Thursday, 30 March 2017
Wednesday, 29 March 2017
GPF - NEW UPDATION
ജനറൽ
പ്രോവിഡന്റ് ഫണ്ടിൽ നിന്ന് ഇനി വിവിധ ആവശ്യങ്ങൾക്ക് തുക ലഭിക്കാൻ 15
ദിവസത്തെ സമയം മതി. ചികിത്സയ്ക്കായി പണം എടുക്കുകയാണെങ്കിൽ ഏഴു ദിവസത്തിനകം
നൽകും. പിഎഫിൽ നിന്ന് പണം പിൻവലിക്കാൻ 15 വർഷത്തെ സേവനകാലാവധി വേണം എന്ന
നിബന്ധന പല കാര്യങ്ങളിലും പത്തു വർഷമായി ചുരുക്കുകയും ചെയ്തു. വീടു
വയ്ക്കാനും വാങ്ങാനും അടിയന്തര ചികിത്സയ്ക്കും 90 ശതമാനം വരെ തുക
പിൻവലിക്കാം.
ഇക്കാര്യങ്ങൾക്കായി
1960–ലെ ജനറൽ പ്രോവിഡന്റ് ഫണ്ട് (സെൻട്രൽ സർവീസ് ) നിയമം ഭേദഗതി ചെയ്യാനും
തീരുമാനമായി. രാജ്യത്തെ 50 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക്
ഇതിന്റെ പ്രയോജനം ലഭിക്കും. സ്വകാര്യമേഖലയിൽ എംപ്ലോയീസ് പ്രോവിഡന്റ്
ഫണ്ടിലെ അംഗങ്ങൾക്കും തത്തുല്യമായ ഇളവുകൾ ലഭ്യമാക്കുമോ എന്ന്
വ്യക്തമായിട്ടില്ല.
വിരമിക്കാൻ
ഒരു വർഷം മാത്രം ബാക്കിയുള്ളവർക്ക് പ്രത്യേകിച്ച് കാരണം കാണിക്കാതെ 90%
പിഎഫ് തുകയും പിൻവലിക്കാം എന്നത് വിരമിക്കുന്നതിന് രണ്ടു വർഷം മുമ്പ് എന്ന്
ഭേദഗതി കൊണ്ടുവരും. ഇതു കൂടാതെ 90% തുകയും പിൻവലിക്കാവുന്നത് ഭവന
നിർമാണത്തിനും രോഗ ചികിത്സയ്ക്കുമാണ്. വീടുമായി ബന്ധപ്പെട്ട ആറു
കാര്യങ്ങൾക്ക് 90 ശതമാനം തുകയും പിൻവലിക്കാം. വീടോ ഫ്ളാറ്റോ വാങ്ങുക, വീടു
വയ്ക്കാൻ സ്ഥലം വാങ്ങുക, കൈവശമുള്ള സ്ഥലത്ത് വീടു വയ്ക്കുക, പരമ്പരാഗതമായ
വീട് നന്നാക്കുക, നിലവിലുള്ള വീടിനോട് കൂട്ടിച്ചേർക്കലുകൾ നടത്തുക,
വീടിന്റെ കേടുപാടുകൾ തീർക്കുക എന്നിവയ്ക്ക് 90% വരെ തുക ലഭിക്കും.
PF ക്രഡിറ്റ് സ്ലിപ്പ്
2015-16 വർഷം കൂടി മാത്രമേ PF ക്രഡിറ്റ് സ്ലിപ്പ് APFO ഓഫീസിൽ നിന്ന്
വിതരണം ചെയ്യുകയുള്ളൂ ശേഷമുള്ളത് ഓൺലൈൻ മുഖേന വിതരണം ചെയ്യുo. സ്പാർക്കിൽ
നിന്ന് Data ശേഖരിച്ചാണ് ഇത് തയാറാക്കുക അതു കൊണ്ട് ഓരോരുത്തരുടേയുo
Account ൽ വന്ന തുക ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.
GAl N PF സൈറ്റിൽ അവനവന്റെ PEN നമ്പറും Date of Birth ഉം ഉപയോഗിച്ച് Login ചെയ്ത് information service Menu വിലെ My Ledger Card open ചെയ്ത് പരിശോധന നടത്തണമെന്ന് നിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ച വിവരം 29/03/2017നകം ഓഫീസിൽ സമർപ്പിക്കണം നിശ്ചിത സമയത്തിനകം പരിശോധന നടത്തിയില്ലെങ്കിൽ കഷ്ടനഷ്ടങ്ങൾക്ക് സാധ്യതയുണ്ട് . സ്വന്തം ഉത്തരവാദിത്വത്തിൽ പരിശോധന നടത്തുക. മാസ തവണയും DA അരിയറും ശരിയാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
GAl N PF സൈറ്റിൽ അവനവന്റെ PEN നമ്പറും Date of Birth ഉം ഉപയോഗിച്ച് Login ചെയ്ത് information service Menu വിലെ My Ledger Card open ചെയ്ത് പരിശോധന നടത്തണമെന്ന് നിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ച വിവരം 29/03/2017നകം ഓഫീസിൽ സമർപ്പിക്കണം നിശ്ചിത സമയത്തിനകം പരിശോധന നടത്തിയില്ലെങ്കിൽ കഷ്ടനഷ്ടങ്ങൾക്ക് സാധ്യതയുണ്ട് . സ്വന്തം ഉത്തരവാദിത്വത്തിൽ പരിശോധന നടത്തുക. മാസ തവണയും DA അരിയറും ശരിയാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
GOVT ORDERS & CIRCULARS
Government Employees Code of Conduct – Expression of opinion through media
Circular No.78/2017/P&ARD dated 31/01/2017 the Government issued instructions on expression of opinion through media by Government employees |
Govt Servants Conduct Rules 1960 |
Treasury Transactions - Rushing of bills and drawing of advance towards the close of the Financial year
സാമ്പത്തിക വര്‍ഷാവസാനത്തിലെ ട്രഷറി ഇടപാടുകള്‍ സുതാര്യമാക്കുന്നതിന് ധന
വകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ വകുപ്പ് മേധാവികളും ഡി.ഡി.ഒ
മാരും മാര്‍ച്ച് 30 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ബില്ലുകള്‍
ട്രഷറിയില്‍ സമര്‍പ്പിക്കണം. ഈ സമയപരിധിക്കുശേഷം സമര്‍പ്പിക്കുന്ന
ബില്ലുകള്‍ ട്രഷറികളില്‍ സ്വീകരിക്കില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തെ
അലോട്ട്‌മെന്റുകള്‍ മാര്‍ച്ച് 29ന് മുമ്പ് ട്രഷറികളില്‍ സമര്‍പ്പിച്ചെന്ന്
ബന്ധപ്പെട്ട നിയന്ത്രണാധികാരികള്‍ ഉറപ്പുവരുത്തണം. അതിനുശേഷം
സമര്‍പ്പിക്കപ്പെടുന്ന റീ-അപ്രോപ്രിയേഷന്‍ പ്രൊപ്പോസലുകള്‍ ധനവകുപ്പില്‍
സ്വീകരിക്കില്ല. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ ട്രഷറികളില്‍ സ്വീകരിച്ച
ബില്ലുകളില്‍ മാര്‍ച്ച് 31 രാത്രി 12 മണിക്ക് മുമ്പ് മാറ്റി നല്‍കാന്‍
കഴിയാതെ വരുന്നവ ട്രഷറി ക്യൂവില്‍ ഉള്‍പ്പെടുത്തി അടുത്ത സാമ്പത്തിക
വര്‍ഷത്തിലെ തുടര്‍ദിവസങ്ങളില്‍ മാറി നല്‍കും. നിശ്ചിത സമയപരിധിക്കുള്ളില്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ട്രഷറികളില്‍ സമര്‍പ്പിക്കുന്ന
ബില്ലുകള്‍ക്ക് ക്രമനമ്പരും സ്വീകരിച്ച സമയവും രേഖപ്പെടുത്തിയുള്ള ടോക്കണ്‍
ലഭ്യമാക്കും. ഈ ടോക്കണുകളുടെ മുന്‍ഗണനാക്രമത്തില്‍ മാത്രമായിരിക്കും
ബില്ലുകള്‍ പാസാക്കി നല്‍കുക. ഏതെങ്കിലും കാരണവശാല്‍ ഇപ്രകാരം ടോക്കണ്‍
ലഭിച്ച ബില്ലുകള്‍ മാര്‍ച്ച് 31ലെ ട്രഷറി പ്രവൃത്തി സമയത്തിനുള്ളില്‍ മാറി
നല്‍കാന്‍ സാധിക്കാതെ വന്നാല്‍ ബില്‍തുക ലാപ്‌സ് ആകില്ല. ആ ബില്ലുകള്‍
അടുത്ത സാമ്പത്തിക വര്‍ഷത്തിലെ തുടര്‍ന്നുള്ള പ്രവൃത്തിദിനങ്ങളില്‍
മേല്‍പറഞ്ഞ മുന്‍ഗണനാക്രമത്തില്‍ മാറി നല്‍കും. ഈ സാഹചര്യത്തില്‍
ബില്ലുകള്‍ മാറുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരക്ക് കൂട്ടേണ്ട
ആവശ്യമില്ല. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക മാറി
നല്‍കുന്നതിനുള്ള സംവിധാനം ട്രഷറികളില്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍
വകുപ്പുകളുടെ റ്റി.എസ്.ബി/ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ ഇനത്തില്‍ മൊത്തമായി
ഫണ്ട് മാറി നല്‍കുന്നതല്ലെന്നും സര്‍ക്കുലറില്‍ പറയുന്നു .
