Wednesday, 31 May 2017

പുതിയ അധ്യയന വർഷത്തിലേക്ക് ചുവടുവയ്ക്കുന്ന എല്ലാ അധ്യാപക സുഹ്രുത്തുക്കൾക്കും വിദ്യാർത്ഥികൾക്കും സന്തോഷകരവും വിജയകരവുമായ ഒരധ്യയന വർഷം നേരുന്നു

Monday, 29 May 2017

വകുപ്പധിക്യതരുടെ ശ്രദ്ധയ്ക്ക്

1. സംസ്ഥാനത്തെ മിക്കവാറും നല്ലൊരുപങ്ക്  സ്കൂളുകളിലും എല്‍.പി. വിഭാഗം ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷെ ഇംഗ്ലീഷ് മീഡിയം ഹാന്‍ഡ് ബുക്ക് എല്‍.പി തലത്തില്‍ ഇതുവരെയും ഒരു ക്ലാസിനും പുറത്തിറക്കിയിട്ടില്ല.  ധാരാളം പേര്‍ ഇംഗ്ലീഷ് മീഡിയം ടീചര്‍ ടെക്സ്റ്റ് അന്വേഷിക്കുന്നുണ്ട്.  അവ പ്രിന്റ് ചെയ്ത് നല്‍കിയില്ലെങ്കിലും സൈറ്റില്‍ നല്‍കിയാലും മതി.  വലിയ പ്രയാസം ആണു അധ്യാപകര്‍ അനുഭവിക്കുന്നത്.

2⃣  യു.പി വിഭാഗത്തില്‍ ഈ വര്‍ഷം  മുതല്‍ ഐ.ടി യ്ക്ക് പ്രത്യേകം പുസ്തകവും പിരിയഡും ഉണ്ട്.  പക്ഷെ 2015-16 ലാണ് അവസാനമായി ടൈം ടേബിള്‍ പരിഷ്കരണം നടന്നത്. പ്രസ്തുത period allocation ഇപ്പോഴും ഉള്ളത്. അതില്‍ ഐ.റ്റി യ്ക്ക് പിരീഡ് ഇല്ല.
മേല്‍ വിഷയങ്ങള്‍ പരിഗണിക്കപ്പെടേണ്ടതല്ലെ.?

എന്റെ ക്ലാസ് ഒരുക്കങ്ങള്‍

PAN കാർഡ് ഉള്ളവരുടെ ശ്രദ്ധയ്ക്ക്

2017 ജൂലൈ 31 നു മുൻപ്  ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിച്ചില്ല എങ്കിൽ പാൻ നമ്പർ ആസാദു ആകുന്നതാണ്. പാൻ നമ്പറും ആധാർ നമ്പറും ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ സാധിക്കും.
https://www.incometaxindiaefiling.gov.in
ഇ സൈറ്റിൽപോയ് Link Aadhar എന്ന ലിങ്കിൽ ക്ലിക് ചെയ്ത് വളരെ അനായാസം ആധാർ പാൻ നമ്പറുമായി ലിങ്ക് ചെയ്യാവുന്നതാണ്, ഇതിനു ആധാർ നമ്പറും പാൻ നമ്പറും മാത്രം അറിഞ്ഞാൽ മതി (സൈറ്റ് chrome browser ൽ ഓപ്പൺ ചെയ്യുക)

Saturday, 27 May 2017

STANDARD 5 SCIENCE UNIT 1

  ടെക്ക് മലപ്പും തയ്യാറാക്കിയ യു.പി. ശാസ്ത്ര റിസോഴ്സ് ഡി.വി.ഡി. ഒന്നാം ഭാഗത്തിൽ അഞ്ചാം ക്ലാസിലെ ഒന്നാം യൂണിറ്റിന് (സസ്യ ലോകത്തെ അടുത്തറിയാം) നൽകിയ  പ്രസൻ്റേഷനുകളുടെ പി.ഡി.എഫ്. രൂപങ്ങളാണിവ. 



Friday, 26 May 2017

എല്ലാ സ്‌കൂളുകളിലും ഈ വര്‍ഷം ഒന്നാംക്ലാസില്‍ മലയാളം നിര്‍ബന്ധം

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കി മലയാളഭാഷാപഠന ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. മലയാളം ഇതുവരെ പഠിപ്പിക്കാത്ത വിദ്യാലയങ്ങളില്‍ ഈവര്‍ഷം ഒന്നാംക്ലാസുമുതല്‍ ക്രമാനുഗതമായി പഠിപ്പിച്ചാല്‍മതി.
ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഒരാശങ്കയും വേണ്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ത്തന്നെ തുടര്‍ന്നും പഠിക്കാം. മലയാളംകൂടി പഠിക്കണമെന്നുമാത്രം. സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ നിയമം നിര്‍മിക്കാമെന്നതിനാല്‍ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്‌ക്കേണ്ടെന്ന് നിയമമന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
 

പ്രവേശനോത്സവം 2017-18

രചന: മുരുകന്‍ കാട്ടാക്കട
സംഗീതം: വിജയ്കരുണ്‍
പാടിയവര്‍: ശ്രീറാം, വൈക്കം വിജയലക്ഷ്മി
സ്റ്റുഡിയോ: ഐറിസ് ഡിജിറ്റല്‍, തിരുവനന്തപുരം 


വരികള്‍ 
വാകകൾ പൂത്തൊരു വസന്തകാലം  പള്ളിക്കൂടക്കാലം.    
വാടികൾ തോറും പാറി നടക്കും പൂമ്പാറ്റക്കാലം.  
പുത്തനുടുത്തൊരു പുലർകാലം മഴ - കെട്ടിയുയർത്തിയ കൂടാരം. 
ഇത്തിരിവട്ടക്കുടയും ചൂടി തത്തീതത്തക്കുരുന്നുകൾ. 
വരവായ് വീണ്ടും വസന്തകാലം, പള്ളിക്കൂടക്കാലം.          
'അ'മുതൽ 'ക്ഷ'വരെയുള്ളക്ഷര  മായാജാലക്കാലം.  

