Tuesday, 25 September 2018

Salary Challenge - How to Update of spark



ശമ്പളത്തിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് കിഴിവ് വരുത്തുന്നതിനുള്ള സംവിധാനം സ്പാർക്കിൽ സജ്ജമായി.എങ്ങനെയെല്ലാം /എന്തെല്ലാം വിവരങ്ങള്‍ സ്പാര്‍ക്കില്‍ അപ്ഡേറ്റ് ചെയ്യാം തുടങ്ങിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.



PF NRA Withdrawal to CMDRF

Salary Matters - CMDRF (Flood 2018) Contribution details
എന്നതിൽ
NRA Withdrawal from PF എന്നത് Select ചെയ്ത് Updation നടത്തുക.

അതിനു ശേഷം
Accounts - Claim Entry -
Claim Type : PF NRA Withdrawal to CMDRF

വഴി ബില്ല് Processing നടത്തുക
അതിനു ശേഷം Bill Approval ചെയ്ത് Make Bill ചെയ്ത് E Submission നടത്തുക

(Claim amount details will be displayed in the respective claim entry columns, only if PF sanction order slip from AG gets updated in SPARK, user can check
sanction order details through

Accounts - View PF sanction order from AG.

CMDRF Salary Challenge Updated

Salary Matters - CMDRF (Flood 2018) Contribution details

By default, all the employees in the selected bill are assumed to contribute the salary of September 2018 towards CMDRF. However, before processing the salary of 9/2018, this can be changed by the DDO, by changing the Willingness (Y/N) or by changing the Payment option.

Payment Options:-

1. Salary Deduction

2. 30 days leave Surrender

3. NR Withdrawal from PF

4. PR-4 Inst+ remaining from Salary

Refund of Festival Allowance 2018

CMDRF 25/09/2018 ലെ Updation പ്രകാരം August മാസത്തിൽ കൈയിൽ വാങ്ങിച്ച 
Festival Allowance Automatically Salary Matters - Present Salary - Other Deduction Menu വിൽ
 
Deduction Type : CMDRF Flood Relief
Details : Refund of Festival Allowance 2018
എന്ന് വന്നത് കാണാം..

വരുന്നില്ല എങ്കിൽ

Salary Matters - Encashment Details Menu വിൽ August മാസത്തിലെ Festival Allowance Bill Confirm ചെയ്ത് Encashment Details Updation നടത്തുക

അതിനു ശേഷം വീണ്ടും Present Salary പരിശോധിക്കുക..

CMDRFഇൽ 30 days surrender ആണ് നൽകാൻ ഉദ്ദേശിക്കുന്നതെങ്കിൽ

Salary Matters - CMDRF (Flood 2018) Contribution details

30 Days Leave Surrender Option Select ചെയ്തതിന് ശേഷം
Service Matters - Leave/COff/OD Processing - Leave Surrender Order (CMDRF)
ഈ മെനുവിലൂടെ Leave Surrender Bill Processing നടത്തുക..

Sunday, 23 September 2018

ഉത്സവബത്ത തുക തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ അയക്കുന്നതിനുള്ള ഉത്തരവ്.


ഉത്സവബത്ത തുക തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള 701010200000080 എന്ന  Special TSB Account ലേക്ക് അയക്കുന്നതിനുള്ള ഉത്തരവ്.

അനുബന്ധ ഉത്തരവ്     1     2

Festival Allowance Processing Cancellation Option Enabled.
Salary Matters - Processing - Festival Allowance - Cancel Festival Allowance CalculatioN

GOVT ORDERS & CIRCULARS

Saturday, 22 September 2018

Festival Allowance Processing Cancellation Option Enabled.


Festival Allowance Processing Cancellation Option Enabled.

Salary Matters - Processing - Festival Allowance - Cancel Festival Allowance CalculatioN

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശംബളം നല്കുന്നത് സംബന്ധിച്ച് ഉത്തരവ്. തിയ്യതി 11.09.2018

 ഉത്തരവ്

 ദുരിതാശ്വാസ നിധിയിലേക്ക്  ഒരുമാസത്തെ ശമ്പളം നല്‍കി സഹകരിക്കാൻ തയ്യാറല്ലാത്തവർ രേഖമൂലം നൽകേണ്ട പ്രഫോർമ മാതൃക


ഒരു മാസത്തെ ശംബളം നല്‍കാനുള്ള വിവിധ വഴികള്‍ 

OPTION FORM

Friday, 21 September 2018

ഗാന്ധി ക്വിസ് 2018


https://drive.google.com/file/d/1iS2VemTz9HeHNjBKz0eDeao3zhqddLhG/view?usp=sharing

  തയാറക്കി അയച്ചു തന്നത്:   
 ശ്രീമതി. തസ്നിം ഖദീജ. എം
ജി.എല്‍.പി.എസ് കാരാട്,  മലപ്പുറം ജില്ല

Thursday, 20 September 2018

ടാലൻറ് ലാബ്

തയാറാക്കിയത്: 
ശ്രീമതി. ശുഹൈബ തേക്കിൽ
നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ, ഫെറോക്ക്

  വിദ്യാഭ്യാസം സമൂഹത്തിെൻറ ആത്മാവാണ്. ആ ആത്മാവിനെ പരിപോഷിപ്പിക്കണമെങ്കിൽ അറിവ് അത്യന്താപേക്ഷിതമാണ്. സമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുക എന്നതാണ് ഒാരോ വിദ്യാലയത്തിെൻറയും ധർമം. പാഠ്യപദ്ധതി വിഭാവനം ചെയ്ത പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ േപ്രരിപ്പിക്കുന്നതും, പ്രാത്സാഹിപ്പിക്കുന്നതും നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ നടത്തിയുമാണ് ഒാരോ വിദ്യാലയങ്ങളും നേട്ടങ്ങളുടെ നെറുകയിലെത്തുന്നത്. വിദ്യാലയത്തിെൻറ സുഗമമായ നടത്തിപ്പിന് സമൂഹം എത്രത്തോളം പ്രയോജനപ്പെടുത്തുന്നുവോ അത്രയധികം വിദ്യാഭ്യാസ പ്രക്രിയകളും വിദ്യാലയങ്ങളും സമൂഹത്തിെൻറ പ്രവർത്തനങ്ങളിൽ അനുകൂലസ്വാധീനം ചെലുത്തും. പൊതുവിദ്യാഭ്യാസ നയത്തിെൻറ ലക്ഷ്യം ഏറ്റെടുത്ത് ആവേശകരമായ അനുഭവങ്ങൾ ഒാരോ പൊതുവിദ്യാലയങ്ങളിൽനിന്നും ഉയർന്നുവരുമ്പോൾ ഉണ്ടാകുന്ന ഒരനുഭൂതി അധ്യാപകർക്കു മാത്രമല്ല , സമൂഹത്തിനുംകൂടി അഭിമാനിക്കാവുന്നതാണ്.

    പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം നേടുന്ന ഒാരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ്

ലൈവ് ബോർഡ് എന്ന വളരെ Interactive ആയ ഒരു Application

പ്രിയപ്പെട്ട അധ്യാപകരെ,

നമ്മുടെ ക്ലാസ് റൂം വളരെ Interactive ആക്കാനും ലൈവ് ആക്കി മാറ്റാനും ഉപകാരപ്രദമാകുന്ന അപ്ലിക്കേഷനാണ് ലൈവ് ബോർഡ്. ഇതെങ്ങെനെ ഉപയോഗിക്കണം എന്നറിയാനായി ഈ വീഡിയോ കാണുക. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു അപ്പ്ലിക്കേഷനാണ് ലൈവ് ബോര്‍ഡ്. എല്ലാവരും ഉപയോഗിച്ചു നോക്കി അഭിപ്രായങ്ങള്‍ പങ്കു വെക്കുമല്ലോ..
 
Shabeen
Amlps Cheppur
Malappuram Dist

ഉച്ചഭക്ഷണ പദ്ധതിയുടെ പുതിയ വെബ്സൈറ്റ് പരിചയപ്പെടാം



Noon Meal | പുതിയ വെബ്സൈറ്റ് പരിചയപ്പെടാം 
Prepared by
Shabeen
Amlps Cheppur
Malappuram Dist

QUIZ COMPETITION FOR SCHOOL STUDENTS

As part of the World Space Week celebrations, Vikram Sarabhai Space Centre (VSSC), Liquid Propulsion Systems Centre (LPSC) and ISRO Inertial Systems Unit (IISU) are conducting All Kerala Inter-School Space Quiz Competition for school students.
  • The quiz programme will be conducted on 6th October, 2018 [Saturday] from 08:30 AM.
  • It will be conducted simultaneously at the following locations.
    • Thiruvananthapuram: Kerala Science and Technology Museum
    • Kottayam: CMS College Higher Secondary School
    • Thrissur: Chaldean Syrian HigherSecondary School
    • Palakkad: Mercy College
    • Kozhikode: Regional Science Centre& Planetarium
  • Students of classes 9th, 10th , 11th, and 12th only can participate in the competition. 
  • A school can nominate only one team consisting of two members (high school & higher secondary sections of the same school can nominate separate teams). 
  • Register for the event at the website:
Last date of application is 28th September, 2018.
 
Requesting your participation,
Convener  
All Kerala Inter School Space Quiz Competition 
World Space Week-2018
Vikram Sarabhai Space Centre 
Thiruvananthapuram-695022

ഒളിമ്പ്യക്സിനെക്കുറിച്ചറിയാം...



https://drive.google.com/file/d/1u7nmK9Tbo6ryBUioLzlDSidSljr77PN-/view?usp=sharing

തയാറാക്കിയത്: ശ്രീ. അജി നെല്ലനാട്



സംസ്ഥാ‍നത്തെ വിദ്യാലയങ്ങൾ പരിശോധന കർശനമാക്കി ഡി.പി.ഐ ഉത്തരവിട്ടു

DPI യുടെ പുതിയ ഉത്തരവ് പ്രകാരം സ്ക്കൂൾ വിസിറ്റ് കൂടുതൽ കർക്കശമാക്കുന്നു. 

  • attendance register (trs) & students,
  • TM registar,
  • srg record,
  • club register,
  • library register,
  • computer register,
  • Noonmeal status,
  • TM,
  • science lab equipment register,
  • cpta register,
  • class monitoring report,
  • biodiversity park, academic development report,
  • Maserplan implementation status,

Wednesday, 19 September 2018

SCHOOL BUS MANAGEMENT SYSTEM

സ്കൂള്‍ബസുകളിലെ ദൈനംദിന കണക്കുകള്‍, കുട്ടികളില്‍ നിന്നുള്ള വരവുകള്‍, ബസ് പരിപാലനവുമായി ബന്ധപ്പെട്ട് മറ്റ് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തുടങ്ങി സ്കൂള്‍ ബസ് പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായകമായ ഒരു സോഫ്റ്റ്‌വെയറാണ് ചുവടെ ലിങ്കിലുള്ളത്. തിരുവനന്തപുരം ജില്ലയിലെ പുതുക്കുളങ്ങര ഗവ എല്‍ പി സ്കൂളിലെ അധ്യാപകനായ ശ്രീ മണിലാല്‍ സാര്‍ തയ്യാറാക്കിയ ഈ വിന്‍ഡോസ് അധിഷ്ടിത സോഫ്റ്റ്‌വെയര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമുള്ള പക്ഷം ഉബുണ്ടുവിലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതാണ്. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധവും പ്രവര്‍ത്തന രീതിയും ചുവടെയുള്ള ഹെല്‍പ്പ് ഫയലില്‍ നിന്നും ലഭിക്കുന്നതാണ്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ഏത് സംശയങ്ങള്‍ക്കും ശ്രീ മണിലാല്‍ സാറുമായി ബന്ധപ്പെടാവുന്നതാണ്.  നമ്പര്‍ 8891214707
Click Here to Download the Help File
Click Here to Download the Software

HELLO ENGLISH MODULE DOWNLOAD

അക്കാദമിക മാസ്റ്റർ പ്ലാനിന്‍റെ ആക്ഷന്‍പ്ലാന്‍ നവംബര്‍ 30 ന് മുന്‍പ് തയ്യാറാക്കണം

പ്രൊഫ.സി.രവീന്ദ്രനാഥ്

കേരളത്തിലെ എല്ലാ സ്കൂളുകളിലും നവംബര്‍ 30 ന് മുന്‍പ് അക്കാദമിക മാസ്റ്റര്‍ പ്ലാനിന്‍റെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍ദ്ദേശിച്ചു.  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ സംസ്ഥാനതല അവലോകന ആസൂത്രണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രളയാനന്തരം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഏത് രീതിയില്‍ മുന്നോട്ട് പോകണം എന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും സീമാറ്റ്-കേരളയാണ് യോഗം സംഘടിപ്പിച്ചത്.
 
   ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് വിവിധ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്കൂളുകള്‍ക്കും വേണ്ട സഹായം നല്‍കണം.  പ്രാദേശികമായി പഠനങ്ങള്‍ നടത്തി അനുയോജ്യമായ തരത്തില്‍

ഗാന്ധിജയന്തി: ക്വിസ് മല്‍സരം നടത്തും

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്‌ക്കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് ക്വിസ് മല്‍സരം സംഘടിപ്പിക്കും. 27ന് രാവിലെ 11 ന് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, 11.30 ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മത്സരം നടക്കും. ഖാദി ബോര്‍ഡിന്റെ സ്റ്റാച്യൂ ഉപ്പളം റോഡിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിലാണ് മല്‍സരം നടക്കുക. ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകളിലേയും, കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക്  പങ്കെടുക്കാം. ഒരു സ്‌ക്കൂള്‍/ കോളേജില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. സ്‌ക്കൂള്‍/ കോളേജ് മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ 25ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തെ ആസ്പദമാക്കിയാവും ചോദ്യങ്ങള്‍. ജില്ലാതല മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒക്‌ടോബര്‍ ആറിന് ഖാദി ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന സംസ്ഥാന തല മല്‍സരത്തില്‍ പങ്കെടുക്കാം.വിശദ വിവരങ്ങള്‍ക്ക് 0471-2472896.

Tuesday, 18 September 2018

സര്‍ട്ടിഫി്ക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് അപേക്ഷിക്കാം

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍.ടി.സി./പി.എന്‍.ടി.സി/എന്‍
.എ.സി/പി.എന്‍.എ.സി/എസ്.റ്റി.സി/പി.എസ്.റ്റി.സി) നഷ്ടപ്പെടുകയോ കേട്പാട് സംഭവിക്കുകയോ ചെയ്തിട്ടുള്ളവര്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് അതത് പരിശീലന സ്ഥാപനങ്ങളില്‍ നിശ്ചിത അപേക്ഷാ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും നോഡല്‍ ഐ.ടി.ഐ/ട്രെയിനിംഗ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ നിന്നും ഫോറം ലഭിക്കും

സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 (നിലവില്‍ തുടര്‍വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്) അദ്ധ്യയന വര്‍ഷത്തേയ്ക്ക് സ്‌കോളര്‍ഷിപ്പ്, പ്രൊഫണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 29ന് വൈകുന്നേരം അഞ്ച് മണിവരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  തിരുവനന്തപുരം- 0471-2460397, എറണാകുളം- 0484-2368531, കോഴിക്കോട്- 0495-2768094 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേ: ഒക്ടോബര്‍ 2ന് ജില്ലകളില്‍ കൈറ്റിന്റെ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ 'ലിറ്റില്‍ കൈറ്റ്‌സ്' ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സെമിനാറുകള്‍, ഡിജിറ്റല്‍ പോസ്റ്റര്‍ രചന, പെയിന്റിംഗ് മത്സരങ്ങള്‍, അനിമേഷന്‍ നിര്‍മാണം, പ്രസന്റേഷനുകള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജയന്തി ദിനം വരെ തുടരും. ഒക്ടോബര്‍ 2ന് കൈറ്റിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് അവരുടെ കമ്പ്യൂട്ടറുകളില്‍ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന 'ഇന്‍സ്റ്റാള്‍ ഫെസ്റ്റ്' നടത്തുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഐ.ടി@സ്‌കൂള്‍ ഗ്‌നൂ/ലിനക്‌സ് ഓപറേറ്റിംഗ്‌സിസ്റ്റം, ഓഫീസ് പാക്കേജുകള്‍ (വേര്‍ഡ് പ്രൊസസിംഗ്, സ്‌പ്രെഡ് ഷീറ്റ്, പ്രസന്റേഷന്‍, ഡേറ്റാബേസ്, ഗ്രാഫിക് ഇമേജിംഗ്, വീഡിയോ എഡിറ്റിംഗ്, അനിമേഷന്‍ നിര്‍മാണം, പ്രോഗ്രാമിംഗിനുള്ള ജി.ഐ.എസ്, ഐ.ഡി.ഇ, വെബ് ഡേറ്റാബേസ് സെര്‍വറുകള്‍) തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള ആപ്ലിക്കേഷനുകള്‍ അടങ്ങിയ സോഫ്റ്റ്‌വെയര്‍ സഞ്ചയമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്നത്.  ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകളാണെങ്കില്‍ ഈ സഞ്ചയത്തിന് ഒന്നരലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടിവരും. ഇതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ക്ലാസുകളും സംശയനിവാരണ സെക്ഷനുകളും ഒക്ടോബര്‍ 2ന് എല്ലാ ജില്ലകളിലും നടക്കും.
    സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസങ്ങളുമില്ലാതെ ആവശ്യമുള്ളത്ര പകര്‍പ്പുകള്‍ എടുക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍.  ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ സൗജന്യമായി ലഭ്യമാക്കുകയാണെങ്കില്‍ പോലും അവ യഥേഷ്ഠം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അവയുടെ ലൈസന്‍സ് വ്യവസ്ഥകളില്‍ അനുവദിക്കുന്നില്ല.  സംസ്ഥാനത്ത് ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്.   ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി വിന്യസിക്കുന്ന 60250 ലാപ്‌ടോപ്പുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് മാത്രം 900 കോടി രൂപയുടെ ലാഭം സര്‍ക്കാരിനുണ്ടായി.  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഇത്ര വിപുലമായ ഐ.ടി. വിന്യാസവും ഉപയോഗവും വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാവുമായിരുന്നില്ല. വിവിധ ജില്ലകളിലെഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 26നകം കൈറ്റിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ www.kite.kerala.gov.in ല്‍ ലഭ്യമാണ്.