Downloads
|
Treasury Transactions - Rushing of bills and drawing of advance towards the close of the Financial year - Avoidance of- Instructions issued |
പട്ടികവിഭാഗ ഉദ്യോഗസ്ഥര്‍ക്ക് ടെസ്റ്റ് പാസാകുന്നതില്‍ ഇളവ് : കാലാവധി നീട്ടി
പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട 1985 ഡിസംബര്‍ 31 നോ അതിന് മുമ്പോ
സര്‍വീസില്‍ പ്രവേശിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂണിഫൈഡ്,
സ്‌പെഷ്യല്‍, വകുപ്പുതല പരീക്ഷകള്‍ പാസാകുന്നതിന് നല്‍കിയ ഇളവിന്റെ കാലവധി
2017 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി
ഉത്തരവായി. 1986 ജനുവരി ഒന്നിനോ അതിനുശേഷമോ സര്‍വീസില്‍ പ്രവേശിച്ച
പട്ടികജാതി/വര്‍ഗ ജീവനക്കാര്‍ക്ക് ഇളവിന് അര്‍ഹതയില്ല. എന്നാല്‍ അവര്‍ക്ക്
പൊതുചട്ടങ്ങള്‍ 13എ(1)(എ), കെ.എസ് & എസ്.എസ്.ആര്‍ 13എ(2) വ്യവസ്ഥകള്‍
പ്രകാരം പരീക്ഷയില്‍ നിന്ന് താത്കാലിക ഇളവിന് അര്‍ഹതയുണ്ടായിരിക്കുമെന്നും
ഉത്തരവില്‍ പറയുന്നു.
Saturday, 25 March 2017
സര്‍വശിക്ഷാ അഭിയാന്‍ - മികവ് ദേശീയ സെമിനാറും ശില്പശാലയും : ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 26)
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനവുബന്ധിച്ച് സര്‍വ്വശിക്ഷാ അഭിയാന്‍
സംഘടിപ്പിക്കുന്ന മികവ് ദേശീയ സെമിനാറും ശില്പശാലയും മാര്‍ച്ച് 26, 27
തീയതികളില്‍ തിരുവനന്തപുരം കൈമനം ആര്‍.ടി.ടി.സി ഓഡിറ്റോറിയത്തില്‍ നടക്കും.
ഇന്ന് (മാര്‍ച്ച് 26) രാവിലെ 9.30ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.
രവീന്ദ്രനാഥ് ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം-ടൂറിസം-സഹകരണ
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരിക്കും. സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളുടെ മികവിന്റെ വ്യാപനം സംബന്ധിച്ച സെമിനാറുകള്‍,
പ്രഭാഷണങ്ങള്‍, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വിദ്യാലയങ്ങളുടെ
പ്രദര്‍ശനം, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
|
സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ്: പ്രിന്റ് ഔട്ട് നല്‍കണം
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി
സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
നിന്നും പ്രിന്റ് ഔട്ട് ഇതുവരെ നല്‍കാത്തവര്‍ അത് സ്ഥാപനമേധാവിയുടെ ഒപ്പും
സീലും സഹിതം മാര്‍ച്ച് 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ snehapoorvamonline@gmail.com ലേക്ക് ഇ-മെയില്‍ ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
എസ് എസ് എൽ സി കണക്കു പരീക്ഷ റദാക്കി
30 ന് പുന: പരീക്ഷ നടത്തും
എസ്എസ്എല്‍സി പരീക്ഷയില്‍ വന്ന 13 ചോദ്യങ്ങളാണ് സാമ്യമുള്ളതെന്നാണ് ജോയിന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്
SET ഫലം പ്രഖ്യാപിച്ചു
ഫെബ്രുവരി 12ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഇത് www.lbscentre.org, www.lbskerala.com
എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. 15,854 പേര്‍ പരീക്ഷ എഴുതിയതില്‍ 880
പേര്‍ വിജയിച്ചു. ആകെ വിജയശതമാനം 5.55 ആണ്. പാസായവരുടെ ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുളളവര്‍ അവരുടെ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍
ലഭിക്കുന്നതിനുളള അപേക്ഷാ ഫോറം എല്‍.ബി.എസ് സെന്ററിന്റെ വെബ് സൈറ്റില്‍
നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് താഴെപ്പറയുന്ന രേഖകളുടെ (ഗസറ്റഡ്
ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ) കോപ്പികള്‍ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച്
സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലുപ്പത്തിലുളള ക്ലോത്ത് ലൈന്‍ഡ് കവര്‍
സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി,
പാളയം, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ അയച്ചുതരണം.
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജ്,
ബിരുദാനന്തരബിരുദ സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍/ഒറിജിനല്‍),
മാര്‍ക്ക്‌ലിസ്റ്റ്, ബി.എഡ് സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍/ഒറിജിനല്‍),
അംഗീകൃത തുല്യത സര്‍ട്ടിഫിക്കറ്റുകള്‍ (കേരളത്തിനു പുറത്തുളള ബിരുദാനന്തര
ബിരുദവും ബി.എഡും), പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2 ല പറഞ്ഞിട്ടില്ലാത്ത
വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ
സര്‍ട്ടിഫിക്കറ്റ്, എസ്.സി/എസ്.ടി, ഒ.ബി.സി (നോണ്‍ ക്രിമീലെയര്‍)
വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ ജാതി/ നോണ്‍ ക്രീമീലെയര്‍
സര്‍ട്ടിഫിക്കറ്റ് (നോണ്‍ ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2015
ഡിസംബര്‍ നാല് മുതല്‍ 2016 ഡിസംബര്‍ 31 വരെയുളള കാലയളവില്‍
ലഭിച്ചതായിരിക്കണം), പി.എച്ച്/വി.എച്ച് വിഭാഗത്തില്‍ അപേക്ഷ നല്‍കി
വിജയിച്ചവര്‍ അവരുടെ വൈകല്യം തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകള്‍
ഹാജരാക്കണം. (മുമ്പ് ഹാജരാക്കിയവര്‍ക്ക് ബാധകമല്ല) എന്നിവയാണ് ആവശ്യമായ
രേഖകള്‍. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ മുതല്‍ വിതരണം ചെയ്യും. കൂടുതല്‍
വിവരങ്ങള്‍ക്ക് 0471 2560311, 312,313. (പരീക്ഷാഫലം അനുബന്ധമായി ഇ-
മെയില്‍ ചെയ്തിട്ടുണ്ട്).
