറായത്.
STANDARD 4 MALAYALAM UNIT- 8.2
പഴശ്ശി തമ്പുരാന്‍
PENCIL UNIT MODULE DOWNLOAD പഴശ്ശി തമ്പുരാന്‍ |
കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്.
ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ
സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക് അവസാന ശ്വാസംവരെ
കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.1805 നവംബർ
30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് മരിച്ചു. പഴശ്ശി ആത്മഹത്യ ചെയ്തെന്നും
ബ്രിട്ടീഷ്കാരുടെ വെടിയേറ്റ് മരിച്ചു എന്നും രണ്ട് വാദം ഉണ്ട് .
പഴശ്ശി സ്മാരകം |
പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . അത്
അന്ന് ചെറിയൊരു തുക അല്ല . പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത്
നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച് തല വെട്ടിയെടുത്ത്
പ്രദർശിപ്പിച്ചിരുന്നു . ശത്രുവിൻറെ വെടിയേറ്റു മരിക്കുന്നത് പഴശ്ശിയെ പോലെ
ഒരു ധീരൻ ഒരിക്കലും ഇഷ്ടപ്പെടാൻ തരമില്ല . കൂടാതെ പഴശ്ശിയെ വക വരുത്താൻ
നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ ടി എച്ച് ബേബരിൻറെ റിപ്പോർട്ടിൽ
പഴശ്ശിയെ നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും വളഞ്ഞു
എന്നും കരുണാകര മേനോനെ കണ്ട പഴശ്ശി 'ഛീ മാറി നിൽക്ക് എന്നെ തൊട്ടു പോകരുത്'
എന്ന് കല്പിക്കുകയും പിന്നെ കേൾക്കുന്നത് ഒരു വെടി ശബ്ദം ആണ് പറയുന്നു.
അതിനാൽ പഴശ്ശി സ്വയം വെടി വച്ച് ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതായി
കണക്കാക്കപ്പെടുന്നു.
പശ്ചാത്തലം
STANDARD 4 MALAYALAM UNIT - 8.1
ശ്രീനാരായണഗുരുവിന്റെ ഉദ്ധരണികൾ
- ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്. - ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
ഒരു യോനിഒരാകാരം ഒരു ഭേദവുമില്ലതിൽ - ഒരു ജാതിയിൽ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോർക്കുമ്പോളൊരു ജാതിയിലുള്ളതാം - നരജാതിയിൽ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയൻ താനുമെന്തുള്ളതന്തരം നരജാതിയിൽ? - പറച്ചിയിൽ നിന്നു പണ്ട് പരാശര മഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവർത്തകന്യയിൽ - ഇല്ല ജാതിയിലന്നുണ്ടോ വല്ലതും ഭേദമോർക്കുകിൽ
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ? - ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
- മതമേതായാലും മനുഷ്യൻ നന്നായാൽ മതി.
- മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
- മതമെന്നാൽ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം.
- മനുഷ്യരുടെ മതം ഭാഷ, വേഷം എന്നിവയെല്ലാം എന്തുതന്നെയായാലും അവരുടെ ജാതി ഒന്നായതുകൊണ്ട് , പരസ്പരം വിവാഹം ചെയ്യുന്നത് കൊണ്ടും പന്തിഭോജനം നടത്തുന്നത്കൊണ്ടും യാതൊരു തെറ്റുമില്ല.
- കൃഷി , കച്ചവടം, കൈതൊഴിൽ, ഇവ അഭിവൃദ്ധിപ്പെടുത്തുന്നതിനെപ്പറ്റിയും , മിതവ്യയത്തെപ്പറ്റിയും പ്രസംഗിക്കുക
- വിദ്യകൊണ്ട് സ്വതന്ത്രരാവുക
- അതിരുകവിഞ്ഞ ദുരയുടെ കാര്യത്തിൽ മനുഷ്യമൃഗം മറ്റ് മൃഗങ്ങളേക്കാൾ മോശം.
- ഇരുട്ടടച്ച , വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങൾ കൊണ്ട് എന്തു പ്രയോജനം?
- വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുത്. സംശയനിവൃത്തിക്കും , തത്ത്വപ്രകാശത്തിനും വേണ്ടിയാവണം
- മടിയന്മാരായിരുന്ന് ഉപജീവിക്കുന്നത് സമുദായ നീതിക്ക് വിരുദ്ധമാണ്
- "അയലു തഴപ്പതിനായതിപ്രയത്നം നയമറിയും നരനാചരിച്ചീടണം"
Tuesday, 22 November 2016
സ്‌കൂളുകള്‍ക്ക് ഐ.ടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളായി
സര്‍ക്കാര്‍, എം.പി-എം.എല്‍.എ, തദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ടുപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഐ.ടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഐ.ടി ഉപകരണങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്‌പെസിഫിക്കേഷന്‍, വില്പനാനന്തര സേവന വ്യവസ്ഥകള്‍ എന്നിവ നിഷ്‌കര്‍ഷിച്ച് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഐടി@സ്‌കൂള്‍ സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍. ഇതനുസരിച്ച് എല്ലാ ഉപകരണങ്ങള്‍ക്കും അഞ്ചു വര്‍ഷ വാറണ്ടി നിര്‍ബന്ധമാണ്. ഓപ്പറേറ്റിംഗ് സിസ്റ്റം, വിവിധ പാക്കേജുകള്‍, നികുതികള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടെ ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറിന് 24,830 രൂപ, ലാപ്‌ടോപ്പിന് 28,990 രൂപ, മള്‍ട്ടിമീഡിയ പ്രോജക്ടറിന് 25,630 രൂപ എന്നിങ്ങനെയാണ് പരമാവധി ഈടാക്കാവുന്ന തുക.