(തുമ്പികളേ പൂത്തുമ്പികളേ വാതേനു നുണഞ്ഞേ പോകാം  
അറിവിൻ തേന്മഴയേറ്റു കുളിർന്നൊരു തുടിതാളത്തിൽ കളിയാടാം)       (chorrus)  

അക്ഷരമുറ്റത്തായിരമായിരം അരളിപ്പൂവുകൾ ചിരിതൂകി.   
കളിയും ചിരിയും വളകൾ കിലുങ്ങി  ഊഞ്ഞാലാടി കാകളികൾ. 
പൂക്കാലം വരവായീ പുതിയൊരു പ്രവേശനോത്സവമായി. 
വിടർന്ന കണ്ണിൽ വിരിയും കഥയുടെ വിരുന്നുകാലം വരവായി..  
വസന്തകാലംവരവായി


Thursday, 25 May 2017

GOVT ORDERS & CIRCULARS

ഫൈനൽ ട്രാൻസ്ഫർ ലിസ്റ്റ്

വിവിധ ജില്ലകളിലെ വിവിധ തസ്തികയിലെ 
പുറത്തിറങ്ങി....


സംസ്ഥാന അധ്യാപക അവാര്‍ഡ് 2017-18

NOTIFICATION             PROFORMA

Consolidated Circular of Birth -Death - Marriage 2017

Sampoorna Sixth Working Day Entry -Usermanual for Schools

സ്കൂള്‍ തലം

sampoorna.itschool.gov.in എന്ന വെബ്സൈറ്റില്‍ നിലവില്‍ ഉള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ലോഗിന്‍ ചെയ്തതിനുശേഷം മാത്രം 2017-18 വരെയുള്ള അര്‍ഹരായ കുട്ടികളെ ക്ലാസ് പ്രമോഷന്‍ നല്‍കി 2017-18 വര്‍ഷത്തെ ബാച്ചുകളിലേക്ക് പ്രവേശിപ്പിക്കാവൂ.
ഒന്നാം ക്ലാസിലേക്കും, മറ്റു ക്ലാസുകളിലേക്കും പുതിയതായി കുട്ടികളെ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ എല്ലാ വിവരങ്ങളും നല്‍കി കുട്ടികളെ പുതിയ അഡ്‌മിഷനായി ചേര്‍ക്കേണ്ടതാണ്.
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ആറാം പ്രവര്‍ത്തി ദിവസത്തിലെ കുട്ടികളുടെ കണക്ക് എടുക്കുന്നത്. കുട്ടികളുടെ എണ്ണം മാത്രം ഉള്‍പ്പെടുത്തുന്നതിനുള്ള proforma ലഭിക്കുന്നതല്ല.
കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍, മീഡിയം, റിലീജിയന്‍, കാറ്റഗറി, പ്രധാന വിഷയം, (First language) എന്നിവ കൃത്യമായി നല്‍കേണ്ടതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്.
ആറാം പ്രവൃത്തി ദിവസത്തിലെ കുട്ടികളുടെ കണക്കെടുക്കുന്നതിന് താഴെപ്പറയുന്ന പ്രവര്‍ത്തികള്‍ കൃത്യമായി ചെയ്യുക.

GOVT ORDERS & CIRCULARS

Monday, 22 May 2017

മഴവെള്ള സംഭരണം ഗ്രാമപഞ്ചായത്തുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം


സംസ്ഥാന സര്‍ക്കാരിന്റെ മഴവെള്ള സംഭരണം-ഭൂജല പരിപോഷണം പരിപാടി നടത്തിപ്പിന് 2017-18 ലെ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ ഏജന്‍സിയുടെ മഴകേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ മുഖാന്തിരം വ്യക്തിഗത കുടുംബങ്ങളിലും, സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലും മഴവെള്ള സംഭരണികളുടെ നിര്‍മാണം, ഗ്രാമപഞ്ചായത്തുകളില്‍ മാതൃക മഴവെള്ള സംഭരണികളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ്, പൊതുസ്ഥാപനങ്ങളിലെ നിലവിലുള്ള മഴവെള്ളസംഭരണകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയാണ് നടപ്പിലാക്കുക. കുടിവെള്ളക്ഷാമമുള്ള ഗ്രാമപഞ്ചായത്തുകള്‍ക്കും, വിദ്യാലയങ്ങള്‍ക്കും മഴവെള്ളസംഭരണകളുടെ അറ്റകുറ്റപ്പണികള്‍ക്കായും പൊതുസ്ഥാപനങ്ങള്‍ക്കും ആനുകൂല്യത്തിന് അപേക്ഷിക്കാം. വ്യക്തിഗത മഴവെള്ളസംഭരണികളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ്, മാതൃകമഴവെള്ള സംഭരണിയുടെ നിര്‍മാണം എന്നിവയ്ക്ക് ആനുകൂല്യത്തിനായി ഗ്രാമപഞ്ചായത്തുകള്‍ അപേക്ഷയോടൊപ്പം