CLICK HERE for the RESULTS
മുന്‍കൂര്‍ അനുമതി വാങ്ങാതെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായപ്രകടനം നടത്തരുത്
സര്‍ക്കാര്‍
ജീവനക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും ദൃശ്യ-ശ്രവ്യമാധ്യമങ്ങളിലൂടെയും
സര്‍ക്കാര്‍നയങ്ങളെയും നടപടികളെയുംകുറിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ
അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ
ചെയ്താല്‍ മേലധികാരി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ
ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചു. ഇത്തരത്തില്‍ ചട്ടലംഘനം
നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതനടപടി സ്വീകരിക്കാതിരിക്കുന്നതും
ഗുരുതരമായ വീഴ്ചയായി കണക്കാക്കും. 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ
പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സര്‍ക്കാര്‍
അനുവര്‍ത്തിക്കുന്ന നയത്തേയോ, നടപടിയേയോകുറിച്ച് എഴുത്തിലൂടെയോ,
ഏതെങ്കിലും സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ
ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഉത്തരവ് ഇവിടെ
ഉത്തരവ് ഇവിടെ
SPARK MESSAGE
Due
to heavy rush in Pay revision Arrear processing it is seen that
processing of other bills pertaining to Pay and allowances are badly
affected. Hence the Pay Revision Arrear Processing module will not be
available from 24th March 2017 to 9th April 2017 so as to facilitate
smooth processing of other bills at the fag end of the FY. The bills of
PR arrears already in queue will not be affected. Inconvenience caused
is highly regretted.
GOVT ORDERS & CIRCULARS
- KAS - GAI PF സംവിധാനങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതിന് അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീീസര്മാര്ക്കുള്ള നിര്‍ദ്ദേശങ്ങള്‍, ജില്ലാ/ഉപജില്ലാ ആഫീസര്‍മാര്‍/ പ്രഥമാധ്യാപകര്‍ എന്നിവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
- പൊതു വിദ്യാലയങ്ങളിലെ മികവ് ദേശീയ സെമിനാര്‍ - ബ്രോഷര്‍
- മുന്‍കൂര്‍ അനുമതി വാങ്ങാതെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായപ്രകടനം നടത്തരുത്
Progress Report Creator (LP.UP.HS&HSS)
പ്രോഗ്രസ്സ്
റിപ്പോർട്ട് തയ്യാറാക്കാൻ അദ്ധ്യാപകർക്ക് ധാരാളം സമയം വേണ്ടി വരുന്നു.
ഇവിടെ നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ എളുപ്പത്തിലും
വേഗത്തിലും നമ്മുടെ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ
സാധിക്കും ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയ ശ്രീ T K സുധീർ കുമാർ ,അജിത് . P P
എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.
The
Progress Report Creator Software automatically generates Progress report, CE
report ,Class PTA report and gives consolidated reports of score after each
term exam , and can be kept as a record (Mark Register). It also simplifies the
process of tracking the students' progress .
Thursday, 23 March 2017
Wednesday, 22 March 2017
Proceedings For Inter District Teacher Transfer (2016 - 2017)
Sl.No
District | Status | ||
---|---|---|---|
1 | Thiruvananthapuram | Published | |
2 | Kollam | Published | |
3 | Pathanamthitta | Published | |
4 | Alappuzha | Published | |
5 | Kottayam | Published | |
6 | Idukki | - | |
7 | Ernakulam | Published | |
8 | Thrissur | - | |
9 | Palakkad | - | |
10 | Malappuram | Published | |
11 | Kozhikode | Published | |
12 | Wayanad | Published | |
13 | Kannur | Published | |
14 | Kasaragod | Published | |
TA FINAL CLAIM (TOUR) PREPARATION IN SPARK
BiMS Login Details
Website: www.treasury.kerala.gov.in/bims
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Role: DDO or DDO Admin
റോള്‍ സാധാരണഗതിയില്‍ DDO Admin സെലക്ട് ചെയ്താല്‍ മതി
Website: www.treasury.kerala.gov.in/bims
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Role: DDO or DDO Admin
റോള്‍ സാധാരണഗതിയില്‍ DDO Admin സെലക്ട് ചെയ്താല്‍ മതി
സ്പാർക്കിൽ Accounts എന്ന മെനുവിൽ Claim Entry എടുക്കുക(Relive/Retire ചെയ്തവരുടെ Claim Entry നടത്താന്‍-Accounts >Claim Entry (Relived/Retired Employees ഉപയോഗിക്കുക)
Department ,Office ,Name of Treasury ,Nature of Claim ,DDO Code ,Period
of Bill എന്നിവ സെലക്ട് ചെയ്യുക ഇതിൽNature of Claim എന്നത് TA Final
Claim (Tour) BiMS ൽ വന്നിരിക്കുന്ന Head of Account തന്നെ ഇവിടെത്തെ
Expenditure Head of Account ആയി Select ചെയ്യുക(Head of Account മാറ്റം വരുത്താൻ Accounts > Initilisation >Head Account എന്ന മെനുവിൽ കഴിയും) Salary Head of Account ,Mode of Payment (BANK) എന്നിവയും നൽകുക.
'Click on the image to view larger'
ഒന്നിൽ കൂടുതൽ പേർക്ക് അലവൻസ് ഉണ്ടെങ്കിൽ അതനുസരിച്ചു Employee യെ select ചെയ്യാം Month of journey(ഏതു
മാസം മുതലാണോ ക്ലൈം ലഭിക്കേണ്ടത് ആ മാസം മുതല്‍ തുടര്‍ച്ചയായി എന്‍ട്രി
നടത്തുക ആ സമയത്തെ Basic Pay അനുസരിച്ച് TA നോട്ട് തയ്യാറാക്കണം) , Year of journey , Month of claim Year of claim എന്നിവ നൽകുക -
less advance Refund Amount Refund Date Refund challan no എന്നി
ബോക്സുകള്‍ നിങ്ങള്‍ക്ക് ബാധകമെങ്കില്‍ ആ വിവരങ്ങള്‍ നല്‍ക്കുക( ബാധകമല്ലെങ്കില്‍ ഒന്നും നൽകേണ്ടതില്ല ) Sanction order No. Sanction order Date -BiMS ൽ നോക്കി ചെയ്യാം .