കമ്പ്യൂട്ടര്‍/ലാപ്‌ടോപ്പുകളില്‍ ഐടി@സ്‌കൂള്‍ തയ്യാറാക്കിയ സ്വതന്ത്ര്യ സോഫ്ട്‌വെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ഓഫീസ്, മള്‍ട്ടിമീഡിയ പാക്കേജുകള്‍, വിദ്യാഭ്യാസ സോഫ്ട്‌വെയറുകള്‍, ഇ-റിസോഴ്‌സുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഐടി@സ്‌കൂള്‍ ഉബുണ്ടു നിര്‍ബന്ധമായും ലോഡ് ചെയ്യണം. ഐടി ഉപകരണങ്ങളുടെ വിതരണക്കാര്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുളള കോള്‍സെന്റര്‍, വെബ്‌പോര്‍ട്ടല്‍ എന്നിവ അഞ്ചു വര്‍ഷവും സജ്ജീകരിക്കണം. രണ്ടു ദിവസത്തിനകം പരാതികള്‍ അറ്റന്‍ഡ് ചെയ്യുകയും അഞ്ചു ദിവസത്തിനകം പരിഹരിക്കുകയും വേണം. അല്ലെങ്കില്‍ പ്രതിദിനം നൂറ് രൂപ വീതം പിഴ നല്‍കണം. വിവിധ സ്‌കീമുകളിലേയ്ക്കുളള പര്‍ച്ചേസുകള്‍ ഈ മാര്‍ഗനിര്‍ദേശപ്രകാരം കെല്‍ട്രോണില്‍ നിന്നും നേരിട്ട് നടത്താം. അല്ലാതെ നടത്തുമ്പോഴും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണം.
കെല്‍ട്രോണില്‍ നിന്ന് ഐടി@ സ്‌കൂളിന്റെ പര്‍ച്ചേസ് വ്യവസ്ഥകള്‍ പ്രകാരം നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് പരമാവധി ഈടാക്കുന്ന തുക ലാപ്‌ടോപ്പ്, പ്രോജക്ടര്‍, ഡെസ്‌ക്‌ടോപ് എന്നിവയ്ക്ക് യഥാക്രം 27,720, 24,560, 23,809 രൂപ എന്നിങ്ങനെ ആയിരിക്കും. 3 കെ.വി.എ യു.പി.എസ് ഉള്‍പ്പെടെ മറ്റ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ അതത് ഉപകരണങ്ങള്‍ക്കുളള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നല്‍കും. സ്‌കൂളുകളിലെ ഇ-വേസ്റ്റ് പ്രശ്‌നം പരിഹരിക്കുന്നതിനും പ്രത്യേക പദ്ധതി തയാറാക്കും.
കെല്‍ട്രോണില്‍ നിന്ന് ഐടി@ സ്‌കൂളിന്റെ പര്‍ച്ചേസ് വ്യവസ്ഥകള്‍ പ്രകാരം നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് പരമാവധി ഈടാക്കുന്ന തുക ലാപ്‌ടോപ്പ്, പ്രോജക്ടര്‍, ഡെസ്‌ക്‌ടോപ് എന്നിവയ്ക്ക് യഥാക്രം 27,720, 24,560, 23,809 രൂപ എന്നിങ്ങനെ ആയിരിക്കും. 3 കെ.വി.എ യു.പി.എസ് ഉള്‍പ്പെടെ മറ്റ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ അതത് ഉപകരണങ്ങള്‍ക്കുളള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നല്‍കും. സ്‌കൂളുകളിലെ ഇ-വേസ്റ്റ് പ്രശ്‌നം പരിഹരിക്കുന്നതിനും പ്രത്യേക പദ്ധതി തയാറാക്കും.
മാര്‍ഗനിര്‍ദ്ദേശം www.education.kerala.gov.in ല്‍ ലഭിക്കും.
GOVT ORDERS & CIRCULARS
Sunday, 20 November 2016
STANDARD 4 MALAYALAM UNIT 7.4
കുട്ടിയും തള്ളയും
ശ്രീനിധി |
രചന:എൻ. കുമാരനാശാൻ
കവിത കേള്‍ക്കാം
Download 1
Download 2: ആലാപനം ബേബി അഞജന
Download 3: ആലാപനം ശ്രീനിധി,
കുട്ടിയാട്ടുര്‍ സൌത്ത് എ.എല്‍.പി.എസ്
കവിത വരികള്‍
ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.
പെന്‍സില്‍ യൂണിറ്റ് മൊഡ്യൂള്‍ ഡൌണ്‍ലോഡ്
കുമാരനാശാൻ
മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ് എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ.
ജനനം, ബാല്യം
1873 ഏപ്രിൽ 12-ന് ചിറയിൻകീഴ് താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിച്ചത്. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു.അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നുവെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ
കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു.
അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു.
പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ
വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ
പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ ആലപിക്കുന്ന കീർത്തനങ്ങൾ കേട്ട്
കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെ പോലെ വലുതാകുമ്പോൾ താനും കവിതകൾ
എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു.
ഒമ്പതു മക്കളുള്ള കുടുംബത്തിലെ
രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും
ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചു. കുമാരുവിനു ബാല്യകാലത്ത് പലവിധ
അസുഖങ്ങൾ വന്ന് കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെ ഇരിക്കെ കുമാരൻറെ
പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച് കിടപ്പിലായിരുന്ന അവസരത്തിൽ ,
കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു
വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ
ആശാൻറെ കീഴിൽ യോഗയും താന്ത്രികവും ആഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ
ക്ഷേത്രത്തിൽ കഴിയുമ്പോൾ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി
രൂപപെട്ടിരുന്നു.
STANDARD 4 MALAYALAM UNIT 7.3
കുത്തബ്മിനാര്‍
സഞ്ചാരസാഹിത്യത്തിനു് അർത്ഥപൂർണ്ണമായ ഒരു മുഖം നൽകുകയും അതിനെ
ജനലക്ഷങ്ങളുടെ പ്രിയതരമായ ഒരു സാഹിത്യശാഖയാക്കുകയും ചെയ്ത മഹാനായ
സാഹിത്യകാരനാണു് ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാടു് എന്ന
എസ്.കെ.പൊറ്റക്കാടു്. സഞ്ചാര സാഹിത്യകാരൻ എന്നതിനോടൊപ്പം, അല്ലെങ്കിൽ
അതിലുമേറെ, ഔന്നത്യം നിറഞ്ഞ ഒരു നോവലിസ്റ്റും കഥാകാരനും തിരക്കഥാകാരനും
രാഷ്ട്രീയസാമൂഹ്യപ്രവർത്തകനും ഒക്കെ ആയിരുന്നു അദ്ദേഹം. മലയാളത്തിലേക്കു്
ജ്ഞാനപീഠപുരസ്കാരം രണ്ടാമതു കൊണ്ടുവന്ന മഹദ്‌വ്യക്തിത്വം. ആദ്യമായി
തെരഞ്ഞെടുപ്പിൽ നേരിട്ടു് പങ്കെടുത്തു വിജയംവരിച്ച കേരളത്തിലെ
ആദ്യസാഹിത്യകാരൻ. അങ്ങനെ ബഹുമുഖമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും
വ്യക്തിത്വവും സംഭാവനകളും. ഈ വർഷം (2013ൽ) അദ്ദേഹത്തിന്റെ ജന്മശതാബ്ദി
കൊണ്ടാടുകയാണു്.
ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്ന പൊറ്റെക്കാടു് കുഞ്ഞിരാമന്റെയും മുണ്ടയോടു്
ചാലിൽ കുട്ടൂലിയുടെയും മകനായി 1913 മാർച്ച് 14നു് കോഴിക്കോട്ടായിരുന്നു
അദ്ദേഹം ജനിച്ചതു്. കോഴിക്കോടു് നഗരം സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം, അതിനു
ശേഷം കോഴിക്കോടു് ചാലപ്പുറം ഗണപതി സ്കൂളിലും സാമൂതിരി സ്കൂളിലുമായി സ്കൂൾ
പഠനം. 1930ൽ സിക്സ്ത് ഫോം പാസ്സായ അദ്ദേഹം പിന്നീടു് കോഴിക്കോടു് സാമൂതിരി
കൊളേജിൽ നിന്നും ഇന്റർമീഡിയറ്റും നേടിയ ശേഷം കോഴിക്കോട്ടെ നാഷണൽ
ഗുജറാത്തിവിദ്യാലയത്തിൽ ഇംഗ്ലീഷു്, മലയാളം വിഭാഗത്തിന്റെ അദ്ധ്യാപകനായി
മൂന്നു വർഷത്തോളം പ്രവർത്തിച്ചു. സ്വാതന്ത്ര്യസമരം തീക്ഷ്ണമായി നിന്നിരുന്ന
ആ കാലയളവിൽ അദ്ദേഹം അതിൽ സജീവമായി പങ്കെടുത്തു തുടങ്ങി. 1939 -ൽ ഇന്ത്യൻ
നാഷണൽ കോൺഗ്രസ്സിന്റെ ത്രിപുര സമ്മേളനത്തിൽ പങ്കെടുക്കാനായി ജോലി
രാജിവെച്ചു. പിന്നീടു് ഒരു സഞ്ചാരിയുടെ ജീവിതം ആയിരുന്നു അദ്ദേഹത്തിന്റേതു്
എന്നു പറയുകയാവും ശരി. 1941 ൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്തു. 1942ലെ
ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട ചില രഹസ്യപ്രവർത്തനങ്ങളെത്തുടർന്നു്
പോലീസിനെ ഒളിച്ചു് ഒരു ബോംബേ യാത്ര. ബോംബെയിൽ ടെക്സ്റ്റൈൽ കമ്മീഷണറുടെ
ഓഫീസിൽ ഗുമസ്തനായി 1944 വരെ ജോലി ചെയ്തു. 1944 ൽ കാഷ്മീർ,
ഹിമാലയപ്രദേശങ്ങളിലേക്കു് യാത്ര നടത്തി. 1945ൽ തിരികെ കോഴിക്കോട്ടു വന്നു -
പുതിയറയിൽ “ചന്ദ്രകാന്തം” എന്ന വീടു് പണിഞ്ഞു താമസമായി. മരിക്കുന്നതുവരെ
അദ്ദേഹത്തിന്റെ വിലാസം അതു തന്നെയായിരുന്നു. 1949 പകുതിയോടെ 18 മാസം നീണ്ട
ആഫ്രിക്കൻ, യൂറോപ്പ് പര്യടനം തുടങ്ങി. പിന്നീടുള്ള മൂന്നു പതിറ്റാണ്ടിൽ
അദ്ദേഹം ലോകത്തിന്റെ പല കോണുകളിലേക്കും നടത്തിയ യാത്രകളുടെ
തുടക്കമായിരുന്നു അതു്. 1980ൽ മദ്ധ്യപൂർവ്വേഷ്യയിൽ നടത്തിയ യാത്ര വരെ അതു
തുടർന്നു.
STANDARD 4 MALAYALAM UNIT 7.2
നിലാവിനോട്
കവിത കേള്‍ക്കാം ഇവിടെ 1
കവിത കേള്‍ക്കാം ഇവിടെ 2
PENCIL UNIT MODULE DOWNLOAD
പണ്ഡിറ്റ്.കെ.പി.കറുപ്പന്‍
പണ്ഡിറ്റ് കറുപ്പൻ( 24 മേയ് 1885 - 23 മാർച്ച് 1938).മുഴുവൻ പേര് കെ.പി.കറുപ്പൻ (കണ്ടത്തിപ്പരമ്പിൽ പാപ്പു കറുപ്പൻ എന്നാണു . എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ ധീവരസമുദായത്തിൽപ്പെട്ട
പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു.
തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയമായ ഉച്ചനീചത്വങ്ങൾക്കെതിരേയും പൊരുതി.
പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത്
ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ് പ്രത്യേക താൽപര്യമെടൂത്തതിനാൽ
സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സിൽ
കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ് 'കവിതിലക' ബിരുദവും നൽകി . 1925ൽ
കൊച്ചിൻ ലെജിസ്ളേറ്റീവ് കൌൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തു
നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും
ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത
പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നുഅമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്
കൃതികൾ
- ലങ്കാമർദ്ദനം
- നൈഷധം (നാടകം)
- ഭൈമീപരിണയം
- ഉർവശി (വിവർത്തനം)
- ശാകുന്തളം വഞ്ചിപ്പാട്ട്
- കാവ്യപേടകം (കവിതകൾ)
- ചിത്രാലങ്കാരം
- ജലോദ്യാനം
- രാജരാജപർവം
- വിലാപഗീതം
- ജാതിക്കുമ്മി
- ബാലാകലേശം (നാടകം)
- എഡ്വേർഡ്‌വിജയം നാടകം
- കൈരളീകൌതുകം(മൂന്നു ഭാഗങ്ങൾ)
- ആചാരഭൂഷണം
- ലളിതോപകാരം
- സമാധിസപ്തകം
STANDARD 4 MALAYALAM UNIT 7.1
മോഹിതം
മഞ്ഞിന്റെ തട്ടമിട്ട് ചന്ദിരൻ മേലേ
സുറുമയാൽ കണ്ണെഴുതി താരകൾ നീളേ
അന്തിക്ക് പടിഞ്ഞാറ് ചെന്തെങ്ങിൻ കുല വെട്ടി
കല്യാണ വീട്ടിലാരോ പൂമുല്ല പന്തലു കെട്ടീ (2) [നാഴിയുരി..]