18.09.2018 ൽ നടന്ന QIP യോഗ തീരുമാനങ്ങൾ


https://drive.google.com/file/d/1asHHDwwwIzlWg5fj-G9RERpBCymPvbVh/view?usp=sharing

 QIP തീരുമാനങ്ങൾ
  • സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നു ദിവസമാക്കി ചുരുക്കി കൊണ്ട് ഡിസംബര്‍ 7,8,9 തിയതികളില്‍ നടത്താന്‍ തീരുമാനമായി. 
  • രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമാക്കി.
  • മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടിന് ആദരമായി സംസ്ഥാന സ്‌കൂൾ കലോത്സവം ആലപ്പുഴയിൽ നടത്താൻ ഇന്നലെ ചേർന്ന മാനുവൽ പരിഷ്‌കരണ സമിതി തീരുമാനിച്ചിരുന്നു.
  • എല്ലാ മേളകളും ഡിസംബറിൽത്തന്നെ പൂർത്തിയാക്കണമെന്നും മൂന്നാംപാദ വർഷത്തിൽ ക്ലാസുകൾ നഷ്ടപ്പെടാൻ ഇടവരുത്തരുതെന്നും മന്ത്രി നിർദേശിച്ചു. 
  • കായികമേള ഒക്ടോബറിൽ തിരുവനന്തപുരത്ത്.  Oct 26, 27, 28 ഗെയിംസ് . 13 ഇനങ്ങൾ സോണൽ തലത്തിൽ അവസാനിപ്പിക്കും.
  • ഇതേ ദിവസം സ്ലെഷ്യൽ മേള കൊല്ലത്ത് നടക്കും.
  • ശാസ്‌ത്രോത്സവം നവംബറിൽ കണ്ണൂരിൽ നവം. 24, 25 
    ജില്ലാതലം നവം.ആദ്യ വാരം
  • എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ ഒഴിവാക്കും. 
  • എൽപി, യുപി വിഭാഗ മത്സരങ്ങൾ സ്‌കൂൾതലത്തിൽ അവസാനിക്കും. മത്സര ഇനങ്ങൾ കുറയ്ക്കില്ല. 232 ഇനവും മത്സരത്തിൽ ഉണ്ടാകും. 
  • സ്കൂൾ തലം Oct ഒന്നിനും 13 നും ഇടയിൽ
  • സബ് ജില്ല - Oct 20 നും നവമ്പർ 3 നും ഇടയിൽ ഒന്ന് അല്ലെങ്കിൽ 2 ദിവസം 
  • ജില്ലാ കലോത്സവം 2 ദിവസം വീതം  നവമ്പർ  12 നും 24നും ഇടയിൽ രചനാ മത്സരങ്ങൾ ജില്ലാതലം വരെ. (47 ഇനങ്ങൾ) 
  • ജില്ലയിലെ രചനകൾ സംസ്ഥാന തലത്തിൽ വിലയിരുത്തി ഗ്രേഡ് നൽകും 
  • കലോത്സവദിനങ്ങൾ ചുരുക്കി വേദികളുടെ എണ്ണം വർധിപ്പിക്കും. മത്സരം രാത്രിയിലേക്ക് നീളുന്നത് ഒഴിവാക്കും. 
  • ജില്ലാതലത്തിൽ വിധികർത്താക്കളെ സംസ്ഥാനതലത്തിൽനിന്ന് നേരിട്ട് നൽകും. ഇതോടെ ജില്ലാ മത്സരങ്ങളിൽ കൂടുതൽ ശാസ്ത്രീയ വിധിനിർണയം സാധ്യമാകും. 
  • ഗ്രേസ് മാർക്കിന് നിലവിലെ മാനദണ്ഡംതന്നെ ഉപയോഗിക്കും.
===========================================================

🅾 പരീക്ഷ
                നിലവിലുള്ള ചോദ്യപേപ്പർ ക്ലാസ് തലത്തിൽ വിശകലനം ചെയ്യാം
 🅾         Oct 15 നകം ക്ലാസ് ടെസ്റ്റുകൾ നടത്തണം

 ❇ christmas exam സാധാരണ പോലെ (രണ്ടാം ടേo) നടക്കും

Monday, 17 September 2018

GOVT ORDERS & CIRCULARS

GOVT ORDERS & CIRCULARS

കുട്ടികളുടെ ആഘോഷങ്ങൾ ഇല്ലാതാകില്ല; സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുമെന്നു മന്ത്രി സി. രവീന്ദ്രനാഥ്. കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും ശാസ്ത്രോത്സവം നവംബറില്‍ കണ്ണൂരിലും സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബർ അവസാനം കൊല്ലത്തും നടക്കുമെന്നു മന്ത്രി അറിയിച്ചു. എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കി. കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മേളകള്‍ ഒഴിവാക്കാന്‍ സർക്കാർ നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ ഉൾപ്പെടെ എതിർപ്പുയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.
കലോത്സവത്തിന്റെ തീയതികള്‍ നാളെ ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ചെറിയ മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം നടത്തിയ എല്ലാ മത്സര ഇനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാവും കലോത്സവം നടത്തുകയെന്നും മന്ത്രി പറഞ്ഞു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയെന്നു കരുതി മത്സരാർഥികൾക്കു പ്രയാസമുണ്ടാകില്ല. വിദ്യാർഥികൾക്കു സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവസരവുമുണ്ടാകും. മേളകളിൽ ഭക്ഷണം കുടുംബശ്രീ വഴി നൽകും‌. ഗ്രേസ് മാർക്കിനു നിലവിലെ മാനദണ്ഡം ഉപയോഗിക്കും. മത്സരം രാത്രിയി‌ലേക്കു നീളുന്നത് ഒഴിവാക്കും. എൽപി, യുപി വിഭാഗത്തിൽ സ്കൂൾ തലത്തിൽ വരെ മത്സരങ്ങൾ നടത്തും. ഓണറേറിയം ഒഴിവാക്കണമെന്നു കായിക അധ്യാപകർ സർക്കാരിനോട് ആവശ്യപ്പെട്ടതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Saturday, 15 September 2018

