Monday, 30 October 2017

എക്കാലത്തേയും മികച്ച 100 പുസ്തകങ്ങളും എഴുത്തുകാരും

1. അടുക്കളയില്നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം)
2. അഗ്നിസാക്ഷി – ലളിതാംബികാ അന്തര്ജ്ജനം (നോവല് )
3. ആഹിലായുടെ പെണ്മക്കള് – സാറാ ജോസഫ് (നോവല് )
4. ഐതിഹ്യമാല – കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്)
5. അമ്പലമണി – സുഗതകുമാരി (കവിത)
6. അറബിപ്പൊന്ന് – എം.ടി- എന്.. പി. മുഹമ്മദ് (നോവല് )
7. അരങ്ങു കാണാത്ത നടന് – തിക്കോടിയന് (ആത്മകഥ)
8. അശ്വത്ഥാമാവ് – മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് )
9. ആത്മകഥ – ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)
10. ആത്മോപദേശ സാതകം – ശ്രീ നാരായണ ഗുരു (കവിത)


MagicGam


       ഒരു ഫോള്‍ഡറിലുള്ള സൈസ് കൂടിയ കളര്‍ഫോട്ടോകളെ ഒരൊറ്റ ക്ലിക്ക് കൊണ്ട് Resize ചെയ്ത് 30 KBയില്‍ താഴെയുള്ള 150x200 or 200x150 സൈസിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളാക്കിമാറ്റുന്നതിനുള്ള ഒരു സോഫ്റ്റ്‌‌വെയറാണ് മാജിക്ക്ഗാം. പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ തയ്യാറാക്കി അയച്ച ഈ സോഫ്ററ്‌വെയര്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ , ശാസ്ത്രോല്‍സവം , കലാമേളകള്‍ എന്നിവക്കുള്ള ഫോട്ടോകള്‍ തയ്യാറാക്കാന്‍ സാധിക്കും.
                 ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന deb File റൈറ്റ് ക്ലിക്ക് ചെയ്ത് Openwith Gdebi package Installer എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന്  Application -> Graphics -> MagicGam എന്ന ക്രമത്തില്‍ തുറക്കുക. തുറന്നു വരുന്ന ജാലകത്തിലെ Try It എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ റീസൈസ് ചെയ്യേണ്ട ചിത്രങ്ങള്‍ ഏത് സൈസിലേക്ക് Resize ചെയ്യേണ്ടതെന്ന് Width, Height ഇവ നല്‍കുന്നതിനും ചിത്രങ്ങളുള്‍പ്പെട്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കും ഇവ നല്‍കി Enter നല്‍കിയാല്‍ ഹോമിലെ Output Images എന്ന ഫോള്‍ഡറില്‍ Resize ചെയ്ത ചിത്രങ്ങള്‍ ലഭിക്കും.
 
Click Here to download the deb file

Sunday, 29 October 2017

എം.എല്‍.എല്‍


സുഹ്യത്തുക്കളെ  എം.എല്‍.എല്‍  പ്രവര്‍ത്തന രേഖ അനുസരിച്ച്  നാം നവംബര്‍ നാലു മുതല്‍ വര്‍ക്ക് ആരംഭിക്കുകയാണു.  അതനുസരിച്ചുള്ള വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.  സമയംപോലെ മൊഡ്യൂള്‍ കൈകളിലെത്തും.

മറ്റേതൊരു പ്രവര്‍ത്തനം പോലെ തന്നെ ഇതും വിദ്യാലയം നാലാം ക്ലാസിന്റെ ചുവരുകള്‍ക്കുള്ളീല്‍ ഒതുങ്ങിയാല്‍ പോരാ.   സ്കൂള്‍ അറിയണം,  മിടുക്കരെ വാര്‍ത്തെടുക്കാന്‍ പോ‍ാകുന്ന ഈ പ്രവര്‍ത്തനം സമൂഹം അറിയണം.  
അതിന്  നാളെത്തന്നെ  പ്രത്യേക എസ്.എആര്‍.ജി കൂടിയായാലും വേണ്ടില്ല, എസ്.ആര്‍.ജി യില്‍ ചര്‍ച്ച ചെയ്യണം, എല്ലാവരുടെയും പിന്തുണ ഉറപ്പാക്കണം.
മിനുട്സില്‍  ഉള്‍പ്പെടുത്തണം.  
കൂടാതെ സവിശേഷ പിന്തുണ നല്‍കുന്ന ഇത്തരം പ്രവര്‍ത്തനം സ്കൂള്‍ അസബ്ലിയിലോ, അല്ലാതെയൊ ചെറിയ  ഒരു ഉദ്ഘാടനമായി സംഘടിപ്പിക്കണം (നവംബര്‍ 1 ന്റ പ്രത്യേക അസംബ്ലി വേണമെങ്കില്‍ തെരഞെടുക്കാം.).  ഭാവിയില്‍ സ്കൂള്‍ ഏറ്റെടുത്ത തനത് പ്രവര്‍ത്തനങ്ങളില്‍ ഒന്നായി ഡോക്യുമെന്റ് ചെയ്യാന്‍ സഹായിക്കും.  നമുക്കും ഒരു ഒരു ഗൌരവം അപ്പോഴെ ഉണ്ടാകൂ...