GOVT ORDERS & CIRCULAR
- Letter - വാര്‍ഷിക പരീക്ഷ സംബന്ധിച്ച്
- 24നു നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ക്ലസ്റ്റര്‍ തല അധ്യാപക പരിശീലനത്തില്‍ ഹയര്‍ സെക്കന്ററി അധ്യാപകരും പങ്കെടുക്കേണ്ടതാണ്- സര്‍ക്കുലര്‍
- കീഴാളര്‍ എന്ന പദം ഉപയോഗിക്ക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ്
- PAY REVISION ARREAR BILL GENERATION - TUTORIAL
- GO - DA അരിയറുകള്‍ PF ല്‍ ലയിപ്പിക്കാനുള്ള സമയപരിധി ജൂലൈ 2017 വരെ ദീര്ഘിപ്പിച്ച ഉത്തരവ്
ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷന്റെ ധനസഹായം
സര്‍വീസിലുള്ളവരും പെന്‍ഷന്‍ പറ്റിയവരുമായ അധ്യാപകര്‍ക്കും, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ക്കും, ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷന്‍ പൊതുസഹായ പദ്ധതിപ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ കുറവുള്ള അധ്യാപകര്‍, പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്.
അധ്യാപകര്‍ എ ഫോറത്തിലും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ ബി ഫോറത്തിലും അപേക്ഷിക്കണം. അപേക്ഷാഫോറം ഏപ്രില്‍ 30 വരെ എന്‍.എഫ്.റ്റി ഡബ്ല്യു അസിസ്റ്റന്റ് സെക്രട്ടറിയില്‍ നിന്നും ലഭിക്കും. ഏത് ഫോറമാണ് വേണ്ടത് (എ/ബി)എന്ന് വ്യക്തമാക്കിയിരിക്കണം. ഫോറം തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതിയ അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 31.
Tuesday, 21 March 2017
Monday, 20 March 2017
ലോക ജലദിനമായ മാർച്ച് 22 നു പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജലസം രക്ഷണ പ്രതിജ്ഞ എടുക്കുന്നതിന് നിർദ്ദേശം നല്കി ഉത്തരവാകുന്നു
ജലം ജീവനാണ്
ജലമില്ലെങ്കിൽ ജീവനില്ല, ഭൂമിയില്ല, നമ്മളുമില്ല
ഈ പ്രാധാന്യം ഞാൻ മനസ്സിലാക്കുന്നു ജലസമൃദ്ധി
ജലമില്ലെങ്കിൽ ജീവനില്ല, ഭൂമിയില്ല, നമ്മളുമില്ല
ഈ പ്രാധാന്യം ഞാൻ മനസ്സിലാക്കുന്നു ജലസമൃദ്ധി
എന്നെന്നും നിലനിന്നുകൊള്ളണമെന്നില്ല എന്ന സത്യം ഞ്ഞാൻ തിരിച്ചറിയുന്നു.
നാല്പത്തിനാല് നദികളുടെ നാടായ കേരളം പോലും
കൊടിയ വരൾച്ചയിലായിരിക്കുന്നു.
കൊടിയ വരൾച്ചയിലായിരിക്കുന്നു.
പ്രകൃതി നശീകരണത്തിലൂടെയും മലിനീകരണത്തിലൂടെയുമുള്ള മനുഷ്യ ഇടപെടലുകളാണ്
ഈ സ്ഥിതിവിശേഷത്തിനു കാരണം എന്നത് ഞാൻ ഉൾക്കൊള്ളുന്നു.
ഈ സ്ഥിതിവിശേഷത്തിനു കാരണം എന്നത് ഞാൻ ഉൾക്കൊള്ളുന്നു.
അതിനാൽ ജലത്തിന്റെ ഉപയോഗത്തിൽ
ഞാൻ മിതത്വം പുലർത്തുന്നതാണ്
ജലസ്രോതസ്സുകളുടെ പരിപാലനത്തിലും പരിപോഷണത്തിലും
ഞാൻ സൂക്മ്ഷത പുലർത്തുന്നതാണ്.
ഞാൻ മിതത്വം പുലർത്തുന്നതാണ്
ജലസ്രോതസ്സുകളുടെ പരിപാലനത്തിലും പരിപോഷണത്തിലും
ഞാൻ സൂക്മ്ഷത പുലർത്തുന്നതാണ്.
സ്രോതസ്സുകളും ജലാശയങ്ങളും മലിനമാകരുത് എന്നതിൽ
ഞാൻ ജാഗ്രത പുലർത്തുന്നതാണ്.
ഞാൻ ജാഗ്രത പുലർത്തുന്നതാണ്.
പുതിയൊരു ജലസംസ്കാരത്തിനു രൂപം നല്കി പിന്തുടരുന്നതിനായി
എന്റെ സ്വന്തം നിലയിലും ഒത്തൊരുമിച്ചും
പരിശ്രമിക്കുന്നതാണെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
എന്റെ സ്വന്തം നിലയിലും ഒത്തൊരുമിച്ചും
പരിശ്രമിക്കുന്നതാണെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
Teachers meet in 2017(Cluster)
കേരളത്തിലെ ക്ലാസ്സ് മുറികളും സ്കൂള്‍ അങ്കണങ്ങളും കെട്ടിലും മട്ടിലും
മാറുകയാണ്. ക്ലാസ്സ് മുറികള്‍ ഹൈടെക് നിലവാരത്തില്‍ മാറുമ്പോള്‍ അതൊരു
പാഠപുസ്തകം കണക്കെ അതിരുകള്‍ കടന്ന് വളരുകയാണ്. ഇതിനൊപ്പം സ്വയം
നവീകരിക്കപ്പെടാന്‍ അദ്ധ്യാപകരെ ഒരുക്കുന്ന അദ്ധ്യാപക സംഗമത്തിലേയ്ക്
ഏവര്‍ക്കും സ്വാഗതം.
ഒരേ സമയം പഠനഉള്ളടക്കമായും, പഠനോപാധിയായും സ്കൂള്‍ കാമ്പസിനെ ഉപയോഗിക്കാന്‍ അദ്ധ്യാപകരെ പ്രാപ്തരാക്കാനുള്ള ചിന്തകള്‍ ഈ ക്ലസ്റ്റര്‍ സംഗമത്തില്‍ പങ്ക് വയ്ക്കപ്പെടുകയാണ്. ഈ ബൃഹത് സംരംഭത്തില്‍ പൊതുസമൂഹത്തെ കൂടി ചേര്‍ത്തുനിര്‍ത്താന്‍ വേണ്ട ആസൂത്രണ ഉപാധികളും അദ്ധ്യാപക സംഗമത്തില്‍ ചര്‍ച്ച ചെയ്യുന്നു.
നമ്മുടെ ലക്ഷ്യം –ഓരോ കുട്ടിയും പരിഗണിക്കപ്പടണം. തിരിച്ചറിയപ്പെടണം. സഹായിക്കപ്പെടണം. കാമ്പസുകളിലെ കാലോചിതമായ മാറ്റങ്ങള്‍ക്കൊപ്പം.
2017 മാര്‍ച്ച് 24 ന് നടക്കുന്ന അദ്ധ്യാപക സംഗമത്തില്‍ എന്തെല്ലാം സംഗതികള്‍?
