Tuesday, 30 July 2019

സ്കൂളുകളില്‍ ശാസ്ത്രരംഗം ക്ലബ്

ഡിജിറ്റല്‍ സിഗനേച്ചര്‍ ഇന്‍സ്ട്രമെന്റ് പ്രവര്‍ത്തിപ്പിക്കുന്ന വിധം

SPARKല്‍ തയ്യാറാക്കുന്ന ബില്ലുകള്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് മാത്രമേ e-submit ചെയ്യാന്‍ കഴിയൂ എന്നതിനാല്‍ DSC കരസ്ഥമാക്കാനുള്ള തത്രപ്പാടിലാണല്ലോ DDOമാര്‍.  ലഭ്യാമാകുന്ന ഡിജിറ്റല്‍ സിഗനേച്ചര്‍ ഇന്‍സ്ട്രമെന്റ് എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള വിവിധ ഘട്ടങ്ങള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭിക്കും  ഇന്‍സ്റ്റലേഷന്‍ ആണ് ആദ്യഘട്ടം. Windowsവിലും Ubuntu വിലും ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.  ഏത് സിസ്റ്റത്തിലാണോ ഇവ ഉപയോഗിക്കുന്നത് അവയില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്ത‌ിരിക്കണം.

Click Here for Implementation of digital signature certificate (DSC) Relaxation reg .circular
Click Here for DSC  Installation Manual for UBUNTU
Click Here for DSC Signer Software for Ubuntu
Click Here for DSC  Installation Manual(Malayalam) for Windows
Click Here for DSC  Installation Manual(English) for Windows
The link for downloading DSC Signer(Windows) is Here.

Saturday, 27 July 2019

Hindi Teaching Manuals


8,9,10 ക്ലാസുകളിലെ ഹിന്ദി പാഠപ്രവര്‍ത്തനങ്ങളുടെ മാതൃകാ ടീച്ചിങ്ങ് മാന്വലുകള്‍ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് GHS Perumpalam സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ അശോക് കുമാര്‍ എന്‍ എ സാറാണ്. ചുവടെ ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ അശോക് കുമാര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here for Teaching Manual for मैं इधर हुं (Class8)
Click Here for Teaching Manual for टूटा पहिया (Class 10)
Click Here for Teaching Manual for बंटी (Class 10)
Click Here for Teaching Manual for पक्षी और दीमक (Class9)

Pre Matric Scholarship 2019-20-Institution Registration

പൊതു വിദ്യാഭ്യാസം-ന്യൂനപക്ഷ  പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌  സ്കൂളുകളുടെ രജിസ്ട്രേഷന്‍ (2019-20) നിര്‍ദേശങ്ങള്‍ :- സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ്/മറ്റ് പ്രൈവറ്റ് സ്കൂളുകളും മുന്‍പ് നിര്‍ബന്ധമായും നാഷണല്‍ സ്കോളര്‍ഷിപ്പ്‌  പോര്‍ട്ടലില്‍ (NSP2.0)  പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.
Downloads
Pre Matric Scholarship 2019-20-Institution Registration - Circular
National Scholarship Portal -NSP 2.0

E-TSB NET BANKING SERVICE REGISTRATION

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം 2019 ജൂലൈ മാസം മുതൽ E-TSB   അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള തുക E-TSBല്‍ നിക്ഷേപിക്കാം     . ബാക്കി തുക നിലവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. E-TSBല്‍ ൽ നിക്ഷേപിച്ച തുകയ്ക്ക് ആകർഷകമായ  പലിശ ലഭിക്കും .താഴെ ചേര്‍ത്തിരിക്കുന്ന ലിങ്ക് പരിശോധിച്ചാല്‍ E-TSB യെ കുറിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കും.
എന്നാൽ ETSB ഉപയോഗിച്ച് ലഭ്യമാക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ജീവനക്കാർ ആശയക്കുഴപ്പത്തിലാണ്. മറ്റ് ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും ഇന്റർനെറ്റ് ബാങ്കിംഗിനൊപ്പം E-TSB നൽകുന്നു.
The Treasury savings bank of Kerala is a unique system in India. It provides facilities for Savings Bank (SB) operations and Fixed Deposits. The Savings Bank facility in Kerala Treasuries serves as a means to provide a channel for safe deposits for the public since last fifty years. Any public can open an account in any of the treasuries in the state. There is no hidden charge for any transaction which includes internet banking transaction for fund transfer.
How to get eTSB account number? 
In SPARK software, Select Employee Name in Salary matters –Changes in the month – Present salary and click ‘go’ button to know etsb account number of the employee. Moreover, all employees might have got their etsb number by mobile sms

How to avail of internet banking service online? To activate internet banking services in etsb account, aadhar number and tsb account be linked. 
Step 1 Visit the site. Click ‘New User Registration’ link.