ശ്രദ്ധിക്കുക:  എസ്.ആര്‍.ജി കൂടണം,  ഉദ്ഘാടനം തീരുമാനിക്കണം, നടത്തണം
അവയുടെ ഫോട്ടോസ് പരമാവധി 2 എം.എല്‍.എല്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യണം
 

Saturday, 28 October 2017

സ്റ്റാന്‍ഡേര്‍ഡ് 7 സയന്‍സ് യൂണിറ്റ് 5

വൈദ്യുതി പ്രവഹിക്കുമ്പോള്‍

ലേര്‍ണിംഗ് ടീച്ചേഴ്സ് മലപ്പുറം തയാറാക്കിയ 

STANDARD 6 BASIC SCIENCE യൂണിറ്റ് 5

 

യൂണിറ്റ് 5

ആഹാരം ആരോഗ്യത്തിന്

നിലമ്പൂര്‍ ബി.ആര്‍.സിയും നിലമ്പൂര്‍ സബ്‌ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും ചേര്‍ന്ന് തയ്യാറാക്കിയ ടീച്ചിംഗ് മാന്വലിന് ചുവടെ ക്ലിക്ക് ചെയ്യൂ

 ടീച്ചിംഗ് മാന്വല്‍ 

 മലപ്പുറം ലേണിംഗ് ടീചേഴ്സ് തയാറാക്കിയ  വര്‍ക്ക്  ഷീറ്റുകള്‍  ഇവിടെ

 

STANDARD 5 BASIC SCIENCE UNIT 6

ഇത്തിരി ശക്തി, ഒത്തിരി ജോലി
EXPERIMENTS

ലേര്‍ണീംഗ്ടീച്ചേഴ്സ് മലപ്പുറം തയാ‍ാറാക്കിയ യൂണിറ്റ്
വര്‍ക്ക് ഷീറ്റുകള്‍ ഡൌന്‍ലോഡ്



ഉത്തോലകങ്ങള്‍

അടിസ്ഥാനപരമായ ഒരു ലഘുയന്ത്രമാണ്‌ ഉത്തോലകം. ഒരു സ്ഥിരബിന്ദു കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ്‌ ഉത്തോലകം അഥവാ പാര. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ ബലം കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും.ആറ് ലളിത യന്ത്രങ്ങളിൽ ഒന്നാണ്‌ ഉത്തോലകം. ധാരം, രോധം, യത്നം എന്നീ മൂന്ന് ഭാഗങ്ങൾ ഒരു ഉത്തോലകത്തിനുണ്ട്. ഉത്തോലകം ചലിക്കുമ്പോൾ കേന്ദ്രമാക്കിരിക്കുന്ന സ്ഥിരവിന്ദുവാണ് ധാരം. ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് യത്നം. ഉത്തോലകം ഉപയോഗിച്ച് ഏത് വസ്തുവിനെയാണോ നാം ഉയർത്തുന്നത് ആ വസ്തുവാണ് രോധം. ധാരം, രോധം, യത്നം എന്നിവയുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഉത്തോലകങ്ങളെ പ്രധാനമായും മൂന്നായി തരം 

STANDARD 6 BASIC SCIENCE യൂണിറ്റ് 6

   

ഒന്നിച്ചു നിലനില്‍ക്കാം

 LEARNING TEACHER MALAPURAM തയാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍

വര്‍ക്ക്ഷീറ്റുകള്‍

മലപ്പുറം ജില്ലയിലെ വിളയില്‍ വി.പി.എ.യു.പി സ്കൂള്‍  തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍

 

STANDARD 5 BASIC SCIENCE UNIT 5

ഊർജ്ജത്തിന്റെ ഉറവകൾ

റ്റീച്ചിംഗ് മാന്വത്സ് 

 SET 1 

 SET 2 

SET 3

ഇന്ധനം

 ജ്വലിക്കുമ്പോഴോ, രൂപമാറ്റം സംഭവിക്കുമ്പോഴോ ഉപയോഗപ്രദമായ ചൂടോ പ്രകാശമോ രണ്ടുമോ നൽകുന്ന പദാർത്ഥങ്ങളെയാണ് ഇന്ധനങ്ങൾ എന്ന് പറയുന്നത്. ഇന്ധനങ്ങൾ ജ്വലനം വഴിയോ, അല്ലെങ്കിൽ ആണവ പ്രവർത്തനങ്ങളിലെപ്പോലെ രൂപമാറ്റം സംഭവിച്ചോ ആണ് ഊർജ പ്രസരണം നടത്തുന്നത്. മനുഷ്യരുപയോഗിക്കുന്ന മിക്ക ഇന്ധനങ്ങളും കത്തുന്ന തരമാണ്. ഇന്ധനം ഓക്സിജനുമായി ചേർന്ന് ഊർജ്ജം പുറത്തുവിടുന്ന തരം രാസപ്രവർത്തനമാണ് തീ കത്തുമ്പോൾ നടക്കുന്നത്. ചൂടുണ്ടാകുന്ന തരം (എക്സോത്ർമിക്) റിയാക്ഷനുകളും ന്യൂക്ലിയാർ റിയാക്ഷനും ഊർജ്ജാവശ്യങ്ങൾക്കുപയോഗിക്കാറുണ്ട്. ഇന്ധനങ്ങൾ ജീവകോശങ്ങളിലും ഊർജ്ജോത്പാദനത്തിനുപയോഗിക്കപ്പെടുന്നുണ്ട്.

DEPARTMENT TEST

GOVT ORDERS & CIRCULARS

ശാസ്ത്ര, ഗണിത ശാസ്ത്ര മാസികാ നിർമ്മാണം

ശാസ്ത്ര, ഗണിത ശാസ്ത്ര മാസികാ നിർമ്മാണം ശാസ്ത്രോത്സവത്തിന്റെ ഭാഗമാണ്. മത്സരാടിസ്ഥാനത്തിൽ മാസിക തയ്യാറാക്കുമ്പോൾ മികച്ചതാക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും നിർദ്ദേശങ്ങളും 

https://app.box.com/s/piqxw0wk2j20miqzoo4uu0sn48aef2vs
തയാറാക്കിയത്
 മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.