പാലപ്പൂങ്കൊമ്പിലാരോ പനിനീരു വീശി
പാതിരാക്കുയിലുകൾ കുഴലുകളൂതി
ആരോടും പറയാതെ ആരുമാരുമറിയാതെ
നാരിന്റെ നൂലു കൊണ്ടൊരു
പൊൻ മെത്ത പായ നിവർത്തീ (2)[നാഴിയുരി]
നാഴിയുരി പാലു കൊണ്ട്
Music: :കെ രാഘവൻ
Lyricist: :പി ഭാസ്ക്കരൻ
Singer: : ശാന്താ പി നായർ
Film/album: : രാരിച്ചൻ എന്ന പൗരൻ
nazhiyuri paalu kondu: ഗാനശാഖ:
പാടി രസിക്കാം
നാഴിയുരി പാലു കൊണ്ട് നാടാകെ കല്യാണം
നാലഞ്ചു തുമ്പ കൊണ്ട് മാനത്തൊരു പൊന്നോണം
ആ മാനത്തൊരു പൊന്നോണം
നാലഞ്ചു തുമ്പ കൊണ്ട് മാനത്തൊരു പൊന്നോണം
ആ മാനത്തൊരു പൊന്നോണം
സുറുമയാൽ കണ്ണെഴുതി താരകൾ നീളേ
അന്തിക്ക് പടിഞ്ഞാറ് ചെന്തെങ്ങിൻ കുല വെട്ടി
കല്യാണ വീട്ടിലാരോ പൂമുല്ല പന്തലു കെട്ടീ (2) [നാഴിയുരി..]
പാലപ്പൂങ്കൊമ്പിലാരോ പനിനീരു വീശി
പാതിരാക്കുയിലുകൾ കുഴലുകളൂതി
ആരോടും പറയാതെ ആരുമാരുമറിയാതെ
നാരിന്റെ നൂലു കൊണ്ടൊരു
പൊൻ മെത്ത പായ നിവർത്തീ (2)[നാഴിയുരി]
Saturday, 19 November 2016
STANDARD 5 SOCIAL SCIENCE UNIT 8
അഹിംസ അറിവ് അധികാരം
മഹാജനപദങ്ങൾ
മഹാജനപദങ്ങൾ (സംസ്കൃതം: महाजनपद') എന്ന പദത്തിന്റെ വാച്യാർത്ഥം മഹത്തായ രാഷ്ട്രങ്ങൾ എന്നാണ്. (ജനപദം: രാഷ്ട്രം). അങ്ഗുത്തര നികായ പോലെയുള്ള പുരാതന ബുദ്ധമത ഗ്രന്ഥങ്ങൾ ഇന്ത്യയിൽ ബുദ്ധമതത്തിന്റെ വളർച്ചയ്ക്കുമുൻപ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് / വടക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ വികസിച്ച് പുഷ്കലമായ പതിനാറ് മഹാ രാഷ്ട്രങ്ങളെയും റിപ്പബ്ലിക്കുകളെയും (ഷോഡശമഹാജനപദങ്ങൾ) പ്രതിപാദിക്കുന്നു.
മിക്ക മഹാജനപദങ്ങളും ഒരു തലസ്ഥാനനഗരത്തിനു ചുറ്റുമായാണ് രൂപം കൊണ്ടത്. ഇത്തരം തലസ്ഥാനങ്ങളിൽ പലതും കോട്ട കെട്ടി ഭദ്രമാക്കിയിരുന്നു. മരം, കല്ല്, ഇഷ്ടിക തുടങ്ങിയവയാണ് കോട്ടകൾ കെട്ടുന്നതിനായി ഉപയോഗിച്ചിരുന്നത്. മഹാജനപദങ്ങൾ സൈന്യത്തെ സജ്ജമാക്കുകയും, ജനങ്ങളിൽ നിന്ന് നികുതി പിരിക്കുകയും ചെയ്തു. മരത്തിനു പകരം ഇരുമ്പു കൊണ്ടുള്ള കലപ്പകൾ ഉപയോഗിച്ച് നിലം ഉഴുന്ന കൃഷിരീതിയും ഇക്കാലത്ത് വികസിച്ചു.
അഹിംസ:
STANDARD 5 SOCIAL SCIENCE UNIT 7
ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍
വേദം
വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു
വേദകാലഘട്ടം
വേദകാലഘട്ടം, ക്രിസ്തുവിനു 1500-500 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു. ബി.സി.ഇ. 1500-നടുത്തോ അതിനു ശേഷമോ ആയിരിക്കണം ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത്. 500 BC യിൽ പാണിനി, പഴയ സംസ്കൃതത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) സംസ്കൃതമാക്കി ക്രോഡീകരിച്ചു. സ്വാമി ദയാനന്ദ സരസ്വതിയുടെ (ആര്യസമാജ സ്ഥാപകൻ) ശാസ്ത്രീയ വിശകലനത്തിൽ, ഭാരതീയ ജ്യോതിഷാനുസരണം വേദോല്പത്തി 197കോടി അഥവാ 1.97 ബില്യൺവർഷങ്ങൾക്ക് മുൻപാണു. വേദപണ്ഡിതനായിരുന്ന സ്വ.ആചാര്യ നരേന്ദ്രഭൂഷൺ സ്ഥാപക പത്രാധിപരായിരുന്ന ആർഷ നാദം വൈദിക മാസികയിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ഇതേപ്പറ്റിയുള്ള വളരെ വ്യക്തമായ വിശകലനങ്ങൾ ഉണ്ട്.
