Saturday, 30 September 2017
ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമുള്ള അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) കേരളത്തിലെ ഗവണ്‍മെന്റ് - എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്ന് ഗവേഷണ പ്രോജക്ടുകള്‍ ക്ഷണിച്ചു. പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ വിവിധ തലങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകള്‍ സമര്‍പ്പിക്കാം. വിശദമായ പ്രോജക്ട് രൂപരേഖയും ആവശ്യമായ സാമ്പത്തിക സഹായം സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയ പ്രൊപ്പോസലുകള്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ സമര്‍പ്പിക്കണം. അധ്യാപകര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടായോ പ്രോജക്ട് ഏറ്റെടുക്കാം. അപേക്ഷകര്‍ വ്യക്തിപരമായ വിവരങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകള്‍ക്ക് സാമ്പത്തിക സഹായവും അക്കാദമിക പിന്തുണയും എസ്.സി.ഇ.ആര്‍.ടി. നല്‍കും. അപേക്ഷകള്‍ ഒക്ടോബര്‍ 30 നു മുമ്പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം - 695025 എന്ന വിലാസത്തില്‍ അയയ്ക്കണം.
സ്‌കൂള്‍തലത്തിലെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം : മാതൃകകള്‍ ക്ഷണിച്ചു
സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കിവരുന്ന മികച്ച വിദ്യാഭ്യാസ മാതൃകകള്‍ കണ്ടെത്തി അംഗീകരിക്കുന്നതിനും രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) പദ്ധതി ആവിഷ്‌കരിച്ചു. പ്രി-പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള സ്ഥാപനങ്ങള്‍ക്കും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവര്‍ നടപ്പിലാക്കിയതോ നടപ്പിലാക്കിവരുന്നതോ ആയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്താം. വിദ്യാഭ്യാസ വ്യാപനം, ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍, അക്കാദമിക മികവ്, വിലയിരുത്തല്‍ പിന്തുണകള്‍, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് എസ്.സി.ഇ.ആര്‍.ടി അനേ്വഷിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം വിശദമായ ഡോക്യുമെന്റേഷനിലൂടെ വ്യാപനത്തിനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. സ്‌കൂളുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്താം. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന (ചിത്രങ്ങള്‍, ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെ) നോമിനേഷനുകള്‍ നവംബര്‍ 30 നു മുമ്പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. സ്‌കൂള്‍ അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും അധ്യാപക പരിശീലന സ്ഥാപനങ്ങള്‍ക്കും നോമിനേഷന്‍ സമര്‍പ്പിക്കാം.
ഒക്ടോബർ 1 ദേശീയ രക്തദാന ദിനം....!!!
രക്തദാനം മഹാദാനം
സ്കൂൾ അസ്സംബ്ലിയിൽ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കാനായി ഒരു ആഡിയോ
GANDHI QUIZ 2017
print pdf |
- ഗാന്ധിജി ജനിച്ചത് എന്ന്? 1869 ഒക്ടോബര്‍ 2
- ഗാന്ധിജിയുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നാടകങ്ങള്‍? ഹരിശ്ചന്ദ്ര, ശ്രാവണ പിത്യഭക്തി
- ‘ഗാന്ധി’ എന്ന കുടുംബനാമം കൊണ്ട് അര്‍ഥമാക്കുന്നത്? പലചരക്കു വ്യാപാരി
- ഗാന്ധിയുട്ടെ ജന്മസ്ഥലം ? ഗുജറാത്തിലെ പോര്‍ബന്തര്‍
- ഗാന്ധിയെ വളരെയെധികം സ്വാധീനിക്കുകയും ഗുജറാത്തി ഭാഷയിലേക്ക് അദ്ദേഹം വിവര്‍ത്തനം ചെയ്യുകയും ചെയ്ത ഗ്രന്ഥം? അണ്‍ ടു ദ ലാസ്റ്റ് (Un to the last)
- ‘Un to the last‘ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്? ജോണ്‍ റസ്കിന്‍
- ഗാന്ധിജിയുടെ ആത്മ കഥ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്? മഹാദേവ് ദേശായി
- 'My Days with Gandhi' എന്ന ഗ്രന്ഥം രചിച്ചത്? എന്‍.കെ ബോസ്
- ഗാന്ധി ശിക്ഷണ്‍ ഭവന്‍ എവിടെയാണ്? മുംബൈ
- ഗാന്ധിജി വധിക്കപ്പെട്ടത് എവിടെ വച്ചാണ്? ഡല്‍ഹിയിലെ ബിര്‍ളാ ഹൌസില്‍ വച്ച്
- ഗാന്ധി ഗ്രാം സ്ഥാപിച്ചത് എന്ന്? എവിടെ? ആര്? 1947 ല്‍ മധുരയില്‍, ജി.രാമചന്ദ്രന്‍-
ഗാന്ധി ജയന്തി
(Download A collection of Questions for LP-UP-HS)
ഗാന്ധി ക്വിസ് -1
ഗാന്ധി ക്വിസ് 2017
തയാറാക്കി അയച്ചു തന്നത്:
അജിദര്‍ .വി.വി, വയനാട്
യു.പി & എച്ച്.എസ്
എല്‍.പി തലം.