ETSB Online Portal

SCHEME OF WORK (LP-UP-HS-HSS)

( 2017-18 ല്‍ നടപ്പിലുള്ളത് )

Downloads
Scheme of Work -LP
Scheme of Work -UP
Scheme of Work -STD VIII
Scheme of Work -STD IX
Scheme of Work -STD  X
Scheme of Work -Plus One Class

“ഹസ്തദാനം' തീവവൈകല്യമുള്ള കുട്ടികളുടെ പേരിൽ 20,000/- രൂപ സ്ഥിരനിക്ഷേപം അപേക്ഷ ക്ഷണിക്കുന്നു.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: ന്യൂനപക്ഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം

സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ 2018-19 അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയവർക്ക് അപേക്ഷിക്കാം. സ്‌കോളർഷിപ്പ് തുക 10,000 രൂപയാണ്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 80:20 (മുസ്ലിം:മറ്റു മത ന്യൂനപക്ഷങ്ങൾ) എന്ന അനുപാതത്തിലാണ് സ്‌കോളർഷിപ്പ് നൽകുന്നത്. വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in  എന്ന വകുപ്പിന്റെ വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 29. ഫോൺ: 0471-2302090, 2300524

GOVT ORDERS & CIRCULARS

Wednesday, 24 July 2019

E Filing of Income Tax Return and Submission of Form 10 E

2018-19 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഇനി 2018-19 വർഷം എല്ലാ സ്രോതസ്സിൽ നിന്നും ലഭിച്ച ആകെ വരുമാനത്തിനുള്ള ടാക്സ് അടച്ച് ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. റിട്ടേണ്‍ 2019 ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്. ആഗസ്റ്റ് 31 നു ശേഷം റിട്ടേൺ ഫയൽ ചെയ്യാൻ 5,000 രൂപ പെനാൽറ്റി അടയ്ക്കണം. ആകെ വരുമാനം 5 ലക്ഷത്തിൽ താഴെ ആണെങ്കിൽ പെനാൽറ്റി 1,000 രൂപയാണ്. ഡിസംബർ 31 കഴിഞ്ഞാൽ പെനാൽറ്റി 10,000 രൂപയാണ്.
WEB SITE
Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍

ശമ്പളം e-TSB യിലൂടെ വിശദാംശങ്ങള്‍

സംസ്ഥാന ധനകാര്യവകുപ്പിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ എല്ലാ വകുപ്പിലുെയും ജീവനക്കാരുടെ ജൂലൈമാസം മൂതലുള്ള ശമ്പളം eTSB മുഖേനയാവും വിതരണം ചെയ്യുക. ഇപ്രകാരം e-TSBയിലേക്ക് നിക്ഷേപിക്കുന്ന ശമ്പളത്തിനെ നിലവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതിന് സൗകര്യം ലഭ്യമായിരിക്കും . ഇതിനായി ജീവനക്കാര്‍ ഒരു Statement അതത് ഓഫീസുകളിലെ DDO മാര്‍ക്ക് ജൂലൈ 15 നകം നല്‍കേണ്ടതുണ്ട്. തുടര്‍ന്ന് ജൂലൈ 25നകം ആവശ്യമായ മാറ്റങ്ങള്‍ BIMS ല്‍ വരുത്തണം. TSB അക്കൗണ്ടില്‍ എല്ലാ മാസവും ഒന്നാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ മിനിമം ബാലന്‍ തുക നിക്ഷേപിക്കുന്നവര്‍ക്ക് 6% പലിശയും ധനകാര്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. ലഭ്യമാകുന്ന മുഴുവന്‍ ശമ്പളവും ബാങ്കിലേക്ക് മാറ്റത്ത ജീവനക്കാര്‍ e-TSB KYC ഫോമും പൂരിപ്പിച്ച് നല്‍കണം. ഇതിനാവശ്യമായ രണ്ട് ഫോമുകളും ട്ര‍ഷറിയില്‍ നിന്നും ലഭ്യമാകുന്നതാണ്. അല്ലാത്ത പക്ഷം ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനെ തുടര്‍ന്ന് DDO മാര്‍ e-TSB അക്കൗണ്ട് നമ്പര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പും ചുവടെ ചേര്‍ക്കുന്നു.
  • Click Here ETSB - Netbanking Facility Directions
  • Click Here for eTSB Standing Instruction (For Transferring fund to Bank)
  • Click Here for the KYC Form for Individuals
  • Click Here for the instructions to DDO's on e-TSB updation
  • Click Here for Govt Circular on Introduction of e_TSB
  • Click Here for Steps for Updation in SPARK & BIMS