Friday, 27 October 2017

SSLC

നവ പ്രഭ 2017-18

ഒൻപതാം ക്ലാസ്സില്‍ പഠന പിന്നോക്കാവസ്ഥ അഭിമുഖികരിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈതങ്ങാണ് ആര്‍.എം.എസ് .എ നടപ്പാക്കുന്ന നവപ്രഭ പദ്ധതി. ശാസ്ത്രം,ഗണിതം,മലയാളം എന്നീ വിഷയങ്ങള്‍ കൂടാതെ ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷ് കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. 
 
ഇതുവരെ ടെസ്റ്റ്‌ ആപ്പായി തുടർന്നിരുന്ന നവപ്രഭ മൊബൈൽ ആപ്പ് ഇനി മുതൽ ഔദ്യോഗിക സ്വഭാവം ആർജിച്ച സാഹചര്യത്തിൽ എല്ലാം വിദ്യാലയത്തിലെയും നവപ്രഭ കോ ഓർഡിനേറ്റർമാരോ എസ് ഐ റ്റി സി മാരോ നിലവിൽ തങ്ങളുടെ മൊബൈലുകളിൽ ഇൻസ്റ്റോൾ ചെയ്തിരുന്ന നവപ്രഭ ആപ്പ് അൺഇൻസ്റ്റാൾ ചെയ്തശേഷം വീണ്ടും പ്ലേ സ്റ്റോറിൽനിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി കുട്ടികളുടെ  പഠനനിലവാരം ദൈനംദിനം അപ്‌ലോഡ് ചെയ്യേണ്ടതാണ്.  ആപ്പ് പ്രവർത്തനസജ്ജമാക്കുവാൻ നൽകേണ്ട പാസ്സ്‌വേർഡിന് മാറ്റമില്ല.  Password: RMSACFNAVA2017.


Tuesday, 24 October 2017

അറിയാം ഐക്യ രാഷ്ട്ര സംഘടനയെ...


    ഐക്യരാഷ്ട്രസഭ (United Nations-Nations Unies) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌.

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ്‌ ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്‌, സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ ആദ്യമായി ഐക്യരാഷ്ട്രങ്ങൾ എന്ന പദം ഉപയോഗിച്ചത്‌. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകൾ പാകിയതും അന്നത്തെ സഖ്യകക്ഷികൾത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്കോ, കെയ്‌റോ, ടെഹ്റാൻ എന്നിവിടങ്ങളിൽച്ചേർന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളിൽ ഈ ആശയം കൂടുതൽ ചർച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതൽ ഒക്ടോബർ വരെ ഫ്രാൻസ്‌, ചൈന, ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ(അമേരിക്ക), സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്‌ടൺ ഡി.സിയിൽ പലതവണ യോഗംചേർന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലോകംമുഴുവനും ചർച്ചചെയ്തു.

GOVT ORDERS & CIRCULARS

ക്യു.ഐ.പി യോഗ തീരുമാനങ്ങൾ (24/10/2017)


1.ഈ വർഷത്തെ അർധ വാർഷിക പരീക്ഷ 8,9,10 ക്ലാസ്സുകളിൽ ഡിസംബർ 13 മുതൽ 21 വരെയും എൽ.പി-യു.പി ക്ലാസ്സുകളിൽ ഡിസംബർ 14 മുതൽ 21 വരെയും നടക്കും.മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലേത് 2018 ജനുവരി 15 മുതൽ 22 വരെയായിക്കും.

2. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2018 മാർച്ച് 7 ന് ആരംഭിച്ച് 26 ന് അവസാനിക്കും.ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് 2 വരെയായിരിക്കും. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 12 ന് തുടങ്ങി 21 ന് അവസാനിക്കും.

ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് പദ്ധതി 2018



കേരള സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് വകുപ്പ് 2011 മുതല്‍ നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് പദ്ധതി 2018 വര്‍ഷത്തിലേക്കു കൂടി ദീര്‍ഘിപ്പിച്ച് ഉത്തരവായി. കെ.എസ്.ഇ.ബി ജീവനക്കാര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എന്നിവരുടെ വാര്‍ഷിക പ്രീമിയം തുക സര്‍വ്വീസ് ടാക്സ് ഉള്‍പ്പെടെ യഥാക്രമം 850 രൂപ, 550 രൂപ എന്ന നിരക്കിലും കേരള സര്‍വ്വീസ് ചട്ടത്തിന്‍റെ പരിധിയില്‍ വരുന്നവരും എസ്.എല്‍.ഐ/ ജി.ഐ.എസ് എന്നിവ ഒടുക്കി വരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാര്‍ഷിക പ്രീമിയം 400 രൂപ നിരക്കിലും തുടരുന്നതാണ്. വാഗ്ദത്ത തുക പത്ത് ലക്ഷം രൂപയായി തുടരുന്നതാണ്.
 
2018 വര്‍ഷത്തേക്കുള്ള പ്രീമിയം അതത് ജീവനക്കാരുടെ നവംബര്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യേണ്ടതാണ്. എല്ലാ ജീവനക്കാരും നോമിനേഷന്‍ ഫോം സമര്‍പ്പിച്ചിട്ടുണ്ടെന്ന് വകുപ്പ് തലവന്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.