STANDARD 4 EVS കലകളുടെ നാട്

യൂണിറ്റ്  5

ഓണം  ഐതിഹ്യങ്ങൾ

മഹാബലി

വാമനനും മഹാബലിയും, ഒരു എണ്ണച്ഛായ ചിത്രം
ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
എന്നാൽ മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാന്‌ വാമനൻ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ, അത്ര പ്രചാരമില്ല

STANDARD 4 EVS പക്ഷികളുടെ കൌതുക ലോകം

യൂണിറ്റ്  - 4
 
കേരളത്തിലെ പക്ഷികള്‍
തയാറാക്കി അയച്ചു തന്നത് 
P VASUDEVAN , LEARNING TEACHERS MALAPPURAM
  • കേരളത്തിലെ പക്ഷികള്‍ Download list
  •  പക്ഷികൾ ക്വിസ്  (തയാറാക്കി അയച്ചു തന്നത്: ശ്രീ.മാനസ് .ആർ.എം, കടമ്പൂർ സൌത്ത് എൽ.പി.സ്കൂൾ, കണ്ണൂർ സൌത്ത് സബ്ജില്ല)

പക്ഷികളുടെ കൗതുകലോകം: MANOJ PULIMATH

കൂടൊരുക്കുന്നവർ 

 

 

Friday, 14 September 2018

GOVT ORDERS & CIRCULARS

OBC Pre-Metric Scholarship 2018-19


https://scholarship.itschool.gov.in/prematric_obc2018-19/
  • 2018-19 അധ്യയനവര്‍ഷത്തെ OBC Premetric Scholarshipന് അപേക്ഷ ക്ഷണിച്ചു. വിദ്യാലയങ്ങളില്‍ സെപ്തംബര്‍ 25 വരെ അപേക്ഷകള്‍ സ്വീകരിക്കാവുന്നതാണ്. 
  • സ്വീകരിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈനായി വിദ്യാലയങ്ങള്‍ 30നകം സമര്‍പ്പിക്കണം.
  • അപേക്ഷകര്‍ 1 മുതല്‍ 10 വരെ ക്ലാസുകളിലെ പിന്നോക്ക സമുദായക്കാര്‍ ആയിരിക്കണം. 
  • Minority വിഭാഗങ്ങള്‍, OEC, OEC ആനുകൂല്യം ലഭിക്കുന്ന OBC വിഭാഗങ്ങള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.
  • വാര്‍ഷിക വരുമാനും രണ്ടര ലക്ഷം രൂപയില്‍ കവിയരുത്.
  • മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 80% ല്‍ കുറയാത്ത മാര്‍ക്ക്/സ്കോര്‍ നേടിയിരിക്കണം 
  • ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ആയിരിക്കണം
  • സ്കോളര്‍ഷിപ്പ് തുക 1500 രൂപ
  • ഗവ / എയ്ഡഡ് വിദ്യാലയങ്ങള്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്

Computer Teaching Class7

സി.സി.ജാഫർ,  മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ഓർഫനേജ് സ്കൂളിൽ ജോലി ചെയ്യുന്നു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകളിലെ ICT പാഠഭാഗങ്ങൾ ലളിതവും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഉപകാരപ്രദ മാകുന്ന രീതിയിൽ ഒരു video vlog ചെയ്തു വരുന്നു. ഇപ്പോൾ ഒന്നു മുതൽ 3 വരെയുള്ള പാഠഭാഗങ്ങളാണ് അപ് ലോഡ് ചെയ്തിട്ടുള്ളത്.  യൂട്യൂബ് ചാനലിൻ്റെ പേര് cc jafar എന്നാണ്. ഒരു പക്ഷെ നമ്മുടെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് വേണ്ടി ആദ്യത്തെ സംരംഭമായിരിക്കും ഇത് എന്ന് തോന്നുന്നു. നമ്മുടെ മെൻഡേഴ്സ് കേരള ബ്ലോഗിലും ഗ്രൂപ്പുകളിലും തുടർന്നും ലഭ്യമാകുന്നതായിരിക്കും
=======================================================
 

കത്തെഴുതാം

ഗണിത ചിത്രങ്ങള്‍ കംപ്യൂട്ടറില്‍

Computer Teaching Class 6

സി.സി.ജാഫർ,  മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ഓർഫനേജ് സ്കൂളിൽ ജോലി ചെയ്യുന്നു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകളിലെ ICT പാഠഭാഗങ്ങൾ ലളിതവും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഉപകാരപ്രദ മാകുന്ന രീതിയിൽ ഒരു video vlog ചെയ്തു വരുന്നു. ഇപ്പോൾ ഒന്നു മുതൽ 3 വരെയുള്ള പാഠഭാഗങ്ങളാണ് അപ് ലോഡ് ചെയ്തിട്ടുള്ളത്.  യൂട്യൂബ് ചാനലിൻ്റെ പേര് cc jafar എന്നാണ്. ഒരു പക്ഷെ നമ്മുടെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് വേണ്ടി ആദ്യത്തെ സംരംഭമായിരിക്കും ഇത് എന്ന് തോന്നുന്നു. നമ്മുടെ മെൻഡേഴ്സ് കേരള ബ്ലോഗിലും ഗ്രൂപ്പുകളിലും തുടർന്നും ലഭ്യമാകുന്നതായിരിക്കും
=======================================================
 