ഗാന്ധി ക്വിസ് ചോദ്യബാങ്ക്
ഗാന്ധിജീ സ്റ്റാമ്പുകളില്‍
Thursday, 28 September 2017
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയുടെ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു
ഒക്ടോബര്‍ രണ്ടിന് ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കും
ശമ്പളവിതരണത്തിന് തടസ്സമുണ്ടാകില്ല
Wednesday, 27 September 2017
Online Hardware Complaint Management System
Tuesday, 26 September 2017
Monday, 25 September 2017
ക്ലബ്ബുകള്‍ സ്‌കൂളുകളില്‍
SPARK Message
Online Hardware Complaint Management System
Sunday, 24 September 2017
എല്ലാ ജില്ലകളിലും കൈറ്റിന്റെ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്ടോബര്‍ 2-ന്
സോഫ്റ്റ്‍ വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കൈറ്റിന്റെ (കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍) നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ 2-ന് സ്വതന്ത്രസോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇന്‍സ്റ്റാള്‍ഫെസ്റ്റില്‍ എത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഓഫീസ് ആവശ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്രദമായ ഓഫീസ് പാക്കേജുകള്‍, മള്‍ട്ടിമീഡിയാ സോഫ്റ്റ്‍വെയറുകള്‍, ഗ്രാഫിക്സ്,
Saturday, 23 September 2017
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടര്‍ അവധിപ്രഖ്യാപിക്കുകയാണെങ്കില്‍ അദ്ധ്യാപകര്‍ സ്കൂളില്‍ ഹാജരാകേണ്ടതില്ല
Friday, 22 September 2017
ചില രെജിസ്റ്ററുകളും സർട്ടിഫിക്കറ്റ് മാത്യകകളും
14. ഈ വര്ഷം six working day വിവരങ്ങൾ സമർപ്പിക്കേണ്ടത് പുതിയ proforma യിലാണ്. proforma ഡൌൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
15. ഉച്ചഭക്ഷണം- അപേക്ഷ ഫോം
PDF Format
Word Format
ശാസ്ത്രോത്സവം 2017-18
ഈ വർഷത്തെ സ്കൂൾ ശാസ്ത്ര മേള നവംബർ അവസാനവാരം കോഴിക്കോട്. റവന്യൂ ജില്ലാ മേളകൾ നവമ്പർ 20നകം പൂർത്തിയാക്കണം. പുതിയ മാർഗനിർദ്ദേശങ്ങളടങ്ങിയ
സർക്കുലർ
10.10.2017 ല്‍ പുറപ്പെടുവിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍
- Circular - കലോത്സവം 2017 - ഫണ്ട് പിരിവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Circular - IT മേള 2017 - സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
Navaprabha 2017-18
സ്വതന്ത്രസോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്ടോബര്‍ രണ്ടിന്
Thursday, 21 September 2017
ഗവണ്മെന്റ് ഗസറ്റ് വിജ്ഞാപനത്തിലൂടെ എങ്ങനെയാണ് പെര് മാറ്റുന്നത്?