Sunday, 22 October 2017

NMMS & Incentive Clarifications

  NMMS & Incentive to Girls Scholarshipനുള്ള അപേക്ഷകള്‍ National Scholarship Portalല്‍ ഒക്ടോബര്‍ 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ടല്ലോ. എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ Minority Pre-metricന് അപേക്ഷിച്ചവരാണെങ്കില്‍ NMMSനോ Incentive to Girlsനോ അപേക്ഷിക്കാന്‍ സാധിക്കുന്നില്ല . ഇക്കാര്യത്തില്‍ സ്കോളര്‍ഷിപ്പ് സെക്ഷനുമായി ബന്ധപ്പെട്ടപ്പോള്‍ തിങ്കളാഴ്ചയോടെ പരിഹാരം ഉണ്ടാകുമെന്നാണ് അറിയിച്ചത്. കൂടാതെ NMMSന് അപേക്ഷിക്കുന്ന അവസരത്തില്‍ Fees എന്ന കോളത്തില്‍ Miscellaneous എന്നതില്‍ 6000 രൂപയും Incentive to Girls എന്നതിന് 3000 രൂപയും നല്‍കണമെന്നാണ് അറിഞ്ഞത് .

GOVT ORDERS & CIRCULARS

Friday, 20 October 2017

പേറിവിഷൻ അരിയർ ബിൽ രണ്ടാം ഗഡു

 
 
20/10/17 മുതൽ പേറിവിഷൻ അരിയർ ബിൽ രണ്ടാം ഗഡു സ്പാർക്കിൽ പ്രൊസ്സസ് ചെയ്യാൻ കഴിയും, ശ്രദ്ധിക്കേണ്ടത്; ഒന്നാം ഗഡു ഏത് ഓഫീസിലാണോ ചെയ്തത് ആ ഓഫീസിൽ മാത്രമേ രണ്ടാം ഗഡു പ്രൊസ്സസ് ചെയ്യാൻ കഴിയൂ.  പേറിവിഷൻ ഒന്നാം ഗഡു ഏതെങ്കിലും കാരണവശാൽ അധിക തുകയോ, കുറഞ്ഞ തുകയോ നൽകിയവർക്ക് ഇപ്പോൾ രണ്ടാം ഗഡു നൽകേണ്ടതില്ല

GOVT ORDERS & CIRCULARS

Thursday, 19 October 2017

2018 ലെ പൊതു അവധി വിജ്ഞാപനമായി


അടുത്ത വര്‍ഷത്തെ രണ്ടാം ശനി, ഞായര്‍ ഒഴികെയുള്ള പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് വിജ്ഞാപനമായി. 
മന്നം ജയന്തി- ജനുവരി രണ്ട്, 
റിപ്പബ്ലിക് ദിനം -ജനുവരി 26, 
ശിവരാത്രി -ഫെബ്രുവരി 13, 

മെന്‍ഡേഴ്സ് കേരളയുടെ നേത്യത്വത്തില്‍ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിന്റെ അക്കാദമിക പിന്തുണാ പദ്ധതി


M L L TO M L L
എം .എൽ.എൽ  ടു   എം.എൽ.എൽ
(മിനിമം ലെവൽ ഓഫ് ലേണിംങ്  ടു  മാക്സിമം ലെവൽ ഓഫ് ലേണിംങ്)
MINIMUM LEVEL OF LEARNING TO MAXIMUM  LEVEL OF LEARNING
(M L L T0 M L L)

https://app.box.com/s/pgw71grj9bzaj4ikq33q3bgmsfoxty5c

പ്രവര്‍ത്തന രൂപരേഖ

പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളേ...


MENTORS KERALA യുടെ നേതൃത്വത്തിൽ ആരംഭിച്ച MLL To MLL പരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം.

       കേരളത്തിലെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറ്റിയെടുക്കാൻ ശ്രമിക്കുന്ന ഒരു പറ്റം അധ്യാപകരുടെ ഒരു കൂട്ടായ്മ കൂടിയാണ് ഇത്. വ്യക്തമായ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് ഇത്. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായ് മാറുന്ന പദ്ധതി.
ആയതിനാൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
1 കുട്ടിയെ അവന്റെ കേവല അറിവിൽ നിന്നും ഉയർന്ന തലത്തിലേക്ക് എത്തിക്കുക
2 കുട്ടിയുടെ ബഹുമുഖ ബുദ്ധിയെ പരിഗണിച്ച് പഠന പ്രവർത്തനങ്ങൾ നടത്തണം

GOVT ORDERS & CIRCULARS

ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ്


പ്രൊഫഷണല്‍/ബിരുദ/ഡിപ്ലോമ കോഴ്‌സുകള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പഠിക്കുന്ന സ്‌കൂള്‍ അധ്യാപകരുടെ കുട്ടികള്‍ക്കുളള 2015 -16 അധ്യയന വര്‍ഷത്തെ സാമ്പത്തിക സഹായത്തിന് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേന്‍ അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷാ ഫോറവും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും നവംബര്‍ 30നു മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷയുടെ പുറത്ത് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ് എന്ന് വ്യക്തമായി എഴുതിയിരിക്കണം. അപേക്ഷാ ഫോറം തപാലില്‍ ലഭിക്കുന്നതല്ല. www.education.kerala.gov.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Monday, 16 October 2017

ലോക ഭക്ഷ്യ ദിനം

സ്കൂള്‍ അസംബ്ലിയില്‍ കേള്‍പ്പിക്കാവുന്നതാണ്.