Sunday, 21 May 2017

GOVT ORDERS & CIRCULAR

ആറാം പ്രവർത്തി ദിനം

ഈ വർഷത്തെ ആറാം പ്രവർത്തി ദിനം വരുന്നത് 08.06.2017 നാണ്. ആറാം പ്രവർത്തി ദിന റിപ്പോർട്ട് കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണ്ണ യിലൂടെയാണ് നൽകേണ്ടത്. ഇതിനായി സമ്പൂർണ്ണയിൽ Sixth working day എന്ന പുതിയ മെനു വരുന്നതായിരിക്കും. ശ്രദ്ധിക്കുക. ഓരോ കുട്ടി പുതുതായി ചേരുമ്പോഴും സമ്പൂർണ്ണയിൽ അപ്പോൾ തന്നെ നിർബന്ധമായും കയറ്റണം. നിലവിലുള്ള കുട്ടികൾക്ക് പ്രമോഷൻ നൽകി തൊട്ടടുത്ത ക്ലാസിലേക്ക് കയറ്റണം. ഇതിനൊന്നും കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യാസം ഇല്ല. വ്യത്യാസം സമ്പൂർണ്ണയിലലൂടെ ഓൺലൈനായി ആറാം പ്രവർത്തി ദിന റിപ്പോർട്ട് നൽകുന്നു എന്നതിൽ മാത്രം. ഒരിക്കലും സമ്പൂർണ്ണയിൽ കയറ്റാതെ കുട്ടികളെ ഇപ്രാവശ്യം അഡ്മിറ്റ് ചെയ്യരുത്. ഇന്നത്തെ പ്രധാനാദ്ധ്യാപക യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണിതെല്ലാം. പ്രധാനാദ്ധ്യാപക യോഗത്തിൽ ഇന്ന് വരാൻ സാധിക്കാത്ത പ്രധാനാദ്ധ്യാപകർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. വളരെ ഗൗരവമായി ഡി.പി.ഐ നേരിട്ട് പങ്കെടുത്ത യോഗത്തിൽ നിർദ്ദേശിച്ച കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്. ഇത്തവണത്തെ ആറാം പ്രവർത്തി ദിന റിപ്പോർട്ട് വ്യക്തവും, കൃത്യവും സംശയരഹിതമായും അന്നേ ദിവസം 12 മണിക്ക് മുമ്പ് തന്നെ Confirm ചെയ്ത് അയക്കുക. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Saturday, 20 May 2017

QIP യോഗ തീരുമാനങ്ങൾ ( 20/5/17 ഏറണാകുളം)

  1.  വരും വർഷം SS A, RനടA/ ഡയറ്റ് /, Scert/സീമാറ്റ് തുടങ്ങിയവയുടെ പ്രവർത്തനം ഏകോപിപ്പിക്കും.
  2. ഒരു സമയം ഒരു പരിശീലനം മാത്രം പരിപാടികളുടെ ആവർത്തനവും കൂട്ടിമുട്ടലും ഇല്ലാതാക്കും.
  3. 200 ദിനങ്ങൾ ( പരീക്ഷ ഉൾപ്പെടെ ) അദ്ധ്യയന ദിനങ്ങളാക്കും.1 9/8/17, 16/9/17, 23/9/17, 21/10/17, 6/1/18 ,27/1/18 എന്നീ ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളായിരിക്കും. ആ ദിവസങ്ങളിൽ ക്ലസ്റ്ററോ, പരിശീലനങ്ങളോ പാടില്ല
  4. പ്രവൃത്തി ദിനങ്ങളിൽ അദ്ധ്യാപകരെ പരിശീലനത്തിന് വിളിക്കുന്നത് ഒഴിവാക്കും.
  5.  H M, അദ്ധ്യാപക യോഗങ്ങൾ ശനിയാഴ്ചകളിൽ മാത്രം.-പ്രവൃത്തി ശനിയാഴ്ചകളിൽ വരുന്ന PSC പരീക്ഷകൾ മുൻകൂട്ടി PSC യെ അറിയിച്ച് പരീക്ഷകൾ മറ്റ് അവധി ദിനങ്ങളിലേക്ക് മാറ്റും.
  6. ഒന്നാം ടേം പരീക്ഷ ആഗ: 21 മുതൽ 31 വരെ
  7. രണ്ടാം ടേം ( ക്രിസ്തുമസ് ) ഡിസം-13 മുതൽ 22 വരെ.
  8. ഓരോടേമിലും ഒരു ക്ലസ്റ്റർ വീതം (ആകെ 3 എണ്ണം) തീയതി തീരുമാനമായി അറിയിക്കും.
  9. വിവിധ പരിപാടികൾക്കായി കുട്ടികളെ അനുഗമിക്കാൻ അധ്യാപകരെ അയക്കുമ്പോൾ സ്കൂളിൽ അധ്യാപകരില്ലാതെ വരുന്ന സാഹചര്യത്തിൽ സാധ്യമെങ്കിൽ അനുഗമിക്കാൻ രക്ഷിതാക്കളുടെ സഹായം തേടാം. 