കണ്ടെത്തല്‍, സ്വീകരിക്കല്‍,
നിര്‍മ്മിക്കല്‍, പ്രയോഗിക്കല്‍,
മികച്ച പഠനാനുഭവം കുട്ടിക്ക് നല്‍കല്‍
പ്രകൃതിയില്‍ നിന്നും പഠിക്കാന്‍,
പ്രകൃതിയെ സംരക്ഷിക്കാന്‍,
സഹജീവിബോധം വളര്‍ത്താന്‍,
സസ്യ–ജന്തു പാരസ്പര്യം അറിയാന്‍,
ജലസംരക്ഷണ പ്രാധാന്യം വളര്‍ത്താന്‍
ജൈവവൈവിദ്ധ്യ ഉദ്യാനം സ്കൂള്‍ കാമ്പസില്‍ നിര്‍മ്മിക്കല്‍
ഒരേ സമയം പഠനഉള്ളടക്കമായും, പഠനോപാധിയായും സ്കൂള്‍ കാമ്പസിനെ ഉപയോഗിക്കാന്‍ അദ്ധ്യാപകരെ പ്രാപ്തരാക്കാനുള്ള ചിന്തകള്‍ ഈ ക്ലസ്റ്റര്‍ സംഗമത്തില്‍ പങ്ക് വയ്ക്കപ്പെടുകയാണ്. ഈ ബൃഹത് സംരംഭത്തില്‍ പൊതുസമൂഹത്തെ കൂടി ചേര്‍ത്തുനിര്‍ത്താന്‍ വേണ്ട ആസൂത്രണ ഉപാധികളും അദ്ധ്യാപക സംഗമത്തില്‍ ചര്‍ച്ച ചെയ്യുന്നു.
നമ്മുടെ ലക്ഷ്യം –ഓരോ കുട്ടിയും പരിഗണിക്കപ്പടണം. തിരിച്ചറിയപ്പെടണം. സഹായിക്കപ്പെടണം. കാമ്പസുകളിലെ കാലോചിതമായ മാറ്റങ്ങള്‍ക്കൊപ്പം.
2017 മാര്‍ച്ച് 24 ന് നടക്കുന്ന അദ്ധ്യാപക സംഗമത്തില്‍ എന്തെല്ലാം സംഗതികള്‍?
1. ഹൈടെക് ക്ലാസ്സ് മുറികളിലെ അറിവുനിര്‍മ്മാണ പ്രക്രിയ
ഇതിനായി ഫലപ്രദമായ ഐ സി റ്റി പഠനസാമഗ്രികള്‍ –കണ്ടെത്തല്‍, സ്വീകരിക്കല്‍,
നിര്‍മ്മിക്കല്‍, പ്രയോഗിക്കല്‍,
മികച്ച പഠനാനുഭവം കുട്ടിക്ക് നല്‍കല്‍
2. ജൈവവൈവിദ്ധ്യ ഉദ്യാനം ഒരുക്കല്‍ എന്തിന്? എങ്ങനെ?
പ്രകൃതി ഒരു പാഠപുസ്തകമാണ്.പ്രകൃതിയില്‍ നിന്നും പഠിക്കാന്‍,
പ്രകൃതിയെ സംരക്ഷിക്കാന്‍,
സഹജീവിബോധം വളര്‍ത്താന്‍,
സസ്യ–ജന്തു പാരസ്പര്യം അറിയാന്‍,
ജലസംരക്ഷണ പ്രാധാന്യം വളര്‍ത്താന്‍
ജൈവവൈവിദ്ധ്യ ഉദ്യാനം സ്കൂള്‍ കാമ്പസില്‍ നിര്‍മ്മിക്കല്‍
Sunday, 19 March 2017
Free deals-Post Office Bank
പൊതുമേഖല
ബാങ്കുകള്‍ ഉള്‍പ്പടെ സേവനത്തിന് നിരക്കുകള്‍ ഈടാക്കുമ്പോള്‍ സൗജന്യമായി
ബാങ്കിങ് ഇടപാടുകള്‍ നല്‍കാന്‍ തയ്യാറായി പോസ്റ്റ് ഓഫീസുകള്‍.
മിനിമം ബാലാന്‍സ് വെറും 50 രൂപ, സൗജന്യ എടിഎം ഉപയോഗം, എടിഎംകാര്‍ഡിന് വാര്‍ഷിക ഫീസില്ല എന്നിങ്ങനെ സേവനങ്ങളെല്ലാം സൗജന്യമായി നല്‍കിയാണ് പോസ്റ്റ് ഓഫീസ് ബാങ്ക് സജീവമാകുന്നത്.
1000 രൂപ മുതല്‍ 5,000 രൂപവരെ ബാങ്കുകള്‍ മിനിമം ബാലന്‍സ് ആവശ്യപ്പെടുമ്പോള്‍ 50 രൂപ മാത്രം അക്കൗണ്ടില്‍ നിലനിര്‍ത്തിയാല്‍ മതിയെന്നതാണ് പോസ്റ്റ് ഓഫീസ് ബാങ്കിന്റെ നേട്ടം. ചെക്ക് ബുക്ക് ആവശ്യമുണ്ടെങ്കില്‍ 500 രൂപയെങ്കിലും അക്കൗണ്ടില്‍ നിലനിര്‍ത്തണം.
ലഭിക്കുന്ന വിസ റൂപ്പേ ഡെബിറ്റ് കാര്‍ഡാണ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക. ഇത് ഉപയോഗിച്ച് പോസ്റ്റ് ഓഫീസ് എടിഎമ്മുകള്‍ക്കുപുറമെ, ബാങ്കുകളുടെ എടിഎമ്മില്‍നിന്നും സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയും.
ഓണ്‍ ലൈന്‍ ഇടപാട് നടത്താനും ഈ ഡെബിറ്റ് കാര്‍ഡ് വഴി കഴിയും. അക്കൗണ്ട് സജീവമായി നിലനിര്‍ത്താന്‍ മൂന്ന് വര്‍ഷത്തിലൊരിക്കലെങ്കിലും ഇടപാട് നടത്തേണ്ടതുണ്ട്.
മിനിമം ബാലാന്‍സ് വെറും 50 രൂപ, സൗജന്യ എടിഎം ഉപയോഗം, എടിഎംകാര്‍ഡിന് വാര്‍ഷിക ഫീസില്ല എന്നിങ്ങനെ സേവനങ്ങളെല്ലാം സൗജന്യമായി നല്‍കിയാണ് പോസ്റ്റ് ഓഫീസ് ബാങ്ക് സജീവമാകുന്നത്.
1000 രൂപ മുതല്‍ 5,000 രൂപവരെ ബാങ്കുകള്‍ മിനിമം ബാലന്‍സ് ആവശ്യപ്പെടുമ്പോള്‍ 50 രൂപ മാത്രം അക്കൗണ്ടില്‍ നിലനിര്‍ത്തിയാല്‍ മതിയെന്നതാണ് പോസ്റ്റ് ഓഫീസ് ബാങ്കിന്റെ നേട്ടം. ചെക്ക് ബുക്ക് ആവശ്യമുണ്ടെങ്കില്‍ 500 രൂപയെങ്കിലും അക്കൗണ്ടില്‍ നിലനിര്‍ത്തണം.
ലഭിക്കുന്ന വിസ റൂപ്പേ ഡെബിറ്റ് കാര്‍ഡാണ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക. ഇത് ഉപയോഗിച്ച് പോസ്റ്റ് ഓഫീസ് എടിഎമ്മുകള്‍ക്കുപുറമെ, ബാങ്കുകളുടെ എടിഎമ്മില്‍നിന്നും സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയും.
ഓണ്‍ ലൈന്‍ ഇടപാട് നടത്താനും ഈ ഡെബിറ്റ് കാര്‍ഡ് വഴി കഴിയും. അക്കൗണ്ട് സജീവമായി നിലനിര്‍ത്താന്‍ മൂന്ന് വര്‍ഷത്തിലൊരിക്കലെങ്കിലും ഇടപാട് നടത്തേണ്ടതുണ്ട്.
എങ്ങനെ തുടങ്ങാം?