https://app.box.com/s/nkkxdz4geo6k5lsrkwqkyvdtoe2h6g8x


Saturday, 14 October 2017

15 ലക്ഷം രൂപ ഒന്നാം സമ്മാനവുമായി 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോ മടങ്ങി വരുന്നു

http://www.harithavidyalayam.in/

 ഒന്നാം എഡിഷന്റെ വീഡിയോകള്‍
 
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോ തിരിച്ചുവരുന്നു. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) ആണ് ഐടി@സ്‌കൂള്‍ വിക്‌ടേഴ്‌സ് ചാനലിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യുന്ന പരിപാടി വിദ്യാഭ്യാസവകുപ്പിനു വേണ്ടി സംഘടിപ്പിക്കുന്നത്. 2010 ല്‍ രാജ്യത്ത് ആദ്യമായി വിജയകരമായി അവതരിപ്പിച്ചുവന്ന റിയാലിറ്റി ഷോ യുഡിഎഫ് ഭരണത്തില്‍ നിലച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസം ഹൈടെക് ആക്കാന്‍ തീരുമാനിക്കുകയും സംരക്ഷണയജ്ഞത്തിന്റെ വിജയഫലങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്തതോടെയാണ്  വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം'ഭാഗം നവംബറില്‍ സംപ്രേഷണം ആരംഭിക്കാന്‍ തീരുമാനിച്ചത്. വിദ്യാലയങ്ങളിലെ മികച്ച മാതൃകകള്‍ പങ്കുവെക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

STANDARD 3 MALAYALAM UNIT 6

കളിയും കാര്യവും 
എലിയും പൂ‍ച്ചയും

PENCIL UNIT MODULE  DOWNLOAD 

കുഞ്ചന്‍ നമ്പ്യാര്‍ ജീവ ചരിത്രം
ഓട്ടൻ തുള്ളൽ

  മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.

ശീതങ്കൻ തുള്ളൽ
ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.
വേഷക്രമം

STANDARD 4 EVS UNIT 6 മാനത്തേയ്ക്ക്


 PENCIL UNIT MODULE DOWNLOAD


ഒരു ചെറിയ കഥ (വായനകാരായ അധ്യാപകർക്കായി)
അമ്പിളിമാമൻ. ......
ആദ്യമായി അമ്പിളി മാമനെ കാണുമ്പോൾ എന്റെ വായേൽ ഒരുരുള ചോറുണ്ടായിരുന്നിരിക്കാം.... അടുത്ത ഉരുളക്കു,ഒരു നുള്ള് മീൻകൊണ്ടൊരു പൊട്ടു തൊട്ടുകൊടുത്തു അതും കയ്യിൽപിടിച്ചുമ്മ കാത്തിരിക്കുന്നത് ഞാൻ വായ തുറക്കാൻ വേണ്ടിയാണ്.

ഉമ്മാനെ ഗൌനിക്കാതെ എന്നെ നോക്കി ചിരിക്കുന്ന അമ്പിളിമാമനെയും നോക്കി വായിലുള്ള ചോറ് ചവച്ചുകൊണ്ടേയിരിക്കുന്ന എനിക്ക് ,ഒരിക്കലൊരു കുറുക്കനൊരു മുയലിനെ പിടിക്കാൻ വേണ്ടി ഓടിച്ചതും അതുകണ്ട് പാവം തോന്നിയ അമ്പിളി മാമൻ ആകാശത്ത് നിന്നും മുയലിനു ഒരു നൂലിട്ടുകൊടുത്തതും ,മുയൽ ആ നൂലിൽ പിടിച്ചു കയറി അമ്പിളി മാമനിൽ അഭയം പ്രാപിച്ഛതുമായാ കഥ ഉമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നിരിക്കാം....


മുന്‍ ക്ലസ്റ്ററുകളില്‍ പങ്കുവച്ച ചില സാമഗ്രികള്‍

GOVT ORDERS & CIRCULARS

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും LTC

(Leave Travel Concession)
 കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും 2011 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011)  കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദ യാത്ര പോകാന്‍ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്. GO(P) 05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഫുള്‍ടൈം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും (എയിഡഡ് സ്കൂള്‍ ഉള്‍പ്പെടെ) LTCക്ക് അര്‍ഹതയുണ്ട്. 15 വര്‍ഷം പൂര്‍ത്തിയായവരാകണം അപേക്ഷകര്‍ സെര്‍വ്വിസിനടക്ക് ഒരു പ്രാവിശ്യം മാത്രമേ LTC  ലഭിക്കൂ. സസ്പെന്‍ഷന്‍ ലഭിച്ചവര്‍ മാറ്റാവശ്യത്തിനായി എടുത്തവര്‍ പാര്‍ട്ട്‌ ടൈം കണ്ടിജന്‍ട് ജീവനക്കാര്‍/താത്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് LTCക്ക് അര്‍ഹതയില്ല.

Friday, 13 October 2017

NMMS അറിയിപ്പ്


https://app.box.com/s/mwap9z58r6hmn90izaoc9wfcvw2aqf38

2016 നവംബറില്‍ NMMS പരീക്ഷ എഴുതി സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയവും ഇപ്പോള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികളുടെയും 2017-18 വര്‍ഷം Incentive to Girls പദ്ധതിക്ക് അര്‍ഹതയുള്ളവരുമായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍  October31നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം.  ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളഅ‍ ചുവടെ.
ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കിലൂടെ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രവേശിച്ച് പുതിയ User ആയി രജിസ്റ്റര്‍ ചെയ്യണം.


ഉച്ചഭക്ഷണ പദ്ധതി സംസ്ഥാ മോണിറ്ററിങ്ങ് കമ്മിറ്റി പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചേമ്പറിൽ കൂടിയ യോഗത്തിൽ ചർച്ച ചെയ്ത് തത്വത്തിൽ അംഗീകരിച്ച ചില തീരുമാനങ്ങൾ

മുഖചിത്രം: പ്രീ പ്രൈമറി, 
ഗവ എല്‍.പി.എസ് തോ‍ാന്നയ്ക്കല്‍
  1.  കുക്കുമാരുടെ പ്രായം 2018 ജൂൺ മുതൽ 60 വയസ്സായി നിജപ്പെടുത്തും.
  2.  250 കുട്ടികൾക്ക് ഒരു കുക്ക് എന്ന രീതിയിൽ ക്രമീകരിക്കും.
  3. 100 കുട്ടികൾ വരെ  കണ്ടിജൻസി 9 രൂപയാക്കി.
  4.  ഒരു കുട്ടിക്ക് 2 രൂപ നിരക്കിൽ പഞ്ചായത്ത് തലത്തിൽ പച്ചക്കറി വിതരണം ചെയ്യാൻ കടുബശ്രീയെ ചുമതലപ്പെടുത്തും'