Friday, 18 November 2016
Group Personal Accident Insurance Scheme
ഇൻഷ്വറൻസ് പദ്ധതി , 2017 വർഷത്തേക്കുള്ള പദ്ധതി പുതുക്കൽ ഉത്തരവ് പുറപ്പെടുവിച്ചു .
DOWNLOADS
Group Personal Accident Insurance Scheme-Extension of time limit for deduction and remittance of premium for the year 2016-Sanctioned-Orders issued
GPAIS(Group Personal Accident)Nomination,Schedule & Claim Form
GPAIS- Renewal of the Scheme for the year 2016GO(P)No 526/2015/Fin Dated 19/11/2015
GPAIS(Group Personal Accident)Circular
GPAIS Entry in SPARK :-salary matters > changes in the month > Deductions > Add Deductions to all > select Department ,Office,DDO > Recovery Item -GPAI Scheme 375 >Select an option > Bill wise > Select Bill > Recovery Amount -400 >From Date-01/11/2016 To Date 30/11/2016 > Proceed .
Revenue Districts School Sasthramela Results
ശാസ്ത്രമേള 2016,ഓരോ ജില്ലയിലും നടന്ന ജില്ലാതല ശാസ്ത്രമേളയുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു.താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്നും ഫലങ്ങൾ അറിയാം.
ഫലങ്ങളെക്കുറിച്ച് വിശ്വാസ്യത,ഉറപ്പു വായനക്കാരുടെ മാത്രം ഉത്തരവാദിത്തമാണ്.
Trivandrum | Result |
---|---|
Kollam | Result |
Alappuzha | Result |
Pathanamthitta | Result |
Kottayam | Result |
Idukki | Result |
Ernakulam | Result |
Thrissur | Result |
Palakkad | Result |
Malappuram | Result |
Kozhikode | Result |
Wayanadu | Result |
Kannur | Result |
Kasaragod | Result |
Tuesday, 15 November 2016
STANDARD 5 MATHS UNIT 5
ഭാഗങ്ങളുടെ സംഖ്യ
ഭിന്നസംഖ്യകളെ പരിചയപ്പെടാം
ഏതെല്ലാം തരത്തില്‍ ചതുരത്തിന്റെ നാലിലൊന്ന് മുറിച്ചെടുക്കാം?
(2) ചെറിയ വശങ്ങളെ 4 തുല്യ ഭാഗങ്ങളാക്കി മുറിക്കുക.
(3) ചെറിയ വശത്തിന്റെയും വലിയ വശത്തിന്റെയും മധ്യത്തിലൂടെ മുറിക്കുക .
(4) ചിത്രത്തില്‍ കാണുന്നതുപോലെ മുറിക്കാം. ഏതെങ്കിലും ചെറിയ വശത്തിന്റെ മധ്യബിന്ദുവില്‍ നിന്നും എതിര്‍ വശത്തിന്റെ മധ്യബിന്ദുവിലേയ്ക്കും കോണുകളിലേയ്ക്കും വരയ്ക്കുക .
STANDARD 6 MALAYALAM UNIT 5.3
പുഴ
മലയാള സാഹിത്യത്തിലെ വേറിട്ട
ശബ്ദമായിരുന്നു എന്‍.പി.മുഹമ്മദ്.ദേശത്തിന്‍റെ പുരാവൃത്തവും സുവിശേഷവും
അക്ഷരത്തിലാവഹിക്കുന്നതില്‍ വിജയിച്ച കഥാകാരന്‍, നോവലിസ്റ്റ്, കോളമിസ്റ്റ്,
ലേഖകന്‍...സാംസ്കാരിക ജീവിതത്തില്‍ എന്‍.പി.അതിലുമൊക്കെ
ഉയരത്തിലായിരുന്നു.
എന്‍..പി മുഹമ്മദ്
എന്‍.പി: സാഹിത്യത്തിലെ വേറിട്ട ശബ്ദം
മലയാള സാഹിത്യത്തിലെ വേറിട്ട
ശബ്ദമായിരുന്നു എന്‍.പി.മുഹമ്മദ്.ദേശത്തിന്‍റെ പുരാവൃത്തവും സുവിശേഷവും
അക്ഷരത്തിലാവഹിക്കുന്നതില്‍ വിജയിച്ച കഥാകാരന്‍, നോവലിസ്റ്റ്, കോളമിസ്റ്റ്,
ലേഖകന്‍...സാംസ്കാരിക ജീവിതത്തില്‍ എന്‍.പി.അതിലുമൊക്കെ
ഉയരത്തിലായിരുന്നു.
1929 ജൂലൈ ഒന്നിന് കോഴിക്കോട് കുണ്ടുങ്ങലില്‍ ജനിച്ചു.2003 ജനുവരി 3നു പുലര്‍ച്ചെ അഞ്ചിനു കോഴിക്കോട്ട് അന്തരിച്ചു.
പ്രസിഡന്‍റിന്‍റെ
ആദ്യത്തെ മരണം എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
ലഭിച്ചു. ദൈവത്തിന്‍റെ കണ്ണ് (നോവല്‍) സാഹിത്യ അക്കാദമി പുരസ്കാരത്തിനും
സമസ്തകേരള സാഹിത്യ പരിഷത്ത് അവാര്‍ഡിനും അര്‍ഹമായി.
മലയാളത്തിലാദ്യമായി
രണ്ടു പേര്‍ ചേര്‍ന്നെഴുതിയ (എം.ടി.യോടൊപ്പം) നോവലിന്‍റെ (അറബിപ്പൊന്ന്)
സഹകര്‍ത്താവായിരുന്നു എന്‍.പി.മുഹമ്മദ്. എണ്ണപ്പാടം, പിന്നെയും എണ്ണപ്പാടം,
മരം ഇവ പ്രസിദ്ധ നോവലുകള്‍. അവര്‍ നാലു പേര്‍ എന്ന പേരില്‍ ഒരു ബാലസാഹിത്യ
കൃതി രചിച്ചിട്ടുണ്ട്.