GOVT ORDERS & CIRCULARS

Wednesday, 17 May 2017

പൊതുവിദ്യാഭ്യാസ വകുപ്പില്‍താത്കാലിക പൊതുസ്ഥലംമാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/സമാന തസ്തികയിലേക്കുളള 2017 -18 വര്‍ഷത്തെ താത്കാലിക പൊതുസ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു.  സ്ഥലംമാറ്റ ഉത്തരവില്‍ ആക്ഷേപം ഉളള അധ്യാപകര്‍ അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന മേയ് 20ന് വൈകിട്ട് അഞ്ചിന് മുന്‍പ് ഓണ്‍ലൈന്‍ മുഖേന അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

Sunday, 14 May 2017

+2 റിസള്‍ട്ട് (15/05/2017 തിങ്കൾ) ഉച്ചയ്ക്ക് രണ്ട് മണിക്ക്


+2 റിസള്‍ട്ട്  (15/05/2017 തിങ്കൾ)  ഉച്ചയ്ക്ക് രണ്ട് മണിക്ക് ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. റിസൾട്ട് താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.

www.keralaresults.nic.in

www.keralapareekshabhavan.in

www.bpekerala.in

www.dhsekerala.gov.in

www.results.kerala.nic.in

www.education.kerala.gov.in

www.result.prd.kerala.gov.in

www.jagranjosh.com

www.results.itschool.gov.in.

www.result.itschool.gov.in

ഇല്യാസ് മാഷിന്റെ ശാസ്ത്ര പരീക്ഷണങ്ങള്‍ (വീഡിയോ)


സ്റ്റാന്‍ഡേര്‍ഡ് 7 യൂണിറ്റ് -2
 Top experiments with light , Improvised science experiment 
ലെന്‍സുകള്‍, മിററുകള്‍ എന്നിവയിലുള്ള പ്രകാശത്തിന്റെ സംവ്രജനവും വിവ്രജനവും ക്രമ പ്രതിപതനം, വിസരിത പ്രതിപതനം , പ്രതിപതന നിയമങ്ങള്‍ എന്നിവ കാണിക്കുന്ന പരീക്ഷണം. സംസ്ഥാന ശാസ്ത്രമേളയില്‍ സമ്മാനര്‍ഹമായത്

 
Multiple reflection Improvised science experiment ആവര്‍ത്തന പ്രതിപതനം

2017- 2019 വര്‍ഷത്തെ ഡി.എഡ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

STANDARD 7 MALAYALAM UNIT 4.3

വീണിതല്ല്ലൊ കിടക്കുന്നു....
സി.വി. രാമന്‍പിള്ള


ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖൻ. മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ, ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിൽ പ്രശസ്തി. തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസൻ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. 1858 മെയ് 19-ന് (1033 ഇടവം 7)തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. അദ്ദേഹത്തിന്റെ തറവാട് നെയ്യാറ്റിൻകരയിലാണ്.  അച്ഛൻ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാർവതിപ്പിള്ള.

കൃതികൾ

ചരിത്രനോവലുകൾ

പ്രസ്തുത നോവലുകളെ ചരിത്രാഖ്യായിക (Historical Narrative), കാല്പനിക ചരിത്രാഖ്യായിക (Historical Romance), ആഖ്യായിക (Narrative) എന്നീ വിഭാഗങ്ങളിലും പരാമർശിച്ചു കാണാറുണ്ട്.

STANDARD 7 MALAYALAM UNIT 4.2

ഗാനം കേട്ടനേരം 
ചെറുശ്ശേരി 

ക്രിസ്തുവർഷം 15-‌ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി(1375-1475).ഉത്തരകേരളത്തിൽ പഴയ കുറുമ്പ്രനാടു താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല. 18-ആം നൂറ്റാണ്ടിലുണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽനിന്ന് അനേകം നമ്പൂതിരി കുടുംബങ്ങൾ സ്ഥലം വിട്ടു. കൂട്ടത്തിൽ നശിച്ചുപോയതാവണം ചെറുശ്ശേരി ഇല്ലം. ചെറുശ്ശേരി ഇല്ലം പുനം ഇല്ലത്തിൽ ലയിച്ചുവെന്നും ഒരഭിപ്രായമുണ്ട്.  കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ൽ പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ പി.ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു.

STANDARD 7 MALAYALAM UNIT 4.1

മായാത്ത കാഴ്ചകള്‍ 
രബീന്ദ്രനാഥ് ടാഗോർ


ഭാരതമൊട്ടാകെ കലാസാംസ്കാരികരംഗങ്ങളിൽ ആഴമേറിയ മുദ്ര പതിപ്പിച്ച നോബൽ സമ്മാന ജേതാവാായ പ്രശസ്ത ബഹുമുഖ പ്രതിഭയാണ്, രബീന്ദ്രനാഥ ടാഗോർ മേയ് 7 1861 – ഓഗസ്റ്റ് 7 1941), 'ഗുരുദേവ്‌' എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ,കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്തു. 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു.

Saturday, 13 May 2017

SLI/GIS വിശദാംശങ്ങള്‍ നല്‍കണം

സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പില്‍ കമ്പ്യട്ടര്‍വത്കരണത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാരുടെയും SLI/GIS പ്രീമിയം അടവിന്റെയും വിവരങ്ങള്‍ ശേഖരിക്കുന്നു. അതിനാല്‍ എല്ലാ SLI/GIS പദ്ധതി പോളിസി ഹോള്‍ഡര്‍മാരും അവരുടെ പാസ്ബുക്കുകള്‍ (ഡെപ്യൂട്ടേഷന്‍ കാലാവധി ഉള്‍പ്പെടെ) ഇതുവരെയുള്ള പ്രീമിയം അടവിന്റെ വിശദാംശങ്ങള്‍ ചേര്‍ത്ത് പുതുക്കണമെന്നും അത് ഇന്‍ഷൂറന്‍സ് വകുപ്പിന് ലഭ്യമാക്കാനായി ബന്ധപ്പെട്ട ഡി.ഡി.ഒ മാര്‍ക്ക് സമര്‍പ്പിക്കണമെന്നും ധന (എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പ്) അറിയിച്ചു.