KOOL പരിശീലനം -അധ്യാപകരുടെ അറിവിലേക്ക്

1.പുതിയതായി സർവ്വീസിൽ പ്രവേശിക്കുന്ന അധ്യാപകരുടെ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന്  45 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ട‍ർ കോഴ്സുകൾ പാസ്സായിരിക്കണം. എന്നാൽ 01.12.2018 വരെ നിയമനം ലഭിച്ചവരുടെ കാര്യത്തിൽ ഇത് നിർബ്ബന്ധമാക്കേണ്ടയെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്. 

    2. 01.12.2018 ന് ശേഷം ജോലിയിൽ പ്രവേശിച്ചവർക്കുള്ള പരിശീലനം  കൈറ്റ്  KOOL (Kites Open Online Learning) വഴി ഓൺലൈനായാണ് നടത്തുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെ മാത്രമേ ഈ പരിശീലനത്തിൽ പങ്കെടുപ്പിക്കൂ.

    3. രജിസ്റ്റർ ചെയ്യുന്നത് സമഗ്ര പോർട്ടൽ വഴിയാണ്. അതിനാൽ പുതിയതായി സർവ്വീസിൽ പ്രവേശിച്ച അധ്യാപകർ സമഗ്രയിൽ അംഗത്വമെടുക്കണം. അതിനുശേഷം   സമഗ്രയിൽ ലോഗിൻ ചെയ്ത് ഡാഷ്ബോർഡിലുള്ള KOOL REGISTRATION എന്ന ലിങ്കു വഴി പരിശീലനത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. (ഇതിനായി പുതിയ അധ്യാപകർ ആദ്യം സമഗ്രയിൽ Sign Up ചെയ്യണം. തുടർന്ന് പ്രധാനാധ്യാപകൻ സമ്പൂർണ്ണയുടെ യൂസർനെയിമും പാസ്സ് വേഡുമുപയോഗിച്ച് സമഗ്രയിൽ ലോഗിൻ ചെയ്ത്,  അപ്രൂവ് ചെയ്താൽ മാത്രമേ പുതിയതായി അംഗത്വമെടുത്തവർക്ക് ലോഗിൻ ചെയ്യനാകൂവെന്ന കാര്യം അറിയാമല്ലോ). 

    4. രജിസ്ട്രേഷൻ ജൂലായ് 22 ന് ആരംഭിച്ച് 31 ന് അവസാനിക്കുന്നതാണ്. 

Sunday, 21 July 2019

GOVT ORDERS & CIRCULARS

GOVT ORDERS & CIRCULARS

Saturday, 20 July 2019

എസ്.എസ്.എൽ.സി 2019ലെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

2019ലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയതായി പരീക്ഷാഭവൻ അറിയിച്ചു.  സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.  2018 എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ നിലവിൽ ലഭ്യമാണ്.  ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.  https://digilocker.gov.in ൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.  ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ് എന്ന ലിങ്ക് ക്ലിക്ക്

സ്‌കൂൾതലത്തിലെ മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അംഗീകാരം

സ്‌കൂൾതലത്തിൽ നടപ്പിലാക്കുന്ന മികച്ച വിദ്യാഭ്യാസ മാതൃകകൾ കണ്ടെത്തി അംഗീകാരം നൽകുന്നതിനും അവ രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പദ്ധതി ആവിഷ്‌കരിച്ചു. പ്രീ-പ്രൈമറി മുതൽ ഹയർസെക്കന്ററിവരെയുള്ള സ്ഥാപനങ്ങൾക്കും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവർ നടപ്പിലാക്കിയതോ നടപ്പിലാക്കിവരുന്നതോ ആയ പദ്ധതികൾ ഉൾപ്പെടുത്താം. വിദ്യാഭ്യാസ