ഹിരണ്യകശിപു
എന്ന ആക്ഷേപഹാസ്യ നോവല്‍ രചിച്ചു .സി.വി. രാമന്‍പിള്ള പുരസ്കാരം ലഭിച്ച
വീരരസം സി.വി. കൃതികളില്‍, മാനുഷ്യകം, മന്ദഹാസത്തിന്‍റെ മൗനരോദനം, മദിരാശി
സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിയ തൊപ്പിയും തട്ടവും ഇവ വിമര്‍ശനകൃതികള്‍.
കേരള
സാഹിത്യ അക്കാദമിയുടെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും
1999ലെ മൂലൂര്‍ അവാര്‍ഡും ലഭിച്ചു. സാഹിത്യത്തിനുള്ള മൊത്തം സംഭാവനയ്ക്ക്
ലളീതാംബിക അന്തര്‍ജ്ജനം പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഒട്ടേറെ കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്. "മരം' യൂസഫലി കേച്ചേരി സിനിമയാക്കി.
STANDARD 6 MALAYALAM UNIT 4.2
സാധ്യമെന്ത്
മാധവൻ അയ്യപ്പത്ത്
ഒരു പ്രമുഖ മലയാള കവിയാണ് 'മാധവൻ അയ്യപ്പത്ത്'. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് അയ്യപ്പത്ത്
ലക്ഷ്‌മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തിൽ രാമുണ്ണിനായരുടെയും
മകനായി 1934 ഏപ്രിൽ 24ന് ജനനം. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽനിന്ന്
ഇക്കണോമിക്‌സിൽ ബി.എ.യും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും എടുത്തു. 1992 വരെ
കേന്ദ്ര സർക്കാർ സേവനം
കൃതികൾ
- ജീവചരിത്രക്കുറിപ്പുകൾ
- കിളിമൊഴികൾ (കവിതാസമാഹാരം)
- ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്)
- ധർമ്മപദം (തർജ്ജമ).
പുരസ്കാരങ്ങൾ
- 1988 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്.
- 2008 ലെ ആശാൻ പ്രൈസ്
Monday, 14 November 2016
STANDARD 6 MALAYALAM UNIT 5.1
വിക്ടോറിയ വെള്ളച്ചാട്ടം
ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം !!- the smoke that thunders !
ആഫ്രിക്കയിലെ സാംബസീ നദിയിൽ ( Zambezi River) Zambia യുടെയും Zimbabwe യുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വിക്ടോറിയ വെള്ളച്ചാട്ടം , വലുപ്പത്തിൽ ഏറ്റവും വലുത് എന്ന ബഹുമതിക്ക് അർഹയാണ് . ഇത് ലോകത്തിലെ ഏറ്റവും ഉയരമുള്ളതോ , നീളമുള്ളതോ ആയ വെള്ളച്ചാട്ടം അല്ല . പക്ഷെ ഭൂമിയിലെ ഏറ്റവും വലിയ വെള്ളത്തിന്റെ പാളി (largest single sheet of flowing water ) ഇവിടെ ആണ് ഉള്ളത് . പ്രാദേശിക ഭാഷയിൽ മൊസിയോവ - തുനിയ (Mosi-oa-Tunya - the smoke that thunders) എന്ന് പേരുള്ള വിക്ടോറിയ വെള്ളച്ചാട്ടം അത്ഭുതങ്ങളുടെ കലവറയാണ് . 1855 ൽ ഈ വെള്ളച്ചാട്ടം പുറം ലോകത്തിന് കാണിച്ചു കൊടുത്ത വെള്ളക്കാരൻ ക്രൈസ്തവ മിഷിനറി ആയ ഡേവിഡ് ലിവിങ്ങ്സ്റ്റണ്
ആഫ്രിക്കയിലെ സാംബസീ നദിയിൽ ( Zambezi River) Zambia യുടെയും Zimbabwe യുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വിക്ടോറിയ വെള്ളച്ചാട്ടം , വലുപ്പത്തിൽ ഏറ്റവും വലുത് എന്ന ബഹുമതിക്ക് അർഹയാണ് . ഇത് ലോകത്തിലെ ഏറ്റവും ഉയരമുള്ളതോ , നീളമുള്ളതോ ആയ വെള്ളച്ചാട്ടം അല്ല . പക്ഷെ ഭൂമിയിലെ ഏറ്റവും വലിയ വെള്ളത്തിന്റെ പാളി (largest single sheet of flowing water ) ഇവിടെ ആണ് ഉള്ളത് . പ്രാദേശിക ഭാഷയിൽ മൊസിയോവ - തുനിയ (Mosi-oa-Tunya - the smoke that thunders) എന്ന് പേരുള്ള വിക്ടോറിയ വെള്ളച്ചാട്ടം അത്ഭുതങ്ങളുടെ കലവറയാണ് . 1855 ൽ ഈ വെള്ളച്ചാട്ടം പുറം ലോകത്തിന് കാണിച്ചു കൊടുത്ത വെള്ളക്കാരൻ ക്രൈസ്തവ മിഷിനറി ആയ ഡേവിഡ് ലിവിങ്ങ്സ്റ്റണ്
വിക്ടൂരിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നിടത്ത്
moonbow) വെള്ളച്ചാട്ടത്ത
എസ്.കെ. പൊറ്റെക്കാട്ട്
ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട്(മാർച്ച് 14, 1913–ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്.