Friday, 12 May 2017

STANDARD 7 MALAYALA UNIT3.2

ഞാറ്റുവേലപ്പൂക്കള്‍  
പി. ഭാസ്കരൻ

മഞ്ഞണിപ്പൂനിലാവിന്റെ മഹാകവി - ഭാസ്കരൻ മാസ്റ്ററെ നാം അങ്ങനെ വിശേഷിപ്പിച്ചാൽ ചരിത്രം അതിനു് തുല്യം ചാർത്തുകയേ ഉള്ളൂ. ലാളിത്യത്തിന്റെ ഗാംഭീര്യവും മലയാളത്തനിമയുടെ സൌന്ദര്യവും കാവ്യാനുശീലനത്തിന്റെ ഗരിമയിൽ അവതരിപ്പിച്ച മലയാളകാവ്യരംഗത്തെ കുലപതികളിൽ അഗ്രഗണ്യൻ. സംഗീതസാഹിത്യസപര്യയോടൊപ്പം, അല്ലെങ്കിൽ അതിനുമപ്പുറം, കാവ്യരാഗ സങ്കലനങ്ങളിലെ മാനവികത മുന്നിൽ നിർത്തിയ മനുഷ്യകഥാനുഗായിയായ കവിയായും വിപ്ലവത്തിന്റെ കഠിനമായ യാതനകളിലൂടെയും തീക്ഷ്ണമായ അനുശാ‍സങ്ങളിലൂടെയും കടന്നുവന്ന രാഷ്ട്രീയപ്രവർത്തകനായും മലയാളസിനിമ പിച്ചവെച്ചു നടക്കുന്ന നാളുകളിൽ അതിനെ കൈ പിടിച്ചുയർത്തിയ കാരണവർ ആയും ഒക്കെ കേരളത്തിനു് എണ്ണം പറഞ്ഞ സംഭാവനകൾ നൽകിയ ബഹുമുഖപ്രതിഭ. സർവ്വോപരി മനസ്സിൽ നന്മ നിറഞ്ഞിരുന്ന ഒരു വലിയ മനുഷ്യൻ. ഭാസ്കരൻ മാസ്റ്റർ അങ്ങനെ പലതുമാണു് നമുക്കെല്ലാം. 

എസ്ബിഐ എടിഎം ഇടപാട്; ഫീസ് നിരക്ക് ഇങ്ങനെ

ജൻധൻ പോലെ അടിസ്ഥാന സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകളിൽ മാസം നാല് എടിഎം  ഇടപാടുകൾ സൗജന്യം സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പ്രതിമാസ സൗജന്യ ഉപയോഗം: മെട്രോ നഗരങ്ങളിൽ എട്ട് (അഞ്ച് എസ്ബിഐ എടിഎം + 3 മറ്റ് ബാങ്ക് എടിഎം) മറ്റു പ്രദേശങ്ങളിൽ 10 (അഞ്ച് എസ്ബിഐ എടിഎം + അഞ്ച് മറ്റു ബാങ്ക് എടിഎം) സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഉപയോഗത്തിന്: മറ്റു ബാങ്ക് എടിഎമ്മുകളിൽ ഓരോ തവണയും 23 രൂപ. സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിൽ 11.5 രൂപ (സേവനനികുതി ഉൾപ്പെടെ) ബിഎസ്ബിഡി അക്കൗണ്ടുകളിൽ ചെക്ക്ബുക്കിനു പണം ഈടാക്കുന്നതെങ്ങനെയെന്നും അവസാന സർക്കുലറിൽ വിശദമാക്കുന്നു: 10 ലീഫുള്ള ചെക്ക്ബുക്കിനു 30 രൂപ, 25 ലീഫ് ബുക്കിന് 75 രൂപ, 50 ലീഫ് ബുക്കിന് 150 രൂപ (ഓരോന്നിനും സേവന നികുതി പുറമെ) റുപെയുടെ ക്ലാസിക് എടിഎം കാർഡ് മാത്രമേ സൗജന്യമായി ലഭിക്കൂവെന്നും സർക്കുലറിൽ പറയുന്നു.

ഇടുക്കി ഡയറ്റ് തയാറാക്കിയ 3 കൈപ്പുസ്തകങ്ങള്‍

  "BELLS"പരിസ്ഥിതി പരീക്ഷണശാല 

  (പ്രൈമറി അധ്യാപകര്‍ക്കുള്ള കൈപുസ്തകം)

    'മണ്‍ വിളക്ക്”  ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ പരീക്ഷണങ്ങള്‍
  (പ്രൈമറി അധ്യാപകര്‍ക്കുള്ള കൈപുസ്തകം)

 “മണ്‍ വിളക്ക്” യു.പി. ശാസ്ത്രാധ്യാപകര്‍ക്കുള്ള കൈപുസ്തകം
  (യു.പി അധ്യാപകര്‍ക്കുള്ള കൈപുസ്തകം)

പാഠപുസ്തക വിതരണം മേയ് 15 ന് ആരംഭിക്കും

സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ 
എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 15 മുതലും 
ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 22 തിങ്കളാഴ്ച മുതലും
 2017-18 ലേക്കുള്ള പാഠപുസ്തക വിതരണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

GOVT ORDERS & CIRCULARS

Thursday, 11 May 2017

STANDARD 7 MALAYALAM UNIT - 3

കതുവനൂ‍ര്‍ വീരന്‍

തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്.കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് നിവാസി മന്ദപ്പൻ എന്ന തിയ്യ സമുദായത്തിൽ പെട്ട ആളാണ്‌ പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യ മൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ

GOVT ORDERS & CIRCULARS

GOVT ORDERS & CIRCULARS

ദിവസ വേതന / കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് (GO(P) No 56-2017-Fin dated 28-04-2017)  (LPSA/UPSA -895, HSA-1025,  HSST Jr-1130, HSST - 1365)