പാഠം.1

പാഠം 2 ഗ്ലോബൂം മാപ്പും കംപ്യൂട്ടറില്‍

Computer Teaching Class5

സി.സി.ജാഫർ,  മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ഓർഫനേജ് സ്കൂളിൽ ജോലി ചെയ്യുന്നു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകളിലെ ICT പാഠഭാഗങ്ങൾ ലളിതവും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഉപകാരപ്രദ മാകുന്ന രീതിയിൽ ഒരു video vlog ചെയ്തു വരുന്നു. ഇപ്പോൾ ഒന്നു മുതൽ 3 വരെയുള്ള പാഠഭാഗങ്ങളാണ് അപ് ലോഡ് ചെയ്തിട്ടുള്ളത്.  യൂട്യൂബ് ചാനലിൻ്റെ പേര് cc jafar എന്നാണ്. ഒരു പക്ഷെ നമ്മുടെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് വേണ്ടി ആദ്യത്തെ സംരംഭമായിരിക്കും ഇത് എന്ന് തോന്നുന്നു. നമ്മുടെ മെൻഡേഴ്സ് കേരള ബ്ലോഗിലും ഗ്രൂപ്പുകളിലും തുടർന്നും ലഭ്യമാകുന്നതായിരിക്കും
=======================================================

പാഠം 1 കവിത വിതക്കും ചിത്രങ്ങള്‍ 

പാഠം 2 ഗ്രഹണക്കാഴ്ചകള്‍

computer Teaching class4


സി.സി.ജാഫർ,  മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ഓർഫനേജ് സ്കൂളിൽ ജോലി ചെയ്യുന്നു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകളിലെ ICT പാഠഭാഗങ്ങൾ ലളിതവും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഉപകാരപ്രദ മാകുന്ന രീതിയിൽ ഒരു video vlog ചെയ്തു വരുന്നു. ഇപ്പോൾ ഒന്നു മുതൽ 3 വരെയുള്ള പാഠഭാഗങ്ങളാണ് അപ് ലോഡ് ചെയ്തിട്ടുള്ളത്.  യൂട്യൂബ് ചാനലിൻ്റെ പേര് cc jafar എന്നാണ്. ഒരു പക്ഷെ നമ്മുടെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് വേണ്ടി ആദ്യത്തെ സംരംഭമായിരിക്കും ഇത് എന്ന് തോന്നുന്നു. നമ്മുടെ മെൻഡേഴ്സ് കേരള ബ്ലോഗിലും ഗ്രൂപ്പുകളിലും തുടർന്നും ലഭ്യമാകുന്നതായിരിക്കും
=======================================================
 
 

പാഠം 1 പലഭാഗങ്ങള്‍ ഒരു കംപ്യൂട്ടര്‍

പാഠം 2 കംപ്യൂട്ടറിലെ കളികള്‍

കംപ്യൂട്ടര്‍ പഠനം.ക്ലാസ് 3

സി.സി.ജാഫർ,  മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ഓർഫനേജ് സ്കൂളിൽ ജോലി ചെയ്യുന്നു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകളിലെ ICT പാഠഭാഗങ്ങൾ ലളിതവും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഉപകാരപ്രദ മാകുന്ന രീതിയിൽ ഒരു video vlog ചെയ്തു വരുന്നു. ഇപ്പോൾ ഒന്നു മുതൽ 3 വരെയുള്ള പാഠഭാഗങ്ങളാണ് അപ് ലോഡ് ചെയ്തിട്ടുള്ളത്.  യൂട്യൂബ് ചാനലിൻ്റെ പേര് cc jafar എന്നാണ്. ഒരു പക്ഷെ നമ്മുടെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് വേണ്ടി ആദ്യത്തെ സംരംഭമായിരിക്കും ഇത് എന്ന് തോന്നുന്നു. നമ്മുടെ മെൻഡേഴ്സ് കേരള ബ്ലോഗിലും ഗ്രൂപ്പുകളിലും തുടർന്നും ലഭ്യമാകുന്നതായിരിക്കും
=======================================================
 

Chapter 1

പാഠം 2 സംഖ്യകള്‍ ക്രമപ്പെടുത്തൂ

കംപ്യൂട്ടര്‍ പഠനം. ക്ലാസ്-2

സി.സി.ജാഫർ,  മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ഓർഫനേജ് സ്കൂളിൽ ജോലി ചെയ്യുന്നു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകളിലെ ICT പാഠഭാഗങ്ങൾ ലളിതവും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഉപകാരപ്രദ മാകുന്ന രീതിയിൽ ഒരു video vlog ചെയ്തു വരുന്നു. ഇപ്പോൾ ഒന്നു മുതൽ 3 വരെയുള്ള പാഠഭാഗങ്ങളാണ് അപ് ലോഡ് ചെയ്തിട്ടുള്ളത്.  യൂട്യൂബ് ചാനലിൻ്റെ പേര് cc jafar എന്നാണ്. ഒരു പക്ഷെ നമ്മുടെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് വേണ്ടി ആദ്യത്തെ സംരംഭമായിരിക്കും ഇത് എന്ന് തോന്നുന്നു. നമ്മുടെ മെൻഡേഴ്സ് കേരള ബ്ലോഗിലും ഗ്രൂപ്പുകളിലും തുടർന്നും ലഭ്യമാകുന്നതായിരിക്കും
=======================================================
 
 
അധ്യായം-1 നിറമേത്?
 
 
പാഠം 2 കൂട്ടലും കുറക്കലും

കംപ്യൂട്ടര്‍ പഠനം.ക്ലാസ്-1

സി.സി.ജാഫർ,  മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ഓർഫനേജ് സ്കൂളിൽ ജോലി ചെയ്യുന്നു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകളിലെ ICT പാഠഭാഗങ്ങൾ ലളിതവും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഉപകാരപ്രദ മാകുന്ന രീതിയിൽ ഒരു video vlog ചെയ്തു വരുന്നു. ഇപ്പോൾ ഒന്നു മുതൽ 3 വരെയുള്ള പാഠഭാഗങ്ങളാണ് അപ് ലോഡ് ചെയ്തിട്ടുള്ളത്.  യൂട്യൂബ് ചാനലിൻ്റെ പേര് cc jafar എന്നാണ്. ഒരു പക്ഷെ നമ്മുടെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് വേണ്ടി ആദ്യത്തെ സംരംഭമായിരിക്കും ഇത് എന്ന് തോന്നുന്നു. നമ്മുടെ മെൻഡേഴ്സ് കേരള ബ്ലോഗിലും ഗ്രൂപ്പുകളിലും തുടർന്നും ലഭ്യമാകുന്നതായിരിക്കും
=======================================================

ഒളിച്ചിരിക്കുന്നതാര്? എന്ന പാഠത്തിന്റെ വീഡിയോ വിവരണം

 
പാഠം 2 ക്ലിക്ക് ചെയ്ത് കണ്ടെത്തൂ.