Wednesday, 20 September 2017
GOVT ORDERS & CIRCULARS
- Circular - Surrender of Earned Leave - Eligibility of Provisional and Contract Employees - Clarification
- GO - Introduction of Debit / Credit Card Payment Gateway in E Treasury System
- Circular - കലോത്സവം 2017 - ഫണ്ട് പിരിവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Circular - IT മേള 2017 - സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
ഗൂഗിളിന്റെ പുതിയ പേയ്മെന്റ് അപ്ലിക്കേഷൻ ഇന്ത്യയിലും
പേയ്മെന്റ് ആപ്ലിക്കേഷനുകൾക്ക് ബദലായി ഗൂഗിളിന്റെ പുതിയ പേയ്മെന്റ് അപ്ലിക്കേഷൻ ഇന്ത്യയിലും . പുതിയൊരാൾക്ക് ആപ്പ് പരിചയപ്പെടുത്തിയാൽ 51₹ രൂപ ഗൂഗിൾ ഓഫർ ചെയ്യുന്നുണ്ട്. റെഫർ ചെയ്ത് കഴിഞ്ഞാൽ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് പണമെത്തും. കൂടാതെ 50 രൂപയോ അതിൽകൂടുതലോ കൈമാറുമ്പോൾ സ്വീകരിക്കുന്നയാൾക്കും പണംനൽകുന്നയാൾക്കും ഗൂഗിൾതേസ് സ്ക്രാച്ച് കാർഡ് ലഭിക്കും. പണം കൈമാറുന്നയാൾക്ക് ആഴ്ചയിൽ ഒരു കാർഡാണ് ലഭിക്കുക. ഭാഗ്യമുണ്ടെങ്കിൽ ആയിരം രൂപവരെ ഇതിലൂടെ ലഭിക്കാം. പത്ത് റിവാർഡുകളാണ് ഒരാഴ്ചയിൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് ലഭിക്കും. ഒരു സാമ്പത്തിക വർഷം ഒമ്പതിനായിരം രൂപവരെ ലഭിക്കാം.രണ്ട് തരത്തിലുള്ള സ്ക്രാച്ച് കാർഡുകളാണുള്ളത്. നീലനിറത്തിലുള്ള കാർഡ് പണം നൽകുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ലഭിക്കും. എന്നാൽ ചുവന്ന നിറത്തിലുള്ള ലക്കി സെൺഡെയ്സ് കാർഡ് പണം നൽകുന്നയാൾക്ക് ആഴ്ചയിലൊരിക്കലാണ് ലഭിക്കുക. ഞായറാഴ്ചവരെ സ്ക്രാച്ച് കാർഡ് ലോക്ക് ആയിരിക്കും. ഒരു ലക്ഷം രൂപവരെ ഈ കാർഡുവഴി ലഭിക്കാമെന്ന് ഗൂഗിൾ പറയുന്നു. ഡൗൺലോഡ് ചെയ്യാൻ https://g.co/tez/3v5V0
Tuesday, 19 September 2017
19.09.2017 ലെ QIP മീറ്റിംഗ് പ്രധാന തീരുമാനങ്ങൾ.....
- കലോത്സവ മാന്വൽ പരിഷ്കാരത്തിന് അംഗീകാരം നൽകി
- കലോത്സവ ഇനങ്ങളിൽ 80% നു മുകളിൽ A ഗ്രേഡ് നേടുന്ന എല്ലാവർക്കും സാംസ്കാരിക സ്കോളർഷിപ്പ് നൽകും
- ഈ ടേമിലെ ക്ലസ്റ്റർ പരിശീലനം ഒക്ടോബർ 7 ന് നടത്തും
- സംസ്ഥാന IT മേള പ്രത്യേകമായി നടത്തും.
- ശാസ്ത്രോത്സവം നവംബർ 23 മുതൽ 26 വരെ കോഴിക്കോടും, സ്പെഷ്യൽ സ്കൂൾ കലോസവം നവംബർ 9 മുതൽ 11 വരെ തിരുവനന്തപുരത്തും, കലോത്സവം 2018 ജനുവരി 7 മുതൽ 10 വരെ തൃശൂരിലും നടത്താൻ തത്വത്തിൽ ധാരണയായി.
- 1 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഒക്ടോബർ 15നകം Base line ടെസ്റ്റ് നടത്തും
Monday, 18 September 2017
സ്നേഹപൂർവ്വം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു
വിവിധ സാഹചര്യങ്ങളാല്‍ ജീവിതം വഴിമുട്ടുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രതിമാസ ധനസഹായം നല്‍കുന്ന 'സ്‌നേഹപൂര്‍വ്വം പദ്ധതി' ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2017 ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം.