Wednesday, 17 July 2019

2019-20 അധ്യയന വര്‍ഷത്തെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.

https://tandp.kite.kerala.gov.in/
അപേക്ഷ 23.07.2019 മുതല്‍ 30.07.2019 വൈകിട്ട് 5 വരെ സമര്‍പ്പിക്കാവുന്നതാണ്.

GOVT ORDERS & CIRCULARS

Monday, 15 July 2019

താങ്കൾ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണോ ? താങ്കൾ ജോലിയിൽ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നുവോ ?

താങ്കൾ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണോ ? താങ്കൾ ജോലിയിൽ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നുവോ ? എങ്കിൽ ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. 
വളരെ മിതമായ നിരക്കിൽ മലയാളത്തിലും ഇംഗ്ലീഷിലും ഓന്‍ലൈന്‍ കോച്ചിങ് നൽകുന്നു..    CONTACT: 9895166009
  • DEPARTMENTAL ACCOUNT TEST/HM TEST തുടങ്ങിയ വിഷയങ്ങളുടെ ഓന്‍ലൈന്‍ കോച്ചിംഗ്.
  • (KSR, KFC, KBM, KTC, KAC, INTRODUCTION, CONSTITUTION, KER തുടങ്ങിയ വിഷയങ്ങളിൽ ഫലപ്രദമായ ക്ലാസുകൾ)
ഞങ്ങളുടെ പ്രത്യേകതകൾ

✅ Online Coaching

✅ മുഴുവൻ അധ്യായങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ ക്ലാസ്സ്.
അതിൽനിന്നും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളും ഉത്തരവും നൽകുന്നു
റൂൾസ്,  ആർട്ടിക്കിൾസ് പാര,  ഏതെല്ലാം വിഷയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസ്സിലാക്കി തരുന്നു

Sunday, 14 July 2019

ഇന്ത്യയുടെ ചാന്ദ്രയാൻ-2

ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ-2,  ജൂലായ് 15 ന് പുലർച്ചെ ചന്ദ്രനിലേക്ക് പുറപ്പെടുന്നു. സെപ്റ്റംബർ 6 ന് ചന്ദ്രനിലിറങ്ങുന്ന ഇതിൽ  ഓർബിറ്റർ, ലാന്റർ, റോവർ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ഓർബിറ്ററും നോവറും ചന്ദ്രനിലിറങ്ങും.  റോവർ ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ട് നടന്ന് പരീക്ഷണങ്ങൾ നടത്തും. ഈ വർഷത്തെ ചാന്ദ്രദിനാഘോഷം ചാന്ദ്രയാൻ-2 നെ കേന്ദ്രീകരിച്ചു കൊണ്ടാവട്ടെ. വിശദാംശങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക
 

Thursday, 11 July 2019

'Cool Kids' English Work sheets

https://drive.google.com/file/d/1SNPZDUFOhmMk8sfF_OmwMEreo51aV2nm/view?usp=sharing

Cool kids work sheets and Reading cards 
prepareed by 
Changathikkoottam Aluva

Digital Signature Certificate -DSC


GO(P) No.72/2019/Fin Dated 24-06-2019 ഉത്തരവ് പ്രകാരം 10/07/2019 മുതല്‍ SPARK മുഖാന്തിരം സമര്‍പ്പിക്കുന്ന എല്ലാ ബില്ലുകള്‍ക്കും Digital Signature നിര്‍ബന്ധമാണ്..
DDO ക്ക് Keltron മുഖേന ചെലവേതുമില്ലാതെ Digital Signature നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്.
എല്ലാ DDO മാരും ജില്ലാ ട്രഷറിയില്‍ പ്രവര്‍ത്തിക്കുന്ന Keltron Help Desk ല്‍ താഴെ പറയുന്ന രേഖകളുമായി ചെന്ന് Digital Signature അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
1.Registration Form
2.Photo -1
3.PAN Card Copy (Self Attested )
4.Adhaar Card Copy (Self Attested )
5.SPARK ID Card (Copy Self Attested) -How to Generate Employee ID Card in SPARK
 