Saturday, 18 March 2017
ഹയര്‍സെക്കന്‍ഡറി തസ്തിക നിര്‍ണയം: വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം: മന്ത്രി സി രവീന്ദ്രനാഥ്
തിരുവനന്തപുരം
ഹയര്‍സെക്കന്‍ഡറി തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും
വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്ന് മന്ത്രി സി രവീന്ദ്രനാഥ്
അറിയിച്ചു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ധനവകുപ്പ് ഇറക്കിയ അണ്‍
ഒഫീഷ്യല്‍ നോട്ടിന്റെ ഭാഗമായുള്ള നിര്‍ദേശം മാത്രമാണ് ചില മാധ്യമങ്ങളിലെ
വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. ഇത് സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അധ്യാപകരും
പൊതുവിദ്യാഭ്യാസ മേഖലയെ സ്‌നേഹിക്കുന്നവരുമായും കൂടിയാലോചനകളില്ലാതെ ഒരു
തീരുമാനവും വിദ്യാഭ്യാസ വകുപ്പ് എടുക്കില്ല.
നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് അധ്യാപക തസ്തികാനിര്‍ണയം
നടത്തുമെന്നിരിക്കെ ഇപ്പോള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍
അധ്യാപകരില്‍ ആശങ്ക സൃഷ്ടിക്കാന്‍ മാത്രമാണ്.
പൊതുവിദ്യാഭ്യാസവും ഹയര്‍സെക്കന്ററിയും വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയും
തമ്മില്‍ ലയിപ്പിക്കുമെന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും
വസ്തുതാവിരുദ്ധമാണ്. ഇതു സംബന്ധിച്ച് യാതൊരു ചര്‍ച്ചയും
നടന്നിട്ടില്ലെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി അറിയിച്ചു.
Thursday, 16 March 2017
അധ്യാപക യോഗ്യതാ പരീക്ഷയില്‍ സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് ഇളവ്.
ജനറല്‍-90 മാര്‍ക്ക് (60%), SC/ST/OBC-82 മാര്‍ക്ക് (55%), PH- 75 മാര്‍ക്ക് (50%)ആയി നിജപ്പെടുത്തിയിരിക്കുന്നു.
Wednesday, 15 March 2017
Tuesday, 14 March 2017
Proceedings For Inter District Teacher Transfer (2016 - 2017)
Sl.No
District | Status | |
---|---|---|
1 | Thiruvananthapuram | - |
2 | Kollam | Published |
3 | Pathanamthitta | Published |
4 | Alappuzha | Published |
5 | Kottayam | Published |
6 | Idukki | - |
7 | Ernakulam | Published |
8 | Thrissur | - |
9 | Palakkad | - |
10 | Malappuram | Published |
11 | Kozhikode | Published |
12 | Wayanad | - |
13 | Kannur | Published |
14 | Kasaragod | - |
Pre Metric Scholarship for Muslim Minority Students
Kind Attention:
If you (KL201617007287443) got
Scholarship last year send SMS
NSP<space> <App. id of
2016-17>,<App. id 15-16>,<YES> to
15544 (toll free) to continue it on priority.
Scholarship last year send SMS
NSP<space> <App. id of
2016-17>,<App. id 15-16>,<YES> to
15544 (toll free) to continue it on priority.
NSP 2.0
ഇങ്ങിനെ
ഒരു SMS , Minority Pre-matric Scholarship 2016-17 നായി അപേക്ഷിച്ച
എല്ലാ കുട്ടികളുടെയും registered mobile number ലേക്ക് വന്നിട്ടുണ്ട്.
ഇങ്ങിനെ SMS ചെയ്യുന്നത് വഴി മാത്രമെ കുട്ടികൾക്ക് Renewal ലിസ്റ്റിൽ
ഉൾപ്പെടാനും അതു വഴിയുള്ള മുൻ ഗണന കിട്ടുകയും ഉള്ളു. ആയത്കൊണ്ട് എല്ലാ
വിദ്യാർത്ഥികളും അധ്യാപകരും ഈ കര്യത്തിൽ ജാഗ്രത കാണിക്കേണ്ടതാണ്.
SMS ൽ പറയുന്ന App. id of 2016-17 എന്നത് ഈ വർഷത്തെ KL201617 എന്ന് തുടങ്ങുന്ന Application ID ആണ്.
Sunday, 12 March 2017
By Transfer Appointment from HSA/UPSA/LPSA to HST/HSST(Junior )- Application invited
കേരളത്തിലെ ഗവണ്മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ വിവിധ
വിഷയങ്ങളില്‍ 01/12/2011 മുതല്‍ 31/12/2015 വരെ ഉണ്ടായ HST/HSST ജൂനിയര്‍
ഒഴിവുകളിലേക്ക് 25% തസ്തിക മാറ്റത്തിനായി ഗവ. സ്കൂളിലെ യോഗ്യരായ
HSA/UPSA/LPSA അദ്ധ്യാപകരില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു .
Downloads
|
By Transfer Appointment from HSA/UPSA/LPSA to HST/HSST(Junior )-Circular |
By Transfer Appointment from HSA/UPSA/LPSA to HST/HSST(Junior )-Website |
Saturday, 11 March 2017
അവധിക്കാല ശാസ്ത്ര പ്രവൃത്തിപരിചയ ക്ലാസുകള്‍
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, സ്‌കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍-മെയ് മാസങ്ങളില്‍ അവധിക്കാല
ശാസ്ത്രക്ലാസുകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധവും
ശാസ്ത്ര സംസ്‌കാരവും വളര്‍ത്തിയെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
അടിസ്ഥാന ശാഖകളിലെ അധ്യയനം കൂടാതെ റോബോട്ടിക്‌സ്,
അസ്‌ട്രോണമി, ബഹിരാകാശപഠനം തുടങ്ങിയ നൂതന ശാഖകള്‍ വരെ കുട്ടികളെ
പരിചയപ്പെടുത്തും. വിജയകരമായി പൂര്‍ത്തീകരിക്കുന്ന കുട്ടികള്‍ക്ക്
ഇന്നവേഷന്‍ ഹബിന്റെ അംഗത്വഫീസില്‍ ഇളവ് ലഭിക്കും.
ആയിരം രൂപയാണ് ഫീസ്. സ്‌ക്രീനിംഗ് ടെസ്റ്റ് മുഖാന്തരം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഫീസ് അടച്ചാല്‍ മതിയാകും. ജൂനിയര്‍
(നാല്, അഞ്ച്, ആറ് ക്ലാസുകള്‍ പൂര്‍ത്തീകരിച്ചവര്‍), സീനിയര്‍ (ഏഴ്, എട്ട്,
ഒന്‍പത് ക്ലാസുകള്‍ പൂര്‍ത്തീകരിച്ചവര്‍) വിഭാഗങ്ങളിലായി നാല്
ബാച്ചുകളിലാണ് ക്ലാസുകള്‍.
2017 മാര്‍ച്ച് 26ന് നടത്തുന്ന സ്‌ക്രീനിംഗ് ടെസ്റ്റിലൂടെയാണ്
തിരഞ്ഞെടുപ്പ്. അപേക്ഷാഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി 2017 മാര്‍ച്ച്
18.
സ്‌ക്രീനിംഗ് ടെസ്റ്റിനായി മാര്‍ച്ച് പത്ത് മുതല്‍ ശാസ്ത്ര
സാങ്കേതിക മ്യൂസിയം വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം സൗജന്യമായി
ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫോറത്തിനൊപ്പം കുട്ടികളുടെ സ്‌കൂള്‍ ഐ.ഡി
കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട്
സൈസ് ഫോട്ടോയും സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Friday, 10 March 2017
Thursday, 9 March 2017
Wednesday, 8 March 2017
GOVT ORDERS & CIRCULAR
- GO - DA അരിയറുകള്‍ PF ല്‍ ലയിപ്പിക്കാനുള്ള സമയപരിധി ജൂലൈ 2017 വരെ ദീര്ഘിപ്പിച്ച ഉത്തരവ്
- SSLC - CWSN List Four
- DPC(Higher) 2017 - CR Details DPI ltr dtd 03-03-2017
- Conducting Primary Classes during SSLC Exams
- General Transfer of HM/AEO - Tamil Linguistic Minority
- SSLC - CWSN List Three
- CWSN -Second List
- CWSN -First List
Tuesday, 7 March 2017
Spark FAQ
1) How to generate a PEN (Permanent Employee Number) ?