DOCUMENTS TO BE SUBMITTED
മാതാവ് അല്ലെങ്കില്‍ പിതാവ് അല്ലെങ്കില്‍ രണ്ടുപേരും മരണമടഞ്ഞ കുട്ടികള്‍ക്കുള്ള ധനസഹായപദ്ധതിയായതിനാല്‍ മറ്റു സ്‌കോളര്‍ഷിപ്പോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നവരെയും മറ്റു നിബന്ധനകള്‍ക്കു വിധേയമായി ഇതില്‍ പരിഗണിക്കും.
അപേക്ഷ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവികള്‍ മുഖേന ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.
പദ്ധതി പ്രകാരമുള്ള ധനസഹായം ബാങ്ക് മുഖേന നല്‍കുന്നതിനാല്‍ വിദ്യാര്‍ത്ഥിയുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ കോര്‍ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് (കുട്ടിയും രക്ഷകര്‍ത്താവും ഒരുമിച്ച് തുക പിന്‍വലിക്കാവുന്ന രീതിയില്‍ മാത്രം) ആരംഭിക്കണം.
വിദ്യാഭ്യാസ സ്ഥാപന മേധാവി തന്റെ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായവരെ കണ്ടെത്തി അവരുടെ അപേക്ഷകള്‍ നിശ്ചിത ഫോര്‍മാറ്റില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്റെ വെബ്‌സൈറ്റ് (www.socialsecuritymission.
gov.in) മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം.
അപേക്ഷകരായ വിദ്യാര്‍ത്ഥികള്‍ പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ധനസഹായത്തിന് അര്‍ഹരാണെന്ന് ബന്ധപ്പെട്ട സ്ഥാപനമേധാവി ഉറപ്പു വരുത്തണം. അതിന്റെ ഭാഗമായി ചുവടെ പറയുന്ന രേഖകള്‍ അപേക്ഷകരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച് ഓഫീസില്‍ സൂക്ഷിക്കണം.
- വെള്ളക്കടലാസിലുള്ള അപേക്ഷ,
വിദ്യാര്‍ത്ഥിയുടെ അമ്മ/അച്ഛന്‍ അല്ലെങ്കില്‍ അച്ഛനമ്മമാര്‍ മരണമടഞ്ഞതിന്റെ നിയമാനുസൃതമായ മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്നവര്‍ വിദ്യാര്‍ത്ഥിയുടെ പേര് ഉള്‍പ്പെടുന്ന ബി.പി.എല്‍. റേഷന്‍ കാര്‍ഡിന്റെ പ്രസക്ത ഭാഗങ്ങള്‍ അടങ്ങിയ പേജുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അല്ലെങ്കില്‍ കുട്ടിയെ സംരക്ഷിക്കുന്ന കുടുംബം ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് കാണിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്. അല്ലെങ്കില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം പദ്ധതി മാനദണ്ഡ പ്രകാരമുള്ള വരുമാന പരിധിയിലുള്ളതാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,
വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ കോര്‍ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ഷെഡ്യൂള്‍ഡ്/ദേശസാല്‍കൃത ബാങ്കില്‍ ജോയിന്റ് അക്കൗണ്ടും (കുട്ടിക്കും രക്ഷകര്‍ത്താവിനും മാത്രം ഒരുമിച്ചു തുക പിന്‍വലിക്കാവുന്ന രീതിയില്‍) ആരംഭിച്ച പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,
വിദ്യാര്‍ത്ഥിയുടെ ആധാര്‍ കാര്‍ഡിന്റെ/ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനു വേണ്ടി രജിസ്റ്റര്‍ ചെയ്ത രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,