STANDARD 6 MALAYALAM UNIT 4.3
ഒരു കെട്ടുകല്യാണം
പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ നായർ, ഈഴവർ തുടങ്ങിയ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന ഒരു ആചാരമാണ് കെട്ടുകല്യാണം അഥവാ താലികെട്ടുകല്യാണം. മാസമുറയെത്തുംമുമ്പ് പെൺകുട്ടികളെ ഏതെങ്കിലും ബ്രാഹ്മണനെക്കൊണ്ടോ സമുദായത്തിലെതന്നെ പ്രമുഖരായവരെക്കൊണ്ടോ താലികെട്ടിക്കുന്ന ചടങ്ങായിരുന്നു നായന്മാർക്കിടയിലുണ്ടായിരുന്നത്. ഈഴവർക്കിടയിൽ താലികെട്ട് നിർവ്വഹിച്ചിരുന്നത്, പുരുഷന്മാർക്കു പകരം മറ്റേതെങ്കിലും സ്ത്രീയായിരുന്നു. വിവാഹച്ചടങ്ങിനേക്കാൾ പ്രാധാന്യം ഈ ചടങ്ങിനുണ്ടായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ നായർ, ഈഴവർ തുടങ്ങിയ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന ഒരു ആചാരമാണ് കെട്ടുകല്യാണം അഥവാ താലികെട്ടുകല്യാണം. മാസമുറയെത്തുംമുമ്പ് പെൺകുട്ടികളെ ഏതെങ്കിലും ബ്രാഹ്മണനെക്കൊണ്ടോ സമുദായത്തിലെതന്നെ പ്രമുഖരായവരെക്കൊണ്ടോ താലികെട്ടിക്കുന്ന ചടങ്ങായിരുന്നു നായന്മാർക്കിടയിലുണ്ടായിരുന്നത്. ഈഴവർക്കിടയിൽ താലികെട്ട് നിർവ്വഹിച്ചിരുന്നത്, പുരുഷന്മാർക്കു പകരം മറ്റേതെങ്കിലും സ്ത്രീയായിരുന്നു. വിവാഹച്ചടങ്ങിനേക്കാൾ പ്രാധാന്യം ഈ ചടങ്ങിനുണ്ടായിരുന്നു.
കെട്ടുകല്യാണം നടത്തിയതുകൊണ്ട് പെൺകുട്ടി പുരുഷന്റെ ഭാര്യയാകുന്നില്ല.
ബാല്യത്തിൽനിന്ന് യൗവനത്തിലേക്ക് അവൾ കടന്നുവെന്നുള്ള പ്രഖ്യാപനം
മാത്രമാണിത്. വളരെ നീണ്ടതും ചിലവേറിയതുമായ ആഘോഷമായിരുന്നതുകൊണ്ട്
തറവാടുകളിൽ മാസമുറയാകാറായ പെൺകുട്ടികളുടെ താലികെട്ടുകല്യാണം
ഒരുമിച്ചുനടത്തുന്ന രീതിയും പതിവായിരുന്നു. താലികെട്ടിക്കഴിഞ്ഞ പെൺകുട്ടി
'അമ്മയായി' എന്നായിരുന്നു ചൊല്ല്. സാമ്പത്തികസ്ഥിതി കുറഞ്ഞ കുടുംബങ്ങൾ
ചെറിയതോതിൽ കെട്ടുകല്യാണം നടത്തിയിരുന്നു. പെൺകുട്ടിയുടെ അമ്മതന്നെ
താലികെട്ടുകയോ ഒരു ബൊമ്മയെ അടുത്തിരുത്തിയശേഷം ഏതെങ്കിലും സ്ത്രീകളായ
ബന്ധുക്കൾ താലികെട്ടുകയോ ചെയ്യുന്ന രീതികൾ നിലവിലുണ്ടായിരുന്നു.
കെട്ടുകല്യാണം അസന്മാർഗ്ഗികമാണെന്നും, അത് ബ്രാഹ്മണരോട് വിധേയത്വം
കാട്ടുന്നുവെന്നും, ഇത് ഭാരിച്ച ചിലവിനിടയാക്കുന്നു എന്നും
വിമർശനങ്ങളുയർത്തി, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ
സമുദായപരിഷ്ക്കർത്താക്കൾ കെട്ടുകല്യാണത്തെ എതിർത്തു. കാലക്രമേണ ഈ ആചാരം
പ്രചാരത്തിലല്ലാതായി
കേരളത്തിലെ പ്രത്യേകാചാരങ്ങളായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അനാചാരങ്ങൾ താഴെ പറയുന്നവയാണ്:
Sunday, 13 November 2016
STANDARD 4 MALAYALAM UNIT 6.2
മുരളി കണ്ട കഥകളി
പ്രൊഫ.അമ്പലപ്പുഴ
രാമവര്‍മ്മ
കേരളീയ
ക്ളാസിക് കലകളുടെ പുനരുദ്ധാരണം, പ്രചാരണം എന്നിവയ്ക്കുവേണ്ടി അശ്രാന്തം
പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത വ്യക്തിയാണ് പ്രൊഫ.അമ്പലപ്പുഴ
രാമവര്‍മ്മ. നാലുദശാബ്ദങ്ങളുടെ അധ്യാപനപരിചയം സ്വന്തമായുള്ള ഇദ്ദേഹത്തിന്
വകുപ്പുമേധാവിയെന്നനിലയില്‍ 26 വര്‍ഷത്തെ അപൂര്‍വ്വ സേവനപരിചയമാണുള്ളത്.
അമ്പലപ്പുഴ പുതിയകോവിലകത്ത് അംബിക അമ്മയുടെയും കിടങ്ങൂര്‍ വടവാമനയില്ലത്ത് സുബ്രഹ്മണ്യന്‍നമ്പൂതിരിയുടെയും മകനായി 1926 ഡിസംബര്‍ 10-ന് ഇദ്ദേഹം ജനിച്ചു. കെ.രാമവര്‍മ്മ തിരുമുല്‍പാട് എന്നാണ് മുഴുവന്‍പേര്. അമ്പലപ്പുഴയിലെ വിവിധ സ്കൂളുകളിലായിരുന്നു സ്കൂള്‍ പഠനം. അക്കാലത്ത് പ്രശസ്ത സംസ്കൃതപണ്ഡിതനും ആയുര്‍വ്വേദ വൈദ്യനുമായിരുന്ന രാമവര്‍മ്മന്‍ തിരുമുല്‍പാടില്‍നിന്ന് ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്കൃതം അഭ്യസിച്ചു. സിദ്ധരൂപം, ബാലപ്രബോധനം, ശ്രീരാമോദന്തം, രഘുവംശത്തിലെയും ശ്രീകൃഷ്ണവിലാസത്തിലെയും ഏതാനും സര്‍ഗ്ഗങ്ങള്‍, അമരകോശത്തിലെ ഏതാനും ഭാഗങ്ങള്‍ എന്നിവ ഇങ്ങനെവശമാക്കി. പിന്നീട്, പഠനത്തിനും സാഹിത്യകലാപ്രവര്‍ത്തനങ്ങള്‍ക്കും ഈ പഠനം വളരെ പ്രയോജനപ്പെട്ടെന്ന് പ്രൊഫ. രാമവര്‍മ്മ പറയുന്നു.