GOVT ORDERS & CIRCULARS

Thursday, 12 October 2017

മിനിമം ലെവൽ ഓഫ് ലേണിംങ് ടു മാക്സിമം ലെവൽ ഓഫ് ലേണിംങ് (MLL TO MLL)

നാലാം ക്ലാസിലെ അധ്യാപക സുഹ്യത്തുക്കള്‍ ശ്രദ്ധിക്കുവാന്‍

മെന്റേഴ്സ് കേരളയുടെ നേതൃത്വത്തിൽ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബിന്റെ അക്കാദമിക്ക് സഹായത്തോടെ 2017-18 അധ്യയന വർഷം കുട്ടിയുടെ പഠനത്തിൽ മിനിമം ലെവൽ ഉറപ്പാക്കുന്നതിന് വേണ്ടി മിനിമം ലെവൽ ഓഫ് ലേണിംങ് ടു മാക്സിമം ലെവൽ ഓഫ് ലേണിംങ് (MLL TO MLL) ഒരു നൂതന പദ്ധതിക്ക് തുടക്കം കുറിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലൊ.

ഒരു ശരാശരിക്കാരനായ കുട്ടിയെ അവന്റെ/അവളുടെ പരമാവധി ശേഷിയിലേക്ക് എത്തിക്കാന്‍   ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന തലത്തില്‍ മെന്‍ഡേഴ്സ് കേരളയും കേലഞ്ചേരി ടീച്ചേഴ്സ് ക്ലബും ചേര്‍ന്ന് നടപ്പിലാക്കുന്ന പഠനപരിപാടിയാണ് എം .എൽ.എൽ  ടു   എം.എൽ.എൽ
  • ഓണപ്പരീക്ഷയിൽ 50% മുകളിൽ മാർക്ക് ലഭിച്ച കുട്ടികളെ മാത്രം തിരഞ്ഞെടുക്കുന്നു.
  • തുടർന്ന് 20 ശനിയാഴ്ചകളിൽ തുടർച്ചയായ പരിശീലനം .
  • പരിശീലനത്തിനാവശ്യമായ മൊഡ്യൂളുകള്‍, വര്‍ക്ക്ഷീറ്റുകള്‍ തുടങ്ങിയവ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്സ്കൂളുകള്‍ക്ക്  ഇ-മെയിലിലൂടെയും ബ്ലോഗിലൂടെയും ലഭ്യമാക്കും.
  •  ഈ വർഷം നാലാം ക്ലാസിൽ പദ്ധതി നടപ്പാക്കും തുടർന്ന് പദ്ധതി വിജയിച്ചാൽ മറ്റ് ക്ലാസുകളിലേക്ക്.
  •  എം.എല്‍.എല്‍ 2 എം.എല്‍.എല്‍  ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം പുതിയ ഒരു ഗ്രൂപ്പ് ആരംഭിക്കുന്നു..   
  • ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്താന്‍ തയാറുള്ള നാലാം അധ്യാപകര്‍ മാത്രം ഈ  ലിങ്കിലുടെ https://chat.whatsapp.com/JweGTiejbu058rotHWumVF ജോയ്ന്‍ ചെയ്യുക.
  • മെന്‍ഡേഴ്സിന്റെ ഉള്‍പ്പെടെ മറ്റു ഗ്രൂപ്പൂകളിലെ യാതൊതു പോസ്റ്റും ഈ ഗ്രൂപ്പില്‍ FORWARD ചെയ്യരുത്.

MENTORSKERALA 
ബ്ലോഗ് സന്ദര്‍ശിക്കുക 
 

മിനിമം ലെവൽ ഓഫ് ലേണിംങ് ടു മാക്സിമം ലെവൽ ഓഫ് ലേണിംങ് (MLL TO MLL)

പ്രിയ അധ്യാപക സുഹൃത്തുക്കളെ,

മെന്റേഴ്സ് കേരളയുടെ നേതൃത്വത്തിൽ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബിന്റെ അക്കാദമിക്ക് സഹായത്തോടെ 2017-18 അധ്യയന വർഷം കുട്ടിയുടെ പഠനത്തിൽ മിനിമം ലെവൽ ഉറപ്പാക്കുന്നതിന് വേണ്ടി  ഒരു നൂതന പദ്ധതിക്ക് തുടക്കം കുറിക്കുന്നു.

M L L TO M L L
എം .എൽ.എൽ  ടു   എം.എൽ.എൽ
(മിനിമം ലെവൽ ഓഫ് ലേണിംങ്  ടു  മാക്സിമം ലെവൽ ഓഫ് ലേണിംങ്)
ⓂINIMUM LEVEL OF LEARNING TO ⓂAXIMUM  LEVEL OF LEARNING
ⓂLL  T0  ⓂLL


കഴിഞ്ഞവര്‍ഷം  നടപ്പാക്കിയ മലയാളം കൈത്താങ്ങ്  മലയാളത്തിൽ കേവലം എഴുത്തിലും വായനയിലും ശരാശരി നിലവാരത്തിലെങ്കിലും എത്തുക എന്നതിനപ്പുറം എല്ലാ വിഷയങ്ങളിലും കുട്ടിയുടെ  നില മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്,  അവയൊക്കെ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.  എന്നാൽ ,നമ്മുടെ ക്ലാസ് മുറിയിലെ ശരാശരി ക്കാരനെ നാം എങ്ങനെയാണ് പരിഗണിക്കുന്നത് ?