മുന്‍വര്‍ഷങ്ങളില്‍ സ്‌നേഹപൂര്‍വ്വം പദ്ധതിയുടെ ധനസഹായം ലഭിച്ചവരും ഈ രേഖകള്‍ സഹിതം വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ മുഖേന വീണ്ടും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപന മേധാവിക്ക് ആവശ്യമെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള അതേ സ്ഥാപനത്തിലെ മറ്റൊരദ്ധ്യാപകനെ ഈ പദ്ധതിയുടെ ചുമതലകള്‍ക്ക് നിയോഗിക്കാം. വിദ്യാര്‍ത്ഥി വെള്ളക്കടലാസില്‍ എഴുതി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം നല്‍കുന്ന രേഖകള്‍ ആവശ്യമെങ്കില്‍ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്. ഓരോ അപേക്ഷയും അപ്‌ലോഡ് ചെയ്തശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഈ രേഖകളോടൊപ്പം ചേര്‍ത്ത് സ്ഥാപനത്തിന്റെ ഓഫീസില്‍ സൂക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് അയക്കേണ്ടതില്ല. ഓണ്‍ലൈനായി സാമൂഹ്യസുരക്ഷാ മിഷനില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ധനസഹായം പാസാക്കുകയും അനുവദനീയമായ തുക കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടില്‍ ആര്‍.ടി.ജി.എസ്. മുഖേന മാറ്റി നിക്ഷേപിക്കുന്നതുമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അപേക്ഷകള്‍ കഴിവതും ഒരുമിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ സ്ഥാപനമേധാവികള്‍ ശ്രദ്ധിക്കണം. ഇപ്രകാരം അപ്‌ലോഡ് ചെയ്യുന്ന കുട്ടികളുടെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ലിസ്റ്റ് സ്ഥാപന മേധാവി ഒപ്പിട്ട് സ്ഥാപന മുദ്രയോട് കൂടി കേരള സാമൂഹ്യ സുരക്ഷാ മിഷനിലേയ്ക്ക് അയക്കേണ്ടതാണ്. ധനസഹായത്തിന് അര്‍ഹരായ കുട്ടികള്‍ ഓരോരുത്തര്‍ക്കും ഒരു പ്രത്യേക നമ്പര്‍ (യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) അനുവദിക്കുന്നതും ഈ നമ്പര്‍ ഉള്‍പ്പെടെ തുക പാസാക്കിയ വിവരം വിദ്യാഭ്യാസ സ്ഥാപന മേധാവിയെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ അറിയിക്കുന്നതുമാണ്. ഈ പ്രത്യേക നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരം സ്ഥാപന മേധാവി വിദ്യാര്‍ത്ഥികളെ യഥാസമയം അറിയിക്കണം. ഭാവിയില്‍ ഈ പദ്ധതിയുമായി ബന്ധപ്പെടേണ്ട എന്തെങ്കിലും ആവശ്യം വരുന്ന പക്ഷം ഈ പ്രത്യേക നമ്പര്‍ റഫറന്‍സ് നമ്പരായി നിശ്ചയമായും കാണിക്കണം.
ഒരു അദ്ധ്യയന വര്‍ഷത്തില്‍ പരമാവധി പത്ത് മാസത്തെ ധനസഹായമാണ് അനുവദിക്കുന്നത്. ഒക്ടോബര്‍ 31 -നകം അപേക്ഷകള്‍ ഓണ്‍ലൈനായി സാമൂഹ്യ സുരക്ഷാ മിഷനില്‍ ലഭിച്ചിരിക്കണം. സാമൂഹ്യ സുരക്ഷാ മിഷന്‍ ഗഡുക്കളായോ ഒരുമിച്ചോ ഒരദ്ധ്യായന വര്‍ഷത്തേയ്ക്ക് അനുവദനീയമായ തുക പാസാക്കി നല്‍കും
ELIGIBILITY
- Children who have lost either father or mother or both.
- Students from first standard to degree classes.
- Children below 5 years.
- Children who belongs to BPL category.
AMOUNT OF ASSISTANCE
- For class VI to class X @ Rs 500/pm
- For class XI and class XII @ Rs 750/pm
- For degree courses / professional degree @ 1000/pm
HOW TO APPLY
അധ്യാപകരുടെ ദീര്‍ഘാവധിയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി.
School Library Management Software
Downloads
|
School Library Manager Software -Prepared by Rajesh K-Software |Help File |
Sunday, 17 September 2017
നാളെ വിദ്യാലയങ്ങൾക്ക് അവധി
Saturday, 16 September 2017
എന്താണ് മാൽവെയർ ??? എങ്ങനെ തടയാം?
കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളുടെ അറിവില്ലാതെ കമ്പ്യുട്ട്ർ സിസ്റ്റെം തകറാലിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണൂ മാൽവെയറുകൾ.