DDO can Generate PEN under Admin/Profile menu – New Employee Record.(Form-1 from fresh recruitees is to be collected and all the mandatory fields are to be entered while generating PEN,
including the uploading of Photo & Signature)
DDO can Generate PEN under Admin/Profile menu – New Employee Record.(Form-1 from fresh recruitees is to be collected and all the mandatory fields are to be entered while generating PEN,
including the uploading of Photo & Signature)
2) Is it possible to generate two or more PENS for an employee?
PEN is unique and duplicate PEN with same fields (Name, DOB, Father’s Name, etc) can never be generated.
PEN is unique and duplicate PEN with same fields (Name, DOB, Father’s Name, etc) can never be generated.
3) Various forms for various updations in SPARK are available?
All forms are available in www.info.spark.gov.in
All forms are available in www.info.spark.gov.in
4) What is form-3 & form-5?
Form-3 is for DDO login setting. Form-5 for controlling officer setting. Please email authenticated scanned copies of these forms to info@spark.gov.in or to nearest district treasury help desk for updation.
Form-3 is for DDO login setting. Form-5 for controlling officer setting. Please email authenticated scanned copies of these forms to info@spark.gov.in or to nearest district treasury help desk for updation.
5) Can a DDO having only charge of an office can be set?
Yes, in that case login for bill generation can be given to a senior most officer in that office and DDO name can be set with the charge officer. Please mention that in Form-3.
Yes, in that case login for bill generation can be given to a senior most officer in that office and DDO name can be set with the charge officer. Please mention that in Form-3.
6) Who can lock & unlock the data in SPARK?
The Controlling Officer updated using form-5 can lock & unlock data of employees in an Office. However the data locked by treasury audit team can be opened by treasury official only.
The Controlling Officer updated using form-5 can lock & unlock data of employees in an Office. However the data locked by treasury audit team can be opened by treasury official only.
7) How HRA/CCA of an office can be changed?
Please send duly authenticated scanned copy of Form-6 for that.
Please send duly authenticated scanned copy of Form-6 for that.
8) How PRAN can be added in SPARK, if not available?
PRAN will be automatically updated in SPARK. See service matters – Personal details - present service details to verify whether PRAN is added. If so, please insert NPS deduction (NPS contribution in the state) in present salary menu. If PRAN is no there, send an e-mail to snokerala.fin@kerala.gov.in with Name, PEN & PRAN for updation.
PRAN will be automatically updated in SPARK. See service matters – Personal details - present service details to verify whether PRAN is added. If so, please insert NPS deduction (NPS contribution in the state) in present salary menu. If PRAN is no there, send an e-mail to snokerala.fin@kerala.gov.in with Name, PEN & PRAN for updation.
9) How DDO Registration number can be added in SPARK, if not available?
DDO Registration number will be automatically updated in SPARK. See Admin/profile – Code masters – DDO for DDO registration no. If it is not there, please send an e-mail quoting 10 digit DDO Code & DDO Registration number to snokerala.fin@kerala.gov.in
DDO Registration number will be automatically updated in SPARK. See Admin/profile – Code masters – DDO for DDO registration no. If it is not there, please send an e-mail quoting 10 digit DDO Code & DDO Registration number to snokerala.fin@kerala.gov.in
പേ റിവിഷൻ അരിയറിന്റെ ആദ്യ ഗഡു ഏപ്രിൽ 2017
പ്രിയ ജീവനക്കാരേ പേ റിവിഷൻ അരിയറിന്റെ ആദ്യ ഗഡു തുക കൈപ്പറ്റേണ്ടത് 2017 ഏപ്രിൽ മാസം ആണല്ലോ
സ്പാർക്കിൽ അതിനുള്ള ഓപ്ഷൻ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ പേറിവിഷൻ അരിയർ പ്രോസസ് ചെയ്യുമ്പോൾ ചില ബില്ലുകൾ എൻക്യാഷ്മെന്റ് ചെയ്തിട്ടില്ല എന്ന് കാണിക്കും
നാം അരിയർ പ്രോസസ് ചെയ്യുന്ന എല്ലാ എംപ്ലോയിയുടേയും ബില്ലുകൾ
എല്ലാം എൻ ക്യാഷ്മെന്റ് ചെയ്തെങ്കിൽ മാത്രമേ ബില്ല് പ്രോസസ് ചെയ്യാൻ
സാധിക്കൂ
ഇനി ഒരു കാര്യം കൂടി അരിയർ പീരീഡിൽ എൻക്യാഷ് ചെയ്യാത്ത ബില്ലുകൾ നമ്മുക്ക് ഇനി എൻക്യാഷ് ചെയ്യാൻ സാധിക്കുകയില്ല അതിനുള്ള ഓപ്ഷൻ സ്പാർക്കിൽ ലഭ്യമാകില്ല.:
ഇനി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്
ഇനി ഒരു കാര്യം കൂടി അരിയർ പീരീഡിൽ എൻക്യാഷ് ചെയ്യാത്ത ബില്ലുകൾ നമ്മുക്ക് ഇനി എൻക്യാഷ് ചെയ്യാൻ സാധിക്കുകയില്ല അതിനുള്ള ഓപ്ഷൻ സ്പാർക്കിൽ ലഭ്യമാകില്ല.:
ഇനി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്
1 ) എൻക്യാഷ് ചെയ്യേണ്ട ബില്ല് ഏത് മാസത്തിലെയാണോ അത് ഏത് ട്രഷറിയിൽ നിന്നുമാണോ മാറിയത് ആ ട്രഷറിയിൽ നിന്നും പേയ്മെന്റ് സർട്ടിഫിക്കേറ്റ് വാങ്ങി അത് ഏത് ഓഫീസിലെ ബില്ലാണോ അവിടുത്തെ ഡി ഡി ഒ കൗണ്ടർ സൈൻ ചെയ്ത് ആ ഓഫീസിലെ ഡി ഡി ഒ - യുടെ ഒരു കവറിങ്ങ് ലെറ്റർ ഉൾപടെ സ്പാർക്കിന്റെ ഓഫീസിൽ നേരിട്ട് എത്തിക്കുകയോ മെയിൽ അയയ്ക്കുകയോ ചെയ്താൽ സ്പാർക്ക് ഓഫീസിൽ ഈ ബില്ല് എൻക്യാഷ് ചെയ്യാവുന്നതാണ്
ഇപ്പോൾ തന്നെ നമ്മുടെ ഓഫീസുകളിലെ പേ റിവിഷൻ അരിയർ പ്രോസസ് ചെയ്ത് എൻ ക്യാഷ് ചെയ്യാനുള്ള ബില്ലുകൾ കണ്ടെത്തി പ്രശ്നം പരിഹരിച്ചെങ്കിൽ മാത്രമേ ഏപ്രിൽ മാസം അരിയർതുക കൈപ്പറ്റാൻ സാധിക്കുകയുള്ളൂ
സംശയ നിവാരണത്തിനായി അടുത്തുള്ള ട്രഷറിയിൽ സ്പാർക്ക് ഡെസ്ക്കുമായി ബന്ധപ്പെടാവുന്നതാണ്
New Anticipatory Statement
ഈ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്മെന്‍റുകള്‍ തയ്യാറാക്കുന്ന
ജോലി മിക്കവാറും എല്ലാവരും പൂര്‍ത്തീകരിച്ചിരിക്കും. ഇനി അടുത്ത
വര്‍ഷത്തേക്കുള്ള നികുതി ആസൂത്രണത്തിന്റെ സമയമാണ്. കഴിഞ്ഞ വര്‍ഷത്തെ നികുതി
ആസൂത്രണം ചെയ്യാത്തവര്‍ക്ക് അതിന്റെ ബുദ്ധിമുട്ടുകള്‍ ഏറെക്കുറെ
മനസ്സിലായിക്കാണും. 2017-18 വര്‍ഷത്തില്‍ നമുക്ക് ലഭിക്കാവുന്ന വരുമാനം
മുന്‍കൂട്ടി കണക്കാക്കി അതിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം മാര്‍ച്ച്
മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. അവസാന മാസങ്ങളില്‍ വലിയൊരു തുക
നികുതിയിനത്തിലേക്ക് അടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇതുകൊണ്ട്
സാധിക്കുന്നു. ഒരു ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ആന്റിസിപ്പേറ്ററി
സ്റ്റേറ്റ്മെന്റുകള്‍ ഒരുമിച്ച് തയ്യാക്കാവുന്ന സോഫ്റ്റ് വെയര്‍
തയ്യാറായിക്കഴിഞ്ഞു. മൈക്രോസോഫ്റ്റിന്റെ ആക്സസിലാണ് ഇത്
പ്രവര്‍ത്തിപ്പിക്കേണ്ടത്. 2017 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ ചില
മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.ഇതെല്ലാം ഉള്‍ക്കൊള്ളിച്ചാണ് സോഫ്റ്റ്
വെയര്‍ തയ്യാറാക്കിയിട്ടുള്ളത്.