Wednesday, 12 September 2018

ഹയര്‍സെക്കന്‍ഡറി തുല്യതാപരീക്ഷ വിജ്ഞാപനമായി

2017 ഒക്‌ടോബറില്‍ ഒന്നാം വര്‍ഷ തുല്യതാപരീക്ഷ എഴുതിയവര്‍ക്കുള്ള രണ്ടാം വര്‍ഷ പരീക്ഷയും 2017 ഒക്‌ടോബറില്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതി പരാജയപ്പെട്ടവരുടെ രണ്ടാം വര്‍ഷ വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷയും പുതുതായി ഒന്നാം വര്‍ഷ രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷ തുല്യതാ പരീക്ഷയും 2018 നവംബര്‍ 17, 18, 22, 23, 24, 25 തിയതികളില്‍ കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.
ഒന്നാം വര്‍ഷം 600 രൂപ, രണ്ടാം വര്‍ഷം (പ്രാക്ടിക്കല്‍ ഇല്ലാത്ത കോമ്പിനേഷന്‍) 600 രൂപ, രണ്ടാം വര്‍ഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷന്‍) 700 രൂപ എന്നിങ്ങനെയാണ് പരീക്ഷാഫീസ്. സര്‍ട്ടിഫിക്കറ്റിന് ഒന്നാം വര്‍ഷം 100 രൂപയും രണ്ടാം വര്‍ഷം 150 രൂപയും (മൈഗ്രേഷന്‍ 50 രൂപ ഉള്‍പ്പെടെ)യും ഫീസടയ്ക്കണം. പിഴയില്ലാതെ ഫീസടയ്‌ക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 16.20 രൂപ പിഴയോടെ ഫീസടയ്‌ക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 22.  വിജ്ഞാപനത്തിന്റെ പൂര്‍ണരൂപം www.dhsekerala.gov.in എന്ന പോര്‍ട്ടലില്‍ ലഭിക്കും.

പുതിയ കേരളം കെട്ടിപ്പടുക്കാന്‍ കുഞ്ഞുകൈകളും: സ്‌കൂളുകള്‍ നല്‍കിയത് 13 കോടിയോളം രൂപ

പ്രളയബാധിതരെ പുനരധിവസിപ്പിക്കാനും നവകേരളം സൃഷ്ടിക്കാനുമായി സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് 12.80 കോടി രൂപ. രണ്ടു ദിവസമായി ഒന്നുമുതല്‍ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക സമ്പൂര്‍ണ പോര്‍ട്ടലില്‍ വൈകിട്ട് ആറു മണി വരെ രേഖപ്പെടുത്തിയ കണക്കാണിത്. ആകെ 12862 സ്‌കൂളുകളാണ് തുക സംഭാവന ചെയ്തത്. ഇതില്‍ എല്‍.പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള 10,945 സ്‌കൂളുകളും, 1705 ഹയര്‍ സെക്കന്‍ഡറി/വി.എച്ച്.എസ്.എസ്, 212 സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകളും പങ്കാളികളായി.

ഏറ്റവും കൂടുതല്‍ തുക (10.05 ലക്ഷം) രേഖപ്പെടുത്തിയത് കോഴിക്കോട് നടക്കാവ്  ഗവ.ഗേള്‍സ് വി.എച്ച്.എസ്.എസ്. സ്‌കൂളും ജില്ല  മലപ്പുറവുമാണ് (2.10 കോടി). പല സ്‌കൂളുകളും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ തുക ഇനിയും കൂടും.

 ഇതില്‍ പങ്കാളികളായ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു. 

ജില്ലാതല കണക്ക് ചുവടെ:

പ്രൊഫ.ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് 22 വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍ 22നകം ലഭിക്കണമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

   കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും 2017 -18 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എല്‍.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. 80:20 (മുസ്ലീം: മറ്റു  മത ന്യൂനപക്ഷങ്ങള്‍) എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0471 2302090, 2300524

Tuesday, 11 September 2018

ദുരിതാശ്വാസം- സമാഹരിക്കുന്ന ഫണ്ടിലേക്ക് തുക നിക്ഷേപിക്കേണ്ടത് എങ്ങനെ Help File

    വിദ്യാര്‍ഥികളില്‍ നിന്നും 11, 12 തീയതികളില്‍ പ്രളയ ദുരിതാ ശ്വാസത്തിനായി വിദ്യാഭ്യാസ വകുപ്പ് സമാഹരിക്കുന്ന ഫണ്ടിലേക്ക് തുക നിക്ഷേപിക്കേണ്ടത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലുകളാ ണ് ചുവടെ ലിങ്കുകളില്‍. HS, HSS, VHSE, Others എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ആയി തയ്യാറാക്കിയ ഹെല്‍പ്പ് ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
 
Click Here to Download the Help File for HS Section
Click Here to Download the Help File for HSS Section
Click Here to Download the Help File for VHSE Section
Click Here to Download the Help File for Others

സെപ്റ്റംബർ 11, 12 തീയതികളിൽ വിദ്യാർത്ഥികളിൽ നിന്നും ഈ ആവശ്യ ത്തിലേക്ക് പിരിച്ചെടുക്കുന്ന  തുക സമ്പൂർണ online പോർട്ടൽ നൽകിയിരി ക്കുന്ന ലിങ്കിൽ രേഖപ്പെടുത്തി അന്നേ ദിവസം തന്നെ SBI ജഗതി ശാഖയിൽ ഈ ആവശ്യത്തിനായി തുറന്നിരിക്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

Sunday, 9 September 2018

പ്രളയബാധിത സ്‌കൂളുകളുടെയും ദുരിതാശ്വാസ സംഭാവനയുടെയും കണക്കെടുപ്പ് സമ്പൂര്‍ണ വെബ്‌പോര്‍ട്ടല്‍ വഴി

 
 
സംസ്ഥാനത്തെ പ്രളയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നും പണം ശേഖരിക്കുന്നതിനും കണക്ക് രേഖപ്പെടുത്തുന്നതിനും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തി. ഓരോ സ്‌കൂളും ശേഖരിക്കുന്ന തുക സെപ്തംബര്‍ 11-ന് വൈകുന്നേരം 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിലാണ് രേഖപ്പെടുത്തേണ്ടത്. എസ്.ബി.ഐയുടെ പോര്‍ട്ടലില്‍ ഓണ്‍ലൈനായും ചെലാന്‍ ഉപയോഗിച്ച് ശാഖകള്‍ വഴിയും പൊതുവിദ്യാഭ്യാസവകുുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ പണമടയ്ക്കാം.
 