വെബ് ബ്രൗസറുകളുടെ നിയന്ത്രണം ഏറ്റെടുത്ത് തെറ്റായ സേർച്ചിംഗ് നടത്തിക്കുക, പോപ് അപ് പരസ്യങ്ങൾ പ്രദർശിപ്പിക്കുക,ഉപയോക്താവിന്റെ ബ്രൌസിംഗ് പ്രവണത ചോർത്തുക എന്നിവയും മാൽവെയറുകളെ കൊണ്ടുള്ള ദോഷങ്ങളാണു. തന്മൂലം കമ്പ്യൂട്ടറിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു. മിക്കവാറും മാൽവെയറുകൾ കമ്പ്യൂട്ടറിൽ നിന്ന് നീക്കം ചെയ്താലും സ്വയം ഇൻസ്റ്റാൾ ചെയ്യാൻ കഴിവുള്ളവയാണ്.
സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
പ്രകൃതി പഠന ക്യാമ്പ്;അപേക്ഷ ക്ഷണിച്ചു
വിവരങ്ങള്‍ക്ക്: 9744031174
കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശം
പോലീസ് ഇൻഫർമേഷൻ സെൻറർ പത്രക്കുറിപ്പ്
വിദ്യാലയങ്ങള്‍ക്കുള്ളിലും പൊതുവഴികളിലും വാഹനങ്ങളിലും കുട്ടികളുടെ സുരക്ഷ പൂര്‍ണ്ണമായും ഉറപ്പുവരുത്തുതിന് വിദ്യാലയാധികൃതരും രക്ഷിതാക്കളും പോലീസ് ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി പോലീസ് വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ ബോധവത്കരണം നല്‍കുന്നതിന് നടപടി സ്വീകരിക്കുവാനും അദ്ദേഹം സ്റ്റേഷന്‍ ചുമതലയുള്ള എസ്.ഐ.മാര്‍ക്കും സി.ഐ.മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
SLI/GIS Backlog Entry to VISWAS Site
PROGRESS CARD GENERATOR 2017 (WINDOWS BASED PROGRAMME)
പ്രോഗ്രാമിലൂടെ
1. Class wise Marklist ജനറേറ്റ് ചെയ്യാം.
2.Individual progress report പ്രിന്റ് ചെയ്യാം
3.Grade, remark എന്നിവ ജനറേറ്റ് ചെയ്യാം.
A4 ഷീറ്റില്‍ പ്രിന്റ് എടുക്കണമെന്ന് ഓര്മക്കുമല്ലോ..
തിരക്കിനിടയിലും സമയം കണ്ടെത്തി ഈ പ്രോഗ്രാം തയ്യാറാക്കി അധ്യാപകരെ സഹായിക്കാന്‍ സന്മനസ്സ് കാണിച്ച St.Thomas HSS, Eruvellipra സ്കൂളിലെ ശ്രീ ജിജി വര്‍ഗ്ഗീസ് സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
MAULANA AZAD SCHOLARSHIP-2017
അപേക്ഷിക്കേണ്ട അവസാന തിയതി 31 October, 2017
അപേക്ഷ MAFE ഓഫീസ്സില്‍ എത്തിക്കേണ്ട അവസാന തിയതി 15 November, 2017.
SLI - GIS വിവരങ്ങള്‍ വിശ്വാസില്‍ ചേര്‍ക്കുന്നത്
Thursday, 14 September 2017
Wednesday, 13 September 2017
2016-17 വർഷത്തെ GPF Annual Statement
സർക്കാർ ജീവനക്കാരുടെ 2016-17 വർഷത്തെ GPF Annual Statement AG Kerala യുടെ വെബ്സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
Department Code(EDN, CNT etc), Account No., Pin ( Reset ചെയ്യാത്തവർ 999999 ൽ നിന്നും അവരവരുടെ Account No. കുറച്ച് കിട്ടുന്ന നമ്പർ), എന്നിവ ഉപയോഗിച്ച് Download ചെയ്യുക. Darabase error കാണിച്ചാൽ പേജ് റീലോഡ് ചെയ്താൽ കിട്ടുന്നതായി കാണുന്നുണ്ട്.
Tuesday, 12 September 2017
കേന്ദ്ര സർക്കാർ ഡിഎ 1%വർധിപ്പിച്ചു
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്തയിൽ സർക്കാർ ഒരു ശതമാനം വർധന വരുത്തി.
ഡിഎ നാല് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർന്നു. 50 ലക്ഷം ജീവനക്കാർക്കും 61 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ നേട്ടമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്.
ഡിഎ വർധന ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെ ലഭ്യമാകും.