സര്‍ക്കാര്‍ വകുപ്പുകള്‍, ഗ്രാന്റ് ഇന്‍ എയിഡ്, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദിവസവേതന/കരാര്‍ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ച് ഉത്തരവായി. ഈ ഉത്തരവ് കേന്ദ്ര സഹായ പദ്ധതികളുള്‍പ്പെടെ വിവിധ പദ്ധതികളുടെ ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡുകളിലെ ജീവനക്കാര്‍ക്കും (തനതു ഫണ്ടിന്റെ ലഭ്യതയ്ക്കു വിധേയമായി മാത്രം) ബാധകമാണ്. ഉത്തരവ് നം.സ.ഉ(അച്ചടി)നം.56/2017/ധന. തീയതി 28/04/2017. 
വര്‍ധിപ്പിച്ച നിരക്കുകള്‍ കാറ്റഗറി പ്രകാരം ചുവടെ: ദിവസവേതനം, പരമാവധി പ്രതിമാസ വേതനം, കരാര്‍ വേതനം എന്നീ ക്രമത്തില്‍ 

Tuesday, 9 May 2017

GOVT ORDERS & CIRCULAR

SSLC SAY Exam 2017

 Click here for SAY EXAM NOTIFICATION
Click Here for SAY Exam Centres
Click Here for SAY Application Form
Click Here for SAY TimeTable 
Click Here for SAY QP Indent

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരി പഠനത്തിനര്‍ഹത നേടാന്‍ കഴിയാതെ പോയ വിദ്യാര്‍ഥികള്‍ക്കായി മെയ് 22 മുതല്‍ 26 വരെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടത്തുന്ന സേ പരീക്ഷക്ക് വി‍ജ്ഞാപനം പുറപ്പെടുവിച്ചു. എട്ടാം തീയതി മുതല്‍ പതിനൊന്നാം തീയതി ഉച്ചക്ക് ഒരു മണി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 100 രൂപയാണ് ഒരു വിഷയത്തിന് ഫീസ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പരീക്ഷ എഴുതിയ സ്കൂളിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം. ഇവ ഈ പ്രധാനാധ്യാപകര്‍ സേ കേന്ദ്രത്തിലെ പ്രധാനാധ്യാപന് പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക സര്‍ക്കുലറില്‍ ലഭ്യമാണ്. ഏതെങ്കിലും രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ടവര്‍ക്കാണ് സേ പരീക്ഷ എഴുതാനവസരം ലഭിക്കുക. SAY പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റും അപേക്ഷാ ഫോമിന്റെ മാതൃകയും ടൈംടേബിളുമുള്‍പ്പെയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെയുള്ള സര്‍ക്കുലറില്‍

Sunday, 7 May 2017

GOVT ORDERS & CIRCULARS

സർക്കാർ ജീവനക്കാർക്ക് പത്തു വർഷത്തിലൊ രിക്കൽ കണ്ണട ചെലവ് Reimburse ചെയ്യാൻ കഴിയും. അതിനുള്ള നടപടിക്രമം ലഘൂകരിച്ചു കൊണ്ട് ഗവൺമെന്റ് 2011-ൽ തന്നെ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
ഈ ഉത്തരവ് പ്രകാരം Reimbursement ന് ഡോക്ടറുടെ certificate ആവശ്യമില്ല. പകരം ഒറിജിനൽ ഇൻവോയിസിന്റെ മറുപുറത്ത് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും..
ഉത്തരവിന്റെ PDF വേർഷൻ

SIMPLE ENGLISH STORIES

https://drive.google.com/file/d/0B_1hOUmDIPEOUHl6Y1djMmI5dXRRTGtCWFlpRm02R3NJeTBv/view?usp=sharing

Saturday, 6 May 2017

PLUS ONE അപേക്ഷ നൽകും മുമ്പ് ശ്രദ്ധിക്കുക

1. പ്രത്യേക ഗ്രൂപ്പിനാണോ സ്‌കൂളിനാണോ മുന്‍ഗണന എന്ന് തീരുമാനിക്കുക. മുൻഗണനാക്രമത്തിൽ സ്കൂൾ കോഡ്, കോമ്പിനേഷൻ കോഡ്  ലിസ്റ്റ് തയ്യാറാക്കുക.
2. വെയിറ്റേജ് പോയിന്റുകൾ ഏതെന്നു ഉറപ്പു വരുത്തുക. ക്ലബ്ബ് നീന്തൽ തുടങ്ങി സർട്ടിഫിക്കറ്റുകൾ കൈവശം നേടുക. അവയുടെ കോപ്പികൾ മാത്രം അപേക്ഷയുടെ കൂടെ കൊടുക്കുക. ഒറിജിനൽ ഇൻ്റർവ്യൂവിൻ്റെ സമയത്ത് ഹാജരാക്കിയാൽ മതി.
3. അതിനു ശേഷം മാത്രം ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യുക.