എന്താണ് MLL To MLL ?
➡ ഒരു ശരാശരിക്കാരനായ കുട്ടിയെ അവന്റെ/അവളുടെ പരമാവധി ശേഷിയിലേക്ക് എത്തിക്കാന്‍ നമുക്ക് എന്ത് ചെയ്യാൻ കഴിയും ?  അതാണ്  എം .എൽ.എൽ  ടു   എം.എൽ.എൽ(മിനിമം ലെവൽ ഓഫ് ലേണിംങ്  ടു  മാക്സിമം ലെവൽ ഓഫ് ലേണിംങ്)

നമുക്കെന്തു ചെയ്യാം?
➡ ഓണപ്പരീക്ഷയിൽ 50% മുകളിൽ മാർക്ക് ലഭിച്ച കുട്ടികളെ മാത്രം തിരഞ്ഞെടുക്കുന്നു.
തുടർന്ന് 20 ശനിയാഴ്ചകളിൽ തുടർച്ചയായ പരിശീലനം .

➡2017-18 അധ്യയന വർഷം ഒരു ട്രൈ ഔട്ട് ആയിട്ടാണ് ഇത് ചെയ്തു നോക്കുന്നത്.  ഈ വർഷം നാലാം ക്ലാസിൽ പദ്ധതി നടപ്പാക്കും.
തുടർന്ന് പദ്ധതി വിജയിച്ചാൽ മറ്റ് ക്ലാസുകളിലേക്ക്.

എന്തൊക്കെ പ്രവർത്തനങ്ങൾ?
➡ ഈ പ്രവർത്തനം ഏറ്റെടുക്കാൻ താത്പര്യമുള്ളവർക്ക്  വിശദാംശങ്ങൾ വ്യക്തമാക്കും.
കൂടുതൽ വിവരങ്ങൾക്ക്:  MENTORS KERALA ബ്ലോഗ് സന്ദര്‍ശിക്കുക (mentorskerala.blogspot.com)

📲 9446762687
എന്നീ നമ്പറിലും 4 pm ന് ശേഷം ബന്ധപ്പെടാവുന്നതാണ്

Wednesday, 11 October 2017

എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക്​ സംരക്ഷിത അധ്യാപകരെ നിയമിക്കാനായി കേരള സർക്കാർ ​കൊണ്ടുവന്ന ​പ്രധാന ഭേദഗതികൾ ഹൈകോടതി ശരി​വെച്ചു.

​െകാച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക്​ സംരക്ഷിത അധ്യാപകരെ നിയമിക്കാനായി കേരള വിദ്യാഭ്യാസ ചട്ടത്തിൽ   (കെ.ഇ.ആര്‍) സർക്കാർ ​െകാണ്ടുവന്ന ​പ്രധാന ഭേദഗതികൾ ഹൈകോടതി ശരി​െവച്ചു. 1979 മേയ് 22ന് ശേഷം പുതുതായി വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ ഭാവിയില്‍ വരുന്ന മുഴുവന്‍ ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തണം, 1979ന് മുമ്പ് നിലവിലുള്ള സ്കൂളുകളിലുണ്ടാകുന്ന രണ്ട്​ ഒഴ​ിവുകളിൽ ഒന്നിലേക്ക് മാനേജര്‍ക്ക്​ നിയമനം നടത്തം, രണ്ടാമത്തെ ഒഴിവ്​ സര്‍ക്കാര്‍ അധ്യാപക ബാങ്കില്‍നിന്നും നിയമിക്കണം എന്നീ വ്യവസ്​ഥകളാണ്​ സിംഗിൾബെഞ്ച്​ ശരിവെച്ചത്. അതേസമയം, 2016 - 17 അധ്യയന വർഷം മുൻ വർഷത്തെ സ്​റ്റാഫ്​ പാറ്റേൺ ഒാർഡർ തുടരണമെന്ന വ്യവസ്​ഥ നിലനിൽക്കില്ലെന്ന്​ കോടതി വ്യക്​തമാക്കി. ഒരു ഒഴിവിലേക്ക്​ നിയമനത്തിന്​ ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഒരു ജില്ലയിലെയും അധ്യാപക ബാങ്കിൽ നിന്ന്​ ലഭിക്കാതിരുന്നാൽ പോലും ആ ഒഴിവ്​ നികത്തരുതെന്ന വ്യവസ്​ഥയും​ കോടതി തള്ളി.

Tuesday, 10 October 2017

GOVT ORDERS & CIRCULARS

 

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാ സമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാം


പ്രതി വര്‍ഷ വരുമാനം 2 ലക്ഷം രൂപയില്‍ താഴെയുള്ള കേരളത്തില്‍ സ്ഥിര താമസകാരായ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് 2000  രൂപയും, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 3000 രൂപയും പ്രതിവർഷം ലഭിക്കും. 

അപേക്ഷ ഓൺലൈനായാണു അപേക്ഷ സമര്‍പ്പിക്കേണ്ടത്.    അവസാന തിയതി 15.11.2017.

 അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട മറ്റു രേഖകള്‍
1.Institution certificate
2.Income certificate (original) from village office.
3.Copy of mark list of SSLC

Wednesday, 4 October 2017

TDS Q2 ഫയലിംഗ്

 
2017 - 18 വർഷത്തെ രണ്ടാമത്തെ ക്വാർട്ടർ (Q2) TDS ഫയൽ ചെയ്യാനുള്ള സമയമായി
കാലയളവ് 2017 ജൂലൈ 1 മുതൽ 2017 സെപ്റ്റംബർ 30 വരെ
ഈ കാലയളവിൽ മാറി എടുത്ത ശമ്പളത്തിൽ നിന്നും പിടിച്ച TDS തുക.
ആദ്യ Step, BIN വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുകയാണ്.
തെറ്റുണ്ടങ്കിൽ ജില്ലാ ട്രഷറിയുമായി ബന്ധപെടുക
അവസാന തീയതി ഒക്ടോബർ 31
ഫൈൻ - ഓരോ ദിവസത്തിനും  200 Rs വീതം
 

Admission to Navodaya Vidyalaya; Apply

 This post from ghs muttom
 
സൗജന്യ പഠനമൊരുക്കുന്നതാണ് കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍. എട്ടാംക്ലാസുവരെ എല്ലാവര്‍ക്കും സൗജന്യം. ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.ഒരു സ്‌കൂളിലെ 75 ശതമാനം സീറ്റും ആ ജില്ലയിലെ ഗ്രാമീണമേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍, പട്ടികവിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഫീസില്ലാതെ 12ാം ക്ലാസുവരെ പഠിക്കാം. ബോര്‍ഡിങ്, ലോഡ്ജിങ്, യൂണിഫോം, പാഠപുസ്തകം എന്നിവയും സൗജന്യമാണ്. മറ്റുവിഭാഗക്കാര്‍ക്കും എട്ടാംക്ലാസുവരെ സൗജന്യമായി പഠിക്കാം. എന്നാല്‍, ഒമ്പതുമുതല്‍ 12 വരെ ക്ലാസുകളിലേക്ക് അവര്‍ പ്രതിമാസം 600 രൂപ ഫീസ് നല്‍കണം.

വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ മാസം 1500 രൂപ ഫീസ് നല്‍കണം. എട്ടുവരെയുള്ള ക്‌ളാസുകളിലെ പഠനം മാതൃഭാഷയിലോ പ്രാദേശികഭാഷയിലോ ആയിരിക്കും. അതിനുശേഷം കണക്കിനും സയന്‍സിനും ഇംഗ്‌ളീഷും സോഷ്യല്‍ സയന്‍സിന് ഹിന്ദിയുമായിരിക്കും മാധ്യമം.

ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള ഓണ്‍ലൈന്‍ എന്‍ട്രി സംശയങ്ങളും മറുപടിയും

 
LP, UP, HS, HSS/VHSS വിഭാഗങ്ങളില്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേളയില്‍ ഒരു കുട്ടിക്ക് ഒരു മേളയില്‍ ഒരിനത്തില്‍ മാത്രമേ പങ്കെടുക്കാന്‍ അര്‍ഹയുണ്ടായിരിക്കുകയുള്ളൂ.
മറ്റൊരു  വിഭാഗം ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ തടസ്സമില്ല.
വിവിധ വിഭാഗങ്ങളില്‍ കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യുന്നതിനു മുമ്പായി Escorting Teachers ന്റെ എണ്ണവും പേരുകളും ചേര്‍ക്കണം.

പൊതുവായ നിര്‍ദ്ദേശങ്ങള്‍
1. Mozilla Firefox Web Browser ഉപയോഗിക്കുന്നതാണ് അഭികാമ്യം.
2. സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ( Name of HM, School Strength തുടങ്ങിയവ) എന്റര്‍ ചെയ്തത് Save ചെയ്തതിനു ശേഷം മാത്രമേ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ കഴിയൂ.
3. സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ( Name of HM, School Strength തുടങ്ങിയവ) ഒരിക്കല്‍ കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ പിന്നീട് Edit ചെയ്യാന്‍ കഴിയില്ല. ഒരു സ്കൂളില്‍ LP UP HS HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ വിഭാഗത്തിലേയും കുട്ടികളുടെ എണ്ണം കൊടുത്ത് Confirm ചെയ്യണം.

Monday, 2 October 2017

Aadhaar Number Magic Square

  സംഖ്യകളിലും സംഖ്യാക്രിയകളിലും  താല്‍പര്യം ജനിപ്പിക്കുന്നതിനായി വിവിധ തരത്തിലുള്ള മാന്ത്രിക ചതുരങ്ങള്‍ പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കാറുണ്ടല്ലോ. അത്തരത്തില്‍ തയ്യാറാക്കിയ ഒരു മാജിക്ക് സ്ക്വയറാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതിലുപയോഗിച്ചിരിക്കുന്ന സംഖ്യകള്‍ നിങ്ങളുടെ ആധാന്‍ നമ്പറിലെ സംഖ്യകള്‍ മാത്രമാണ്. ഈ പന്ത്രണ്ടക്ക ആധാര്‍ നമ്പരിലെ സംഖ്യകളെ മൂന്നക്കങ്ങള്‍ വീതമുള്ള നാല് സംഖ്യകളാക്കി തിരിച്ച് അവയെ വ്യത്യസ്ത ക്രമത്തില്‍ ഒരു നാല് വരിയും നാല് നിരകളുമുള്ള ചതുരത്തിലെ 16 കള്ളികളിലും എഴുതുന്നു. ഇവയിലെ ഓരോ വരികളുടെയോ നിരകളുടെയോ കോണോട് കോണ്‍ കൂട്ടിയാലോ

Sunday, 1 October 2017

ഗാന്ധി ക്വിസ് പ്രസന്റേഷന്‍

ക്ലാസ്സൂകളിലേക്കനുയോജ്യമായ മനോഹരമായ ഒരു പവര്‍പോയിന്റ് പ്രസന്റേഷന്‍

https://app.box.com/s/9sxbsleqqtdgehqges1qvte0xt5358w8

തയാറാക്കി അയച്ചു തന്നത്:
ശ്രീ. സുധി  തൊടുപുഴ, S.N.C.M.L.P. SCHOOL, 
NEYYASSERI