Saturday, 12 November 2016
STANDARD 4 MALAYALAM യൂണിറ്റ് 6.1
മലയാളം
PENCIL UNIT MODULE DOWNLOAD
കവിത കേള്‍പ്പിക്കാം ഇവിടെ വള്ളത്തോൾ നാരായണമേനോൻ
PENCIL UNIT MODULE DOWNLOAD
കവിത കേള്‍പ്പിക്കാം ഇവിടെ വള്ളത്തോൾ നാരായണമേനോൻ
മലയാള മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ
. ആധുനികമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും,
സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ,
തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു.
മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും, മലയാളത്തിന്റെ
തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുകയും, ലോകജനതക്കു മുമ്പിൽ
സമർപ്പിക്കുകയും അതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി
നേടുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി
ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം
ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും,
ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി
വള്ളത്തോൾ.
STANDARD 4 MALAYALAM മേളിതം
ഒട്ടേറെ വൈവിധ്യമാർന്ന കലാരൂപങ്ങൾ കേരളത്തിലുണ്ട്. മിക്ക കലാരൂപങ്ങളും അനുഷ്ഠാനങ്ങളായി ആരംഭിക്കപ്പെട്ടതാണെങ്കിലും നിലവിൽ പല കലകളും പ്രദർശനമായും നടത്തപ്പെടുന്നുണ്ട്. തനതായ കേരളീയ
കലകളെ ദൃശ്യം, ശ്രവ്യം, എന്നു രണ്ടായി തരം തിരിക്കാം. ദൃശ്യകലയിൽ വിവിധ
ചിത്രകലാരൂപങ്ങൾ മുതൽ നൃത്തരൂപങ്ങൾ വരെ ഉൾക്കൊള്ളുമ്പോൾ ശ്രവ്യകലയിൽ സംഗീതവും കഥാപ്രസംഗവും ഉൾപ്പെടുന്നു. ദൃശ്യകലക്ക് അകമ്പടിയായി വികസിച്ച ചില ശ്രവ്യകലാരൂപങ്ങൾ ഇപ്പോൾ സ്വന്തമായ നിലനിൽപ് കൈവരിച്ചിട്ടുണ്ട് (ഉദാഹരണം: കഥകളിപദം)
ദൃശ്യകലകൾ
ദൃശ്യകലകളിൽ ചുമർചിത്രകല, വാസ്തുശില്പകല, കളമെഴുത്ത്, ആധുനികചിത്രകല,ജാലവിദ്യ എന്നിവയും അഭിനയകലകളും ഉൾപ്പെടുന്നു. ഗുഹകളിലും ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും മറ്റും ചുമർചിത്രങൾ കാണാം. കേരളത്തിലെ പുരാതനദേവാലയങ്ങൾ വാസ്തുശില്പകലയുടെ സ്വഭാവം പഠിക്കാൻ സഹായിക്കും. ലോഹം, മണ്ണ്, തടി തുടങ്ങി വിവിധ വസ്തുക്കൾ ഉപയോഗിച്ച് ശില്പങ്ങൾ നിർമ്മിക്കുന്നു. ചില പ്രധാന ദൃശ്യകലാരൂപങ്ങൾ താഴെ പ്രതിപാദിക്കുന്നു:
കളമെഴുത്ത്
അഞ്ചു നിറത്തിലുള്ള പൊടികൾകൊണ്ട് നിലത്ത് ദേവതകളുടെ കളം എഴുതുന്നതാണ്
കളമെഴുത്ത്. പ്രകൃതിയിൽ നിന്നു കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് വിവിധ
നിറങ്ങളുള്ള പൊടികൾ തയ്യാറാക്കുന്നത്. ആധുനിക ചിത്രകല രാജാ രവിവർമ്മയോടെയാണ് ആരംഭിക്കുന്നത്. എണ്ണച്ചായമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മാധ്യമം.
യൂറോപ്പിലും
മറ്റ് സ്ഥലങളിലും ചിത്രകലയിൽ ഉണ്ടായ മാറ്റങ്ങളും പരീക്ഷണങ്ങളും കേരളത്തിൽ
ആധുനിക ചിത്രകലയിലും ഉണ്ടായിട്ടുണ്ട്. അഭിനയകലകളെ അനുഷ്ഠാനപരം, വിനോദപരം,
സാമൂഹികം, കായികം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്താം. നൂറോളം
അഭിനയകലാരൂപങൾ കേരളത്തിലുണ്ട്. ഇത് നമ്മുടെ അമൂല്യമായ സമ്പത്താണ്.
ക്ലാസ്സിക് കലകൾ, നാടോടിക്കലകൾ എന്നിങ്ങനെയും കലകളെ വിഭജിക്കാറുണ്ട്.
ക്ഷേത്രകലകൾ
കൂത്ത്, കൂടിയാട്ടം, കഥകളി, പാഠകം, തുള്ളൽ, പടയണി, മുടിയേറ്റ്, തിറയാട്ടം, കൃഷ്ണനാട്ടം, ഗരുഡൻ തൂക്കം, കാവടിയാട്ടം തുടങ്ങിയവ ക്ഷേത്രകലകളാണ്. യാത്രക്കളി (സംഘക്കളി), മാർഗംകളി, ഏഴാമുത്തികളി, ഒപ്പന തുടങ്ങി ഒട്ടേറെ സാമൂഹിക കലകളുണ്ട്. ഓണത്തല്ല്, പരിചമുട്ടുകളി തുടങ്ങിയവ കായികവിനോദ കലകളാണ്.
കഥകളി
കഥകളി വിവിധ കലകളുടെ സംഗമം കൊണ്ട് സമ്പന്നമാണ്. സംഗീതം, സാഹിത്യം,
അഭിനയം, നൃത്തം, വാദ്യം എല്ലാം ഇതിലുണ്ട്. കേരളത്തിന്റെ തനതു കലയാണ് കഥകളി.
മോഹിനിയാട്ടം
മോഹിനിയാട്ടം
കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണു്. നാട്യശാസ്ത്രത്തിൽ
പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ
ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി
എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ
കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളതു്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും
അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ
സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും ആടിക്കാണുന്നുണ്ടു്.
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട
നർത്തകിയാണ്.
Subscribe to:
Posts (Atom)