                      സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള മുഴുവന്‍ സ്‌കൂളുകളുടെയും (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയവിദ്യാലയങ്ങള്‍ ഉള്‍പ്പെടെ) വിശദാംശങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തണം എന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ പോര്‍ട്ടല്‍ വഴി നടത്താന്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.  www.sampoorna.itschool.gov.in പോര്‍ട്ടലില്‍ ആണ് ഫണ്ടുശേഖരണ വിവരങ്ങള്‍ നല്‍കേണ്ടത്. പ്രൈമറി-ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ നിലവിലുള്ള 'സമ്പൂര്‍ണ' ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും ഹയര്‍സെക്കന്ററി-വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ എച്ച്.എസ്.ക്യാപില്‍ നല്‍കിയിട്ടുള്ള ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും സമ്പൂര്‍ണ പോര്‍ട്ടലില്‍ പ്രവേശിക്കാം. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ തുടങ്ങിയ സംസ്ഥാന സിലബസിനു പുറമെയുള്ള സ്‌കൂളുകള്‍ സമ്പൂര്‍ണയില്‍ നല്‍കിയ ലിങ്കില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യണം.                      
                  പ്രളയ ബാധിത സ്‌കൂളുകളിലെ കെട്ടിടം, ചുറ്റുമതില്‍, ശൗചാലയം, കുടിവെള്ള വിതരണ സംവിധാനം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ ചിത്രം സഹിതം ശേഖരിക്കുന്ന പ്രക്രിയ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് കൈറ്റ് വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി സ്‌കൂളുകളുടെയും നാശനഷ്ടങ്ങളുടെയും വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ബുധനാഴ്ചയോടെ പ്രസിദ്ധീകരിക്കും. സര്‍ക്കുലറുകള്‍  www.education.kerala.gov.in ല്‍ ലഭ്യമാണ്.

GOVT ORDERS & CIRCULARS

വിദ്യാർത്ഥികളിൽ നിന്നും 11.09.2018 ന് പ്രളയ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന് ഫണ്ട് ശേഖരണം സംബന്ധിച്ച്

Friday, 7 September 2018

House Building Advance - Verification

GOVT ORDERS & CIRCULARS

Tuesday, 4 September 2018

ദുരിതാശ്വാസത്തിന് ശമ്പളം: സര്‍വീസ് സംഘടനകളുമായി ധനമന്ത്രി ചര്‍ച്ച നടത്തി

ഒരുമാസത്തെ ശമ്പളം നല്‍കുന്നതില്‍ അനുകൂലനിലപാട് അറിയിച്ചു

പ്രളയദുരിതവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് സര്‍വീസ് സംഘടനാപ്രതിനിധികളുമായി ചര്‍ച്ച നടത്തി. പൊതുവില്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നല്‍കുന്നതിന് സംഘടനകള്‍ സമ്മതം അറിയിച്ചു. ദുരിതാശ്വാസത്തില്‍ പങ്കാളികളാകുന്നതില്‍ അനുകൂലനിലപാടാണ് ജീവനക്കാര്‍ സ്വീകരിച്ചത്. 
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും സംഘടനകളും നടത്തിയ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ ചെലവിനുള്ള തുക വേറെ കണ്ടെത്തേണ്ടിവരും.

സെപ്റ്റംബര്‍ 5 അധ്യാപക ദിനം

അധ്യാപകൻ അല്ലെങ്കിൽ ഗുരു. 
ശ്രേഷ്ഠമായ പദവി. 
അന്നും ഇന്നും മാറ്റം സമൂഹത്തിന്റെ മനോഭാവത്തിലാണ്. 
ഗുരു മാറ്റത്തിന്റെ ചാലകശക്തിയും.  
ഡോക്ടറും എഞ്ചിനീയറും ശാസ്ത്രജ്ഞനും ഒക്കെ നമ്മളാൽ വാർത്തെടുക്കപ്പെടുന്നവരാണെന്ന സത്യം പുതു തലമുറ ഉൾക്കൊള്ളണം. 
ഞാനൊരു അധ്യാപകന്‍ എന്നു പറയാൻ അഭിമാനം തോന്നണം.



മൈനോരിറ്റി പ്രീമെട്രിക്ക് - സംശയങ്ങളും പരിഹാരങ്ങളും


ആര്‍ക്കൊക്കെ അപേക്ഷിക്കാം 
മുസ്ലീം, കൃസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ മതവിഭാഗങ്ങളില്‍ പെട്ടവരും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50% ല്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചവരും ആകണം
അപേക്ഷ സ്കൂള്‍ തലത്തില്‍ ചെയ്യേണ്ടവ എന്തെല്ലാം?

രക്ഷകര്‍ത്താവിന്റെ ഒപ്പോട് കൂടിയ പൂരിപ്പിച്ച അപേക്ഷയും ഓണ്‍ലൈന്‍ പ്രിന്റൗട്ടിന്റെ പകര്‍പ്പും സ്കൂളില്‍ സൂക്ഷിക്കുകയും  അവ പ്രധാനാധ്യാപകന്‍ Institution Login മുഖേന വേരിഫൈ ചെയ്യുകയും വേണം

മൈനോരിറ്റി പ്രീ-മെട്രിക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച കുട്ടികളെ എങ്ങനെ തിരിച്ചറിയാം
Institution Login വഴി പ്രവേശിച്ചാല്‍ Beneficiary List കിട്ടും