👉 സ്വന്തമായും ചെയ്യാം ( TAB,PC, ലാപ് ,നല്ല Smart phone etc. )  http://hscap.kerala.gov.in

4. SSLC നമ്പർ, Religion Caste, പഞ്ചായത്ത്, താലൂക്ക്, പഠിച്ച സ്‌കൂളിന്റെ പ്ലസ് ടു കോഡ്, വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ തുടങ്ങി അപേക്ഷയിലെ വിവരങ്ങൾ പൂരിപ്പിക്കുക.
5. ആവശ്യമുള്ള എല്ലാ സ്‌കൂളുകളും കോഴ്‌സുകളും ചേർത്തി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ( അക്ഷയ, കഫെ ആണെങ്കിലും ഉത്തരവാദിത്തം വിദ്യാർത്ഥിക്ക് ) ഫൈനൽ സബ്മിറ്റ് നൽകുക.
  • ശേഷം ലഭിക്കുന്ന അപേക്ഷ നമ്പർ കുറിച്ച് വെക്കുക.
  • പ്രിന്റ്, 25 ഫീസ്, സ്കൂളിൽ സമർപ്പിച്ചു റെസിപ്റ്റ വാങ്ങുക.
  • Payment method Cash at School
  • 3 ഗ്രൂപ്പ് , 45 Subject Combinations
  • ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം.
  • തെറ്റായ അപേക്ഷ നിരസിക്കപ്പെടും. തെറ്റ് പറ്റിയാൽ തിരുത്താം.

Last date 💥 22-05-2017
Trial allot 💥 29-05-2017
First allot 💥 5-06-2017
Class start💥 14-06-2017

ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനം മേയ് എട്ട് മുതല്‍

ഏകജാലക സംവിധാനത്തിലൂടെ ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുളളള സൗകര്യം മേയ് എട്ടിന് ഉച്ചയ്ക്കുശേഷം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) ലഭ്യമാകും. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മേയ് 22 ആണ്. ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷന് വേണ്ടി സമര്‍പ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ച് തിരുത്താമെന്നും ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ കമ്പ്യൂട്ടര്‍ ലാബ്/ഇന്റര്‍നെറ്റ് സൗകര്യവും മറ്റു മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ സ്‌കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലും അതത് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. 
 
പ്ലസ്‌വണ്‍ പ്രവേശനം ഫോക്കസ് പോയിന്റുകള്‍ മേയ് എട്ടിന് തുടങ്ങും
 
   

SSLC Revaluation/Scruitiny/Photocopy Details

SSLC Revaluation/Scruitiny/Photocopy എന്നിവക്ക് എട്ടാം തീയതി മുതല്‍ പന്ത്രണ്ടാം തീയതി വരെ ഓണ്‍ലാനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും  പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് പന്ത്രണ്ടാം തീയതി വൈകുന്നേരം നാല് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. പ്രധാനാധ്യാപകര്‍ 13നകം ഇവ ഓണ്‍ലൈനായി വേരിഫൈ ചെയ്യേണ്ടതും ലഭിക്കുന്ന സ്റ്റേറ്റ്‌മെന്റുകള്‍ അതത് DEOമാര്‍ക്ക് സമര്‍പ്പിക്കേണ്ടതുമാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇവിടെ
    SSLC കാര്‍ഡുകളുടെ Preview തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ലഭ്യമാകും. ഇവ പരിശോധിച്ച് Biodata Partലെ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തലിന് അവസരമുണ്ടായിരിക്കും. ഒരു വിദ്യാലയത്തിലെ എല്ലാ തിരുത്തലുകളും പ്രധാനാധ്യാപകര്‍ സമാഹരിച്ച് iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് പന്ത്രണ്ടാം തീയതിക്കകം സമര്‍പ്പിക്കേണ്ടതാണ്. ഒരു വിദ്യാലയത്തില്‍ നിന്നും ഒരു മെയില്‍ മാത്രമേ അയക്കാവൂ.
     SSLC SAY പരീക്ഷക്കുള്ള അപേക്ഷകള്‍ പരീക്ഷാ കേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. പരീക്ഷാകേന്ദ്രങ്ങളിലെ പ്രധാനാധ്യാപകരാണ് ഇവ ഓണ്‍ലൈനായി iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം

SSLC EXAMINATION MARCH 2017 REVALUATION CIRCULAR

Click here to Apply for Revaluation


Results Links

SCHOOLWISE RESULTS
2017 എസ്.എസ്.എല്‍.സി സേ പരീക്ഷ മേയ് 22ന് തുടങ്ങി മേയ് 26ന് അവസാനിക്കും. പരീക്ഷാ ഫീസ് മേയ് എട്ട് മുതല്‍ മേയ് 12 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. റീവാല്യുവേഷന്‍, സ്‌ക്രൂട്ടണി, ഫോട്ടോക്കോപ്പി എന്നിവയ്ക്കുളള അപേക്ഷകള്‍ മേയ് എട്ട് മുതല്‍ മേയ് 12 വരെ നല്‍കാം. മേയ് 13നകം പ്രഥമാധ്യാപകര്‍ അപേക്ഷകള്‍ കണ്‍ഫേം ചെയ്യണം.

എസ്.എസ്.എല്‍.സി വിജയാഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിന്തിരിയണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തുണിയിലോ പേപ്പറിലോ എഴുതിയ ബാനറുകളും പോസ്റ്ററുകളും ബോര്‍ഡുകളും മാത്രമേ സ്‌കൂള്‍ പരിസരങ്ങളില്‍ പ്രദര്‍ശിപ്പിക്കാവു. 2017 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ റഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളുടെ സര്‍ട്ടിഫിക്കറ്റ് പ്രിവ്യൂ പരീക്ഷാഭവന്റെ iExam ലിങ്കില്‍ ലഭ്യമാകും. ഏതെങ്കിലും തരത്തിലുളള തിരുത്തലുകള്‍ വിദ്യാര്‍ത്ഥികളുടെ ബയോഡേറ്റാ പാര്‍ട്ടില്‍ ഉണ്ടെങ്കില്‍ മേയ് ഒന്‍പതിനു മുമ്പായി തിരുത്തലിന് iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് പ്രഥാമാധ്യാപകര്‍ മെയില്‍ ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

Important instructions to candidates applying for Revaluation

i).   Revaluation,photocopy & scrutiny are not applicable for IT paper.
ii).  No need to apply for scrutiny of a paper if applying for revaluation.
iii). The fees for revaluation,photocopy & scrutiny are rupees 400 ,200 & 50 respectively per paper.
iv).  Only fee paid & HM confirmed applications will be considered for revaluation /photocopy / scrutiny.
v).   The printout of the application along with fee should be submitted to the headmaster
      of the examination centre where the candidate appeared for exam.
vi).  If you edit the application, then submit only the latest printout at the examination centre.