1.) ഈ വര്‍ഷത്തെ നികുതി നിരക്കിലെ പ്രധാന
മാറ്റം രണ്ടര ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി
നിരക്ക് 10 ശതമാനം ആയിരുന്നത് 5 ശതമാനമായി കുറച്ചു എന്നതാണ്. 5 ലക്ഷത്തിനു
മുകളില്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി 20 ശതമാനവും 10
ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി 30 ശതമാനവും പഴയത് പോലെ തുടരും.
2.) മറ്റൊരു മാറ്റം നേരത്തെ 87 എ സെക്ഷന്‍ പ്രകാരം 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവര്‍ക്ക് നല്‍കിയിരുന്ന 5000 രൂപയുടെ റിബേറ്റ് 2500 രൂപയാക്കി കുറയ്ക്കുകയും കൂടാതെ ഇത് ലഭിക്കുന്നതിനുള്ള വരുമാനത്തിന്‍റെ പരിധി 3.5 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഇവിടെ വരുമാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ കിഴിവുകളും കഴിഞ്ഞുള്ള വരുമാനമാണ്.
പലരും 3 ലക്ഷം വരെ നികുതിയില്ല എന്ന തെറ്റിദ്ധാരണ പുലര്‍ത്തി വരുന്നു. ഇത് തെറ്റാണ് 2.5 ലക്ഷത്തിന് മുകളില്‍ വരുമാനം വരികയാണെങ്കില്‍ നികുതി കണക്കാക്കപ്പെടുന്നുണ്ട്. എന്നാല്‍ 3 ലക്ഷമാണ് വരുമാനമെങ്കില്‍ 2.5 ലക്ഷത്തിന് മുകളിലുള്ള 50000 രൂപയ്ക്ക് 5 ശതമാനം നിരക്കില്‍ 2500 രൂപ നികുതി വരുന്നുണ്ട്. എന്നാല്‍ 3.5 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് 2500 രൂപ റിബേറ്റ് ലഭിക്കുന്നത് കൊണ്ട് നികുതി അടക്കേണ്ടി വരുന്നില്ല എന്ന് മാത്രം. എന്നാല്‍ 4 ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍ 3 ലക്ഷം കഴിഞ്ഞു വരുന്ന 1 ലക്ഷത്തിന് നികുതി അടച്ചാല്‍ മതിയാകില്ല. 2.5 ലക്ഷം കഴിഞ്ഞു വരുന്ന 1.5 ലക്ഷത്തിന് 5 ശതമാനം നിരക്കില്‍ നികുതി അടക്കേണ്ടി വരും.
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT പ്രവര്‍ത്തനങ്ങളില്‍ അധ്യാപക രോടൊപ്പം വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കുന്നതിനും വ്യാപിപ്പിക്കു ന്നതിനും IT@school വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം. 8,9 ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് കുട്ടിക്കൂട്ടം രൂപീകരിച്ചിരിക്കുന്നത്. SITC/JSITC എന്നിവരുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനമേല്‍നോട്ടത്തിനായി പ്രധാനാധ്യാപകന്‍ കണ്‍വീനറും PTA പ്രസിഡന്റ് ചെയര്‍മാനുമായ രക്ഷാധികാരസമിതി രൂപീകരിക്കണം. ഒരു വിദ്യാലയത്തില്‍ നിന്നും ചുരുങ്ങിയത് 20 പേരെ അംഗങ്ങളാക്കി രൂപീകരിക്കുന്ന കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനത്തിനായി അഞ്ച് മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. ആനിമേഷന്‍ & മള്‍ട്ടി മീഡിയ, ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്‌സ്, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നിവയാണ് പ്രത്യേകം ഊന്നല്‍ കൊടുക്കുന്ന മേഖലകള്‍. ഇതിലേതെങ്കിലുമൊരു മേഖലയില്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിലൂടെ വിദ്യാലയങ്ങളിടെ ICT പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ SITC/JSITCയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിനും സാധിക്കുമെന്ന മേന്മയുമുണ്ട്.
ഹായ് സ്കൂള്‍ കളിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ തുടക്കം ഈ
മാസംമാരംഭിക്കുകയാണല്ലോ. അതിന് മുന്നോടിയായി SITC/JSITC മാര്‍ക്കുള്ള
പരിശീലനം നാലാം തീയതി നടന്നു. കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് അവധിക്കാലത്ത്
നടക്കുന്ന പരിശീലനത്തിന് മുന്നോടിയായായുള്ള പരിശീലനം പത്താം തീയതി
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കും. ഈ പ്രവര്‍ത്തനങ്ങള്‍
വിജയിപ്പിക്കുന്നതിന് ആവശ്യമായ മൊഡ്യൂളുകള്‍ IT@School തയ്യാറാക്കി
നല്‍കിയത് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ
ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായാല്‍ IT വിദ്യാഭ്യാസരംഗത്ത് അതൊരു
പുതിയ കാല്‍വെപ്പായിരിക്കും എന്നുറപ്പാണ്. വിദ്യാലയങ്ങളെ ഹൈടെക്കാക്കുന്ന
പ്രവര്‍ത്തനത്തോടൊപ്പം നടപ്പിലാക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ഐ ടി
അധ്യാപകര്‍ക്ക് അധികഭാരമാവാതെ നടപ്പിലാക്കാന്‍ വേണ്ട ഇടപെടലുകള്‍
ഉണ്ടാവണമെന്ന് മാത്രമേ ഞങ്ങള്‍ക്ക് അഭിപ്രായമുള്ളു. ഈ സംരംഭത്തിന് എല്ലാ
ഭാവുകങ്ങളും നേരുന്നു.
DOWNLOADS
Subscribe to:
Posts (Atom)