Administration - New Registration / Renewal DSC വഴിയാണ് DSC Registration നടത്തേണ്ടത്..
You have no privilege to use Digital Signature. എന്നാണ് വരുന്നതെങ്കില്‍ Info@spark.gov.in ലേക്ക് മെയില്‍ അയച്ച് Enable ചെയ്യിക്കാം...
Downloads
Online Submission of bills - Implementing Digital Signature for e-submitting all bills to Treasuries by the DDOs of all the Departments - Approved - Order
Digital Signature Certificate -DSC Registration Forms & Details
Digital Signature Certificate(DSC) -Old Post
DSC Signer & Installation Manual for Windows:-   Download:Manual  |   Download :Software
DSC Signer & Installation Manual for Ubuntu:-   Download:Manual  |  Download :Software
Correction of SPARK Data :Guidelines for DDOs

ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു

KERALA TEACHER ELIGIBLITY TEST JUNE 2019

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: 27 വരെ ഓൺലൈനായി അപേക്ഷിക്കാം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈനായി ജൂലൈ 10 മുതൽ 27 വരെ രജിസ്റ്റർ ചെയ്യാം.  പരീക്ഷ നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയെയാണ്.  പ്രോസ്‌പെക്ടസും സിലബസും എൽ.ബി.എസ് സെന്ററിന്റെ

Saturday, 6 July 2019

ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ ക്യാഷ് അവാർഡ്

ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ പൊതുവിദ്യാലത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കളായ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ച് 2019 മാർച്ച് എസ്.എസ്.എൽ.സി./ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ (സ്റ്റേറ്റ് സിലബസ്) എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 
എന്ന സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈൻ വഴി അപേക്ഷ നൽകുമ്പോൾതന്നെ അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ സാക്ഷ്യപ്പെടുത്തി, സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ജൂലൈ 30 ന് മുമ്പായി അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ, കേരളം, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തിലും അയയ്ക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

e-TSB (Employee Treasury Savings Bank) | e-Bill Book -Order

Introduction of e-TSB for disbursement of Pay and Allowances of all employees & introduction of Internet Banking facility for personal TSB Accounts
Download Order
Introduction of Treasury e-bill book for Treasury
 Download Order

GOVT ORDERS & CIRCULARS

National Pension System

2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 10 ശതമാനം ഓരോ മാസവും ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്ത് പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കും. ഇതിന് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായും ഫണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. പ്രത്യേക അതോറിറ്റിയുടെ കീഴില്‍ സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യപ്പെടും. ഓരോരുത്തരും വിരമിക്കുമ്പോള്‍ ഈ തുകയെ അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കും. പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള തുക സ്പാര്‍ക്കില്‍ കുറവു ചെയ്യുന്ന വിധം
  1. ജീവനക്കാരന്റെ പെര്‍മനന്റ് എംപ്ലോയീ നമ്പര്‍ (PEN) സഹിതം ചുവടെ നല്‍കിയിട്ടുള്ള ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ ട്രഷറി ഓഫീസില്‍ എംപ്പോയി നേരിട്ട് ചെന്ന് സമർപ്പിക്കണം. ചിലയിടങ്ങളില്‍ ബുധനാഴ്ചകളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
  2. ഇതിനായി 3.5cmx2.5cm വലിപ്പത്തിലുള്ള രണ്ട് ഫോട്ടോകള്‍, നിയമനഉത്തരവ്, എസ്.എസ്.എല്‍.സി ബുക്ക് തുടങ്ങിയ രേഖകളുടെ പകര്‍പ്പുകളും ഇതോടൊപ്പം നല്‍കേണ്ടതുണ്ട്
  3. ജില്ലാ ട്രഷറി അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ നമ്മുടെ വിവരങ്ങളടങ്ങിയ സ്പാര്‍ക്കില്‍ നിന്നുള്ള മറ്റൊരു ഡീറ്റെയ്ല്‍ഡ് ആന്റ് പ്രീഫില്‍ഡ് ആപ്ലിക്കേഷന്‍ ഫോം ട്രഷറി വഴി ലഭിക്കും. അതില്‍ ഒപ്പു രേഖപ്പെടുത്തി തിരികെ നല്‍കണം.