CLICK Here for ONLINE Revaluation Application

Thursday, 4 May 2017

Offline SSLC +2 Result Analyser

GOVT ORDERS & CIRCULARS

Aadhar - PAN LINKING

INCOME TAX Return സമര്‍പ്പിക്കുന്നവര്‍ PAN Number നെ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് Incom Tax Departmentന്റെ പുതിയ നിര്‍ദ്ദേശം
      ഇതിനായി https://incometaxindiaefiling.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഓണ്‍ലൈനായി ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാവുന്നതാണ്. മുമ്പ് ആധാറിലെയും പാന്‍ കാര്‍ഡിലെയും പേരുകളില്‍ വ്യത്യാസം വന്നാല്‍ (PAN Cardല്‍ പേരില്‍ ഇനിഷ്യലിന്റെ Expansion ഉള്‍പ്പെടെയുള്ളവയാകുന്ന അവസരങ്ങള്‍) ലിങ്ക് ചെയ്യുന്നതില്‍ പ്രയാസം നേരിട്ടിരുന്നു. ഇപ്പോള്‍ ഇതിന് പരിഹാരമാവുകയും ആധാറിലേതില്‍ നിന്നും Spellingലോ പേരിലോ വ്യത്യസ്ഥമായാലും ഈ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി ചെയ്യുന്നതിന് സൗകര്യമായിട്ടുണ്ട്. 
      https://incometaxindiaefiling.gov.in    എന്ന സൈറ്റിലെ Registered User എന്ന ലിങ്കില്‍ പാന്‍ നമ്പര്‍ User Name ആയും Passwordഉം Date Of Birthഉം നല്‍കി ലോഗിന്‍ ചെയ്യുക. തുറന്ന് വരുന്ന ജാലകത്തിലെ Profile Settings എന്ന മെനുവിലെ Link Aadhhar എന്നതില്‍ ക്ലിക്ക് ചെയ്യുക.

 തുറന്ന് വരുന്ന ജാലകത്തില്‍ Continue എന്നതില്‍ ക്ലിക്ക് ചെയ്യുക

എസ്.എസ്.എല്‍.സി ഫലമറിയാന്‍ ഐ.ടി@സ്‌കൂളിന്റെ സഫലം മൊബൈല്‍ ആപ്പ്

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itschool.gov.in വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ ഐടി@സ്‌കൂള്‍ സംവിധാനം ഒരുക്കി. ഇതിനുപുറമെ സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനവും, വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Saphalam 2017 എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കു പുറമെ ഈ വര്‍ഷം പുതുതായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒന്‍പതിനായിരത്തോളം എല്‍.പി.-യു.പി സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ടറിയാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദേശിച്ചതായി ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Wednesday, 3 May 2017

ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ പ്രതിമാസം

ട്രഷറി പബ്ലിക്/ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ പ്രതിമാസം നല്‍കാന്‍ ഇത്തരവായി. 2017 ഏപ്രില്‍ 22 മുതല്‍ പ്രാബല്യമുണ്ടാവും. നിലവില്‍ ട്രഷറികോഡ് അനുസരിച്ച് സാമ്പത്തികവര്‍ഷത്തിന്റെ അവസാനമോ അക്കൗണ്ട് അവസാനിപ്പിക്കുമ്പോഴോ ആണ് പലിശ നല്‍കിയിരുന്നത്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഭവന നിര്‍മാണ വായ്പയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.


2017 ഏപ്രില്‍ 30ന് സര്‍വീസില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് എച്ച്.ബി.എ യ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ഇതിനുള്ള അപേക്ഷകള്‍ അതത് ഓഫീസുകളില്‍ ലഭിക്കേണ്ട അവസാന തിയതി മെയ് 15 ആണ്. ബന്ധപ്പെട്ട സെക്ഷനുകള്‍ അപേക്ഷകള്‍ മെയ് 31 നുമുമ്പ് വകുപ്പ് മേധാവികള്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം വകുപ്പ് മേധാവികള്‍ വകുപ്പുതല അര്‍ഹതാപട്ടിക ധനവകുപ്പിന് ജൂലൈ പതിനഞ്ചിനുമുമ്പ് സമര്‍പ്പിക്കണം. 2017-18 ലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. എച്ച്.ബി.എ എസ.്ഇ.എല്‍ വെബ്‌സൈറ്റ് ജൂണ്‍ 30ന് പ്രവര്‍ത്തനം അവസാനിപ്പിക്കും. എച്ച്ബിഎ സംസ്ഥാനതല അര്‍ഹതാ പട്ടിക www.finance.kerala.gov.in ല്‍ ലഭിക്കും. വിരമിക്കല്‍ തീയതി അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. അവശേഷിക്കുന്ന സര്‍വീസ് കാലം കുറയുന്നതനുസരിച്ച് മുന്‍ഗണന കൂടും. അപൂര്‍ണമായ അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പധ്യക്ഷര്‍ ഉടന്‍തന്നെ നിരസിക്കേണ്ടതാണെന്ന് ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു